18
MAR 2021
THURSDAY
1 GBP =105.24 1INR
1 USD =83.36 INR
1 EUR =90.18 INR
breaking news : സ്മാര്‍ട്ട് മീറ്റര്‍ ഇല്ലാത്ത കുടുംബങ്ങള്‍ വിതരണക്കാര്‍ക്ക് മീറ്റര്‍ റീഡിങ്ങ് അയച്ചു നല്‍കണമെന്ന് അറിയിപ്പ്; നടപടി തിങ്കളാഴ്ച മുതല്‍ കുറഞ്ഞ വിലകള്‍ നിലവരുമ്പോള്‍ കൂടുതല്‍ പണം നല്‍കുന്നില്ലെന്ന് ഉറപ്പാക്കാന്‍ >>> ഏപ്രിൽ ഒന്നുമുതൽ മിനിമം വേതനം 11.44 പൗണ്ടായി ഉയരും, പൗണ്ടുമുല്യവും കൂടുന്നു, 105 രൂപ കടന്നു; പെസഹ ആചാരണ തിരക്കിൽ യുകെ മലയാളികളും, ഈസ്റ്റർ അവധിക്ക് ഇത്തവണ കുടുതൽപ്പേർ നാട്ടിലെത്തും; ഇന്നുമുതൽ ഹോളിഡേക്കാരുടെ കാറുകൾ നിരത്തുകൾ കീഴടക്കും >>> ഈസ്റ്റര്‍ ദിനത്തില്‍ അവധിയില്ല, മണിപ്പൂരില്‍ ഈസ്റ്റര്‍ ദിനം പ്രവൃത്തി ദിനമാക്കി ഉത്തരവ്, സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിനങ്ങള്‍ ആണെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ് >>> സ്ഥാനാര്‍ത്ഥിയുടെ പോസ്റ്റര്‍ നശിപ്പിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കം, ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ വീട്ടില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ചു >>> ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്താനുള്ള സാധ്യത 99 ശതമാനമെന്ന് പ്രവചിച്ച് രാഷ്ടീയ നിരീക്ഷകര്‍; അങ്കത്തിന് മുമ്പേ ആയുധം വച്ച് കീഴടങ്ങിയ അവസ്ഥയില്‍ ഭരണപക്ഷം, മുതിര്‍ന്ന നേതാക്കള്‍ തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുന്നു >>>
Home >> NEWS

NEWS

ഏപ്രിൽ ഒന്നുമുതൽ മിനിമം വേതനം 11.44 പൗണ്ടായി ഉയരും, പൗണ്ടുമുല്യവും കൂടുന്നു, 105 രൂപ കടന്നു; പെസഹ ആചാരണ തിരക്കിൽ യുകെ മലയാളികളും, ഈസ്റ്റർ അവധിക്ക് ഇത്തവണ കുടുതൽപ്പേർ നാട്ടിലെത്തും; ഇന്നുമുതൽ ഹോളിഡേക്കാരുടെ കാറുകൾ നിരത്തുകൾ കീഴടക്കും

ഈസ്റ്റർ ഹോളിഡേയ്ക്കുള്ള ഒരുക്കത്തിലാണ് യുകെ. പെസഹ  ആചരണം ഇന്ന് ദേവാലയങ്ങളിലും വീടുകളിലും നടക്കുന്നു. കേരളീയ ക്രൈസ്‌തവത്തനിമയിൽ പാലുകാച്ചലും അപ്പവും ഒരുക്കി പെസഹായ്ക്ക് തയ്യാറെടുക്കുകയാണ് യുകെയിലെ മലയാളി കുടുംബങ്ങളും. യുകെയെ സംബന്ധിച്ച് രണ്ടുനല്ലകാര്യങ്ങൾ ഇത്തവണത്തെ ഈസ്റ്ററിനുശേഷമുള്ള  പുതിയ സാമ്പത്തികവർഷത്തിൽ വരുമെന്നതാണ് സന്തോഷകരമായ കാര്യം. ഏപ്രിൽ ഒന്നുമുതൽ സാധാരണക്കാരുടെ മിനിമം വേതനം വർദ്ധിക്കും.  പൗണ്ടുമുല്യം കൂടുതൽ ഉയരങ്ങൾ കീഴടക്കുന്നു എന്നതും ഇന്ത്യക്കാർ അടക്കമുള്ള വിദേശ കുടിയേറ്റക്കാരെ  സംബന്ധിച്ച് പ്രയോജനകരമാകും. മിനിമം വേതനം അഥവാ തൊഴിലുടമകൾ നൽകേണ്ട നിയമപരമായ ഏറ്റവും കുറഞ്ഞ ശമ്പളം ഏപ്രിൽ 1 തിങ്കളാഴ്ച £10.42 ൽ നിന്ന് £11.44 ആയാണ് ഉയരുക.  എല്ലാവർഷവും നിലവിൽ വരുന്ന നിലയിൽ മിനിമം വേജസ് വർദ്ധനവ് നടപ്പിലാക്കിയശേഷം ചരിത്രത്തിലെ മൂന്നാമത്തെ ഏറ്റവും ഉയർന്ന വാർഷിക വർദ്ധനവാണ് ഏപ്രിൽ മുതൽ പ്രാബല്യത്തിലാകുക.  ഇതുമൂലം ബ്രിട്ടനിലെ ദശലക്ഷക്കണക്കിന് താഴ്ന്ന വരുമാനക്കാരുടെ വേതനം, വിലക്കയറ്റത്തിന് ആനുപാതികമായി പ്രതിവർഷം 6,000 പൗണ്ടോളം വർദ്ധിക്കും. യുകെയിലെ ഇന്ത്യക്കാരേയും മലയാളികളേയും സംബന്ധിച്ച് പൗണ്ടുമായുള്ള വിനിമയത്തിൽ, രൂപമുല്യം ഓരോദിവസവും  കുത്തനെ ഇടിയുന്നുവെന്നതും സന്തോഷകരമായ കാര്യമാകും.  ഈ മാസംതന്നെ മാർച്ച് 8 നും പതിനെട്ടിനും രൂപയുമായുള്ള വിനിമയത്തിൽ  പൗണ്ട് മൂല്യം 106 കവിഞ്ഞിരുന്നു. പൗണ്ടൊന്നിന് 105.28 എന്ന നിലയിലായിരുന്നു ഇന്നലത്തെ വിനിമയം. ഡോളറുമായുള്ള വിനിമയത്തിലും  രൂപ സർവ്വകാല തകർച്ചയിലാണ്. ഇന്ത്യയിൽ ദേശീയ തിരഞ്ഞെടുപ്പുകൂടി നടക്കുന്നതിനാൽ വരുംദിനങ്ങളിൽ രൂപമുല്യം ഇനിയും കുത്തനെ ഇടിഞ്ഞേക്കാമെന്നും സാമ്പത്തിക വിദഗ്ദ്ധർ പ്രവചിക്കുന്നു.  കോവിഡിനുശേഷം ഏറ്റവും അനുകൂല സമയം എന്ന വിലയിരുത്തലിൽ, ചൂടൻ  കാലാവസ്ഥയാണെങ്കിൽ കൂടിയും ഇക്കൊല്ലം ഈസ്റ്റർ ആഘോഷത്തിനായി കൂടുതൽ മലയാളി കുടുംബങ്ങൾ നാട്ടിലേക്ക് തിരിച്ചേക്കും. സാധാരണ തണുപ്പു  പരിഗണിച്ചും മൺസൂൺ ആസ്വദിക്കാനുമായി  യുകെ മലയാളികൾ മഴക്കാലത്താണ് കുടുതലും കേരളത്തിലേക്ക് വന്നിരുന്നത്. എന്നാൽ 2018 ലെ മഹാപ്രളയത്തിനുശേഷം യുകെ, യുഎസ്, യൂറോപ്പ് മലയാളികളടക്കം പ്രവാസികൾക്ക് മഴക്കാലത്ത് കേരളത്തിലേക്ക് വരാൻ ഭയമാണ്.  പ്രത്യേകിച്ച് ഡെമോക്ലസിന്റെ വാളുപോലെ മുല്ലപ്പെരിയാർ ഡാം കേരളത്തിനുമുകളിൽ ഭീതിയുണർത്തി നിൽക്കുന്ന സാഹചര്യത്തിൽ. പ്രളയകാലത്ത് വെള്ളത്തിൽ മുങ്ങിയ വീടുകളിൽ താമസിച്ചിരുന്ന പ്രവാസികൾ ഒട്ടുമിക്കവരും, അതെല്ലാം കുറഞ്ഞവിലയ്ക്ക് വിൽക്കാനിട്ടിരിക്കുന്നതും ഇപ്പോൾ സോഷ്യൽ മീഡിയകളിൽ കാണാം.

എൻ.എച്ച്.എസ് സ്റ്റാഫുകളല്ലാത്ത ഹെൽത്ത്കെയർ ജീവനക്കാർക്കും ഏപ്രിലിലെ ശമ്പളത്തോടൊപ്പം 1600 പൗണ്ട് ലംപ്‌സം ഗ്രാന്റ്! കമ്മ്യൂണിറ്റി നഴ്‌സുമാർ, ഫിസിയോ തെറാപ്പിസ്റ്റുകൾ, ക്ളീനിങ് സ്റ്റാഫുകൾ, പോർട്ടർമാർ അടക്കം 27,000-ലധികം തൊഴിലാളികൾക്ക് ലഭിക്കും

ഇംഗ്ലണ്ടിലെ 27,000-ലധികം ആരോഗ്യപ്രവർത്തകർക്ക് ഏപ്രിൽ മാസത്തെ ശമ്പള പാക്കറ്റുകളിൽ കുറഞ്ഞത് £1,600 ഒറ്റത്തവണ പേയ്‌മെൻ്റുകൾ ലഭിക്കും. എൻഎച്ച്എസ്  ജോലികൾ ചെയ്യുന്നവരും  എന്നാൽ എൻഎച്ച്എസ്  ഇതര ഓർഗനൈസേഷനുകൾ വഴിയുള്ള കരാറുകളിൽ ജോലിചെയ്യുന്നവരുമായ  കമ്മ്യൂണിറ്റി നഴ്‌സുമാർ, ഫിസിയോതെറാപ്പിസ്റ്റുകൾ, ക്ളീനർമാർ, പോർട്ടർമാർ തുടങ്ങിയ ജീവനക്കാർക്കാണ് ഒറ്റത്തവണയുള്ള  പേയ്‌മെന്റ് ലഭിക്കുക. കഴിഞ്ഞ വർഷം ഇംഗ്ലണ്ടിലെ എൻഎച്ച്എസ് ജീവനക്കാർക്ക് നൽകിയ അതേ ശമ്പള വർദ്ധനവ് ഈ തൊഴിലാളികൾക്ക് ലഭ്യമാക്കണമെന്ന  ആവശ്യത്തെ തുടർന്നാണ് നടപടി. എൻഎച്ച്എസ് ജീവനക്കാർക്ക് സർക്കാർ പ്രഖ്യാപിച്ചത് £1,655 ൻ്റെ ഒറ്റത്തവണ തുകയും 5% വേതന വർദ്ധനവിൻറെയും  പാക്കേജാണ്. ഇതുതന്നെ കരാർ അടിസ്ഥാനത്തിൽ എൻഎച്ച്എസിനു  പുറത്ത് ജോലിചെയ്യുന്ന ഹെൽത്ത് കെയർ സ്റ്റാഫുകൾക്കും വേണമെന്നായിരുന്നു ആവശ്യം. ഇതേ പാക്കേജുതന്നെ കഠിനാധ്വാനികളായ ഹെൽത്ത് കെയർ  സ്റ്റാഫുകൾക്ക് ഉറപ്പാക്കുമെന്നും അവർ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് എൻഎച്ച്എസ് ശമ്പള ഇടപാടിൽ നിന്ന് പൂർണമായി പ്രയോജനം ലഭിക്കുമെന്നും പുതിയ ഇളവുകൾ വിശദീകരിച്ച് ആരോഗ്യ സെക്രട്ടറി വിക്ടോറിയ അറ്റ്കിൻസ് പറഞ്ഞു. അതേസമയം ഈ നടപടി  എല്ലാ ഹെൽത്ത് കെയർ സ്‌റ്റാഫുകളോടും  നീതി പുലർത്തുന്നതല്ലെന്നും ചിലർക്ക് ഇപ്പോഴും പണം ലഭിക്കില്ലെന്നും തൊഴിലുടമകളുടെ ഒരു  സംഘടന ആരോപിച്ചു. കഴിഞ്ഞ മേയിലാണ് എൻഎച്ച്എസ് ജീവനക്കാർക്കുള്ള വേതന വർദ്ധനവ് പ്രഖ്യാപിച്ചത്. എന്നാൽ മറ്റ് ഓർഗനൈസേഷനുകൾ ജോലിചെയ്യുന്നവരും അതേസമയം മുൻനിര NHS ക്രമീകരണങ്ങളിൽ പ്രവർത്തിക്കുന്നവരുമായ  ജീവനക്കാർക്ക് ഒറ്റത്തവണ പേയ്‌മെൻ്റ് ലഭിച്ചില്ല,  അജണ്ട ഫോർ ചേഞ്ച് എന്നറിയപ്പെടുന്ന പ്രോഗ്രാം കരാറിൽ ഏർപ്പെട്ട്,  ഔട്ട്‌സോഴ്‌സ് സേവനങ്ങൾ ഏറ്റെടുക്കുന്നതിനായി സ്ഥാപിതമായ സോഷ്യൽ എൻ്റർപ്രൈസസ് സ്ഥാപനങ്ങളും ലാഭേച്ഛയില്ലാത്ത കമ്മ്യൂണിറ്റി ഗ്രൂപ്പുകളുമാണ് ഇതിൽ ഉൾപ്പെടുന്നത്. അജണ്ട ഫോർ ചേഞ്ച് കരാറുകളിൽ ജീവനക്കാരുള്ള ചില ഓർഗനൈസേഷനുകൾക്ക് ഏപ്രിലെ  പേ പാക്കറ്റുകൾക്കൊപ്പം കൃത്യസമയത്ത് ലംപ്‌സം ഫണ്ടിംഗ് കൈമാറുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. എന്നാൽ അജണ്ട ഫോർ ചേഞ്ച് കോൺട്രാക്‌റ്റുകളിൽ ഉൾപ്പെടാതെ  NHS ജോലിചെയ്യുന്ന ജീവനക്കാർക്ക് സർക്കാർ ധനസഹായം ലഭിക്കില്ല.  ഒറ്റത്തവണ പണം ലഭിക്കാത്ത മറ്റ് ആരോഗ്യ ജീവനക്കാരിൽ, ഹെൽത്ത് കെയർ സേവനങ്ങൾ നടത്തിയ ചില ബാങ്ക് സ്റ്റാഫുകളും ഉൾപ്പെടുന്നു, അവർ റോട്ടാ വിടവുകൾ നികത്താൻ ആശുപത്രി ട്രസ്റ്റുകളിൽ താൽക്കാലിക ജോലിയ്ക്ക് പോകുന്നു.  അതുപോലെ റോയൽ കോളേജ് ഓഫ് നഴ്‌സിംഗും ജിപി പ്രാക്ടീസിലെ കരാർ തൊഴിലാളികളായ ഹെൽത്ത് കെയർ സ്‌റ്റാഫുകൾക്കുവേണ്ടി  ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

ഇംഗ്ലീഷ് ടെസ്റ്റിൽ കൃത്രിമം നടത്തി സ്‌കോർ നേടി… യുകെയിലെ മലയാളി നഴ്‌സുമാർക്കും എൻഎംസിയുടെ നോട്ടീസ്! സമയ പരിധിക്കുള്ളിൽ വിശദീകരണം നൽകിയില്ലെങ്കിൽ രജിസ്‌ട്രേഷൻ കട്ടാകും, സഹായ വാഗ്ദാനവുമായ്‌ റോയൽ കോളേജ് ഓഫ് നഴ്‌സിംഗും

സമീപവർഷങ്ങളിൽ യുകെയിലെത്തിയ വിദേശ നഴ്‌സുമാരിൽ നൂറുകണക്കിനുപേർ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യ ടെസ്റ്റിൽ കൃത്രിമം കാണിച്ചതുമായി ബന്ധപ്പെട്ടാണ് എൻഎംസി നടപടി. അന്വേഷണത്തിന്റെ ഭാഗമായി നിലവിൽ യുകെയിലുള്ള മലയാളി നഴ്സുമാർക്കടക്കം നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി കൗൺസിലിന്റെ നോട്ടീസ് ലഭിച്ചു. രജിസ്‌ട്രേഷൻ നടത്തി നിലവിൽ എൻഎച്ച്എസിൽ ജോലിചെയ്യുന്ന എഴുന്നൂറോളം നഴ്‌സുമാർക്കെതിരേയാണ്  നടപടികൾ  കൈക്കൊള്ളുന്നത്. ഇതിൽ ഭൂരിഭാഗവും ആഫ്രിക്കയിൽ നിന്നുള്ളവരാണ്. അതേസമയം മലയാളികളടക്കം നൂറുകണക്കിന് ഇന്ത്യൻ  നഴ്‌സുമാർക്കും നോട്ടീസ് കിട്ടിയിട്ടുണ്ട്. അതിനിടെ നടപടി നേരിടുന്ന നഴ്‌സുമാർക്ക്, രജിസ്‌ട്രേഷൻ കാൻസലാകുന്നത്  ഉൾപ്പടെയുള്ളത് ഒഴിവാക്കാൻ പരമാവധി സഹായം നൽകാമെന്ന വാഗ്‌ദാനവുമായി  യുകെയിലെ ഏറ്റവും വലിയ നഴ്‌സസ് യൂണിയൻ റോയൽ കോളേജ് ഓഫ് നഴ്‌സിംഗും (ആർസി.എൻ)  രംഗത്തെത്തി. ഇംഗ്ലീഷ് ഭാഷാ ടെസ്‌റ്റിൽ കേരളത്തിൽ ഏറ്റവുമധികം പേർക്ക് ഉയർന്ന സ്‌കോർ നേടിക്കൊടുക്കുകയും ഏറ്റവുമധികം പേരെ പാസ്സാക്കുകയും ചെയ്യുന്ന മുൻനിര ഐഇഎൽടിഎസ്, ഒഇടി പരിശീലന സെന്ററുകളിൽ നിന്ന് എത്തിയവരാണ് അന്വേഷണം  നേരിടുന്ന മലയാളികളിൽ ഭൂരിഭാഗവും. ചില ഒഇടി അധികൃതരുമായി ഒത്തുചേർന്ന് ടെസ്റ്റിന് പരിശീലനം നേടിയവരെ ചോദ്യങ്ങൾ മുൻകൂട്ടി അറിയിക്കുകയാണ് കേരളത്തിലെ ഏതാനും മുൻനിര  ട്രെയിനിങ് കേന്ദ്രങ്ങൾ ചെയ്‌തിട്ടുള്ളത്‌. അതുപോലെ ഹിയറിങ്ങിനും സ്പീക്കിങ്ങിനും ആളുമാറ്റി പ്രൊഫഷണലുകളെ പരീക്ഷയ്ക്കിരുത്തിയും തട്ടിപ്പുകൾ നടത്തിയതായി കണ്ടെത്തിയിരുന്നു. 2022 - 2023 കാലയളവിൽ എൻ.എംസിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിദേശ നഴ്‌സുമാരോടെല്ലാം ഇമെയിൽ പരിശോധിക്കാൻ എൻഎംസി ആവശ്യപ്പെടുന്നു. ഇമെയിൽ ലഭിച്ച് 14 ദിവസത്തിനുള്ളിൽ മതിയായ വിശദീകരണം നൽകിയില്ലെങ്കിൽ രജിസ്‌ട്രേഷൻ കട്ടാകുന്നത് ഉൾപ്പടെയുള്ള നടപടികൾ കൈക്കൊള്ളും. നടപടികൾ നേരിടുന്ന നഴ്‌സുമാർക്ക് സഹായം വാഗ്‌ദാനം ചെയ്‌ത്‌  നഴ്‌സുമാരുടെ പ്രമുഖ യൂണിയൻ ആർസിഎന്നും രംഗത്തെത്തി. ഇതിനായി റോയൽ കോളേജ് ഓഫ് നഴ്‌സിംഗ് യൂണിയനിൽ ഇനിയും ചേർന്നിട്ടില്ലാത്ത നഴ്‌സുമാരോട്  എത്രയുംവേഗം ട്രേഡ് യൂണിയനിൽ  ചേരാനും ആർസിഎൻ  ആവശ്യപ്പെടുന്നു. എൻഎംസിയ്ക്ക് വിശദീകരണം നൽകുന്നത് ഉൾപ്പടെയുള്ള പ്രതിരോധങ്ങൾക്കും നിയമ സഹായത്തിനും ആർസിഎൻ  പിന്തുണ നൽകും. ഇംഗ്ലീഷ് ടെസ്റ്റ് പരിശീലന നടത്തിപ്പുകാർക്ക് നൽകിയതടക്കം  ലക്ഷങ്ങൾ മുടക്കിയാണ്  പല മലയാളി നഴ്‌സുമാരും വളഞ്ഞവഴിയിലൂടെ എൻ.എംസി രജിസ്‌ട്രേഷൻ കരസ്ഥമാക്കി, എൻഎച്ച്എസിൽ ഉൾപ്പടെ ജോലിയ്ക്ക് കയറിയിട്ടുള്ളത്.  കൃത്രിമം നടത്തിയിട്ടുണ്ടെന്ന് തെളിഞ്ഞാൽ, ജോലി നഷ്ടപ്പെട്ട്  വെറുംകൈയോടെ ഇവർക്ക് നാട്ടിലേക്ക് മടങ്ങേണ്ടിയും വരും.

വെയിൽസിൽ ജൂനിയർ ഡോക്ടർമാരുടെ നാലുദിന സമരം തുടങ്ങി, രോഗികൾ പാടുപെടും; അപ്പോയിന്റ്മെന്റുകളും ആശുപത്രി സേവനങ്ങളും വ്യാപകമായി തടസ്സപ്പെടും; 15 വർഷമായി വേതന വർദ്ധനവില്ലെന്ന് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ

ഇംഗ്ലണ്ടിനു  പുറമെ സ്കോട്ട്ലാൻഡിലും ജൂനിയർ ഡോക്ടർമാരുടെ സമരം തുടങ്ങി. വെൽഷ് ഗവൺമെൻ്റുമായുള്ള ശമ്പള തർക്കത്തിൽ ഇതുവരെ നടത്തിയതിൽ ഏറ്റവും ദൈർഘ്യമേറിയ വാക്കൗട്ട് സമരമാണ് ഇന്നുരാവിലെ മുതൽ ആരംഭിച്ചത്. ജൂനിയർ ഡോക്ടർമാർ സമരം ചെയ്യാൻ  നിര്ബന്ധിതരായതിൽ അത്യന്തം ഖേദമുണ്ടെന്നും  എന്നാൽ 15 വർഷത്തിനിടെ ഡോക്ടർമാരുടെ ശമ്പളം ഏകദേശം മൂന്നിലൊന്നായി കുറഞ്ഞതിനാൽ മറ്റൊരു മാർഗവുമില്ലെന്നും ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ (ബിഎംഎ)  പറഞ്ഞു. അതേസമയം സമരം മൂലം ആശുപത്രികളിലും ഇതര ആരോഗ്യകേന്ദ്രങ്ങളിലും പ്രവർത്തന തടസ്സം മൂലം സംഭവിക്കാവുന്ന  ആഘാതത്തെക്കുറിച്ച് സർക്കാരിന്റെ ആരോഗ്യ മേധാവികൾ മുന്നറിയിപ്പ് നൽകി. സർക്കാർ മുന്നോട്ടുവച്ചതും ജൂനിയർ ഡോക്ടർമാർ നിരസിച്ചതുമായ  5% ശമ്പള ഓഫർ മെച്ചപ്പെടുത്താൻ ഫണ്ട് ഇല്ലെന്ന് വെൽഷ് സർക്കാർ പറഞ്ഞു. ആയിരക്കണക്കിന് ജൂനിയർ ഡോക്ടർമാരാണ് 72 മണിക്കൂർ സമരം ആരംഭിച്ചത്. രോഗികളുടെ ആയിരക്കണക്കിന് കൂടിക്കാഴ്ച്ചകൾ റദ്ദാക്കപ്പെടാൻ സാധ്യതയുള്ള നാല് ദിവസത്തെ വാക്ക്ഔട്ട് സമരത്തിൽ  3,000-ലധികം ബിഎംഎ അംഗങ്ങൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. വാക്ക്ഔട്ട് സമരം തിങ്കളാഴ്ച GMT 07:00 ന് ആരംഭിച്ചു, വെള്ളിയാഴ്ച 07:00 വരെ നീണ്ടുനിൽക്കും. സമരമല്ലാതെ സർക്കാർ മറ്റ്  മാർഗ്ഗമില്ലാതാക്കിയെന്ന് ബിഎംഎ സിമ്രു വെയിൽസിൻ്റെ ജൂനിയർ ഡോക്‌ടേഴ്‌സ് കമ്മിറ്റിയുടെ കോ-ചെയർമാരായ ഡോ ഒബാ ബാബ്‌സ്-ഒസിബോഡുവും ഡോ പീറ്റർ ഫാഹിയും പറഞ്ഞു:  വെയിൽസിൽ മണിക്കൂറിന് 13.65 പൗണ്ട് വേതനത്തിലാണ് ജൂനിയർ ഡോക്ടർമാർ ജോലി ആരംഭിക്കുന്നത്. അതിൽക്കൂടുതൽ നല്കാൻ കഴിയാത്ത അവസ്ഥയിലാണ് നിലവിൽ സർക്കാരെന്നും അവർ പറയുന്നു. വെയിൽസിലെ ജൂനിയർ ഡോക്ടർമാർ ഈ വർഷം നടത്തുന്ന  മൂന്നാമത്തെ സമരമാണ് 96 മണിക്കൂർ വാക്കൗട്ട്. ഫെബ്രുവരിയിലെ മൂന്ന് ദിവസത്തെ മുൻ വാക്കൗട്ടിൽ, 9,102 ഔട്ട്‌പേഷ്യൻ്റ് അപ്പോയിൻ്റ്‌മെൻ്റുകളും (എല്ലാ അപ്പോയിൻ്റ്‌മെൻ്റുകളുടെയും 30%) 1,090 ഓപ്പറേഷനുകളും (എല്ലാ ഓപ്പറേഷനുകളുടെയും 32%) മാറ്റിവയ്ക്കേണ്ടിവന്നു. “പണിമുടക്ക് ദിവസങ്ങളിൽ രോഗികൾ ആവശ്യം അടിയന്തരമല്ലെങ്കിൽ അത്യാഹിത വിഭാഗങ്ങൾക്ക് പകരം  ബദലുകൾ ഉപയോഗിക്കാൻ  അധികൃതർ ആളുകളോട് ആവശ്യപ്പെടുന്നു. ഇതരമാർഗങ്ങളിൽ, NHS 111 ഓൺലൈനായോ ഫോൺ വഴിയോ ബന്ധപ്പെടുന്നതും ഉൾപ്പെടുന്നു,"  “അപ്പോയിൻ്റ്മെൻ്റ് നടക്കില്ലെങ്കിൽ, രോഗികളെ  അറിയിക്കാൻ ഹെൽത്ത് ബോർഡ് ബന്ധപ്പെടും. നിങ്ങളെ ബന്ധപ്പെട്ടിട്ടില്ലെങ്കിൽ, ആസൂത്രണം ചെയ്തതുപോലെ നിങ്ങളുടെ അപ്പോയിൻ്റ്മെൻ്റിൽ പങ്കെടുക്കുക."  NHS വെയിൽസിൻ്റെ ചീഫ് എക്‌സിക്യൂട്ടീവ് ജൂഡിത്ത് പേജ് അറിയിച്ചു. കുറിപ്പടികൾ പ്രോസസ്സ് ചെയ്യുന്നതിന് ജിപി, ഫാർമസി സേവനങ്ങൾക്ക് കൂടുതൽ സമയമെടുക്കുമെന്ന് എംഎസ് പേജറ്റ് പറഞ്ഞു.

ഓസ്‌ട്രേലിയയിൽ വീടിനു തീപിടിച്ച് മലയാളി നഴ്‌സ് മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ, ഇരുനില വീട്ടിൽ അപകട സമയം ഷെറിൻ മാത്രം! പുകശ്വസിച്ച് ഗുരുതര നിലയിലായി! കൂടുതൽ അന്വേഷണമെന്ന് സിഡ്‌നി പോലീസ്

സമീപകാലത്ത് ഏറ്റവുമധികം മലയാളി നഴ്‌സുമാർ ജോലിക്കായി കുടിയേറിയ രാജ്യമാണ് ഓസ്‌ട്രേലിയ. യുകെയിൽ സെറ്റിൽഡായ നഴ്‌സുമാർ പോലും നല്ല കാലാവസ്ഥയും മെച്ചപ്പെട്ട തൊഴിൽ സാഹചര്യവും കണക്കിലെടുത്ത് ഇപ്പോൾ ഓസ്‌ട്രേലിയയിലേക്ക് പോകുന്നു. അതിവേഗം പൗരത്വം കിട്ടുമെന്നതും ഓസ്‌ട്രേലിയയിൽ അനുകൂല സാഹചര്യമാകുന്നു. അവരിലെല്ലാം ആശങ്ക പരത്തുന്നതാണ് കഴിഞ്ഞദിവസം നടന്ന സംഭവം. വീടിനു തീപിടിച്ച് കൊല്ലം സ്വദേശിനിയായ മലയാളി നഴ്‌സ്  വെന്തുമരിക്കുകയായിരുന്നു! ഓസ്ട്രേലിയയിലെ തലസ്ഥാന നഗരമായ സിഡ്‌നിക്ക് സമീപം ഡുബ്ബോയിൽ മലയാളി നഴ്‌സ്  ഷെറിനും ഭർത്താവ് ജാക്സനും  താമസിച്ചിരുന്ന ഇരുനില വീടിനാണ് തീപിടിച്ചത്. ഈമാസം 21ന് പുലർച്ചെയായിരുന്നു അപകടം. സംഭവസമയം ഷെറിൻ മാത്രമാണ് വീട്ടിലുണ്ടായിരുന്നുള്ളൂ എന്നാണ് വിവരം. കൊല്ലം കുണ്ടറ സ്വദേശിനിയും ഡുബ്ബോ ഹോസ്പിറ്റലിലെ നഴ്‌സുമാണ് തീപിടിത്തത്തിൽ കൊല്ലപ്പെട്ട  ഷെറിൻ ജാക്സൻ. 34 വയസ്സുമാത്രമായിരുന്നു പ്രായം. പത്തനംതിട്ട കൈപ്പട്ടൂർ സ്വദേശിയും  ടെക്സ്റ്റയിൽ  എഞ്ചിനീയറുമായ ജാക്ക്സനാണ് ഭർത്താവ്. സംഭവം നടക്കുമ്പോൾ ഷെറിന്റെ ഭർത്താവ് ജാക്ക്സൺ ജോലി സംബന്ധമായി പുറത്തുപോയിരുന്നു.  ഡുബ്ബോ ആശുപത്രിയിൽ നഴ്സ് യൂണിറ്റ് മാനേജർ ആയിരുന്നു ഷെറിൻ. ടെക്സ്റ്റൈൽ എൻജിനീയറായ ജാക്സൺ പത്തനംതിട്ട കൈപ്പട്ടൂർ സ്വദേശിയാണ്. ഇവർ വർഷങ്ങളായി സിഡ്നിയിലാണു താമസം. പൊള്ളലിനെക്കാളേറെ പുകശ്വസിച്ച്  ഗുരുതരാവസ്ഥയിലായ നിലയിലാണ് ഷെറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജോലിചെയ്‌തിരുന്ന ഡുബ്ബോ ഹോസ്പിറ്റലിലെ  വെന്റിലേറ്ററിൽ അതീവ ഗുരുതരാവസ്ഥയിൽ കഴിയുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ 22നാണു മരിച്ചത്. രക്ഷാപ്രവർത്തനത്തിനെത്തിയ അഗ്നിശമന സേനാംഗവും ഇവിടെ പരിക്കേറ്റ് ചികിത്സയിലാണ്.  പെരുമ്പുഴ പുന്നവിള കുടുംബാംഗം പുനക്കന്നൂർ ഷാരോൺ ഭവനിൽ അലക്സാണ്ടർ ഏബ്രഹാമിന്റെയും എൽസി അലക്സാണ്ടറിന്റെയും മകളാണ് ഷെറിൻ. ഏക സഹോദരി: ഷെറിൽ തോമസ് മകളുടെ മരണം വിശ്വസിക്കാൻ കഴിയുന്നില്ലെന്നും സിഡ്‌നിയിൽ നിന്നും ലഭിക്കുന്ന വിവരങ്ങളിൽ വ്യക്തതക്കുറവും ദുരൂഹതയുമുണ്ടെന്നും ഷെറിന്റെ മാതാപിതാക്കൾ ആരോപിക്കുന്നു.  തീപിടിത്തം എങ്ങനെയുണ്ടായി എന്നത് സംബന്ധിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഷോർ‍ട്ട് സർക്യൂട്ട് ആണു തീപിടിത്തത്തിനു കാരണമെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. എങ്കിലും ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം നടത്തും.

ആ സംശയം സത്യമായി… കെയ്റ്റ് രാജകുമാരിയ്ക്കും കാൻസർ..! ആദ്യം നടുങ്ങി.. പിന്നെ വിതുമ്പി ബ്രിട്ടീഷ് ജനത, ആശുപത്രിയിൽ നിന്നും ചികിത്സാരേഖകൾ മോഷണം പോയതിനു പിന്നാലെ തുറന്നുപറച്ചിൽ, കാതറിൻ മരണത്തെ മുന്നിൽ കാണുന്നുവോ?

അതിശയത്തോടെയും നടുക്കത്തോടെയുമാണ് ബ്രിട്ടീഷ് ജനത ആ വാർത്ത കേട്ടത്. ജനങ്ങൾ ഏറെ സ്നേഹിക്കുന്ന കെയ്റ്റ് രാജകുമാരി കാൻസർ രോഗത്തിനുള്ള ചികിത്സയിലാണെന്ന് തുറന്നുപറഞ്ഞിരിക്കുന്നു! ഒടുവിൽ മാധ്യമങ്ങളിലൂടെ പ്രചരിച്ച ആ സംശയം സത്യമായി മാറിയിരിക്കുന്നു! ജനുവരിയിലാണ് കെയ്റ്റ് രാജകുമാരി അടിവയറ്റിലെ ശസ്ത്രക്രിയയ്ക്ക് വിധേയയാകുന്ന കാര്യം കൊട്ടാരം അറിയിച്ചത്. എന്നാലത് കാൻസറുമായി  ബന്ധമുള്ളതല്ലെന്നും പറഞ്ഞിരുന്നു. വീഡിയോ സന്ദേശത്തിലൂടെയാണ് രാജകുമാരി ഇപ്പോൾ ഇക്കാര്യം ലോകത്തെ അറിയിച്ചത്. കാൻസർ രോഗ നിർണ്ണയത്തിനുശേഷം ചികിത്സയുടെ പ്രാരംഭ ഘട്ടത്തിലാണെന്ന് വെയിൽസ് രാജകുമാരി പറഞ്ഞു. ജനുവരിയിൽ വയറ്റിലെ സർജറിയ്ക്ക് വിധേയയായപ്പോൾ, കാൻസർ തിരിച്ചറിഞ്ഞിരുന്നില്ല. അതിനുശേഷം നടത്തിയ പരിശോധനകളിലാണ് കാൻസർ പ്രാരംഭ ഘട്ടത്തിലാണെന്ന  വിവരം അറിഞ്ഞത്. "ഞാൻ സുഖമായിരിക്കുന്നു, ഓരോ ദിവസവും സൗഖ്യം പ്രാപിക്കുന്നു." കെയ്റ്റ് പറഞ്ഞു. ക്യാൻസറിൻ്റെ വിശദാംശങ്ങൾ കൊട്ടാര വൃത്തങ്ങൾ വെളിപ്പെടുത്തിയിട്ടില്ല, എന്നാൽ രാജകുമാരി പൂർണ്ണമായി സുഖം പ്രാപിക്കുമെന്ന് കെൻസിംഗ്ടൺ കൊട്ടാരം പറയുന്നു. "ഓപ്പറേഷനു ശേഷമുള്ള പരിശോധനകളിൽ കാൻസർ ഉണ്ടെന്ന് കണ്ടെത്തി. അതിനാൽ പ്രതിരോധിക്കാൻ  കീമോതെറാപ്പിയുടെ ഒരു കോഴ്സിന് വിധേയമാകണമെന്ന് മെഡിക്കൽ സംഘം ഉപദേശിച്ചു, ഞാൻ ഇപ്പോൾ ആ ചികിത്സയുടെ പ്രാരംഭ ഘട്ടത്തിലാണ്," രാജകുമാരി പറഞ്ഞു. ഫെബ്രുവരി അവസാനത്തോടെയാണ് കീമോതെറാപ്പി ചികിത്സ ആരംഭിച്ചത്. ക്യാൻസറിൻ്റെ തരം ഉൾപ്പെടെയുള്ള സ്വകാര്യ മെഡിക്കൽ വിവരങ്ങളൊന്നും പങ്കുവെക്കില്ലെന്ന് കൊട്ടാരം അറിയിച്ചു. രാജകുമാരിയെ ചികിത്സിച്ച ഹോസ്പിറ്റലിൽ നിന്നും ചികിത്സാരേഖകൾ അടങ്ങിയ വിവരങ്ങൾ കമ്പൂട്ടറിൽ നിന്നും മോഷ്ടിക്കപ്പെട്ടതായുള്ള വിവരം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇതേത്തുടർന്ന്  കൂടിയാണ് രാജകുമാരിയുടെ വെളിപ്പെടുത്തൽ എന്നും കരുതുന്നു. മോഷ്‌ടാക്കൾ  വിവരം പുറത്തുവിടും മുമ്പുതന്നെ രോഗവിവരം പുറത്തുവിടാൻ കൊട്ടാരം തീരുമാനിച്ചിരിക്കണം. മാർച്ച് പത്തിന് ലോക മാതൃദിനത്തിൽ മൂന്നുമക്കളേയും ചേർത്തുപിടിച്ച് നിൽക്കുന്ന കെയ്റ്റിന്റെ ചിത്രം ലോകശ്രദ്ധ പിടിച്ചുപറ്റിയതിനൊപ്പം വിവാദത്തിനും തിരികൊളുത്തി. പലപ്പോഴായി എടുത്ത ചിത്രങ്ങൾ കൃത്രിമം കാണിച്ച് ഒരുമിച്ച് ചേർത്തതാണെന്ന് ആരോപിച്ച് പ്രമുഖ ന്യൂസ് ഏജൻസികൾ രംഗത്തെത്തിയിരുന്നു. ഇക്കാര്യം പിന്നീട് കെയ്റ്റും സമ്മതിച്ചു. ചിത്രത്തിൽ അമച്വർ ആയ  ചില എഡിറ്റിംഗുകൾ നടത്തിയെന്നാണ് കെയ്റ്റ് പറഞ്ഞത്. എന്തുകൊണ്ടാണ് കെയ്റ്റ് ആ രീതിയിൽ ഒരുചിത്രം പുറത്തുവിടാൻ കാരണമെന്നാണ് ബ്രിട്ടനിലെ ടാബ്ലോയ്‌ഡുകളും സോഷ്യൽ മീഡിയ ഗ്രൂപ്പുകളും പിന്നീട് ചർച്ചചെയ്തത്. കുട്ടികളുമായുള്ള പുതിയ ചിത്രം പുറത്തുവിടാൻ കഴിയാത്തവിധം കെയ്റ്റിന്റെ ആരോഗ്യത്തിലും രൂപത്തിലും മാറ്റമുണ്ടായിരിക്കണം എന്ന സംശയവും അതോടെ ശക്തമായി. കീമോ തെറാപ്പി ചികിത്സ തുടങ്ങിയതോടെ രാജകുമാരിയുടെ മുടി കൊഴിയുകയും ആരോഗ്യം മോശമാകുകയും ചെയ്‌തിരിക്കണമെന്നും ഇപ്പോൾ അനുമാനിക്കപ്പെടുന്നു. ഏറെ സ്നേഹിക്കുന്ന മക്കൾ  ജോർജ്, ഷാർലറ്റ്, ലൂയിസ് എന്നിവരുമൊത്തുള്ള എഡിറ്റുചെയ്ത  ചിത്രം പുറത്തുവിടാൻ പ്രേരിപ്പിച്ചത്,  കാതറിൻ രാജകുമാരി മരണത്തെ മുന്നിൽ കാണുന്നതാകുമോ എന്ന സംശയവും ഇപ്പോൾ ശക്തമാകുന്നു.  രാജകുമാരിയെ ബാധിച്ചിട്ടുള്ള കാൻസർ, ഏതുതരം ആണെന്നും എത്രമാത്രം ഗുരുതരം ആണെന്നുമുള്ള വിവരം കൊട്ടാരം ഇപ്പോഴും വെളിപ്പെടുത്തിയിട്ടില്ല. രാജകീയ പദവി അനുസരിച്ച് യുകെ അംഗരാജ്യം വെയിൽസിലെ രാജകുമാരിയും ചാൾസ് രാജാവിനുശേഷം ബ്രിട്ടീഷ് കിരീടാവകാശിയായ വില്യം രാജകുമാരന്റെ ഭാര്യയുമാണ് കെയ്റ്റ്. കൊട്ടാരത്തിനിത് കാൻസർ ചികിത്സയുടെ കാലമാണ്. ചാൾസ് രാജാവും ക്യാൻസർ ബാധിച്ച് ചികിത്സ നടത്തുന്നു. ചാൾസ് രാജാവും കാതറിനും ഒരേസമയമാണ് ലണ്ടനിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയകൾക്ക് വിധേയനായത്.  പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കത്തിനുള്ള ശസ്ത്രക്രിയയാണ് രാജാവിന് നടത്തിയത്. എന്നാൽ അതിനുശേഷം പരിശോധനയിൽ കാൻസർ ബാധിതനാണെന്ന്  തെളിഞ്ഞകാര്യം ചാൾസ് രാജാവ് വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഏതുതരം കാൻസർ ശരീരത്തിന്റെ ഏതുഭാഗത്തെയാണ് ബാധിച്ചതെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. വിവരം തുറന്നുപറയാനും കാൻസർ രോഗത്തെ ധൈര്യത്തോടെയും ശുഭാപ്‌തി  വിശ്വാസത്തോടെയും നേരിടുവാനും കെയ്റ്റ് രാജകുമാരി കാണിച്ച മാതൃകയെ പ്രധാനമന്ത്രി ഋഷി സുനക്കും ലേബർ പാർട്ടി നേതാവ് കിയെർ സ്റ്റാർമറും  അഭിനന്ദിച്ചു. കാൻസർ രോഗബാധ ഏറ്റവുമധികമുള്ള ലോകരാജ്യങ്ങളിൽ ഒന്നുകൂടിയാണ് നിലവിൽ ബ്രിട്ടൻ. യുകെ മലയാളികൾക്കിടയിലും  കാൻസർ  രോഗം കാര്യമായി ബാധിച്ചിട്ടുണ്ട്. മലയാളികൾക്കിടയിലെ കാൻസർ മരണങ്ങളുടെ എണ്ണം ഇപ്പോൾ ഇതുവരെ കാണാത്തവിധം സർവ്വകാല റെക്കോർഡിലേക്കും ഉയർന്നിരിക്കുന്നു!

ഇനി വിലക്കുറവിന്റെ നാളുകൾ… ഭക്ഷ്യ സാധനങ്ങളുടേയും ഹോട്ടൽ ഫുഡിന്റെയും വിലകളിടിഞ്ഞു! വരും മാസങ്ങളിലും വിലക്കയറ്റവും ജീവിതച്ചെലവും കുറയും, മെയ് മുതൽ പലിശനിരക്കും കുറയും, ഭവന, വൈദ്യുതി, ഗ്യാസ് വിലകൾ മാത്രം ഇപ്പോഴും ഉയർന്ന നിലയിൽ

വിലക്കയറ്റത്തിലും ജീവിതച്ചെലവ് വർദ്ധനവിലും പെട്ട്  നട്ടംതിരിയുകയായിരുന്നു കോവിഡിനുശേഷമുള്ള രണ്ടുവർഷക്കാലം യുകെയിലെ സാധാരണക്കാർ. എന്നാൽ 2023 അവസാനം മുതൽ ദൃശ്യമായ വിലക്കുറവ് ഇപ്പോൾ കൂടുതൽ ശക്തമായി പ്രകടമാകുന്നത് ആശ്വാസത്തിന്റെ പ്രതീക്ഷയ്ക്ക് വഴിയൊരുക്കുന്നു. ഭക്ഷ്യ സാധനങ്ങൾക്കും ഹോട്ടൽ ഭക്ഷണത്തിനുമുള്ള വിലക്കയറ്റം കുത്തനെ കുറഞ്ഞതോടെ, വിലക്കയറ്റ നിരക്ക് കഴിഞ്ഞമാസം രണ്ടര വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഫെബ്രുവരിയിലെ 4% ൽ നിന്ന് 3.4% ആയി വിലക്കയറ്റം  കുറഞ്ഞു എന്നതിനർത്ഥം ജീവിതച്ചെലവ് 2021 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ രീതിയിലുള്ള ഉയർച്ചയിലാണെന്ന്  തെളിയിക്കുന്നു. ഭക്ഷണം, മദ്യേതര പാനീയങ്ങൾ, കഫേകൾ, റെസ്റ്റോറൻ്റുകൾ എന്നിവയിൽ  കാര്യമായ വില ഇടിവ് ദൃശ്യമായി. മദ്യം, പുകയില, വസ്ത്രങ്ങൾ, പാദരക്ഷകൾ എന്നിവയുടെ വിലയും കുറഞ്ഞു.  എന്നിരുന്നാലും, ഭവന, വൈദ്യുതി, ഗ്യാസ് വിലകൾ  അതിവേഗം ഉയർന്നുകൊണ്ടിരുന്നു. നാണയപ്പെരുപ്പം അഥവാ വിലക്കയറ്റം കാലക്രമേണ വില ഉയരുന്ന നിരക്ക്, 2022 ഒക്ടോബറിൽ 11.1% എത്തിയതിനുശേഷം ക്രമേണ കുറയുന്നു. ഇത് 40 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണ്. പൊതുവേയുള്ള വിലക്കയറ്റം ഉയരുകയാണെങ്കിലും അത് വളരെ കുറഞ്ഞനിലയിൽ ആണെന്നതാണ് ശുഭകരമായ കാര്യം. ഭവന ചെലവുകൾ വർദ്ധിപ്പിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന്, സ്വകാര്യ വ്യക്തികൾ വാടകയ്ക്ക് നൽകുന്ന വസ്തുവിൻ്റെ ശരാശരി വിലയാണ്.  ഇത് 2024 ഫെബ്രുവരി വരെയുള്ള കാലയളവിൽ  9% വർദ്ധിച്ചു. കഴിഞ്ഞ 12 മാസത്തെ 8.5% ൽ നിന്ന് 2015 ജനുവരിയിൽ മൂല്യനിർണ്ണയം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ വാർഷിക ശതമാന മാറ്റമാണിത്. വ്യാഴാഴ്ച ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഏറ്റവും പുതിയ പലിശ നിരക്ക് 5.25% ത്തിൽ തുടരുമെന്ന് പ്രഖ്യാപിച്ചു. എന്നാൽ വിപണിയിലെ വിലക്കുറവും തുടരുമെന്നും അതുമൂലം മെയ് മാസം പലിശനിരക്ക് കുറയ്ക്കുമെന്നും ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ വ്യക്തമാക്കി. അടുത്ത മാസത്തെ വൈദ്യുതി, ഗ്യാസ് വില നിയന്ത്രണ പരിധിയിലെ ഇടിവ് മൊത്തത്തിലുള്ള പണപ്പെരുപ്പ നിരക്കിൽ കൂടുതൽ ഇടിവിന് കാരണമാകുമെങ്കിലും, പുതിയ സാമ്പത്തിക വർഷത്തിൽ പല കുടുംബങ്ങളിലും പണപ്പെരുപ്പത്തിന് മുകളിലുള്ള വിലക്കയറ്റവും  കാണാനാകും എന്നത് മറ്റൊരു പ്രത്യേകതയാണ്. വാട്ടർ നിരക്കുകൾ, മൊബൈൽ ഫോൺ, ബ്രോഡ്‌ബാൻഡ് എന്നിവയുടെ റേറ്റുകൾ വർദ്ധിക്കാൻ സാധ്യതയുണ്ട്. കാർ ഇൻഷുറൻസ് റേറ്റുകളും നിലവിലെ ട്രെൻഡിനെ അപേക്ഷിച്ച്  കുതിച്ചുയരുകയാണ്. ഈ രീതിയിൽ മുന്നോട്ടുപോയാൽ പ്രധാനമന്ത്രി ഋഷി സുനക്ക്  ലക്ഷ്യമിടുന്ന വിലക്കുറവിന്റെയും ജീവിതച്ചെലവ് കുറയലിന്റെയും നാളുകളാകും കടന്നുവരിക. വിലക്കയറ്റത്തിന്റെ നാളുകളിൽ വേതനങ്ങളിലും ആനുകുല്യങ്ങളിലും വർദ്ധനവ് ലഭിച്ചവർക്ക്, വിലകുറയുന്നത് വരുമാന വർദ്ധനവിന് വഴിയൊരുക്കും എന്നതാണ് സാധാരണക്കാർക്ക് ആശ്വാസകരമായ കാര്യം. അതേസമയം പ്രധാന പ്രതിപക്ഷ പാർട്ടിയായ ലേബറുകൾ നിലവിലെ സ്ഥിതിയെ വിമർശിക്കുകയും ചെയ്യുന്നു. “വിലകൾ ഇപ്പോഴും ഉയർന്നതാണ്, നികുതി ഭാരം 70 വർഷത്തിനിടയിലെ ഏറ്റവും ഉയർന്നതാണ്, മോർട്ട്ഗേജ് പേയ്‌മെൻ്റുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്,” ലേബറിന്റെ ഷാഡോ ചാൻസലർ റേച്ചൽ റീവ്സ് ആരോപിച്ചു.

മലയാളി ഡോക്ടർമാർക്ക് അനായാസം യുകെ ജോലിനേടാൻ പുതിയ അവസരം… എൻ.എച്ച്.എസ് ഇന്ത്യയിൽ നിന്നും 2000 ഡോക്‌ടർമാരെ അടിയന്തരമായി റിക്രൂട്ടുചെയ്യും; പ്ലാബ് ടെസ്‌റ്റ് അടക്കം നിയമങ്ങളിൽ ഇളവുകൾ അനുവദിക്കും; ആശുപത്രികളിൽ ഡോക്‌ടർമാരുടെ കുറവ് അതിരൂക്ഷം!

യുകെയിൽ അവസരം തേടുന്ന മലയാളി ഡോക്ടർമാർക്ക് അനായാസം എൻഎച്ച്എസിൽ പ്രാക്‌ടീസ്‌  തുടങ്ങുന്നതിനുള്ള വഴിതുറക്കുന്നു.  പ്ലാബ്  അഥവാ പി.എൽ.എ.ബി (PLAB) ടെസ്‌റ്റ് വരെ ഒഴിവാക്കി നൽകിയാണ് പുതിയ റിക്രൂട്ട്മെന്റ് എന്നതാണ് കുടുതൽപ്പേർക്ക് യുകെയിൽ എത്താനുള്ള വഴിതുറക്കുക. നിലവിൽ പല എൻഎച്ച്എസ് ആശുപത്രികളും  നഴ്‌സുമാരുടേയും ഡോക്ടർമാരുടേയും  കുറവുമൂലം പ്രവർത്തന പ്രതിസന്ധിയിലാണ്. ജൂനിയർ ഡോക്ടർമാരുടെ സമരവും മറ്റും മൂലം പ്രതിദിന സർവീസുകൾ പോലും നടത്താനാകാതെ ബുദ്ധിമുട്ടുകയാണ് പല ആശുപത്രികളും. ഇന്ത്യയിൽ നിന്ന് അടിയന്തരമായി 2,000 ഡോക്ടർമാരെ  റിക്രൂട്ട് ചെയ്തുകൊണ്ട് ഈ കുറവ് പരിഹരിക്കാനാണ് ശ്രമം. ഇതിനായി നിലവിലെ കടുത്ത റിക്രൂട്ട്മെന്റ് നിയമങ്ങളിൽ പലതിലും ഇളവുകൾ നൽകും. റിക്രൂട്ട് ചെയ്യപ്പെട്ട ഇന്ത്യൻ ഡോക്ടർമാരുടെ ആദ്യ സംഘത്തിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത ബിരുദാനന്തര പരിശീലനം എൻഎച്ച്എസ് നൽകുമെന്ന് സ്റ്റാഫിംഗ് ഷോർട്ടേജ് ഇൻഡസ്ട്രി റിപ്പോർട്ട് ചെയ്യുന്നു. 6 മുതൽ 12 മാസം വരെ നീണ്ടുനിൽക്കുന്ന ഈ പ്രോഗ്രാം, യുകെ ഹെൽത്ത് കെയർ സിസ്റ്റവുമായി വളരെവേഗം പൊരുത്തപ്പെടാൻ ആവശ്യമായ അറിവും വൈദഗ്ധ്യവും നൽകി ഇന്ത്യൻ ഡോക്ടർമാരെ   സജ്ജമാക്കും .  പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കിയാൽ, ഈ ഡോക്ടർമാരെ പ്രൊഫഷണൽ ആൻ്റ് ലിംഗ്വിസ്റ്റിക് അസസ്‌മെൻ്റ് ബോർഡ് (PLAB) ടെസ്റ്റിൽ നിന്ന് ഒഴിവാക്കും എന്നതാണ് ഏറ്റവും സവിശേഷമായ കാര്യം. യുകെ രജിസ്‌ട്രേഷൻ തേടുന്ന വിദേശ ഡോക്ടർമാരുടെ പ്രധാന തടസ്സമാണ് ഈ ടെസ്‌റ്റ്.  യുകെയിൽ മെഡിസിൻ പ്രാക്ടീസ് ചെയ്യുന്നതിനുള്ള ഇതര യോഗ്യതകൾ പുതിയ എൻഎച്ച്എസ്  പ്രോഗ്രാം കാര്യക്ഷമമായ അവസരം വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, ഇന്ത്യൻ ഡോക്ടർമാർ നേടേണ്ട മറ്റു ചല യോഗ്യതകളുണ്ട്. പ്രാഥമിക മെഡിക്കൽ യോഗ്യത:യുകെയിലെ മെഡിക്കൽ പ്രാക്ടീസ് മേൽനോട്ടം വഹിക്കുന്ന റെഗുലേറ്ററി ബോഡിയായ ജനറൽ മെഡിക്കൽ കൗൺസിൽ (GMC) അംഗീകരിച്ച പ്രാഥമിക മെഡിക്കൽ യോഗ്യത അപേക്ഷകന് ഉണ്ടായിരിക്കണം. . ജിഎംസി വെബ്‌സൈറ്റ് യോഗ്യതാ നില പരിശോധിക്കാൻ അനുവദിക്കുന്നു. ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം:  ഇംഗ്ലീഷിൽ പ്രാവീണ്യം പ്രകടിപ്പിക്കുന്നത് നിർബന്ധമാണ്. GMC സാധാരണയായി ഇൻ്റർനാഷണൽ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിംഗ് സിസ്റ്റം (IELTS) അല്ലെങ്കിൽ ഒക്യുപേഷണൽ ഇംഗ്ലീഷ് ടെസ്റ്റ് (OET) അപേക്ഷകർ പാസാകേണ്ടതുണ്ട്. ജിഎംസി രജിസ്ട്രേഷൻ : യുകെയിൽ മെഡിസിൻ പ്രാക്ടീസ് ചെയ്യുന്നതിന് ജിഎംസിയിൽ രജിസ്ട്രേഷൻ നിർബന്ധമാണ്. ഈ പ്രക്രിയയിൽ നിങ്ങളുടെ യോഗ്യതകൾ സമർപ്പിക്കുന്നതും ആവശ്യമായ മൂല്യനിർണ്ണയങ്ങളിൽ വിജയിക്കുന്നതും നല്ല മെഡിക്കൽ പ്രാക്ടീസ് മിയ,നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് തെളിയിക്കുന്നതും ഉൾപ്പെടുന്നു ഈ പ്രോഗ്രാം PLAB പരീക്ഷ കൂടാതെ യുകെയിലെ ആരോഗ്യമേഖലയിലേക്കുള്ള ഇന്ത്യൻ ഡോക്ടർമാരുടെ പ്രവേശനം സുഗമമാക്കുന്നു, ഇത് ആഗോള ആരോഗ്യ സംരക്ഷണ സഹകരണത്തിലേക്കുള്ള സുപ്രധാന മുന്നേറ്റത്തേയും സൂചിപ്പിക്കുന്നു. അപേക്ഷിക്കാൻ തയാറെടുക്കുന്ന ഡോക്‌ടർമാർ സമഗ്രമായ ഗവേഷണവും തയ്യാറെടുപ്പും നടത്തേണ്ടതുണ്ട്. ജിഎംസി ആവശ്യകതകൾ ശ്രദ്ധാപൂർവ്വം അവലോകനം ചെയ്യുക, ബിരുദാനന്തര പരിശീലന പരിപാടിയുടെ വിശദാംശങ്ങൾ മനസ്സിലാക്കുക, യോഗ്യതകൾ അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പാക്കുക.  ശരിയായ ആസൂത്രണത്തോടെ, ഈ പ്രോഗ്രാമിൽ  പങ്കാളികളാകാൻ കഴിഞ്ഞാൽ, ആയിരക്കണക്കിന് മലയാളി ഡോക്ടർമാർക്കാകും വരുംവർഷങ്ങളിൽ യുകെ എൻഎച്ച്എസിൽ നല്ലൊരു പ്രൊഫഷണൽ ഭാവി ലഭ്യമാകുക.

എമർജൻസി പിൻ അമർത്തിയിട്ടും അതിവേഗം ആശുപത്രിയിൽ എത്തിക്കാനായില്ല! യുകെ മലയാളികളിൽ നടുക്കമായി നഴ്‌സ് രാജേഷിന്റെ കുഴഞ്ഞുവീണുള്ള മരണം! വിടപറഞ്ഞത് നിരവധിപ്പേരെ സൗജന്യമായി യുകെയിലെത്തിച്ച് ജീവിതം നൽകിയ മനുഷ്യസ്നേഹി

കാൻസർ ബാധിച്ചുള്ള മരണങ്ങൾ സർവ്വകാല റെക്കോർഡിട്ട് യുകെ മലയാളികളെ വേട്ടയാടുന്നത് തുടരുമ്പോൾ, ഒരുവശത്ത് കുഴഞ്ഞുവീണുള്ള അപ്രതീക്ഷിത മരണങ്ങളും ഉയരുന്നു. പാലക്കാട് സ്വദേശിയും വെയിൽസിലെ നഴ്‌സുമായ രാജേഷിന്റെ മരണം യുകെ മലയാളികൾക്ക് അവിശ്വസനീയ നടുക്കമായി.  ആംബുലൻസിനായി എമർജൻസി മെസ്സേജ് അയച്ചിട്ടും യഥാസമയം രാജേഷിനെ ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞില്ലെന്നതും സുരക്ഷാ സംവിധാനത്തിലെ  അസ്വസ്ഥത ഉയർത്തുന്ന ചോദ്യചിഹ്നമായി മാറുന്നു.  വെയിൽസിലെ അബർഹവാനി ബ്രിഹ്മവാറിൽ താമസിച്ചിരുന്ന പാലക്കാട്‌ സ്വദേശി രാജേഷ് ഉത്തമരാജ്, 51,  ഞായറാഴ്ച ഉച്ചയോടെയാണ് കുഴഞ്ഞുവീണത്.  കൈയിൽ കെട്ടിയിരുന്ന വാച്ചിലെ എമർജൻസി പിൻ അമർത്തി രാജേഷ് തന്നെ ആംബുലൻസ് സഹായം തേടിയെങ്കിലും ഏറെവൈകി പാരാമെഡിക്കുകൾ താമസസ്ഥലത്ത് എത്തുമ്പോൾ മരണം സംഭവിച്ചിരുന്നു. എമർജൻസി സ്വിച്ച് അമർത്തിയശേഷം അധികം വൈകാതെ രാജേഷ് കുഴഞ്ഞുവീണെന്ന് കരുതുന്നത്. പിന്നീട് പൊലീസ് എത്തി മരണം സ്ഥിരീകരിച്ച ശേഷമാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയതെന്ന് രാജേഷിന്റെ സുഹൃത്തും സഹപാഠിയുമായ ബിജി ജോൺ ബ്രിട്ടീഷ് പത്രത്തോട് പറഞ്ഞു. ബാംഗ്ളൂർ രാഘവേന്ദ്ര സ്‌കൂൾ ഓഫ് നഴ്‌സിംഗിൽ തന്റെ സീനിയർ ബാച്ചിൽ പഠിച്ച രാജേഷ് വെയിൽസിൽ എത്തിയിട്ടും ബിജിയോടൊപ്പം ജോലി ചെയ്തിട്ടുണ്ട്. ജോലിയിലെ രാജേഷിന്റെ മികവിനെപ്പറ്റി ബിജി ഓർക്കുന്നു. കലാ സാംസ്കാരിക രംഗത്തും തന്റെതായ കഴിവുകൾ രാജേഷ് പ്രകടിപ്പിച്ചിട്ടുള്ളതായി ബിജി പറയുന്നു. പെട്ടന്നുള്ള രാജേഷിന്റെ  വിയോഗം യുകെയിൽ  നല്ലൊരു സുഹൃത്തുവലയം കാത്തു സൂക്ഷിച്ചിരുന്ന രാജേഷിന്റെ സുഹൃത്തുക്കൾക്ക് വിശ്വസിക്കുവാൻ സാധിച്ചിരുന്നില്ല.  രാജേഷിന് നേരത്തേതന്നെ അപസ്മാരം ഉൾപ്പടെ ശാരീരിക അസ്വസ്ഥതൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ അറിയിച്ചു. അതുകൊണ്ടാണ് വാച്ചിൽ എമർജൻസി സ്വിച്ച് സെറ്റുചെയ്തിരുന്നത്. കുഴഞ്ഞുവീണതിനെ തുടർന്നുണ്ടായ ഹൃദയാഘാതമാകാം മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. നാട്ടിൽ നിന്നും നിരവധിപ്പേരെ സൗജന്യമായി യുകെയിലെത്തിച്ച്,  ജീവിതം നൽകിയ മനുഷ്യസ്നേഹി എന്ന നിലയിൽക്കൂടി പ്രശസ്തനാണ്. കൂടാതെ പാട്ടുകളെ ഏറെ സ്‌നേഹിച്ചിരുന്ന രാജേഷ്   പ്രശസ്ത ഗായിക എസ്‌ ജാനകിയുടെ കടുത്ത ആരാധകനുമാണ്. എസ്‌ ജാനകിയുടെ നിരവധി തവണ അദ്‌ദേഹം ഫോണിൽ സംസാരിക്കാറുണ്ടായിരുന്നതായി സുഹൃത്തുക്കൾ പറയുന്നു.  2001 ൽ യുകെയിൽ എത്തിയ രാജേഷ്, പിന്നീട് വിവിധ കെയർ ഹോമുകളിൽ നഴ്സ്, ടീം ലീഡർ, ഹോം മാനേജർ എന്നീ നിലകളിൽ ജോലിചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ ഒന്നര വർഷമായി ഇടയ്ക്കിടെ ഉണ്ടാകുന്ന അപസ്മാരം ഉൾപ്പടെയുള്ള ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ജോലിക്ക് പോയിരുന്നില്ലെന്നും പറയുന്നു. നഴ്സായ സ്വപ്ന ജോസാണ് ഭാര്യ. നോർത്ത് വെയിൽസിൽ തന്നെ ഒരു സ്വകാര്യ കെയർ ഹോമിൽ നഴ്‌സായി ജോലിചെയ്യുകയാണ് സ്വപ്‌ന. കോളജ് വിദ്യാർഥിയായ മാർട്ടിൻ രാജേഷ് ,15, പത്താം ക്ലാസ് വിദ്യാർഥിനിയായ ലിവി രാജേഷ്, 13, എന്നിവരാണ് മക്കൾ.  കോയമ്പത്തൂർ സ്വദേശിയും പരേതനുമായ ഉത്തമരാജ്, ചങ്ങനാശേരി സ്വദേശിനി മറിയാമ്മ എന്നിവരാണ് മാതാപിതാക്കൾ. സഹോദരൻ സനീഷ് ഉത്തമരാജ് സിംഗപ്പൂരിലുമാണ്. അസുഖം മൂലം ജോലിക്ക് പോകാൻ കഴിയാതിരുന്നതുകൊണ്ടും ആവശ്യക്കാരെ കൈയയച്ച് സഹായിക്കുന്ന സ്വഭാവവും മൂലം കുറച്ചുകാലമായി  രാജേഷ്  സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിയിരുന്നതായും പറയുന്നു.  മൃതദേഹം സംസ്കരിക്കാനും മറ്റും ബുദ്ധിമുട്ടുന്ന രാജേഷിന്റെ കുടുംബത്തെ സഹായിക്കുവാൻ, 1995 കാലഘട്ടത്തിൽ  ബെംഗളുരു രാഘവേന്ദ്ര കോളജിൽ നഴ്സിങ്ങിന് പഠിച്ചിരുന്ന യുകെയിലെ സുഹൃത്തുക്കളുടെ നേതൃത്വത്തിൽ ‘ഗോ ഫണ്ട്’ വഴി ധനശേഖരണം ആരംഭിച്ചിട്ടുണ്ട്. യുകെയിൽ തന്നെ സംസ്കാരച്ചടങ്ങുകൾ നടത്താനാണ്  കുടുംബാംഗങ്ങളുടെ തീരുമാനം. തുടർ നടപടികൾ പൂർത്തിയായാലുടൻ  സംസ്കാരം നടത്തുവാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. കൊറോണരുടെ നടപടിക്രമങ്ങൾ  കഴിഞ്ഞ ശേഷമായിരിക്കും ഫ്യുണറൽ സംബന്ധിച്ചുള്ള കാര്യങ്ങൾക്ക് അന്തിമ തീരുമാനങ്ങൾ ഉണ്ടാകുക.  രാജേഷിന്റെ സംസ്കാര ചിലവുകൾക്കും കുടുംബത്തെ സഹായിക്കുന്നതിനും  താഴെ നൽകിയിട്ടുള്ള ഗോ ഫണ്ട് ലിങ്കിൽ പ്രവേശിച്ച് സുമനസ്സുകൾ സാമ്പത്തികമായി സഹായിക്കണമെന്നും അഭ്യർത്ഥിക്കുന്നു. കഴിഞ്ഞ കുറെകാലങ്ങളായി ജോലി ചെയ്യുവാൻ സാധിച്ചിരുന്നില്ല, ഭാര്യ സ്വപ്ന യുടെ ശമ്പളത്തിലായിരുന്നു കഴിഞ്ഞിരുന്നത്.  സാമ്പത്തികമായി വെല്ലുവിളികൾ നേരിടുന്ന  രാജേഷിന്റെ കുടുംബത്തിന് താങ്ങാവുന്നതിലും അധികമാണ് ഫ്യുണറൽ ചെലവുകൾ അതിനാൽ നല്ലവരായ  എല്ലാ യുകെ മലയാളികളുടെയും സഹകരണം താഴ്മയായി അഭ്യർത്ഥിക്കുന്നതായി സുഹൃത്തുക്കൾ അറിയിച്ചു.  For the help of Rajesh’s family ( funeral costs), organized by Jills Thomas Hi My name is Jills. I am fundraising for our beloved friend Rajesh Utha… Jills Thomas needs your support for For the help of Rajesh’s family ( funeral costs) gofundme.com  

ഉപഭോക്താക്കളെ ഭീഷണിപ്പെടുത്തി കടം തിരിച്ചെടുക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് വാച്ച്‌ഡോഗുകളുടെ മുന്നറിയിപ്പ്; യുകെയിലെ 6.7 മില്ല്യണ്‍ ജനം കടക്കെണിയില്‍; ക്രെഡിറ്റ്, ബില്‍ പേയ്മെന്റുകളില്‍ വീഴ്ച വരുത്തുന്നതില്‍ വര്‍ദ്ധന

ഭീഷണിസ്വരം  ഉപയോഗിച്ച് ഉപഭോക്താക്കളില്‍ നിന്നും കടം തിരിച്ചെടുക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് യുകെ റെഗുലേറ്റര്‍മാര്‍ മുന്നറിയിപ്പ് നല്‍കി. സാമ്പത്തികം, ആശയവിനിമയം, ജലം, ഊര്‍ജം എന്നീ മേഖലകളിലുടനീളം ഉപഭോക്താക്കള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച ശേഷം, കമ്പനികളുടെ കടം ശേഖരണ രീതികള്‍ മെച്ചപ്പെടുത്താന്‍ ആവശ്യപ്പെട്ട് വാച്ച്ഡോഗ്സ് ഒരു സംയുക്ത കത്ത് പ്രസിദ്ധീകരിച്ചു. ചില സന്ദര്‍ഭങ്ങളില്‍ സാമ്പത്തിക ബുദ്ധിമുട്ടുള്ള ഉപഭോക്താക്കളില്‍ നിന്നും അവരുടെ കടം പിരിച്ചെടുക്കുന്നതിനായി സ്ഥാപനങ്ങള്‍ നിരന്തരം ഭീഷണിപ്പെടുത്തിയതായി വാച്ച്‌ഡോഗ് കണ്ടെത്തി.  സിറ്റി വാച്ച്ഡോഗ്, ഫിനാന്‍ഷ്യല്‍ കണ്ടക്ട് അതോറിറ്റി, എനര്‍ജി റെഗുലേറ്റര്‍ ഓഫ്ജെം, വാട്ടര്‍ റെഗുലേറ്റര്‍ ഓഫ്വാട്ട്, കമ്മ്യൂണിക്കേഷന്‍സ് വാച്ച്ഡോഗ് ഓഫ്കോം എന്നിവര്‍ ഒപ്പിട്ട കത്തില്‍ ഇത്തരത്തിലുള്ള മോശം പെരുമാറ്റം ഉപഭോക്താക്കളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ബാധിക്കുമെന്ന് വ്യക്തമാക്കി.  അതേസമയം, രാജ്യത്തെ 6.7 മില്ല്യണ്‍ ജനങ്ങള്‍ സാമ്പത്തികമായി ബുദ്ധിമുട്ടിലാണെന്ന് ചൂണ്ടിക്കാട്ടുന്ന മറ്റൊരു റിപ്പോര്‍ട്ടും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ജീവിതച്ചെലവ് പ്രതിസന്ധിയാണ് കടക്കെണി വര്‍ദ്ധിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ 13% മുതിര്‍ന്നവര്‍ മൂന്നോ, അല്ലെങ്കില്‍ അതിലേറെയോ ക്രെഡിറ്റ്-ബില്‍ പേയ്മെന്റുകള്‍ നടത്തുന്നതില്‍ വീഴ്ച വരുത്തുന്നതായി സര്‍വ്വെ പറയുന്നു. 18 മുതല്‍ 24 വയസ്സ് വരെ പ്രായത്തിലുള്ളവരില്‍ ഈ നിരക്ക് 29% വര്‍ദ്ധിച്ചപ്പോള്‍ 25 മുതല്‍ 34 വയസ്സ് വരെയുള്ളവരില്‍ കാല്‍ശതമാനമാണ് വര്‍ദ്ധന. കടവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സഹായം തേടുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതായി ചാരിറ്റി ഡാറ്റകളും വ്യക്തമാക്കുന്നു. പാപ്പരാകുന്ന ആളുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവുള്ളതായി ഔദ്യോഗിക കണക്കുകള്‍ സ്ഥിരീകരിക്കുന്നു. 2024-ന്റെ ആദ്യ രണ്ട് മാസങ്ങളില്‍ സഹായം തേടിയവരുടെ എണ്ണത്തില്‍ 20% വര്‍ദ്ധനവാണ് നേരിട്ടതെന്ന് കടവും, പണവും സംബന്ധിച്ച് ഉപദേശിക്കുന്ന ചാരിറ്റി ക്രോസ്ലൈറ്റ് അഡൈ്വസ് പറയുന്നു. എനര്‍ജി ബില്ലുകളും, മറ്റ് ചില നിരക്കുകളും താഴ്ന്നെങ്കിലും വാടകയും, മോര്‍ട്ട്ഗേജുകളും കൂടുതല്‍ ചെലവേറുന്ന നിലയിലാണ്. ഇത് കുടുംബ ബജറ്റുകളെ സാരമായി ബാധിക്കുന്നുണ്ട്. ഫെബ്രുവരിയില്‍ 10,136 പേരാണ് പാപ്പര്‍ പട്ടികയില്‍ പ്രവേശിച്ചതെന്ന് ഇന്‍സോള്‍വന്‍സി സര്‍വ്വീസിന്റെ പുതിയ കണക്കുകള്‍ വ്യക്തമാക്കി. കൂടാതെ അവരുടെ ശാരീരികമോ മാനസികമോ ആയ ആരോഗ്യ പ്രശ്നങ്ങള്‍ പോലുള്ള ദുര്‍ബലതകളും  മറ്റ് സാമ്പത്തികേതര പ്രശ്്‌നങ്ങളും അവരുടെ സ്ഥിതി മോശമാക്കിയേക്കാമെന്നും റെഗുലേറ്റര്‍മാര്‍ പറഞ്ഞു. ദുര്‍ബലമായ സാഹചര്യങ്ങളില്‍ ഉപഭോക്താക്കളുമായി ഇടപഴകുന്നത് ബുദ്ധിമുട്ടാണെന്ന് കമ്പനികള്‍ അറിഞ്ഞിരിക്കണം. കമ്പനികള്‍ പ്രതീക്ഷകള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെട്ടാല്‍ തങ്ങള്‍ തങ്ങളുടെ അധികാരങ്ങള്‍ ഉപയോഗിക്കാന്‍ തയ്യാറാണെന്ന് വാച്ച്‌ഡോഗുകള്‍ പറഞ്ഞു. അത് കനത്ത പിഴ ചുമത്തുന്നത് വരെയുള്ള നടപടികളാകാം. ''കമ്പനികള്‍  ഉപഭോക്തൃ ദ്രോഹത്തിലേക്ക് നയിക്കുന്ന മോശം നടപടികല്‍ സ്വീകരിക്കുന്നതായി ഞങ്ങള്‍ കണ്ടെത്തുന്നിടത്ത് ഞങ്ങള്‍ ശക്തമായ നടപടിയെടുക്കും,'' കത്തില്‍ കൂട്ടിച്ചേര്‍ത്തു.

More Articles

94കാരനോട് മലയാളി കെയര്‍ വര്‍ക്കര്‍ ചെയ്തത് കൊടും ക്രൂരത! കാല്‍ മിനിറ്റുകളോളം തലയ്ക്ക് മുകളിലേക്ക് മടക്കിപ്പിടിച്ച് വേദനിപ്പിച്ചു; കരഞ്ഞിട്ടും പിടിവിട്ടില്ല; എക്‌സ്റ്റര്‍ കെയര്‍ ഹോം പീഡനക്കേസ് പ്രതിയ്ക്ക് ജയില്‍ ശിക്ഷ
20 മൈൽ വേഗപരിധി ലംഘിച്ചാൽ 100 പൗണ്ടും 3 പെനാൽറ്റി പോയിന്റും പിഴശിക്ഷ! മോട്ടോർ വേകളിൽ നാളെ മുതൽ പിഴകൾ ഈടാക്കും, പ്രതിഷേധവുമായി ഡ്രൈവർമാരും പ്രതിപക്ഷ കക്ഷികളും! നിയമ നടത്തിപ്പുമായി മുന്നോട്ടെന്ന് സർക്കാർ
കറുത്തവംശജന് കുറിവീണാൽ വെയിൽസും ചരിത്രം കുറിക്കും! വെയിൽസിലെ അടുത്ത ലേബർ നേതാവിനെയും ഫസ്റ്റ് മിനിസ്റ്ററെയും ഇന്നറിയാം, ഗെതിങ്ങോ മൈൽസോ ആരുജയിച്ചാലും സവിശേഷതയുള്ള വെയിൽസിലെ ആദ്യത്തെ പ്രഥമ മന്ത്രിയാകും!
ചട്‌നി… സാമ്പാർ… മസാലദോശൈയ്… മലയാളിയുടെ ഇഷ്ടവിഭവമൊരുക്കി ഗ്ലോസ്റ്റെർ എൻഎച്ച്എസ് കാന്റീൻ! ന്യൂട്രീഷൻ വീക്കിന്റെ ഭാഗമായി ദോശയും ചമ്മന്തിയും സായിപ്പുമാരുടെ മനവും കവർന്നു; നൊസ്റ്റാൾജിയ രുചിക്കൂട്ടിൽ മനസ്സുനിറച്ച് മലയാളി നഴ്‌സുമാരും, കാന്റീനുകളിൽ പതിവാകും
വിദേശ കെയർ വർക്കർമാരെ ചൂഷണം ചെയ്യൽ.. ഹോം ഓഫീസ് നടപടികൾ കർശനമാക്കുന്നു; ഹാവിക്കിലെ കെയർ ഏജൻസിയുടെ റിക്രൂട്ടിങ് ലൈസൻസ് റദ്ദാക്കി, കെയറർമാരെ ബലാത്സംഗത്തിനുവരെ ഇരയാക്കിയതായി പരാതി, ഓവർ ഡ്യൂട്ടിയും ശമ്പളക്കുറവും പിരിച്ചുവിടൽ ഭീഷണിയും പതിവുരീതി!
ഡിപെൻഡന്റ് വിസ നിരോധനമടക്കം പുതിയ മാറ്റങ്ങളിൽ ആശയക്കുഴപ്പവും ആശങ്കയുമായി കെയറർമാർക്കൊപ്പം പോസ്റ്റ് സ്റ്റഡി വർക്ക് വിസക്കാരും! നിയമ മാറ്റത്തിലെ ഇളവുകൾ, യോഗ്യതകൾ, പാർട്ട്ണർ വിസ, പോസ്റ്റ് സ്റ്റഡിക്കാരുടെ സാധ്യത - യാഥാർത്ഥ്യങ്ങൾ അറിയുക
യുകെയിൽ കഴിവുതെളിയിച്ച മലയാളി നഴ്‌സുമാർ ഒരുമിച്ചപ്പോൾ കോട്ടയം മെഡിക്കൽ കോളേജിനു ലഭിച്ചത് അപൂർവ്വ സമ്മാനം, ലോകോത്തര കാർഡിയോ തെറാസിക് നഴ്‌സിംഗ് പ്രാക്‌ടീസും നഴ്‌സിംഗ് അഡ്‌മിനിസ്‌ട്രേഷനും ഇനി കേരളത്തിലും ലഭ്യമാകും
യുകെ സ്വപ്‌നങ്ങൾ ബാക്കിയാക്കി നഴ്‌സ് ടീന സൂസനും മടങ്ങി, മുപ്പത്തിയേഴാം വയസ്സിൽ ജീവൻ കവർന്നത് അപ്രതീക്ഷിതമായി തിരിച്ചറിഞ്ഞ അർബുദം! ഹൃദയം തകർന്ന് ഭർത്താവ് അനീഷും മക്കളും, വിശ്വസിക്കാനാകാതെ സഹപ്രവർത്തകരും സുഹൃത്തുക്കളും

Most Read

British Pathram Recommends