18
MAR 2021
THURSDAY
1 GBP =105.24 1INR
1 USD =83.36 INR
1 EUR =90.18 INR
breaking news : സ്മാര്‍ട്ട് മീറ്റര്‍ ഇല്ലാത്ത കുടുംബങ്ങള്‍ വിതരണക്കാര്‍ക്ക് മീറ്റര്‍ റീഡിങ്ങ് അയച്ചു നല്‍കണമെന്ന് അറിയിപ്പ്; നടപടി തിങ്കളാഴ്ച മുതല്‍ കുറഞ്ഞ വിലകള്‍ നിലവരുമ്പോള്‍ കൂടുതല്‍ പണം നല്‍കുന്നില്ലെന്ന് ഉറപ്പാക്കാന്‍ >>> ഏപ്രിൽ ഒന്നുമുതൽ മിനിമം വേതനം 11.44 പൗണ്ടായി ഉയരും, പൗണ്ടുമുല്യവും കൂടുന്നു, 105 രൂപ കടന്നു; പെസഹ ആചാരണ തിരക്കിൽ യുകെ മലയാളികളും, ഈസ്റ്റർ അവധിക്ക് ഇത്തവണ കുടുതൽപ്പേർ നാട്ടിലെത്തും; ഇന്നുമുതൽ ഹോളിഡേക്കാരുടെ കാറുകൾ നിരത്തുകൾ കീഴടക്കും >>> ഈസ്റ്റര്‍ ദിനത്തില്‍ അവധിയില്ല, മണിപ്പൂരില്‍ ഈസ്റ്റര്‍ ദിനം പ്രവൃത്തി ദിനമാക്കി ഉത്തരവ്, സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിനങ്ങള്‍ ആണെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ് >>> സ്ഥാനാര്‍ത്ഥിയുടെ പോസ്റ്റര്‍ നശിപ്പിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കം, ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ വീട്ടില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ചു >>> ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്താനുള്ള സാധ്യത 99 ശതമാനമെന്ന് പ്രവചിച്ച് രാഷ്ടീയ നിരീക്ഷകര്‍; അങ്കത്തിന് മുമ്പേ ആയുധം വച്ച് കീഴടങ്ങിയ അവസ്ഥയില്‍ ഭരണപക്ഷം, മുതിര്‍ന്ന നേതാക്കള്‍ തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുന്നു >>>
Home >> TECHNOLOGY

TECHNOLOGY

വാട്‌സ്ആപ്പ് വീഡിയോകള്‍ വേഗത്തില്‍ ഫോര്‍വേഡ് ചെയ്യാനും റിവൈന്‍ഡ് ചെയ്യാനും ഇനി മുതല്‍ സാധിക്കും, പുതിയ ഫീച്ചര്‍ ഇങ്ങനെ

പുതുപുത്തന്‍ ഫീച്ചര്‍ അവതരിപ്പിച്ച് ഉപയോക്താക്കള്‍ക്ക് വീണ്ടും പ്രിയപ്പെട്ടതാകുകയാണ് വാട്‌സ്ആപ്പ്. വാട്‌സ്ആപ്പ് വീഡിയോ ഫോര്‍വേര്‍ഡ് ചെയ്യാനും റിവൈന്‍ഡ് ചെയ്യാനും സൗകര്യമൊരുക്കുന്നതാണ് വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചര്‍. വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം ആപ്പിന്റെ 23.12.0.71 പതിപ്പില്‍ ഫീച്ചര്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്. വീഡിയോയുടെ അരികില്‍ ഡബിള്‍ ടാപ്പ് ചെയ്ത് വീഡിയോകള്‍ വേഗത്തില്‍ ഫോര്‍വേഡ് ചെയ്യാനും റിവൈന്‍ഡ് ചെയ്യാനും പുതിയ ഫീച്ചറിലൂടെ സാധിക്കും. നിലവില്‍ ആപ്പിനുള്ളില്‍ വിഡിയോകള്‍ റെക്കോര്‍ഡ് ചെയ്യാനും അയയ്ക്കാനും വാട്‌സ്ആപ്പ് ഉപയോക്താക്കളെ അനുവദിക്കുന്നുണ്ട്. ഫീച്ചര്‍ എത്തുന്നതോടെ ഉപയോക്താക്കള്‍ക്ക് വിഡിയോയുടെ പ്രസക്തമായ ഭാഗങ്ങള്‍ വിഡിയോ മുഴുവനായി കാണാതെ തന്നെ എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കും. യുട്യൂബില്‍ വിഡിയോ പ്ലേ ചെയ്യുന്നതു പോലെ തന്നെ വാട്‌സആപ്പിലും കാണാം.

ഇനി വെള്ളപ്പൊക്കം ഉണ്ടാകുന്നത് നേരത്തെ അറിയാം, ഏഴ് ദിവസം മുമ്പ് പ്രളയം പ്രവചിക്കാന്‍ തങ്ങളുടെ  എ.ഐ മോഡലിന് സാധിക്കുമെന്ന് ഗൂഗിള്‍

ലോകത്ത് ഉണ്ടാകാന്‍ പോകുന്ന വിപത്തുകള്‍ നേരത്തെ മുന്‍കൂട്ടി പ്രവചിക്കാനുള്ള കഴിവ് ആര്‍ക്കെങ്കിലും ഉണ്ടായിരുന്നെങ്കില്‍ എത്രവലിയ നാശനഷ്ടങ്ങളും മരണങ്ങളും ഒഴിവായേനേ. എന്നാല്‍ തങ്ങളുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മോഡലിന് അത് സാധിക്കുമെന്നാണ് ഗൂഗിള്‍ പറയുന്നത്. ഏഴ് ദിവസം മുമ്പ് പ്രളയം പ്രവചിക്കാന്‍ കഴിയുമെന്ന് അവകാശപ്പെട്ടാണ് ഗൂഗിള്‍ രംഗത്തെത്തിയിരിക്കുന്നത്. വെള്ളപ്പൊക്കം ഏറ്റവും സാധാരണമായ പ്രകൃതിദുരന്തങ്ങളില്‍ ഒന്നാണ് കൂടാതെ പ്രതിവര്‍ഷം 50 ബില്യണ്‍ ഡോളറിന്റെ സാമ്ബത്തിക നാശനഷ്ടങ്ങള്‍ ഉണ്ടാക്കുന്നു. കാലാവസ്ഥാ വ്യതിയാനം 2000 മുതല്‍ വെള്ളപ്പൊക്ക സംഭവങ്ങളെ കൂടുതല്‍ ത്വരിതപ്പെടുത്തി, ലോക ജനസംഖ്യയുടെ 19 ശതമാനത്തെ അതായത് ഏകദേശം 1.5 ബില്യണ്‍ ആളുകളെ അത് ബാധിക്കുന്നു. സയന്‍സ് ജേണലായ നേച്ചറില്‍ പ്രസിദ്ധീകരിച്ച ഒരു പേപ്പറില്‍, പ്രവചനം നടത്താന്‍ പൊതുവായി ലഭ്യമായ ഡാറ്റ പ്രോസസ്സ് ചെയ്യുന്ന രണ്ട് എ.ഐ മോഡലുകള്‍ തങ്ങള്‍ സംയോജിപ്പിക്കുന്നുവെന്ന് ടെക് ഭീമന്‍ പറഞ്ഞു. 'ഹൈഡ്രോളജിക് മോഡല്‍ ഒരു നദിയില്‍ ഒഴുകുന്ന വെള്ളത്തിന്റെ അളവ് പ്രവചിക്കുന്നു, കൂടാതെ 'വെള്ളപ്പൊക്ക മാതൃക' ഏതൊക്കെ പ്രദേശങ്ങളെ ബാധിക്കുമെന്നും ജലനിരപ്പ് എത്ര ഉയരത്തിലായിരിക്കുമെന്നും പ്രവചിക്കുന്നു'.

എഐ അധിഷ്ഠിത എഡിറ്റിങ് ടൂള്‍ ഉപയോഗിച്ച് ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാം, വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചര്‍ ഇങ്ങനെ

വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചര്‍ വരുന്നു. എഐ അധിഷ്ഠിത ടൂള്‍ ഉപയോഗിച്ച് ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാന്‍ സൗകര്യമുള്ള ഫീച്ചറാണ് പുതുതായി വരുന്നത്. പുതിയ ഫീച്ചര്‍ വാട്‌സ്ആപ്പിന്റെ അണിയറയില്‍ വികസിപ്പിച്ച് വരുന്നതായാണ് പുറത്തുവരുന്ന വിവരങ്ങള്‍ പറയുന്നത്. ഒരു ചിത്രത്തെ റീ സ്റ്റൈല്‍ ചെയ്യാനും വികസിപ്പിക്കാനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായിക്കുന്ന തരത്തിലാണ് പുതിയ ഫീച്ചര്‍. ചിത്രത്തിന്റെ പശ്ചാത്തലം എളുപ്പത്തില്‍ പരിഷ്‌കരിക്കാന്‍ കഴിയുന്നതാണ് ഫീച്ചര്‍. ആന്‍ഡ്രോയിഡ് 2.24.7.13 അപ്‌ഡേറ്റിനായി വാട്‌സ്ആപ്പിന്റെ പുതിയ ബീറ്റാ പതിപ്പില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത എഡിറ്റിങ് ടൂള്‍ ഫീച്ചര്‍ ഉള്‍പ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. വാട്‌സ്ആപ്പ് സ്‌ക്രീനിന്റെ മുകളില്‍ ഗ്രീന്‍ ഐക്കണ്‍ ആയാണ് ഈ ഫീച്ചര്‍ ക്രമീകരിച്ചിരിക്കുന്നത്. ഇത് ടാപ്പ് ചെയ്യുമ്പോള്‍ മൂന്ന് ഓപ്ഷന്‍ ലഭിക്കും. background, restyle, expand എന്നിങ്ങനെയാണ് ഈ മൂന്ന് ഓപ്ഷനുകള്‍ നല്‍കിയിരിക്കുന്നത്.  

ഇനി ഒന്നല്ല മൂന്ന് മെസേജുകള്‍ പിന്‍ ചെയ്ത് വയ്ക്കാം, വാട്‌സ്ആപ്പ് ചാറ്റിങ് ഇനി കൂടുതല്‍ എളുപ്പമാകും

വാട്‌സ്ആപ്പില്‍ നിലവില്‍ ഉള്ള എല്ലാ ഫീച്ചറുകളില്‍ നിന്നും വ്യത്യാസമായ കൂടുതല്‍ സൗകര്യം ഉള്ള ഫീച്ചറുകള്‍ ആണ് പുറത്ത് വരുന്നത്. അതിനാല്‍ തന്നെ ഉപയോക്താക്കളെല്ലാം വലിയ കാത്തിരിപ്പിലാണ്. ഇപ്പോഴിതാ വീണ്ടും പുതിയൊരു മാറ്റമാണ് വാട്‌സ്ആപ്പിലെത്തുന്നത്. ഇക്കുറി മാറ്റം വരുന്നത് വാട്‌സ്ആപ്പ് ചാറ്റിലെ പിന്‍ ചെയ്യുന്ന ഓപ്ഷനിലാണ്. ഇതുവരെ ഒരു മെസേജ് മാത്രമാണ് പിന്‍ ചെയ്ത് വയ്ക്കാന്‍ സാധിച്ചിരുന്നുള്ളൂ. ഇനി മുതല്‍ മൂന്ന് മെസേജുകള്‍ വരെ പിന്‍ ചെയ്യാന്‍ ഉപയോക്താവിനെ അനുവദിക്കും എന്നതാണ് പുതിയ ഫീച്ചറിന്റെ പ്രത്യേകത. ഒരു ചാറ്റില്‍ മൂന്ന് മെസേജുകള്‍ വരെ പിന്‍ ചെയ്ത് വെയ്ക്കാന്‍ കഴിയുന്നത് ഉപയോക്താവിന് ഏറെ പ്രയോജനം ചെയ്യുമെന്നാണ് വാട്സ്ആപ്പിന്റെ വിലയിരുത്തല്‍. ഇതുവഴി പ്രധാനപ്പെട്ട സന്ദേശങ്ങള്‍ എളുപ്പം കണ്ടെത്താന്‍ ഉപയോക്താവിന് സാധിക്കും. വരും ദിവസങ്ങളില്‍ തന്നെ ആന്‍ഡ്രോയിഡ്, ഐഒഎസ്, വെബ് വേര്‍ഷനുകളില്‍ ഇത് ലഭ്യമാവുമെന്നാണ് പ്രതീക്ഷ. വാട്സ്ആപ്പ് സ്‌ക്രീനിന്റെ വലതുവശത്തുള്ള ത്രീ ഡോട്ട്സില്‍ പിന്‍ തെരഞ്ഞെടുത്ത് വേണം ഇത് ആക്ടീവാക്കാന്‍. എത്രനാള്‍ മെസേജ് പിന്‍ ചെയ്ത് വെയ്ക്കണമെന്ന് ഉപയോക്താവിന് മുന്‍കൂട്ടി തീരുമാനിക്കാന്‍ കഴിയും. 24 മണിക്കൂര്‍, ഏഴ് ദിവസം, 30 ദിവസം ഇവയില്‍ ഏതെങ്കിലും തെരഞ്ഞെടുത്ത് മുന്നോട്ടുപോകുന്നതിനുള്ള സൗകര്യമാണ് ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഒരുക്കിയിരിക്കുന്ന്ത്.

വോയ്‌സ് മെസേജ് ഇനി ടെക്‌സ്റ്റ് മെസേജിലേക്ക് മാറ്റണോ? ഇതാ വാട്‌സ്ആപ്പില്‍ പുതിയ ഫീച്ചര്‍ പണിപ്പുരയില്‍

വാട്‌സ്ആപ്പില്‍ വരുന്ന വോയ്‌സ്‌മെസേജിനോട് താല്‍പര്യം ഇല്ലാത്തവരാണോ നിങ്ങള്‍. എന്നാലിതാവോയ്‌സ്‌മെസേജ് ഇനി ടെക്‌സ്റ്റ് മെസേജ് ആകും. ഇതിനായി വാട്സ്ആപ്പില്‍ വോയിസ് ട്രാസ്‌ക്രിപ്ഷന്‍ ഫീച്ചര്‍ എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.  വോയ്സ് മെസേജുകള്‍ ടെക്സ് ഫോര്‍മാറ്റിലേക്ക് മാറ്റുന്നതാണ് ഫീച്ചര്‍. ഫീച്ചര്‍ ലഭ്യമാകണമെങ്കില്‍ എന്‍ ടു എന്‍ഡ് ട്രാന്‍സ്‌ക്രിപ്ഷനില്‍ 150എംബി അധിക ഡേറ്റ ഡൗണ്‍ലോഡ് ചെയ്യേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വോയ്സ് നോട്ടുകള്‍ ടെക്സ് ഫോര്‍മാറ്റിലേക്ക് മാറ്റുന്നതിനുള്ള ഫീച്ചറിനായി പരീക്ഷണത്തിലാണ് വാസ്ആപ്പ്. ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പാക്കുന്നതിന് എന്‍ടുഎന്‍ഡ് എന്‍ക്രിപ്ഷനും നടപ്പാക്കും. ഉപയോക്താക്കര്‍ അധിക പാക്കേജ് ഡൗണ്‍ലോഡ് ചെയ്തതിന് ശേഷം, വാട്ട്‌സ്ആപ്പ് ട്രാന്‍സ്‌ക്രിപ്ഷനുകളെ മെസേജ് ബബിളിലേക്ക് ഇത് സംയോജിപ്പിക്കും, ഓഡിയോ പ്ലേ ചെയ്യാന്‍ സാധ്യമല്ലാത്ത സാഹചര്യങ്ങളില്‍ പോലും വോയ്‌സ് സന്ദേശങ്ങള്‍ എളുപ്പത്തില്‍ വായിക്കാന്‍ ഇത് സഹായിക്കുന്നു. ഫീച്ചര്‍ ശ്രവണ വൈകല്യമുള്ള ഉപയോക്താക്കള്‍ക്ക് എളുപ്പമാക്കുകയും. ഓഡിയോ കേള്‍ക്കാന്‍ സാധ്യമല്ലാത്ത സാഹചര്യങ്ങളിലുള്ള ഉപയോക്താക്കള്‍ക്ക് സഹായകമാകുകയും ചെയ്യും. ദൈര്‍ഘ്യമേറിയ വോയ്‌സ് നോട്ടുകള്‍ ലഭിക്കുമ്പോള്‍ വോയ്‌സ് സന്ദേശങ്ങള്‍ ട്രാന്‍സ്‌ക്രൈബ് ചെയ്യാനുള്ള സൗകര്യവും ഫീച്ചറിന് ഉണ്ടായിരിക്കും

കാഴ്ചയില്ലാത്തവര്‍ക്ക് കാഴ്ച ലഭ്യമാക്കുന്ന ഉപകരണം വരുന്നു, ന്യൂറാലിങ്കിന്റെ അടുത്ത പദ്ധതിയുമായി ഇലോണ്‍ മസ്‌ക്

വിപ്ലവകരമായ കണ്ടുപിടുത്തങ്ങളാണ് ഇലോണ്‍ മസ്‌കിന്റെ ന്യൂറാലിങ്ക് കമ്പനി നടത്തിക്കൊണ്ടിരിക്കുന്നത്. കംപ്യൂട്ടറുമായി മനുഷ്യരുടെ തലച്ചോറിനെ ബന്ധിപ്പിച്ച് ഇതിലൂടെ കംപ്യുട്ടര്‍ ഉപകരണങ്ങള്‍ നിയന്ത്രിക്കാന്‍ മനുഷ്യരെ പ്രാപ്തരാക്കുകയാണ് ന്യൂറാലിങ്കിന്റെ ലക്ഷ്യമിടുന്നതെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോഴിതാ മറ്റൊരു പുതിയൊരു പദ്ധതിക്ക് പിന്നാലെയാണ് ന്യൂറാലിങ്ക്. ടേലിപതി എന്ന ബ്രെയിന്‍ ചിപ്പ് തളര്‍ന്നുകിടക്കുന്ന ഒരു വ്യക്തിയുടെ തലച്ചോറില്‍ ഘടിപ്പിച്ച വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ പദ്ധതി പുറത്ത് വിട്ടത്. കാഴ്ചയില്ലാത്തവര്‍ക്ക് കാഴ്ച ലഭ്യമാക്കുന്ന ഉപകാരണമായിരിക്കും ന്യൂറാലിങ്കിന്റെ അടുത്ത പദ്ധതിയെന്നാണ് സ്ഥാപകനായ ശതകോടീശ്വര വ്യവസായി ഇലോണ്‍ മസ്‌ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഡോഗ് ഡിസൈനര്‍ എന്നയാള്‍ എക്സില്‍ പങ്കുവെച്ച ഒരു പോസ്റ്റിന് മറുപടിയായാണ് ഇലോണ്‍ മസ്‌ക് ഇക്കാര്യം അറിയിച്ചത്.  

ഇനി സ്റ്റാറ്റസ് മുപ്പത് സെക്കന്റ് അല്ല, ഒരുമിനിറ്റ് വരെയുളള സ്റ്റാറ്റസ് അപ്‌ലോഡ് ചെയ്യാന്‍ സാധിക്കുന്ന പുതിയ ഫീച്ചര്‍ വരുന്നു

പുതുവര്‍ഷം പിറന്നത് മുതല്‍ വാട്‌സ്ആപ്പില്‍ പുത്തന്‍ ഫീച്ചറുകളുടെ പരീക്ഷണമാണ്. ഇപ്പോഴിതാ പതിവ് പോലെ തന്നെ മറ്റൊരു ഫീച്ചറാണ് വാട്‌സ്ആപ്പിലേക്ക് എത്തുന്നത്. നിലവില്‍ മുപ്പത് സെക്കന്റ് വരെ മാത്രമുള്ള സ്റ്റാറ്റസ് അപ്‌ലോഡിന്റെ സമയത്തില്‍ ആണ് മാറ്റം വരുന്നത്. പുതിയ അപ്‌ഡേഷന്‍ പ്രകാരം വരുന്നതോടെ ഒരുമിനിറ്റ് വരെയുളള സ്റ്റാറ്റസ് അപ്‌ലോഡ് ചെയ്യാനാകും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആന്‍ഡ്രോയിഡിനുള്ള ഏറ്റവും പുതിയ വാട്ട്സാപ്പ് ബീറ്റ അപ്ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള ചില ബീറ്റ ടെസ്റ്റര്‍മാര്‍ക്കാണ് ഇത് ലഭിക്കുന്നത്. വരും ആഴ്ചകളില്‍ ഇത് കൂടുതല്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ വഴി പങ്കിടുന്ന ദൈര്‍ഘ്യമേറിയ വിഡിയോകള്‍ കാണുന്നതിന് ഉപയോക്താക്കള്‍ വാട്ട്സാപ്പ് അപ്ഡേറ്റ് ചെയ്യേണ്ടതായി വന്നേക്കാം. നേരത്തെ പ്രൊഫൈല്‍ ചിത്രങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ എടുക്കുന്നതില്‍ നിയന്ത്രണം വരുത്തിയിരുന്നു. കൂടാതെ ആരുടെയെങ്കിലും സ്റ്റാറ്റസ് അപ്ഡേറ്റുകളിലെ പരാമര്‍ശം ഉപയോക്താക്കളെ അറിയിക്കുന്നതു പോലെയുള്ള നിരവധി പുതിയ അപ്ഡേറ്റുകളും കുറച്ച് ദിവസങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ പ്രൈവസി ഫീച്ചര്‍ അനുസരിച്ച് മറ്റുള്ളവരുടെ പ്രൊഫൈലില്‍ കയറിയുള്ള സ്‌ക്രീന്‍ഷോട്ട് എടുക്കലിനാണ് നിയന്ത്രണം വന്നിരിക്കുന്നത്. ഉപയോക്താക്കളുടെ സ്വകാര്യത മുന്‍നിര്‍ത്തിയാണ് ഈ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. നിലവില്‍ ആന്‍ഡ്രോയിഡില്‍ ഈ ഫീച്ചര്‍ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ഉടനെ ഐഫോണില്‍ ഈ ഫീച്ചറെത്തുമെന്നാണ് പ്രതീക്ഷ.

വാട്‌സ്ആപ്പിലും ഇനി പണമിടപാടിന് 'ക്യൂആര്‍ കോഡ്', ചാറ്റ് ലിസ്റ്റില്‍ നിന്നുകൊണ്ട് തന്നെ പുതിയ ഫീച്ചര്‍ ഉപയോഗിക്കാം

വാട്‌സആപ്പ് വഴി പണമിടപാട് നടത്താന്‍ പുതിയ സൗകര്യം ഒരുങ്ങുന്നു. യുപിഐ സേവനം പോലെ തന്നെ ക്യൂര്‍ കോഡിലൂടെയാണ് ഇടപാട് നടത്താന്‍ സാധിക്കുന്നത്. ആപ്പില്‍ നിന്ന് കൊണ്ട് തന്നെ ഇടപാടുകള്‍ വേഗത്തില്‍ ചെയ്യാന്‍ കഴിയുന്നതാണ് ഫീച്ചര്‍. പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിക്കുന്ന ഫീച്ചര്‍ വൈകാതെ തന്നെ എല്ലാവരിലേക്കും എത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മറ്റ് യുപിഐ സേവന ആപ്പുകള്‍ പോലെ തന്നെ അതിവേഗം ഉപയോഗിക്കാന്‍ കഴിയും എന്നാണ് പ്രതീക്ഷ. തുടക്കത്തില്‍ ആന്‍ഡ്രോയിഡ് ബീറ്റാ പതിപ്പിലാണ് ഈ ഫീച്ചര്‍ ലഭ്യമാവുക. വേഗത്തില്‍ ഇടപാട് നടത്താന്‍ കഴിയുന്ന ഷോര്‍ട്ട്കട്ട് മാതൃകയിലാണ് ഈ ഫീച്ചര്‍ അവതരിപ്പിക്കുക. നിലവില്‍ ഓണ്‍ലൈന്‍ പേയ്മെന്റ് വിവിധ ഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഇത് ഒഴിവാക്കി വേഗത്തില്‍ ഇടപാട് നടത്താന്‍ കഴിയുന്ന തരത്തിലാണ് ഫീച്ചര്‍

2007ല്‍ അവതരിപ്പിക്കപ്പെട്ട ആദ്യ ഐഫോണ്‍ വീണ്ടും ലേലത്തിന്, വില റെക്കോര്‍ഡ് അടിക്കുമെന്ന് പ്രതീക്ഷ

2007ല്‍ അവതരിപ്പിക്കപ്പെട്ട ആദ്യ ഐഫോണിന് നിരവധി ആരാധകരാണ് ഉള്ളത്. അതുകൊണ്ടു തന്നെ 2007 ല്‍ അവതരിപ്പിക്കപ്പെട്ട ആദ്യ ഐഫോണ്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പലരും ലേലത്തില്‍ വെക്കാറുണ്ട്. ഇപ്പോഴിതാ വീണ്ടും ലേലത്തില്‍ വയ്ക്കുകയാണ്. വര്‍ഷം 2024 ആയിട്ടും സ്റ്റീവ് ജോബ്സ് അന്ന് പുറത്തിറക്കിയ ആദ്യ ഐഫോണ്‍ മോഡലുകളോടുള്ള ആളുകളുടെ താല്‍പര്യത്തില്‍ ഒട്ടും കോട്ടം തട്ടിയിട്ടില്ലെന്ന് തെളിയിക്കുന്നതാണ് ലേലത്തിന് പിന്നാലെ കൂടുന്ന ജനക്കൂട്ടം. വന്‍ തുകയ്ക്കാണ് പലപ്പോഴും ഈ ഐഫോണുകള്‍ ലേലത്തിന് വയ്ക്കാറുള്ളത്. ഇപ്പോഴിതാ ആദ്യ മോഡലിന് വീണ്ടുമൊരു ലേലം എത്തിയിരിക്കുന്നു.10000 ഡോളറാണ് അടിസ്ഥാന വില നിശ്ചയിച്ചിരിക്കുന്നത്. എല്‍എസ്ജി ഓക്ഷന്‍സിലാണ് ലേലം നടക്കുന്നത്. പഴയ ഐഫോണ്‍ എന്നതിലുപരി ആപ്പിള്‍ പരിമിതമായ എണ്ണം മാത്രം നിര്‍മിച്ച 4 ജിബി റാം വേരിയന്റാണ് ഇത്തവണ ലേലത്തില്‍ വെച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഈ നാല് ജിബി മോഡലുകളിലൊന്ന് ലേലത്തില്‍ പോയത് 1.57 ലക്ഷത്തിലേറെ രൂപയ്ക്കാണ്. എട്ട് ജിബി മോഡല്‍ ലേലത്തില്‍ പോയതിനേക്കാള്‍ കൂടുതല്‍ തുകയാണിത്. ലേലത്തിന് വെക്കുന്ന ഈ മോഡല്‍ 2007ല്‍ നിര്‍മിച്ചത് മുതല്‍ ഇതുവരെ തുറന്നിട്ടില്ല. ബോക് പീസാണ് ലേലത്തിന്.

ഇനി മുതല്‍ വാട്‌സ്ആപ്പില്‍ സ്റ്റാറ്റസ് ഇടുമ്പോള്‍ അത് കൂട്ടുകാര്‍ക്കും ടാഗ് ചെയ്യാം, നിങ്ങളുടെ കോണ്‍ടാക്ടുകളെ കൂടി ടാഗ് ചെയ്യാന്‍ സാധിക്കുന്ന പുതിയ ഫീച്ചര്‍ ഇങ്ങനെ

വാട്‌സ്ആപ്പ് ഓരോ ദിവസവും വ്യത്യസ്തമായ ഫീച്ചറുകളുമായാണ് എത്തുന്നത്. ഇതാ മറ്റ് സോഷ്യല്‍ മീഡിയ ആപ്പുകളില്‍ എന്തെങ്കിലും പോസ്റ്റ് ചെയ്യുന്നപോലെ സുഹൃത്തുകളെ ടാഗ് ചെയ്യാന്‍ കഴിയുന്ന പുതിയ ഫീച്ചറാണ് വാട്‌സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. സ്റ്റാറ്റസ് അപ്‌ഡേറ്റ്‌സില്‍ കോണ്‍ടാക്ട്‌സുകള്‍ ടാഗ് ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് പുതിയ ക്രമീകരണം വരാന്‍ പോകുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. സ്റ്റാറ്റസ് അപ്‌ഡേറ്റ്‌സില്‍ കൂട്ടുകാരെയോ പരിചയക്കാരെയോ ടാഗ് ചെയ്യുന്നതോടെ എളുപ്പം ശ്രദ്ധിക്കപ്പെടും. ഇത് സ്റ്റാറ്റസ് അപ്‌ഡേറ്റ്‌സിന് കൂടുതല്‍ റീച്ച് നേടി കൊടുക്കാന്‍ സഹായകമാകുമെന്നാണ് വിലയിരുത്തല്‍.  ടാഗ് ഫീച്ചറിലൂടെ ആശയവിനിമയം മെച്ചപ്പെടാനും സഹായിക്കുമെന്നും വിലയിരുത്തലുണ്ട്. സ്റ്റാറ്റസ് അപ്‌ഡേറ്റസ് കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാന്‍ നിലവില്‍ തന്നെ നിരവധി ടൂളുകള്‍ വാട്‌സ്ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്. സ്റ്റാറ്റസ് അപ്‌ഡേറ്റ്‌സില്‍ മെന്‍ഷന്‍ ചെയ്യുന്നതോടെ, ടാഗ് ചെയ്‌പ്പെട്ടവര്‍ക്ക് ഇതുസംബന്ധിച്ച് നോട്ടിഫിക്കേഷന്‍ ലഭിക്കുകയും സ്റ്റാറ്റസ് അപ്‌ഡേറ്റ്‌സ് എന്താണ് എന്ന് അറിയാനുള്ള ആകാംക്ഷ വര്‍ധിപ്പിക്കുകയും ചെയ്യും. ഇന്‍സ്റ്റഗ്രാമിന് സമാനമായി ഉപയോക്താക്കള്‍ക്ക് പുതിയ അനുഭവം നല്‍കാന്‍ ലക്ഷ്യമിട്ടാണ് പരിഷ്‌കാരം

More Articles

ഇനി വാട്‌സ്ആപ്പ് പ്രൊഫൈല്‍ ചിത്രങ്ങളുടെ സ്‌ക്രീന്‍ഷോട്ട് എടുക്കാന്‍ സാധിക്കില്ല, ഇത് തടയുന്ന ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്
ടിക്ടോക്കിനെ നിരോധിക്കാന്‍ ഒരുങ്ങി അമേരിക്ക, അമേരിക്കയിലെ എല്ലാ ആപ്പ് സ്റ്റോറുകളില്‍ നിന്നും ടിക് ടോക് നീക്കം ചെയ്യാന്‍ തീരുമാനമായി
ഉപഭോക്താവിന് വാട്സആപ്പ് കോള്‍ ഹിസ്റ്ററി കാണാം, ഗൂഗിളിന്റെ പുതിയ ഫീച്ചര്‍ പരീക്ഷണ ഘട്ടത്തില്‍
ഇന്ത്യയില്‍ റീല്‍സിന് ജനപ്രീതി വര്‍ധിച്ചു; ആദ്യത്തെ ഡാറ്റ സെന്ററിനുള്ള തുടക്കം കുറിക്കാന്‍ തീരുമാനിച്ച് മെറ്റ
ഗൂഗിള്‍ മാപ്പില്‍ ഇനി കെട്ടിടത്തിന്റെ പ്രവേശനകവാടം കൃത്യമായി കാണിച്ചുകൊടുക്കും, പുതിയ ഫീച്ചര്‍ ഇങ്ങനെ
ഫേസ്ബുക്ക് ഇന്‍സ്റ്റഗ്രാം പണിമുടക്കി, ഒടുവില്‍ തകരാര്‍ പരിഹരിച്ചത് ഒരുമണിക്കൂറിന് ശേഷം, പരിഹാസവുമായി ഇലോണ്‍ മസ്‌ക്
ഇനി വാട്‌സ്ആപ്പില്‍ നിന്നും മറ്റ് ആപ്പിലേക്ക് സന്ദേശം അയക്കാം, പുതിയ ഫീച്ചര്‍ ഇങ്ങനെ
യുഎസ്സിലെയും ഓസ്ട്രേലിയയിലെയും ഫെയ്സ്ബുക്കില്‍ നിന്ന് ന്യൂസ് ടാബ് നീക്കം ചെയ്യുന്നു, മാറ്റം അടുത്ത മാസം മുതല്‍ 

Most Read

British Pathram Recommends