18
MAR 2021
THURSDAY
1 GBP =105.24 1INR
1 USD =83.36 INR
1 EUR =90.18 INR
breaking news : സ്മാര്‍ട്ട് മീറ്റര്‍ ഇല്ലാത്ത കുടുംബങ്ങള്‍ വിതരണക്കാര്‍ക്ക് മീറ്റര്‍ റീഡിങ്ങ് അയച്ചു നല്‍കണമെന്ന് അറിയിപ്പ്; നടപടി തിങ്കളാഴ്ച മുതല്‍ കുറഞ്ഞ വിലകള്‍ നിലവരുമ്പോള്‍ കൂടുതല്‍ പണം നല്‍കുന്നില്ലെന്ന് ഉറപ്പാക്കാന്‍ >>> ഏപ്രിൽ ഒന്നുമുതൽ മിനിമം വേതനം 11.44 പൗണ്ടായി ഉയരും, പൗണ്ടുമുല്യവും കൂടുന്നു, 105 രൂപ കടന്നു; പെസഹ ആചാരണ തിരക്കിൽ യുകെ മലയാളികളും, ഈസ്റ്റർ അവധിക്ക് ഇത്തവണ കുടുതൽപ്പേർ നാട്ടിലെത്തും; ഇന്നുമുതൽ ഹോളിഡേക്കാരുടെ കാറുകൾ നിരത്തുകൾ കീഴടക്കും >>> ഈസ്റ്റര്‍ ദിനത്തില്‍ അവധിയില്ല, മണിപ്പൂരില്‍ ഈസ്റ്റര്‍ ദിനം പ്രവൃത്തി ദിനമാക്കി ഉത്തരവ്, സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിനങ്ങള്‍ ആണെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ് >>> സ്ഥാനാര്‍ത്ഥിയുടെ പോസ്റ്റര്‍ നശിപ്പിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കം, ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ വീട്ടില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ചു >>> ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്താനുള്ള സാധ്യത 99 ശതമാനമെന്ന് പ്രവചിച്ച് രാഷ്ടീയ നിരീക്ഷകര്‍; അങ്കത്തിന് മുമ്പേ ആയുധം വച്ച് കീഴടങ്ങിയ അവസ്ഥയില്‍ ഭരണപക്ഷം, മുതിര്‍ന്ന നേതാക്കള്‍ തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുന്നു >>>
Home >> >> USA

USA

ഡ്രൈവിങ്ങിനിടെ വട്ടം ചാടിയ അണ്ണാന്‍ കുഞ്ഞിനെ രക്ഷിക്കാന്‍ കാര്‍ വെട്ടിച്ചു; നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു കയറിയത് എബ്രഹാം ലിങ്കണിന്റെ വീട്ടിലേക്ക്

ഡ്രൈവിങ്ങിനിടയില്‍ സംഭവിക്കുന്ന അബദ്ധങ്ങള്‍ എപ്പോഴും പതിവാണ്. എന്നാല്‍ അബദ്ധത്തില്‍ പോലും ഒരു ചെറു ജീവിക്കും ആപത്ത് പറ്റരുത് എന്ന് കരുതുന്നവരാണ് നാം എല്ലാവരും. അത്തരത്തില്‍ ഒരു സംഭവമാണ് അമേരിക്കയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നത്.  ഡ്രൈവിംഗിനിടെ റോഡിനു കുറുകെ വന്ന അണ്ണാന്‍ കുഞ്ഞിനെ രക്ഷിക്കാന്‍ കാര്‍ വെട്ടിച്ച യുവതിയുടെ കാര്യം വൈറലാവുകയാണ്. തന്റെ കാറിനു മുന്നിലേക്ക് വന്ന അണ്ണാന്‍ കുഞ്ഞിനെ രക്ഷിക്കാനാണ് യുവതി വേഗം കാര്‍ വെട്ടിച്ചത്. എന്നാല്‍ നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു കയറിയത് അമേരിക്കയുടെ 16-ാമത് പ്രസിഡന്റ് എബ്രഹാം ലിങ്കണിന്റെ വീട്ടിലേയ്ക്ക്. മസാച്യുസെറ്റ്സിലെ ഹിങ്ഹാമിലെ എബ്രഹാം ലിങ്കണിന്റെ പൂര്‍വ്വികരുടെ വകയായ ചരിത്ര ഭവനമാണ് കാര്‍ ഇടിച്ചു കയറിയതിനെ തുടര്‍ന്ന് തകര്‍ന്നത്. വാഹനം റോഡിന്റെ വലതുവശത്തേക്ക് വെട്ടിക്കുകയായിരുന്നുവെന്ന് യുവതി പറഞ്ഞതായി ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. കാറിന്റെ പകുതി ഭാഗം വീടിനുള്ളിലേയ്ക്ക് പ്രവേശിച്ചിരുന്നു. കാര്‍ ഓടിച്ചിരുന്നത് 19 കാരിയായ യുവതിയാണ്. 2014 മോഡല്‍ ഓഡി ക്യു 7 ആണ് അപകടത്തിന് കാരണമായ വാഹനം. ഹിങ്ഹാം പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് അപകടത്തിന്റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ചു. വീടിന്റെ മുന്‍വശത്തുള്ള ഒരു മുറിയിലേയ്ക്കാണ് കാര്‍ ഇടിച്ചു കയറിയത്. വീടിനുള്ളില്‍ താമസിക്കുന്നവര്‍ക്കും ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് ഹിങ്ഹാം പോലീസ് അറിയിച്ചു. തകര്‍ന്ന വീട് സാമുവല്‍ ലിങ്കണ്‍ കോട്ടേജ് എന്നാണ് അറിയപ്പെടുന്നത്. 1650 ലാണ് കോട്ടേജ് പണിതതെന്നും 1740ല്‍ കുറച്ച് പരിഷ്‌കരണങ്ങളും മാറ്റങ്ങളും വരുത്തിയെന്നും ഹിങ്ഹാം ഹിസ്റ്റോറിക്കല്‍ കമ്മീഷന്റെയും ഹിസ്റ്റോറിക് ഡിസ്ട്രിക്റ്റ് കമ്മീഷന്റെയും അഡ്മിനിസ്ട്രേറ്റര്‍ ആന്‍ഡ്രിയ പറഞ്ഞു. ഹിങ്ഹാമിലെ ചരിത്ര പ്രാധാന്യമുള്ളതും പുരാതനവുമായ ഒരു വീടാണിത്. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഹിസ്റ്റോറിക് ന്യൂ ഇംഗ്ലണ്ട് കൈവശം വച്ചിരിക്കുന്ന ഈ വീടിന് ചില സംരക്ഷണ നിയന്ത്രണങ്ങളുണ്ടെന്നും വീടിനകത്തോ പുറത്തോ കാര്യമായ മാറ്റങ്ങള്‍ വരുത്താതെ വീടിനെ സംരക്ഷിക്കുന്നതായും ഹിങ്ഹാം ഹിസ്റ്റോറിക്കല്‍ കമ്മീഷന്റെ അഡ്മിനിസ്ട്രേറ്റര്‍ ചൂണ്ടിക്കാട്ടി.  

ക്യൂബന്‍ സുരക്ഷാ ഉദ്യോഗസ്ഥനും ആഭ്യന്തര മന്ത്രാലയ സേനയ്ക്കും ഉപരോധമേര്‍പ്പെടുത്തി ജോ ബൈഡന്‍

ക്യൂബയ്‌ക്കെതിരെ പുതിയ വിലക്കുമായി ജോ ബൈഡന്‍. വര്‍ഷങ്ങളായി ക്യൂബയ്‌ക്കെതിരെ തുടരുന്ന ഉപരോധത്തിന് പുറമെയാണ് യു എസ് ഭരണകൂടത്തിന്റെ പുതിയ വിലക്ക്. ജോ ബൈഡന്‍ അധികാരത്തിലെത്തിയ ശേഷം ആദ്യമായാണ് ക്യൂബന്‍ സര്‍ക്കാറിനെ സമ്മര്‍ദത്തിലാക്കുന്ന പുതിയ ഉപരോധം പ്രഖ്യാപിക്കുന്നത്. ക്യൂബന്‍ സുരക്ഷാ ഉദ്യോഗസ്ഥനും ആഭ്യന്തര മന്ത്രാലയ സേനയ്ക്കുമാണ് ഉപരോധമേര്‍പ്പെടുത്തിയിരിക്കുന്നത്. 78 വയസ്സുള്ള ക്യൂബന്‍ ഉദ്യോഗസ്ഥന്‍ അല്‍വാരോ ലോപസ് മിയറയാണ് പുതിയ ഉപരോധ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള വ്യക്തി. പ്രഖ്യാപനത്തോട് കടുത്ത വിയോജിപ്പുണ്ടെന്ന് ക്യൂബ അറിയിച്ചു. യു എസ് പ്രഖ്യാപനം തള്ളിയ ക്യൂബ നിയന്ത്രണങ്ങള്‍ വരുത്തേണ്ടത് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്കും സേനയ്ക്കുമെതിരെയാണെന്ന് പ്രതികരിച്ചു. ഒരാഴ്ച മുമ്പ് ക്യൂബന്‍ ഭരണകൂടത്തിനെതിരെ ജനം തെരുവിലിറങ്ങിയതിനെ യു എസ് സ്വാഗതം ചെയ്തിരുന്നു. മുന്‍ പ്രസിഡന്റ് ട്രംപ് സ്വീകരിച്ച അതേ സമീപനം ബൈഡനും തുടരുമെന്നാണ് പുതിയ പ്രഖ്യാപനത്തിലൂടെ വ്യക്തമാകുന്നത്.  

ചരിത്രത്തിലേക്ക് പറന്ന് ശതകോടീശ്വരനും ആമസോണ്‍ മേധാവിയുമായ ജെഫ് ബെസോസ്

വാഷിങ്ടണ്‍: ബഹിരാകാശത്തേക്ക് പറന്നുയര്‍ന്ന് ശതകോടീശ്വരനും ആമസോണ്‍ മേധാവിയുമായ ജെഫ് ബെസോസും ഒപ്പം മൂന്ന് പേരും. യുഎസിലെ വെസ്റ്റ് ടെക്‌സസ് സ്‌പേസ്‌പോര്‍ട്ടിലെ വിക്ഷേപണത്തറയില്‍ നിന്ന് ഇന്ത്യന്‍ സമയം വൈകിട്ട് 6.43നായിരുന്നു ബെസോസിനെയും സംഘത്തെയും വഹിച്ച ബ്ലൂ ഒറിജിന്‍ കമ്പനിയുടെ ക്രൂ ക്യാപ്സൂളുമായി ബൂസ്റ്റര്‍ റോക്കറ്റ് പറന്നുയര്‍ന്നത്. സ്വന്തം കമ്പനിയുടെ ബ്ലൂ ഒറിജിന്‍ റോക്കറ്റിലായിരുന്നു യാത്ര. ഇവിടെ നിന്നും പറന്ന് 7 മിനിറ്റ് 32-ാം സെക്കന്‍ഡില്‍ ബൂസ്റ്റര്‍ റോക്കറ്റ് സുരക്ഷിതമായി ലാന്‍ഡിങ്പാഡിലേക്കു തിരിച്ചെത്തി. 8 മിനിറ്റ് 25-ാം സെക്കന്‍ഡില്‍ ക്രൂ ക്യാപ്‌സൂളിന്റെ പാരച്യൂട്ട് വിന്യസിക്കപ്പെട്ടു. 10 മിനിറ്റ് 21-ാം സെക്കന്‍ഡില്‍ ക്യാപ്സൂള്‍ നിലം തൊട്ടു. ദൃശ്യങ്ങള്‍ കമ്പനി തത്സമയം സംപ്രേഷണം ചെയ്തു.

ആളുകള്‍ വാക്സിനെടുക്കാന്‍ തയ്യാറാകാത്തതിന് കാരണം ഫേസ്ബുക്കാണെന്ന ജോ ബൈഡന്റെ ആരോപണത്തിന് മറുപടി പറഞ്ഞ് ഫേസ്ബുക്ക്

ഫേസ്ബുക്കിനെതിരെ ആരോപണവുമായി വന്ന ജോ ബൈഡന് മറുപടി നല്‍കി ഫേസ്ബുക്ക്. ആളുകള്‍ വാക്സിനെടുക്കാന്‍ തയ്യാറാകാത്തതിന് കാരണം ഫേസ്ബുക്കാണെന്ന് കഴിഞ്ഞ ദിവസം ജോ ബൈഡന്‍ ആരോപിച്ചിരുന്നു. ഇപ്പോള്‍ ബൈഡന്റെ ആരോപണത്തിന് മറുപടിയുമായി ഫേസ്ബുക്ക് രംഗത്തെത്തിയിരിക്കുകയാണ്.'അമേരിക്കയിലെ 85% ഫേസ്ബുക്ക് ഉപയോക്താക്കളും വാക്സിന്‍ സ്വീകരിക്കുകയോ വാക്സിന്‍ സ്വീകരിക്കാന്‍ ആഗ്രഹിക്കുകയോ ചെയ്യുന്നുണ്ട്. ജൂലൈ 4ഓടെ അമേരിക്കയിലെ 70 ശതമാനം ആളുകളെ വാക്സിനേറ്റ് ചെയ്യുകയായിരുന്നു ജോ ബൈഡന്റെ ലക്ഷ്യം. എന്നാല്‍ ഇത് സാധിക്കാത്തതിന് കാരണം ഫേസ്ബുക്ക് അല്ല'- ഫേസ്ബുക്ക് വൈസ് പ്രസിഡന്റ് ഗൈ റോസന്‍ വ്യക്തമാക്കി.

കൊറോണ വൈറസിന്റെ ഉത്ഭവത്തെ കുറിച്ച് രണ്ടാം ഘട്ട അന്വേഷണത്തിന് ഉത്തരവിട്ട് ടെഡ്രോസ് അഥനോം ഗെബ്രിയേസസ്; ചൈന സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു

ജനീവ: മനുഷ്യരാശിയെ തന്നെ പിടിച്ചുലച്ച മഹാമാരിയായ കൊറോണ വൈയറസിന്റൈ ഉത്ഭവത്തെ കുറിച്ച് രണ്ടാം ഘട്ട അന്വേഷത്തിന് ഉത്തരവിട്ട് ടെഡ്രോസ് അഥനോം ഗെബ്രിയേസസ്. 2019ല്‍ മനുഷ്യരില്‍ ആദ്യമായി കൊറോണ കേസ് റിപ്പോര്‍ട്ട് ചെയ്ത സ്ഥലത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ലബോറട്ടറികളും റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടുകളും, കൊറോണ വൈറസ് വ്യാപിച്ചെന്ന് കരുതുന്ന വുഹാനിലെ മത്സ്യമാര്‍ക്കറ്റ് ഉള്‍പ്പടെയുള്ള എല്ലാ മാംസ മാര്‍ക്കറ്റുകളും രണ്ടാം ഘട്ട പരിശോധനയ്ക് വിധേയമാക്കാനാണ് നിര്‍ദേശം.അദ്ദേഹം പ്രതീഷിക്കുന്നത് ചൈന സഹകരിക്കുമെന്നാണ്.ആദ്യഘട്ടത്തിലെ കണ്ടെത്തല്‍ പ്രകാരം വവ്വാലില്‍ നിന്ന് മറ്റൊരു മൃഗത്തിലൂടെയാകാം മനുഷ്യരില്‍ കൊറോണ വൈറസ് പ്രവേശിച്ചത് എന്നായിരുന്നു.

35 വര്‍ഷത്തിനിടയില്‍ 6000 സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചു; സര്‍വ്വകലാശാല മുന്‍ ഗൈനക്കോളജിസ്റ്റിന് 7.3 കോടി ഡോളര്‍ പിഴ വിധിച്ച് കോടതി

ന്യൂയോര്‍ക്ക്: ആറായിരത്തോളം സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച കാലിഫോര്‍ണിയ സര്‍വകലാശാലയിലെ മുന്‍ ഗൈനക്കോളജിസ്റ്റിന് പഴി വിധിച്ച് കോടതി. ലോസ് ആഞ്ചല്‍സ്, കാലിഫോര്‍ണിയ സര്‍വകലാശാലയിലെ മുന്‍ ഗൈനക്കോളജിസ്റ്റ് ജെയിംസ് ഹീപ്സിനെതിരെയാണ് കോടതി ശിക്ഷ വിധിച്ചത്. 7.3 കോടി ഡോളറാണ് ശിക്ഷയായി വിധിച്ചിരിക്കുന്നത്. 35 വര്‍ഷത്തിനിടെ ആറായിരത്തോളം സ്ത്രീകളെയാണ് പ്രതി ലൈംഗികമായി പീഡിപ്പിച്ചത്. കേസില്‍ തിങ്കളാഴ്ച കോടതി അന്തിമ വിധി പ്രഖ്യാപിക്കുകയായിരുന്നു. നിരവധി സ്ത്രീകളാണ് പ്രതിയ്‌ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്.പതിറ്റാണ്ടുകള്‍ നീണ്ടു നിന്ന യു.സി.എല്‍.എയിലെ ഉദ്യോഗസ്ഥ ജീവിതത്തിനിടെ പ്രതിയായ ജെയിംസ് രോഗികളെയാണ് പീഡനത്തിന് വിധേയമാക്കിയത്. ഹീപ്സിനെതിരെ 100 ലധികം രോഗികള്‍ ആരോപണം ഉന്നയിക്കുകയും നിയമനടപടിയുമായി മുന്നോട്ടുപോകുകയും ചെയ്തിരുന്നു. 64 കാരനായ ഹീപ്സ് നിലവില്‍ 21 ക്രിമിനല്‍ കേസുകളാണ് നേരിടുന്നത്.

ഞാന്‍ അമേരിക്കന്‍ പൗരനാണ്, പക്ഷെ എന്റെയുള്ളില്‍ ആഴത്തില്‍ ഇന്ത്യയുണ്ട്, ഞാനാരാണോ അതിന്റെ വലിയൊരു ഭാഗമാണ് ഇന്ത്യ: ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈ

വാഷിങ്ടണ്‍: ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈയോട് ഇന്ത്യക്കാരനാണോ അതോ അമേരിക്കക്കാരനാണോ എന്ന ബി.ബി.സി അവതാരകന്റെ ചോദ്യത്തിന് വ്യക്തമായ മറുപടി പറഞ്ഞ് സുന്ദര്‍ പിച്ചൈ. 'ഞാന്‍ അമേരിക്കന്‍ പൗരനാണ്, പക്ഷെ എന്റെയുള്ളില്‍ ആഴത്തില്‍ ഇന്ത്യയുണ്ട്, ഞാനാരാണോ അതിന്റെ വലിയൊരു ഭാഗമാണ് ഇന്ത്യ'. സുന്ദര്‍ പിച്ചൈ പറഞ്ഞു.കോവിഡ് കാലത്ത് ലോകമെമ്പാടും മൃതദേഹങ്ങളേന്തിയുള്ള ട്രക്കുകള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത് കാണേണ്ടി വന്നപ്പോഴും കഴിഞ്ഞ മാസങ്ങളില്‍ ഇന്ത്യയില്‍ സംഭവിച്ചകാര്യങ്ങള്‍ കണ്ടപ്പോഴുമാണ് അവസാനമായി താന്‍ കരഞ്ഞതെന്നും സുന്ദര്‍ പിച്ചൈ വ്യക്തമാക്കി.

ഇന്ന് ശക്തിയേറിയ സൗരക്കാറ്റ് ഭൂമിയിലേക്ക് എത്തിയേക്കും; മൊബൈല്‍ ടിവി സഗ്നലുകള്‍ തടസ്സപ്പെടുമെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ

വാഷിങ്ടണ്‍: 16 ലക്ഷം കിലോമീറ്റര്‍ വേഗത്തില്‍ ശക്തിയേറിയ സൗരക്കാറ്റ് ഭൂമിയോടടുക്കുകയാണെന്നും, ഇന്ന് അത് ഭൂമിയിലെത്തിയേക്കുമെന്നും അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ മുന്നറിയിപ്പു നല്‍കി.  സൂര്യന്റെ അന്തരീക്ഷത്തില്‍ നിന്ന് ഉദ്ഭവിച്ച കാറ്റ് ഭൂമിയുടെ കാന്തിക മണ്ഡലത്തിന്റെ ആധിപത്യമുള്ള ബഹിരാകാശ മേഖലയെ സാരമായി ബാധിക്കുമെന്ന് സ്‌പേസ്വെതര്‍ ഡോട്ട്‌കോം എന്ന വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. കാറ്റിന്റെ വേഗം ഉപഗ്രഹ സിഗ്‌നലുകളെ തടസപ്പെടുത്തിയേക്കുമെന്ന് നാസ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ദക്ഷിണ, ഉത്തര ധ്രുവങ്ങളില്‍ സൗരക്കാറ്റ് ഭംഗിയേറിയ മിന്നല്‍പ്പിണരുകളുണ്ടാക്കും. ഈ മേഖലയ്ക്കടുത്തു കഴിയുന്നവര്‍ക്ക് രാത്രിയില്‍ നോര്‍ത്തേണ്‍ ലൈറ്റ് അഥവാ അറോറ എന്ന പ്രതിഭാസം കാണാനും സാധിക്കും. ഭൂമിയുടെ പുറമേയുള്ള അന്തരീക്ഷം ചൂടുപിടിക്കും. കൃത്രിമോപഗ്രഹങ്ങളെ ഇതു ബാധിക്കും. ജിപിഎസിനെയും മൊബൈല്‍ ഫോണ്‍, സാറ്റ്ലൈറ്റ് ടിവി സിഗ്‌നലുകളിലും തടസങ്ങള്‍ നേരിടും. വൈദ്യുത ട്രാന്‍സ്ഫോര്‍മറുകളെയും ഇതു ബാധിച്ചേക്കുമെന്നും മുന്നറിയിപ്പുണ്ട്.

ഇന്ത്യയിലെ യുഎസ് അംബാസിഡറായി ലോസ് ആഞ്ചലസ് മേയര്‍ എറിക് ഗാര്‍സെറ്റിയെ നാമനിര്‍ദ്ദേശം ചെയ്ത് പ്രസിഡന്റ് ജോ ബൈഡന്

ഇന്ത്യയിലെ യുഎസ് അംബാസഡറായി ലോസ് ആഞ്ചലസ് മേയര്‍ എറിക് ഗാര്‍സെറ്റിയെ നാമനിര്‍ദേശം ചെയ്ത് പ്രസിഡന്റ് ജോ ബൈഡന്‍. സെനറ്റിന്റെ അംഗീകാരം ലഭിച്ചാല്‍ ഗാര്‍സെറ്റി(50) കെന്നത്ത് ജസ്റ്ററിന് പകരമായി ഇന്ത്യയിലെത്തും. ഇദ്ദേഹത്തിനൊപ്പം മൊണോക്കയിലേക്ക് ഡെനിസ് കാമ്പെല്‍ ബാവറിനേയും ബംഗ്ലാദേശിലേക്ക് പീറ്റര്‍ ഡി ഹാസിനേയും ചിലിയിലേക്ക് ബെര്‍ണാഡെറ്റ് എം മീഹാനേയും സ്ഥാനപതികളായി നാമനിര്‍ദേശം ചെയ്തിട്ടുണ്ട്. ജസ്റ്ററിനെ കൗണ്‍സില്‍ ഓണ്‍ ഫോറിന്‍ റിലേഷന്‍സില്‍ വിശിഷ്ട അംഗമായി ഈ ആഴ്ച ആദ്യം നിയമിച്ചിരുന്നു. 2013 മുതല്‍ ലോസ് ആഞ്ചലിസ് നഗരത്തിന്റെ മേയറായ എറിക് 12 വര്‍ഷത്തോളം കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതില്‍ ആറ് വര്‍ഷത്തോളം കൗണ്‍സില്‍ പ്രസിഡന്റുമായിരുന്നു. 40 യുഎസ് മേയര്‍മാരെ കൂട്ടുപിടിച്ച് പാരീസ് കാലാവസ്ഥാ ഉടമ്പടി നടപ്പാക്കണമെന്ന് ഗാര്‍സെറ്റി ആവശ്യപ്പെട്ടിരുന്നു. 97 നഗരങ്ങള്‍ ചേര്‍ന്ന സി40 സിറ്റീസിന്റെ ചെയര്‍മാനാണ് നിലവില്‍ അദ്ദേഹം. 

അമേരിക്കയില്‍ കോവിഡ് വീണ്ടും പിടിമുറുക്കുന്നു; ഏപ്രില്‍ മുതല്‍ വാക്സിന്‍ പ്രചാരണത്തില്‍ വലിയ കുറവുണ്ടായത് വലിയ കാരണം

അമേരിക്കയില്‍ നിന്നും കോവിഡ് പിടിവിട്ടു തുടങ്ങി എന്ന് തന്നെയാണഅ എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്ത ഞെട്ടിക്കുകയാണ്. ഒരാഴ്ചക്കിടെ ശരാശരി 13,859 കേസുകളാണ് പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്നത്. മുന്‍ ആഴ്ചകളില്‍ നിന്ന് വ്യത്യസ്തമായി കഴിഞ്ഞ രണ്ടാഴ്ചക്കിടെ കോവിഡ് കേസുകളില്‍ 21 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഡെല്‍റ്റ വകഭേദമാണ് രോഗവ്യാപനത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അമേരിക്കന്‍ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കുറവുണ്ടായിട്ടുണ്ട്. ജൂലൈ നാലാണ് അമേരിക്കന്‍ സ്വാതന്ത്ര്യദിനം. വരും ദിവസങ്ങളില്‍ കേസുകള്‍ വര്‍ധിക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ജൂലൈ മൂന്ന് വരെയുള്ള കണക്ക് അനുസരിച്ച് ഡെല്‍റ്റ വകഭേദം ബാധിച്ചവരാണ് രോഗികളില്‍ അധികവുമെന്ന് സെന്റര്‍ ഫോര്‍ ഡീസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷ്യന്‍ അറിയിച്ചു. കേസുകളില്‍ 52 ശതമാനവും ഡെല്‍റ്റ വകഭേദം ബാധിച്ചതാണ്.  നിലവില്‍ രാജ്യത്ത് പ്രായപൂര്‍ത്തിയായവരില്‍ 67 ശതമാനവും വാക്സിന്‍ സ്വീകരിച്ചിട്ടുണ്ട്. വാക്സിന്‍ ലഭ്യത ഏറ്റവും കൂടുതലുള്ള രാജ്യങ്ങളുടെ പട്ടികയില്‍ അമേരിക്ക മുന്‍പന്തിയിലാണ്. എന്നാല്‍ ഏപ്രില്‍ മുതല്‍ വാക്സിന്‍ പ്രചാരണത്തില്‍ വലിയ കുറവുണ്ടായിട്ടുണ്ട്. സ്വാതന്ത്ര്യദിനത്തിന് മുന്‍പ് പ്രായപൂര്‍ത്തിയായവരില്‍ 70 ശതമാനത്തിനും വാക്സിന്‍ നല്‍കുമെന്നാണ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. 67 ശതമാനം ആളുകള്‍ക്ക് മാത്രമേ വാക്സിന്‍ നല്‍കാന്‍ സാധിച്ചുള്ളൂ. 

More Articles

മാസ്‌ക് ധരിക്കാതെ വിമാനത്തില്‍ പ്രവേശിച്ചത് 30 പേര്‍; അമേരിക്കന്‍ എയര്‍ലൈന്‍സ് ടേക്ക് ഓഫ് ചെയ്തത് ഒരു ദിവസത്തിനു ശേഷം
ഇന്ത്യയ്ക്ക് അമേരിക്കയുടെ ധനസഹായം; കൊവിഡില്‍ പെട്ടുപോയ ഇന്ത്യയ്ക്ക് അമേരിക്ക 41ലക്ഷം ഡോളര്‍ സഹായം പ്രഖ്യാപിച്ചു
കനത്ത ചൂടും ഉഷ്ണ തരംഗവും മൂലം വലയുന്ന കാനഡയില്‍ വീണ്ടും ജനം വലയുന്നു; കാനഡയില്‍ കാട്ടു തീ പടര്‍ന്ന് പിടിക്കുന്നു
ലോകം മുഴുവന്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായ ജോര്‍ജ് ഫ്‌ളോയിഡ് വധക്കേസില്‍ പൊലീസുകാരന് 22വര്‍ഷം തടവുശിക്ഷ
ജോ ബൈഡന്‍ പ്രസിന്റായ ശേഷം രണ്ടാമതും ആക്രമണം: അമേരിക്ക സിറിയ-ഇറാക്ക് അതിര്‍ത്തിയില്‍ വ്യോമാക്രമണം നടത്തി അമേരിക്ക

Most Read

British Pathram Recommends