18
MAR 2021
THURSDAY
1 GBP =104.05 INR
1 USD =83.56 INR
1 EUR =89.13 INR
breaking news : ഇംഗ്ലണ്ടില്‍ പോലീസ് സേനയെ വിശ്വാസം 40 ശതമാനം ജനങ്ങള്‍ക്ക് മാത്രം; സ്‌കോട്ട്ലണ്ട് യാര്‍ഡിന്റെ മേലുള്ള വിശ്വാസത്തില്‍ റെക്കോര്‍ഡ് തകര്‍ച്ച; വംശീയ ന്യൂനപക്ഷങ്ങള്‍ക്കും പോലീസിന്റെ നീതിനിര്‍വ്വഹണത്തില്‍ വിശ്വാസമില്ല! >>> കനത്ത മഴയും വെള്ളപ്പൊക്കവും… ഫ്‌ളൈറ്റുകൾ റദ്ദാക്കിയപ്പോൾ യു.എ.ഇ വഴി നാട്ടിലേക്കുപോയവരും തിരികെ വരുന്നവരും കുടുങ്ങി; ഇറാൻ - ഇസ്രായേൽ യുദ്ധഭീഷണി കൂടിയായതോടെ മുംബൈ വഴി യാത്രചെയ്യുന്ന പ്രവാസികളുടെ എണ്ണവും കുത്തനെ വർദ്ധിച്ചു, റദ്ദാക്കിയ സർവ്വീസുകൾ അറിയാ >>> ആഗോള സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ക്ക് സാങ്കേതിക സഹായം നല്‍കിയിരുന്ന 37 പേരെ അറസ്റ്റ് ചെയ്ത് ബ്രിട്ടീഷ് പോലീസ്; ഡാര്‍ക്ക് വെബിലെ വെബ്‌സൈറ്റ് നടത്തിപ്പിലൂടെ പ്രതികള്‍ ലക്ഷക്കണക്കിന് പൗണ്ട് സമ്പാദിച്ചതായി വിവരം >>> ജീവന്‍രക്ഷാ മരുന്നുകള്‍ യുകെയില്‍ കിട്ടാക്കനിയാകുന്നു; സ്ഥിതി രൂക്ഷമായത് ബ്രെക്സിറ്റിന് ശേഷമെന്ന് റിപ്പോര്‍ട്ട്; ആയിരക്കണക്കിന് രോഗികളുടെ ജീവനും ജീവിതവും ഭീഷണിയില്‍ >>> ജയിലിന്റെ മതില്‍ക്കെട്ടിനകത്തേക്ക് മദ്യക്കുപ്പിയും ബീഡിയും ചെമ്മീന്‍ റോസ്റ്റും എറിഞ്ഞു, ആളെ കൈയ്യോടെ പൊക്കി പൊലീസ്, മോഷണക്കേസില്‍ സബ്ജയിലില്‍ കഴിയുന്ന സഹോദരന് വേണ്ടിയെന്ന് മൊഴി >>>
Home >> ASSOCIATION

ASSOCIATION

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണയുമായി ഐഒസി (യുകെ); പ്രചാരണ തന്ത്രങ്ങളൊരുക്കി 'മിഷന്‍ 2024' ഇലക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തനമാരംഭിച്ചു

ലണ്ടന്‍ : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യുഡിഫ് സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണയുമായി ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (യുകെ) - കേരള ചാപ്റ്റര്‍. കേരളത്തെയും ഇന്ത്യയെയും സംബന്ധിക്കുന്ന വിഷയങ്ങളില്‍ ശക്തമായ നിലപാടെടുക്കുന്ന പ്രവാസ സംഘടനകളില്‍ പ്രഥമ സ്ഥാനീയരായ ഐഒസി, 2024 ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണരംഗത്തും ഊര്‍ജ്ജിതമായ പ്രവര്‍ത്തനമാരംഭിച്ചു. കേരളത്തിലെ 20 ലോക്‌സഭ മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വന്‍ വിജയം ഉറപ്പാക്കി രാജ്യത്ത് 'INDIA' സഖ്യം, അധികാരത്തിലേറുന്നതിന് സാധ്യമായ എല്ലാ പിന്തുണയും നല്‍കുന്നതിനും പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനുമായി കേരളത്തിലെ വിവിധ മണ്ഡലങ്ങളില്‍ നിന്ന് യുകെയിലെത്തിയവരും സൈബര്‍ രംഗത്ത് പ്രാഗല്‍ഭ്യം തെളിയിച്ചവരെയും അണിചേര്‍ത്തുകൊണ്ട് ഐഒസി (യുകെ) - കേരള ചാപ്റ്ററിന്റെ നേതൃത്വത്തില്‍ 'മിഷന്‍ 2024' തിരഞ്ഞെടുപ്പു പ്രചാരണകമ്മിറ്റി രൂപീകരിച്ചു പ്രവര്‍ത്തനമാരംഭിച്ചു.  ഐഒസി (യു കെ) - കേരള ചാപ്റ്ററിന്റെ 'മിഷന്‍ 2024' തിരഞ്ഞെടുപ്പു പ്രചാരണകമ്മിറ്റി ഭാരവാഹികള്‍: സാം ജോസഫ് (കണ്‍വീനര്‍), റോമി കുര്യാക്കോസ്, സുരജ് കൃഷ്ണന്‍, നിസാര്‍ അലിയാര്‍ (കോ - കണ്‍വീനേഴ്സ്) കമ്മിറ്റി അംഗങ്ങള്‍: അരുണ്‍ പൗലോസ്, അജി ജോര്‍ജ്, അരുണ്‍ പൂവത്തൂമൂട്ടില്‍, വിഷ്ണു പ്രതാപ്, വിഷ്ണു ദാസ്, ജിതിന്‍ തോമസ്, ജെന്നിഫര്‍ ജോയ് രാജ്യത്തിന്റെ മതേതര - ജനാതിപത്യ സങ്കല്പം തന്നെ അപകടത്തിലായ സങ്കീര്‍ണ്ണസാഹചര്യത്തില്‍ നടക്കുന്ന ഈ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം പ്രവാസലോകത്തിനും അവരിലൂടെ വോട്ടര്‍മാരായ നാട്ടിലെ ബന്ധു - മിത്രാധികളിലേക്ക് എത്തിക്കുകയും, കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ പ്രവാസികളോടടക്കം ചെയ്ത ജനദ്രോഹ നടപടികള്‍ തുറന്നുകാട്ടി, കേരളത്തിലെ ഇരുപതു ലോക്‌സഭ മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയം ഉറപ്പിക്കുന്ന തരത്തില്‍ പ്രചാരണ തന്ത്രങ്ങള്‍ ഒരുക്കുകയാണ് മിഷന്‍ 2024' തിരഞ്ഞെടുപ്പു പ്രചാരണ കമ്മിറ്റിയുടെ ലക്ഷ്യമെന്ന് ഐഒസി (യു കെ) - കേരള ചാപ്റ്റര്‍ പ്രസിഡന്റ് സുജു ഡാനിയേല്‍, വക്താവ് അജിത് മുതയില്‍ എന്നിവര്‍ അറിയിച്ചു. ഐഒസി (യു കെ) - കേരള ചാപ്റ്റര്‍ മീഡിയ കോര്‍ഡിനേറ്റര്‍ റോമി കുര്യാക്കോസ്, ഐഒസി (യു കെ) - കേരള ചാപ്റ്റര്‍ സീനിയര്‍ ലീഡര്‍ സുരജ് കൃഷ്ണന്‍, കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സൈബര്‍ രംഗത്ത് സജീവ സാന്നിധ്യമായ സാം ജോസഫ്, അജി ജോര്‍ജ്, നിസാര്‍ അലിയാര്‍, അരുണ്‍ പൗലോസ്, അരുണ്‍ പൂവത്തുമൂട്ടില്‍, വിഷ്ണു പ്രതാപ്, ജെന്നിഫര്‍ ജോയ്, വിഷ്ണു ദാസ് എന്നിവരടങ്ങുന്ന തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റിയുടെ മികവുറ്റ പ്രവര്‍ത്തനം ഇതിനോടകം തന്നെ പ്രവാസലോകത്ത് സജീവ ചര്‍ച്ച ആയിട്ടുണ്ട്. തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ നിര്‍ണ്ണായക ഘട്ടത്തിലേക്കെത്തുന്ന വരും ദിവസങ്ങളില്‍, കമ്മിറ്റിയുടെ പ്രവര്‍ത്തനം കൂടുതല്‍ വിപുലമാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

ജപ്പാന്‍ അന്തരാഷ്ട്ര കരാട്ടെ മത്സരത്തില്‍ യുകെക്ക് ചാമ്പ്യന്‍ഷിപ്പ്; സ്വര്‍ണ്ണ മെഡല്‍ ജേതാവായി മലയാളിതാരം ടോം ജേക്കബ്

ഗ്ലാസ്ഗോ : ജപ്പാനില്‍ വെച്ച് നടന്ന അന്തരാഷ്ട്ര കരാട്ടെ മത്സരത്തില്‍ യു കെ ക്കു ചാമ്പ്യന്‍ പട്ടം. ഒന്നാം സ്ഥാനവും, സ്വര്‍ണമെഡലും, മെറിറ്റ് സര്‍ട്ടിഫിക്കറ്റും കരസ്ഥമാക്കികൊണ്ടാണ് യുകെക്കും, ഒപ്പം മലയാളികള്‍ക്കും അഭിമാനം പകരുന്ന വിജയം ടോം ജേക്കബ് നേടിയെടുത്തത്.  ജപ്പാനില്‍ ചിബാ-കെനിലെ, മിനാമിബോസോ സിറ്റിയില്‍ നടന്ന ഇന്റര്‍നാഷണല്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍, ലോകത്തിലെ ഏറ്റവും പ്രഗത്ഭരായ കരാട്ടെ മത്സരാര്‍ത്ഥികള്‍ക്കൊപ്പം രണ്ടു ദിവസം നീണ്ട പോരാട്ടത്തില്‍ നിന്നാണ് ടോം ജേക്കബ് ചാമ്പ്യന്‍ പട്ടം ഉയര്‍ത്തിയത്. ഇന്ത്യയില്‍ നിന്നും ഏകദേശം 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്‌കോട്‌ലന്‍ഡിലെ ഇന്‍വര്‍ക്ലൈഡിലേക്ക് എത്തിയ ടോം പഠനത്തോടൊപ്പം ആയോധന കലകളും ഒരുമിച്ചു തുടരുകയായിരുന്നു. അന്തരാഷ്ട്ര മത്സരത്തില്‍ തന്റെ ഇഷ്ട ഇനമായ കരാട്ടെയില്‍ വിജയക്കൊടി പാറിക്കുവാന്‍ കഴിഞ്ഞതില്‍ അതീവ സന്തുഷ്ടനാണെന്നും, ലോകത്തിലെ തന്നെ ഏറ്റവും പ്രഗത്ഭരുമായി മത്സരിക്കുവാന്‍ സാധിച്ചത്, മികച്ച അനുഭവമായിരുന്നുവെന്നും ടോം പറഞ്ഞു. ജപ്പാന്‍ സന്ദര്‍ശനം ഏറെ ആസ്വദിച്ചുവെന്നും, ഏറെ മനോഹരമാണെന്നും അവിടുത്തെ ജനത ഏറെ അച്ചടക്കവും, നിശ്ചയദാര്‍ഢ്യം ഉള്ളവരാണെന്നും ആണ് ചാമ്പ്യന്റെ അഭിപ്രായം. ഗ്ലാസ്ഗോ, കിംഗ്സ്റ്റണ്‍ ഡോക്കില്‍ ഭാര്യ ജിഷ ഗ്രിഗറിക്കും 15 വയസ്സുള്ള മകന്‍ ലിയോണിനുമൊപ്പം കുടുംബസമേതം ആണ് താമസിക്കുന്നത്. തന്റെ വിജയത്തിനായി കുടുംബം ശക്തമായ പിന്തുണയും, പ്രോത്സാഹനവുമായി സദാ കൂടെയുണ്ടെന്നും പറഞ്ഞു. അര്‍പ്പണ മനോഭാവത്തോടെയുള്ള പരിശീലനം നടത്തി വരുന്ന ടോം, ഇനിയും ആഗോളതലത്തില്‍ കരാട്ടെയില്‍ അജയ്യനായി തുടരാനുള്ള കഠിനമായ പരിശീലനം തുടരുകയാണ്. ജപ്പാനിലെ ഒകിനാവ കരാട്ടെ ഇന്റര്‍നാഷണല്‍ സെമിനാറില്‍ പങ്കെടുത്തതിന് ശേഷം 2019-ല്‍ ആയോധനകലയില്‍ യുകെയുടെ അംബാസഡറും, ഇന്റര്‍നാഷണല്‍ ഷോറിന്‍-റ്യൂ റൈഹോക്കന്‍ അസോസിയേഷന്റെ ചീഫ് ഇന്‍സ്ട്രക്ടറുമായി ലഭിച്ച താരത്തിളക്കമുള്ള പദവികളടക്കം നിരവധി അംഗീകാരങ്ങളിലൂടെയും പുരസ്‌കാരങ്ങളിലൂടെയും യുകെയില്‍ ഏറെ പ്രശസ്തനാണ് ടോം ജേക്കബ്. ദക്ഷിണേന്ത്യയില്‍ ജനിച്ച ടോം ജേക്കബ്, ഒമ്പതാം വയസ്സില്‍ ആയോധനകല അഭ്യസിച്ചു തുടങ്ങിയിരുന്നു. സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം, കേരള സര്‍വ്വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയത്തിനു പിന്നാലെയാണ് യുകെയിലേക്ക് എത്തിയത്. യുകെയില്‍ നിന്നും മാര്‍ക്കറ്റിംഗില്‍ എംബിഎ വിജയകരമായി പൂര്‍ത്തിയാക്കിയ ടോം, ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ചിട്ടു 17 വര്‍ഷം കഴിഞ്ഞിരിക്കുകയാണ്. 2018-ല്‍ തന്റെ അഞ്ചാമത്തെ ഡാന്‍ ബ്ലാക്ക് ബെല്‍റ്റ് നേടിയ ടോം കരാട്ടെയില്‍ എക്‌സലന്റ് സര്‍ട്ടിഫിക്കറ്റുള്ള പരിശീലകനും കൂടിയാണ്. അതുപോലെ താന്നെ യുകെയിലെ സര്‍ട്ടിഫൈഡ് ബോക്‌സിങ് കോച്ച് കൂടിയാണ് താരം.  ഇപ്പോള്‍ അച്ചടക്കം പഠിപ്പിക്കുകയും, മിക്‌സഡ് ആയോധന കലകള്‍ (എംഎംഎ), കിക്ക്‌ബോക്‌സിംഗ്, മുവായ് തായ്, യോഗ, ഇന്ത്യന്‍ ആയോധന കലയായ കളരിപ്പയറ്റ് എന്നിവയില്‍ പരിശീലനം നല്‍കുകയും ചെയ്യുന്നുണ്ട്. വിക്ടോറിയ ബോക്‌സിംഗ് ക്ലബ്ബിലെ യുവാക്കളെ ആയോധനകലകളില്‍ സഹായിക്കുകയും, അതോടൊപ്പം തന്റെ കായിക ഇനത്തില്‍ അന്തരാഷ്ട്ര തലത്തില്‍ മത്സരിക്കുവാന്‍ തുടര്‍ പദ്ധതിയിടുകയും ചെയ്യുന്ന ടോം, അടുത്ത വര്‍ഷം ജപ്പാനില്‍ വെച്ച് നടത്തപ്പെടുന്ന അന്തരാഷ്ട്ര കരാട്ടെ മത്സരത്തില്‍ വീണ്ടും മാറ്റുരക്കുവാന്‍ ഉള്ള തായ്യാറെടുപ്പിലാണ്.

'സര്‍ഗം സ്റ്റീവനേജ്' ഈസ്റ്റര്‍-വിഷു-ഈദ് ആഘോഷത്തില്‍ പെയ്തിറങ്ങിയത് മതൈക്യ സ്‌നേഹമാരി; വര്‍ണ്ണ വിസ്മയം തീര്‍ത്ത് 'ഹോളി ഫെസ്റ്റ്‌സും', ഗാനമേളയും, കലാവിരുന്നും, ഡീജെയും

സ്റ്റീവനേജ് : ഹര്‍ട്‌ഫോര്‍ഡ്ഷയറിലെ പ്രമുഖ മലയാളി സംഘടനായ 'സര്‍ഗം സ്റ്റീവനേജ്' സംഘടിപ്പിച്ച ഈസ്റ്റര്‍-വിഷു-ഈദ് ആഘോഷം മതസൗഹാര്‍ദ്ധതയും, സാഹോദര്യവും വിളിച്ചോതുന്നതായി. ആഘോഷത്രയങ്ങളുടെ അന്തസത്ത ചാലിച്ചെടുത്ത 'വെല്‍ക്കം ടു ഹോളി ഫെസ്റ്റ്‌സ് ' സംഗീത നൃത്ത നടന അവതരണങ്ങള്‍ കലാ വൈഭവം കൊണ്ടും, പശ്ചാത്തല സംവിധാനം കൊണ്ടും ഏറെ ആകര്‍ഷകമായി. വൈവിദ്ധ്യങ്ങളായ മികവുറ്റ കലാ പരിപാടികള്‍, സംഗീത സാന്ദ്രത പകര്‍ന്ന 'ഗാന വിരുന്ന്' ആകര്‍ഷകങ്ങളായ നിരവധി പരിപാടികള്‍ എന്നിവ സദസ്സ് വലിയ കരഘോഷങ്ങളോടെയാണ് വരവേറ്റത്. പഞ്ചാബി മറാഠി ഗുജറാത്തി ഗാനങ്ങളുടെ ആലാപനത്തിലൂടെ പ്രശസ്തനായ ഗായകന്‍ ശ്രീജിത്ത് ശ്രീധരന്‍ ഗസ്റ്റ് ആര്‍ട്ടിസ്റ്റായി സര്‍ഗ്ഗം വേദിയെ ആനന്ദ സാഗരത്തില്‍ ആറാടിച്ചപ്പോള്‍, മലയാള ഭാഷയുടെ മാധുര്യവും നറുമണവും ഒട്ടും ചോരാതെ പാടിത്തകര്‍ത്ത കൊച്ചുകുട്ടികള്‍ മുതല്‍  ഉള്ള ഗായകര്‍ ഒരുക്കിയ 'ഗാനാമൃതം' സദസ്സിനെ സംഗീതസാന്ദ്രതയില്‍ ലയിപ്പിച്ചു. ക്ലാസ്സിക്കല്‍, സിനിമാറ്റിക്ക്, സെമിക്ലാസ്സിക്കല്‍ വിഭാഗങ്ങളിലായി അവതരിപ്പിച്ച മാസ്മരികത വിരിയിച്ച ലാസ്യലയ നൃത്തച്ചുവടുകളും, വശ്യസുന്ദരവും ഭാവോജ്ജ്വലവുമായ നൃത്യ-നൃത്ത്യങ്ങള്‍ വേദിയെ കോരിത്തരിപ്പിച്ചു. മോര്‍ട്‌ഗേജ്‌സ് & ഇന്‍ഷുറന്‍സ് സ്ഥാപനമായ 'വൈസ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഫുട്ട് ഗ്രേഡിയന്‍സ് ഹോള്‍സെയില്‍ ഡീലര്‍  'സെവന്‍സ് ട്രേഡേഴ്‌സ്' സ്റ്റിവനേജ് റെസ്റ്റോറന്റ് & കാറ്ററിങ് സ്ഥാപനമായ സ്റ്റീവനേജ് 'കറി വില്ലേജ്', മലബാര്‍ ഫുഡ്ഡ്‌സ് എന്നീ സ്ഥാപനങ്ങള്‍ സര്‍ഗം ആഘോഷത്തില്‍ പ്രായോജകരായി. ഈസ്റ്റര്‍ വിഷു ആഘോഷത്തിലെ സ്‌പോണ്‍സറും, വിഭവ സമൃദ്ധമായ ഗ്രാന്‍ഡ് ഡിന്നര്‍ ആഘോഷത്തിലേക്ക്   എത്തിക്കുകയും ചെയ്ത 'ബെന്നീസ് കിച്ചന്‍' സദസ്സിനെ കയ്യിലെടുത്തു. സര്‍ഗ്ഗം പ്രസിഡന്റ് അപ്പച്ചന്‍ കണ്ണഞ്ചിറ സ്വാഗതം ആശംസിക്കുകയും തുടര്‍ന്ന് കമ്മിറ്റി അംഗങ്ങള്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തിക്കൊണ്ട് ആഘോഷത്തിന് ഉദ്ഘാടനകര്‍മ്മവും നിര്‍വ്വഹിച്ചു. സെക്രട്ടറി സജീവ് ദിവാകരന്‍ നന്ദി പ്രകാശിപ്പിച്ചു. ടെസ്സി ജെയിംസ്, ജിന്റ്റു ജിമ്മി എന്നിവര്‍ അവതാരകാരായി തിളങ്ങി. സര്‍ഗ്ഗം കമ്മിറ്റി അംഗങ്ങളായ പ്രവീണ്‍ സി തോട്ടത്തില്‍, ജെയിംസ് മുണ്ടാട്ട്, മനോജ് ജോണ്‍, ഹരിദാസ് തങ്കപ്പന്‍, വില്‍സി പ്രിന്‍സണ്‍, സഹാന ചിന്തു, അലക്‌സാണ്ടര്‍ തോമസ്, ചിന്തു ആനന്ദന്‍, നന്ദു കൃഷ്ണന്‍, സജീവ് ദിവാകരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. 'വിഷു തീം' പ്രോഗ്രാമിനായി ടെസ്സി, ആതിര, അനഘ, ശാരിക, ഡോണ്‍ എന്നിവര്‍ വേഷമിട്ടപ്പോള്‍, ബോബന്‍ സെബാസ്റ്റിയന്‍ സുരേഷ്-ലേഖ കുടുംബത്തിന് വിഷുക്കണി കാണികാണിക്കുകയും, വിഷുക്കൈനീട്ടം നല്‍കുകയും ചെയ്തു. 'ഈസ്റ്റര്‍ തീം' അവതരണത്തില്‍ പ്രാര്‍ത്ഥന മരിയ, നോഹ, നിന, നിയ, പ്രിന്‍സണ്‍, മനോജ്, വില്‍സി, ഡിക്സണ്‍, സഹാന, അലീന, ഗില്‍സാ, ബെനീഷ്യ എന്നിവര്‍ വേഷമിട്ടു. കല്ലറയില്‍ നിന്നും ഉയിര്‍ത്തെഴുന്നെല്കുന്ന ഉദ്ധിതനായ യേശുവിന്റെ ദര്‍ശനവും, പശ്ചാത്തല കല്ലറയും, മാലാഖവൃന്തത്തിന്റെ സംഗീതവും, ഭയചകിതരായ കാവല്‍ക്കാരും ഏറെ താദാല്മകവും ആകര്‍ഷകവുമായി. ഈദുല്‍ ഫിത്തറിന്റെ തീം സോങ്ങില്‍ ബെല്ല ജോര്‍ജ്ജ്, ആന്‍ഡ്രിയ ജെയിംസ് എന്നിവരുടെ അവതരണം അവിസ്മരണീയമായി. നിയ ലൈജോണ്‍, അല്‍ക്ക ടാനിയ, ആന്റണി പി ടോം, ഇവാ അന്ന ടോം, ലക്‌സ്മിതാ പ്രശാന്ത്, അഞ്ജു ടോം, ജെസ്ലിന്‍ വിജോ, ക്രിസ് ബോസ്, നിസ്സി ജിബി, നിനാ ലൈജോണ്‍, ബോബന്‍ സെബാസ്റ്റ്യന്‍ എന്നിവരാലപിച്ച ഗാനങ്ങള്‍ വേദിയെ സംഗീത സാന്ദ്രമാക്കി. നൃത്തലഹരിയില്‍ സദസ്സിനെ ആറാടിച്ച എഡ്‌നാ ഗ്രേസ് അലിയാസ്, ടെസ്സ അനി, ഇവാ ടോം, ആന്റണി ടോം, ഡേവിഡ് വിജോ, ജെന്നിഫര്‍ വിജോ, ആന്റോ അനൂബ്, അന്നാ അനൂബ്, അമയ അമിത്, ഹെബിന്‍ ജിബി, ദ്രുസില്ല അലിയാസ്, ഹൃദ്യാ, മരിറ്റ, അലീന്‍ എന്നിവര്‍ ഏറെ കയ്യടി നേടികൊണ്ടാണ് വേദി വിട്ടത്. മഴവില്‍ വസന്തം വിരിയിച്ച നൃത്ത വിരുന്നും, സ്വാദിഷ്ടമായ ഭക്ഷണ വിഭവങ്ങളും, സംഗീത സാന്ദ്രത പകര്‍ന്ന ഗാനമേളയും, വേദിയെ ഒന്നടക്കം നൃത്തലയത്തില്‍ ഇളക്കിയ ഡീജെയും അടക്കം ആവോളം ആനന്ദിക്കുവാനും ആഹ്‌ളാദിക്കുവാനും അവസരം ഒരുക്കിയ 'ആഘോഷ  രാവ്' രാത്രി പത്തുമണിവരെ നീണ്ടു നിന്നു. സംഘാടക മികവും, വര്‍ണ്ണാഭമായ കലാപരിപാടികളും, ഗ്രാന്‍ഡ് ഡിന്നറും ആഘോഷത്തില്‍ ശ്രദ്ധേയമായി.   

വെസ്റ്റ് യോര്‍ക്ക്‌ഷെയര്‍ മലയാളി അസോസിയേഷന് നവ നേതൃത്വം! വെയിക്ക് ഫീല്‍ഡില്‍ വച്ച് നടന്ന യോഗത്തില്‍ പുതിയ സാരഥികളെ തിരഞ്ഞെടുത്തു, ജിജോ ചുമ്മാര്‍ പ്രസിഡന്റ്, സജേഷ് കെ എസ്സ് സെക്രട്ടറി

വെസ്റ്റ് യോര്‍ക്ക്ഷെയറിലെ ഏറ്റവും വലുതും വര്‍ഷങ്ങളായി നിലകൊള്ളുന്നതുമായ 'വയ്മ മലയാളിത്തനിമ'യ്ക്ക് ശക്തമായ നവ നേതൃത്വം. വെസ്റ്റ് യോര്‍ക്ക്‌ഷെയര്‍ മലയാളി അസോസിയേഷനെ ഇനി മുന്നില്‍ നിന്നും നയിക്കാന്‍ പോകുന്നത് കഴിവുള്ള ഈ പതിമൂന്ന് പേരാണ്. ഈ മാസം ആറാം തീയതി വെയിക്ക് ഫീല്‍ഡ്ഡില്‍ വച്ചു നടന്ന ഈസ്റ്റര്‍ വിഷു റംസാന്‍ ആഘോഷത്തോടും, വാര്‍ഷിക പൊതുയോഗത്തോടും നടന്ന യോഗത്തില്‍ ആണ് ജനകീയരായ പുതുസാരഥികളെ തിരഞ്ഞെടുത്തത്. തങ്ങളുടെ കഴിവും ബുദ്ധിയും കൊണ്ട് വെസ്റ്റ് യോര്‍ക്ക്‌ഷെയര്‍ മലയാളി അസോസിയേഷനെ മുന്‍നിരയില്‍ നിന്ന് നയിക്കാന്‍ ജിജോ ചുമ്മാറിനെ പ്രസിഡന്റായും, സജേഷ് കെ എസ്സിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു. വനിതകള്‍ക്കും, പുതിയ തലമുറയില്‍ പെട്ടവര്‍ക്കും, പഴയ തലമുറയില്‍ പെട്ടവര്‍ക്കും ഒരുപോലെ പ്രാധാന്യം നല്‍കിയാണ് 18ാം വര്‍ഷത്തെ വയ്മ കമ്മിറ്റിയെ തിരഞ്ഞെടുത്തിരിക്കുന്നത്. പ്രസ്തുത യോഗത്തില്‍ ഷീബാ ബിജു വൈസ് പ്രസിഡന്റും പ്രിയ അഭിലാഷ് ജോയന്റ് സെക്രട്ടറിയും ആയി. ട്രസ്റ്റി ചുമതല ജിമ്മി ദേവസികുട്ടി ഏറ്റെടുത്തു.  പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ആയി വിനി മാത്യു, ഷാരോണ്‍ മാത്യു, ഷില്‍ട്ട് മുത്തോലില്‍, ബിനു മാത്യു, ടെല്‍ജോ പാപ്പച്ചന്‍ എന്നിവരെയും യൂത്ത് കോര്‍ഡിനേറ്റര്‍മരായി മിയ സാജന്‍, നിക്കാ അനില്‍കുമാര്‍, ശ്രാവണ്‍ പ്രദീപ് എന്നിവരെയും തിരഞ്ഞെടുത്തു.

കേരളത്തിലെ സെവന്‍സ് ഫുട്ബോളിന്റെ ആവേശം യുകെയില്‍, 16 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും സെവന്‍സ് ഫുട്ബോള്‍ പോരാട്ടം ഇന്ന് ലിവര്‍പൂളില്‍, 15 ടീമുകള്‍ മാറ്റുരയ്ക്കുന്നു

ലിവല്‍പൂള്‍ : പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടുമൊരു സെവന്‍സ് ഫുഡ്‌ബോള്‍ പോരാട്ടം. മലപ്പുറത്തിന്റെയും കോഴിക്കോടിന്റെയും ഖല്‍ബിന്റെ ഉള്ളില്‍ നുരഞ്ഞു പതയുന്ന സെവന്‍സ് ഫുട്ബോള്‍ കാല്‍പന്തുകളിയുടെ രാജാക്കന്‍മാര്‍ വാഴുന്ന ലിവര്‍പൂളിന്റെ മണ്ണില്‍. കാല്‍പ്പന്തു കളി കാലിലും നെഞ്ചിലും ഒരുപോലെ കൊണ്ടുനടക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ കൂട്ടായ്മ നാളത്തെ കരുത്തുറ്റ തലമുറയെ വാര്‍ത്തെടുക്കാന്‍, അവര്‍ക്കായി അവസരം ഒരുക്കുകയാണ് - ഡ്രീം കപ്പ് 2024. കേരളത്തിലെ സെവന്‍സ് ഫുട്ബോളിന്റെ ആവേശം യുകെയിലെ ഫുട്ബോളിന്റെ ഈറ്റില്ലമായ ലിവര്‍പൂളില്‍ ഇന്ന് അരങ്ങൊരുങ്ങുകയാണ്. 15 ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. 16 വയസില്‍ താഴെയുള്ളവരുടെ മത്സരത്തില്‍ അഞ്ചു ടീമുകള്‍ ആണ് പങ്കെടുക്കുക. 18 വയസിനു മുകളില്‍ പ്രായമുള്ളവരുടെ മത്സരത്തില്‍ 10 ടീമുകളും പങ്കെടുക്കും. ഇന്ന് നോര്‍ത്ത് ലിവര്‍പൂള്‍ അക്കാദമി ഗ്രൗണ്ടില്‍ (L5 0SQ) ആണ് ആ ഏറ്റുമുട്ടല്‍. ഈ കായികമാമാങ്കത്തിന് സാക്ഷ്യം വഹിക്കുവാന്‍ എല്ലാ ഫുട്ബോള്‍ ഫാന്‍സിനെയും ലിവര്‍പൂള്‍ അക്കാദമിയിലേക്കു സ്വാഗതം ചെയ്യുന്നു. ഞായറാഴ്ച രാവിലെ ഒന്‍പതു മണിയോടുകൂടി ആരംഭിക്കുന്ന ലീഗ് കളികള്‍ ഉച്ചയോടു കൂടി അവസാനിക്കുമ്പോള്‍, കലാശപ്പോരാട്ടത്തിനു അര്‍ഹരായവര്‍ സെമിഫൈനലിലേക്കും അവിടെനിന്നും ഫൈനലിലേക്കും എത്തും. Adults GroupFirst Prize - £301 , medals and trophy2nd prize - £151 and trophy U16First prize - £301 , medals & Trophy2nd prize - £151 and trophy പങ്കെടുക്കുന്ന ടീമുകള്‍, - 18 വയസിനു മുകളില്‍ :-ഗ്രൂപ്പ് എ - സ്ഫടികം -ഐന്‍ട്രീ ബ്ലാസ്റ്റേഴ്‌സ് അത്ലറ്റികോ, ഐന്‍ട്രീ ബ്ലാസ്റ്റേഴ്‌സ് ടൈറ്റന്‍സ്, ലിവര്‍പൂള്‍ കേരളൈറ്റ്സ്, സമുറായ്‌സ് FC, ടിഫിന്‍ ബോക്സ്  FCഗ്രൂപ്പ് B - ബിഗ് ബി  - അത്ലറ്റികോ ഡാ വിറല്‍, ലിവെര്‍ട്ടന്‍ FC, ലിവര്‍പൂള്‍ സൂപ്പര്‍ കിങ്‌സ്, SKFC, വൈകിങ്‌സ് യുണൈറ്റഡ്.U16 group - മിന്നല്‍ മുരളി :-കറി കളക്ടര്സ്, ഫസാക് ഓള്‍ സ്റ്റാര്‍സ്, ഹൈട്ടണ്‍, കേരളാ സ്വാന്‍സ് ഓള്‍ സ്റ്റാര്‍സ്, കേരളാ സ്വാന്‍സ് ഓള്‍ സ്റ്റാര്‍സ് 2.ടൂര്‍ണമെന്റിന്റെ വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടുക ഡോണ്‍ രാജു - +44 7503 906306അനു ബേബി - +44 7477 428474ഭക്ഷണം ബുക്ക് ചെയ്യാനായി ബന്ധപ്പെടുക: 0151 474 3015

ചെസ്റ്റര്‍ഫീല്‍ഡ് മലയാളി കള്‍ച്ചറല്‍ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ 'ചങ്കിനകത്തൊരു നോവുണ്ടേ' എന്ന ഗാനം റിലീസ് ചെയ്തു, മകളെ നഷ്ടപ്പെട്ട പിതാവിന്റെ ഓര്‍മ്മകളിലുടെ കടന്നുപോകുന്ന ചിത്രീകരണവും, മികച്ച ആലാപനവും

ലണ്ടന്‍ : ചെസ്റ്റര്‍ഫീല്‍ഡ് മലയാളി കള്‍ച്ചറല്‍ കമ്മ്യൂണിറ്റി (CMCC)യുടെ നേതൃത്വത്തില്‍ 'ചങ്കിനകത്തൊരു നോവുണ്ടേ 'എന്ന ഹൃദയസ്പര്‍ശിയായ ഗാനം റിലീസ് ചെയ്തു. മകളെ നഷ്ടപ്പെട്ട പിതാവിന്റെ ഓര്‍മ്മകളിലുടെ കടന്നുപോകുന്ന ചിത്രീകരണവും, സൂര്യനാരായണന്റെ വ്യത്യസ്ഥമായ ആലാപനവും ഈ വീഡിയോ സോങ്ങിനെ കുടുതല്‍ മനോഹരമാക്കാന്‍ സാധിച്ചു. ഷിജോ സെബാസ്റ്റ്യന്‍ സംവിധാനം ചെയ്ത ഈ ഗാനത്തിന് സഗീതം നല്‍കിയത് ജോജി ജോണ്‍സ്, ലിറിക്സ് ജോബി കാവാലം, ക്യാമറ ജയിബിന്‍ തോളത്ത്, എഡിറ്റിങ് അനില്‍ പോള്‍ എന്നിവരാണ്. ഷൈന്‍ മാത്യു, ഏബിള്‍ എല്‍ദോസ്, ജിയോ ജോസഫ്, ഷിജോ ജോസ്, റോയ് കെ ആന്‍ന്ററുസ്, സന്തോഷ് പി ജോര്‍ജ്, സിനിഷ് ജോയ്, ഹര്‍ഷ റോയ്, ഇന്ദു സന്തോഷ്, ഷോണ്‍ സന്തോഷ്, ജെസ്സിക്ക ബോസ്‌കോ, അന്ന ജോസഫ് കുന്നേല്‍, ഐവാന നിജോ, എലിസബത്ത് ഷിജോ തുടങ്ങി നിരവധിപേര്‍ ഈ ഗാനത്തില്‍ അഭിനയിച്ചു. ഈ സംരംബത്തിന് നേതൃത്വം കൊടുത്ത എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ നേരുന്നതോടൊപ്പം ഇത്തരത്തിളുള്ള കൂട്ടായ പ്രവര്‍ത്തനങ്ങള്‍ എന്നും ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു. https://youtu.be/8hFIYBDNHqQ?si=xWYqNorm8R6WZb-M  

'സര്‍ഗം സ്റ്റീവനേജ്' സംഘടിപ്പിക്കുന്ന ഈസ്റ്റര്‍-വിഷു-ഈദ് ആഘോഷം ഏപ്രില്‍ 7 ന്; വര്‍ണ്ണാഭമാക്കുവാന്‍ വെല്‍ക്കം സ്‌കിറ്റും, കലാവിരുന്നും, ഗാനമേളയും, ഡീജെയും, ഡിന്നറും

സ്റ്റീവനേജ് : ഹര്‍ട്‌ഫോര്‍ഡ്ഷയറിലെ പ്രമുഖ മലയാളി സംഘടനായ 'സര്‍ഗം സ്റ്റീവനേജ്' ഒരുക്കുന്ന ഈസ്റ്റര്‍-വിഷു-ഈദ് ആഘോഷത്തിന് ഏപ്രില്‍ 7 ന് ഞായറാഴ്ച ഡച്ച്വര്‍ത്ത് വില്ലേജ് ഹാള്‍ വേദിയാവും.  അടുത്തടുത്തുവരുന്ന വിശേഷ പുണ്യ ദിനങ്ങളുടെ സംയുക്ത ആഘോഷത്തെ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും മഹോത്സവമാക്കുവാനുള്ള ഒരുക്കത്തിലാണ് സംഘാടകര്‍. ഈസ്റ്ററും, വിഷുവും, ഈദുള്‍ ഫിത്തറും നല്‍കുന്ന സന്ദേശങ്ങള്‍ സമന്വയിപ്പിച്ച് ഒരുക്കുന്ന 'വെല്‍ക്കം ടു ഹോളി ഫെസ്റ്റ്‌സ് ' അടക്കം ആകര്‍ഷകങ്ങളായ വിശേഷാല്‍ പരിപാടികള്‍ ആഘോഷത്തിന്റെ ഭാഗമായി പ്രോഗ്രാം കമ്മിറ്റി ഒരുക്കുന്നുണ്ട്. വൈവിദ്ധ്യങ്ങളായ കലാ പരിപാടികള്‍, സ്‌കിറ്റുകള്‍, 'സംഗീത നിശ' അടക്കം നിരവധി ആകര്‍ഷകങ്ങളായ പരിപാടികള്‍ സദസ്സിനായി അണിയറയില്‍ ഒരുങ്ങുന്നതായി പ്രോഗ്രാം കമ്മിറ്റി അറിയിച്ചു. യുകെയിലെ പ്രമുഖ മോര്‍ട്‌ഗേജ്‌സ് & ഇന്‍ഷുറന്‍സ് അഡൈ്വസര്‍ സ്ഥാപനമായ 'വൈസ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, സര്‍ഗ്ഗം ആഘോഷത്തിലെ മുഖ്യ സ്‌പോണ്‍സറായി പങ്കാളിയാവും. യുകെയിലെ പ്രമുഖ ഫുഡ് ഇന്‍ഗ്രീഡിയന്റ്‌സ് ഡിസ്ട്രിബ്യുട്ടറും, വിവിധ മസാല ബ്രാന്‍ഡുകളുടെ ഹോള്‍സെയില്‍ ഡീലറുമായ 'സെവന്‍സ് ട്രേഡേഴ്‌സ്' സ്റ്റിവനേജ്, പ്രമുഖ റെസ്റ്റോറന്റ് & കാറ്ററിങ് സ്ഥാപനമായ സ്റ്റീവനേജ് 'കറി വില്ലേജ്', എന്നീ സ്ഥാപനങ്ങള്‍ സര്‍ഗം ആഘോഷത്തില്‍ പ്രായോജകരാവുന്നതാണ്. ഈസ്റ്റര്‍-വിഷു-ഈദ് ആഘോഷത്തിലെ പ്രായോജകരും, പ്രശസ്ത കാറ്ററിങ് സംരംഭകരുമായ സ്റ്റീവനേജ് 'ബെന്നീസ് കിച്ചന്‍', വിഭവ സമൃദ്ധമായ ഗ്രാന്‍ഡ് ഡിന്നര്‍ തയ്യാറാക്കുമ്പോള്‍, ഇടവേളകള്‍ സ്വാദിഷ്ടമാക്കുവാന്‍ കാപ്പിയും, ചൂടന്‍ കേരള പലഹാരങ്ങളുമായി 'മലബാര്‍ ഫുഡ്‌സ്' ഭക്ഷണ സ്റ്റാള്‍ തുറക്കുന്നുമുണ്ട്.   പ്രോഗ്രാമിന്റെ മുഖ്യാതിഥിയും, സ്റ്റീവനേജ് മേയറുമായ മൈലാ ആര്‍സിനോ ഭദ്രദീപം കൊളുത്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയും, തുടര്‍ന്ന് സന്ദേശം നല്‍കുന്നതുമാണ്. ഏപ്രില്‍ 7 ന് ഞായറാഴ്ച ഉച്ചക്ക് ഒരു മണി മുതല്‍ രണ്ടു മണി വരെ 'സ്റ്റാര്‍ട്ടര്‍ മീല്‍' വിതരണം ചെയ്യും. തുടര്‍ന്ന് ഈസ്റ്റര്‍-വിഷു- ഈദ് ആഘോഷത്തിന്റെ സാംസ്‌ക്കാരിക വേദിക്ക് ആരംഭം കുറിക്കും. മഴവില്‍ വസന്തം വിരിയുന്ന കലാവിരുന്നും, സ്വാദിഷ്ടമായ ഭക്ഷണ വിഭവങ്ങളും, ഗാനമേളയും, ഡീജെയും അടക്കം ആവോളം ആനന്ദിക്കുവാനും ആഹ്‌ളാദിക്കുവാനും അവസരം ഒരുക്കുന്ന ആഘോഷ സദസ്സിന്റെ ഭാഗമാകുവാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും സംഘാടകരുമായി ബന്ധപ്പെട്ട് പ്രവേശനം നേടാവുന്നതാണ്.   കൂടുതല്‍ വിവരങ്ങള്‍ക്ക്:-Sajeev-07877902457Praveen-07493859312Wilsy- 07450921739Sahana- 07774114938 April 7th Sunday, 13:00-22:00Datchworth Village Hall, 52 Datchworth Grn, Datchworth, Knebworth SG3 6TL  

ഡബ്ല്യുഎംസിയുടെ ആരോഗ്യ സെമിനാര്‍: വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് ആന്റ് മെഡിക്കല്‍ ഫോറം പൊതുജന ബോധവല്‍ക്കരണത്തിനായി ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു

വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് ആന്റ് മെഡിക്കല്‍ ഫോറം 17ന് ഞായറാഴ്ച പൊതുജന ബോധവല്‍ക്കരണത്തിനായി ആരോഗ്യ സെമിനാര്‍ നടത്തി. പ്രമുഖരായ വ്യക്തികള്‍ പല വിഷയങ്ങളെ കുറിച്ച് അറിവുകള്‍ പകര്‍ന്നു കൊടുത്തു. സെമിനാറിന്റെ വിഷയങ്ങളും പ്രഭാഷകരും : 1. പ്രമേഹം: നിങ്ങള്‍ അറിയേണ്ടത് പ്രൊഫ. ഡോ. ഗോഡ്വിന്‍ സൈമണ്‍, അസോസിയേറ്റ് മെഡിക്കല്‍ ഡയറക്ടര്‍, കണ്‍സള്‍ട്ടന്റ് എന്‍ഡോക്രൈനോളജിസ്റ്റ്, ബിഎച്ച്ആര്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍, ലണ്ടന്‍, 2. സൈക്കോളജിക്കല്‍ സ്‌ട്രെസ്, ഡോ ഷറഫുദ്ധീന്‍ കടമ്പോട്ട്, ചീഫ് കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റ്, സിംഫണി ലൈഫ് (SOL), കോഴിക്കോട്, 3. യുകെ നഴ്സ് ജോലികള്‍ മലയാളികള്‍ക്കായി നഴ്സ് ക്ലിനിഷ്യന്‍ ജിനോയ് മദന്‍, കിഡ്നി ട്രാന്‍സ്പ്ലാന്റ്, റോയല്‍ ലിവര്‍പൂള്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍, ലിവര്‍പൂള്‍, യുകെ. ഡബ്ല്യുഎംസിയുടെ ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് ആന്‍ഡ് മെഡിക്കല്‍ ഫോറം പ്രസിഡന്റ് ഡോ.ജിമ്മി ലോനപ്പന്‍ മൊയലനാണ് സെമിനാറിന്റെ ഏകോപനവും അധ്യക്ഷനും.  ഡബ്ല്യുഎംസിയുടെ ഗ്ലോബല്‍ ചെയര്‍മാന്‍ ഗോപാല പിള്ള, യു.എസ്.എ ഉദ്ഘാടന പ്രസംഗം നിര്‍വഹിച്ചു, മുഖ്യപ്രഭാഷണം, ഗ്ലോബല്‍ പ്രസിഡന്റ് ജോണ്‍ മത്തായി, യു.എ.ഇ. നിര്‍വഹിച്ചു, ഡബ്ല്യു.എം.സി. ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി പിന്റോ കണ്ണമ്പള്ളി, യു.എസ്.എ, ഡബ്ല്യു.എം.സി, ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍ ഗ്രിഗറി മേടയില്‍, ജര്‍മ്മനി, ഡബ്ല്യുഎംസി ഗ്ലോബല്‍ വൈസ് പ്രസിഡന്റ് എന്‍ജിനീയര്‍. കെ പി കൃഷ്ണകുമാര്‍, ഇന്ത്യ, ഡബ്ല്യുഎംസി ഗ്ലോബല്‍ അസോസിയേറ്റ് സെക്രട്ടറി ശ്രീ രാജേഷ് പിള്ള, യു.എ.ഇ., ഡബ്ല്യുഎംസി ഇന്റര്‍നാഷണല്‍ ബിസിനസ് ഫോറം പ്രസിഡന്റ് ടി എന്‍ കൃഷ്ണകുമാര്‍, യു.എ.ഇ., ഡബ്ല്യുഎംസി ഇന്റര്‍നാഷണല്‍ ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് ചെറിയാന്‍ ടി കീക്കാട്, യു.എ.ഇ., ഡബ്ല്യുഎംസി അമേരിക്ക റീജിയന്‍ പ്രസിഡന്റ് ജോണ്‍സണ്‍ തലച്ചെല്ലൂര്‍, യു.എസ്.എ, ഡബ്ല്യുഎംസി, അമേരിക്ക റീജിയന്‍ സെക്രട്ടറി അനീഷ് ജെയിംസ്, യു.എസ്.എ, ഡബ്ല്യുഎംസി ദുബായ് പ്രൊവിന്‍സ് പ്രസിഡന്റ് പോള്‍സണ്‍, ഡബ്ല്യുഎംസി നോര്‍ത്ത് വെസ്റ്റ് യുകെ പ്രൊവിന്‍സ് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ജോസഫ്, ഡബ്ല്യുഎംസി അജ്മാന്‍ പ്രവിശ്യ പ്രസിഡന്റ് ഡെയ്സ് ഇടിക്കുല്ല, യു.എ.ഇ., ശ്രീമതി ശാന്ത പിള്ള, യുഎസ്എ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.  വിഷയം സംസാരിക്കുന്നവരുടെ ആമുഖം നിര്‍വഹിച്ചത് ഡബ്ല്യുഎംസി നോര്‍ത്ത് വെസ്റ്റ് യുകെ പ്രൊവിന്‍സ് ചെയര്‍മാന്‍ ലിതീഷ്രാജ് പി തോമസ്, മാഞ്ചസ്റ്റര്‍, ഡബ്ല്യുഎംസി ന്യൂയോര്‍ക്ക് പ്രവിശ്യയുടെ സെക്രട്ടറിയും മുന്‍ പ്രസിഡന്റുമായ ജോര്‍ജ്ജ് കെ ജോണ്‍, യുഎസ്എ, ഡബ്ല്യുഎംസി യുകെ പ്രൊവിന്‍സ് ട്രഷറര്‍ ജിയോ വാഴപ്പിള്ളി വ്യക്തികളാണ്. യുകെയിലെ ഫിസിഷ്യന്‍ ഡോ.എം.എസ്.രാജീവ്, കോഴിക്കോട് ചീഫ് ആയുര്‍വേദ ഫിസിഷ്യന്‍ ഡോ. മനോജ് കലൂര്‍, ബഹ്റൈനിലെ ആയുര്‍വേദ ഫിസിഷ്യന്‍ ഡോ. പ്രശോബ്, കണ്‍സള്‍ട്ടന്റ് ചൈല്‍ഡ് സൈക്കോളജിസ്റ്റ് ഡോ.ജയചന്ദ്രന്‍, കൊച്ചിയിലെ വ്യവസായി ടോം ജോസഫ്, സ്‌കില്‍സ് കെയര്‍ ഡയറക്ടര്‍ ലില്ലി വിന്‍സെന്റ്. യുകെ, ബാംഗ്ലൂര്‍ നഴ്സിംഗ് യൂണിവേഴ്സിറ്റിയിലെ ദീന്‍, കവിത നാരായണന്‍, ദുബായ് മുനിസിപ്പാലിറ്റിയിലെ റമീന സജീവ് എന്നിവരും യോഗത്തെ അഭിനന്ദിച്ചു. സെമിനാറിന്റെ യൂട്യൂബ് വീഡിയോ ലിങ്ക് :  https://www.youtube.com/watch?v=6QZCod3VpWo

ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ നോര്‍ത്ത് ലിങ്കണ്‍ഷയറിന് നവനേതൃത്വം, വിദ്യാ സജീഷ് പ്രസിഡന്റ്, ബിനോയ് ജോസഫ് സെക്രട്ടറി, 2024-25 ലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് 18 അംഗ കമ്മിറ്റി

സ്‌കന്‍തോര്‍പ്പ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ നോര്‍ത്ത് ലിങ്കണ്‍ഷയര്‍ (ICANL) പുതിയ എക്‌സിക്യൂട്ടീവ് കമ്മറ്റിയെ തെരഞ്ഞെടുത്തു. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരെ കോര്‍ത്തിണക്കിക്കൊണ്ട് രൂപീകരിക്കപ്പെട്ട കമ്മിറ്റിയാണ് 2024-25 ലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക. ഫെബ്രുവരി 25 ന് സ്‌കന്‍തോര്‍പ്പിലെ ഓള്‍ഡ് ബ്രംബി യുണെറ്റഡ് ചര്‍ച്ച് ഹാളില്‍ വച്ച് നടന്ന അസോസിയേഷന്‍ യോഗമാണ് 18 അംഗ കമ്മിറ്റിയെ ഐകകണ്‌ഠേന തിരഞ്ഞെടുത്തത്. വിദ്യാ സജീഷാണ് അസോസിയേഷന്റെ പുതിയ പ്രസിഡന്റ്. സോണാ ക്ലൈറ്റസ് - വൈസ് പ്രസിഡന്റ്, ബിനോയി ജോസഫ് - സെക്രട്ടറി, ബിനു വര്‍ഗീസ് - ജോയിന്റ് സെക്രട്ടറി, ലിബിന്‍ ജോര്‍ജ് - ട്രഷറര്‍ സ്ഥാനങ്ങള്‍ വഹിക്കും. എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍മാരായി അക്ഷയ ജോണ്‍സണ്‍, ബ്‌ളെസണ്‍ ടോം വറുഗീസ്, ജോബിന്‍ ഫിലിപ്‌സ്, ലിജി മാത്യു, സനിക ജിമ്മി എന്നിവരെയും തെരഞ്ഞെടുത്തു. ഏലിയാസ് യോഹന്നാന്‍, ഡോ. പ്രീതി മനോജ്, വിപിന്‍ കുമാര്‍ വേണുഗോപാല്‍ എന്നിവരെ കമ്യൂണിറ്റി റെപ്രസന്റേറ്റീവുകള്‍ ആയി നാമനിര്‍ദ്ദേശം ചെയ്തു. ഹേസല്‍ അന്നാ അജേഷ്, ബില്‍ഹ ഏലിയാസ്, കരോള്‍ ചിന്‍സ് ബ്‌ളെസണ്‍, ദേവസൂര്യ സജീഷ്, ലിയാ ബിനോയി എന്നിവര്‍ യൂത്ത് റെപ്രസന്റേറ്റീവുമാരായി പ്രവര്‍ത്തിക്കും. നോര്‍ത്ത് ലിങ്കണ്‍ഷയറിലെ ഇന്ത്യന്‍ സമൂഹത്തില്‍ സജീവമായ പ്രവര്‍ത്തനങ്ങളാണ് ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ നടത്തി വരുന്നത്. സ്‌കന്‍തോര്‍പ്പ്, ഗൂള്‍ ഹോസ്പിറ്റലുകളിലേയ്ക്ക് നോര്‍ക്ക വഴി എന്‍എച്ച്എസ് റിക്രൂട്ട് ചെയ്യുന്ന സ്റ്റാഫുകള്‍ക്ക് വേണ്ട മാര്‍ഗനിര്‍ദ്ദേശവും പിന്തുണയും നല്‍കാന്‍ അസോസിയേഷന്‍ രംഗത്തുണ്ട്. നോര്‍ത്തേണ്‍ ലിങ്കണ്‍ഷയര്‍ ആന്‍ഡ് ഗൂള്‍ എന്‍എച്ച്എസ് ട്രസ്റ്റിന്റെ അഭ്യര്‍ത്ഥന പ്രകാരം ഇതിനായുള്ള കോര്‍ഡിനേഷന് അസോസിയേഷന്‍ സെക്രട്ടറി ബിനോയി ജോസഫ് നേതൃത്വം നല്‍കുന്നു. ഇന്ത്യന്‍ സമൂഹവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നോര്‍ത്ത് ലിങ്കണ്‍ ഷയര്‍ കൗണ്‍സിലിന്റെ ശ്രദ്ധയില്‍ പെടുത്തുന്നതിന് വേണ്ട പരിശ്രമങ്ങളും അസോസിയേഷന്‍ നടത്തി വരുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കുടുംബസമേതം പങ്കെടുക്കുവാനും മലയാളികള്‍ക്കൊപ്പം ഇതര ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കും ഒത്തുചേരുവാനും അനുയോജ്യമായ സാഹചര്യമൊരുക്കിയാണ് അസോസിയേഷന്‍ പ്രവര്‍ത്തന പദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. നോര്‍ത്ത് ലിങ്കണ്‍ ഷയറിലേയ്ക്ക് നിരവധി മലയാളി കുടുംബങ്ങള്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി കുടിയേറിയിട്ടുണ്ട്. അസോസിയേഷന്റെ അംഗങ്ങള്‍ക്കായി യോഗ, ബാഡ്മിന്റണ്‍, ക്രിക്കറ്റ്, ബോളിവുഡ് ഡാന്‍സ് ക്ലാസ്, എഡ്യൂക്കേഷന്‍ സെമിനാര്‍ എന്നിവ കഴിഞ്ഞ വര്‍ഷം അസോസിയേഷന്‍ നടത്തിയിരുന്നു. ഹള്‍, ഗെയിന്‍സ്ബറോ, ഗൂള്‍, ഗ്രിംസ്ബി കമ്യൂണിറ്റികളുടെ സഹകരണത്തോടെ സംഘടിപ്പിച്ച ചാരിറ്റി ഫണ്ട് റെയിസിംഗും അവാര്‍ഡ് നൈറ്റും നോര്‍ത്ത് ലിങ്കണ്‍ഷയറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ പ്രശംസ നേടിയിരുന്നു. അസോസിയേഷന്റെ ഈസ്റ്റര്‍/ വിഷു/ഈദ് ആഘോഷം ഏപ്രില്‍ 13 ന് നടക്കും. മെയ് 11 ന് ഇന്റര്‍നാഷണല്‍ നഴ്‌സസ് ഡേ ആഘോഷവും അസോസിയേഷന്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ സമൂഹത്തിന് പ്രയോജനം ചെയ്യുന്ന ക്രിയാത്മക പ്രവര്‍ത്തനങ്ങളിലൂടെ മുന്നേറുന്ന അസോസിയേഷന് എല്ലാ പ്രവാസികളുടെയും പിന്തുണ പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.  

ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് ആന്റ് മെഡിക്കല്‍ ഫോറം വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പൊതുജന ബോധവത്കരണത്തിനായി സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ ഹെല്‍ത്ത് സെമിനാര്‍ ഈ മാസം 17ന്

വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് ആന്റ് മെഡിക്കല്‍ ഫോറം പൊതുജന ബോധവത്കരണത്തിനായി ഓണ്‍ലൈന്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. പ്രസിഡന്റ് ഡോ. ജിമ്മി മൊയലന്‍ ലോനപ്പന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സെമിനാര്‍ ഈ മാസം 17 ന്. ഇന്ത്യന്‍ സമയം ഞായറാഴ്ച 7.30 വൈകുന്നേരം, യുകെ സമയം 2 ഉച്ചയ്ക്ക്, സൂം പ്ലാറ്റ്ഫോമില്‍ നടത്തുന്നു. വിഷയങ്ങളും പ്രഭാഷകരും ഇവയാണ്: 1. പ്രമേഹം: നിങ്ങള്‍ അറിയേണ്ട കാര്യങ്ങള്‍, പ്രൊഫ. ഡോ. ഗോഡ്വിന്‍ സൈമണ്‍, അസോസിയേറ്റ് മെഡിക്കല്‍ ഡയറക്ടറും കണ്‍സള്‍ട്ടന്റ് എന്‍ഡോക്രൈനോളജിസ്റ്റും, ബിഎച്ച്ആര്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍, ലണ്ടന്‍,  2. സൈക്കോളജിക്കല്‍ സ്‌ട്രെസ്, ഡോ ഷറഫുദ്ധീന്‍ കടമ്പോട്ട്, ചീഫ് കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റ്, സിംഫണി ഓഫ് ലൈഫ്, കോഴിക്കോട്, 3. മലയാളികള്‍ക്കുള്ള യുകെ നഴ്സ് ജോലികള്‍, ജിനോയ് മദന്‍, കിഡ്നി ട്രാന്‍സ്പ്ലാന്റ് നഴ്സ് ക്ലിനിഷ്യന്‍, റോയല്‍ ലിവര്‍പൂള്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍. സൂം മീറ്റിംഗ് ലിങ്ക്   https://us02web.zoom.us/j/83164185202?pwd=dXNoVXNoRnR2V25zWkFjWC94S2tSQT09മീറ്റിംഗ് ഐഡി 83164185202 പാസ്‌വേഡ് 643830  വ്യക്തതയ്ക്കായി 0044-7470605755 എന്ന വാട്ട്സ്ആപ്പ് വഴി ഡോ ജിമ്മിയെ ബന്ധപ്പെടുക.

More Articles

വാട്ട്‌ഫോര്‍ഡ് ഒഐസിസി യുണിറ്റ് മെംബര്‍ഷിപ്പ് വിതരണവും, സിദ്ധാര്‍ത്ഥ് വധത്തില്‍ അപലപനവും നടത്തി, യുണിറ്റ് പ്രസിഡന്റ് സണ്ണിമോന്‍ പി മത്തായി യോഗത്തില്‍ അദ്ധൃഷത വഹിച്ചു സംസാരിച്ചു
ഓള്‍ യൂറോപ്പ് വോളിബോള്‍ ടൂര്‍ണമെന്റ് മാര്‍ച്ച് 16നു കാര്‍ഡിഫില്‍, യൂറോപ്പിലും യുകെയിലും നിന്നുള്ള 10 ടീമുകള്‍ മത്സരത്തില്‍ മാറ്റുരയ്ക്കുന്നു, പ്രവേശനം സൗജന്യം
യുകെ മലയാളികളായ യുവ സംരംഭകര്‍ ആരംഭിച്ച സ്റ്റാര്‍ട്ട് അപ്പ് ഗള്‍ഫ് നാടുകളിലും ശ്രദ്ധ നേടുന്നു; യുവ സംരംഭകരായ അജിത് മുതയിലിന്റേയും ആഷിര്‍ റഹ്‌മാന്റെയും വിജയ വഴി തെളിച്ചത് ആശ്രാന്ത കഠിനാദ്ധ്വാനവും നിശ്ചയദാര്‍ഢ്യവും
യു.കെ.എം.എസ്.ഡബ്ല്യു ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ലോക സോഷ്യല്‍ വര്‍ക്ക് ദിനാചാരണം ഈ മാസം 16ന്, ലോകത്തിന്റെ പല ഭാഗത്തു നിന്നുള്ള സോഷ്യല്‍ വര്‍ക്കിന്റെയും അന്താരാഷ്ട്ര സംഘടനകളുടെയും പ്രധിനിധികള്‍ പങ്കെടുക്കുന്നു
അണ്ടര്‍ 17 യൂറോപ്യന്‍ ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇംഗ്ലണ്ടിനായി ജേഴ്സി അണിയുവാന്‍ മലയാളികളും; അഭിമാനമായി ജെഫ് അനി ജോസപ്പും, സാമുവല്‍ ദീപക് പുലിക്കോട്ടിലും
യുകെയിലെ പുതിയ കുടിയേറ്റ നിയമങ്ങള്‍: ഐഒസി (യു കെ) - കേരള ചാപ്റ്റര്‍ സംഘടിപ്പിച്ച 'നിയമസദസ്സ്' മികവുറ്റതായി; പ്രത്യേകം ശ്രദ്ധേയമായത് സെമിനാറിലും ചോദ്യോത്തര വേളയിലും ദൃശ്യമായ വന്‍ ജനപങ്കാളിത്തം
2024 -2025 വര്‍ഷത്തേക്കുള്ള നവ നേതൃത്വനിരയുമായി 'സര്‍ഗ്ഗം സ്റ്റീവനേജ്'; അപ്പച്ചന്‍ കണ്ണഞ്ചിറ പ്രസിഡന്റ്, സജീവ് ദിവാകരന്‍ സെക്രട്ടറി, ജെയിംസ് മുണ്ടാട്ട് ട്രഷറര്‍
കേംബ്രിഡ്ജ് സര്‍വകലാശാലയിലെ പ്രഭാഷണങ്ങള്‍ക്കു ശേഷം, രാഹുല്‍ ഗാന്ധി, ഐ ഒ സി നേതാക്കളെ കണ്ടു; ഭാരത് ജോഡോ ന്യായ് യാത്രയും, തെരഞ്ഞെടുപ്പും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി

Most Read

British Pathram Recommends