18
MAR 2021
THURSDAY
1 GBP =103.82 INR
1 USD =83.57 INR
1 EUR =88.66 INR
breaking news : മോര്‍ട്ട്‌ഗേജ് ലഭിക്കുന്നത് മുതല്‍ പ്രതിമാസ തിരിച്ചടവില്‍ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ വരെ ഈ മൂന്നക്കം ഒഴിച്ചുകൂടാനാകില്ല; യുകെയില്‍ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ എങ്ങനെ മെച്ചപ്പെടുത്താമെന്ന് നോക്കാം.... >>> പോലീസ് സുരക്ഷയ്ക്കായി ഹോം ഓഫീസിനെതിരെ നല്‍കിയ കേസില്‍ പരാജയപ്പെട്ട ഹാരി രാജകുമാരന്‍ 1 മില്ല്യണ്‍ പൗണ്ട് തിരിച്ചടയ്ക്കാന്‍ വിധി; തുക പകുതിയാക്കി കുറയ്ക്കണമെന്ന അപേക്ഷ ജഡ്ജ് തള്ളി >>> 'സര്‍ഗം സ്റ്റീവനേജ്' ഈസ്റ്റര്‍-വിഷു-ഈദ് ആഘോഷത്തില്‍ പെയ്തിറങ്ങിയത് മതൈക്യ സ്‌നേഹമാരി; വര്‍ണ്ണ വിസ്മയം തീര്‍ത്ത് 'ഹോളി ഫെസ്റ്റ്‌സും', ഗാനമേളയും, കലാവിരുന്നും, ഡീജെയും >>> മധ്യവേനലവധിക്കാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ നടത്തുന്നത് വിലക്കികൊണ്ടുള്ള ഉത്തരവ്: വിലക്ക് വിദ്യാലയങ്ങള്‍ പാലിക്കുന്നു എന്ന് ഉറപ്പുവരുത്തണമെന്ന് ബാലാവകാശ കമ്മീഷന്‍ >>> പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി കെട്ടിയ കയറില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ച സംഭവം: പൊലീസിന് ഗുരുതര വീഴ്ച വന്നിരുന്നതായി വ്യാപകമായ വിമര്‍ശനം >>>
Home >> TECHNOLOGY

TECHNOLOGY

വാട്‌സ്ആപ്പ് ഉപയോഗിക്കാന്‍ പ്രായപരിധി കുറച്ചു!!! ഇനി പതിനാറ് വയസ്സ് എന്നില്ലെന്ന് മെറ്റ

വാട്‌സ്ആപ്പ് ഉപയോഗിക്കാനുള്ള പ്രായപരിധി കുറച്ച് മെറ്റ. വാട്‌സ്ആപ്പിന്റെ മാതൃകമ്പനിയായ മെറ്റയാണ് പ്രായപരിധി കുറച്ച്. ഇതുവരെ 16 വയസ്സ് എന്നായിരുന്നു പ്രായം. അത് 13 ലേക്കാണ് വെട്ടിക്കുറച്ചത്. യുകെയിലും യൂറോപ്യന്‍ യൂണിയനിലും മെറ്റയുടെ പുതിയ നയം വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. പ്രായപരിധി കുറച്ച് കൊണ്ടുള്ള പ്രഖ്യാപനം ഫെബ്രുവരിയിലാണ് സോഷ്യല്‍ മീഡിയ കമ്പനി നടത്തിയത്. ഫേസ്ബുക്കിന്റെയും ഇന്‍സ്റ്റാഗ്രാമിന്റെയും ഉടമസ്ഥാവകാശമുള്ള മെറ്റയുടെ പരിഷ്‌കാരത്തിനെതിരെ കനത്ത വിമര്‍ശനമാണ് ലോകമെങ്ങും ഉയരുന്നത്. 16-ല്‍ നിന്ന് 13 വയസ്സായി വയസ് കുറയ്ക്കുന്നത് തെറ്റായ തീരുമാനമാണെന്ന് വിദഗ്ധര്‍ വിമര്‍ശിക്കുന്നു. മന:ശാസ്ത്രജ്ഞര്‍ ഉള്‍പ്പടെയുള്ളവര്‍ നല്‍കിയ മുന്നറിയിപ്പിനെ മെറ്റ അവഗണിച്ചതിനെതിരെ പ്രതിഷേധം പുകയുന്നു. ലാഭം മാത്രമാണ് വാട്‌സ്ആപ്പ് ലക്ഷ്യമാക്കുന്നതെന്ന് സ്മാര്‍ട്ട്‌ഫോണ്‍ ഫ്രീ ചൈല്‍ഡ്ഹുഡ് ഗ്രൂപ്പ് ആരോപിച്ചു. 12 വയസ് മുതല്‍ ഉപയോഗിക്കാന്‍ അനുവദിക്കുന്നത് കുട്ടികള്‍ക്ക് തെറ്റായ സന്ദേശം നല്‍കും. കുട്ടികളുടെ സുരക്ഷയ്ക്കും മാനസികാരോഗ്യത്തിനും മെറ്റ വിലകല്‍പ്പിക്കുന്നില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.

വാട്‌സ്ആപ്പില്‍ പുതിയ ഫീച്ചര്‍, ഇനി ചിത്രങ്ങള്‍ വളരെ ഏളുപ്പത്തില്‍ പങ്കിടാം!!!

സന്ദേശങ്ങള്‍ കൈമാറുക മാത്രമല്ല വളരെ എളുപ്പം ചിത്രങ്ങളും ഡോക്യുമെന്റുകളും വീഡിയോകളും എല്ലാം പങ്കുവയ്ക്കാന്‍ സാധിക്കുന്ന ഒന്നാണ് വാട്‌സ്ആപ്പ്. എന്നാല്‍ ഇതാ ചിത്രങ്ങള്‍ പങ്കുവയ്ക്കാന്‍ കൂടുതല്‍ എളുപ്പമാക്കുന്ന പുതിയ ഫീച്ചര്‍ ആണ് വാട്‌സ്ആപ്പ് അവതരിപ്പിക്കുന്നത്. അറ്റാച്ച് ഫയല്‍ ഓപ്ഷന്‍ വഴിയാണ് ചിത്രങ്ങള്‍ നിലവില്‍ പങ്കിടുന്നത്. അയക്കേണ്ട ചിത്രങ്ങളില്‍ ടാപ്പ് ചെയത് സെന്‍ഡ് ചെയ്യുന്നതാണ് രീതി. ഇതിന് പകരം ഫോട്ടോ ഷെയറിങ് എളുപ്പമാക്കുന്നതാണ് പുതിയ ഫീച്ചര്‍. വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് അനുസരിച്ച് ഉപയോക്താക്കള്‍ അറ്റാച്ച് ഫയല്‍ ബട്ടണ്‍ അല്‍പ നേരം അമര്‍ത്തിപ്പിടിച്ച് ഫോട്ടോ സുഹൃത്തുക്കളുമായി പങ്കിടാം. നിലവില്‍ തെരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്കായാണ് ഈ ഫീച്ചര്‍ പുറത്തിറങ്ങുക. പിന്നീട് എല്ലാ ഉപയോക്താക്കള്‍ക്കും ഫീച്ചര്‍ ലഭ്യമാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇവ കൂടാതെ പുതിയ അപ്‌ഡേറ്റില്‍ മറ്റെന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന.

വാട്‌സ്ആപ്പിന്റെ ലിങ്ക് പ്രൈവസി ഫീച്ചര്‍ വരുന്നു, ഇനി തട്ടിപ്പ് ലിങ്കുകളെ പേടിക്കേണ്ട!!

ഉപയോക്താക്കളുടെ സുരക്ഷയുടെ കാര്യത്തില്‍ വാട്‌സ്ആപ്പ് പുലര്‍ത്തുന്ന ശ്രദ്ധ പ്രശംസനീയമാണ്. ഓരോ പുതിയ ഫീച്ചറുകളും അവതരിപ്പിക്കുമ്പോള്‍ സുരക്ഷയുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വാട്‌സ്ആപ്പ് കൊടുക്കാറുണ്ട്. അത്തരത്തില്‍ ഈ ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് ഒരുപാട് ഉപകാരപ്പെടും. വാട്‌സ്ആപ്പില്‍ വരുന്ന തട്ടിപ്പ് ലിങ്കുകളില്‍ നിന്ന് ഉപയോക്താവിനെ രക്ഷിക്കുന്നതാണ് പുതിയ ഫീച്ചര്‍. ലിങ്ക് പ്രൈവസി ഫീച്ചര്‍ എന്ന പേരിലാണ് ഇതിനായി വാട്‌സ്ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ ഇറക്കിയ ഫീച്ചര്‍ ഉടന്‍ തന്നെ എല്ലാവര്‍ക്കും ലഭ്യമാകുമെന്നാണ് പ്രതീക്ഷ. ലിങ്ക് പ്രിവ്യു ഓഫ് ചെയ്ത് വെയ്ക്കാന്‍ കഴിയുന്നതാണ് ഫീച്ചര്‍. അതായത് ഈ ഫീച്ചര്‍ പ്രയോജനപ്പെടുത്തിയാല്‍ ലിങ്കുമായി ബന്ധപ്പെട്ട് സാധാരണനിലയില്‍ വരുന്ന തമ്പ്‌നെയില്‍ അല്ലെങ്കില്‍ മറ്റു ഡേറ്റകള്‍ ദൃശ്യമാകില്ല. വാട്‌സ്ആപ്പില്‍ സുരക്ഷിതമായി ചാറ്റുകള്‍ നടത്താന്‍ സഹായിക്കുന്നവിധമാണ് ഫീച്ചര്‍. ഡേറ്റാ ചോര്‍ച്ച തടയുക എന്നതാണ് ഈ ഫീച്ചറിന്റെ പ്രധാനപ്പെട്ട ഉദ്ദേശം. പ്രൈവസിയില്‍ പോയി ലിങ്ക് പ്രിവ്യൂ ഓപ്ഷന്‍ ഡിസെബിള്‍ ചെയ്യാന്‍ കഴിയുന്ന വിധമാണ് ക്രമീകരണം ഒരുക്കിയിരിക്കുന്നത്.  

വീഡിയോകള്‍ പ്ലേ ചെയ്യുമ്പോഴും വാട്‌സ്ആപ്പിന്റെ പിക്ചര്‍-ഇന്‍-പിക്ചര്‍ മോഡ് ഓപ്ഷന്‍ ഉപയോഗിക്കാം, പരീക്ഷണത്തില്‍ വാട്‌സ്ആപ്പ്

വാട്‌സ്ആപ്പില്‍ പരീക്ഷണങ്ങളുടെ കാലമാണ്. പുത്തന്‍ വാട്‌സ്ആപ്പ് ഫീച്ചറുകളാണ് വാട്‌സ്ആപ്പ് പരീക്ഷിച്ച് കഴിഞ്ഞത്. ഇപ്പോഴും അണിയറയില്‍ വ്യത്യസ്തമായവ കൊണ്ടുവരാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ആ കൂട്ടത്തില്‍ പിക്ചര്‍-ഇന്‍-പിക്ചര്‍ മോഡില്‍ പുത്തന്‍ പരീക്ഷണമാണ് വാട്‌സ്ആപ്പ് നടത്തുന്നത്. വിഡിയോ കോള്‍ മിനിമൈസ് ചെയ്ത് തടസമില്ലാതെ ഫോണിലെ മറ്റ് ആപ്പുകള്‍ ഉപയോഗിക്കാനുള്ള പിക്ചര്‍-ഇന്‍-പിക്ചര്‍ മോഡ് വാട്സ്ആപ്പില്‍ നിലവില്‍ ലഭ്യമാണ്. ഇപ്പോള്‍ വിഡിയോകള്‍ പ്ലേ ചെയ്യുമ്പോഴും ഈ ഫീച്ചര്‍ ലഭ്യമാക്കാനുള്ള പരീക്ഷണത്തിലാണ് വാട്സ്ആപ്പ്. വാട്സ്ആപ്പില്‍ വിഡിയോ കാണുമ്പോള്‍ മള്‍ട്ടിടാസ്‌ക്കിങ് സൗകര്യം ആണ് മെച്ചപ്പെടുത്തുന്നത്. വിവിധ ചാറ്റുകളിലൂടെയോ ആപ്പിന്റെ മറ്റ് ഓപ്ഷനുകളിലേക്ക് പോകുമ്പോഴും മര്‍ട്ടിടാസ്‌ക്കിങ് ചെയ്യാന്‍ അനുവദിക്കുന്ന ഫീച്ചര്‍ നടപ്പിലാക്കാനുള്ള തയാറെടുപ്പിലാണ് വാട്‌സ്ആപ്പ്. ഫീച്ചര്‍ പുതിയ അപ്ഡേറ്റില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഷെയര്‍ ചെയ്യുന്ന യൂട്യൂബ്, ഇന്‍സറ്റ്ഗ്രാം, വീഡിയോകള്‍ക്കായി പിക്ചര്‍-ഇന്‍-പിക്ചര്‍ ഫീച്ചര്‍ ലഭ്യമാണെങ്കിലും വാട്സ്ആപ്പില്‍ നേരിട്ട് പങ്കിടുന്ന വീഡിയോകള്‍ക്ക് ഫീച്ചര്‍ നിലവില്‍ ലഭ്യമല്ല. പിക്ചര്‍-ഇന്‍-പിക്ചര്‍ ഫീച്ചറിന്റെ കൂടുതല്‍ സെക്ഷനിലേക്ക് കൊണ്ടുവരുന്നത് ആപ്പില്‍ തന്നെ വീഡിയോകള്‍ കാണാന്‍ ഉപയോക്താക്കളെ പ്രാപ്തരാക്കും.

'ഗൂഗിള്‍ ആ സൗജന്യം ഇനി നിര്‍ത്തുന്നു, എല്ലാം പണം കൊടുത്ത് മാത്രം', ഇനി എന്ത് സംശയം വന്നാലും ഗൂഗിളിലേക്ക് ഓടാന്‍ ഒന്ന് മടിക്കും

പറമ്പില്‍ കുറുന്തോട്ടി ഉണ്ടോ എന്ന് പോലും ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുന്ന ഒരു കാലമാണിത്. മനുഷ്യന് അന്ത്യമില്ലാത്ത ചോദ്യത്തിന് ഗൂഗിളിന് നല്‍കാനാകാത്ത ഉത്തരവും ഇല്ലെന്ന് തന്നെയാണ് വിശ്വാസം. എന്നാല്‍ ആ 'സൗജന്യം' ഗൂഗിള്‍ നിര്‍ത്തലാക്കുകയാണ്.  ഇനി മുതല്‍ ആ സേവനങ്ങള്‍ക്ക് പണം നല്‍കേണ്ടി വരും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഗൂഗിള്‍ സെര്‍ച്ചിന് നിരക്ക് ഏര്‍പ്പെടുത്താന്‍ ആലോചിക്കുകയാണ് കമ്പനി. സെര്‍ച്ച് എഞ്ചിനില്‍ മാറ്റങ്ങളുണ്ടാകുകയും 'പ്രീമിയം' ഫീച്ചറുകള്‍ക്ക് പണം ഈടാക്കുന്ന കാര്യം കമ്പനി പരിഗണിക്കുന്നുണ്ട്. ഈ പ്രീമിയം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതാകുമെന്നാണ് സൂചന. പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകള്‍ക്കൊപ്പം എഐ സവിശേഷതകള്‍ സംയോജിപ്പിക്കാന്‍ കഴിയുന്ന ഓപ്ഷനുകള്‍ക്കൂടി ഗൂഗിള്‍ കണ്ടെത്തുകയാണ്. ജിമെയിലിനും ഡോക്‌സിനും ഒപ്പം എഐ അസിസ്റ്റന്റിന്റെ ഫീച്ചറും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.  

വാട്‌സ്ആപ്പും ഇന്‍സ്റ്റഗ്രാമും പണിമുടക്കി!!! വാട്‌സ്ആപില്‍ മെസേജുകള്‍ അയക്കാനാവുന്നില്ലെന്ന് പരാതിപ്പെട്ട് ഉപയോക്താക്കള്‍ 

ഇന്നലെ രാത്രിയില്‍ വാട്‌സ്ആപ്പും ഇന്‍സ്റ്റഗ്രാമും പണിമുടക്കി. ബുധനാഴ്ച രാത്രി ഇന്ത്യന്‍ സമയം 11.45ഓടെയാണ് മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പും ഇന്‍സ്റ്റഗ്രാമും പണിമുടക്കിയത്.  രാത്രിയില്‍ പലര്‍ക്കും സേവനങ്ങള്‍ ലഭിച്ചില്ല. വാട്‌സ്ആപ്പ് നിശ്ചലമായപ്പോള്‍ തന്നെ വാട്‌സ്ആപില്‍ മെസേജുകള്‍ അയക്കാനാവുന്നില്ലെന്ന് നിരവധി ഉപയോക്താക്കള്‍ പരാതിപ്പെട്ടു. മൊബൈല്‍ ആപ്ലിക്കേഷനിലും ബ്രൗസര്‍ വഴി കംപ്യൂട്ടറുകളില്‍ പ്രവര്‍ത്തിക്കുന്ന വാട്‌സ്ആപ് വെബ് സേവനത്തിലും ഒരുപോലെ തടസം നേരിട്ടു. ചില ഉപയോക്താക്കള്‍ക്ക് വാട്‌സ്ആപില്‍ പ്രശ്‌നങ്ങള്‍ നേരിട്ടതായി മനസിലാക്കുന്നുവെന്നും വളരെ വേഗം തന്നെ എല്ലാവര്‍ക്കും പൂര്‍ണതോതില്‍ സേവനങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായും വാട്‌സ്ആപ് അധികൃതര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ കുറിച്ചു.  അതേസമയം ഇന്‍സ്റ്റഗ്രാമിലും പ്രശ്‌നങ്ങളുണ്ടായെന്ന് ഉപയോക്താക്കള്‍ പറഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ ഫീഡും സ്റ്റോറുകളും അപ്‌ഡേറ്റ് ആവുന്നതുമില്ല. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് മെറ്റയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഇത്തരത്തിലുള്ള തടസങ്ങള്‍ നേരിടുന്നത്.

ഇനി താല്‍പര്യമുള്ളവര്‍ക്ക് മാത്രം റീല്‍സ് ഷെയര്‍ ചെയ്യാം, ഇന്‍സ്റ്റഗ്രാമിന്റെ 'ബ്ലെന്‍ഡ്' ഫീച്ചര്‍ വരുന്നു

ഉപയോക്താക്കള്‍ക്ക് ഇന്‍സ്റ്റഗ്രാമിന്റെ പുതിയ ഫീച്ചര്‍ വരുന്നു. ഇനി തങ്ങള്‍ക്ക് താല്‍പര്യമുള്ളവര്‍ക്ക് മാത്രം ഷെയര്‍ ചെയ്യാവുന്ന 'ബ്ലെന്‍ഡ്' ഫീച്ചറാണ് പുതിയ അപ്ഡേറ്റിലുള്ളത്. ഉപയോക്താക്കള്‍ക്ക് തങ്ങളുടെ സ്വകാര്യത കൊണ്ടുവരികയണ് ഇതിലൂടെ ഇന്‍സ്റ്റഗ്രാം ലക്ഷ്യമിടുന്നത്.  ഉപയോക്താക്കള്‍ പോസ്റ്റ് ചെയ്യുന്ന ഷോര്‍ട്സ് പരിമിതമായ കാഴ്ചക്കാര്‍ക്ക് മാത്രം കാണാന്‍ അനുവദിക്കുന്നതാണ് ഫീച്ചര്‍. ഡെവലപ്പര്‍ അലസ്സാന്‍ഡ്രോ പാലൂസി ആണ് പുതിയ ഫീച്ചര്‍ ആദ്യം കണ്ടെത്തിയത്, ഉപയോക്താക്കള്‍ പങ്കിടുന്ന റീലുകളെ അടിസ്ഥാനമാക്കിയാണ് സ്വകാര്യ ഫീഡ് സൃഷ്ടിക്കുക. മാത്രമല്ല, പുതിയ ഫീഡ് രണ്ട് ഉപയോക്താക്കള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്നും അവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും ബ്ലെന്‍ഡില്‍ നിന്ന് പുറത്തുപോകാന്‍ സാധിക്കുമെന്നും അലസ്സാന്‍ഡ്രോ പാലൂസി പങ്കിട്ട ഫീച്ചറിന്റെ സ്‌ക്രീന്‍ഷോട്ടിലൂടെ വ്യക്തമാകുന്നു. ഇന്‍സ്റ്റാഗ്രാം ഉടന്‍ 'ബ്ലെന്‍ഡ്' ഫീച്ചര്‍ ഉപയോക്താക്കളിലേക്ക് എത്തിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഫീച്ചര്‍ എത്തുന്നതോടെ സുഹൃത്തുക്കള്‍ തമ്മില്‍ ഇഷ്ടാനുസൃതവും സ്വകാര്യമായും ഫീഡ് സൃഷ്ടിക്കാന്‍ കഴിയും. ഉപയോക്താക്കള്‍ക്ക് സുഹൃത്തുക്കളുമായി എളുപ്പത്തില്‍ കണക്റ്റുചെയ്യാന്‍ സാധിക്കുന്ന ഫീച്ചറാണ് ഇന്‍സ്റ്റാഗ്രാം റീലുകള്‍.

നാഗേഷന്‍ ബാറുകളെല്ലാം ഇനി താഴെ, വാട്‌സ്ആപ്പില്‍ ആ മാറ്റങ്ങള്‍ ശ്രദ്ധിച്ചോ?

പലതരം അപ്‌ഡേഷനുകളും മാറ്റങ്ങളുമായി 2024 മികച്ചതാക്കുകയാണ് വാട്‌സ്ആപ്പ്. നിരന്തരമായി പുതിയ ഫീച്ചറുകളാണ് വാട്‌സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ പുതിയൊരു മാറ്റമാണ് വാട്‌സ്ആപ്പില്‍ വന്നിരിക്കുന്നത്. നേരത്തെ സ്‌ക്രീനിന് മുകളിലുണ്ടായിരുന്ന വാട്‌സാപ്പിന്റെ നാവിഗേഷന്‍ ബാര്‍ ഇനിമുതല്‍ താഴെയായിരിക്കും. പലര്‍ക്കും ഇതിനകം തന്നെ ഈ പുതിയ രീതി വന്നു കഴിഞ്ഞു എന്നാണ് പറയുന്നത്. ആഡ്രോയിഡ് ഫോണുകളില്‍ ആണ് പുതിയ അപ്‌ഡേറ്റ് അവതരിപ്പിച്ചുകഴിഞ്ഞത്. ചാറ്റ്സ്, കോള്‍സ്, കമ്മ്യൂണിറ്റീസ്, സ്റ്റാറ്റസ് ടാബ് എന്നിവ വാട്സാപ്പ് വിന്‍ഡോയുടെ താഴേക്ക് മാറ്റാന്‍ പദ്ധതിയുണ്ടെന്ന് വാട്സാപ്പ് ഫീച്ചര്‍ ട്രാക്കര്‍ വെബ്സൈറ്റായ വാബീറ്റാ ഇന്‍ഫോ മുമ്ബ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം ഐഒഎസിന്റെ ശൈലി അനുസരിച്ചും ഗൂഗിളിന്റെ പുതിയ മെറ്റീരിയല്‍ ഡിസൈന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചുമാണ് പുതിയ മാറ്റമെന്ന് ബീറ്റാ ടെസ്റ്റര്‍മാര്‍ വിലയിരുത്തുന്നുണ്ട്. പുതിയ നാവിഗേഷന്‍ ബാര്‍ എളുപ്പം ഉപയോഗിക്കാനാവുമെന്ന് വാട്സാപ്പ് അവകാശപ്പെടുന്നു.  

ഇനി ടിക്ടോക്ക് പോലുള്ള ജനപ്രിയ ഷോര്‍ട്ട് വീഡിയോകള്‍ അവതരിപ്പിക്കാം, അടിമുടി മുഖംമാറാനുള്ള ഒരുക്കത്തില ലിങ്ക്ഡ്ഇന്‍ 

ജോലി തിരയുന്നത് എല്ലാവരും ആശ്രയിച്ചിരുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം 'ലിങ്ക്ഡ്ഇന്‍' തങ്ങളുടെ മുഖം മിനുക്കുന്നു. മൈക്രോസോഫ്റ്റ് ലിങ്ക്ഡ് ഇന്നിനെ ഏറ്റെടുത്തിരുന്നു. ഇതിനു ശേഷം ആണ് വലിയ മാറ്റം വരുന്നത്.  ഇപ്പോഴിതാ, ടിക്ടോകിലൂടെ ജനപ്രിയമായ ഷോര്‍ട്ട് വീഡിയോകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ലിങ്ക്ഡ്ഇന്‍. ടിക് ടോകിന് പിന്നാലെ, ഇന്‍സ്റ്റഗ്രാമും യൂട്യൂബും ഫേസ്ബുക്കും സ്‌നാപ്ചാറ്റുമൊക്കെ ഹൃസ്വ വിഡിയോകള്‍ പരീക്ഷിക്കുകയും വിജയിക്കുകയും ചെയ്തിരുന്നു. അതിനായുള്ള പരീക്ഷണം ലിങ്ക്ഡ്ഇന്നില്‍ പുരോഗമിക്കുന്നതായി ടെക്ക്രഞ്ച് റിപ്പോര്‍ട്ട് ചെയ്യുന്നു.    നാവിഗേഷന്‍ ബാറിലെ പുതിയ 'വീഡിയോ' ടാബിലാകും ഷോര്‍ട്ട് വീഡിയോകള്‍ കാണാനുള്ള ഓപ്ഷന്‍ ദൃശ്യമാവുക. നിങ്ങള്‍ വീഡിയോ തിരഞ്ഞെടുത്ത് കഴിഞ്ഞാല്‍ സൈ്വപ്പുചെയ്യാനാകുന്ന ഹ്രസ്വ വീഡിയോകളുടെ നീണ്ട നിര തന്നെ കാണാം. ടിക് ടോക്കിന് സമാനമായ ഒരു വെര്‍ട്ടിക്കല്‍ വീഡിയോ പ്ലാറ്റ്‌ഫോം തന്നെയാണ് അവതരിപ്പിക്കുന്നത്.  വിഡിയോ ഷെയര്‍ ചെയ്യാനും ലൈക്ക് ചെയ്യാനും കമന്റ് ചെയ്യാനുമൊക്കെ കഴിയും.

വാട്‌സ്ആപ്പ് വീഡിയോകള്‍ വേഗത്തില്‍ ഫോര്‍വേഡ് ചെയ്യാനും റിവൈന്‍ഡ് ചെയ്യാനും ഇനി മുതല്‍ സാധിക്കും, പുതിയ ഫീച്ചര്‍ ഇങ്ങനെ

പുതുപുത്തന്‍ ഫീച്ചര്‍ അവതരിപ്പിച്ച് ഉപയോക്താക്കള്‍ക്ക് വീണ്ടും പ്രിയപ്പെട്ടതാകുകയാണ് വാട്‌സ്ആപ്പ്. വാട്‌സ്ആപ്പ് വീഡിയോ ഫോര്‍വേര്‍ഡ് ചെയ്യാനും റിവൈന്‍ഡ് ചെയ്യാനും സൗകര്യമൊരുക്കുന്നതാണ് വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചര്‍. വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം ആപ്പിന്റെ 23.12.0.71 പതിപ്പില്‍ ഫീച്ചര്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്. വീഡിയോയുടെ അരികില്‍ ഡബിള്‍ ടാപ്പ് ചെയ്ത് വീഡിയോകള്‍ വേഗത്തില്‍ ഫോര്‍വേഡ് ചെയ്യാനും റിവൈന്‍ഡ് ചെയ്യാനും പുതിയ ഫീച്ചറിലൂടെ സാധിക്കും. നിലവില്‍ ആപ്പിനുള്ളില്‍ വിഡിയോകള്‍ റെക്കോര്‍ഡ് ചെയ്യാനും അയയ്ക്കാനും വാട്‌സ്ആപ്പ് ഉപയോക്താക്കളെ അനുവദിക്കുന്നുണ്ട്. ഫീച്ചര്‍ എത്തുന്നതോടെ ഉപയോക്താക്കള്‍ക്ക് വിഡിയോയുടെ പ്രസക്തമായ ഭാഗങ്ങള്‍ വിഡിയോ മുഴുവനായി കാണാതെ തന്നെ എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കും. യുട്യൂബില്‍ വിഡിയോ പ്ലേ ചെയ്യുന്നതു പോലെ തന്നെ വാട്‌സആപ്പിലും കാണാം.

More Articles

ഇനി വെള്ളപ്പൊക്കം ഉണ്ടാകുന്നത് നേരത്തെ അറിയാം, ഏഴ് ദിവസം മുമ്പ് പ്രളയം പ്രവചിക്കാന്‍ തങ്ങളുടെ  എ.ഐ മോഡലിന് സാധിക്കുമെന്ന് ഗൂഗിള്‍
എഐ അധിഷ്ഠിത എഡിറ്റിങ് ടൂള്‍ ഉപയോഗിച്ച് ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാം, വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചര്‍ ഇങ്ങനെ
ഇനി ഒന്നല്ല മൂന്ന് മെസേജുകള്‍ പിന്‍ ചെയ്ത് വയ്ക്കാം, വാട്‌സ്ആപ്പ് ചാറ്റിങ് ഇനി കൂടുതല്‍ എളുപ്പമാകും
വോയ്‌സ് മെസേജ് ഇനി ടെക്‌സ്റ്റ് മെസേജിലേക്ക് മാറ്റണോ? ഇതാ വാട്‌സ്ആപ്പില്‍ പുതിയ ഫീച്ചര്‍ പണിപ്പുരയില്‍
കാഴ്ചയില്ലാത്തവര്‍ക്ക് കാഴ്ച ലഭ്യമാക്കുന്ന ഉപകരണം വരുന്നു, ന്യൂറാലിങ്കിന്റെ അടുത്ത പദ്ധതിയുമായി ഇലോണ്‍ മസ്‌ക്
ഇനി സ്റ്റാറ്റസ് മുപ്പത് സെക്കന്റ് അല്ല, ഒരുമിനിറ്റ് വരെയുളള സ്റ്റാറ്റസ് അപ്‌ലോഡ് ചെയ്യാന്‍ സാധിക്കുന്ന പുതിയ ഫീച്ചര്‍ വരുന്നു
വാട്‌സ്ആപ്പിലും ഇനി പണമിടപാടിന് 'ക്യൂആര്‍ കോഡ്', ചാറ്റ് ലിസ്റ്റില്‍ നിന്നുകൊണ്ട് തന്നെ പുതിയ ഫീച്ചര്‍ ഉപയോഗിക്കാം
2007ല്‍ അവതരിപ്പിക്കപ്പെട്ട ആദ്യ ഐഫോണ്‍ വീണ്ടും ലേലത്തിന്, വില റെക്കോര്‍ഡ് അടിക്കുമെന്ന് പ്രതീക്ഷ

Most Read

British Pathram Recommends