18
MAR 2021
THURSDAY
1 GBP =105.24 1INR
1 USD =83.36 INR
1 EUR =90.18 INR
breaking news : സ്മാര്‍ട്ട് മീറ്റര്‍ ഇല്ലാത്ത കുടുംബങ്ങള്‍ വിതരണക്കാര്‍ക്ക് മീറ്റര്‍ റീഡിങ്ങ് അയച്ചു നല്‍കണമെന്ന് അറിയിപ്പ്; നടപടി തിങ്കളാഴ്ച മുതല്‍ കുറഞ്ഞ വിലകള്‍ നിലവരുമ്പോള്‍ കൂടുതല്‍ പണം നല്‍കുന്നില്ലെന്ന് ഉറപ്പാക്കാന്‍ >>> ഏപ്രിൽ ഒന്നുമുതൽ മിനിമം വേതനം 11.44 പൗണ്ടായി ഉയരും, പൗണ്ടുമുല്യവും കൂടുന്നു, 105 രൂപ കടന്നു; പെസഹ ആചാരണ തിരക്കിൽ യുകെ മലയാളികളും, ഈസ്റ്റർ അവധിക്ക് ഇത്തവണ കുടുതൽപ്പേർ നാട്ടിലെത്തും; ഇന്നുമുതൽ ഹോളിഡേക്കാരുടെ കാറുകൾ നിരത്തുകൾ കീഴടക്കും >>> ഈസ്റ്റര്‍ ദിനത്തില്‍ അവധിയില്ല, മണിപ്പൂരില്‍ ഈസ്റ്റര്‍ ദിനം പ്രവൃത്തി ദിനമാക്കി ഉത്തരവ്, സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിനങ്ങള്‍ ആണെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ് >>> സ്ഥാനാര്‍ത്ഥിയുടെ പോസ്റ്റര്‍ നശിപ്പിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കം, ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ വീട്ടില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ചു >>> ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്താനുള്ള സാധ്യത 99 ശതമാനമെന്ന് പ്രവചിച്ച് രാഷ്ടീയ നിരീക്ഷകര്‍; അങ്കത്തിന് മുമ്പേ ആയുധം വച്ച് കീഴടങ്ങിയ അവസ്ഥയില്‍ ഭരണപക്ഷം, മുതിര്‍ന്ന നേതാക്കള്‍ തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുന്നു >>>
Home >> BUSINESS

BUSINESS

എഐ വിദഗ്ര്‍ക്ക് മെറ്റയില്‍ ജോലി വാക്ദാനം, മാര്‍ക്ക് സക്കര്‍ബര്‍ഗ് ഗൂഗിളില്‍ നിന്ന് എഐ വിദഗ്ധരെ മെറ്റയിലെത്തിക്കാന്‍ ശ്രമം തുടങ്ങുന്നു

തങ്ങളുടെ കമ്പനിയെ എഐ വിപണിയില്‍ ശക്തരാക്കാന്‍ എതിരാളികളായ ഗൂഗിളില്‍ നിന്ന് എഐ വിദഗ്ധരെ മെറ്റയിലെത്തിക്കാന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്നെ തുനിഞ്ഞിറങ്ങിയിരിക്കുകയാണ്. ഗൂഗിളിന്റെ എഐ വിഭാഗമായ ഡീപ്പ് മൈന്റില്‍ നിന്നുള്ള എഞ്ചിനീയര്‍മാരെ ആണ് മെറ്റ ലക്ഷ്യം വയ്ക്കുന്നത്.  അഭിമുഖം ഇല്ലാതെ തന്നെ ഇവര്‍ക്കെല്ലാം മെറ്റ ജോലി വാഗ്ദാനം ചെയ്യുകയാണ്. ശമ്പളവുമായി ബന്ധപ്പെട്ട വിലപേശല്‍ നയങ്ങള്‍ ഇതിനായി കമ്പനി പരിഷ്‌കരിക്കുകയും ചെയ്തു. ഇതുവഴി ഉയര്‍ന്ന ശമ്പളവും ആകര്‍ഷകമായ വാഗ്ദാനങ്ങളുമാണ് മെറ്റ നല്‍കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. എതിരാളിയായ ഗൂഗിളിനെ തന്നെയാണ് മെറ്റ നോട്ടമിട്ടിരിക്കുന്നത്. എഐ വിപണിയില്‍ മത്സരിക്കാന്‍ തങ്ങളുടെ വിഭവശേഷി ശക്തിപ്പെടുത്താനുള്ള മെറ്റയുടെ ശ്രമം അതിനുദാഹരണമാണ്. ഇവരില്‍ പലരേയും സക്കര്‍ബര്‍ഗ് തന്നെ നേരിട്ട് ഇമെയില്‍ വഴി ബന്ധപ്പെട്ടതായാണ് ദി ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അഭിമുഖം ഇല്ലാതെ തന്നെ ഇവര്‍ക്കെല്ലാം മെറ്റ ജോലി വാഗ്ദാനം ചെയ്യ്‌തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉപഭോക്താക്കള്‍ക്ക് പ്രീമിയം സബ്സ്‌ക്രിപ്ഷന്‍ സൗജന്യമായി ഉപയോഗിക്കാന്‍ അവസരമൊരുക്കി ടെലഗ്രാം, ഇത് വലിയൊരു ഓഫര്‍

മറ്റ് മെസേജിങ് ആപ്പ് പോലെ തന്നെ ടെലഗ്രാമിനും ഉപയോക്താക്കളുടെ ഇടയില്‍ വലിയ സ്വീകര്യത ലഭിക്കാറുണ്ട്. അതുകൊണ്ട് തന്നെ ടെലഗ്രാം ഉപയോക്താക്കള്‍ക്ക് പുതിയ സൗകര്യം നല്‍കുകയാണ്. ഉപഭോക്താക്കള്‍ക്ക് പ്രീമിയം സബ്സ്‌ക്രിപ്ഷന്‍ സൗജന്യമായി ഉപയോഗിക്കാന്‍ അവസരമൊരുക്കുകയാണ് ടെലഗ്രാം. ഇതിലൂടെ നിരവധി പുതിയ ഉപയോക്താക്കള്‍ എത്തിച്ചേരുക തന്നെ ചെയ്യും. ഉപഭോക്താക്കള്‍ക്ക് ഇതിനവസരം ലഭിക്കുക അടുത്തിടെ അവതരിപ്പിച്ച 'പീര്‍ റ്റു പീര്‍ ലോഗിന്‍' പ്രോഗ്രാമിലൂടെയാണെന്ന് കമ്പനി അറിയിച്ചിട്ടുണ്ട.

ഗൂഗിള്‍ ക്രോമിന്റെ വേര്‍ഷനുകളില്‍ പിഴവ്, രണ്ട് വെര്‍ഷനിലും അതീവഗുരുതരമായ പിഴവുകളാണ് കണ്ടെത്തിയിരിക്കുന്നത്

കേന്ദ്ര കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം ഗൂഗിള്‍ ക്രോമിന്റെ വേര്‍ഷനുകളില്‍ പിഴവ് കണ്ടെത്തി. ക്രോമിന്റെ രണ്ട് വേര്‍ഷനുകളില്‍ ഉള്ള പിഴവുകള്‍ കണ്ടെത്തിയത് പ്രകാരം ഇത് അതീവ ഗുരുതരമാണെന്നാണ് പറയുന്നത്. 123.0.6312.58 for Linux എന്ന അപ്ഡേറ്റിന് മുമ്പുള്ള ക്രോമിന്റെ പതിപ്പുകള്‍, 123.0.6312.58.59 എന്ന അപ്ഡേറ്റിന് ശേഷമുള്ള വിന്‍ഡോസ്, മാക് ഒ എസുകളിലെ ക്രോം പതിപ്പുകള്‍ എന്നീ രണ്ട് വെര്‍ഷനിലും ഒന്നിലധികം പിഴവുകളാണ് കണ്ടെത്തിയിരിക്കുന്നത്. ഇവ അതീവഗുരുതരമാണെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. ഹാക്കര്‍മാര്‍ക്ക് ഇതുവഴി ബാങ്ക് അക്കൗണ്ട് വിവരങ്ങളും പാസ് വേഡുകളും കണ്ടെത്താന്‍ കഴിയും. അനധികൃത സോഫ്റ്റ്വെയറുകള്‍, ഡൗണ്‍ലോഡുകള്‍, എന്നിവ ഈ ക്രോം പതിപ്പുകളില്‍ പ്രശ്‌നമാണ്. കൂടാതെ ഈ വേര്‍ഷനുകള്‍ വ്യാജ വെബ്സൈറ്റുകള്‍ ഉപയോഗിച്ച് ഹാക്ക് ചെയ്യാനും സാധ്യതയുണ്ട്. പുതിയ സുരക്ഷാ അപ്ഡേറ്റുകള്‍ ഉപയോഗിക്കുന്നതാണ് ഇത് ഒഴിവാക്കാനുള്ള വഴിയെന്ന് മുന്നറിയിപ്പില്‍ പറയുന്നു .  

ഗൂഗിളിന്റെ പിഴവ് കണ്ടെത്തിയവര്‍ക്ക് പാരിതോഷികം നല്‍കിയ തുകയുടെ കണക്കുകള്‍ പുറത്ത്, നല്‍കിയത്  ഏകദേശം 83 കോടി രൂപ!!!

ഗൂഗിളിലെ പിഴവുകള്‍ ണ്ടെത്തിയവര്‍ക്ക് നല്‍കിയ പാരിതോഷികത്തെ കുറിച്ചുള്ള കണക്കുകള്‍ പുറത്ത് വിട്ടു. തങ്ങള്‍ ചെയ്ത സേവനത്തിന് അനുസരിച്ച് വ്യത്യസ്തമായ പാരിതോഷികങ്ങളാണ് കമ്പനി വിതരണം ചെയ്തത്.   68 രാജ്യങ്ങളില്‍ നിന്നും 632 പേര്‍ക്കായി 10 മില്യണ്‍ (ഏകദേശം 83 കോടി രൂപ) ഡോളറാണ് ഇതിന് പ്രതിഫലം നല്‍കിയതെന്ന് ഗൂഗിള്‍ അറിയിച്ചു. ഒരാള്‍ക്ക് മാത്രമായി ലഭിച്ച ഏറ്റവും വലിയ തുക 1,13,337 (93,92,713 രൂപ) ഡോളറാണ്. അതേസമയം എന്ത്ബഗ്ഗ് കണ്ടെത്തിയതിനാണ് ഒരാള്‍ക്ക് മാത്രം ഇത്രയും തുക നല്‍കിയത് എന്നത് സംബന്ധിച്ച് ഗൂഗിള്‍ വിശദീകരണം നല്‍കിയിട്ടില്ല.  ഗൂഗിളിന്റെ മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റമായ ആന്‍ഡ്രോയ്ഡിലാണ് ഇതുവരെ ഏറ്റവും കൂടുതല്‍ പിഴവുകള്‍ കണ്ടെത്തിയിട്ടുള്ളത്. ഏറ്റവുമധികം പാരിതോഷികം വിതരണം ചെയ്തിട്ടുളളതും ഇതുമായി ബന്ധപ്പെട്ടാണ്. 3.4 മില്യണ്‍ (28 ലക്ഷം രൂപ) ഡോളറാണ് ആന്‍ഡ്രോയ്ഡിന് മാത്രമായി വിതരണം ചെയ്തതെന്നാണ് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്. 2.1 മില്യണുമായി തൊട്ടുപിന്നില്‍ തന്നെ ക്രോമുമുണ്ട്. വെയര്‍ ഒ.എസ്, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നീ സോഫ്റ്റുവെയറുകളാണ് തൊട്ടു പിന്നാലെയുള്ളത്.     

ഇനി വെജിറ്റേറിയന്‍സിന് വെജിറ്റേറിയന്‍ ഹോട്ടലില്‍ നിന്ന് തന്നെ ഭക്ഷണം എത്തും, 'പ്യുവര്‍ വെജ് മോഡ്' പദ്ധതി ആരംഭിച്ച് സൊമാറ്റോ

ഏറ്റവും കൂടുതല്‍ വെജിറ്റേറിയന്‍ ഉള്ള രാജ്യമാണ് ഇന്ത്യ. ഇന്ത്യയിലെ വെജിറ്റേറിയന്‍സിനെ ഉന്നം വെച്ച് പുതിയ പദ്ധതി ആരംഭിക്കാന്‍ തീരുമാനിച്ച് സൊമാറ്റോ. വെജിറ്റേറിയന്‍ ഭക്ഷണം മാത്രം കഴിക്കുന്നവര്‍ക്ക് വെജിറ്റേറിയന്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം എത്തിക്കാനാണ് പുതിയ പദ്ധതി. ഉപഭോക്താക്കള്‍ക്കായി 'പ്യുവര്‍ വെജ് മോഡ്' എന്ന പേരില്‍ ആണ് പുതിയ പദ്ധതി ആരംഭിക്കുന്നത്. സൊമാറ്റോ സ്ഥാപകനും സി.ഇ.ഒയുമായ ദീപീന്ദര്‍ ഗോയല്‍ ആണ് ഈ കാര്യം അറിയിച്ചത്. സംരഭത്തിന്റെ പ്രാരംഭം എന്നോണം ഗോയല്‍ തന്നെ ഭക്ഷണം ഡെലിവറി ചെയ്തുകൊണ്ട് തുടക്കം കുറിച്ചു. 'പ്യുവര്‍ വെജ് മോഡില്‍' വെജിറ്റേറിയന്‍ റെസ്റ്റോറന്റുകള്‍ മാത്രമാണ് ഉള്‍പ്പെടുന്നതെന്ന് ഗോയല്‍ പറഞ്ഞു. ശുദ്ധമായ വെജിറ്റേറിയന്‍ റെസ്റ്റോറന്റുകളില്‍ നിന്നായിരിക്കും ഉപഭോക്താക്കള്‍ക്കാവശ്യമായ ഭക്ഷണങ്ങള്‍ വാങ്ങുകയെന്നും വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ ഡെലിവെറി ചെയ്യുന്ന ആളുകള്‍ നോണ്‍ വെജ് റെസ്റ്റോറന്റുകളില്‍ നിന്ന് ഡെലിവറി എടുക്കില്ലെന്നും ഗോയല്‍ വ്യക്തമാക്കി. വെജ് ഭക്ഷണം ഡെലിവെറി ചെയ്യുന്ന ആളുകള്‍ക്ക് പച്ച നിറത്തിലുള്ള യൂണീഫോമും അല്ലാത്തവര്‍ക്ക് ചുവപ്പ് നിറത്തിലുള്ളതുമായിരിക്കും.

ഊബര്‍ യാത്രക്കാരനില്‍ നിന്നും അന്യായമായി ചാര്‍ജ്ജ് ഈടാക്കി, ഊബറിന് പിഴ ചുമത്തി ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍

8.8 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ ഊബര്‍ യാത്രക്കാരനില്‍ നിന്നും അന്യായമായി തുക ഈടാക്കിയതിന് പഴ വിധിച്ച് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. ഊബറിന് 20000 രൂപയാണ് പിഴ ചുമത്തിയത്. പിഴ തുകയില്‍ 10,000 രൂപ യാത്രക്കാരന് നല്‍കണം.ബാക്കി 10,000 രൂപ നിയമസഹായ അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്നുമാണ് ഉത്തരവ്. ചണ്ഡീഗഡ് സ്വദേശിയായ അശ്വനി പ്രഷാര്‍ ഊബറില്‍ യാത്ര ചെയ്യവേ ആണ് അധികം പണം ഈടാക്കിയത്. 359 രൂപ ഈടാക്കേണ്ടിടത്താണ് അമിത തുക ഈടാക്കിയതെന്നും പരാതിയില്‍ പറയുന്നു. 16.38 മിനുട്ട് സമയമെടുത്താണ് 8.8 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചത്. എന്നാല്‍ യാത്ര അവസാനിപ്പിച്ചപ്പോള്‍ ആപ്പില്‍ 359 രൂപ 1334 ആയി മാറി. ഇതിനെ തുടര്‍ന്ന് നിരവധി തവണ യൂബറിന് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്നാണ് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമീപിച്ചതെന്ന് അശ്വനി പറഞ്ഞു. പരാതിയുമായി ബന്ധപ്പെട്ട് ഊബര്‍ ആപ്പിലൂടെയും ജിമെയിലിലൂടെയും വിവിധ ഉപഭോക്തൃ ചാറ്റുകളും ഇമെയിലുകളും അയച്ചിരുന്നു, 8.83 കിലോമീറ്ററിന് താന്‍ 1,334 രൂപ ഊബറിന് നല്‍കിയപ്പോള്‍ കിലോമീറ്ററിന് 150 രൂപയാണ് ഊബര്‍ ഈടാക്കിയതെന്നും അശ്വനി പറഞ്ഞു. റോഡിലെ ബ്ലോക്കുകളും മറ്റും കാരണം ഇടക്ക് റൂട്ട് മാറ്റേണ്ടി വന്നുവെന്ന് ഊബറിന്റെ വാദം. റൂട്ട് മാറ്റിയത് യാത്രക്കാരന്‍ ആവശ്യപ്പെട്ടതുകൊണ്ടാണോ അതോ ഡ്രൈവറുടെ തീരുമാനമാണോ എന്ന് അറിയില്ലെന്നും യൂബര്‍ വാദിച്ചു. എന്നാല്‍ സഞ്ചരിച്ച ദൂരവും റൂട്ട്മാപ്പും പരിശോധിച്ച കമ്മീഷന്‍ യാത്ര ദൂരത്തിന് നല്‍കേണ്ടിവരുന്ന യഥാര്‍ത്ഥ നിരക്ക് 358.57 രൂപയാണെന്ന് കണ്ടെത്തി. ഇതിന് പിന്നാലെയാണ് ചണ്ഡീഗഡിലെ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ കമ്പനിക്ക് പിഴയിട്ടത്.

പുതിയ വിമാനങ്ങളില്‍ ബിസിനസ് ക്ലാസ് സൗകര്യവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഒരേ വിമാനത്തില്‍ 4 നിരക്കില്‍ പറക്കാന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് സൗകര്യമൊരുക്കുന്നു

എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളില്‍ ഒരേ യാത്രയ്ക്ക് നാല് നിരക്കുകളില്‍ പറക്കുവാനുള്ള സൗകര്യമൊരുങ്ങുന്നു. നിലവിലുള്ള 15 കിലോ ചെക്ക് ഇന്‍ ബാഗേജോടു കൂടിയ യാത്രയ്ക്കുള്ള നിരക്കായ എക്‌സ്പ്രസ് വാല്യൂ, ചെക്ക് ഇന്‍ ബാഗേജില്ലാത്ത യാത്രയ്ക്കുള്ള പ്രത്യേക നിരക്കായ എക്‌സ്പ്രസ് ലൈറ്റ്, എത്ര തവണ വേണമെങ്കിലും ചെയിഞ്ച് ഫീ ഇല്ലാതെ യാത്രയ്ക്ക് രണ്ട് മണിക്കൂര്‍ മുമ്പ് വരെ വിമാനം മാറാന്‍ കഴിയുന്ന എക്‌സ്പ്രസ് ഫ്‌ലെക്‌സ് എന്നിവയ്ക്ക് പുറമേ എക്‌സ്പ്രസ് ബിസ് എന്ന പേരില്‍ ബിസിനസ് ക്ലാസ് സേവനങ്ങള്‍ ലഭ്യമാക്കുന്ന ടിക്കറ്റ് നിരക്കുകളും എയര്‍ലൈന്‍ പുതുതായി അവതരിപ്പിച്ചു. ഇതോടെ യാത്രക്കാര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ പറക്കാനുള്ള സൗകര്യമാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഒരുക്കുന്നത്. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ പുതിയ വിമാനങ്ങളിലാണ് എക്‌സ്പ്രസ് ബിസ് എന്ന പേരില്‍ ബിസിനസ് ക്ലാസ് സേവനങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. കൂടുതല്‍ ലെഗ്‌റൂമോടു കൂടിയ ബിസിനസ് ക്ലാസ് സീറ്റിംഗും എക്‌സ്പ്രസ് എഹഡ് മുന്‍ഗണനാ സേവനങ്ങളും സൗജന്യ ഗൊര്‍മേര്‍ ഭക്ഷണവും എക്‌സ്പ്രസ് ബിസിന്റെ ഭാഗമായി യാത്രക്കാര്‍ക്ക് ലഭിക്കും. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ എല്ലാ പുതിയ ബോയിംഗ് 737-8 വിമാനങ്ങളിലും ബിസിനസ് ക്ലാസിന് തുല്യമായ എക്‌സ്പ്രസ് ബിസ് സേവനം ലഭ്യമാണ്. 58 ഇഞ്ച് അകലമുള്ള സീറ്റുകളായതിനാല്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ ലെഗ് റൂം ലഭിക്കും. വിമാനങ്ങളുടെ നിര വിപുലീകരിക്കുന്നതിന്റെ ഭാഗമായി നാല് പുതിയ വിമാനങ്ങള്‍ വീതമാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഓരോ മാസവും പുറത്തിറക്കുന്നത്. എക്‌സ്പ്രസ് ബിസ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ യാത്രക്കാര്‍ക്ക് ആഭ്യന്തര യാത്രകളില്‍ 25 കിലോയും അന്താരാഷ്ട്ര യാത്രയില്‍ 40 കിലോയുടേയും വര്‍ധിപ്പിച്ച ബാഗേജ് അവലന്‍സും ലഭിക്കും. എയര്‍ലൈന്‍ വെബ്‌സൈറ്റായ airindiaexpress.com-ലൂടെയോ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ  മൊബൈല്‍ ആപ്പിലൂടെയോ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ഇന്ത്യയിലെ 70ലധികം റൂട്ടുകളില്‍ ഇപ്പോള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ  ബിസിനസ് ക്ലാസ് സീറ്റുകളുള്ള വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ട്. ബെംഗളൂരു, ഹൈദരാബാദ്, ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത തുടങ്ങിയ മെട്രോ നഗരങ്ങളെ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, മംഗലാപുരം തുടങ്ങിയ പ്രധാന സ്ഥലങ്ങളുമായി ബന്ധിപ്പിക്കുന്ന സര്‍വീസുകളിലാണ്  നിലവില്‍ ബിസിനസ് ക്ലാസ് സീറ്റുകളുള്ളത്.

ആദ്യത്തെ സെലിബ്രിറ്റി വോയ്‌സ് ഫീച്ചര്‍ അവതരിപ്പിച്ച് ഫോണ്‍പേ, ശബ്ദം നടന്‍ മമ്മൂട്ടിയുടേത്

ഫോണ്‍പേയുടെ വോയ്‌സ് സ്പീക്കറില്‍ ഇനി മമ്മൂട്ടിയുടെ ശബ്ദം. നടന്‍ മമ്മൂട്ടിയുമായി സഹകരിച്ച് സ്മാര്‍ട്ട്‌സ്പീക്കറുകളില്‍ ആദ്യത്തെ സെലിബ്രിറ്റി വോയ്‌സ് ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് ഫോണ്‍പേ.  ഈ പുതിയ ഫീച്ചര്‍ ഇന്ത്യയിലുടനീളം മലയാളത്തിലും ഇംഗ്ലീഷിലും മമ്മൂട്ടിയുടെ വേറിട്ട ശബ്ദത്തില്‍ ഫോണ്‍പേ സ്മാര്‍ട്ട്സ്പീക്കറിന്റെ ഉപഭോക്തൃ പേയ്‌മെന്റുകളെ വാലിഡേറ്റുചെയ്യാന്‍ അനുവദിക്കും.ഹിന്ദിയിലും ഇംഗ്ലീഷിലും പ്രമുഖ ഇന്ത്യന്‍ നടന്‍ അമിതാഭ് ബച്ചനുമായി സഹകരിച്ച് ഫോണ്‍പേ സ്മാര്‍ട്ട് സ്പീക്കറുകളില്‍ സെലിബ്രിറ്റി വോയ്‌സ് ഫീച്ചര്‍ അടുത്തിടെ പുറത്തിറക്കിയിരുന്നു. ഭാവിയില്‍ ഇത് കൂടുതല്‍ ഭാഷകളിലേക്ക് പുറത്തിറക്കാനുള്ള പദ്ധതിയിലാണ്. പോര്‍ട്ടബിലിറ്റി, മികച്ച ഇന്‍-ക്ലാസ് ബാറ്ററി, ഏറ്റവും ശബ്ദായമാനമായ അന്തരീക്ഷത്തില്‍ പോലും മികച്ച ഓഡിയോ വ്യക്തത, വ്യാപാരികള്‍ക്ക് ഏറ്റവും തിരക്കേറിയ കൗണ്ടര്‍ ഇടങ്ങളില്‍ പോലും ഉപയോഗിക്കാന്‍ കഴിയുന്ന ഒതുക്കമുള്ളതും ബഹുമുഖവുമായ ഫോം ഫാക്ടര്‍ എന്നിവയാണ് ഫോണ്‍പേ സ്മാര്‍ട്ട്സ്പീക്കറിനെ വിപണിയില്‍ വേറിട്ടു നിര്‍ത്തുന്ന മറ്റ് ചില സവിശേഷതകള്‍.വ്യാപാരികള്‍ SMS-നെയാണ് കൂടുതലായി ആശ്രയിച്ചിരുന്നത്, എന്നാല്‍ ഇപ്പോള്‍ ഫാണ്‍പേ സ്മാര്‍ട്ട്സ്പീക്കര്‍ ഉപയോഗിച്ച് അവരുടെ പേയ്‌മെന്റ് മൂല്യനിര്‍ണ്ണയം ഗണ്യമായി ലഘൂകരിച്ചിട്ടുണ്ട്.

യൂട്യൂബുമായി മത്സരിക്കാന്‍ തയ്യാറെടുത്ത് എലോണ്‍ മസ്‌ക്, അണിയറയില്‍ ഒരുങ്ങുന്നത് യൂട്യൂബിനെ വെല്ലുന്ന ടിവി ആപ്പ്

ഇന്ന് എന്തിനും ഏതിനും ആശ്രയിക്കുന്ന യൂട്യൂബിനെ വെല്ലാന്‍ എലോണ്‍ മസ്‌ക് ഒരുങ്ങുകയാണ്. എക്‌സ് പ്ലാറ്റ്ഫോം തലവന്‍ എലോണ്‍ മസ്‌ക് ഒരു ടിവി ആപ്പ് ഇറക്കാനുള്ള അണിയറ പ്രവര്‍ത്തനങ്ങളിലാണ്.  സാംസങ്, ആമസോണ്‍ സ്മാര്‍ട് ടിവി എന്നിവയിലാണ് എക്സിന്റെ ടിവി ആപ്പ് ആദ്യം വരുന്നതെന്ന് ഫോര്‍ച്ച്യൂണിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. യൂട്യൂബിനെ കൂടാതെ ട്വിച്ച് എന്ന വീഡിയോ സ്ട്രീമിങ് സേവനത്തോട് മത്സരിക്കാനും സിഗ്‌നല്‍ എന്ന മെസേജിങ് ആപ്പുമായും റെഡ്ഡിറ്റുമായി മത്സരിക്കാനും എക്സിന് പദ്ധതിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. വീഡിയോ സ്ട്രീമിങ് മേഖലയിലേക്ക് എക്‌സ് വരാനൊരുങ്ങുന്നു എന്നത് പുതുമയുള്ള കാര്യമല്ല. മുന്‍പും മസ്‌ക് ഇത്തരത്തിലുള്ള സൂചനകള്‍ കിട്ടിയിട്ടുണ്ട്. 2023 ല്‍ ദൈര്‍ഘ്യമേറിയ വീഡിയോകള്‍ കാണാന്‍ ട്വിറ്ററിന്റെ ടിവി ആപ്പ് വേണം എന്ന് ഒരു ഉപഭോക്താവ് ആവശ്യം ഉന്നയിച്ചിരുന്നു, ഇതിന് മറുപടിയായി 'അത് താമസിയാതെ വരും' എന്നാണ് മസ്‌ക് മറുപടി പറഞ്ഞത്.  

ലോകത്ത് ഏറ്റവും കൂടുതല്‍ തവണ ഡൗണ്‍ലോഡ് ചെയ്ത ആപ്പ് എന്ന സ്ഥാനം സ്വന്തമാക്കി ഇന്‍സ്റ്റഗ്രാം, പിന്തള്ളിയത് ടിക്ടോക്കിനെ

ടിക്ടോക്കിനെ പിന്നിലാക്കി മുന്നിലെത്തിയിരിക്കുകയാണ് ഇന്‍സ്റ്റഗ്രാം. ലോകത്ത് ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്പ് എന്ന ബഹുമതി ആണ് ഇന്‍സ്റ്റഗ്രാം സ്വന്തമാക്കിയിരിക്കുന്നത്.  ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച്, 2023-ല്‍ 76.7 കോടി ആളുകളാണ് ഇന്‍സ്റ്റഗ്രാം ഡൗണ്‍ലോഡ് ചെയ്തിട്ടുള്ളത്. മുന്‍ വര്‍ഷത്തേക്കാള്‍ 20 ശതമാനം വര്‍ദ്ധനവ് നേടാന്‍ ഇന്‍സ്റ്റഗ്രാമിന് കഴിഞ്ഞു. അതേസമയം, 73.3 കോടി ടിക്ടോക്ക് ഡൗണ്‍ലോഡ് ചെയ്തിട്ടുള്ളത് ആളുകളാണ്. 2010-ലാണ് ഇന്‍സ്റ്റാഗ്രാം ആദ്യമായി ലോഞ്ച് ചെയ്തത്. ആദ്യ കാലത്ത് മികച്ച പ്രതികരണം നേടാന്‍ സാധിച്ചിരുന്നെങ്കിലും, ടിക്ടോക്കിന്റെ വരവോടെ ഇന്‍സ്റ്റഗ്രാമിന്റെ ജനപ്രീതി താഴുകയായിരുന്നു. 2018 മുതല്‍ 2022 വരെയുള്ള കാലയളവില്‍ വലിയ രീതിയിലുള്ള തരംഗമാണ് ടിക്ടോക്ക് ലോകമെമ്ബാടും സൃഷ്ടിച്ചത്. പ്രതിമാസം 150 കോടി സജീവ ഉപഭോക്താക്കളാണ് ഇന്‍സ്റ്റഗ്രാമിന് ഉള്ളത്. അതേസമയം, ടിക്ടോക്കിന് 110 കോടിക്ക് മുകളില്‍ സജീവ ഉപഭോക്താക്കള്‍ ഉണ്ട്. ഇന്ത്യ അടക്കമുള്ള നിരവധി രാജ്യങ്ങള്‍ ടിക് ടോക് നിരോധിച്ചിരിക്കുകയാണ്. രാജ്യ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് ടിക്ടോക്കിനെ നിരോധിച്ചത്.  

More Articles

വിമാന കമ്പനികള്‍ക്ക് ആശ്വസിക്കാം, ഏവിയേഷന്‍ ഇന്ധനത്തിന്റെ 2.2 ശതമാനം വില കുറച്ചു; ഇന്ന് കുറഞ്ഞത്  ഒരു കിലോ ലിറ്ററിന് 3084.94 രൂപയാണ്..
സസ്യാഹാരം ഓര്‍ഡര്‍ ചെയ്ത ഉപഭോക്താവിന് മാംസാഹാരം വിതരണം ചെയ്തു, റെസ്റ്റോറന്റിന് 20,000 രൂപ പിഴ ചുമത്തി ഉപഭോക്തൃ ഫോറം..
മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ഗേറ്റ്സ് സ്വത്ത് ദാനം ചെയ്യുന്നു, യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശം തുടങ്ങിയ ആഗോള വെല്ലുവിളികളുടെ പശ്ചാത്തലത്തിലാണ് തീരുമാനം..
ജൂലൈ 18 മുതല്‍ പുതുക്കിയ ജിഎസ്ടി നിരക്ക് അനുസരിച്ച് പാക്ക് ചെയ്ത ഭക്ഷണം മുതല്‍ ബ്ലൈഡുകള്‍ക്കും സ്പൂണുകള്‍ക്കും വരെ വില കൂടും...
ട്വിറ്റര്‍ ഏറ്റെടുക്കുന്നതില്‍ നിന്നുള്ള പിന്മാറ്റം; സ്‌പേസ് എക്‌സ് ഉടമ എലോണ്‍ മസ്‌കിനെതിരെ ട്വിറ്റര്‍ കോടതിയില്‍..
രാജ്യത്തെ മുന്‍നിര വ്യവസായ ഗ്രൂപ്പായ അദാനി, ടെലികോം മേഖലയിലേക്കും കടക്കുന്നു; 5ജി സ്‌പെക്ട്രം ലേലത്തില്‍ ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പും പങ്കെടുക്കും...
അംബാനിയുടെ എസ്‌യുവി കാര്‍ നിരകളിലേക്ക് മറ്റൊരു സൂപ്പര്‍ താരം കൂടി, മൂന്നാമത്തെ ബെന്റിലി ബെന്റയാഗ എസ്‌യുവി സ്വന്തമാക്കി അംബാനി...
വിമാന ടിക്കറ്റ് കുത്തനെ ഉയര്‍ന്നു... അയ്യായിരം രൂപയില്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് ഇപ്പോള്‍ പത്തിരട്ടി വരെ വര്‍ദ്ധനവില്‍!!!

Most Read

British Pathram Recommends