18
MAR 2021
THURSDAY
1 GBP =103.82 INR
1 USD =83.57 INR
1 EUR =88.66 INR
breaking news : ഏറ്റവും മനോഹരമായ സമയത്തെ ആ ചിത്രങ്ങള്‍ ബ്രേക്കപ്പിന് ശേഷം ഇനി മാലിന്യ കൂമ്പാരത്തില്‍ തള്ളേണ്ട, ചൈനയില്‍ അതിനൊരു 'മികച്ച' പരിഹാരമുണ്ട് >>> ജീവിതത്തിലേക്ക് ഒരു 'ജൂനിയര്‍ ഭാര്യയെ' തേടുന്നു എന്ന് പരസ്യം, 'പാചകത്തില്‍ രണ്ട് വര്‍ഷത്തെ പരിചയം ഉണ്ടാവണം, രാത്രിയില്‍ ഉണര്‍ന്ന് ബിരിയാണി വയ്ക്കാനുള്ള കഴിവ് വേണം,' വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ പരസ്യം >>> ലൈംഗികത പ്രകടമാക്കുന്ന ഡീപ്‌ഫേക്ക് ചിത്രങ്ങള്‍ സൃഷ്ടിക്കുന്നത് യുകെയില്‍ ക്രിമിനല്‍ കുറ്റകരമാകുന്നു; നിര്‍മ്മിക്കുന്ന  ചിത്രങ്ങള്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നതിന് അനുസരിച്ച് ശിക്ഷയുടെ കാഠിന്യവും കൂടും >>> ഇംഗ്ലണ്ടിലെ രണ്ടായിരത്തിലേറെ എന്‍എച്ച്എസ് കെട്ടിടങ്ങള്‍ക്ക് എന്‍എച്ച്എസിനേക്കാള്‍ പഴക്കം; കെട്ടിടങ്ങളുടെ കാലപ്പഴക്കം രോഗികളുടെയും, ജീവനക്കാരുടെയും സുരക്ഷയെ ആശങ്കപ്പെടുത്തുന്നു >>> യുകെയില്‍ 16 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ  ഉപയോഗിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്താന്‍ നീക്കം; മാസാവസാനത്തോടെ പുതിയ നിയമം പ്രാബല്യത്തില്‍ വന്നേക്കും >>>
ഇംഗ്ലണ്ടിലെ ശിശുപരിപാലന സംവിധാനം പരാജയമാണെന്നും മറ്റ് ലോക രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ പിന്നാക്കാവസ്ഥയിലാണെന്നും ലിംഗസമത്വത്തിനും സ്ത്രീകളുടെ അവകാശങ്ങള്‍ക്കും വേണ്ടിയുള്ള യുകെ ചാരിറ്റിയുടെ കണ്ടെത്തല്‍. ഇംഗ്ലണ്ടിലെ ശിശുസംരക്ഷണം പല മേഖലകളിലും പരാജയപ്പെടുകയാണെന്ന് ഫോസെറ്റ് സൊസൈറ്റി പറഞ്ഞു. താങ്ങാനാവാത്ത പരിചരണ ചിലവ്, ഗുണനിലവാരമില്ലായ്മ, പൊതു ചെലവിന്റെ അപര്യാപ്തത എന്നിവയാണ് ഇതിന് കാരമെന്നും ചാരിറ്റി ചൂണ്ടിക്കാട്ടി. ഓസ്ട്രേലിയ, കാനഡ, എസ്റ്റോണിയ, ഫ്രാന്‍സ്, അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ ഈയിടെ പൂര്‍ത്തിയാക്കിയതോ അല്ലെങ്കില്‍ ഗവണ്‍മെന്റ് നേതൃത്വത്തിലുള്ള പരിവര്‍ത്തനത്തിന് വിധേയമാകുന്നതോ ആയ എല്ലാ രാജ്യങ്ങളിലെയും ബാല്യകാല വിദ്യാഭ്യാസവും പരിചരണവും (ECEC) ചാരിറ്റി പരിശോധിച്ചതില്‍ നിന്നാണ് ഇംഗ്ലണ്ടിന്റെ ശിശു സംരക്ഷണം ശോചനീയമാണെന്ന് കണ്ടെത്തിയത്. ഈ കണ്ടെത്തലുകള്‍ ഇംഗ്ലണ്ടിലെ ശിശുസംരക്ഷണത്തിന്റെ അവസ്ഥയെക്കുറിച്ചുള്ള നിരവധി മുന്നറിയിപ്പുകള്‍ നല്‍കുന്നു. ചെറിയ കുട്ടികളുള്ള മാതാപിതാക്കളില്‍ മൂന്നിലൊന്ന് പേരും ശിശുപരിപാലനം താങ്ങാന്‍ പാടുപെടുകയാണെന്ന് സര്‍വേകള്‍ കണ്ടെത്തി.  സൗജന്യ ശിശുപരിപാലനത്തിനുള്ള സര്‍ക്കാര്‍ പദ്ധതികള്‍ ഫലപ്രദമല്ലെന്ന് നഴ്സറികള്‍ മുന്നറിയിപ്പ് നല്‍കുന്നു. കൂടാതെ കാല്‍ലക്ഷത്തോളം ചെറിയ കുട്ടികളുള്ള അമ്മമാര്‍ ജോലിയും ശിശുപരിപാലനവും ഒരുമിച്ച് കൊണ്ടുപോകുന്നതിലെ  ബുദ്ധിമുട്ടുകള്‍ കാരണം ജോലി ഉപേക്ഷിക്കുകയും ചെയ്യുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.  ഈ മാസം പ്രാബല്യത്തില്‍ വന്ന ഇംഗ്ലണ്ടിലെ ശിശുസംരക്ഷണ സംവിധാനത്തിലെ ഏറ്റവും പുതിയ മാറ്റം, സൗജന്യ സമയങ്ങളുടെ വിപുലീകരണമായിരുന്നു. ചില കുടുംബങ്ങള്‍ക്ക് ഇത് സ്വാഗതാര്‍ഹമാണെങ്കിലും, പിന്നാക്കം നില്‍ക്കുന്നവരെ സഹായിക്കില്ലെന്നും സിസ്റ്റത്തിലെ വിശാലമായ പ്രശ്‌നങ്ങള്‍ പരിഹരിക്കില്ലെന്നും ഫോസെറ്റ് സൊസൈറ്റി പറഞ്ഞു. രക്ഷാകര്‍തൃ അവധിയുടെ അവസാനം മുതല്‍ സ്‌കൂള്‍ പ്രായം വരെ എല്ലാ കുട്ടികള്‍ക്കും സൗജന്യ 'സാര്‍വത്രിക' ECEC പ്രൊവിഷനുകള്‍ സര്‍ക്കാര്‍ നല്‍കണമെന്ന് ചാരിറ്റി അതിന്റെ റിപ്പോര്‍ട്ടില്‍ വാദിക്കുന്നു. ദരിദ്രരായവര്‍ക്ക് അധിക സബ്സിഡികള്‍ നല്‍കിക്കൊണ്ട്, ജോലിചെയ്യുന്ന രക്ഷിതാക്കളുടെ മാത്രമല്ല, എല്ലാ കുട്ടികള്‍ക്കും ഓഫര്‍ തുറന്നുകൊടുക്കുന്നതിന് നിലവിലുള്ള 'സൗജന്യ സമയം' വികസിപ്പിക്കുന്നതും വിപുലീകരിക്കുന്നതും ഉള്‍പ്പെടുന്നു.  നഴ്സറികള്‍ക്ക് ധനസഹായം നല്‍കാനും അവര്‍ക്ക് ലാഭകരമല്ലാത്ത മേഖലകളില്‍ പ്രവര്‍ത്തിക്കാനും എല്ലാ കുട്ടികള്‍ക്കും പിന്തുണ നല്‍കാനും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.
16 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്താന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ തയ്യാറെടുക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. കുട്ടികളെ സൈബര്‍ ലോകത്തിലെ ചതിക്കുഴികളില്‍ നിന്നും രക്ഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി, കുട്ടികള്‍ സ്മാര്‍ട്ട്ഫോണുകള്‍ വാങ്ങുന്നതും നിരോധിച്ചേക്കും എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ മാസം അവസാനത്തിനു മുമ്പ് തന്നെ പുതിയ നിര്‍ദ്ദേശങ്ങള്‍ പുറത്തു വരുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.  ടെക്‌നോളജി സെക്രട്ടറിയായ മിഷേല്‍ ഡൊണലനാണ് ഇവ തയ്യാറാക്കിയതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഋഷി സുനകിന്റെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് വില്‍ ടാനറും ഇതില്‍ വലിയൊരു പങ്ക് വഹിച്ചിട്ടുണ്ടെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.  കഴിഞ്ഞാഴ്ച വാട്‌സാപ്പ് ഉപയോഗിക്കാനുള്ള ഏറ്റവും കുറഞ്ഞ പ്രായം ബ്രിട്ടനില്‍ 16-ല്‍ നിന്ന് 13 ആക്കിയതിന് മെറ്റ കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു.  പ്രസ്തുത പ്രായപരിധിയിലുള്ള കുട്ടികള്‍ എപ്പോള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കാം എന്നതിനുള്ള മാതാപിതാക്കളുടെ അഭിപ്രായങ്ങള്‍ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് തന്നെ കണ്‍സള്‍ട്ടേഷന്‍ തേടും. ഈ കൂടിക്കാഴ്ചയില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്കുള്ള മാതാപിതാക്കളുടെ ആക്‌സസ് അനുവദിക്കുന്നതിനെപ്പറ്റിയും സുരക്ഷാ സംവിധാനങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനെക്കുറിച്ചുള്ള തീരുമാനങ്ങള്‍ എടുക്കും.
ലൈംഗികത പ്രകടമാക്കുന്ന ഡീപ്‌ഫേക്ക് ഇമേജ് സൃഷ്ടിക്കുന്നത് പുതിയ നിയമപ്രകാരം കുറ്റമാക്കുമെന്ന് ബ്രിട്ടീഷ് നീതിന്യായ മന്ത്രാലയം അറിയിച്ചു. നിര്‍ദ്ദിഷ്ട നിയമത്തിന് കീഴില്‍, അത്തരം ചിത്രം സൃഷ്ടിക്കുന്ന ആര്‍ക്കും ക്രിമിനല്‍ റെക്കോര്‍ഡും വന്‍ തുക പിഴയും നേരിടേണ്ടിവരും. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഇത്തരം ചിത്രം വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടാല്‍ ജയില്‍ ശിക്ഷ അടക്കം അനുഭവിക്കേണ്ടി വരും. അതായത് ചിത്രത്തിന്റെ സ്വീകാര്യത കൂടുന്നതിന് അനുസരിച്ച് ഇമേജുകള്‍  സൃഷ്ടിക്കുന്ന ആള്‍ക്ക് ലഭിക്കുന്ന ശിക്ഷാ കാഠിന്യവും കൂടുമെന്ന് സാരം. ഡീപ്‌ഫേക്ക് ഇമേജ് സൃഷ്ടിക്കുമ്പോള്‍, സ്രഷ്ടാവ് അത് ഷെയര്‍ ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നോ എന്നത് പരിഗണിക്കാതെ തന്നെ ശിക്ഷ ലഭിക്കുമെന്ന് നീതിന്യായ വകുപ്പ് അറിയിച്ചു.  കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച ഓണ്‍ലൈന്‍ സുരക്ഷാ നിയമത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഡീപ്‌ഫേക്ക് ഇന്റിമേറ്റ് ഇമേജുകള്‍ പങ്കിടുന്നത് ഇതിനകം കുറ്റകരമാക്കിയിട്ടുണ്ട്. പാര്‍ലമെന്റിലൂടെ കടന്നുപോകുന്ന ക്രിമിനല്‍ ജസ്റ്റിസ് ബില്ലിലെ ഭേദഗതിയിലൂടെയാണ് നിയമ ഭേദഗതി അവതരിപ്പിക്കുക. ഇമേഡുകല്‍ സൃഷ്ടിക്കുന്ന ആള്‍  അവ പങ്കുവെച്ചിട്ടുണ്ടോ എന്നത് പരിഗണിക്കാതെ തന്നെ ലൈംഗിക ചിത്രങ്ങള്‍ സൃഷ്ടിക്കുന്നത് അംഗീകരിക്കാനാവില്ല' എന്ന് വിക്റ്റിംസ്് അന്റ് സേഫ്ഗാര്‍ഡിങ്ങ് മിനിസ്റ്റര്‍ ലോറ ഫാരിസ് പറഞ്ഞു. ''ചില ആളുകള്‍ മറ്റുള്ളവരെ - പ്രത്യേകിച്ച് സ്ത്രീകളെ തരംതാഴ്ത്താനും മനുഷ്യത്വരഹിതമാക്കാനും ശ്രമിക്കുന്നതിന്റെ മറ്റൊരു ഉദാഹരണമാണിത്. മെറ്റീരിയല്‍ കൂടുതല്‍ വ്യാപകമായി പങ്കിട്ടാല്‍ വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാനുള്ള കഴിവുണ്ട്. അത് ഈ സര്‍ക്കാര്‍ സഹിക്കില്ല. ഈ പുതിയ കുറ്റം ഈ മെറ്റീരിയല്‍ നിര്‍മ്മിക്കുന്നത് അധാര്‍മികവും പലപ്പോഴും സ്ത്രീവിരുദ്ധവും കുറ്റകൃത്യവുമാണ് എന്ന വ്യക്തമായ സന്ദേശം നല്‍കുന്നു.'അവര്‍ പറഞ്ഞു.  ഷാഡോ ഹോം സെക്രട്ടറി യെവെറ്റ് കൂപ്പര്‍ പ്രഖ്യാപനത്തെ പിന്തുണച്ചു: ''ഡീപ്‌ഫേക്ക് പോണോഗ്രഫി സൃഷ്ടിക്കുന്നത് കുറ്റകരമാക്കാനുള്ള ലേബറിന്റെ ആഹ്വാനങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചത് സ്വാഗതാര്‍ഹമാണ്. ലൈംഗികത പ്രകടമാക്കുന്ന ഫോട്ടോകളിലേക്കും വീഡിയോകളിലേക്കും ആരുടെയെങ്കിലും ചിത്രം അടിച്ചേല്‍പ്പിക്കുന്നത് അവരുടെ നിലനില്‍്പിന്റെയും സ്വകാര്യതയുടെയും കടുത്ത ലംഘനമാണ്, അത് വലിയ ദോഷം വരുത്തും, അത് വെച്ചുപൊറുപ്പിക്കരുത്. 'കുറ്റവാളികള്‍ ശിക്ഷ ലഭിക്കാതെ രക്ഷപ്പെടുന്നത് തടയുന്നതിന് ഈ നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുന്നതിന് ആവശ്യമായ പരിശീലനം പോലീസിനും പ്രോസിക്യൂട്ടര്‍മാര്‍ക്കും നല്‍കേണ്ടത്  അത്യന്താപേക്ഷിതമാണമാണെന്നും യെവെറ്റ് കൂപ്പര്‍ കൂട്ടിച്ചേര്‍ത്തു.   
ഗ്ലാസ്ഗോയില്‍ 70 കാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ 15 വയസ്സുള്ള ആണ്‍കുട്ടിക്കെതിരെ കേസെടുത്തു. വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെ വിക്ടോറിയ റോഡ് ഏരിയലിലാണ് സംഭവം. കൗമാരക്കാരന്റെ ഗുരുതരമായ ആക്രമണത്തെ തുടര്‍ന്ന് 70 കാരന്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കൗമാരക്കാരനെ തിങ്കളാഴ്ച ഗ്ലാസ്ഗോ ഷെരീഫ് കോടതിയില്‍ ഹാജരാക്കുമെന്ന് പ്രതീക്ഷിക്കുന്നു. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ അറിവായിട്ടില്ല.  'ഈ സമയത്ത്, ഞങ്ങളുടെ ചിന്തകള്‍ മരണപ്പെട്ടയാളുടെ കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പമാണ്. കേസ് അന്വേഷണങ്ങളില്‍ പ്രാദേശിക സമൂഹം നല്‍കിയ സഹായത്തിന് നന്ദി പറയാന്‍ ആഗ്രഹിക്കുന്നു.'ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ അലന്‍ ഫെര്‍ഗൂസണ്‍ പറഞ്ഞു. 
Latest News
കഴിഞ്ഞ ലക്കത്തില്‍ ലൈംഗിക അസുഖങ്ങളെക്കുറിച്ച്സൂചിപ്പിച്ചിരുന്നൂ, ഇവയുടെ യഥാര്‍ത്ഥ ചരിത്രം നമുക്കൊന്നൂ പരിശോധിക്കാം. ലൈംഗിക അസുഖങ്ങളിലെ അറിവില്ലായ്മകള്‍ക്കൊണ്ട് നരക യാതന അനൂഭവിച്ച് ജീവിക്കുന്ന നിരവധി ആളുകളുടെ ജീവിത ചരിത്രം റിസേര്‍ച്ചിന്റെ ഭാഗമായി ഞാന്‍ റഫര്‍ ചെയ്തിട്ടുണ്ട്. ഈ അനൂഭവത്തില്‍ ലൈംഗിക രോഗങ്ങൾ എന്ന് പറഞ്ഞാൽ HIV യും AIDS ഉം മാത്രമാണ് എന്നാണ് നമ്മുടെയൊക്കെ  വിചാരം. എന്നാൽ അങ്ങനെയല്ല. ലൈംഗിക രോഗങ്ങൾ എന്നാൽ അതിൽ ജീവന്  ഭീഷണി ഉള്ളവയും ഇല്ലാത്തവയും എല്ലാം ഉൾപെടും. ജീവന് ഭീഷണി ഉള്ളവ ജീവൻ എടുക്കുമെങ്കിൽ  മറ്റുള്ളവ നമ്മുടെ രോഗപ്രതിരോധ ശക്തിയെ ഇല്ലാതാക്കി ദിവസവും പലതരം രോഗങ്ങൾക്ക് നമ്മളെ അടിമ ആക്കി മാറ്റും. ലൈംഗികമായി പകരുന്ന രോഗങ്ങൾ (എസ്ടിഡി) പ്രധാനമായും നേരിട്ടുള്ള  ലൈംഗിക ബന്ധങ്ങളിലൂടെയാണ് പകരുന്നത്. ഇതിൽ ബാക്ടീരിയ, വൈറസ് അല്ലെങ്കിൽ പരാന്നഭോജികൾ ഇവയെല്ലാം ഉൾപ്പെടുന്നു. ഇവയെല്ലാം, രക്തത്തിൽ കൂടെയോ, ശുക്ലത്തിൽ കൂടെയോ, യോനിയിൽ കൂടെയോ, അല്ലെങ്കിൽ മറ്റ് പലവിധ ശാരീരിക ദ്രാവകങ്ങളിലൂടെയോ ഒക്കെ ഒരു വ്യക്തിയിൽ നിന്ന്  മറ്റൊരാളിലേക്ക് പകരാം.  രകതം എന്ന് പറഞ്ഞാൽ സൂചികളിലൂടെയോ അല്ലങ്കിൽ മുറിവുകളിലൂടെയോ മാത്രമേ പകരൂ എന്ന് കരുതിയാൽ തെറ്റി. കാരണം ഒരേ ജെണ്ടറിൽ പെട്ടവരുമായി, പ്രേത്യേകിച്ചു ആണുങ്ങളും ആണുങ്ങളും  തമ്മിലുള്ള ബന്ധങ്ങളിൽ  മലദ്വാരത്തിൽ  സ്കിൻ ഡാമേജ് ഉണ്ടാകാനും തന്മൂലം അവിടെ ഉണ്ടാകുന്ന മുറിവിലൂടെ രക്തത്തിലേക്ക് കടക്കുന്ന ബാക്ടീരിയ ഒരാളുടെ അസുഖം മറ്റൊരാളിലേക്ക് പകരാൻ കാരണമാകുകയും ചെയ്യും. അങ്ങനെ അസുഖ ബാധിതനായ ഒരു വ്യക്തിക്ക് ആ അസുഖം സ്ത്രീകളിലേക്കും പടർത്താനാകും. പ്രേത്യേകിച്ചു bisexual ബന്ധങ്ങളിൽ (ഒരേ വ്യക്തി രണ്ടുതരം ജെണ്ടറിൽ പെട്ടവരുമായി ലൈംഗിക ബന്ധം പുലർത്തുന്നവരെയാണ് bisexual എന്ന് പറയുന്നത്).  ഓറൽ സെക്‌സിലും ഇതുതന്നെ സംഭവിക്കാം. ഒരാളുടെ വായിലോ അല്ലങ്കിൽ ജനനേന്ദ്രിയത്തിലോ ഉള്ള മുറിവുകളിലൂടെ ഇൻഫെക്ഷൻ മറ്റൊരാളിലേക്ക് പകരാം. കണ്ണുകളിലേക്കും പകരാം. കൂടാതെ ഇന്ന് വിവിധതരം ലഹരികൾ കുത്തിവെക്കുന്ന ആളുകളുടെ എണ്ണം കൂടിയതിനാൽ അവർ പങ്കിട്ട സൂചികളിലൂടെ പകരാം. പക്ഷെ ലൈംഗികമായി പകരുന്ന അണുബാധകൾ ലൈംഗിക സമ്പർക്കം പുലർത്തുന്നവരിലേക്ക് മാത്രമേ പകരൂ എന്ന് വിചാരിക്കരുത്. ഉദാഹരണത്തിന്, ജീവിത പങ്കാളി ഇതര ബന്ധം വച്ച് പുലർത്തുന്നത് മറ്റൊരാളിൽ നിന്ന് കിട്ടിയ അസുഖം ഒന്നുമറിയാതെ ഭാര്യയിലേക്ക്‌ പകരുകയും തന്മൂലം അത്   ഗർഭാവസ്ഥയിലോ പ്രസവസമയത്തോ ഒക്കെ ഭാര്യയിൽ ഉള്ള ലൈംഗിക അസുഖങ്ങൾ ശിശുക്കളിലേക്കും പകരാൻ കാരണമാകും .  തന്മൂലം കുട്ടികളെ അത്   പെര്മനെന്റ് അന്ധതയിലേക്കോ അല്ലങ്കിൽ അവരിലെ ഇമ്മ്യൂണിറ്റി (രോഗപ്രതിരോധ ശക്തി )കുറക്കുന്നതിനും കാരണമാകുകയും ചെയ്യും.  തന്മൂലം പെട്ടെന്ന് പെട്ടെന്ന് പലവിധ അണുബാധകൾ ശരീരത്തിലേക്ക് പ്രേവേശിക്കുന്നത് മൂലം വിട്ടുമാറാത്ത പനി, ചെസ്റ്റ്‌ ഇൻഫെക്ഷൻ എന്നിവ നമ്മുടെയോ കുട്ടികളുടെയോ ഒക്കെ കൂടെ പൊറുപ്പാവുകയും ചെയ്യാം. അങ്ങനെ സാവധാനം ആന്റിബിയോട്ടിക്കുകൾ കൊടുത്ത് കൊടുത്ത് അവസാനം ആൻറി ബയോട്ടിക്കുകൾ വേറെ അസുഖങ്ങൾക്ക് പോലും ഭലപ്രധമാകാതെ മരണം പോലും സംഭവിക്കുകയും ചെയ്യാം. ഒന്നൂടെ മയപ്പെടുത്തി പറഞ്ഞാൽ, ലൈംഗിക അസുഖം ബാധിച്ച ഒരാൾക്ക്  അല്ലങ്കിൽ ഒരു കുഞ്ഞിന്, പെട്ടെന്ന് പെട്ടെന്ന് ചെസ്റ്റ്‌ ഇൻഫെക്ഷൻ വന്നുവെന്നിരിക്കട്ടെ, അപ്പോൾ നമ്മൾ അതിനെ കുറക്കാൻ ആന്റിബയോട്ടിക്കുകൾ കൊടുക്കുന്നു..... അസുഖം കുറയുന്നു പിന്നേം വരുന്നു... പിന്നേംകൊടുക്കുന്നു ആന്റിബിയോട്ടിക്ക്. അങ്ങനെ അങ്ങനെ അവസാനം ഒരു ആന്റിബയോട്ടിക്കിനും ഒരു ഡോസിനും നമ്മുടെ ഇൻഫെക്ഷൻ കുറക്കാൻ പറ്റാതാകുന്നു. തന്മൂലം നമുക്ക് ന്യുമോണിയ അല്ലെങ്കിൽ ഏതെങ്കിലും ഇൻഫെക്ഷന്സ് കൂടി വഷളായി അത് പതിയെ മരണത്തിന് കാരണമാകാം. അതുമല്ലങ്കിൽ രോഗബാധിതന്  ഒരു ഓപ്പറേഷൻ വേണ്ടി വരുന്നുവെന്ന് വിചാരിക്കുക, അതിന്റെ മുറിവുണങ്ങാൽ കഴിക്കുന്ന ആന്റിബയോട്ടിക് ഏൽക്കാതാകുന്നു. അങ്ങനെയും മരണം സംഭവിക്കാം.  വേറൊരു കാര്യമെന്താണെന്ന് വെച്ചാൽ ഈ ലൈംഗിക അസുഖങ്ങൾ എല്ലായ്പ്പോഴും നമ്മളിൽ ലക്ഷണങ്ങൾ ആയി കാണിക്കണമെന്നില്ല.  കാരണം അണുബാധയുള്ളവർ പലപ്പോഴും വളരെ ആരോഗ്യമുള്ളതായി കാണപെടാം. അതുകൊണ്ട് തന്നെ ഒരു വ്യക്തിക്ക് സങ്കീർണതകൾ ഉണ്ടാകുന്നതുവരെ അല്ലെങ്കിൽ ഒരു പങ്കാളി രോഗനിർണയം നടത്തുന്നത് വരെ ലൈംഗികമായി പകരുന്ന അണുബാധകൾ അവരിൽ ശ്രദ്ധിക്കപ്പെടാതെ പോയേക്കാം. അപ്പോൾ എന്തൊക്കെയാണ് ഈ ലൈംഗിക രോഗങ്ങളുടെ അല്ലങ്കിൽ  STI ലക്ഷണങ്ങൾ എന്ന് അടുത്ത ലക്കത്തില്‍ നോക്കാം ….. യുകെ എന്‍ എച്ച് എസ് ആശുപത്രിയില്‍ സെക്ഷ്വൽ ഹെൽത് ക്ലിനിക്കിൽ പ്രാക്ടീസ് ചെയ്യാൻ അവസരം ലഭിച്ച ഒരു നഴ്‌സ് എന്ന നിലയിലും, കുട്ടികൾക്ക് നൽകാം ലൈംഗിക പാഠങ്ങൾ എന്ന ബുക്ക് എഴുതാനായി നിരവധി ബുക്കുകൾ വായിച്ച അറിവ് കൊണ്ടും ആളുകളെ ബോധവാൻമാർ ആക്കുക എന്ന ഉദ്ദേശ ശുദ്ദിയുടെയും എഴുതുന്നതാണ് ഈ ലേഖനം) തുടരും....നിങ്ങടെ കമന്റ് അല്ലങ്കിൽ ഷെയർ അതിനിയും ഒത്തിരി താമസിക്കാതെ തന്നെ ബാക്കി എഴുതാൻ ഒരു പ്രേചോദനമാകും .... ജോസ്‌ന സാബു സെബാസ്റ്റ്യൻ
ASSOCIATION
വെസ്റ്റ് യോര്‍ക്ക്ഷെയറിലെ ഏറ്റവും വലുതും വര്‍ഷങ്ങളായി നിലകൊള്ളുന്നതുമായ 'വയ്മ മലയാളിത്തനിമ'യ്ക്ക് ശക്തമായ നവ നേതൃത്വം. വെസ്റ്റ് യോര്‍ക്ക്‌ഷെയര്‍ മലയാളി അസോസിയേഷനെ ഇനി മുന്നില്‍ നിന്നും നയിക്കാന്‍ പോകുന്നത് കഴിവുള്ള ഈ പതിമൂന്ന് പേരാണ്. ഈ മാസം ആറാം തീയതി വെയിക്ക് ഫീല്‍ഡ്ഡില്‍ വച്ചു നടന്ന ഈസ്റ്റര്‍ വിഷു റംസാന്‍ ആഘോഷത്തോടും, വാര്‍ഷിക പൊതുയോഗത്തോടും നടന്ന യോഗത്തില്‍ ആണ് ജനകീയരായ പുതുസാരഥികളെ തിരഞ്ഞെടുത്തത്. തങ്ങളുടെ കഴിവും ബുദ്ധിയും കൊണ്ട് വെസ്റ്റ് യോര്‍ക്ക്‌ഷെയര്‍ മലയാളി അസോസിയേഷനെ മുന്‍നിരയില്‍ നിന്ന് നയിക്കാന്‍ ജിജോ ചുമ്മാറിനെ പ്രസിഡന്റായും, സജേഷ് കെ എസ്സിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു. വനിതകള്‍ക്കും, പുതിയ തലമുറയില്‍ പെട്ടവര്‍ക്കും, പഴയ തലമുറയില്‍ പെട്ടവര്‍ക്കും ഒരുപോലെ പ്രാധാന്യം നല്‍കിയാണ് 18ാം വര്‍ഷത്തെ വയ്മ കമ്മിറ്റിയെ തിരഞ്ഞെടുത്തിരിക്കുന്നത്. പ്രസ്തുത യോഗത്തില്‍ ഷീബാ ബിജു വൈസ് പ്രസിഡന്റും പ്രിയ അഭിലാഷ് ജോയന്റ് സെക്രട്ടറിയും ആയി. ട്രസ്റ്റി ചുമതല ജിമ്മി ദേവസികുട്ടി ഏറ്റെടുത്തു.  പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ആയി വിനി മാത്യു, ഷാരോണ്‍ മാത്യു, ഷില്‍ട്ട് മുത്തോലില്‍, ബിനു മാത്യു, ടെല്‍ജോ പാപ്പച്ചന്‍ എന്നിവരെയും യൂത്ത് കോര്‍ഡിനേറ്റര്‍മരായി മിയ സാജന്‍, നിക്കാ അനില്‍കുമാര്‍, ശ്രാവണ്‍ പ്രദീപ് എന്നിവരെയും തിരഞ്ഞെടുത്തു.
ലിവല്‍പൂള്‍ : പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടുമൊരു സെവന്‍സ് ഫുഡ്‌ബോള്‍ പോരാട്ടം. മലപ്പുറത്തിന്റെയും കോഴിക്കോടിന്റെയും ഖല്‍ബിന്റെ ഉള്ളില്‍ നുരഞ്ഞു പതയുന്ന സെവന്‍സ് ഫുട്ബോള്‍ കാല്‍പന്തുകളിയുടെ രാജാക്കന്‍മാര്‍ വാഴുന്ന ലിവര്‍പൂളിന്റെ മണ്ണില്‍. കാല്‍പ്പന്തു കളി കാലിലും നെഞ്ചിലും ഒരുപോലെ കൊണ്ടുനടക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ കൂട്ടായ്മ നാളത്തെ കരുത്തുറ്റ തലമുറയെ വാര്‍ത്തെടുക്കാന്‍, അവര്‍ക്കായി അവസരം ഒരുക്കുകയാണ് - ഡ്രീം കപ്പ് 2024. കേരളത്തിലെ സെവന്‍സ് ഫുട്ബോളിന്റെ ആവേശം യുകെയിലെ ഫുട്ബോളിന്റെ ഈറ്റില്ലമായ ലിവര്‍പൂളില്‍ ഇന്ന് അരങ്ങൊരുങ്ങുകയാണ്. 15 ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. 16 വയസില്‍ താഴെയുള്ളവരുടെ മത്സരത്തില്‍ അഞ്ചു ടീമുകള്‍ ആണ് പങ്കെടുക്കുക. 18 വയസിനു മുകളില്‍ പ്രായമുള്ളവരുടെ മത്സരത്തില്‍ 10 ടീമുകളും പങ്കെടുക്കും. ഇന്ന് നോര്‍ത്ത് ലിവര്‍പൂള്‍ അക്കാദമി ഗ്രൗണ്ടില്‍ (L5 0SQ) ആണ് ആ ഏറ്റുമുട്ടല്‍. ഈ കായികമാമാങ്കത്തിന് സാക്ഷ്യം വഹിക്കുവാന്‍ എല്ലാ ഫുട്ബോള്‍ ഫാന്‍സിനെയും ലിവര്‍പൂള്‍ അക്കാദമിയിലേക്കു സ്വാഗതം ചെയ്യുന്നു. ഞായറാഴ്ച രാവിലെ ഒന്‍പതു മണിയോടുകൂടി ആരംഭിക്കുന്ന ലീഗ് കളികള്‍ ഉച്ചയോടു കൂടി അവസാനിക്കുമ്പോള്‍, കലാശപ്പോരാട്ടത്തിനു അര്‍ഹരായവര്‍ സെമിഫൈനലിലേക്കും അവിടെനിന്നും ഫൈനലിലേക്കും എത്തും. Adults GroupFirst Prize - £301 , medals and trophy2nd prize - £151 and trophy U16First prize - £301 , medals & Trophy2nd prize - £151 and trophy പങ്കെടുക്കുന്ന ടീമുകള്‍, - 18 വയസിനു മുകളില്‍ :-ഗ്രൂപ്പ് എ - സ്ഫടികം -ഐന്‍ട്രീ ബ്ലാസ്റ്റേഴ്‌സ് അത്ലറ്റികോ, ഐന്‍ട്രീ ബ്ലാസ്റ്റേഴ്‌സ് ടൈറ്റന്‍സ്, ലിവര്‍പൂള്‍ കേരളൈറ്റ്സ്, സമുറായ്‌സ് FC, ടിഫിന്‍ ബോക്സ്  FCഗ്രൂപ്പ് B - ബിഗ് ബി  - അത്ലറ്റികോ ഡാ വിറല്‍, ലിവെര്‍ട്ടന്‍ FC, ലിവര്‍പൂള്‍ സൂപ്പര്‍ കിങ്‌സ്, SKFC, വൈകിങ്‌സ് യുണൈറ്റഡ്.U16 group - മിന്നല്‍ മുരളി :-കറി കളക്ടര്സ്, ഫസാക് ഓള്‍ സ്റ്റാര്‍സ്, ഹൈട്ടണ്‍, കേരളാ സ്വാന്‍സ് ഓള്‍ സ്റ്റാര്‍സ്, കേരളാ സ്വാന്‍സ് ഓള്‍ സ്റ്റാര്‍സ് 2.ടൂര്‍ണമെന്റിന്റെ വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടുക ഡോണ്‍ രാജു - +44 7503 906306അനു ബേബി - +44 7477 428474ഭക്ഷണം ബുക്ക് ചെയ്യാനായി ബന്ധപ്പെടുക: 0151 474 3015
ലണ്ടന്‍ : ചെസ്റ്റര്‍ഫീല്‍ഡ് മലയാളി കള്‍ച്ചറല്‍ കമ്മ്യൂണിറ്റി (CMCC)യുടെ നേതൃത്വത്തില്‍ 'ചങ്കിനകത്തൊരു നോവുണ്ടേ 'എന്ന ഹൃദയസ്പര്‍ശിയായ ഗാനം റിലീസ് ചെയ്തു. മകളെ നഷ്ടപ്പെട്ട പിതാവിന്റെ ഓര്‍മ്മകളിലുടെ കടന്നുപോകുന്ന ചിത്രീകരണവും, സൂര്യനാരായണന്റെ വ്യത്യസ്ഥമായ ആലാപനവും ഈ വീഡിയോ സോങ്ങിനെ കുടുതല്‍ മനോഹരമാക്കാന്‍ സാധിച്ചു. ഷിജോ സെബാസ്റ്റ്യന്‍ സംവിധാനം ചെയ്ത ഈ ഗാനത്തിന് സഗീതം നല്‍കിയത് ജോജി ജോണ്‍സ്, ലിറിക്സ് ജോബി കാവാലം, ക്യാമറ ജയിബിന്‍ തോളത്ത്, എഡിറ്റിങ് അനില്‍ പോള്‍ എന്നിവരാണ്. ഷൈന്‍ മാത്യു, ഏബിള്‍ എല്‍ദോസ്, ജിയോ ജോസഫ്, ഷിജോ ജോസ്, റോയ് കെ ആന്‍ന്ററുസ്, സന്തോഷ് പി ജോര്‍ജ്, സിനിഷ് ജോയ്, ഹര്‍ഷ റോയ്, ഇന്ദു സന്തോഷ്, ഷോണ്‍ സന്തോഷ്, ജെസ്സിക്ക ബോസ്‌കോ, അന്ന ജോസഫ് കുന്നേല്‍, ഐവാന നിജോ, എലിസബത്ത് ഷിജോ തുടങ്ങി നിരവധിപേര്‍ ഈ ഗാനത്തില്‍ അഭിനയിച്ചു. ഈ സംരംബത്തിന് നേതൃത്വം കൊടുത്ത എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ നേരുന്നതോടൊപ്പം ഇത്തരത്തിളുള്ള കൂട്ടായ പ്രവര്‍ത്തനങ്ങള്‍ എന്നും ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു. https://youtu.be/8hFIYBDNHqQ?si=xWYqNorm8R6WZb-M  
സ്റ്റീവനേജ് : ഹര്‍ട്‌ഫോര്‍ഡ്ഷയറിലെ പ്രമുഖ മലയാളി സംഘടനായ 'സര്‍ഗം സ്റ്റീവനേജ്' ഒരുക്കുന്ന ഈസ്റ്റര്‍-വിഷു-ഈദ് ആഘോഷത്തിന് ഏപ്രില്‍ 7 ന് ഞായറാഴ്ച ഡച്ച്വര്‍ത്ത് വില്ലേജ് ഹാള്‍ വേദിയാവും.  അടുത്തടുത്തുവരുന്ന വിശേഷ പുണ്യ ദിനങ്ങളുടെ സംയുക്ത ആഘോഷത്തെ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും മഹോത്സവമാക്കുവാനുള്ള ഒരുക്കത്തിലാണ് സംഘാടകര്‍. ഈസ്റ്ററും, വിഷുവും, ഈദുള്‍ ഫിത്തറും നല്‍കുന്ന സന്ദേശങ്ങള്‍ സമന്വയിപ്പിച്ച് ഒരുക്കുന്ന 'വെല്‍ക്കം ടു ഹോളി ഫെസ്റ്റ്‌സ് ' അടക്കം ആകര്‍ഷകങ്ങളായ വിശേഷാല്‍ പരിപാടികള്‍ ആഘോഷത്തിന്റെ ഭാഗമായി പ്രോഗ്രാം കമ്മിറ്റി ഒരുക്കുന്നുണ്ട്. വൈവിദ്ധ്യങ്ങളായ കലാ പരിപാടികള്‍, സ്‌കിറ്റുകള്‍, 'സംഗീത നിശ' അടക്കം നിരവധി ആകര്‍ഷകങ്ങളായ പരിപാടികള്‍ സദസ്സിനായി അണിയറയില്‍ ഒരുങ്ങുന്നതായി പ്രോഗ്രാം കമ്മിറ്റി അറിയിച്ചു. യുകെയിലെ പ്രമുഖ മോര്‍ട്‌ഗേജ്‌സ് & ഇന്‍ഷുറന്‍സ് അഡൈ്വസര്‍ സ്ഥാപനമായ 'വൈസ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, സര്‍ഗ്ഗം ആഘോഷത്തിലെ മുഖ്യ സ്‌പോണ്‍സറായി പങ്കാളിയാവും. യുകെയിലെ പ്രമുഖ ഫുഡ് ഇന്‍ഗ്രീഡിയന്റ്‌സ് ഡിസ്ട്രിബ്യുട്ടറും, വിവിധ മസാല ബ്രാന്‍ഡുകളുടെ ഹോള്‍സെയില്‍ ഡീലറുമായ 'സെവന്‍സ് ട്രേഡേഴ്‌സ്' സ്റ്റിവനേജ്, പ്രമുഖ റെസ്റ്റോറന്റ് & കാറ്ററിങ് സ്ഥാപനമായ സ്റ്റീവനേജ് 'കറി വില്ലേജ്', എന്നീ സ്ഥാപനങ്ങള്‍ സര്‍ഗം ആഘോഷത്തില്‍ പ്രായോജകരാവുന്നതാണ്. ഈസ്റ്റര്‍-വിഷു-ഈദ് ആഘോഷത്തിലെ പ്രായോജകരും, പ്രശസ്ത കാറ്ററിങ് സംരംഭകരുമായ സ്റ്റീവനേജ് 'ബെന്നീസ് കിച്ചന്‍', വിഭവ സമൃദ്ധമായ ഗ്രാന്‍ഡ് ഡിന്നര്‍ തയ്യാറാക്കുമ്പോള്‍, ഇടവേളകള്‍ സ്വാദിഷ്ടമാക്കുവാന്‍ കാപ്പിയും, ചൂടന്‍ കേരള പലഹാരങ്ങളുമായി 'മലബാര്‍ ഫുഡ്‌സ്' ഭക്ഷണ സ്റ്റാള്‍ തുറക്കുന്നുമുണ്ട്.   പ്രോഗ്രാമിന്റെ മുഖ്യാതിഥിയും, സ്റ്റീവനേജ് മേയറുമായ മൈലാ ആര്‍സിനോ ഭദ്രദീപം കൊളുത്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയും, തുടര്‍ന്ന് സന്ദേശം നല്‍കുന്നതുമാണ്. ഏപ്രില്‍ 7 ന് ഞായറാഴ്ച ഉച്ചക്ക് ഒരു മണി മുതല്‍ രണ്ടു മണി വരെ 'സ്റ്റാര്‍ട്ടര്‍ മീല്‍' വിതരണം ചെയ്യും. തുടര്‍ന്ന് ഈസ്റ്റര്‍-വിഷു- ഈദ് ആഘോഷത്തിന്റെ സാംസ്‌ക്കാരിക വേദിക്ക് ആരംഭം കുറിക്കും. മഴവില്‍ വസന്തം വിരിയുന്ന കലാവിരുന്നും, സ്വാദിഷ്ടമായ ഭക്ഷണ വിഭവങ്ങളും, ഗാനമേളയും, ഡീജെയും അടക്കം ആവോളം ആനന്ദിക്കുവാനും ആഹ്‌ളാദിക്കുവാനും അവസരം ഒരുക്കുന്ന ആഘോഷ സദസ്സിന്റെ ഭാഗമാകുവാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും സംഘാടകരുമായി ബന്ധപ്പെട്ട് പ്രവേശനം നേടാവുന്നതാണ്.   കൂടുതല്‍ വിവരങ്ങള്‍ക്ക്:-Sajeev-07877902457Praveen-07493859312Wilsy- 07450921739Sahana- 07774114938 April 7th Sunday, 13:00-22:00Datchworth Village Hall, 52 Datchworth Grn, Datchworth, Knebworth SG3 6TL  
SPIRITUAL
സ്റ്റീവനേജ് : തുടര്‍ച്ചയായ അഞ്ചാമത്തെ സിസ്സേറിയനിലും ദൈവഹിതത്തിന്റെ മഹത്വത്തിനായി സ്വന്തം മാതൃത്വം അനുവദിച്ചു നല്‍കിയ കരുത്തയായ ഒരമ്മ വിശ്വാസി സമൂഹത്തിനു പ്രചോദനവും പ്രോത്സാഹനവും ആവുന്നു. മെഡിക്കല്‍ എത്തിക്‌സ് അനുവദിക്കാത്തിടത്താണ് അഞ്ചാമത്തെ സന്താനത്തിനുകൂടി ജന്മം നല്‍കുവാന്‍ ദൈവഹിതത്തിനു ധീരമായി വിധേയയായിക്കൊണ്ടാണ് നീനു ജോസ് എന്ന അമ്മ മാതൃകയാവുന്നത്. നീനുവിനു ശക്തി പകര്‍ന്ന് ഭര്‍ത്താവ് റോബിന്‍ കോയിക്കരയും, മക്കളും സദാ കൂടെയുണ്ട്. ഗൈനക്കോളജി വിഭാഗം ഗര്‍ഭധാരണ പ്രക്രിയ നിര്‍ത്തണമെന്ന് നിര്‍ദ്ദേശിക്കുകയും രണ്ടാമത്തെ സിസ്സേറിയന് ശേഷം മെഡിക്കല്‍ ഉപദേശത്തിന് മാനുഷികമായി വഴങ്ങുകയും ചെയ്തിട്ടുള്ള വ്യക്തികൂടിയാണ് നീനു ജോസ്. ആല്മീയ കാര്യങ്ങളില്‍ ഏറെ തീക്ഷ്ണത പുലര്‍ത്തിപ്പോരുന്ന നീനുവും, റോബിനും അങ്ങിനെയിരിക്കെയാണ് പ്രോലൈഫ് മേഖലയില്‍ സജീവ നേതൃത്വം നല്‍കുന്ന ഡോക്ടറും പ്രോലൈഫ് അഭിഭാഷകനുമായ ഡോ: ഫിന്റോ ഫ്രാന്‍സീസ് നല്‍കിയ സന്ദേശം കേള്‍ക്കുവാന്‍ ഇടയാവുന്നത്. 'ദൈവദാനം തിരസ്‌ക്കരിക്കുവാനോ, സന്താന ഭാഗ്യം നിയന്ത്രിക്കുവാനോ വ്യക്തികള്‍ക്ക് അവകാശമില്ലെന്നും, അത് ദൈവ നിന്ദയും പാപവുമാണെന്നും ഉള്ള തിരിച്ചറിവ് ഡോക്റ്റരുടെ സന്ദേശത്തിലൂടെ അവര്‍ക്കു ലഭിക്കുന്നത്. സന്താന ലബ്ദിക്കായി ശരീരത്തെ ഒരുക്കുവാനും ദൈവദാനം സ്വീകരിക്കുവാനുമായി തയ്യാറായ നീനുവിനുവേണ്ടി ഡോ. ഫിന്റോ ഫ്രാന്‍സിസു തന്നെയാണ് റീകാണലൈസേഷന്‍ ശസ്ത്രക്രിയ നടത്തിയത് എന്നതും ഏറെ ശ്രദ്ധേയമാണ്.   മാതൃത്വവും സന്താന ലബ്ദിയും ദൈവദാനമാണെന്നു വിശ്വസിക്കുന്ന ഇവര്‍ക്ക് ലഭിച്ച അഞ്ചാമത്തെ കുട്ടിയുടെ മാമ്മോദീസയാണ് കഴിഞ്ഞ ദിവസം സ്റ്റീവനേജ് സെന്റ് ഹില്‍ഡ ദേവാലയത്തില്‍ വെച്ച് ഗ്രെയ്റ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നല്‍കിയത്. മാമ്മോദീസക്ക് ശേഷം സ്രാമ്പിക്കല്‍ പിതാവ് നല്‍കിയ സന്ദേശത്തില്‍ 'ഉന്നതങ്ങളില്‍ നിന്നും നല്‍കപ്പെടുന്ന മാമ്മോദീസയിലൂടെ കുഞ്ഞിന്റെ ജന്മപാപം നീങ്ങുകയും, ദൈവപുത്രനായി മാറുകയും ചെയ്യുന്നുവെന്നും, അവനോടൊപ്പം ജനിച്ചു, ജീവിച്ചു, മരിച്ചു ഉയിര്‍ത്തെഴുന്നേറ്റു നിത്യ ജീവിതത്തിലേക്ക് പ്രവേശിക്കുവാനുള്ള അനുഗ്രഹവരമാണ് മാമ്മോദീസ എന്ന കൂദാശയെന്നും' പിതാവ് ഓര്‍മ്മിപ്പിച്ചു. 'മാതാപിതാക്കളുടെ കരുണയും, സ്‌നേഹവും, നിസ്വാര്‍ത്ഥമായ ത്യാഗവുമാണ് ഓരോ ജന്മങ്ങളെന്നും, മാമോദീസയിലൂടെ ദൈവ സമക്ഷം കുഞ്ഞിനെ സമ്പൂര്‍ണ്ണമായി സമര്‍പ്പിക്കുകയാണെന്നും, ദൈവത്തിന്റെ വാക്കുകളും നിയമങ്ങളും പാലിക്കുവാന്‍ അതിനാല്‍ത്തന്നെ ഓരോ ക്രൈസ്തവനും ബാദ്ധ്യസ്ഥനാണെന്നും' മാര്‍ സ്രാമ്പിക്കല്‍ ഉദ്ബോധിപ്പിച്ചു. റോബിന്‍-നീനു ദമ്പതികളുടെ അഞ്ചാമത്തെ കുഞ്ഞിന്റെ മാമ്മോദീസ ഏറെ ആഘോഷമായാണ് സ്റ്റീവനേജ് സെന്റ് സേവ്യര്‍ പ്രോപോസ്ഡ് മിഷന്‍ ഏറ്റെടുത്തു നടത്തിയത്. പിതാവിന്റെ സെക്രട്ടറി റവ. ഡോ. ടോം സിറിയക്ക് ഓലിക്കരോട്ടും, ഫാ. അനീഷ് നെല്ലിക്കലും സഹകാര്‍മികരായി. പ്രോപോസ്ഡ് മിഷന് വേണ്ടി ട്രസ്റ്റി അലക്‌സ് സ്വാഗതം പറഞ്ഞു. റോബിന്‍ കോയിക്കര നന്ദി പ്രകാശിപ്പിച്ചു. രണ്ടു വര്‍ഷം മുമ്പാണ് റോബിനും, നീനുവും നാലുമക്കളുമായി സ്റ്റീവനേജില്‍ വന്നെത്തുന്നത്. ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസ്സില്‍ ചീഫ് ആര്‍ക്കിടെക്റ്റായി ജോലി നോക്കുന്ന റോബിന്‍, കോങ്ങോര്‍പ്പിള്ളി സെന്റ് ജോര്‍ജ്ജ് ഇടവാംഗങ്ങളായ കോയിക്കര വര്‍ഗ്ഗീസ്-ലൂസി ദമ്പതികളുടെ മകനാണ്. കുട്ടികളെ പരിപാലിക്കുന്നതിനും കുടുംബ കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നതിനുമായി നീനു ഉദ്യോഗത്തിനു പോകുന്നില്ല. കൊച്ചിയില്‍ സെന്റ് ലൂയിസ് ചര്‍ച്ച് മുണ്ടംവേലി ഇടവകാംഗം ജോസഫ് ഫ്രാന്‍സീസ് കുന്നപ്പിള്ളി മറിയ തോമസ് ദമ്പതികളുടെ മകളായ നീനു നാട്ടില്‍ എസ്ബിഐ ബാങ്കില്‍ ഉദ്യോഗസ്ഥയായിരുന്നു. അഞ്ചാമത്തെ സിസ്സേറിയന് സ്റ്റീവനെജ് ലിസ്റ്റര്‍ ഹോസ്പിറ്റലില്‍ നീനു എത്തുമ്പോള്‍ അവരെക്കാത്ത് ഏറ്റവും പ്രഗത്ഭരും കണ്‍സള്‍ട്ടന്റുമാരായ വിപുലമായ ടീം തയ്യാറായി നില്‍പ്പുണ്ടായിരുന്നു. 'സങ്കീര്‍ണ്ണമായ ആരോഗ്യ വിഷയത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിഭാഗം എന്തെ മുന്‍കരുതല്‍ എടുക്കാഞ്ഞതെന്ന'ചോദ്യത്തിന് 'ഇനിയും ദൈവം തന്നാല്‍ സന്താനങ്ങളെ സ്വീകരിക്കണം' എന്ന ബോദ്ധ്യം ലഭിച്ചതിന്റെ സാഹചര്യം  വിവരിച്ച നീനു, സത്യത്തില്‍ അവര്‍ക്കിടയിലെ പ്രോലൈഫ് സന്ദേശവാഹികയാവുകയായിരുന്നു. ഇത്രയും വലിയ പ്രഗത്ഭരുടെ നിരയുടെ നിരീക്ഷണത്തിലാണ് അഞ്ചാമത്തെ സിസ്സേറിയന്‍ നടത്തിയതെന്നത് മാനുഷികമായി ചിന്തിച്ചാല്‍ സര്‍ജറിയുടെ അതീവ ഗൗരവമാണ് എടുത്തു കാണിക്കുന്നത്. 'ശാസ്ത്രങ്ങളുടെ സൃഷ്ടാവിന്റെ പരിപാലനയില്‍ മറ്റെന്തിനേക്കാളും വിശ്വസിക്കുന്നു എന്നും, ദൈവം തിരുമനസ്സായാല്‍ മക്കളെ സ്വീകരിക്കുവാന്‍ ഇനിയും ഭയമില്ലെന്നും' അന്ന് നീനു എടുത്ത തീരുമാനത്തിന്റെ ജീവിച്ചിരിക്കുന്ന സാക്ഷ്യങ്ങളാണ് പിനീട് ജന്മം നല്‍കിയ ജോണ്‍, ഇസബെല്ലാ, പോള്‍ എന്നീ മൂന്നു കുട്ടികള്‍. ഏറെ ദൈവകൃപ നിറഞ്ഞ ഒരു കുടുംബമാണ് തങ്ങളുടേതെന്നും അഞ്ചാമത്തെ കുഞ്ഞിന് ജന്മം നല്‍കിയതിന് ശേഷം കൂടുതലായ അനുഗ്രഹങ്ങളുടെ കൃപാവര്‍ഷമാണ് കുടുംബത്തിന്  കൈവന്നിരിക്കുന്നത് എന്ന് അവര്‍ സാക്ഷ്യപ്പെടുത്തുന്നു. ഗ്രെയ്റ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഞ്ചാമത്തെ കുഞ്ഞിന്റെ മാമ്മോദീസാ കൂദാശ നല്‍കുവാന്‍ തങ്ങളെ നേരിട്ട് വിളിച്ചറിയിച്ച അനുഗ്രഹ നിമിഷം കുടുംബം സന്തോഷത്തോടെ ഓര്‍ക്കുന്നു. 'പോള്‍' കത്തോലിക്കാ കുടുംബത്തിലെ അംഗമാകുമ്പോള്‍ അനുഗ്രഹീത കര്‍മ്മത്തിനു സാക്ഷികളാകുവാന്‍ വലിയൊരു വിശാസി സമൂഹം തന്നെ പങ്കെടുത്തതും, ഈ അനുഗ്രഹീതവേളയില്‍ പങ്കാളികളാകുവാന്‍ നീനുവിന്റെ മാതാപിതാക്കള്‍ നാട്ടില്‍ നിന്നെത്തിയതും കുടുംബത്തിന്റെ സന്തോഷം ഇരട്ടിപ്പിച്ചിരിക്കുകയാണ്. ഒരുവര്‍ഷത്തിലേറെയായി സ്വന്തമായൊരു വീടിനായുള്ള തിരച്ചിലിനടയില്‍ വളരെ സൗകര്യപ്രദമായ ഒരു വീടാണ് ഇപ്പോള്‍ അവിചാരിതമായി തരപ്പെട്ടിരിക്കുന്നത് എന്ന് റോബിന്‍ പറഞ്ഞു. കത്തോലിക്കാ ദേവാലയത്തിനും, കാത്തലിക്ക് സ്‌കൂളിന്റെയും സമീപം ജിപി സര്‍ജറിയോടു ചേര്‍ന്ന് ലഭിച്ച ഡിറ്റാച്ഡ് വീട് സ്വന്തമാകുമ്പോള്‍  ഇപ്പോഴുള്ള വിലവര്‍ദ്ധനവ് ബാധിക്കാതെ തന്നെ ഇവര്‍ നല്‍കിയ ഓഫര്‍ അംഗീകരിക്കുകയായിരുന്നുവത്രേ.   സീറോ മലബാര്‍ സഭയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കുചേരുന്ന നീനു-റോബിന്‍ കുടുംബത്തിലെ, മൂത്തമകള്‍, മിഷേല്‍ ട്രീസാ റോബിന്‍ ബാര്‍ക്ലെയ്സ് അക്കാദമിയില്‍ ഇയര്‍ 11 ല്‍ പഠിക്കുന്നു. ഇംഗ്ലീഷില്‍  ബുക്ക് പബ്ലിഷ് ചെയ്തിട്ടുള്ള മിഷേല്‍ പഠനത്തിലും, പഠ്യേതര രംഗങ്ങളിലും മിടുക്കിയാണ്. മൂത്ത മകന്‍ ജോസഫ് റോബിന്‍ ബാര്‍ക്ലെയ്സ് അക്കാദമിയില്‍ത്തന്നെ ഇയര്‍ 9 വിദ്യാര്‍ത്ഥിയാണ്.  കായികരംഗത്തും മിടുക്കനായ ജോസഫ് ഫുട്‌ബോളില്‍, ബെഡ്വെല്‍ റേഞ്ചേഴ്‌സ് U14 ടീമിലെ മികച്ച കളിക്കാരനാണ്. വ്യക്തിഗത മികവിന് നിരവധി ട്രോഫികളും മെഡലുകളും നേടിയിട്ടുമുണ്ട്. മൂന്നാമത്തെ കുട്ടി ജോണ്‍ വര്‍ഗീസ് സെന്റ് വിന്‍സെന്റ് ഡി പോള്‍ സ്‌കൂളില്‍ റിസപ്ഷനിലാണ് പഠിക്കുന്നത്. നാലാമത്തെ മകള്‍ ഇസബെല്ലാ മരിയക്ക് 3 വയസ്സും ഇപ്പോള്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലില്‍ നിന്നും ജ്ഞാനസ്‌നാനം സ്വീകരിച്ച  അഞ്ചാമനായ പോളിന് 2 മാസവും പ്രായം ഉണ്ട്. 'ദൈവം നല്‍കുന്ന സന്താനങ്ങളെ സ്വീകരിക്കുവാനും, അവിടുത്തെ ദാനമായ ദാമ്പത്യവും മാതൃത്വവും നന്ദിപുരസ്സരം ബഹുമതിക്കുവാനും ദൈവഹിതത്തിനു വിധേയപ്പെടുവാനും, മാതാപിതാക്കള്‍  തയ്യാറാണവണമെന്നും, കൂടുതല്‍ കുട്ടികള്‍ കുടുംബത്തിന് ഐശ്വര്യവും അനുഗ്രഹവും പകരുമെന്നും, കുട്ടികളുടെ കാര്യത്തില്‍ ആകുലതക്കു സ്ഥാനമില്ല എന്നും, ദൈവം പരിപാലിച്ചു കൊള്ളുമെന്നും' എന്നാണ് നീനു റോബിന്‍ ദമ്പതികള്‍ക്ക് ഇത്തരുണത്തില്‍ നല്‍കുവാനുള്ള അനുഭവ സാക്ഷ്യവും, ഉത്തമ ബോദ്ധ്യവും.
വാട്ഫോര്‍ഡ്: ഗ്രേറ്റ് ബ്രിട്ടന്‍ സിറോ മലബാര്‍ രൂപതയിലെ ഓക്‌സ്‌ഫോര്‍ഡ് റീജിയന്റെ നേതൃത്വത്തില്‍ യുവജന സംഗമം, 'ABLAZE 2024' സംഘടിപ്പിക്കുന്നു. ഏപ്രില്‍ മാസം നാലാം തീയതി വ്യാഴാഴ്ച്ച , വാട്ഫോര്‍ഡ് ഹോളി ക്വീന്‍ സെന്ററില്‍ വെച്ച് നടത്തപ്പെടുന്ന സംഗമം രാവിലെ പത്തു മണി മുതല്‍ വൈകുന്നേരം നാലു മണി വരെയാണ്  ക്രമീകരിച്ചിരിക്കുന്നത്.   നോര്‍ത്താംപ്ടണ്‍ റോമന്‍ കത്തോലിക്കാ രൂപതയില്‍ നിന്നും 2022  ജൂണില്‍ വൈദികപട്ടം സ്വീകരിച്ച യുവ വൈദികന്‍ ഫാ ജിത്തു ജെയിംസ് മഠത്തില്‍ സംഗമത്തിന് നേതൃത്വം നല്‍കും.   വിശ്വാസത്തിലൂന്നിക്കൊണ്ട്, പരസ്‌നേഹത്തിലും, സാമൂഹ്യ പ്രതിബദ്ധതയിലും അധിഷ്ഠിതമായ ഉത്തമ ക്രൈസ്തവ ജീവിതം നയിക്കുവാനുതകുന്ന ചിന്തകള്‍ പങ്കുവെക്കുന്നതോടൊപ്പം ആകര്‍ഷകവും രസകരവുമായ കളികളും പരിപാടികളും സംഗമത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.  യുവജനങ്ങള്‍ക്ക് പ്രാര്‍ത്ഥനക്കും ആരാധനക്കും സ്തുതിപ്പിനും അതോടൊപ്പം പരിചയപ്പെടുന്നതിനും, ആശയ വിനിമയത്തിനും, വിനോദങ്ങള്‍ക്കും ഉള്ള വേദിയാവും 'ABLAZE 2024'   പതിനഞ്ചു വയസ്സിനു മുകളിലുള്ളവരും അവിവാഹിതരുമായ യുവജനങ്ങളെ ഉദ്ദേശിച്ചാണ് സംഗമം ഒരുക്കിയിരിക്കുന്നത്. രജിസ്‌ട്രേഷന്‍ സൗജന്യമാണ്. ഉച്ച ഭക്ഷണം ക്രമീകരിക്കുന്നുണ്ട്.  യേശുവിനെ  സ്വജീവിതത്തില്‍ അനുകരിക്കുവാനും, കൃപയില്‍ നയിക്കപ്പെടുവാനും അനുഗ്രഹാദായകമായ 'ABLAZE  2024'സംഗമത്തില്‍ പങ്കു ചേരുവാന്‍ എല്ലാ യുവജനങ്ങളെയും  പ്രോത്സാഹിപ്പിച്ചയക്കണമെന്ന് ഓക്‌സ്‌ഫോര്‍ഡ് റീജിയന്‍ ഡയറക്ടര്‍  ഫാ. ഫാന്‍സുവാ പത്തില്‍, ഫാ.അനീഷ് നെല്ലിക്കല്‍, ഷിനോ കുര്യന്‍, റീന ജെബിറ്റി എന്നിവര്‍  മാതാപിതാക്കളോട് അഭ്യര്‍ത്ഥിക്കുന്നു.  For More Details:-Fr. Fanzwa Pathil-07309049040Shino Kurian- 07886326607Reena Jabitty-07578947304 April 4th Thursday from 10:00 AM to 16:00 PM. HOLY QUEEN CENTRE, TOLPITS LANE, WATFORD, WD18 6NP  
ലൂട്ടന്‍ : വലിയ നോമ്പിലൂടെ വിശുദ്ധവാരത്തിലേക്കുള്ള ആല്മീയ യാത്രയില്‍ നവീകരണവും, അനുതാപവും, അനുരഞ്ജനവും പ്രാപിച്ച്  ഉദ്ധിതനായ ക്രിസ്തുവിനെ ഹൃദയത്തിലും ഭവനത്തിലും സ്വീകരിക്കുവാന്‍  വിശ്വാസികളെ ഒരുക്കുന്നതിന്റെ ഭാഗമായി സെന്റ് സേവ്യര്‍ പ്രൊപോസ്ഡ് മിഷന്റെ നേതൃത്വത്തില്‍ ത്രിദിന നോമ്പുകാല ധ്യാനം സംഘടിപ്പിക്കുന്നു. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ വലിയ നോമ്പുകാലത്തില്‍ ക്രമീകരിച്ചിരിക്കുന്ന 'ഗ്രാന്‍ഡ് മിഷന്‍ 2024' ന്റെ ശുശ്രുഷകളുടെ ഭാഗമായാണ് ലൂട്ടനിലും സ്റ്റീവനേജിലും ധ്യാനങ്ങള്‍ ക്രമീകരിക്കുന്നത്.   തിരുവചന പ്രഘോഷങ്ങളിലൂടെയും ആല്മീയ ശുശ്രുഷകളിലൂടെയും ദൈവാരാജ്യത്തിനായിആഗോളതലത്തില്‍ത്തന്നെ ശുശ്രുഷകള്‍ നയിക്കുന്ന വിന്‍സെന്‍ഷ്യല്‍ കോണ്‍ഗ്രിഗേഷന്റെ ഡയറക്റ്ററും ഇന്ത്യയില്‍ മണിപ്പൂര്‍ ആസ്സാം അടക്കം പ്രദേശങ്ങളിലും, രാജ്യാന്തര തലങ്ങളിലും വിശ്വാസത്തിന്റെ ചൈതന്യവും, രക്ഷയുടെ മാര്‍ഗ്ഗവും അനേകായിരങ്ങള്‍ക്ക് പകര്‍ന്നു നല്‍കി വരുന്ന അഭിഷിക്തധ്യാന ഗുരുവും, അനുഗ്രഹീത കൗണ്‍സിലറും, യുവജന ശുശ്രുഷകളിലൂടെ ഏറെ ശ്രദ്ധേയനുമായിട്ടുള്ള ഫാ. ബോബി എമ്പ്രയിലാണ് ത്രിദിന ധ്യാനത്തിന് നേതൃത്വം നല്‍കുക.           വലിയനോമ്പുകാല നവീകരണ ധ്യാനത്തിലും, തിരുക്കര്‍മ്മങ്ങളിലും, തിരുവചന ശുശ്രുഷകളിലും പങ്കു ചേര്‍ന്ന്, ഗാഗുല്‍ത്താ വീഥിയില്‍ യേശു സമര്‍പ്പിച്ച ത്യാഗബലി പൂര്‍ണ്ണ ഹൃദയത്തോടെ വിചിന്തനം ചെയ്ത്  , അനുതാപത്തിലൂന്നിയ നവീകരണത്തിലൂടെ അനുരഞ്ജനത്തിന്റെയും സ്‌നേഹത്തിന്റെയും കരുണയുടെയും അനന്ത കൃപകള്‍ ആര്‍ജ്ജിക്കുവാന്‍ ബോബി അച്ചന്റെ ധ്യാനം ഏറെ അനുഗ്രഹദായകമാവും.   വലിയ നോമ്പിന്റെ ചൈതന്യത്തില്‍, ക്രിസ്തുവിന്റെ രക്ഷാകര യാത്രയുടെ അനുസ്മരണയോടൊപ്പം, പ്രത്യാശയും പ്രതീക്ഷയും നല്‍കി മരണത്തില്‍ നിന്നും ഉയര്‍ത്തെഴുനേറ്റ രക്ഷകനെ വരവേല്‍ക്കുവാനും  അവിടുത്തെ കൃപകളും അനുഗ്രഹങ്ങളും പ്രാപിക്കുവാനും ലൂട്ടനിലും സ്റ്റീവനേജിലുമായി  നടത്തപ്പെടുന്ന ഗ്രാന്‍ഡ് മിഷന്‍ ധ്യാന ശുശ്രുഷയിലേക്ക് ഏവരെയും സസ്‌നേഹം സ്വാഗതം ചെയ്യുന്നതായി അനീഷ് നെല്ലിക്കല്‍ അച്ചനും പള്ളിക്കമ്മിറ്റികളും അറിയിച്ചു.  ഏഴാം ക്ലാസ്സ്  മുതല്‍  പഠിക്കുന്ന കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി, ബോബി അച്ചന്‍ സ്റ്റീവനേജില്‍ വെച്ച്  പ്രത്യേക ധ്യാന ശുശ്രുഷക്ക്  അവസരം ഒരുക്കുുന്നുമുണ്ട്. St. Martin's De Pores Church, 366 Leagrave, High Street, LU4 0NGMarch 22nd Friday: 16:00-19:00 PM ; March 23rd Saturday 09:30 AM- 17:00 PM  Luton Contact Numbers- 07886330371,07888754583 Curry Village Hall , 551 Lonsdale Road, SG1 5DZ March 24th Sunday Morning 10:00 onwardsSt. Hilda Roman Catholic Church, Stevenage, SG2 9SQMarch 24th Sunday 13:30-19:00 PM along with Palm Sunday Holy Services. Stevenage Contact Numbers- 07463667328, 07710176363  
SPECIAL REPORT
വാട്‌സ്ആപ്പ് ഉപയോഗിക്കാനുള്ള പ്രായപരിധി കുറച്ച് മെറ്റ. വാട്‌സ്ആപ്പിന്റെ മാതൃകമ്പനിയായ മെറ്റയാണ് പ്രായപരിധി കുറച്ച്. ഇതുവരെ 16 വയസ്സ് എന്നായിരുന്നു പ്രായം. അത് 13 ലേക്കാണ് വെട്ടിക്കുറച്ചത്. യുകെയിലും യൂറോപ്യന്‍ യൂണിയനിലും മെറ്റയുടെ പുതിയ നയം വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. പ്രായപരിധി കുറച്ച് കൊണ്ടുള്ള പ്രഖ്യാപനം ഫെബ്രുവരിയിലാണ് സോഷ്യല്‍ മീഡിയ കമ്പനി നടത്തിയത്. ഫേസ്ബുക്കിന്റെയും ഇന്‍സ്റ്റാഗ്രാമിന്റെയും ഉടമസ്ഥാവകാശമുള്ള മെറ്റയുടെ പരിഷ്‌കാരത്തിനെതിരെ കനത്ത വിമര്‍ശനമാണ് ലോകമെങ്ങും ഉയരുന്നത്. 16-ല്‍ നിന്ന് 13 വയസ്സായി വയസ് കുറയ്ക്കുന്നത് തെറ്റായ തീരുമാനമാണെന്ന് വിദഗ്ധര്‍ വിമര്‍ശിക്കുന്നു. മന:ശാസ്ത്രജ്ഞര്‍ ഉള്‍പ്പടെയുള്ളവര്‍ നല്‍കിയ മുന്നറിയിപ്പിനെ മെറ്റ അവഗണിച്ചതിനെതിരെ പ്രതിഷേധം പുകയുന്നു. ലാഭം മാത്രമാണ് വാട്‌സ്ആപ്പ് ലക്ഷ്യമാക്കുന്നതെന്ന് സ്മാര്‍ട്ട്‌ഫോണ്‍ ഫ്രീ ചൈല്‍ഡ്ഹുഡ് ഗ്രൂപ്പ് ആരോപിച്ചു. 12 വയസ് മുതല്‍ ഉപയോഗിക്കാന്‍ അനുവദിക്കുന്നത് കുട്ടികള്‍ക്ക് തെറ്റായ സന്ദേശം നല്‍കും. കുട്ടികളുടെ സുരക്ഷയ്ക്കും മാനസികാരോഗ്യത്തിനും മെറ്റ വിലകല്‍പ്പിക്കുന്നില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.
CINEMA
വിനീത് ശ്രീനിവാസന്റെ 'വര്‍ഷങ്ങള്‍ക്ക് ശേഷം' നിറഞ്ഞ കൈയ്യടി നേടി മുന്നേറുകയാണ്. ചിത്രത്തെ കുറിച്ച് മികച്ച അഭിപ്രായമാണ് ആരാധകരില്‍ നിന്നും വരുന്നത്. സിനിമയുടെ പ്രമോഷന്‍ സമയത്ത് അഭിമുഖങ്ങളില്‍ എത്തിയരുന്ന ധ്യാനും ബേസിലും തമ്മില്‍ പരസ്പരം ഉള്ള ട്രോളുകളും കളിയാക്കലുകളും എല്ലാം ആരാധകരും ഏറെ ആസ്വദിച്ചിരുന്നു. ഇപ്പോഴിതാ സിനിമയ്ക്ക് ശേഷം ധ്യാന്‍ പറഞ്ഞ കാര്യങ്ങളും എല്ലാവരെയും ചിരിപ്പിക്കുകയാണ്. പരസ്പരം ട്രോളുകളും തഗുകളുമായി ഇരുവരുടെയും സോഷ്യല്‍മീഡിയായ ഏറ്റെടുത്തിരിക്കുകയാണ്. ചിത്രം റിലീസിന് ശേഷം സിനിമ കണ്ടിറങ്ങിയ ധ്യാനിന്റെ അടുത്തേക്ക് എത്തിയവരോട് ധ്യാന്‍ പറഞ്ഞ കാര്യം ആണ് ചിരി ഉണര്‍ത്തുന്നത്. മാധ്യമങ്ങളോടായിരുന്നു ധ്യാനിന്റെ ചിരിയുണര്‍ത്തുന്ന ട്രോള്‍. 'ചിത്രത്തില്‍ കണ്ട് തന്റെ പെര്‍ഫോമന്‍സ് ഗംഭീരമായത് കൊണ്ടുള്ള വിഷമത്തില്‍ തൃശൂരില്‍ ഏതോ ലോഡ്ജില്‍ മുറിയെടുത്ത് മദ്യപിക്കുകയാണെന്നായിരുന്നു' ധ്യാന്‍ തമാശയായി പറഞ്ഞത്. വര്‍ഷങ്ങള്‍ക്ക് ശേഷം നിരവധി താരനിരകള്‍ ഉള്ള ചിത്രമാണ്. നിവിന്‍ പോളി, ബേസില്‍, അജു തുടങ്ങി നിരവധി പേരാണ് ചിത്രത്തിലുള്ളത്.
ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന രജനികാന്ത് ചിത്രമാണ് തലൈവര്‍ 171. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അനൗണ്‍സ് മുതല്‍ ചിത്രത്തെ കുറിച്ചുള്ള ഓരോ വാര്‍ത്തകളും ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്. ഇപ്പോഴിതാ ചിത്രത്തില്‍ രജനികാന്ത് വാങ്ങുന്ന പ്രതിഫലമാണ് വാര്‍ത്തയാകുന്നത്. താരം വന്‍ തുകയാണ് പ്രതിഫലമായി വാങ്ങുന്നത് എന്നാണ് സിനിമാ മേഖലയിലെ പ്രധാന ചര്‍ച്ച. ഇതുവരെ ഇത്രയും പ്രതിഫലം താരം വാങ്ങിയിട്ടില്ലെന്നും ആരാധകര്‍ പറയുന്നുണ്ട്. ചിത്രത്തിന് വേണ്ടി രജനികാന്ത് വാങ്ങുന്നത് 280 കോടി രൂപയാണത്രേ. ഇതോടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നവരുടെ പട്ടികയില്‍ രജനികാന്ത് ഒന്നാമതെത്തുമെന്നാണ്  റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രാഘവ ലോറന്‍സ്, പൃഥ്വിരാജ് എന്നിവരെ കൂടാതെ മറ്റ് പാന്‍ ഇന്ത്യന്‍ താരങ്ങളും ചിത്രത്തില്‍ എത്തുന്നുണ്ട്. വന്‍ മുതല്‍ മുടക്കില്‍ സണ്‍ പിക്ചേഴ്സ് ആണ് ചിത്രം നിര്‍മിക്കുന്നത്. സിംഗപ്പൂര്‍, ദുബായ്, യുഎസ്എ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കുള്ള സ്വര്‍ണക്കള്ളക്കടത്താണ് ചിത്രത്തിന്റെ പ്രമേയം. തലൈവര്‍ 171-ന്റെ പ്രീപ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ഈ മാസം ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
ബോളിവുഡില്‍ ഒരുങ്ങുന്ന ബ്രഹ്‌മാണ്ഡ ചിത്രം രാമായണത്തില്‍ സഹനിര്‍മ്മാതാവാന്‍ തയ്യാറെടുത്ത് കന്നഡ താരം യാഷ്. രണ്‍ബിര്‍ കപൂറും സായ് പല്ലവിയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഈയടുത്ത ദിവസം ആരംഭിച്ചിരുന്നു. ഇപ്പോഴിതാ ആരാധകര്‍ക്ക് ആവേശമായി ചിത്രത്തിന്റെ സഹനിര്‍മ്മാതാവാന്‍ തയ്യാറെടുക്കുന്ന വാര്‍ത്ത. ചിത്രത്തില്‍ രാവണനായി വേഷമിടുന്ന കന്നഡ താരം യാഷ് രാമായണത്തിന് പ്രതിഫലമായി 80 കോടി ഈടാക്കേണ്ടെന്ന് തീരുമാനിച്ചതായാണ് പുതിയ റിപ്പോര്‍ട്ട് പ്രകാരം പറയുന്നത്. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാവണനായാണ് യഷ് അഭിനയിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ ഭഗവാന്‍ രാമനായി അഭിനയിക്കുന്ന രണ്‍ബീര്‍, സായ് പല്ലവി തുടങ്ങി നിരവധി പേര്‍ക്കൊപ്പം താരം സ്‌ക്രീന്‍ പങ്കിടും. ചിത്രത്തിന്റെ സഹനിര്‍മ്മാതാവായി യാഷ് ചുവടുവെച്ചതായാണ് റിപ്പോര്‍ട്ട്. രാവണനായി അഭിനയിക്കാനുള്ള ഓഫര്‍ വളരെക്കാലമായി യാഷ് നിരസിച്ചു. ഒടുവില്‍ പ്രതിഫലം സ്വീകരിക്കുന്നതിനു പകരം ഒരു നിര്‍മ്മാതാവായി എത്താന്‍ അദ്ദേഹം സമ്മതിച്ചു എന്നാണ് റിപോര്‍ട്ടുകള്‍.
NAMMUDE NAADU
പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍ പൂരത്തിന് ഇന്ന് കൊടികയറ്റം. പൂരത്തിന്റെ സാരഥികളായ തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും പങ്കാളികളായ എട്ട് ദേശ ക്ഷേത്രങ്ങളിലും കൊടിയേറ്റം ആഘോഷമായി നടത്തും. ആദ്യ കൊടിയേറ്റ് നടക്കുക തിരുവമ്പാടി ക്ഷേത്രത്തിലാണ്. എന്നാല്‍ ഈ വര്‍ഷത്തെ പൂരത്തിന്റെ ആനയെഴുന്നെള്ളിപ്പിന് കുരുക്കിട്ടിരിക്കുകയാണ് വനംവകുപ്പിന്റെ പുതിയ സര്‍ക്കുലര്‍. സര്‍ക്കുലര്‍ പ്രകാരം ആനകളുടെ 50 മീറ്റര്‍ അകലെ ആളു നില്ക്കാന്‍ പാടില്ല. 15ന് മുമ്പ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കണം എന്ന് തുടങ്ങുന്ന നിര്‍ദ്ദേശങ്ങളാണ് സര്‍ക്കുലറിലുള്ളത്.  പക്ഷെ ഈ സര്‍ക്കുലര്‍ പിന്‍വലിച്ചില്ലെങ്കില്‍ തൃശൂര്‍ പൂരത്തിന് ആനകളെ വിട്ടു തരില്ലെന്ന് ആന ഉടമ സംഘടന പ്രതിഷേധം അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് ആന ഉടമകളുടെയും ഉത്സവ സംഘടകരുടെയും അടിയന്തര യോഗം തൃശൂരില്‍ ചേരും. തൃശ്ശൂര്‍ പൂരത്തിന് ആവേശം നല്‍കുന്ന പൂരപ്രേമികളുടെ ആരാധനാപാത്രമായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഇത്തവണ എത്തുമോയെന്ന കാര്യത്തില്‍ ഹൈക്കോടതി ഈ മാസം 17ന് തീരുമാനമെടുക്കും.  എല്ലാ ആനകളുടെയും പട്ടികയും, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. ആനകളെ അമിക്കസ് ക്യൂറി പരിശോധിക്കണം. ആരോഗ്യ പ്രശ്‌നങ്ങളും മദപ്പാടുമുള്ള ആനകളെ പൂരത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്നും കോടതി അറിയിച്ചു. ഇന്നാണ് തൃശ്ശൂര്‍ പൂരത്തിന്റെ കൊടിയേറ്റം. തിരുവമ്പാടി പാറമേക്കാവ് ക്ഷേത്രങ്ങള്‍ക്കൊപ്പം എട്ടു ഘടകക്ഷേത്രങ്ങളിലും കൊടിയേറ്റം ഉണ്ടാകും. തിരുവമ്പാടിയുടെ കൊടിയേറ്റം രാവിലെ 11 നാണു.തിരുവമ്പാടി വിഭാഗം നടുവിലാലിലെയും നായ്ക്കനാലിനെയും പന്തലുകളില്‍ കൊടി ഉയര്‍ത്തും. 11.20നും 12.15നും ഇടയ്ക്കാണ് പാറമേക്കാവിലെ കൊടിയേറ്റം ഉണ്ടാവുക. ക്ഷേത്രത്തിനു മുന്നിലെ പാല മരത്തിലും മണികണ്ഠന്‍ ആലിലെ ദേശപ്പന്തലിലും ആണ് മഞ്ഞപ്പട്ടില്‍ സിംഹമുദ്ര യുള്ള കൊടിക്കൂറ നാട്ടുന്നത്.
ഈ വിഷുക്കാലത്ത് പടക്കവുമായി ട്രെയിന്‍ യാത്ര ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നവര്‍ക്ക് തിരിച്ചടിയായി വിലക്ക്. പടക്കവുമായി ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ആര്‍പിഫ്.  അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് വിലക്കുറവില്‍ പടക്കം വാങ്ങി തീവണ്ടിയില്‍ എത്തിക്കാനുള്ള സാധ്യത മുന്നില്‍ കണ്ട് പുതിയ നീക്കമാണ് ആര്‍പിഎഫ് നടത്തുന്നത്. പടക്കവുമായി ട്രെയിനില്‍ യാത്ര ചെയ്യുന്നവര്‍ക്ക് മൂന്നു വര്‍ഷം വരെയാണ് തടവും പിഴയും ആണ് ലഭിക്കുക. ആര്‍പിഎഫ് ക്രൈം ഡിവിഷന്‍ ആന്‍ഡ് ഡിറ്റക്ഷന്‍ സ്‌ക്വാഡാണ് പരിശോധന തുടങ്ങിയത്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനാണ് നടപടി. പാലക്കാട്, മം?ഗലാപുരം, എറണാകുളം, തിരുവനന്തപുരം തുടങ്ങിയ സ്റ്റേഷനുകളെ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. എസ്‌ഐയോ എഎസ്‌ഐയോ നേതൃത്വം നല്‍കുന്ന നാലം?ഗ സംഘമാണ് ഓരോ സ്‌ക്വാഡിലും ഉണ്ടാവുക. 24 മണിക്കൂറും പരിശോധനയുണ്ടാകും. മഫ്തിയിലാണ് പരിശോധനയ്ക്ക് എത്തുക. പിടിവീണാല്‍ റെയില്‍വേ നിയമം 164, 165 വകുപ്പുകള്‍ പ്രകാരം കേസെടുക്കും. മൂന്നു വര്‍ഷം വരെ തടവോ 1000 രൂപ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന ശിക്ഷയാണ് ഇത്. കനത്ത ചൂടുള്ള കാലാവസ്ഥയില്‍ പടക്കം പൊട്ടിത്തെറിക്കാനും തീവണ്ടിക്ക് തീപിടിക്കാനുമുള്ള സാധ്യതയുള്ളതിനാലാണ് നടപടി കര്‍ശനമാക്കുന്നത്.
Channels
നിലയും നിറ്റാരയും ഇന്ന് പേളിയും ശ്രീനിഷിനേക്കാളും ആരാധകരുള്ള താരപുത്രിമാരാണ്. നിലയോടായിരുന്നു ആദ്യം സ്‌നേഹമെങ്കിലും നിറ്റാരയുടെ ജനനത്തോടെ ആ സ്‌നേഹം നിറ്റാരയോടും കൂടിയായി. നിലയും നിറ്റാരയും ഒരുപോലെ ഇരിക്കുന്നു എന്ന് പലപ്പോഴും കമന്റുകള്‍ വന്നിട്ടുണ്ട്. ഇപ്പോഴിതാ അത് തെളിയിക്കുന്ന മറ്റൊരു ചിത്രമാണ് പുറത്ത് വരുന്നത്. പേളിയും നിറ്റാരയും ഒപ്പമുള്ള ചിത്രമാണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വന്നത്. അമ്മയും മോളും കലക്കന്‍ ലുക്കിലാണ് വന്നത്. എന്നാല്‍ ചിത്രം കണ്ട് ശ്രീനിഷ് നല്‍കിയ കമന്റാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. പേളിയും കുഞ്ഞും കൂളിംഗ് ഗ്ലാസ് ഓക്കെ വെച്ച് ഗ്ലാമറായി ഇരിക്കുന്നതാണ് ചിത്രത്തിലുള്ളത്. 'അമ്മേ എനിക്കും ഒരു കണ്ണട ആവശ്യമുണ്ടെന്ന്', മകള്‍ പറയുന്ന തരത്തിലാണ് ഫോട്ടോയ്ക്ക് പേളി ക്യാപ്ഷനായി കൊടുത്തിരിക്കുന്നത്. ഈ ഫോട്ടോയിലുള്ളത് മൂത്തമകള്‍ നിലു ആണോ നിതാരയാണോ? എന്നായിരുന്നു ശ്രീനിഷിന്റെ കമന്റ്. അല്ലെങ്കിലേ കാണുന്നവര്‍ക്ക് കണ്‍ഫ്യൂഷന്‍ ആണ്.. അപ്പഴാണ് അച്ഛന്റെ വക കമന്റ്. അച്ഛന് തന്നെ മനസിലാവുന്നില്ല. അപ്പോള്‍ ഞങ്ങളുടെ അവസ്ഥ ഒന്ന് നോക്കിയേ. ശരിക്കും ഇത് നിലയാണോ അതോ നിതാരയാണോ എന്ന് പേളി വ്യക്തമാക്കണം. രണ്ട് പേരും തമ്മില്‍ രണ്ടു വയസിന്റെ വ്യത്യാസം ഉണ്ടെങ്കിലും ഇരട്ടകള്‍ ആണെന്നേ പറയുകയുള്ളു. നിലുവിന്റെ പഴയ ഫോട്ടോസ് കണ്ടാല്‍ അത് നിതാരയാണെന്ന് തോന്നും.. എന്നിങ്ങനെ നീളുകയാണ് കമന്റുകള്‍.
മിനിസ്‌ക്രീനിലെ പ്രധാന വില്ലത്തിയാണ് ജിസ്മി. ജിസ്മി അമ്മയായ വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഇപ്പോഴിതാ തന്റെ കുഞ്ഞിനെ പരിചയപ്പെടുത്തി താരം പുറത്ത് വിട്ട വീഡിയോ ആണ് വൈറലാകുന്നത്. നോര്‍മല്‍ ഡെലിവറി ആയിരുന്നെന്ന് ജിസ്മി പറയുന്നു. 'ഞങ്ങളുടെ നായകനെ ഇതാ പരിചയപ്പെടുത്തുന്നു. ദൈവത്തിന്റെ അനുഗ്രഹത്തോടെ ആണ്‍ കുഞ്ഞ് പിറന്നു. നോര്‍മല്‍ ഡെലിവറി ആയിരുന്നു. മൂന്ന് മണിക്കൂര്‍ നീണ്ട പ്രസവയാത്ര. 10 മണിക്ക് ഡ്രസ്സ് എല്ലാം ഇട്ട് സെറ്റായി. എന്റെ പ്രിയപ്പെട്ട ഡോക്ടര്‍ മണി ജോര്‍ജ് വാട്ടര്‍ ബ്രേക്ക് ചെയ്യുന്നുണ്ടെന്ന് പറഞ്ഞു, അത് കഴിഞ്ഞപ്പോള്‍ വേദന തുടങ്ങി... മൂന്ന് മണിക്കൂറില്‍ പ്രസവം നടന്നു. ഡോക്ടറിന്റെ പിന്തുണയും എന്റെ ഭര്‍ത്താവ് മിഥുന്റെ പരിചരണവും എല്ലാം കൊണ്ട് കാര്യങ്ങള്‍ വളരെ എളുപ്പമായി. മൂന്ന് മണിക്കൂറിന് ശേഷം ആ വാക്കുകള്‍ ഞാന്‍ കേട്ടു, ജിസ്മി ആണ്‍ കുഞ്ഞ് പിറന്നു എന്ന്... അതില്‍ എനിക്കുണ്ടായ വേദനയെല്ലാം മറന്നു പോയി. എന്നെ പിന്തുണച്ച പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി' നടി കുറിച്ചു.  അപ്രതീക്ഷിതമായിട്ടായിരുന്നു മിഥുന്റെയും ജിസ്മിയുടെയും വിവാഹം. വിവാഹ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചപ്പോഴാണ് താരത്തിന്റെ വിവാഹം കഴിഞ്ഞെന്ന് പലരും അറിഞ്ഞത്. 2020 ല്‍ ക്യാമറമാന്‍ ജിന്‍ജിത്തിനെയാണ് ജിസ്മി ആദ്യം വിവാഹം ചെയ്തത്.
ബിഗ്‌ബോസ് സീസണ്‍ 6 മറ്റ് സീസണുകളെ പോലെ അല്ലെന്നാണ് ആരാധകര്‍ പറയുന്നത്. നിലവാരമുള്ള മത്സരാര്‍ത്ഥികള്‍ കുറവാണെന്നത് പോരാഞ്ഞ് ചില മത്സരാര്‍ത്ഥികള്‍ കാണിച്ചുകൂട്ടുന്ന കാര്യങ്ങള്‍ കുടുംബ പ്രേക്ഷകര്‍ക്ക് കാണാന്‍ പറ്റില്ലെന്നുമാണ് പ്രേക്ഷകരുടെ അഭിപ്രായം. ഇപ്പോഴിതാ ഈ സീസണിലെ മത്സരാര്‍ത്ഥികളെ കുറിച്ചും മറ്റ് സീസണിലെ മത്സരാര്‍ത്ഥികളെ കുറിച്ചും താരതമ്യം ചെയ്യുകയാണ് ബിഗ് ബോസിന്റെ സ്ഥിരം പ്രേക്ഷകനും നടനും ബീന ആന്റണിയുടെ ഭര്‍ത്താവുമായ മനോജ് കുമാര്‍.  ഇപ്പോഴുള്ള സീസണ്‍ കാണുമ്പോള്‍ തന്നെ കാര്‍ക്കിച്ച് തുപ്പാന്‍ തോന്നുന്ന ചേഷ്ഠകളാണ് ഗബ്രി ഹൗസില്‍ കാണിക്കുന്നതെന്നും ജാസ്മിനെന്ന പേര് പോലും താന്‍ വെറുത്തുവെന്നും മനോജ് സ്വന്തം യുട്യൂബ് ചാനലിലൂടെയാണ് പറയുന്നത്. മനോജ്കുമാറിന്റെ വാക്കുകള്‍ ഇങ്ങനെ:''കാണുമ്പോള്‍ തന്നെ കാര്‍ക്കിച്ച് തുപ്പാന്‍ തോന്നുന്ന ചേഷ്ഠകള്‍ കാണിക്കുന്ന കബ്രി അല്ലെങ്കില്‍ കടിബ്രി അങ്ങനെയാണ് എനിക്ക് അയാളെ പറ്റി പറയാന്‍ തോന്നുന്നത്. കടിയെന്ന് പറയുന്നത് പുള്ളിക്ക് മാറ്റാന്‍ പറ്റുന്നില്ല. പുള്ളിയുടെ പല്ലിന് ദന്തകാമാവേശ രോഗമാണ്. ഇതിന് ഒരു മരുന്നേയുള്ളൂ... പുള്ളിക്ക് പോത്തുംകാല് മേടിച്ച് കൊടുക്കുക. അത് കടിച്ച് ആ രോഗം മാറ്റട്ടെ. കാരണം എപ്പോഴും ഈ മുല്ലപ്പൂവിന്റെ ചുവട്ടില്‍ ഇങ്ങനെ കിടക്കുകയല്ലേ... സീസണ്‍ ഫോറിലെ ജാസ്മിന്‍ മൂസയ്ക്ക് ഡബിള്‍ സല്യൂട്ട് കൊടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ജാസ്മിന്‍ അന്ന് എനിക്ക് നിങ്ങളോട് വിദ്വേഷമുണ്ടായിരുന്നു. എന്നാലിപ്പോള്‍ അത് മാറി. കാരണം നിങ്ങളൊക്കെ എന്ത് നല്ല വ്യക്തിത്വമാണ്. ജാസ്മിന്‍ മൂസ എന്ന നാമദേയമുള്ളതുകൊണ്ട് ഞാന്‍ നാമത്തെ വെറുക്കുന്നില്ല. വേറെയുള്ള ചില നാമങ്ങളെ വെറുക്കുന്നു, അറയ്ക്കുന്നു.' കാരണം ഒരു ഗെയിം ജയിപ്പിക്കാന്‍ വേണ്ടി ഇത്രയും വെറുപ്പിക്കുമോ ഒരു മനുഷ്യന്‍. ഞാന്‍ മുമ്പ് പറഞ്ഞില്ലേ... ജാസ്മിന്റെ പിതാവ് ആത്മഹത്യ ഭീഷണി മുഴക്കിയിട്ടുണ്ടാകും. ജന്മം നല്‍കിയ സ്ത്രീയെ മുന്‍നിര്‍ത്തി ആത്മഹത്യ ഭീഷണി മുഴക്കിയപ്പോള്‍ ബിഗ് ബോസിന് വഴങ്ങാന്‍ പറ്റാതെയായി.' ഇനിയുള്ള സീസണുകളില്‍ ഇത്തരത്തില്‍ മത്സരാര്‍ത്ഥികളെ മാതാപിതാക്കള്‍ക്ക് വിളിച്ച് സംസാരിക്കാന്‍ അവസരം ബിഗ് ബോസ് നല്‍കില്ല. അതിനും അവര്‍ എഗ്രിമെന്റ് വെച്ചേക്കും. നിങ്ങളുടെ ഒന്നും കാര്യത്തില്‍ ഒന്നും പറയാനില്ല. കാരണം യേശുക്രിസ്തുവിന്റെ മുഖവും കാമപിശാസിന്റെ മനസുമുള്ള ആ ജന്തു (ഗബ്രി)യേയും വെറുപ്പാണ്. പിന്നെ മുല്ലപ്പൂവിനെയും (ജാസ്മിന്‍) ഇഷ്ടമല്ല. ഇനി മുലപ്പൂ ആവശ്യപ്പെടരുതെന്ന് എന്റെ ഭാര്യയോട് ഞാന്‍ പറഞ്ഞിട്ടുണ്ട്. യഥാര്‍ത്ഥ മുല്ലൂവിനെ വരെ വെറുത്തുപോയി.  ഹൗസിലെ മറ്റുള്ള മത്സരാര്‍ത്ഥികളെ കുറിച്ചും മനോജ് തന്റെ അഭിപ്രായം വെളിപ്പെടുത്തി. 'ജയിക്കാന്‍ വേണ്ടി എന്ത് കളിയും കളിക്കുന്ന വെറും വേസ്റ്റുകളാണ്. രണ്ടോ, മൂന്നോ ശതമാനം ഒഴിച്ചാല്‍ മറ്റെല്ലാം വെറും വേസ്റ്റുകള്‍. അതുപോലെ മറ്റൊരാളുണ്ട് മേക്കപ്പെന്നും പറഞ്ഞ് ഭയങ്കര സംഭവമായി നടക്കുന്ന പെണ്ണുമ്പിള്ള. നാദിറ നിന്റെ ഓക്കെ മഹത്വം ഇപ്പോഴാണ് ആലോചിക്കുന്നത്. നീ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഞാന്‍ വലിയ സംഭവമാണ് ഞാന്‍ ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യും എന്നെ തള്ളമറിച്ച് ഇവരൊക്കെ എന്താണ് ഉദ്ദേശിക്കുന്നത്. ഹൗസില്‍ എല്ലാവരും തുല്യരാണ്. വ്യക്തിത്വമില്ലാത്തവരുടെ അട്ടര്‍വേസ്റ്റ് സീസണാണ് ഇപ്പോള്‍ നടക്കുന്നത്....'' മനോജ് പറഞ്ഞു. പ്രണയത്തെക്കുറിച്ചും വിരഹത്തെക്കുറിച്ചുമുള്ള ഓര്‍മ്മയില്‍ വസന്തം സൃഷ്ടിക്കുന്ന പഴയ പാട്ടുകള്‍ പാടിയാണ് മനോജ് പലതും വിവരിക്കുന്നത്.   
ഏതോ ഒരു മലയാളി നടിയെ കുറിച്ച് ബോളിവുഡ് താരം അക്ഷയ് കുമാര്‍ പറയുന്ന ഒരു വീഡിയോ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. എന്നാല്‍ ആ നടിയെ തേടി നടന്ന സോഷ്യല്‍ മീഡിയയിലെ ആരാധകര്‍ക്ക് മുന്നില്‍ നേരിട്ട് എത്തിയിരിക്കുകയാണ് ആ താരം.  സുരഭി ലക്ഷ്മിയാണ് ആ താരം. സുരഭി തന്നെയാണ് ഈ കാര്യം കമന്റ് ചെയ്തത്. ദേശീയ പുരസ്‌കാര ചടങ്ങിനിടെ പരിചയപ്പെട്ട ഒരു മലയാള നടിയെപ്പറ്റിയാണ് ബോളിവുഡ് താരം അക്ഷയ് കുമാര്‍ വീഡിയോയില്‍ പറയുന്നത്. വീഡിയോയിലെ വാക്കുകള്‍ ഇങ്ങനെ:  ''ദേശീയ പുരസ്‌കാരം വാങ്ങാന്‍ പോയപ്പോള്‍ എന്റെ അടുത്ത് ഒരു പെണ്‍കുട്ടി വന്നിരുന്നു. അന്ന് അവിടെ ദേശീയ അവാര്‍ഡ് വാങ്ങാന്‍ എത്തിയ കുറേപേരുണ്ടായിരുന്നു. എന്റെ അടുത്ത് വന്നിരുന്ന പെണ്‍കുട്ടി പറഞ്ഞു, ഞാന്‍ മലയാള സിനിമയിലെ ഒരു നടി ആണ്. അങ്ങയുടെ വലിയൊരു ആരാധിക കൂടിയാണ് എന്ന്. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചതില്‍ വളരെയധികം അഭിമാനബോധത്തോടെ ഇരിക്കുന്ന എന്നോട് അവര്‍ ചോദിച്ചു, ''സര്‍... താങ്കള്‍ എത്ര സിനിമ ചെയ്തിട്ടുണ്ട്?'' 135 സിനിമയോളം ഞാന്‍ ചെയ്തിട്ടുണ്ടെന്ന് ഞാന്‍ മറുപടി പറഞ്ഞു. അപ്പോള്‍, ഞാന്‍ തിരിച്ചു ചോദിച്ചു, ''കുട്ടി എത്ര സിനിമകള്‍ ചെയ്തിട്ടുണ്ട്?'' ആ പെണ്‍കുട്ടി പറഞ്ഞതുകേട്ട് ഞാന്‍ ഞെട്ടി. സര്‍ ഇത് എന്റെ ആദ്യ സിനിമ ആണെന്നായിരുന്നു അവര്‍ പറഞ്ഞത്. ആദ്യ സിനിമയില്‍ തന്നെ ദേശീയ പുരസ്‌കാരം വാങ്ങാന്‍ എത്തിയിരിക്കുന്ന ആ പെണ്‍കുട്ടിയോട് 135ാമത്തെ സിനിമയ്ക്ക് പുരസ്‌കാരം വാങ്ങാന്‍ വന്നിരിക്കുന്ന ഞാന്‍ എന്താണ് മറുപടി പറയേണ്ടത്?''. അക്ഷയ്കുമാറിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. ഈ വീഡിയോയില്‍ ബോളിവുഡ് സൂപ്പര്‍താരം പറയുന്നത് തന്നേക്കുറിച്ചാണെന്ന് സുരഭി കമന്റ് ചെയ്തു. ''അദ്ദേഹം പറയുന്നത് കേട്ടിട്ട് എനിക്കുണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയില്ല. അദ്ദേഹം ഇപ്പോഴും ആ സംഭാഷണം ഓര്‍ത്തിരിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷമുണ്ട്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഒരു ബഹുമതിയായി ഞാന്‍ കാണുന്നു. എനിക്കേറെ പ്രിയപ്പെട്ട നടനുമായി കുറച്ചുസമയം പങ്കുവയ്ക്കാന്‍ എനിക്ക് ലഭിച്ച ഒരു പ്രത്യേക നിമിഷമായിരുന്നു അത്. ഞാന്‍ ആദ്യമായി നായികയായി അഭിനയിച്ച സിനിമയായിരുന്നു മിന്നാമിനുങ്ങ്. അദ്ദേഹം ഇപ്പോഴും എന്നെ ഓര്‍ക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷം.'' സുരഭി ലക്ഷ്മി കുറിച്ചു.  
സ്വാസിക പ്രേം ജേക്കബ് വിവാഹ ശേഷം താരങ്ങളുടെ വിശേഷങ്ങളറിയാന്‍ ആരാധകര്‍ക്ക് ഏറെ താല്‍പര്യമുണ്ട്. സ്വാസിക സിനിമയിലും സീരിയലിലും ശ്രദ്ധ നേടുമ്പോള്‍ പ്രേം ജേക്കബ് ടെലിവിഷനൊപ്പം മോഡലിങ്ങിലും മികവ് തെളിയിച്ച വ്യക്തിയാണ്. ഇപ്പോഴിതാ ഇവരുടെ വിവാഹം കഴിഞ്ഞുള്ള ആദ്യത്തെ ഈസ്റ്റര്‍ ആഘോഷമാക്കിയിരിക്കുകയാണ്. പ്രേമിന്റെ വീട്ടിലാണ് ഇരുവരും ആഘോഷത്തിന് തുടക്കമിട്ടത്. വീട്ടില്‍ എത്തിയ ആദ്യ മരുമകളെ ചേര്‍ത്ത് പിടിച്ചിരിക്കുന്ന പ്രേമിന്റെ അച്ഛനും അമ്മയും ചേര്‍ന്ന ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. ഈ വര്‍ഷം ആദ്യമാണ് സ്വാസിക വിവാഹിതയാകാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. പ്രേം ജേക്കബിനെ പ്രപ്പോസ് ചെയ്തത് താന്‍ ആണെന്ന് അടുത്തിടെ ഒരു ചാനല്‍ പരിപാടിയില്‍ സ്വാസിക പറയുകയും ചെയ്തിരുന്നു. ശേഷം ഇരുവരും വിവാഹം കഴിക്കുക ആയിരുന്നു.
BUSINESS
മെറ്റ കളവ് പറയുകയാണെന്നും മികച്ചത് എക്‌സ് ആണെന്നും ഇലോണ്‍ മസ്‌ക്. മാര്‍ക്ക് സുക്കര്‍ബര്‍ഗ് നയിക്കുന്ന മെറ്റ പുറത്തുവിടുന്നത് ശരിയായ ആഡ് മെട്രിക്ക്സ് അല്ലെന്നാണ് ഇലോണ്‍ മസ്‌കിന്റെ വാദം.  മെറ്റയെക്കാള്‍ എക്സില്‍ നിന്നാണ് മെച്ചപ്പെട്ട വരുമാനം ലഭിക്കുന്നതെന്ന് ഒരു ഫോളോവര്‍ എക്സില്‍ കുറിച്ചതോടെയാണ് മെറ്റ ആഡ് മെട്രിക്സിന്റെ പേരില്‍ നുണയാണ് പ്രചരിപ്പിക്കുന്നതെന്ന് ടെസ്ല മേധാവി അഭിപ്രായപ്പെട്ടത്. മറ്റൊരു എക്സ് ഉപഭോക്താവും മെറ്റയ്ക്കെതിരെ രംഗത്തെത്തി. മെറ്റയില്‍ ആഡിന്റെ ചിലവ് കൂടുന്നതും റിട്ടേണുകള്‍ കുറയുന്നതും ശ്രദ്ധയില്‍പ്പെട്ടെന്നും ഇത് കൂടുതല്‍ വഷളാവുകയാണെന്നും അദ്ദേഹം പറഞ്ഞു.  ഈ വര്‍ഷം ഫെബ്രുവരിയില്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള എക്സില്‍ പരസ്യദാതാക്കള്‍ക്ക് കണ്‍ഡെന്റ് ക്രിയേറ്റേഴ്സുമായി ചേര്‍ന്ന് പരസ്യം നല്‍കാന്‍ അനുമതി നല്‍കിയിരുന്നു. ക്രിയേറ്റര്‍ ടാര്‍ഗറ്റിംഗ് പ്രോഗ്രാമിലൂടെയാണ് ഇത് സാധ്യമാകുന്നത്. ഇതുവഴി വിവാദപരമായതും കുറ്റകരമായതുമായ കണ്ടന്റുകള്‍ക്കിടയില്‍ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടില്ല എന്ന മേന്മയുമുണ്ട്.
ഗൂഗിള്‍ തങ്ങളുടെ പുതിയ വര്‍ക്ക്‌സ്‌പേസ് ആപ്പ് അവതരിപ്പിച്ചു. വിഡ്‌സ് (Vids) എന്ന പേരില്‍ ഒരു എഐ വീഡിയോ ക്രിയേഷന്‍ ആപ്പാണ് ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്നത്. തൊഴിലിന്റെ ഭാഗമായ ആവശ്യങ്ങള്‍ക്കായുള്ള വീഡിയോകള്‍ എളുപ്പം നിര്‍മിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത.  ഗൂഗിളിന്റെ ക്ലൗഡ് നെക്സ്റ്റ് കോണ്‍ഫറന്‍സില്‍ വെച്ചാണ് ഈ പുതിയ സേവനം ഗൂഗിള്‍ പുറത്തിറക്കിയത്. ജൂണ്‍ മുതല്‍ ഇത് വര്‍ക്‌സ്‌പേസ് ലാബ്‌സില്‍ ലഭിക്കും. എഐ നിര്‍മിതമായ സ്റ്റോറി ബോര്‍ഡ്, തിരക്കഥ, വോയ്‌സ് ഓവര്‍ എന്നിവ ഉപയോഗിച്ച് വീഡിയോകള്‍ നിര്‍മിക്കാന്‍ ഇതില്‍ സാധിക്കും. ഡോക്‌സ്, ഷീറ്റ്‌സ്, സ്ലൈഡ്‌സ് ഉള്‍പ്പടെയുള്ള മറ്റ് ഗൂഗിള്‍ വര്‍ക്ക്‌സ്‌പേസ് ടൂളുകളുമായും ആപ്പ് ബന്ധിപ്പിച്ച് പ്രവര്‍ത്തിപ്പിക്കാം. ഉദാഹരണത്തിന് ഒരു ഡോക്യുമെന്റിലെ ഉള്ളടക്കങ്ങള്‍ ഒരു വീഡിയോ ആക്കി മാറ്റിയെടുക്കാന്‍ ഗൂഗിള്‍ വിഡ്‌സിന്റെ സഹായത്തോടെ സാധിക്കും.  
വിഷുവിന് ഇനി ദിവസങ്ങള്‍ മാത്രം. വിഷുവിന് കൈനീട്ടമായി നല്‍കാന്‍ പുത്തന്‍ നോട്ടുകളാണ് ആര്‍ബിഐ ഒരുക്കുന്നത്. തിരുവനന്തപുരത്തെ ആര്‍ബിഐ ആസ്ഥാനത്തു നിന്നും വിവിധ കേന്ദ്രങ്ങളിലെ കറന്‍സി ചെസ്റ്റുകളില്‍ നിന്നും പുതിയ കറന്‍സികളും നാണയ തുട്ടുകളും ലഭ്യമാണ്. തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 10 നും ഉച്ചയ്ക്ക് 2.30 നും ഇടയിലാണ് ചില്ലറ വാങ്ങുന്നതിനുള്ള സമയം. അച്ചടി കുറച്ചതിനാല്‍ 10 രൂപ നോട്ടുകള്‍ക്ക് മാത്രമാണ് ക്ഷാമമെന്ന് ആര്‍ബിഐ അറിയിച്ചു. വിഷുക്കാലത്ത് മാത്രമല്ല, എല്ലാ സമയത്തും നോട്ടുകള്‍ മാറ്റിവാങ്ങാന്‍ ആര്‍ബിഐയില്‍ സൗകര്യമുണ്ട്. വിഷു കൈനീട്ടം കൊടുക്കുന്നവര്‍ക്ക് ഐശ്വര്യം ഉണ്ടാവും എന്നും കിട്ടുന്നവര്‍ക്ക് അത് വര്‍ദ്ധിക്കുമെന്നും ആണ് വിശ്വാസം. ഒരു നാണയം ആയാലും അത് ഐശ്വര്യം നല്‍കും.ആദ്യകാലങ്ങളില്‍ വിഷുക്കൈനീട്ടമാടായി സ്വര്‍ണ്ണം, വെള്ളി എന്നിവയില്‍ ഉണ്ടാക്കിയ നാണയങ്ങള്‍ ആയിരുന്നു നല്‍കിയിരുന്നു. പ്രായമായവര്‍ പ്രായത്തില്‍ കുറവുളളവര്‍ക്കാണ് സാധാരണ കൈനീട്ടം നല്‍കുന്നത് എങ്കിലും ചില സ്ഥലങ്ങളില്‍ പ്രായം കുറഞ്ഞവര്‍ മുതിര്‍ന്നവര്‍ക്കും കൈനീട്ടം നല്‍കാറുണ്ട്.
BP SPECIAL NEWS
ബിജിങ് : സന്തോഷ നിമിഷങ്ങള്‍ ഒരു ക്യാമറയില്‍ പകര്‍ത്തി ആല്‍ബമായോ ഫോട്ടോ ഫ്രെയിമായോ സൂക്ഷിക്കുന്ന പതിവുണ്ട്. പക്ഷെ ഒരു ബ്രേക്കപ്പിന് ശേഷം ഈ ഫോട്ടോകളും ആല്‍ബവുമെല്ലാം എന്ത് ചെയ്യുമെന്ന ചിന്ത ഉണ്ടോ? എന്നാല്‍ അതിനൊരു പരിഹാരം ചൈനയില്‍ ഉണ്ട്. വിവാഹ ഫോട്ടോയും ഷൂട്ടും ഒക്കെ മറ്റ് രാജ്യങ്ങളേക്കാളും വലിയ ബിസിനസാണ് ചൈനയില്‍ ഉള്ളത്. ആരാധനാലയങ്ങളിലും ചരിത്രപരമായ സ്ഥലങ്ങളിലും എല്ലാം നടത്തുന്ന ഫോട്ടോ ഷൂട്ട് വന്‍ ചിലവേറിയതുമാണ്. ദമ്പതികള്‍ തമ്മിലുള്ള ബന്ധം മുറിഞ്ഞുപോകാതിരിക്കാന്‍ ഇത്തരം സ്ഥലങ്ങളില്‍ നിന്ന് ഫോട്ടോ എടുക്കണമെന്നുമാണ് വിശ്വാസം. പലതരം വിശ്വാസങ്ങളില്‍ ജീവിക്കുന്നവരാണെങ്കിലും ഓരോ വര്‍ഷവും മില്ല്യണ്‍ കണക്കിന് വിവാഹമോചനങ്ങളാണ് ഇവിടെ നടക്കുന്നത്.  അങ്ങനെ വരുമ്പോള്‍ വലിയ ഫോട്ടോകളും മറ്റും മാലിന്യ കൂമ്പാരത്തില്‍ തള്ളാറാണ് പതിവ്. ഇതിനെ മറ്റൊരു തരത്തില്‍ പ്രയോജനപ്പെടുത്തിയാലോ എന്ന ആശയത്തില്‍ നിന്നാണ് ലിയു വി എന്ന കമ്പനി ഈ ഫോട്ടോകളെ ഇലക്ട്രിസിറ്റി ആക്കി മാറ്റിയാലോ എന്ന് ചിന്തിക്കുന്നത്. പ്ലാസ്റ്റിക്, അക്രിലിക്, ഗ്ലാസ് എന്നിവയില്‍ തീര്‍ത്ത ഭീമാകാരമായ ഫോട്ടോകളും ചെറിയ ആല്‍ബങ്ങളും വിവാഹ ഫോട്ടോ ഉള്‍പ്പെടുത്തിയ അലങ്കാര വസ്തുക്കളും എല്ലാം ഇതില്‍ ഉണ്ടാകും. രണ്ട് വ്യക്തികളുടെ ഏറ്റവും മികച്ച സമയത്ത് എടുത്ത ഫോട്ടോകളുടെ സ്വകാര്യതയും ഇവിടെ സൂക്ഷിക്കാറുണ്ട്. മറ്റ് ജൈവ മാലിന്യത്തോടു ചേര്‍ത്താണ് ഇവയെ വൈദ്യുതിയാക്കി മാറ്റുന്നത്. ഇവിടെ എത്തിക്കുന്ന ഫോട്ടോകളുടെ മുഖങ്ങള്‍ അപ്പോള്‍ തന്നെ സ്‌പ്രേ പെയിന്റ് ഉപയോഗിച്ച് നീക്കം ചെയ്തതിന് ശേഷം മാത്രമേ ഇലക്ട്രിസിറ്റി ആക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കൂ. പലരും വിവാഹ ബന്ധം വേര്‍പെടുത്തി കഴിയുമ്പോള്‍ അതിനെ അതിജീവിക്കുന്നതില്‍ ഈ ഫോട്ടോകള്‍ ബുദ്ധിമുട്ടുണ്ടാക്കുന്നതിനാലാവണം ഇത് നശിപ്പിക്കാന്‍ തയ്യാറാവുന്നതെന്ന് ഫാക്ടറിയിലെ ജീവനക്കാരന്‍ പറയുന്നു. മാത്രമല്ല, ഇരുവര്‍ക്കും എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങളുണ്ടോ എന്ന് താന്‍ കുറച്ച് സമയം കൂടി വെയ്റ്റ് ചെയ്യുകയും അന്തിമ തീരുമാനം ലഭിക്കുന്നതിനായി മെസേജ് അയച്ച് തിരികെ മറുപടി കിട്ടുമ്പോള്‍ മാത്രമാണ് ഇവ ഇല്ലാതാക്കുകയുള്ളൂവെന്നും കമ്പനി ഉടമ പറയുന്നു. ചൈനയില്‍ 2022ലെ കണക്കുകള്‍ പ്രകാരം 2.9 മില്യണ്‍ വിവാഹ മോചനങ്ങളാണ് നടക്കുന്നത്.
PRAVASI VARTHAKAL