18
MAR 2021
THURSDAY
1 GBP =102.97 INR
1 USD =83.35 INR
1 EUR =88.82 INR
breaking news : മോര്‍ട്ട്ഗേജ് പലിശ നിരക്ക് ഉയര്‍ത്തി യുകെയിലെ മുന്‍നിര ബാങ്കുകള്‍; ഫിക്‌സ്ഡ് മോര്‍ട്ട്ഗേജ് നിരക്കുകളില്‍ വര്‍ധനവ്, പലിശ നിരക്ക് കുറയ്ക്കാത്ത ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ  കടുംപിടുത്തം ജനത്തിന് ഇരുട്ടിയാകുന്നു >>> ഇംഗ്ലണ്ടില്‍ ഏകദേശം 600,000 സ്ത്രീകള്‍ ഗൈനക്കോളജിക്കല്‍ ചികിത്സയ്ക്കായി കാത്തിരിക്കുന്നുവെന്ന് കണക്കുകള്‍; വെയിറ്റിങ്ങ് ലിസ്റ്റില്‍ രണ്ട് വര്‍ഷത്തിനിടെ മൂന്നിലൊന്നിന്റെ വര്‍ദ്ധനവ് >>> സ്നേഹവും സഹായവും സമ്മാനിച്ച് അതിവേഗം മടങ്ങി.! രാജേഷ് ഉത്തമരാജ് ഇനി ഓർമ്മകളിൽ ജീവിക്കും; ആറുമണിക്കൂർ കാറോടിച്ചുവരെ സംസ്കാരച്ചടങ്ങിന് സുഹൃത്തുക്കളെത്തി! >>> സര്‍ക്കാരും ലോഡ്സും തമ്മിലുള്ള മണിക്കൂറുകള്‍ നീണ്ട തര്‍ക്കത്തിന് ശേഷം റുവാണ്ട ബില്‍ പാസായി; ഉടന്‍ നിയമമാവും, കുടിയേറ്റ ബോട്ടുകള്‍ നിര്‍ത്താനുള്ള തങ്ങളുടെ പദ്ധതിയിലെ നാഴികക്കല്ലാണിതെന്ന് ഹോം സെക്രട്ടറി >>> ആര്‍എല്‍വി രാമകൃഷ്ണനെ അപമാനിച്ച കേസ്: നര്‍ത്തകി സത്യഭാമ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ നെടുമങ്ങാട്ടെ പ്രത്യേക കോടതി തള്ളി >>>
Home >> NEWS

NEWS

സ്നേഹവും സഹായവും സമ്മാനിച്ച് അതിവേഗം മടങ്ങി.! രാജേഷ് ഉത്തമരാജ് ഇനി ഓർമ്മകളിൽ ജീവിക്കും; ആറുമണിക്കൂർ കാറോടിച്ചുവരെ സംസ്കാരച്ചടങ്ങിന് സുഹൃത്തുക്കളെത്തി!

ചിലർ അങ്ങനെയാണ്.. നിസ്വാർത്ഥമായ സഹായവും സ്നേഹവും മറ്റുള്ളവർക്ക് പകർന്നുനൽകും.. സ്വന്തം ജീവിതത്തിലും ബാങ്കിലും വലിയ സമ്പാദ്യമൊന്നും അവർക്ക് കാണില്ല.. പക്ഷേ, ഹൃദയങ്ങളിൽ സ്നേഹത്തിന്റെ ഭാഷയിൽ ഒരിക്കലും മായാത്ത ഓർമ്മച്ചിത്രങ്ങൾ അവർ സമ്മാനിച്ചിരിക്കും. ഇന്നലെ സംസ്കാരച്ചടങ്ങുകൾ നടന്ന വെയില്‍സിലെ അബര്‍ഗബാനിയിലെ രാജേഷ് ഉത്തമരാജിന്റെ ജീവിതം അതിന് ഉത്തമോദാഹരണം. യുകെയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നായി നിരവധി ആളുകള്‍ പള്ളിയില്‍ തടിച്ചുകൂടിയിരുന്നൂ. ബാഗ്ലൂരിലെ രാഘവേന്ദ്ര കോളേജ് ഓഫ് നേഴ്‌സിങ്ങില്‍ പഠിച്ച രാജേഷിന് യുകെയില്‍ നിരവധി സുഹൃത്തുക്കളുണ്ട്‌. സ്‌കോട്‌ലന്റിലെ ഗ്ലാസ്‌കോയില്‍ നിന്നൂവരെ രാവിലെ കാര്‍ ഓടിച്ച് സഹപാഠികള്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുവാന്‍ എത്തിയിരുന്നൂ. വളരെ സൗമ്യനായ രാജേഷ് എല്ലാവര്‍ക്കൂം പ്രിയപ്പെട്ട സുഹൃത്തായിരുന്നൂ. അബര്‍ഗബാനിയില്‍ തന്നെയുള്ള നേഴ്‌സിങ്ങ് ഹോമില്‍ മാനേജരായി ജോലി നോക്കിയിട്ടുള്ള രാജേഷിന്റെ മൃതദേഹം കാണൂവാനായി സ്വദേശികളായ നിരവധി ആളുകളും എത്തിയിരുന്നൂ. ഫ്യൂണറല്‍ ഡയറക്ടേഴ്‌സ് ഇന്നലെ രാവിലെ  9;30 മണിക്ക് രാജേഷിന്റെ വസതിയില്‍ മൃതദേഹം എത്തിച്ചു. തുടര്‍ന്ന് 11 മണിയോടുകൂടി ബ്രെന്‍മ്യാറിലുള്ള സെന്റ് മേരീസ് റോമന്‍ കത്തോലിക്ക് ചര്‍ച്ചില്‍ പൊതുദര്‍ശനവും സംസ്‌കാര ശുശ്രൂഷയും നടത്തി. യുകെയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നായി നിരവധിപ്പേർ രാജേഷിനെ അവസാനമായി ഒന്നുകാണാനും സംസ്‌കാര  ചടങ്ങുകളിൽ പങ്കുകൊള്ളാനും രാവിലെമുതൽ  പള്ളിയില്‍ തടിച്ചുകൂടിയിരുന്നൂ.  ബാഗ്ലൂരിലെ രാഘവേന്ദ്ര കോളേജ് ഓഫ് നഴ്‌സിങ്ങില്‍ പഠിച്ച രാജേഷിനു യുകെയിലെമ്പാടുമായി വലിയൊരു സുഹൃദ്‌വലയമുണ്ട്. അതിൽ ഭൂരിഭാഗവും നഴ്സുമാരും  ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവരുമാണ്. വളരെ സൗമ്യനായ രാജേഷ് എല്ലാവര്‍ക്കൂം പ്രിയപ്പെട്ട സുഹൃത്തായിരുന്നൂ. അബര്‍ഗബാനിയില്‍ തന്നെയുള്ള നഴ്‌സിങ്ങ് ഹോമില്‍ മാനേജരായി ജോലിചെയ്തിട്ടുള്ള രാജേഷിന്റെ മൃതദേഹം കാണുവാനായി സ്വദേശികളായ നിരവധി വെള്ളക്കാരും മറ്റുള്ളവരും പോലും എത്തിയിരുന്നു.  സുഹൃത്തുക്കളുടെ പ്രതിനിധിയായി ജിമ്മി കുന്നശ്ശേരിയില്‍ ഓര്‍മ്മകള്‍ പങ്കുവച്ചു സംസാരിച്ചു. സഹപാഠി എന്ന നിലയില്‍ വര്‍ഷങ്ങള്‍ നീണ്ടുള്ള സൗഹൃദവും രാജേഷിന്റെ സൗമ്യമായ പെരുമാറ്റത്തെക്കുറിച്ചും ജിമ്മി പ്രത്യേകം ഓർത്തെടുത്തു. പഠനത്തില്‍ മാത്രമല്ല കലാരംഗത്തും രാജേഷ് കഴിവ് തെളിയിച്ചിരുന്നതായി ജിമ്മി പറഞ്ഞു. പള്ളിയിലെ സംസ്‌കാര ശുശ്രൂഷകള്‍ക്ക് ഫാദര്‍ പ്രെജി നേതൃത്വം നല്കി,  പള്ളിയിലെ ശുശ്രൂഷകള്‍ക്കുശേഷം ഉച്ചയ്ക്ക് 12.30 തോടെ മൃതദേഹം നിരവധി വാഹനങ്ങളുറ്റെ അകമ്പടിയോടെ സമീപത്തുള്ള സെമിത്തേരിയിലേക്ക് വിലാപയാത്രയായി കൊണ്ടുപോയി.  സെമിത്തേരിയിലെ  അന്തിമ കർമ്മങ്ങൾക്ക്  ഫാദര്‍ ജിമ്മി സെബാസ്റ്റ്യനൂം നേതൃത്വം നല്കി.   പ്രകൃതി സുന്ദരവും ശാന്തവുമായ ബ്രെന്‍മ്യാർ സെമിത്തേരിയിൽ, മനുഷ്യസ്നേഹിയായ മലയാളി യുവാവ് നിത്യനിദ്രയിലാകുമ്പോൾ, ഒട്ടുമിക്കവരുടേയും കണ്ണുകൾ ഈറനണിഞ്ഞിരുന്നു. ചെറുതായി അലട്ടിയിരുന്ന അസുഖങ്ങൾ മൂലം കുറച്ചുനാളായി രാജേഷ് ജോലിചെയ്തിരുന്നില്ല. ചികിത്സയ്ക്കും വിശ്രമജീവിതത്തിനും ഇടയിലാണ് കുഴഞ്ഞുവീണുള്ള ആകസ്മിക മരണം.  രാജേഷിന്റെ ഏറ്റവും അടുത്ത സുഹൃത്തും ബ്രെന്മ്യാറില്‍ തന്നെ താമസിക്കുന്ന ബിജി ജോണ്‍ ഇരുപ്പയിലും മറ്റ് സുഹൃത്തുക്കളും മരണദിവസം മുതല്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നതുവരെ രാജേഷിന്റെ ഭാര്യ  സ്വപ്നയോടും മക്കളോടുമൊപ്പം എല്ലാ സഹായത്തിനും കൂടെയുണ്ടായിരുന്നു.  രാജേഷിന്റെ പെട്ടെന്നുള്ള വേർപാടിൽ ആകെത്തകർന്ന സ്വപ്നയേയും കുട്ടികളേയും  സ്വാന്തനപ്പെടുത്താൻ പോലും വാക്കുകൾ കിട്ടാതെ സുഹൃത്തുക്കൾ കുഴഞ്ഞു. ബ്രിട്ടീഷ് പത്രത്തിനുവേണ്ടി മാനേജിങ്ങ് ഡയറക്ടര്‍ ജിജോ വാളിപ്ലാക്കിയില്‍ പുഷ്പചക്രം സമര്‍പ്പിച്ച് ആദരാഞ്ജലികൾ അർപ്പിച്ചു. രാഘവേന്ദ്ര കോളേജിലെ സഹപാഠികളുടെ പേരില്‍ ബിജു ജോസഫും പ്രജീഷ് നായരൂം പുഷ്പചക്രങ്ങൾ  സമര്‍പ്പിച്ചു.  സംസ്‌കാര  ചടങ്ങുകൾക്കുശേഷം രാജേഷിന്റെ വേര്‍പാടിന്റെ ദുഖവുമേറി സുഹൃത്തുക്കള്‍ അടുത്തുള്ള ഹാളില്‍ അനുശോചനത്തിനായും ഒത്തുകൂടി. ഒടുവിൽ വൈകിട്ട്  നാലുമണിയോടുകൂടി എല്ലാവരും വേർപിരിയുമ്പോൾ, ഹ്രസ്വമായ ജീവിതംകൊണ്ടും  മറക്കാനാകാത്ത ആ വ്യക്തിത്വം സമ്മാനിച്ച ഓർമ്മകൾ നൊമ്പരമായി മനസ്സുകളിൽ നിറഞ്ഞുനിന്നു. Other News... ഒ.ഇ.ടി. എക്‌സാം സെന്ററിലെ തട്ടിപ്പ്: കൃത്യമായ മറുപടിയില്ല, മലയാളി നഴ്‌സുമാർ അടക്കം അന്വേഷണം നേരിടുന്ന ഭൂരിഭാഗം പേർക്കും പിൻ നമ്പർ നഷ്ടമാകും; കേരളത്തിലെ പ്രമുഖ ഒഇടി കേന്ദ്രങ്ങളും അന്വേഷണ പരിധിയിൽ, തട്ടിപ്പ് തുടരുന്നതായും ആരോപണം! 

ഒ.ഇ.ടി. എക്‌സാം സെന്ററിലെ തട്ടിപ്പ്: കൃത്യമായ മറുപടിയില്ല, മലയാളി നഴ്‌സുമാർ അടക്കം അന്വേഷണം നേരിടുന്ന ഭൂരിഭാഗം പേർക്കും പിൻ നമ്പർ നഷ്ടമാകും; കേരളത്തിലെ പ്രമുഖ ഒഇടി കേന്ദ്രങ്ങളും അന്വേഷണ പരിധിയിൽ, തട്ടിപ്പ് തുടരുന്നതായും ആരോപണം!

ഏറെ വിവാദമായ ഒ.ഇ.ടി. എക്‌സാം സെന്ററിലെ തട്ടിപ്പുമായി ബന്ധപ്പെട്ട്  അന്വേഷണം നേരിടുന്ന ഭൂരിഭാഗം നഴ്‌സുമാർക്കും പിൻ  നമ്പർ നഷ്ടമായേക്കും.  വിവാദ ഒ.ഇ.ടി. സെന്ററിലൂടെ യോഗ്യതനേടി യുകെയിലെത്തിയ 148 ഇന്ത്യൻ നഴ്‌സുമാരാണ് അന്വേഷണം നേരിടുന്നത്. അതിൽ നിലവിൽ എൻഎച്ച്എസിൽ ജോലിചെയ്തിരുന്ന മലയാളി നഴ്‌സ് മറിയാമ്മ ജേക്കബ്ബിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തകാര്യം എൻഎംസി പുറത്തുവിട്ടിരുന്നു. മറ്റുള്ളവർക്ക് രണ്ടാഴ്ചയ്ക്കുള്ളിൽ വിശദീകരണം നൽകണം എന്നാവശ്യപ്പെട്ട് എൻഎംസി ഇമെയിൽ അയച്ചിരുന്നു. അവരിൽ ഭൂരിഭാഗം പേർക്കും തൃപ്‌തികരമായ  വിവരം നൽകാനായില്ലെന്നാണ് ലഭ്യമാകുന്ന വിവരം. ഇതിന്റെ ഫലമായി ഇവരെ ക്ലിനിക്കൽ ജോലികൾ ചെയ്യുന്നതിൽ നിന്നും വിലക്കിയിട്ടുണ്ട്. കഴിഞ്ഞമാസം ക്രമക്കേട് വെളിപ്പെടുത്തിയശേഷം, ഒ.ഇ.ടി  അധികൃതർ നിലവിൽ യുകെയിൽ ജോലിചെയ്യുന്ന 148 നഴ്‌സുമാരെ അവരുടെ പേര്, ജനനത്തീയതി, നാഷണാലിറ്റി എന്നിവ തിരിച്ചറിഞ്ഞ് ഡാറ്റ എൻഎംസിക്ക് കൈമാറുകയും  ചെയ്തിരുന്നു. തട്ടിപ്പ് വ്യക്തമായതിനാൽ 148 ഉദ്യോഗാർത്ഥികളുടെ  ഒഇടി പരീക്ഷ റദ്ദാക്കിയതായും എൻഎംസി അറിയിച്ചിരുന്നു.  എങ്കിലും പരിശീലന കേന്ദ്രങ്ങൾ നടത്തുന്ന തട്ടിപ്പിന് നിരപരാധികളായ ഉദ്യോഗാർത്ഥികൾ ഇരയാകാനുള്ള സാധ്യത കണക്കിലെടുത്ത്, ഫീസില്ലാതെ പരീക്ഷയ്ക്ക് അറ്റൻഡ് ചെയ്യാൻ അന്വേഷണ വിധേയർക്ക് ഒരു അവസരം കൂടി നൽകുമെന്നും എൻഎംസി അറിയിച്ചിരുന്നു. എന്നാൽ തൃപ്തികരമായ വിശദീകരണം നൽകാത്തവർക്ക് ആ അവസരവും ലഭിക്കില്ല. മാത്രമല്ല, എക്‌സാമിൽ പങ്കെടുത്താലും രണ്ടുവർഷത്തോളം പരിശീലനം ഇല്ലാതായതിനാൽ ഇവരിൽ ഒട്ടുമിക്കവർക്കും പരീക്ഷയിൽ നിശ്ചിത സ്‌കോർ നേടാനാകില്ലെന്നും വിലയിരുത്തപ്പെടുന്നു.  ഇതുമൂലം പലരും ജോലിയും അതിനായി ഏജൻസികൾക്ക് നൽകിയ ലക്ഷങ്ങളും നഷ്ടപ്പെട്ട് നാട്ടിലേക്ക് തിരിച്ചുപോകാനുള്ള തയ്യാറെടുപ്പിലുമാണ്. എസ്സെക്‌സിലെ  ഹാർലോയിൽ കഴിഞ്ഞദിവസം നടന്ന മലയാളി നഴ്‌സിന്റെ ആത്മഹത്യയും ഈ സംഭവുമായി ബന്ധപ്പെട്ടാണ് എന്നരീതിയിൽ വാർത്തകളും വന്നിട്ടുണ്ട്. അതിനിടെ കേരളത്തിൽ ഇപ്പോഴും ഒഇടി - ഐഇഎൽടിഎസ് പരിശീലന കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട്  തട്ടിപ്പിന് കളമൊരുങ്ങുന്നതായുള്ള വിവരങ്ങളും പുറത്തുവന്നു. ഇംഗ്ലീഷ് ടെസ്റ്റുകളിൽ കേരളത്തിൽ ഏറ്റവും മികച്ച സ്‌കോർ നേടുന്ന  മൂന്ന് പ്രമുഖ സെന്ററുകളുമായി  ബന്ധപ്പെടുത്തിയാണ് ആരോപണം ഉയരുന്നത്. വ്യക്തികളൂടെ പേരില്‍ നടത്തുന്ന മൂന്ന് സ്ഥാപനങ്ങളില്‍ ഒ ഇ റ്റി പഠിച്ച നേഴ്‌സുമാരുടെ ഒ ഇ റ്റി റിസല്‍റ്റും നിരീക്ഷണത്തിലാണ്്. ഇതില്‍ രണ്ട് സ്ഥാപങ്ങള്‍ മധ്യകേരളം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നതായാണ് ലഭിക്കുന്ന പ്രാഥമിക വിവരം.  ഇതിനായി പത്തുലക്ഷം രൂപവരെ ഉദ്യോഗാർത്ഥികളിൽ നിന്നും വാങ്ങുന്നതായും പറയുന്നു. അതിനുശേഷം കൊച്ചിയിലെയോ ബാംഗ്ളൂരിലെയോ സെന്ററുകളിൽ പരീക്ഷയ്ക്കിരുത്തും.  എക്‌സാമിന്റെ തലേന്ന് ഒഇടിയുമായി ബന്ധമുള്ള ഉദ്യോഗസ്ഥൻ, ഏതെങ്കിലും ഫൈഫ് സ്റ്റാർ ഹോട്ടൽ മുറികളിൽവച്ച്  ഇവർക്ക് പരീക്ഷയുടെ ചോദ്യപേപ്പർ നൽകുകയും അതിൽ ഒരുദിവസത്തെ പരിശീലനം നൽകുകയുമാണ് രീതി. ആളുമാറി ഹിയറിങ്, ടോക്കിങ് ടെസ്റ്റുകളിൽ അറ്റൻഡുചെയ്യുക, മുഴുവൻ പരീക്ഷയും ആളുമാറി പങ്കെടുക്കുക തുടങ്ങിയ രീതികളും ഇപ്പോഴും നിലവിലുണ്ടെന്നും ആരോപിക്കപ്പെടുന്നു. എന്തായാലും എൻ.എം.സി പിടിമുറുക്കിയതോടെ അന്താരാഷ്‌ട്ര തലത്തിൽ തന്നെ ഇംഗ്ലീഷ് ഭാഷാ പരീക്ഷകളിൽ കൂടുതൽ സുരക്ഷയും നിരീക്ഷണവും ഒഇടി  നടത്തിപ്പുകാർ ഏർപ്പെടുത്തിയിട്ടുണ്ട്.  അന്വേഷണം നേരിടുന്നവരിൽ ഭൂരിഭാഗവും മലയാളി നഴ്‌സുമാർ ആയതിനാൽ, നൂറുകണക്കിന് മലയാളി നഴ്‌സുമാർ അധികം വൈകാതെ രജിസ്‌ട്രേഷൻ നഷ്ടപ്പെട്ട് നാട്ടിലേക്ക് വിമാനം കയറുകയോ അല്ലെങ്കിൽ കുറഞ്ഞ ഇംഗ്ലീഷ് ടെസ്റ്റ് സ്‌കോർ മതിയായ ഹെൽത്ത് കെയർ അസിസ്റ്റന്റ്റ് പോലുള്ള തസ്തികകളിലേക്ക് മാറുകയോ ചെയ്യേണ്ടിവരും.

സ്പ്രിങ് സീസണിലെ കോവിഡ് വാക്‌സിനേഷൻ നാളെ മുതൽ, ഏഴുലക്ഷത്തിലധികം പേർ ഇതുവരെ ബുക്കുചെയ്‌തു; സൗജന്യ വാക്‌സിനേഷൻ ആർക്കൊക്കെ, എവിടെ നിന്നും ലഭിക്കുമെന്ന് അറിയുക, കോവിഡ് ഇപ്പോഴും ജീവനെടുക്കുന്ന വില്ലനെന്ന് മുന്നറിയിപ്പ്!

ഏപ്രിൽ 15 തിങ്കളാഴ്ച മുതൽ നാഷണൽ ബുക്കിങ് സിസ്റ്റത്തിലൂടെ ആരംഭിച്ച സ്പ്രിങ് സീസണിലെ കോവിഡ് വാക്‌സിൻ പ്രോഗ്രാമിന് തിങ്കളാഴ്ച്ച മുതൽ തുടക്കമാകും.   ഇതുവരെ ഇംഗ്ലണ്ടിലെമ്പാടുമായി യോഗ്യരായ 700,000-ത്തിലധികം വ്യക്തികൾ സ്പ്രിംഗ് കോവിഡ്-19 വാക്സിൻ ലഭിക്കുന്നതിന് അപ്പോയിൻ്റ്മെൻ്റ് ബുക്ക് ചെയ്തിട്ടുണ്ട് . NHS വെബ്‌സൈറ്റ് വഴിയോ NHS ആപ്പ് വഴിയോ 119 നമ്പർ സൗജന്യമായി റിംഗുചെയ്യുന്നതിലൂടെയോ വാക്സിനേഷൻ എടുക്കുന്നതിന് സ്ലോട്ട് ബുക്ക് ചെയ്യാം. അർഹരായ എല്ലാവരെയും എത്രയുംവേഗം വാക്‌സിൻ എടുക്കുവാൻ NHS നിർദ്ദേശിക്കുന്നു. ഈ വർഷം യോഗ്യരായവരിൽ 2024 ജൂൺ 30-നകം 75 വയസും അതിൽ കൂടുതലുള്ളവരും, മുതിർന്നവർക്കുള്ള കെയർ ഹോമിലെ താമസക്കാരും, ആറ് മാസവും അതിൽ കൂടുതലും പ്രായമുള്ള പ്രതിരോധശേഷി കുറഞ്ഞ വ്യക്തികളും ഉൾപ്പെടുന്നു. ഇത്തവണത്തെ സ്പ്രിംഗ് വാക്‌സിനേഷനുള്ള പ്രത്യേകത കുറഞ്ഞ രോഗപ്രതിരോധശേഷി ഉള്ളവർക്ക് അഞ്ച് വയസ്സിനു  പകരം ആറ് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞുങ്ങൾക്കു വരെ  ഇപ്പോൾ വാക്‌സിൻ എടുക്കാനാകും. ഇതിനായി ജൂൺ അവസാനം വരെ രാജ്യത്തുടനീളം ആയിരക്കണക്കിന് അപ്പോയിന്റ്മെന്റുകൾ  ലഭ്യമാണ്, മിക്കതും ഫാർമസികളിലും ജിപി പ്രാക്ടീസുകളിലും നടക്കുന്നു.  ബുക്ക് ചെയ്‌ത അപ്പോയിൻ്റ്‌മെൻ്റുകൾക്കൊപ്പം, ചില സൈറ്റുകൾ NHS വാക്ക്-ഇൻ ഫൈൻഡറിൽ ലഭ്യമായ പ്രാദേശിക ലൊക്കേഷനുകളിലെ വാക്ക്-ഇന്നുകളുടെ  പൂർണ്ണമായ ലിസ്റ്റ് വാഗ്ദാനം ചെയ്യുന്നു . അടുത്ത തിങ്കളാഴ്ച (ഏപ്രിൽ 22) മുതൽ വിപുലമായ അപ്പോയിൻ്റ്‌മെൻ്റുകൾ ആരംഭിക്കുന്നതോടെ, ഈ ആഴ്ച, പ്രായമായവർക്കുള്ള പരിചരണ കേന്ദ്രങ്ങളിലും യോഗ്യരായ വീട്ടുജോലിക്കാർക്കുള്ള വാക്‌സിനേഷനുകളും ആരംഭിച്ചു. ടെക്‌സ്‌റ്റ്, ഇമെയിൽ അല്ലെങ്കിൽ കത്ത് മുഖേന യോഗ്യതയുള്ള എല്ലാവരേയും NHS ബന്ധപ്പെടുന്നു, എന്നാൽ വാക്‌സിൻ  ലഭിക്കാൻ അർഹതയുള്ളവർ ബുക്ക് ചെയ്യാനുള്ള ക്ഷണത്തിനായി കാത്തിരിക്കേണ്ടതില്ല. കോവിഡ്-19 ഇപ്പോഴും വളരെ അപകടകരവും ജീവന് തന്നെ ഭീഷണിയുമാകാമെന്ന് എൻഎച്ച്എസിലെ മെഡിക്കൽ വിദഗ്ദ്ധർ  മുന്നറിയിപ്പ് നൽകുന്നു. പ്രത്യേകിച്ച് പ്രായമായവർക്കും പ്രതിരോധശേഷി കുറഞ്ഞവർക്കും.  സ്പ്രിങ് സീസണിലെ വാക്‌സിൻ  ബൂസ്റ്റ് അപ് നല്ല സംരക്ഷണം നൽകുകയും ഗുരുതരമായ അസുഖമോ മരണമോ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുകയും  ചെയുന്നു. കോവിഡ്  പിടിപെട്ടാൽ തന്നെ  ആശുപത്രി വാസം ഒഴിവാക്കാനും കഴിയും. കൂടാതെ കോവിഡിന്റെ വിവിധ വകഭേദങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. സ്പ്രിംഗ് വാക്സിനേഷൻ 2024 ജൂൺ 30 വരെ ലഭ്യമാകും.

യുകെയിൽ കൊഴിയുന്ന ജീവിതങ്ങൾ.. എസ്സെക്‌സിലെ മലയാളി നഴ്‌സ് അരുൺ, ജീവനൊടുക്കാൻ കാരണം ജോലിയിലെ സമ്മർദ്ദമെന്ന് സംശയം! പുതിയ മലയാളി നഴ്‌സുമാരും കെയറർമാരും പ്രത്യേകം ശ്രദ്ധിക്കണമെന്ന് കൗൺസിലർമാർ, പ്രശ്നപരിഹാരങ്ങൾ അറിയണം

അർബുദവും അപകടങ്ങളും സ്‌ട്രോക്കും യുകെ മലയാളികളുടെ ജീവൻ അപഹരിക്കുന്നത് സർവ്വകാല റെക്കോർഡ് നിലയിലാണിപ്പോൾ. അതിനുപുറമേ, ആത്മഹത്യകളും ഇപ്പോൾ യുകെ മലയാളികൾക്കിടയിൽ നിത്യേനയെന്നോണം കൂടിവരുന്നു. ജീവിത നൈരാശ്യത്തിൽ നിന്നും ആത്മഹത്യയിൽ നിന്നും ആളുകളെ കരകയറ്റുന്ന സോഷ്യൽ സർവീസ് കൗൺസിലർമാർ തന്നെ ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ ഒന്നുരണ്ട് വർഷങ്ങളായി ആത്മഹത്യചെയ്യുന്ന മലയാളികളുടെ എണ്ണം യുകെയിൽ കൂടിവരികയാണ്.  നഴ്‌സിംഗ്, കെയറർ ജോലികളിൽ ഏർപ്പെട്ടിട്ടുള്ള, പുതിയതായി വന്ന മലയാളി യുവാക്കളിലാണ് ഈ പ്രവണത കൂടുതലെന്നും കൗൺസിലർമാർ പറയുന്നു. ജോലിസ്ഥലത്തെ സമ്മർദ്ദവും വിവിധ ജീവിതപ്രശ്നങ്ങളുമാണ് ജീവനൊടുക്കാൻ ഇവരെ പ്രേരിപ്പിക്കുന്നത്. കഴിഞ്ഞദിവസം ഹാർലോയിൽ ആത്മഹത്യചെയ്ത അരുണിന്റെ കാര്യവും വിഭിന്നമല്ല. വെസ്റ്റ് എസ്സെക്സിലെ  ഹാർലോയിൽ കുടുംബസമേതം താമസിച്ചിരുന്ന കോട്ടയം സ്വദേശി അരുൺ എൻ കുഞ്ഞപ്പനാണ് ഏവരേയും  ഞെട്ടിച്ച് സ്വയം വിടവാങ്ങിയത്.  നഴ്‌സായ അരുണിനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഹാർലോയിലെ ദി പ്രിൻസസ് അലക്സാന്ദ്ര എൻഎച്ച്എസ് ഹോസ്പിറ്റലിൽ ജോലിചെയ്തു വരികയായിരുന്നു.  ഏകദേശം ഒരുവർഷം മുൻപാണ് അരുൺ യുകെയിൽ എത്തിയത്. മാസങ്ങൾക്ക് മുൻപാണ് ഭാര്യയും യുകെയിൽ എത്തിയത്.  ദമ്പതികൾക്ക് രണ്ട് കുട്ടികളുണ്ട്. നല്ലരീതിയിൽ മുന്നോട്ടുപോകാനുള്ള സാഹചര്യം ഉണ്ടായിരുന്നെങ്കിലും യുകെ നഴ്‌സിംഗ് ജോലിയിലെ ബാലാരിഷ്ടതകളിൽ കുടുങ്ങി അരുൺ നൈരാശ്യത്തിലായതായി സുഹൃത്തുക്കൾ പറയുന്നു.  ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ജോലി സംബന്ധമായ സമ്മർദ്ദം മൂലമാണ് അരുൺ ആത്മഹത്യ ചെയ്തതെന്ന് സൂചനയുണ്ടെന്നും സുഹൃത്തുക്കൾ അറിയിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ മരണകാരണം സ്ഥിരീകരിക്കൂ. അരുണിന്‍റെ മരണത്തെ തുടർന്ന് അകെ തകർന്ന് അവശനിലയിലായ ഭാര്യയെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടികൾ ഇപ്പോൾ സുഹൃത്തുക്കളുടെ സംരക്ഷണയിലാണ്. യുകെയിൽ എത്തുന്ന മലയാളി നഴ്‌സുമാർ തുടക്കത്തിൽ ജോലിസ്ഥലത്തെ സമ്മർദ്ദങ്ങളും സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ കുറച്ച് ബുദ്ധിമുട്ടും. പലരീതിയിൽ ആദ്യഘട്ടത്തിൽ തിക്താനുഭവങ്ങൾ സംഭവിച്ചേക്കാം. പ്രത്യേകിച്ച് ഹെൽത്ത് കെയർ അസിസ്റ്റന്റുകളായി പ്രവർത്തിക്കുനന്നവർക്ക്.  ആസമയത്ത് മനസ്സുതളരാതെ പിടിച്ചുനിൽക്കണമെന്ന് കൗൺസിലർമാർ ഉപദേശിക്കുന്നു. അതിനോട് പൊരുത്തപ്പെട്ട് കഴിഞ്ഞാൽ പിന്നീട് പ്രതിസന്ധികളിൽ പിടിച്ചുനിന്ന്  യുകെ ജീവിതത്തിൽ മുന്നേറുവാനും ഏറെ നേട്ടങ്ങൾ കൈവരിക്കാനും കഴിഞ്ഞേക്കും. തൊഴിലിടത്തെ പ്രശ്‌നങ്ങൾ നേരിടാൻ പുതിയതായി യുകെയിൽ എത്തിയവർ, കുടുതലും മലയാളികളായ സഹപ്രവർത്തകരേയും സീനിയർമാരേയും താമസസ്ഥലത്തെ മലയാളി അസ്സോസിയേഷൻ  പ്രവർത്തകരേയും  ബന്ധപ്പെടുക. പലപ്രശ്നങ്ങൾക്കും പരിഹാരം കാണാനും നിർദ്ദേശങ്ങൾ നൽകാനും അവർക്ക് കഴിഞ്ഞേക്കും. അതുപോലെ, ജോലിസമ്മർദ്ദവുമായി വീട്ടിലെത്തുന്നവരെ സമാശ്വസിപ്പിക്കുന്നതിൽ ജീവിത പങ്കാളികൾക്കും വലിയൊരു പങ്കുണ്ട്. അനാവശ്യ കുറ്റപ്പെടുത്തലുകളും നൈരാശ്യങ്ങളും ഒറ്റപ്പെടുത്തലുകളും ഒഴിവാക്കണം. പ്രതിസന്ധി ഘട്ടത്തിൽ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ പങ്കാളികൾക്ക് കൂടെനിന്ന് ധൈര്യം നൽകുകയാണ്  വേണ്ടത്. ലോകത്തിൽ തന്നെ പൊതുവെ ആത്മഹത്യ പ്രവണത കൂടുതലുള്ള സമൂഹമാണ് മലയാളികളുടേത്. കേരളത്തിൽ ഇപ്പോൾ സാമ്പത്തിക പ്രതിസന്ധിമൂലവും മറ്റും നിത്യേനയെന്നോണം നിരവധി വ്യക്തികളും കുടുംബങ്ങളും കൂട്ട ആത്മഹത്യകളിൽ  വരെ ജീവനൊടുക്കുന്നു. കേരളത്തിലെ ആത്മഹത്യാനിരക്കും കഴിഞ്ഞ ഏതാനും വർഷങ്ങളായി സർവ്വകാല റെക്കോർഡിലുമാണ്. പുതിയതായി എത്തുന്ന സഹപ്രവർത്തകരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി കഴിവതും അവരെ ജീവിതത്തിലേക്ക് തിരിച്ചുവരാൻ സഹായിക്കേണ്ടത് യുകെയിൽ സെറ്റിൽഡായിട്ടുള്ള ഓരോ മലയാളിയുടേയും  കർത്തവ്യമായിക്കൂടി കണക്കാക്കണമെന്ന് കൗൺസിലർമാർ ആവശ്യപ്പെടുന്നു.

ഇസ്രയേൽ തിരിച്ചടിക്കുന്നു.. ഗൾഫിലൂടെ നാട്ടിലേക്കും തിരിച്ചുമുള്ള യുകെ മലയാളികളുടെ യാത്ര ഇനി സുരക്ഷിതമാകില്ല, മിസ്സൈൽ പതിച്ചത് ആണവ നഗരത്തിൽ! ഇറാൻ പ്രത്യാക്രമണം നടത്തിയാൽ യുദ്ധം രൂക്ഷമാകും, വർഷങ്ങളോളം നീണ്ടേക്കാം, ആണവ യുദ്ധത്തിന് വഴിവച്ചേക്കാം!

ഇറാനെതിരെ ഇസ്രയേൽ തിരിച്ചടി തുടങ്ങി. പ്രതീക്ഷിച്ചതുപോലെ വിദേശ പൗരന്മാർക്ക് ഗൾഫ് രാജ്യങ്ങളിൽ നിന്ന് മടങ്ങാൻ സമയം നൽകി, യുദ്ധതന്ത്രങ്ങൾ രൂപീകരിച്ച ശേഷമാണ് ഇസ്രയേലിന്റെ പ്രത്യാക്രമണം. വെള്ളിയാഴ്ച്ച വെളുപ്പിനെയാണ് ആക്രമണം നടന്നതെന്ന് കരുതുന്നു. ഇറാന്റെ ആണവ നഗരമായ ഇസ്ഫഹാനിൽ സ്ഫോടനം നടന്നതായി യു.എസ് കേന്ദ്രങ്ങൾ അറിയിച്ചു. ചെറിയ സ്ഫോടനം നടന്നതായി ഇറാന്റെ ദേശീയ ടിവി ചാനലും സ്ഥിരീകരിച്ചു. എന്നാൽ ഇസ്ഫഹാനിലെ ആണവകേന്ദ്രത്തിന് ഒരു തകരാറും സംഭവിച്ചിട്ടില്ലെന്ന് ഇറാൻ വ്യക്തമാക്കി. ഇത് തെളിയിക്കുന്ന ചില വീഡിയോകളും ടെഹ്‌റാൻ പുറത്തുവിട്ടിട്ടുണ്ട്. അതേസമയം വലിയ രീതിയിലുള്ള ആക്രമണമല്ല ഇസ്രായേൽ നടത്തിയതെന്നും വിദേശ ന്യൂസ് ഏജൻസികൾ റിപ്പോർട്ടുചെയ്യുന്നു. രണ്ടോ മൂന്നോ മിസൈലുകൾ മാത്രമേ വിട്ടിട്ടുള്ളൂ എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. ഏതാനും ഡ്രോണുകളും ഇറാനിലേക്ക് അയച്ചു.എന്നാലിത് ഇസ്രയേലിന്റെ ആദ്യഘട്ട ആക്രമണമാണോയെന്ന് വ്യക്തമല്ല. എങ്കിൽ കൂടുതൽ മിസ്സൈലുകളും  യുദ്ധവിമാന ആക്രമണങ്ങളും പിന്നാലെ വരും. ഇസ്രയേലിന്റെ പ്രത്യാക്രമണത്തിന് പകരമായി ഇറാൻ തിരിച്ചടി നടത്തുകയാണെങ്കിലും യുദ്ധം രൂക്ഷമാകും. ഇതോടെ ഗൾഫ് വഴിയുള്ള നാട്ടിലേക്കുള്ള യാത്ര യുകെ മലയാളികൾ അടക്കമുള്ള പ്രവാസികൾ പൂർണ്ണമായും ഒഴിവാക്കുന്നതാകും നല്ലതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിൽത്തന്നെ യു.എ.ഇയും ഒമാനും വഴിയുള്ള യുകെ മലയാളികളുടെ നാട്ടിലേക്കുള്ള യാത്ര, അവിടത്തെ കനത്ത മഴയും വെള്ളപ്പൊക്കവും മൂലം തടസ്സപ്പെട്ടിരിക്കുകയാണ്. അതിനൊപ്പം യുദ്ധഭീതി കൂടിയായതോടെ, മലയാളികൾ അടക്കമുള്ള പ്രവാസികൾ ഏതാണ്ട് പൂർണ്ണമായിത്തന്നെ ഗൾഫ് വഴിയുള്ള യാത്രകൾ ഉപേക്ഷിക്കുന്നു. നേരത്തെ ടിക്കറ്റ് ബുക്കുചെയ്തിരുന്നവർ അത് കാൻസൽ ചെയ്‌ത്‌, മുംബൈ, ഡെൽഹി  വഴി യാത്ര ക്രമീകരിക്കുന്നു. ആക്രമണ - പ്രത്യാക്രമണം തുടങ്ങിയതോടെ പശ്ചിമേഷ്യയ്‌ക്കൊപ്പം ലോകവും ആശങ്കയിലാണ്. ഇരുരാജ്യങ്ങളും ആണവശേഷിയുള്ളവയാണ്. യുദ്ധം തുടർന്നാൽ അത് വർഷങ്ങളോളം  നീളുകയും ഒരുപക്ഷേ ആണവ യുദ്ധത്തിലേക്കുവരെ വഴിമാറിയേക്കാം എന്നതാണ് ആശങ്ക. അതുപോലെ ഇറാന്റെ ആണവകേന്ദ്രങ്ങൾ ഇസ്രയേലിന്റെ ആക്രമണത്തിൽ തകർന്നാൽ, ഇറാൻ ജനതയ്ക്കുമേൽ തലമുറകളോളം വൻ  ദുരന്തമായി അത് മാറുകയും ചെയ്യും.

കനത്ത മഴയും വെള്ളപ്പൊക്കവും… ഫ്‌ളൈറ്റുകൾ റദ്ദാക്കിയപ്പോൾ യു.എ.ഇ വഴി നാട്ടിലേക്കുപോയവരും തിരികെ വരുന്നവരും കുടുങ്ങി; ഇറാൻ - ഇസ്രായേൽ യുദ്ധഭീഷണിയിൽ മുംബൈ വഴി യാത്രചെയ്യുന്ന പ്രവാസികളുടെ എണ്ണവും കുത്തനെ വർദ്ധിച്ചു, റദ്ദാക്കിയ സർവ്വീസുകൾ അറിയുക

നാട്ടിലേക്ക് മടങ്ങുന്നതിന് മലയാളികൾ അടക്കമുള്ള ദക്ഷിണേന്ത്യക്കാർ കൂടുതൽ ഇഷ്ടപ്പെട്ടിരുന്നത് ഗൾഫ് രാജ്യങ്ങളിലൂടെയുള്ള കണക്ഷൻ ഫ്‌ളൈറ്റ് യാത്രയാണ്. അതിൽ തന്നെ ദുബൈ, അബുദാബി, മസ്‌കറ്റ്  തുടങ്ങിയ വിമാനത്താവളങ്ങളിൽ ഇറങ്ങിയായിരുന്നു കുടുതൽപ്പേരുടെയും നാട്ടിലേക്കുള്ള മടക്കം. കണക്ഷൻ ഫ്ളൈറ്റിന്റെ ഇടവേളകളിൽ ദുബൈയിലും മറ്റും ഷോപ്പിംഗ് നടത്തുവാൻ കഴിയുമെന്നതും ആളുകളെ ആകർഷിച്ചിരുന്നു. എന്നാലിപ്പോൾ രണ്ടുകാരണങ്ങളാൽ ഈ റൂട്ടിലൂടെയുള്ള യാത്ര ഉപേക്ഷിക്കുകയാണ് യുകെ - യു.എസ് - യൂറോപ്യൻ പ്രവാസികൾ. യു.എ.ഇയും ഒമാനും അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ ചുഴലിക്കാറ്റും കനത്ത മഴയും അതുമൂലമുള്ള വെള്ളപ്പൊക്കവുമാണ് ഏറ്റവും പുതിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുള്ളത്. ഇതുമൂലം കേരളത്തിൽ നിന്നുള്ളതടക്കം ഗൾഫിലേക്കുള്ള ഒട്ടുമിക്ക വിമാന സർവ്വീസുകളും റദ്ദാക്കിയിരിക്കുകയാണ് ഇപ്പോൾ.എയർ ഇന്ത്യയുടേത് അടക്കമുള്ള വിമാനക്കമ്പനികൾ സർവ്വീസ് റദ്ദാക്കുകയോ പുറപ്പെടുന്ന സമയം താമസിപ്പിക്കുകയോ ചെയ്‌തിട്ടുണ്ട്‌.  തിരുവനന്തപുരം, കൊച്ചി രാജ്യാന്തര വിമാനത്താവളങ്ങളിൽ നിന്നുള്ള ഒട്ടേറെ സർവീസുകൾ റദ്ദാക്കിയതായി അധികൃതർ അറിയിച്ചു.  ഇതുമൂലം നാട്ടിലേക്ക് പുറപ്പെട്ട പലരും യു.എ.ഇയിലും മസ്ക്കറ്റിലും നാട്ടിൽ നിന്ന് തിരിച്ചുവരാനാകാതെ അവധിക്കുപോയ പ്രവാസികൾ  പലരും കൊച്ചിയിലും തിരുവനന്തപുരത്തുമായി കുടുങ്ങിക്കിടക്കുന്നു. യാത്ര പുറപ്പെടുന്നതിന് മുൻപ് അതതു എയർലൈനുകളുമായി ബന്ധപ്പെട്ട് വിമാനസമയം ഉറപ്പാക്കണമെന്ന് അധികൃതർ നിർദേശിച്ചു. എയർലൈനുകളുടെ വെബ്സൈറ്റിലും പുതിയ വിവരങ്ങൾ ലഭിക്കും. കൊച്ചിയിൽ നിന്നും യു.എ.ഇയിലേക്കും തിരിച്ചും റദ്ദാക്കപ്പെട്ട വിമാന സർവീസുകളുടെ വിവരങ്ങൾ ചുവടെ: കൊച്ചിയിലേക്കുള്ള റദ്ദാക്കിയ സർവീസുകൾ: ബുധനാഴ്ച പുലർച്ചെ 2.15ന് ദുബായിൽ നിന്ന് എത്തേണ്ടിയിരുന്ന ഫ്ലൈദുബായ്  2.45ന് ദോഹയിൽ നിന്ന് എത്തേണ്ടിയിരുന്ന ഇൻഡിഗോ 3 മണിക്ക് ദുബായിൽ നിന്ന് എത്തേണ്ടിയിരുന്ന എമിറേറ്റ്സ്  3.15ന് ഷാർജയിൽ നിന്ന് വരേണ്ടിയിരുന്ന എയർ അറേബ്യ  വൈകിട്ട് 5ന് ദുബായിൽ നിന്ന് എത്തേണ്ടിയിരുന്ന ഇൻഡിഗോ  കൊച്ചിയിൽ‍ നിന്ന് യുഎയിലേക്ക് പുറപ്പെടേണ്ടിയിരുന്ന റദ്ദാക്കിയ സർവീസുകൾ:   ബുധനാഴ്ച പുലർച്ചെ 12.05ന് കൊച്ചിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസിന്റെ ദുബായ്  3.15ന് പുറപ്പെടേണ്ടിയിരുന്ന ഫ്ലൈദുബായിയുടെ ദുബായ് ∙  3.55ന് പുറപ്പെടേണ്ടിയിരുന്ന എയർ അറേബ്യയുടെ ഷാർജ   4.05ന് പുറപ്പെടേണ്ടിയിരുന്ന ഇൻഡിഗോയുടെ ദോഹ  4.30ന് പുറപ്പെടേണ്ടിയിരുന്ന എമിറേറ്റ്സിന്റെ ദുബായ്  ഉച്ചയ്ക്ക് 1.10ന് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസിന്റെ ദുബായ് വൈകിട്ട് 6.25ന് പുറപ്പെടേണ്ടിയിരുന്ന ഇൻഡിഗോയുടെ ദുബായ്  ഇറാൻ - ഇസ്രായേൽ യുദ്ധ ഭീഷണി നിലനിൽക്കുന്നതിനാൽ, ഗൾഫ് വഴിയുള്ള യാത്ര ചെയ്യുന്ന ബ്രിട്ടീഷ് പൗരന്മാർക്ക് വിദേശകാര്യ മന്ത്രാലയം പ്രത്യേക ജാഗ്രതാ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഇതുമൂലം നേരത്തേ  ബുക്കുചെയ്‌തിരുന്ന പലരും ഗൾഫ് വഴിയുള്ള യാത്രകൾ കാൻസലാക്കാൻ ആവശ്യപ്പെടുന്നതായി  ബുക്കിങ് ഏജന്റുമാർ അറിയിച്ചു. പുതിയ ബുക്കിങ് നടത്തുന്നവർ കൂടുതലും നേരിട്ടുള്ള സർവ്വീസുകൾക്കു പുറമേ, ഇപ്പോൾ മുംബൈ - ഡെൽഹി  വഴി മടങ്ങാനും പദ്ധതിയിടുന്നു.

യുകെയിൽ തൊഴിൽരഹിതരുടെ എണ്ണം കൂടുന്നു! വേതനം കൂടിയെങ്കിലും കോവിഡിനുശേഷം അവസരങ്ങൾ കുറഞ്ഞു! നഴ്‌സുമാരുടേതടക്കം ആരോഗ്യമേഖലയിലെ ഒഴിവുകൾ കൂടി! എളുപ്പത്തിൽ ജോലികണ്ടെത്താൻ വിദഗ്ദ്ധർ നിർദ്ദേശിക്കുന്ന പ്രധാന ടിപ്‌സ് അറിയാം

കോവിഡിനുശേഷം പൊതുമേഖലാ സ്റ്റാഫുകളുടേത് അടക്കം വേതന വർദ്ധനവ് പ്രാബല്യത്തിൽ വന്നെങ്കിലും യുകെയിൽ, തൊഴിൽ അവസരങ്ങൾ കുത്തനെ കുറഞ്ഞതായി ഇതുസംബന്ധിച്ച ഏറ്റവും പുതിയ കണക്കുകൾ തെളിയിക്കുന്നു. പുതിയ കണക്കുകൾ പ്രകാരം ജോലിയില്ലാത്തവരുടെ എണ്ണം വർധിച്ചതോടെ യുകെ തൊഴിൽ വിപണി സ്തംഭനാവസ്ഥയുടെ ലക്ഷണങ്ങളും  പ്രകടമാക്കി തുടങ്ങി. ഡിസംബറിനും ഫെബ്രുവരിക്കും ഇടയിൽ തൊഴിലില്ലായ്മ നിരക്ക് 4.2% ആയി ഉയർന്നു, ഇത് ആറ് മാസത്തെ ഏറ്റവും ഉയർന്ന നിലയാണ്. അതിനിടെ, ജോലി കുറഞ്ഞവരുടെയും സാമ്പത്തികമായി നിഷ്‌ക്രിയരായവരുടെയും നിരക്ക് ഉയർന്നു. ഇത്  വേനൽക്കാലത്ത് പലിശ നിരക്ക് കുറയ്ക്കാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ടിനെ പ്രേരിപ്പിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെട്ടു. ഒരുവശത്ത് ആരോഗ്യമേഖലയിൽ അടക്കം നികത്തപ്പെടാതെ ആയിരക്കണക്കിന് ഒഴിവുകൾ നിലനിൽക്കുമ്പോഴാണ്, മറുവശത്ത് അസംഘടിത മേഖലയിലെ തൊഴിൽ അവസരങ്ങളിൽ കുത്തനെയുള്ള ഇടിവുകൾ സംജാതമായത്. തൊഴിൽ അവസരങ്ങൾ കുത്തനെ കുറയുകയും തൊഴിലില്ലായ്മ നിരക്ക് വർധിക്കുകയും ചെയ്യുന്നതിനാൽ, വരുംമാസങ്ങളിൽ വേതന വളർച്ച കുറയുന്നത് തുടരുമെന്നും  സാമ്പത്തിക വിദഗ്ദ്ധർ സംശയിക്കുന്നു. ഇതോടെ ജൂണിൽ പലിശ നിരക്ക് കുറയ്ക്കാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട് നിർബന്ധിതരായേക്കാം. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സ്  പുറത്തുവിട്ട പുതിയ കണക്കുകളും തൊഴിൽ മാർക്കറ്റിലെ മാന്ദ്യത വെളിപ്പെടുത്തുന്നു. ജനുവരി വരെയുള്ള മൂന്ന് മാസങ്ങളിൽ യുകെയിലെ തൊഴിലില്ലായ്മ നിരക്ക് 3.9% ൽ നിന്ന് ഉയർന്നുവെന്നും അത് 4% ആയി ഉയരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പ്രവചനം ഒഎൻഎസ് പറയുന്നു. ഡിസംബറിനും ഫെബ്രുവരിക്കും ഇടയിൽ യുകെയിൽ ആകെ 1.4 മില്യൺ തൊഴിൽ രഹിതരുണ്ടെന്ന് റിപ്പോർട്ടിലുണ്ട്. 16 നും 34 നും ഇടയിൽ പ്രായമുള്ളവരാണ് സാമ്പത്തികമായി നിഷ്‌ക്രിയരെന്ന് തരംതിരിക്കുന്ന ആളുകളുടെ എണ്ണത്തിലെ ഏറ്റവും പുതിയ വർദ്ധനവിന് കാരണമായതെന്ന് ഒഎൻഎസ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.  എല്ലാ പ്രായ വിഭാഗങ്ങളിലും നോക്കുമ്പോൾ, വിദ്യാർത്ഥികളും ദീർഘകാല രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവരും നിഷ്‌ക്രിയത്വത്തിൻ്റെ എണ്ണം വർദ്ധിപ്പിക്കുന്നു. എന്നിരുന്നാലും, മറ്റ് കണക്കുകൾ കാണിക്കുന്നത്, ബോണസുകൾ ഒഴികെയുള്ള ശരാശരി വേതന വളർച്ച 6.1% ൽ നിന്ന് 6% ആയി കുറഞ്ഞപ്പോൾ അത് പ്രവചനങ്ങളെക്കാൾ വളരെ മുകളിലായും മാറി. കൂടാതെ, പണപ്പെരുപ്പവും  കണക്കിലെടുക്കുമ്പോൾ, ഫെബ്രുവരി വരെയുള്ള മൂന്ന് മാസങ്ങളിൽ യഥാർത്ഥ വേതനം 1.9% വർദ്ധിച്ചു. 2021 സെപ്തംബർ വരെയുള്ള മൂന്ന് മാസങ്ങൾക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. എന്നാൽ 2028 വരെ ആദായനികുതി പരിധി മരവിപ്പിക്കുക എന്നതിനർത്ഥം ആളുകളുടെ വേതനം വർദ്ധിക്കുന്നതിനനുസരിച്ച് അവർ ഉയർന്ന നികുതി പരിധിയിലേക്ക് പ്രവേശിക്കാനും കൂടുതൽ നികുതി അടയ്ക്കാനും സാധ്യതയുണ്ടെന്നുമാണ്. യുകെയിൽ സാധാരണനിലയിൽ ലഭ്യമായിരുന്ന തൊഴിൽ  ഒഴിവുകളുടെ എണ്ണവും കുറഞ്ഞു. ജനുവരി മുതൽ മാർച്ച് വരെ 13,000 അവസരങ്ങൾ കുറഞ്ഞ് ആകെ ഒഴിവുകൾ  916,000 ആയി. അതേസമയം അതിവേഗം നികത്തേണ്ട ജോലികളുടെ എണ്ണം കോവിഡിന് മുമ്പുള്ള തലത്തിന് മുകളിലുമാണ്. എളുപ്പം ജോലി കണ്ടെത്തുന്നതിനായി വിദഗ്ധർ നിർദ്ദേശിക്കുന്ന ആറ് ടിപ്‌സുകൾ: 1. ജോലിക്കായി താമസ സ്ഥലത്തുനിന്നും 40 മൈൽ ദൂരത്തിനപ്പുറവും  തിരയുക. റിമോട്ട്, ഹൈബ്രിഡ്, ഫ്ലെക്സിബിൾ വർക്കിംഗ് അവസരങ്ങൾ കൂടുതൽ അകലെ തുറന്നുകിട്ടിയേക്കും. 2. തൊഴിലിനായുള്ള നിങ്ങളുടെ ഓൺലൈൻ സെർച്ചുകളിൽ  കീ വേർഡ്‌സ് ഉപയോഗിക്കുക - ഓൺലൈൻ അൽഗരിതങ്ങൾ ദിവസേനയുള്ള തിരയലുകൾ എടുക്കുകയും അവ നിങ്ങൾക്ക് കൂടുതൽ അയയ്ക്കുകയും ചെയ്യും. 3. ഒഴിവുണ്ടെന്ന് കരുതുന്ന ഒരു ജോലി, പരസ്യം ചെയ്യപ്പെടാൻ കാത്തിരിക്കരുത്. അവസരം ലഭിക്കുമെന്ന് കരുതുന്ന സ്ഥാപനത്തിലെ മാനേജരെ ബന്ധപ്പെടുക. വിവിധ അവസരങ്ങൾ തുറന്നുകിട്ടിയേക്കാം. 4. നിങ്ങളുടെ സ്കില്ലും ടാലന്റും പ്രോജക്ട് ചെയ്യുക - നിങ്ങളുടെ കഴിവുകളും പ്രവർത്തന പരിചയവും  പ്രദർശിപ്പിക്കുന്ന ലിങ്ക്ഡിൻ പോലുള്ള സോഷ്യൽ മീഡിയ സൈറ്റുകൾ ഉപയോഗിക്കുക. സാധ്യതയുള്ള തൊഴിലുടമകളോട് സ്വയം വെളിപ്പെടുത്തുമ്പോൾ ട്വിറ്റർ, ഇൻസ്റ്റാഗ്രാം പോലുള്ള മറ്റ് പ്ലാറ്റ്‌ഫോമുകൾ ഉപയോഗപ്രദമാകും. 5. കൂടുതൽ പഠിച്ചുകൊണ്ടിരിക്കുക - നിങ്ങൾ ഒരു ജോലിക്ക് വേണ്ടിയുള്ള അന്വേഷണത്തിലായിരിക്കുമ്പോൾ, സൗജന്യ കോഴ്‌സുകൾ, സന്നദ്ധപ്രവർത്തനം അല്ലെങ്കിൽ ഷാഡോ ലേർണിംഗ് എന്നിവ ഉപയോഗിച്ച് നിങ്ങളുടെ സിവിയിലെ വിടവുകൾ നികത്താൻ വഴിയുണ്ടോ എന്ന് നോക്കുക. 6. ചെറിയ വിജയങ്ങൾ ആഘോഷിക്കുക - ഒരാഴ്‌ചയ്‌ക്കുള്ളിൽ അപേക്ഷിക്കേണ്ട ജോലികളുടെ എണ്ണം ട്രാക്കർ അല്ലെങ്കിൽ ഒരു നിശ്ചിത എണ്ണം കോൾഡ് ഇമെയിലുകൾ പോലെ വ്യക്തിഗത ടാർഗെറ്റുകൾ സജ്ജീകരിക്കുക, ഒപ്പം നിങ്ങളുടെ ആവേശവും ആത്മവിശ്വാസവും  നിലനിർത്താൻ  ചെറിയ വിജയങ്ങൾ അംഗീകരിക്കുകയും ആഘോഷിക്കുകയും ചെയ്യുക.

സ്പ്രിങ് സീസണിലെ പ്രൈമറി സ്‌കൂൾ കുട്ടികളുടെ പ്രവേശന ലിസ്‌റ്റ് ഇന്നറിയാം, ആകാംക്ഷയോടെ മാതാപിതാക്കൾ, സെലക്റ്റുചെയ്ത സ്‌കൂൾ കിട്ടിയില്ലെങ്കിൽ എന്തുചെയ്യണം, അപ്പീൽ നൽകേണ്ട വിധവും സെലക്ഷൻ മാനദണ്ഡങ്ങളും അറിയുക

ഇംഗ്ലണ്ടിൽ സ്പ്രിങ് സീസണിലേക്കുള്ള പ്രൈമറി സ്‌കൂൾ പ്രവേശനം ലഭിച്ച കുട്ടികളുടെ വിവരങ്ങൾ ഇന്ന് സ്‌കൂളുകൾ പ്രസിദ്ധീകരിക്കും. അപേക്ഷ നൽകിയ ഏതൊക്കെ സ്‌കൂളുകളിലാണ് പ്രവേശന ഓഫർ ലഭിച്ചതെന്ന് രക്ഷിതാക്കളെ അറിയിക്കും. ഇംഗ്ലണ്ടിലെ രക്ഷിതാക്കളായ അപേക്ഷകരിൽ 90% ത്തിലധികം പേർക്കും കഴിഞ്ഞവർഷം ആദ്യ ചോയ്‌സ് ലഭിച്ചിരുന്നു. ഇംഗ്ലണ്ടിലെയും വെയിൽസിലെയും മാതാപിതാക്കൾക്ക്  2024-ലെ പ്രൈമറി സ്കൂൾ പഠനത്തിന് കുട്ടിക്ക് ഏത് സ്‌കൂളാണ് പ്രവേശനം വാഗ്ദാനം ചെയ്തതെന്ന കാര്യം ഏപ്രിൽ 16 ചൊവ്വാഴ്ച അറിയാനാകും. ജനുവരി 15-ലെ അപേക്ഷാ സമയപരിധി നഷ്‌ടമായാൽ, ഇംഗ്ലണ്ടിൽ, ആദ്യ റൗണ്ട് ഓഫറുകൾക്ക് ശേഷം നിങ്ങളെ പരിഗണിക്കില്ല. വെയിൽസിൽ കൗൺസിൽ ഏരിയകൾക്കിടയിൽ പ്രവേശന സമയപരിധി വ്യത്യാസപ്പെട്ടിരിക്കുന്നു. നിങ്ങളുടെ അപേക്ഷ വൈകുന്നതിന് നല്ല കാരണമുണ്ടെന്ന് വിശ്വസിക്കുന്നുവെങ്കിൽ, അഡ്മിഷൻ അതോറിറ്റിയുമായി ബന്ധപ്പെടണം,  വടക്കൻ അയർലണ്ടിൽ, അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 26 ആയിരുന്നു. ഏപ്രിൽ 25 വ്യാഴാഴ്ച മാതാപിതാക്കളെ ഓൺലൈൻ പോർട്ടൽ വഴിയോ കത്ത് മുഖേനയോ അറിയിക്കുന്നതാണ് . സ്‌കോട്ട്‌ലൻഡിൽ , മാർച്ച് 15-നകം സ്‌കൂൾ സീറ്റിനായി അപേക്ഷകൾ സമർപ്പിച്ച രക്ഷിതാക്കൾക്ക്  ഏപ്രിൽ 30 ചൊവ്വാഴ്ചയോടെ ഫലമറിയാൻ കഴിയും. ആ സമയപരിധിക്ക് ശേഷമാണ് നിങ്ങൾ സീറ്റ് ആവശ്യപ്പെടുന്നതെങ്കിൽ, കൗൺസിലിന് തീരുമാനമെടുക്കാൻ രണ്ട് മാസമുണ്ട്, എന്നാൽ നിങ്ങൾ ആഗ്രഹിക്കുന്ന സ്കൂളിലെ എല്ലാ ഒഴിവുകളും നികത്തിയിരിക്കാം. പ്രൈമറി സ്കൂൾ പ്രവേശനം എങ്ങനെയാണ് തീരുമാനിക്കുന്നത്? ഇംഗ്ലണ്ടിൽ,  നേരത്തേ പഠിച്ച അല്ലെങ്കിൽ നഴ്‌സറി കെയറിൽ ഉണ്ടായിരുന്ന,  നേരത്തേ ഉണ്ടായിരുന്ന കുട്ടികൾക്ക് മുൻഗണന നൽകും. ഏത് കുട്ടികൾക്ക് മുൻഗണന നൽകണമെന്ന് തീരുമാനിക്കാൻ സ്കൂളുകൾക്കും പ്രാദേശിക അധികാരികൾക്കും അവരുടേതായ പ്രവേശന മാനദണ്ഡമുണ്ട് . സ്‌കൂൾ അധികൃതരുടെ വിവേചനാധികാരത്തിൽ താഴെപ്പറയുന്നവ  ഉൾപ്പെടാം: കുട്ടി സ്‌കൂളിനടുത്താണ് താമസംകുട്ടിയ്ക്ക് സ്കൂളിൽ ഒരു സഹോദരനുണ്ട്ഒരു പ്രത്യേക മതത്തിൽ നിന്നുള്ളവർ (മതവിശ്വാസ സ്കൂളുകൾക്ക്)വിദ്യാർത്ഥി പ്രീമിയത്തിന് യോഗ്യത നേടുന്നുകുട്ടിയ്ക്ക് രണ്ട് വർഷത്തിലേറെയായി സ്കൂളിൽ ജോലി ചെയ്യുന്ന ഒരു രക്ഷിതാവുണ്ട്നിങ്ങളുടെ പ്രാദേശിക കൗൺസിലിന് ഒരു പ്രത്യേക സ്കൂളിനെക്കുറിച്ചോ അതോറിറ്റിയുടെ മാനദണ്ഡത്തെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ നൽകാൻ കഴിയും.  നിങ്ങളുടെ കുട്ടിയ്ക്ക് അപേക്ഷിച്ചിടത്ത് പ്രൈമറി സ്കൂൾ പ്രവേശനം ലഭിച്ചില്ലെങ്കിൽഎങ്ങനെയാണ് അപ്പീൽ നൽകേണ്ടത്? ഇംഗ്ലണ്ടിൽ, സ്‌കൂൾ അധികൃതർ അപേക്ഷയിന്മേലുള്ള തീരുമാനത്തെക്കുറിച്ച് നിങ്ങളെ അറിയിച്ച് ലഭിക്കുന്ന കത്തിൽ പരാതിയുണ്ടെങ്കിൽ അപ്പീലിനായി എന്തുചെയ്യണമെന്ന് അപേക്ഷകരെ അറിയിക്കും. പരാതിയുള്ള ആർക്കും അപ്പീൽ ചെയ്യാം, എന്നിരുന്നാലും നിങ്ങളുടെ കുട്ടിക്ക് ലഭിച്ച ഓഫർ സ്വീകരിക്കാൻ പൊതുവിൽ നിർദ്ദേശിക്കപ്പെടുന്നു. ഇനി നിങ്ങൾ അതിനെതിരെ അപ്പീൽ ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ പോലും. കാരണം അപ്പീൽ പരാജയപ്പെട്ടാൽ ഒരു സ്ഥലമെങ്കിലും ലഭ്യമാണെന്ന് ഉറപ്പാക്കാനാണിത്. അപ്പീൽ സമർപ്പിക്കാൻ ഓഫർ ദിവസം മുതൽ നിങ്ങൾക്ക് കുറഞ്ഞത് 20 സ്കൂൾ ദിവസങ്ങളെങ്കിലും ഉണ്ടായിരിക്കും, നടപടി ക്രമമായി ഒരു ഫോം അയയ്‌ക്കുകയും തുടർന്ന് ഒരു സ്വതന്ത്ര അഡ്മിഷൻ പാനലുമായി ഒരു ഹിയറിംഗിൽ പങ്കെടുക്കുകയും ചെയ്യണം. ക്ലാസ് വലുപ്പ പരിധികളും സ്‌കൂളിൻ്റെ പ്രവേശന ക്രമീകരണങ്ങൾ കൃത്യമായി പാലിച്ചിട്ടുണ്ടോ എന്നതും ഉൾപ്പെടെ നിരവധി ഘടകങ്ങൾ അപ്പീലിൽ അവർ പരിഗണിക്കും. വെയിൽസിൽ , അപ്പീൽ ഹിയറിംഗിൽ നിങ്ങൾക്ക് തീരുമാനത്തെ എതിർത്ത് വാദമുഖങ്ങൾ ഉയർത്താനും  കഴിയും. അത് ഇരുവശത്തുനിന്നും വാദങ്ങൾ പരിശോധിക്കും. സ്കോട്ട്ലൻഡിൽ , കൗൺസിലർമാർ അല്ലെങ്കിൽ അധ്യാപകരും രക്ഷിതാക്കളും പോലുള്ള മറ്റ് പ്രാദേശിക ആളുകളും ഉൾപ്പെടുന്ന ഒരു അപ്പീൽ കമ്മിറ്റിക്ക് മുമ്പാകെ നിങ്ങളുടെ അപ്പീൽ കേൾക്കുന്നതാണ്. നോർത്തേൺ അയർലണ്ടിൽ അപ്പീൽ നൽകാൻ ആഗ്രഹിക്കുന്നവർ വിദ്യാഭ്യാസ അതോറിറ്റിയുടെ വെബ്‌സൈറ്റിലേക്ക് പോകണം, അവിടെ ഒരു ഫോം ഓൺലൈനിൽ ഫിൽ ചെയ്ത് യയ്ക്കാം. നിങ്ങൾ അപ്പീൽ നൽകിയ ശേഷം, സ്കൂൾ അതിൻ്റെ പ്രവേശന മാനദണ്ഡം ശരിയായി പ്രയോഗിച്ചിട്ടുണ്ടോ എന്ന് ഒരു സ്വതന്ത്ര അഡ്മിഷൻ അപ്പീൽ ട്രിബ്യൂണൽ തീരുമാനിക്കുന്നു. അത് അനുകൂലമോ പ്രതികൂലമോ ആകാം.

യു.എ.ഇ അടക്കം 18 രാജ്യങ്ങളിലേക്ക് പോകുന്നവർക്ക് മുന്നറിയിപ്പ് നൽകി ബ്രിട്ടൻ, മിഡിൽ ഈസ്‌റ്റ്, മെഡിറ്ററേനിയൻ രാജ്യങ്ങൾ ലിസ്റ്റിൽ, ഇസ്രായേൽ തിരിച്ചടിയോടെ യുദ്ധം രൂക്ഷമാകും, ഗൾഫ് വഴി നാട്ടിലേക്ക് മടങ്ങുന്ന മലയാളികളും ആശങ്കയിൽ!

ഇസ്രായേൽ - ഇറാൻ സംഘർഷം യുദ്ധത്തിലേക്ക് നീങ്ങവേ, 18 വിദേശ രാജ്യങ്ങളിലേക്കും കേന്ദ്രങ്ങളിലേക്കും യാത്ര ചെയ്യുന്നവർക്ക് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയം ജാഗ്രതാ മുന്നറിയിപ്പ് നൽകി. ഗൾഫ് വഴി നാട്ടിലേക്ക് യാത്രചെയ്യുന്ന മലയാളികളുടേയും  ഇന്ത്യക്കാരുടെയും പ്രധാന കണക്ഷൻ കേന്ദ്രമായ ദുബൈയും അബുദാബിയും ഉൾപ്പെടുന്ന യു.എ.ഇയും മസ്‌ക്കറ്റുള്ള  ഒമാനും  ബഹ്റൈനും അടക്കമുള്ള മിഡിൽ ഈസ്‌റ്റ് രാജ്യങ്ങൾ പട്ടികയിലുണ്ട്.   ഇതോടെ നാട്ടിലേക്ക് മടങ്ങുന്ന യുകെ മലയാളികൾ ഉൾപ്പടെ കനത്ത ആശങ്കയിലുമായി. ലിസിറ്റിലുള്ള രാജ്യങ്ങളിലേക്ക് പുറപ്പെടുന്ന  ബ്രിട്ടീഷ് പൗരന്മാർ, യുകെ വിദേശകാര്യ മന്ത്രാലയത്തെ വിവരം അറിയിക്കണമെന്ന് മുന്നറിയിപ്പിൽ ആവശ്യപ്പെടുന്നു. യുകെയിൽ സെറ്റിലായ മലയാളികൾക്കും കുടുംബാംഗങ്ങൾക്കും ബ്രിട്ടീഷ് പൗരത്വമുണ്ട്. യുദ്ധം രൂക്ഷമായാൽ ഇറാനെ അനുകൂലിക്കുന്ന ഇസ്ലാമിക തീവ്രവാദികൾ ബ്രിട്ടീഷ് പൗരന്മാരെ ആക്രമിക്കുകയോ ബന്ദികളാക്കുകയോ ചെയ്തേക്കാം എന്നതാണ് മുന്നറിയിപ്പിന് നിദാനം. യുറോപ്പിനും യു.എസിനും പുറത്ത് ബ്രിട്ടീഷുകാർ പ്രധാനമായും ഹോളിഡേ ടൂറിനുപോകുന്ന സുരക്ഷ കുറഞ്ഞ  സതേൺ മെഡിറ്ററേനിയൻ രാജ്യങ്ങളിലേക്ക് പോകുന്നവർക്കും  മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദുബായ്, മൊറോക്കോ, ഈജിപ്ത്, സൗദി അറേബ്യ, അൾജീരിയ, ടുണീഷ്യ എന്നിവയുൾപ്പെടെ യുണൈറ്റഡ് അറബ് എമിറേറ്റ്സ് പോലുള്ള രാജ്യങ്ങളെ മുന്നറിയിപ്പിൽ എടുത്തുകാണിക്കുന്നു. ബഹ്‌റൈൻ, കുവൈറ്റ്, ലിബിയ, യെമൻ, ഖത്തർ, ഇറാൻ, ഇറാഖ്, സിറിയ, ജോർദാൻ, ഒമാൻ, ലെബനൻ എന്നിവയാണ് ഉൾപ്പെട്ടിരിക്കുന്ന മറ്റ് മിഡിൽ ഈസ്‌റ്റ് രാജ്യങ്ങൾ. ഈ പ്രദേശങ്ങൾ സന്ദർശിക്കുന്ന ബ്രിട്ടീഷ് പൗരന്മാരോട് യുകെ ഗവൺമെൻ്റ്  പ്രത്യേക ജാഗ്രത പാലിക്കാൻ ആവശ്യപ്പെടുന്നു. "യുകെ, ബ്രിട്ടീഷ് പൗരന്മാരെ ലക്ഷ്യമിട്ടു തീവ്രവാദ ഗ്രൂപ്പുകളിൽ നിന്നും വ്യക്തികളിൽ നിന്നും ഉൾപ്പെടെ, ആഗോളതലത്തിൽ  തീവ്രവാദ ആക്രമണത്തിൻ്റെ ഉയർന്ന ഭീഷണിയുണ്ട്. എല്ലായ്‌പ്പോഴും ജാഗ്രത പാലിക്കുക , വിദേശത്ത് സുരക്ഷിതമായി തുടരുന്നതിനുള്ള വിവരങ്ങളും ഉപദേശങ്ങളും വിദേശത്തായിരിക്കുമ്പോൾ തീവ്രവാദത്തിൽ നിന്നുള്ള നിങ്ങളുടെ അപകടസാധ്യത എങ്ങനെ കുറയ്ക്കാമെന്ന് കണ്ടെത്തുക. ബ്രിട്ടീഷ് കോൺസുലേറ്റുകളെയും വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റും പതിവായി സന്ദർശിക്കാൻ ആവശ്യപ്പെടുന്നു. ലിസ്റ്റിലുള്ള രാജ്യങ്ങളിലേക്ക് സഞ്ചരിക്കുന്ന ബ്രിട്ടീഷ് പൗരന്മാർ വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെടാനും  താഴെ നൽകിയിട്ടുള്ള സൈറ്റ് സന്ദർശിച്ച് പുതിയ നിർദ്ദേശങ്ങൾ അറിയാനും ആവശ്യപ്പെടുന്നു. https://www.gov.uk/foreign-travel-advice വിനോദസഞ്ചാരികൾ കൂടുതലായി വരുന്ന സ്ഥലങ്ങളിൽ ഉൾപ്പെടെ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്നും വിദേശകാര്യ ഓഫീസ് മുന്നറിയിപ്പ് നൽകുന്നു. പാശ്ചാത്യ താൽപ്പര്യങ്ങൾക്കും യുകെ പൗരന്മാർക്കും എതിരെ ഉൾപ്പെടെ ഗൾഫ് മേഖലയിൽ ആക്രമണം നടത്തുമെന്ന് ഇസ്ളാമിക ഭീകര ഭീഷണി തുടരുകയാണ്. റെസിഡൻഷ്യൽ കോമ്പൗണ്ടുകൾ, സൈനിക സൈറ്റുകൾ, എണ്ണ, ഗതാഗത സൗകര്യങ്ങൾ, വ്യോമയാന കേന്ദ്രങ്ങൾ, റെസ്റ്റോറൻ്റുകൾ, ഹോട്ടലുകൾ, ബീച്ചുകൾ, ഷോപ്പിംഗ് സെൻ്ററുകൾ, ആരാധനാലയങ്ങൾ തുടങ്ങിയ തിരക്കേറിയ സ്ഥലങ്ങൾ എന്നിവ ഭീകരരുടെ ലക്ഷ്യങ്ങളിൽ ഉൾപ്പെടാൻ സാധ്യതയുള്ള ഇടങ്ങളാണ്. ഇറാൻ, ഇതാദ്യമായി ഇസ്രയേലിനെതിരെ നേരിട്ട് ആക്രമണം നടത്തിയ സാഹചര്യത്തിൽ, ഇസ്രയേലിന്റെ തിരിച്ചടിക്കും ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധത്തിനും സാധ്യതയുണ്ടെന്ന് നയതന്ത്ര വിദഗ്ദ്ധർ കണക്കുകൂട്ടുന്നു. ഇറാനെതിരെയുള്ള ആക്രമണം യു.എസും  യുകെയും ഓസ്‌ട്രേലിയയും ഉൾപ്പടെയുള്ള ഇസ്രയേലിന്റെ പാശ്ചാത്യ സഖ്യകക്ഷികൾ ഒരുമിച്ചോ അല്ലെങ്കിൽ ഇസ്രായേൽ തനിച്ചോ നടത്താനാണ് സാധ്യത. ഇസ്രയേലിനെക്കൊണ്ടുതന്നെ തിരിച്ചടിപ്പിച്ച് പുറത്തുനിന്ന് പിന്തുണയ്ക്കാനാണ് യു.എസ് ശ്രമമെന്ന് കരുതുന്നു. അതെന്തായാലും ഇസ്രയേലിന്റെ തിരിച്ചടി ഉറപ്പാണ്. നിലവിൽ ഇറാനിലും ഗൾഫ് രാജ്യങ്ങളിലുമുള്ള യു.കെ, യു.എസ്, യൂറോപ്യൻ പൗരന്മാർ മടങ്ങിയാലുടൻ ഒരാഴ്ചയ്ക്കുള്ളിൽ തിരിച്ചടിയുണ്ടാകുമെന്ന് വിലയിരുത്തപ്പെടുന്നു. ഇറാന്റെ പ്രധാനകേന്ദ്രങ്ങളിലെല്ലാം വ്യോമാക്രമണവും മിസ്സൈൽ  ആക്രമണവും നടത്താനാണ് സാധ്യത. അതോടെ യുദ്ധം രൂക്ഷമാകുകയും അതൊരുപക്ഷേ, ആണവ യുദ്ധത്തിലേക്കും മൂന്നാം ലോക മഹായുദ്ധത്തിലേക്കും നയിച്ചേക്കാനും സാധ്യതയുണ്ട്. 

കണിക്കൊന്നയും കണിവെള്ളരിയുമില്ലാതെ വിഷുക്കണിയൊരുക്കി യുകെ മലയാളികളും..! സൂപ്പർ മാർക്കറ്റുകളിൽ അരിയ്ക്കും തീവില! അസ്സോസിയേഷൻ ആഘോഷങ്ങൾ വൈകും, ആശങ്കയായി ഇസ്രായേൽ, ഇറാൻ സംഘർഷം!

കേരളീയർക്കൊപ്പം വിഷു ആഘോഷത്തിന് തയ്യാറെടുക്കുകയാണ് യുകെയിലെ മലയാളികളും. ഇവിടെ  മലയാളികളുടെ ഗ്രോസറികളിൽ പോലും കണിക്കൊന്നയും കണിവെള്ളരിയുമൊന്നും ഇക്കൊല്ലം കണികാണാൻ പോലുമില്ല. ഉള്ളവയ്ക്കാകട്ടെ തീവിലയും. പതിവുപോലെ പ്ലാസ്റ്റിക് കണിക്കൊന്നയും വെള്ളരിയും ഒക്കെ ഒരുക്കിയാണ് യുകെ മലയാളികളുടെ ഭവനത്തിലെ വിഷുക്കണി കാണലും ആഘോഷവും. എന്നാൽ വിഷുക്കൈനീട്ടവും  സദ്യയൊരുക്കലും  പായസം വയ്ക്കലുമൊക്കെ മുറയ്ക്ക് നടക്കും. കേരളത്തിന്റെ കാർഷിക വർഷപ്പിറവി  കൂടിയാണ് വിഷു. ഇക്കൊല്ലം വിഷു ഏപ്രിൽ 14 ഞായറാഴ്ച്ച ആയതും ആഘോഷങ്ങൾക്ക് കൂടുതൽ സൗകര്യമാകുന്നു. കേരളത്തെ അപേക്ഷിച്ച് പച്ചക്കറികൾക്ക് പൊതുവേ വിലക്കുറവാണ് യുകെയിലെന്ന് പറയാം. എന്നാൽ അരിവില കുത്തനെ ഉയർന്നുനിൽക്കുന്നു. കിലോയ്ക്ക് 160 രൂപമുതൽ 500 രൂപവരെയായി  അരിവില കുത്തനെ ഉയർന്നിട്ടുണ്ട്. പാലക്കാടൻ മട്ട  അടക്കമുള്ള പ്രമുഖ അരിയിനങ്ങളാണ് 160 രൂപമുതൽ ലഭിക്കുക. നല്ലയിനം ബസുമതി ബിരിയാണി അരിയ്ക്ക് കിലോയ്ക്ക് 500 രൂപവരെയായിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ അരി കയറ്റുമതി നിയന്ത്രണം തുടരുന്നതാണ് വിലക്കയറ്റത്തിന് കാരണം. ഭവനങ്ങളിലെ ആഘോഷം ഏപ്രിൽ 14 നുതന്നെ നടക്കുമെങ്കിലും അസ്സോസിയേഷൻ  ആഘോഷങ്ങൾ ഇക്കുറിയും വൈകും. അവധിദിനങ്ങളും കൂടി  കണക്കിലെടുത്ത് വരും ആഴ്ച്ചകളിലാണ് ഒട്ടുമിക്ക അസ്സോസിയേഷനുകളും  ആഘോഷങ്ങൾ പ്ലാൻ ചെയ്‌തിട്ടുള്ളത്‌. ഈസ്റ്റർ ആഘോഷവും വൈകിയാണ് നടക്കുന്നത് എന്നതിനാൽ പല അസ്സോസിയേഷനുകളും  ഈസ്‌റ്ററും  വിഷുവും ഒരുമിച്ചാണ് ആഘോഷിക്കുന്നത്. വരും ആഴ്ച്ചകളിലെ ശനി, ഞായർ ദിവസങ്ങളിലാണ് കൂടുതൽ മലയാളി അസ്സോസിയേഷനുകളിലേയും ആഘോഷ പരിപാടികൾ. പതിവുപോലെ എൻഎസ്.എസ്  യുകെ ഇക്കൊല്ലവും വിപുലമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. മാസാവസാനമാകും എൻഎസ്എസ് ആഘോഷ പരിപാടികൾ. പശ്ചിമേഷ്യയിൽ ഇസ്രായേൽ - ഗാസ സംഘർഷം രൂക്ഷമായതോടെ, വലിയ യുദ്ധത്തിന് വഴിയൊരുക്കുമോ എന്ന ആശങ്കയും ഇപ്പോൾ ബ്രിട്ടലിനുണ്ട്. സിറിയയിലെ കോൺസുലേറ്റിലെ ആക്രമണത്തിന് പകരമായി തിരിച്ചടിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നല്കിയിട്ടുള്ളതാണ് ഇപ്പോഴത്തെ കനത്ത ആശങ്കയ്ക്ക് കാരണം. ഇറാനോട് ഇസ്രയേലിനെ ആക്രമിക്കരുതെന്നും ആക്രമിച്ചാൽ ഇസ്രയേലിനെ സംരക്ഷിക്കാൻ  പ്രതിബദ്ധരാണെന്നും അമേരിക്കൻ പ്രസിഡന്റ്റ് ബൈഡനും മുന്നറിയിപ്പ് നൽകുന്നു. ഇറാൻ നേരിട്ടുള്ള ആക്രമണത്തിന് തുനിഞ്ഞാൽ അത് ആണവ യുദ്ധത്തിലേക്കുവരെ നയിച്ചേക്കാം. ഇറാനിൽ നിന്നും ഇസ്രായേലിൽ നിന്നും മടങ്ങാൻ യു.എസും യുകെയും ഓസ്‌ട്രേലിയയും പൗരന്മാരോട് ആവശ്യപ്പെട്ടുകഴിഞ്ഞു. ഇസ്രയേലിലേക്കും ഇറാനിലേക്കും പോകരുതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇസ്രയേലിനെതിരെ നേരിട്ടുള്ള ആക്രമണത്തിന് ഇറാൻ  ധൈര്യപ്പെടില്ലെന്നും മറ്റേതെങ്കിലും രാജ്യത്തെ ഇസ്രായേൽ കോൺസുലേറ്റുകൾ ആക്രമിക്കുകയോ ഭീകര സംഘടനകളെ ഉപയോഗിച്ച് ആക്രമണം നടത്തുകയായോ ആയിരിക്കും ഇറാൻ ലക്ഷ്യമിടുകയെന്നും കണക്കാക്കപ്പെടുന്നു.

More Articles

സ്പ്രിംഗ് സീസണിലെ കോവിഡ് ബൂസ്റ്റർ വാക്സിൻ ബുക്കിങ് തിങ്കളാഴ്ച്ച മുതൽ തുടങ്ങും, സൗജന്യ വാക്‌സിൻ വയോധികർ ഉൾപ്പടെ ആർക്കൊക്കെ ലഭിക്കുമെന്ന് അറിയുക, എവിടെ നിന്ന് എടുക്കണമെന്നും ഏതൊക്കെ വാക്‌സിനാണെന്നും അറിയണം
ഓർമ്മച്ചിത്രങ്ങൾ ബാക്കിവെച്ച് അജോയും മടങ്ങി… യുകെ മലയാളികളുടെ മനംകവർന്ന ഫോട്ടോഗ്രാഫറെ മരണം കവർന്നത് ഹൃദയാഘാതത്തിലൂടെ! കുഴഞ്ഞുവീണുള്ള മരണങ്ങളും യുകെ മലയാളികൾക്കിടയിൽ തുടർക്കഥയാകുന്നു
ജോലികഴിഞ്ഞ് മടങ്ങവേ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു! ഡബ്ലിനിലെ വിജേഷിന്റെ വേർപാട് വിശ്വസിക്കാൻ കഴിയാതെ കുടുംബാംഗങ്ങളും സഹപ്രവർത്തകരും; കെയററായി എത്തിയത് മൂന്നുമാസം മുമ്പുമാത്രം! മൃതദേഹം നാട്ടിലെത്തിക്കാൻ സുമനസ്സുകളുടെ സഹായം തേടുന്നു
യുകെയും ഓസ്‌ട്രേലിയയും കാനഡയും വിസ നിയന്ത്രണ നിയമങ്ങൾ കർശനമാക്കുമ്പോൾ, ഇന്ത്യൻ വിദ്യാർഥികൾ കടുത്ത ആശങ്കയിലും ആശയക്കുഴപ്പത്തിലും! പുതിയ മേച്ചിൽപ്പുറങ്ങളായി ജർമ്മനിയും ഫ്രാൻസും അയർലാൻഡും; യു.എസിലേക്കുള്ള തിരിച്ചുവരവും ശക്തമാകുന്നു
യാത്രക്കാർക്ക് ദുരിതമായി ഇംഗ്ലണ്ടിൽ ഇന്നും ട്രെയിൻ സമരം, ലണ്ടൻ ട്യൂബ് ഡ്രൈവർമാർ സമരം പിൻവലിച്ചു; ഏതൊക്കെ സർവീസുകളെ ബാധിക്കുമെന്ന് അറിയുക, യാത്രക്കാർ സർവ്വീസ് ഉറപ്പാക്കി സ്‌റ്റേഷനിലേക്ക് പോകാനും നിർദ്ദേശം, ടിക്കറ്റ് ചാർജ്ജ് റീഫണ്ട് കിട്ടും
എൻഎച്ച്എസിലെ ഒരുവർഷത്തോളം നീണ്ട സമര പരമ്പരകൾക്ക് പരിസമാപ്‌തി, സീനിയർ ഡോക്‌ടർമാരുടെ സമരം ഔദ്യോഗികമായി അവസാനിപ്പിച്ച് ബി.എം.എ, സർക്കാർ ഓഫർ വോട്ടിങ്ങിലൂടെ അംഗീകരിച്ചു, ഡോക്ടർമാർക്ക് 3000 പൗണ്ടിന്റെ വർദ്ധനവ് ലഭിക്കും
ഇംഗ്ലണ്ടിൽ വീടുകളുടെ വില കുറയുന്നു… വരും മാസങ്ങളിലും വിലയിടിയുമെന്ന് പ്രവചനം; ആദ്യമായി വാങ്ങുന്നവർക്കും രണ്ടാംവീട് നോക്കുന്നവർക്കും ഗുണകരം; നാട്ടിലെ വീടുവിറ്റ് മലയാളികളും യുകെയിൽ വാങ്ങുന്നു; കേരളത്തിലെ ഭവന വിപണിയും തകർച്ചയിൽ!
നാഷണൽ ഇൻഷുറൻസ് കട്ടിലെ കുറവ് ശനിയാഴ്ച്ച മുതൽ പ്രാബല്യത്തിൽ, 10ൽ നിന്നും 8% ആയി കുറയും; ശരാശരി തൊഴിലാളികളുടെ ശമ്പളത്തിൽ 450 പൗണ്ടിന്റെ വർദ്ധനവ് ലഭ്യമാകും, സ്വയംതൊഴിലുകാരുടെ കട്ടിലും കൂടുതൽ ഇളവ്; വിലക്കയറ്റ കാലത്ത് അൽപം ആശ്വാസമായി വരുമാന വർദ്ധനവ്

Most Read

British Pathram Recommends