18
MAR 2021
THURSDAY
1 GBP =103.78 INR
1 USD =83.64 INR
1 EUR =88.87 INR
breaking news : ഹാര്‍ലോയില്‍ മലയാളി യുവാവിനെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി; നഴ്സായ അരുണ്‍ യുകെയിലെത്തിയിട്ട് ഒരു വര്‍ഷം മാത്രം, കോട്ടയം സ്വദേശിയുടെ അപ്രതീക്ഷിത മരണത്തില്‍ ഞെട്ടി സുഹൃത്തുക്കളും മലയാളി സമൂഹവും >>> ഇന്ത്യ യുകെ സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ചകള്‍ വീണ്ടും; കാര്‍ബണ്‍ ടാക്‌സില്‍ ഇളവ് എന്ന പുതിയ ആവശ്യം ഉന്നയിച്ച് ഇന്ത്യ, തിരഞ്ഞെടുപ്പിന് മുമ്പ് കരാര്‍ യാഥാര്‍ഥ്യമാക്കാന്‍ അവസാന ശ്രമത്തില്‍ സുനക് >>> ഇസ്രയേൽ തിരിച്ചടിക്കുന്നു.. ഗൾഫിലൂടെ നാട്ടിലേക്കും തിരിച്ചുമുള്ള യുകെ മലയാളികളുടെ യാത്ര ഇനി സുരക്ഷിതമാകില്ല, മിസ്സൈൽ പതിച്ചത് ആണവ നഗരത്തിൽ! ഇറാൻ പ്രത്യാക്രമണം നടത്തിയാൽ യുദ്ധം രൂക്ഷമാകും, വർഷങ്ങളോളം നീണ്ടേക്കാം, ആണവ യുദ്ധത്തിന് വഴിവച്ചേക്കാം! >>> വോട്ട് ചെയ്യാന്‍ നാട്ടിലെത്തുന്ന കന്നി വോട്ടര്‍മാര്‍ക്ക് വന്‍ ഇളവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ടിക്കറ്റില്‍ 19 ശതമാനം കിഴിവ് >>> ചട്ടുകം ചൂടാക്കി പൊള്ളിച്ചതിന് ശേഷം മുളക് പുരട്ടും, പച്ചമുളക് തീറ്റിക്കും, കഴിഞ്ഞ ആറുമാസമായി ഏഴുവയസ്സുകാരന്‍ അനുഭവിക്കുന്ന ക്രൂരമായ മര്‍ദ്ദനം, അമ്മയും രണ്ടാനച്ഛനും അറസ്റ്റില്‍ >>>
Home >> BUSINESS

BUSINESS

വോട്ട് ചെയ്യാന്‍ നാട്ടിലെത്തുന്ന കന്നി വോട്ടര്‍മാര്‍ക്ക് വന്‍ ഇളവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ടിക്കറ്റില്‍ 19 ശതമാനം കിഴിവ്

ലോക്‌സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വിമാന ടിക്കറ്റ് നിരക്കുകളില്‍ വന്‍ ഇളവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. വോട്ട് ചെയ്യാന്‍ നാട്ടിലെത്തുന്ന കന്നി വോട്ടര്‍മാര്‍ക്ക് 19 ശതമാനം കിഴിവാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. 18നും 22നും ഇടയില്‍ പ്രായമുള്ള കന്നി വോട്ടര്‍മാര്‍ക്ക് ഇളവ് ലഭിക്കും. ജൂണ്‍ ഒന്ന് വരെ ഓഫര്‍ നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യാനാവും. ഈ ഓഫര്‍ ആഭ്യന്തര-അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് ബാധകമാണെന്നും കമ്പനി അറിയിച്ചു. വിമാനക്കമ്പനിയുടെ 19-ാം വാര്‍ഷികം കൂടി പരിഗണിച്ചാണ് തീരുമാനം. 'വോട്ട് അസ് യൂ ആര്‍' എന്ന കാമ്പയിന്റെ ഭാഗമായാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് പുതിയ ഓഫര്‍ ഒരുക്കിയിരിക്കുന്നത്. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വെബ്‌സൈറ്റിലൂടെയോ മൊബൈല്‍ ആപ്പിലൂടെയോ ടിക്കറ്റ് ബുക്ക് ചെയ്യാം. തെരഞ്ഞെടുപ്പില്‍ കൂടുതല്‍ യുവാക്കളുടെ പങ്കാളിത്തം ഉറപ്പാക്കാനാണ് ഈ ഓഫര്‍ മുന്നോട്ട് വെക്കുന്നതെന്നാണ് കമ്പനി പറയുന്നത്. ഈ ഓഫര്‍ എക്‌സ്പ്രസ് ലൈറ്റ്, എക്‌സ്പ്രസ് വാല്യൂ, എക്‌സ്പ്രസ് ഫ്‌ലെക്‌സ്, എക്‌സ്പ്രസ് ബിസ് എന്നിവയിലും ബാധകമായിരിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഓഫറിന്റെ വിശദ വിവരങ്ങള്‍ കമ്പനി അവരുടെ വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്.

സാമൂഹ്യമാധ്യമമായ എക്‌സ് പാകിസ്ഥാനില്‍ നിരോധിച്ചു, രാജ്യസുരക്ഷ സംബന്ധിച്ചുള്ള ആശങ്കകള്‍ കണക്കിലെടുത്താണ് നടപടി

സാമൂഹ്യമാധ്യമമായ എക്‌സ് പാക്കിസ്ഥാനില്‍ നിരോധിച്ചു. കഴിഞ്ഞ രണ്ട് മാസമായി രാജ്യത്ത് എക്‌സ് നിരോധനമുണ്ടെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴാണ് ഇതേ കുറിച്ച് ഓദ്യോഗിക പ്രഖ്യാപനമുണ്ടായിരിക്കുന്നത്. രാജ്യസുരക്ഷ സംബന്ധിച്ചുള്ള ആശങ്കകള്‍ കണക്കിലെടുത്താണ് നടപടി. ഫെബ്രുവരി പകുതിമുതല്‍ എക്‌സ് ഉപയോഗിക്കാന്‍ സാധിക്കുന്നില്ലെന്ന പരാതി ഉപയോക്താക്കളില്‍നിന്ന് ഉയര്‍ന്നിരുന്നു. എന്നാല്‍, ഔദ്യോഗിക പ്രതികരണങ്ങളൊന്നുമുണ്ടായിരുന്നില്ല. ബുധനാഴ്ച പാക് ആഭ്യന്തര മന്ത്രാലയം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് നടപടിയെക്കുറിച്ചുള്ള വെളിപ്പെടുത്തലുള്ളത്. പാകിസ്താനിലെ നിയമങ്ങള്‍ പാലിക്കുന്നതിലും സാമൂഹ്യമാധ്യമത്തിന്റെ ദുരുപയോഗം തടയുന്നതിലും എക്‌സ് പരാജയപ്പെട്ടു. അതിനാല്‍, എക്‌സ് നിരോധിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരായെന്നാണ് സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ പറയുന്നത്.അതേസമയം, എക്‌സ് ഒരാഴ്ചയ്ക്കുള്ളില്‍ പുനഃസ്ഥാപിക്കണമെന്ന് പാക് ഹൈക്കോടതി വ്യക്തമാക്കിയതായി അന്താരാഷ്ട്ര മാധ്യമമായ എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. ബുധനാഴ്ച സമര്‍പ്പിച്ച സത്യവാങ്മൂലം പിന്‍വലിക്കാന്‍ ഒരാഴ്ച സമയം കോടതി നല്‍കിയിട്ടുണ്ട്. ഇതിന് പിന്നാലെ, വിഷയത്തില്‍ കോടതി തങ്ങളുടെ തീരുമാനം വ്യക്തമാക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

എക്‌സില്‍ പുതുതായി എത്തുന്ന ഉപയോക്താക്കള്‍ക്ക് ഉള്ളടക്കം പോസ്റ്റ് ചെയ്യുന്നതിന് പണം ഈടാക്കും, സൂചന നല്‍കി ഇലോണ്‍ മസ്‌ക്

ഇലോണ്‍ മസ്‌കിന്റെ എക്‌സില്‍ പുതിയ അംഗങ്ങള്‍ക്ക് ഉള്ളടക്കം പോസ്റ്റ് ചെയ്യുന്നതിന് പണം ഈടാക്കും. ഈ കാര്യത്തില്‍ സൂചന നല്‍കിയിരിക്കുകയാണ് ഇലോണ്‍ മസ്‌ക്. പുതിയ അക്കൗണ്ട് തുടങ്ങാന്‍ എത്തുന്നവരില്‍ നിന്നും പണം ഈടാക്കുമെന്നാണ് മസ്‌ക് അറിയിച്ചത്.  ലൈക്ക്, റീപോസ്റ്റ്, മറ്റു അക്കൗണ്ടുകളില്‍ നിന്നുള്ള പോസ്റ്റുകള്‍ കോട്ട് ചെയ്യല്‍, പോസ്റ്റുകള്‍ ബുക്ക് മാര്‍ക്ക് ചെയ്യുക എന്നിവക്കെല്ലാം പുതുതായി പ്ലാറ്റ്‌ഫോമിലെത്തുന്നവരില്‍നിന്ന് ഇനിമുതല്‍ വരിസംഖ്യ ഈടാക്കും. ബോട്ടുകളും സ്പാമുകളും തടയാനാണ് ഇത്തരത്തില്‍ ഒരു സബ്ക്രിപ്ഷന്‍ മോഡല്‍ പരിചയപ്പെടുത്തുന്നത് എന്നാണ് ഇലോണ്‍ മസ്‌ക് എക്‌സില്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ ഈ പണം ഈടാക്കല്‍ പഴയ ഉപയോക്താക്കള്‍ക്ക് ബാധകമല്ലെന്നും മസ്‌ക് ഉറപ്പ് നല്‍കുന്നുണ്ട്. അക്കൗണ്ട് എടുത്ത ശേഷം മൂന്ന് മാസം കഴിഞ്ഞ് അവര്‍ക്കും സൗജന്യമായി പ്ലാറ്റ്‌ഫോം ഉപയോഗിക്കാന്‍ കഴിയുമെന്നും മസ്‌ക് വ്യക്തമാക്കിയിട്ടുണ്ട്. ഈ മാസം ആദ്യം എക്‌സ് നടത്തിയ പ്രഖ്യാപനത്തില്‍ ബോട്ടുകള്‍ക്കും സ്പാമുകള്‍ക്കും എതിരെ കര്‍ശന നടപടി എടുക്കും എന്ന് എക്‌സ് അറിയിച്ചിരുന്നു. കുറച്ച് മാസങ്ങളായി സ്പാം, പോണ്‍ ബോട്ടുകള്‍ പ്ലാറ്റ്‌ഫോമില്‍ തിങ്ങിനിറഞ്ഞതിനെ തുടര്‍ന്നാണ് നടപടി. നിലവില്‍ പ്ലാറ്റ്‌ഫോമില്‍ എത്ര ബോട്ടുകള്‍ ഉണ്ടെന്നതിനെക്കുറിച്ചുള്ള കണക്കുകള്‍ എക്‌സ് പങ്കിട്ടിട്ടില്ല.

ഒരു ജോലി തന്നെ ഒന്നിലധികം പേര്‍ ചെയ്യുന്നു, ഇലോണ്‍ മസ്‌കിന്റെ ടെസ്ലയില്‍ നിന്ന് 10 ശതമാനം ജീവനക്കാരെ പിരിച്ചുവിടാന്‍ പോകുന്നു

പ്രമുഖ ഇലക്ട്രിക് കാര്‍ കമ്പനിയായ ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ടെസ്ലയില്‍ നിന്നും കൂട്ടപിരിച്ചുവിടലിന് ആലോചന. കമ്പനിയില്‍ നിന്നും 10 ശതമാനം ജീവനക്കാരെയാണ് പിരിച്ചുവിടാന്‍ പോകുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഒരു ജോലി തന്നെ ഒന്നിലധികം പേര്‍ ചെയ്യുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ പിരിച്ചുവിടല്‍ ആലോചന നടക്കുന്നത്. കമ്പനിയുടെ ഈ തീരുമാനം നടപ്പാക്കിയാല്‍ ആഗോള തൊഴില്‍ശേഷിയില്‍ നിന്ന് 14000 പേര്‍ക്ക് ജോലി നഷ്ടപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അടുത്ത ഘട്ടത്തിലും വളര്‍ച്ച നിലനിര്‍ത്തണമെങ്കില്‍ ചെലവ് ചുരുക്കിയേ മതിയാവൂ. തൊഴില്‍രംഗത്തുള്ള ഡ്യുപ്ലിക്കേഷന്‍ ഒഴിവാക്കേണ്ടതുണ്ട് എന്ന് മസ്‌ക് ജീവനക്കാര്‍ക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ പറയുന്നു. 'വളര്‍ച്ചയുടെ അടുത്ത ഘട്ടത്തിനായി കമ്പനിയെ തയ്യാറാക്കുമ്പോള്‍, ചെലവ് കുറയ്ക്കുന്നതിനും ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും കമ്പനിയുടെ എല്ലാ വശങ്ങളും നോക്കേണ്ടത് വളരെ പ്രധാനമാണ്. ഈ ശ്രമത്തിന്റെ ഭാഗമായി, ഞങ്ങള്‍ ഓര്‍ഗനൈസേഷന്റെ സമഗ്രമായ അവലോകനം നടത്തുകയും ആഗോളതലത്തില്‍ ഞങ്ങളുടെ ആളുകളുടെ എണ്ണം 10 ശതമാനത്തിലധികം കുറയ്ക്കാനുള്ള ബുദ്ധിമുട്ടുള്ള തീരുമാനമെടുക്കുകയും ചെയ്തു.'- ഇലോണ്‍ മസ്‌ക് കുറിച്ചു.  

മെറ്റ ആഡ് മെട്രിക്സിന്റെ പേരില്‍ നുണയാണ് പ്രചരിപ്പിക്കുന്നത്,  മെറ്റയേക്കാള്‍ മികച്ചത് എക്‌സ് എന്ന് ഇലോണ്‍ മസ്‌ക്

മെറ്റ കളവ് പറയുകയാണെന്നും മികച്ചത് എക്‌സ് ആണെന്നും ഇലോണ്‍ മസ്‌ക്. മാര്‍ക്ക് സുക്കര്‍ബര്‍ഗ് നയിക്കുന്ന മെറ്റ പുറത്തുവിടുന്നത് ശരിയായ ആഡ് മെട്രിക്ക്സ് അല്ലെന്നാണ് ഇലോണ്‍ മസ്‌കിന്റെ വാദം.  മെറ്റയെക്കാള്‍ എക്സില്‍ നിന്നാണ് മെച്ചപ്പെട്ട വരുമാനം ലഭിക്കുന്നതെന്ന് ഒരു ഫോളോവര്‍ എക്സില്‍ കുറിച്ചതോടെയാണ് മെറ്റ ആഡ് മെട്രിക്സിന്റെ പേരില്‍ നുണയാണ് പ്രചരിപ്പിക്കുന്നതെന്ന് ടെസ്ല മേധാവി അഭിപ്രായപ്പെട്ടത്. മറ്റൊരു എക്സ് ഉപഭോക്താവും മെറ്റയ്ക്കെതിരെ രംഗത്തെത്തി. മെറ്റയില്‍ ആഡിന്റെ ചിലവ് കൂടുന്നതും റിട്ടേണുകള്‍ കുറയുന്നതും ശ്രദ്ധയില്‍പ്പെട്ടെന്നും ഇത് കൂടുതല്‍ വഷളാവുകയാണെന്നും അദ്ദേഹം പറഞ്ഞു.  ഈ വര്‍ഷം ഫെബ്രുവരിയില്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള എക്സില്‍ പരസ്യദാതാക്കള്‍ക്ക് കണ്‍ഡെന്റ് ക്രിയേറ്റേഴ്സുമായി ചേര്‍ന്ന് പരസ്യം നല്‍കാന്‍ അനുമതി നല്‍കിയിരുന്നു. ക്രിയേറ്റര്‍ ടാര്‍ഗറ്റിംഗ് പ്രോഗ്രാമിലൂടെയാണ് ഇത് സാധ്യമാകുന്നത്. ഇതുവഴി വിവാദപരമായതും കുറ്റകരമായതുമായ കണ്ടന്റുകള്‍ക്കിടയില്‍ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടില്ല എന്ന മേന്മയുമുണ്ട്.

ഗൂഗിളിന്റെ പുതിയ വര്‍ക്ക്‌സ്‌പേസ് ആപ്പ്, തൊഴിലിന്റെ ഭാഗമായ ആവശ്യങ്ങള്‍ക്കായുള്ള വീഡിയോകള്‍ എളുപ്പം നിര്‍മിക്കാം

ഗൂഗിള്‍ തങ്ങളുടെ പുതിയ വര്‍ക്ക്‌സ്‌പേസ് ആപ്പ് അവതരിപ്പിച്ചു. വിഡ്‌സ് (Vids) എന്ന പേരില്‍ ഒരു എഐ വീഡിയോ ക്രിയേഷന്‍ ആപ്പാണ് ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്നത്. തൊഴിലിന്റെ ഭാഗമായ ആവശ്യങ്ങള്‍ക്കായുള്ള വീഡിയോകള്‍ എളുപ്പം നിര്‍മിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത.  ഗൂഗിളിന്റെ ക്ലൗഡ് നെക്സ്റ്റ് കോണ്‍ഫറന്‍സില്‍ വെച്ചാണ് ഈ പുതിയ സേവനം ഗൂഗിള്‍ പുറത്തിറക്കിയത്. ജൂണ്‍ മുതല്‍ ഇത് വര്‍ക്‌സ്‌പേസ് ലാബ്‌സില്‍ ലഭിക്കും. എഐ നിര്‍മിതമായ സ്റ്റോറി ബോര്‍ഡ്, തിരക്കഥ, വോയ്‌സ് ഓവര്‍ എന്നിവ ഉപയോഗിച്ച് വീഡിയോകള്‍ നിര്‍മിക്കാന്‍ ഇതില്‍ സാധിക്കും. ഡോക്‌സ്, ഷീറ്റ്‌സ്, സ്ലൈഡ്‌സ് ഉള്‍പ്പടെയുള്ള മറ്റ് ഗൂഗിള്‍ വര്‍ക്ക്‌സ്‌പേസ് ടൂളുകളുമായും ആപ്പ് ബന്ധിപ്പിച്ച് പ്രവര്‍ത്തിപ്പിക്കാം. ഉദാഹരണത്തിന് ഒരു ഡോക്യുമെന്റിലെ ഉള്ളടക്കങ്ങള്‍ ഒരു വീഡിയോ ആക്കി മാറ്റിയെടുക്കാന്‍ ഗൂഗിള്‍ വിഡ്‌സിന്റെ സഹായത്തോടെ സാധിക്കും.  

വിഷു കൈനീട്ടമായി നല്‍കാന്‍ പുത്തന്‍ നോട്ടുകള്‍ ഒരുക്കി ആര്‍ബിഐ, ഈ വിഷുവിന് കൈനീട്ടമായി ഒരുങ്ങുന്നത് പുതിയ കറന്‍സികളും നാണയ തുട്ടുകളും

വിഷുവിന് ഇനി ദിവസങ്ങള്‍ മാത്രം. വിഷുവിന് കൈനീട്ടമായി നല്‍കാന്‍ പുത്തന്‍ നോട്ടുകളാണ് ആര്‍ബിഐ ഒരുക്കുന്നത്. തിരുവനന്തപുരത്തെ ആര്‍ബിഐ ആസ്ഥാനത്തു നിന്നും വിവിധ കേന്ദ്രങ്ങളിലെ കറന്‍സി ചെസ്റ്റുകളില്‍ നിന്നും പുതിയ കറന്‍സികളും നാണയ തുട്ടുകളും ലഭ്യമാണ്. തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 10 നും ഉച്ചയ്ക്ക് 2.30 നും ഇടയിലാണ് ചില്ലറ വാങ്ങുന്നതിനുള്ള സമയം. അച്ചടി കുറച്ചതിനാല്‍ 10 രൂപ നോട്ടുകള്‍ക്ക് മാത്രമാണ് ക്ഷാമമെന്ന് ആര്‍ബിഐ അറിയിച്ചു. വിഷുക്കാലത്ത് മാത്രമല്ല, എല്ലാ സമയത്തും നോട്ടുകള്‍ മാറ്റിവാങ്ങാന്‍ ആര്‍ബിഐയില്‍ സൗകര്യമുണ്ട്. വിഷു കൈനീട്ടം കൊടുക്കുന്നവര്‍ക്ക് ഐശ്വര്യം ഉണ്ടാവും എന്നും കിട്ടുന്നവര്‍ക്ക് അത് വര്‍ദ്ധിക്കുമെന്നും ആണ് വിശ്വാസം. ഒരു നാണയം ആയാലും അത് ഐശ്വര്യം നല്‍കും.ആദ്യകാലങ്ങളില്‍ വിഷുക്കൈനീട്ടമാടായി സ്വര്‍ണ്ണം, വെള്ളി എന്നിവയില്‍ ഉണ്ടാക്കിയ നാണയങ്ങള്‍ ആയിരുന്നു നല്‍കിയിരുന്നു. പ്രായമായവര്‍ പ്രായത്തില്‍ കുറവുളളവര്‍ക്കാണ് സാധാരണ കൈനീട്ടം നല്‍കുന്നത് എങ്കിലും ചില സ്ഥലങ്ങളില്‍ പ്രായം കുറഞ്ഞവര്‍ മുതിര്‍ന്നവര്‍ക്കും കൈനീട്ടം നല്‍കാറുണ്ട്.

ഇനി യുപിഐ ഉപയോഗിച്ച് ക്യാഷ് ഡെപ്പോസിറ്റ് മെഷനിലൂടെ പണം നിക്ഷേപിക്കാം, പുതിയ സൗകര്യം ഒരുക്കി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ

ഉപയോക്താക്കള്‍ക്ക് യുപിഐ ഉപയോഗിച്ച് ക്യാഷ് ഡെപ്പോസിറ്റ് മെഷനിലൂടെ പണം നിക്ഷേപിക്കാന്‍ സൗകര്യമൊരുങ്ങുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ് പുതിയ സൗകര്യം ഒരുക്കുന്നത്. 2024 2025 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ധന നയ യോഗത്തില്‍ ആണ് ഇത് സംബന്ധിച്ച തീരുമാനം ആയത്. ഡിജിറ്റല്‍ പേയ്‌മെന്റ്, മറ്റ് ഓണ്‍ലൈന്‍ ട്രാന്‍സാക്ഷനുകള്‍ക്ക് പുറമെയാണ് പണം നിക്ഷേപത്തിനും യുപിഐ സേവനം സജ്ജമാക്കാന്‍ ആര്‍ബിഐ തയ്യാറെടുക്കുന്നത്. നേരത്തെ എടിഎം മെഷനില്‍ നിന്നും യുപിഐ വഴി പണം പിന്‍വലിക്കാനുള്ള സേവം ആര്‍ബിഐ ഏര്‍പ്പെടുത്തിയിരുന്നു. യുപിഐയിലൂടെ കൂടുതല്‍ കാര്‍ഡ് ലെസ് പണമിടപാട് സേവനം സജ്ജമാക്കാനാണ് ആര്‍ബിഐ ലക്ഷ്യമിടുന്നത്. ഇത് സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍ ആര്‍ബിഐ പുറത്തിറക്കുമെന്ന് ശക്തികാന്ത ദാസ് അറിയിച്ചു. നിലവില്‍ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചാണ് സിഡിഎം മെഷനിലൂടെ പണം നിക്ഷേപിക്കാന്‍ സാധിക്കൂ. ബാങ്കില്‍ നേരിട്ട് പോകാതെ സ്വയം മെഷനിലൂടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാന്‍ സാധിക്കുമെന്നതാണ് ഡിഡിഎം മെഷിന്റെ ഗുണം. ലളിതമായ ഭാഷയില്‍ മനസ്സിലാക്കിയാല്‍ യുപിഐ വഴിയും പണം നിക്ഷേപിക്കാം

എലോണ്‍ മസ്‌കിനെ മറികടന്ന് ലോകത്തിലെ മൂന്നാമത്തെ ഏറ്റവും ധനികനായി മാര്‍ക്ക് സക്കര്‍ബര്‍ഗ്, 2020ന് ശേഷം ഇതാദ്യമാണ് മുന്നേറ്റം

ലോകത്തിലെ സമ്പന്നരുടെ പട്ടികയില്‍ മൂന്നാമത്തെ ഏറ്റവും ധനികനായി മാര്‍ക്ക് സക്കര്‍ബര്‍ഗ്. എലോണ്‍ മസ്‌കിനെ മറികടന്നാണ് സക്കര്‍ബര്‍ഗിന്റെ ഈ മുന്നേറ്റം. 2020ന് ശേഷം ഇതാദ്യമായാണ് കോടീശ്വരന്മാരായ ഇരുവര്‍ക്കുമിടയിലെ ഈ മാറ്റം. ഈ വര്‍ഷം മസ്‌കിന്റെ സമ്പത്തില്‍ 48.4 ബില്യണ്‍ ഡോളറിന്റെ ഇടിവാണ് ഉണ്ടായത്. മെറ്റാ പ്ലാറ്റ്ഫോംസ് വെള്ളിയാഴ്ച പുതിയ റെക്കോര്‍ഡ് ഉള്‍പ്പെടെ പുത്തന്‍ നേട്ടങ്ങള്‍ കൈവരിക്കുകയും സക്കര്‍ബര്‍ഗ് തന്റെ സമ്പത്തില്‍ 58.9 ബില്യണ്‍ ഡോളര്‍ കൂടി നേടുകയും ചെയ്തു. ബ്ലൂംബെര്‍ഗിന്റെ ഏറ്റവും ധനികരായ ആളുകളുടെ റാങ്കിംഗില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ സുക്കര്‍ബര്‍ഗ് ഇടം നേടുന്നത് 2020 നവംബര്‍ 16 ന് ശേഷം ഇതാദ്യമാണ്. മസ്‌കിന്റെ നിലവിലെ ആസ്തി 180.6 ബില്യണ്‍ ഡോളറാണ്. സക്കര്‍ബര്‍ഗിന്റേത് 186.9 ബില്യണ്‍ ഡോളറാണ്.

ഇനി നിങ്ങളുടെ ബാഗേജുകളെ കുറിച്ചുള്ള തത്സമയ വിവരങ്ങള്‍ അറിയാം, ബാഗേജുകള്‍ വൈകിയാല്‍ നഷ്ടപരിഹാരവും, എയര്‍ഇന്ത്യ എക്സ്പ്രസ്സിന്റെ 'ട്രാക്ക് ആന്‍ഡ് പ്രൊട്ടക്ട്' സംവിധാനം

വിമാനാത്രകളില്‍ ഏറെ ടെന്‍ഷന്‍ അനുഭവിക്കുന്ന ഒന്നാണ് ബാഗേജുകളെ കുറിച്ച്. എന്നാല്‍ ബാഗേജുകളെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ പുതിയ സംവിഘാനവുമായി എത്തിയിരിക്കുകയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ്. ബാഗ് ട്രാക്ക് ആന്‍ഡ് പ്രൊട്ടക്ട് സംവിധാനമാണ് എയര്‍ ഇന്ത്യ ഒരുക്കുന്നത്. ഈ സംവിധാനത്തിലൂടെയ യാത്രക്കാര്‍ക്ക് തങ്ങളുടെ ബാഗേജുകളെക്കുറിച്ചുള്ള തത്സമയ വിവരങ്ങള്‍ നല്‍കുകയും ബാഗേജുകള്‍ വൈകിയാല്‍ നഷ്ടപരിഹാരം നല്‍കുകയും. ബ്ലൂ റിബണ്‍ ബാഗുമായി ചേര്‍ന്നുള്ള നൂതന സംവിധാനം ആണിത്.  എസ്എംഎസ് അല്ലെങ്കില്‍ ഇ-മെയില്‍ വഴി ആകും ബാഗേജുകളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാനാകുക. എന്നാല്‍ വിമാനം എത്തി 96 മണിക്കൂറിനകം ബാഗേജുകള്‍ കിട്ടിയില്ലെങ്കില്‍ ആഭ്യന്തര യാത്രികര്‍ക്ക് ബാഗിന്റെ എണ്ണമനുസരിച്ച് നഷ്ടപരിഹാരം കിട്ടും. 19,000 രൂപയും രാജ്യാന്തര യാത്രികര്‍ക്ക് 66,000 രൂപയും ആണ് ലഭിക്കുക. മുന്‍കൂര്‍ ആയി എയര്‍ ഇന്ത്യയുടെ മൊബൈല്‍ ആപ്പിലൂടെയോ വെബ്‌സൈറ്റിലൂടെയോ ഈ സേവനം ബുക്ക് ചെയ്യാം. ആഭ്യന്തര യാത്രക്കാര്‍ക്ക് 95 രൂപയും രാജ്യാന്തര യാത്രക്കാര്‍ക്ക് 330 രൂപയുമാണ് ബുക്കിങ് നിരക്ക്.

More Articles

മാക് കോസ്മെറ്റിക്സ് ഇന്ത്യ പുതിയ വാട്ടര്‍മിസ്റ്റ് പുറത്തിറക്കി; ഗ്രീന്‍ടീ, ചമോമൈല്‍, വെള്ളരി എന്നിവയുടെ മിശ്രണം മുഖത്തെ ജലാംശം വര്‍ദ്ധിപ്പിക്കുകയും 12 മണിക്കൂര്‍ വരെ മേക്കപ്പ് നിലര്‍ത്തുകയും ചെയ്യുന്നു...
ഫെഡറല്‍ ബാങ്ക് വഴി ഓണ്‍ലൈനായി ടാക്‌സ് അടക്കാനുള്ള സംവിധാനം നിലവില്‍!!! പുതിയ നീക്കവുമായി ഫെഡറല്‍ ബാങ്ക്..
ഫ്‌ലിപ്കാര്‍ട്ടിന്റെ ബിഗ് ഡേയ്‌സ് സെയില്‍, ഈ മാസം 23 മുതല്‍ 27 വരെ... സ്മാര്‍ട് ഫോണുകള്‍, ഹെഡ്ഫോണുകള്‍, സ്പീക്കറുകള്‍, ടിവികള്‍ തുടങ്ങിയ മറ്റ് ഉപഭോക്തൃ ഇലക്ട്രോണിക്സ് വിഭാഗങ്ങളിലെല്ലാം വന്‍ ഓഫറുകള്‍..
ഇന്ന് മുതല്‍ പാല്‍ തൈര് ലെസ്സി ഉല്‍പ്പന്നങ്ങള്‍ക്ക് 5% വില കൂടും, ചില്ലറയായി വില്‍ക്കുന്ന അരിയും ഗോതമ്പും അടക്കമുള്ള ധാന്യങ്ങള്‍ക്കും പയറുവര്‍ഗങ്ങള്‍ക്കും 5% നികുതി ഈടാക്കുന്നത് ഒഴിവാക്കി..
വിമാന കമ്പനികള്‍ക്ക് ആശ്വസിക്കാം, ഏവിയേഷന്‍ ഇന്ധനത്തിന്റെ 2.2 ശതമാനം വില കുറച്ചു; ഇന്ന് കുറഞ്ഞത്  ഒരു കിലോ ലിറ്ററിന് 3084.94 രൂപയാണ്..
സസ്യാഹാരം ഓര്‍ഡര്‍ ചെയ്ത ഉപഭോക്താവിന് മാംസാഹാരം വിതരണം ചെയ്തു, റെസ്റ്റോറന്റിന് 20,000 രൂപ പിഴ ചുമത്തി ഉപഭോക്തൃ ഫോറം..
മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ഗേറ്റ്സ് സ്വത്ത് ദാനം ചെയ്യുന്നു, യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശം തുടങ്ങിയ ആഗോള വെല്ലുവിളികളുടെ പശ്ചാത്തലത്തിലാണ് തീരുമാനം..
ജൂലൈ 18 മുതല്‍ പുതുക്കിയ ജിഎസ്ടി നിരക്ക് അനുസരിച്ച് പാക്ക് ചെയ്ത ഭക്ഷണം മുതല്‍ ബ്ലൈഡുകള്‍ക്കും സ്പൂണുകള്‍ക്കും വരെ വില കൂടും...

Most Read

British Pathram Recommends