18
MAR 2021
THURSDAY
1 GBP =102.97 INR
1 USD =83.35 INR
1 EUR =88.82 INR
breaking news : മോര്‍ട്ട്ഗേജ് പലിശ നിരക്ക് ഉയര്‍ത്തി യുകെയിലെ മുന്‍നിര ബാങ്കുകള്‍; ഫിക്‌സ്ഡ് മോര്‍ട്ട്ഗേജ് നിരക്കുകളില്‍ വര്‍ധനവ്, പലിശ നിരക്ക് കുറയ്ക്കാത്ത ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ  കടുംപിടുത്തം ജനത്തിന് ഇരുട്ടിയാകുന്നു >>> ഇംഗ്ലണ്ടില്‍ ഏകദേശം 600,000 സ്ത്രീകള്‍ ഗൈനക്കോളജിക്കല്‍ ചികിത്സയ്ക്കായി കാത്തിരിക്കുന്നുവെന്ന് കണക്കുകള്‍; വെയിറ്റിങ്ങ് ലിസ്റ്റില്‍ രണ്ട് വര്‍ഷത്തിനിടെ മൂന്നിലൊന്നിന്റെ വര്‍ദ്ധനവ് >>> സ്നേഹവും സഹായവും സമ്മാനിച്ച് അതിവേഗം മടങ്ങി.! രാജേഷ് ഉത്തമരാജ് ഇനി ഓർമ്മകളിൽ ജീവിക്കും; ആറുമണിക്കൂർ കാറോടിച്ചുവരെ സംസ്കാരച്ചടങ്ങിന് സുഹൃത്തുക്കളെത്തി! >>> സര്‍ക്കാരും ലോഡ്സും തമ്മിലുള്ള മണിക്കൂറുകള്‍ നീണ്ട തര്‍ക്കത്തിന് ശേഷം റുവാണ്ട ബില്‍ പാസായി; ഉടന്‍ നിയമമാവും, കുടിയേറ്റ ബോട്ടുകള്‍ നിര്‍ത്താനുള്ള തങ്ങളുടെ പദ്ധതിയിലെ നാഴികക്കല്ലാണിതെന്ന് ഹോം സെക്രട്ടറി >>> ആര്‍എല്‍വി രാമകൃഷ്ണനെ അപമാനിച്ച കേസ്: നര്‍ത്തകി സത്യഭാമ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ നെടുമങ്ങാട്ടെ പ്രത്യേക കോടതി തള്ളി >>>
Home >> BUSINESS

BUSINESS

ഇന്ത്യയില്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കാനൊരുങ്ങി ഐഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍, മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ അഞ്ച് ലക്ഷത്തിലധികം ആളുകള്‍ക്ക് തൊഴില്‍ ലഭിക്കുമെന്ന് പ്രതീക്ഷ

ഇന്ത്യയില്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഒരുങ്ങുകയാണ് ഐഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍. ഇതിന്റെ ഭാഗമായി ഐഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍ വെണ്ടര്‍മാര്‍ വഴി ഇന്ത്യയില്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നു.  ഇങ്ങനെ ചെയ്യുന്നതിലൂടെ ഇന്ത്യയിലുള്ളവര്‍ക്ക് അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ അഞ്ച് ലക്ഷത്തിലധികം ആളുകള്‍ക്ക് തൊഴില്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അറിയിച്ചു. നിലവില്‍ 1.5 ലക്ഷം ആളുകളാണ് ഇന്ത്യയില്‍ ആപ്പിളിന് വേണ്ടി ജോലി ചെയ്യുന്നത്. ടാറ്റ ഇലക്ട്രോണിക്സ് ആണ് ആപ്പിളിന്റെ ഏറ്റവും വലിയ തൊഴില്‍ ദാതാക്കള്‍. ആപ്പിള്‍ ഇന്ത്യയില്‍ നിയമനങ്ങള്‍ ത്വരിതപ്പെടുത്തുകയാണെന്നും ഇതിന്റെ ഫലമായാണ് മൂന്ന് വര്‍ഷത്തിനുള്ളില്‍ അഞ്ച് ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുന്നതെന്നും പിടിഐയെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. അടുത്ത 4-5 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ ഉത്പാദനം അഞ്ചിരട്ടിയായി വര്‍ധിപ്പിച്ച് 40 ബില്യണ്‍ യുഎസ് ഡോളറിലെത്തിക്കാനും ആപ്പിളിന് പദ്ധതിയുണ്ട്. അടുത്ത നാലോ അഞ്ചോ വര്‍ഷത്തിനുള്ളില്‍ ഏകദേശം 40 ബില്യണ്‍ ഡോളറായി (ഏകദേശം 3.32 ലക്ഷം കോടി) അഞ്ചിരട്ടിയിലധികം വര്‍ധന ലക്ഷ്യമിട്ട് കുപെര്‍ട്ടിനോ ആസ്ഥാനമായുള്ള കമ്പനി അതിന്റെ ഉല്‍പ്പാദനം അഞ്ചിരട്ടിയായി വികസിപ്പിക്കാന്‍ പദ്ധതിയിടുന്നു.

നെറ്റ്ഫ്ളിക്സിന്റെ പുതിയ വരിക്കാരുടെ എണ്ണത്തില്‍ അഞ്ചുമടങ്ങ് വര്‍ധനവ്!!! കാരണമായത് ഈ തീരുമാനം

ഈ വര്‍ഷം ആദ്യ പാദത്തില്‍ തന്നെ നെറ്റ്ഫ്‌ളിക്‌സിന്റെ വരിക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായത് വലിയൊരു മാറ്റമായി കമ്പനി കാണക്കാക്കുകയാണ്. 93 ലക്ഷം പുതിയ വരിക്കാരെയാണ് ആദ്യപാദത്തില്‍ ലഭിച്ചത്. എന്നാല്‍ ഇതിനെല്ലാം കാരണം കമ്പനി എടുത്ത നിര്‍ണ്ണായകമായ ആ തീരുമാനം ആണെന്നാണ് കണ്ടെത്തല്‍. പാസ് വേര്‍ഡ് ഷെയര്‍ ചെയ്യുന്നത് തടഞ്ഞുകൊണ്ട് പുതിയ നിയമം കമ്പനി നടപ്പിലാക്കിയിരുന്നു. ഇങ്ങനെ പാസ് വേര്‍ഡ് നിയന്ത്രണം കൊണ്ട് വന്നതാണ് പുതിയ മുന്നേറ്റത്തിന് കാരണമായി നെറ്റ്ഫ്‌ളിക്‌സ് ചൂണ്ടിക്കാട്ടുന്നത്. ആ തീരുമാനം ഗുണം ചെയ്‌തെന്ന് കമ്പനി പറയുന്നു.  മുന്‍ വര്‍ഷത്തെ സമാനകാലയളവിനെ അപേക്ഷിച്ച് അഞ്ചു മടങ്ങ് വര്‍ധനയാണ് ഉണ്ടായത്. ഈ വര്‍ഷത്തെ ആദ്യ പാദത്തില്‍ 17 ലക്ഷം വരിക്കാരെ അധികം ചേര്‍ക്കാനായതായി നെറ്റ്ഫ്ളിക്സ് കണക്കുകള്‍ വ്യക്തമാക്കുന്നു. ആഗോള തലത്തിലെ കണക്കാണിത്. 2023ലാണ് പാസ് വേര്‍ഡ് ഷെയര്‍ ചെയ്ത് ഒന്നിലധികം പേര്‍ ഷോ കാണുന്നത് തടയാന്‍ നെറ്റ്ഫ്ളിക്സ് നടപടി ആരംഭിച്ചത്. അമേരിക്കയിലും കാനഡയിലും കൂടുതല്‍ വരിക്കാരെ ചേര്‍ക്കാന്‍ കഴിഞ്ഞതാണ് വളര്‍ച്ചയ്ക്ക് സഹായകമായതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇക്കാലയളവില്‍ ഇന്ത്യ ഉള്‍പ്പെടുന്ന ഏഷ്യ പസഫിക് മേഖലയില്‍ 20 ലക്ഷം പുതിയ വരിക്കാരെയാണ് നെറ്റ്ഫ്ളിക്സിന് ലഭിച്ചത്. നിലവില്‍ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമിന്റെ മൊത്തം വരിക്കാരുടെ എണ്ണം 26.9 കോടിയായാണ് ഉയര്‍ന്നത്. ജനുവരി- മാര്‍ച്ച് പാദ കണക്കനുസരിച്ചാണിത്. മുന്‍പത്തെ പാദത്തില്‍ ഇത് 26 കോടി മാത്രമായിരുന്നു. വരുമാനത്തിലും ഇക്കാലയളവില്‍ വര്‍ധനയുണ്ടായി. 14.8 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ലാഭത്തില്‍ 78.7 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയതായും നെറ്റ്ഫ്ളിക്സ് കണക്കുകള്‍ വ്യക്തമാക്കുന്നു.

ടെലഗ്രാം ഒരു വര്‍ഷത്തിനുള്ളില്‍ 100 കോടി ഉപഭോക്താക്കളെ നേടും: ടെലഗ്രാം സ്ഥാപകന്‍ പാവെല്‍ ദുരോവ്

മെസേജിങ് ആപ്ലിക്കേഷനായ ടെലഗ്രാം തങ്ങളുടെ ഇനിയുള്ള ഒരുവര്‍ഷത്തിനുള്ളില്‍ വലിയ മുന്നേറ്റത്തിന് തയ്യാറെടുക്കുന്നു. ഒരു യുഎസ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ടെലഗ്രാം ഒരു വര്‍ഷത്തിനുള്ളില്‍ 100 കോടി ഉപഭോക്താക്കളെ നേടുമെന്ന് ടെലഗ്രാം സ്ഥാപകന്‍ പാവെല്‍ ദുരോവ് പറഞ്ഞു.  റഷ്യന്‍ സോഷ്യല്‍ മീഡിയാ വെബ്‌സൈറ്റായ വികെയുടെ സഹസ്ഥാപകനാണ് പാവെല്‍ ദുരോവ്. വികെയെ റഷ്യന്‍ ഭരണകൂടം ഏറ്റെടുത്തതോടെ പാവെല്‍ ദുരോവും സഹസ്ഥാപകനായ സഹോദരന്‍ നികോളായും വികെ വിട്ടുകയും പിന്നീട് 2013 ല്‍ ടെലഗ്രാം ആരംഭിക്കുകയുമായിരുന്നു. ദുബായ് ആസ്ഥാനമായാണ് സോഷ്യല്‍ മീഡിയാ സേവനമാണ് ടെലഗ്രാം പ്രവര്‍ത്തിക്കുന്നത്. റഷ്യയില്‍ ഏറെ സ്വീകാര്യതയുള്ള മെസേജിങ് ആപ്ലിക്കേഷനായിരുന്നു ടെലഗ്രാം. ടെലഗ്രാമിലെ പ്രതിപക്ഷ അക്കൗണ്ടുകള്‍ നീക്കം ചെയ്യാനുള്ള സര്‍ക്കാരിന്റെ സമ്മര്‍ദ്ദം അംഗീകരിക്കാത്ത ദുരോവ് റഷ്യ വിടുകയായിരുന്നു. നിലവില്‍ ടെലഗ്രാമിന് 90 കോടി പ്രതിമാസ സജീവ ഉപഭോക്താക്കളാണുള്ളത്.   

വോട്ട് ചെയ്യാന്‍ നാട്ടിലെത്തുന്ന കന്നി വോട്ടര്‍മാര്‍ക്ക് വന്‍ ഇളവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ടിക്കറ്റില്‍ 19 ശതമാനം കിഴിവ്

ലോക്‌സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വിമാന ടിക്കറ്റ് നിരക്കുകളില്‍ വന്‍ ഇളവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. വോട്ട് ചെയ്യാന്‍ നാട്ടിലെത്തുന്ന കന്നി വോട്ടര്‍മാര്‍ക്ക് 19 ശതമാനം കിഴിവാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. 18നും 22നും ഇടയില്‍ പ്രായമുള്ള കന്നി വോട്ടര്‍മാര്‍ക്ക് ഇളവ് ലഭിക്കും. ജൂണ്‍ ഒന്ന് വരെ ഓഫര്‍ നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യാനാവും. ഈ ഓഫര്‍ ആഭ്യന്തര-അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് ബാധകമാണെന്നും കമ്പനി അറിയിച്ചു. വിമാനക്കമ്പനിയുടെ 19-ാം വാര്‍ഷികം കൂടി പരിഗണിച്ചാണ് തീരുമാനം. 'വോട്ട് അസ് യൂ ആര്‍' എന്ന കാമ്പയിന്റെ ഭാഗമായാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് പുതിയ ഓഫര്‍ ഒരുക്കിയിരിക്കുന്നത്. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വെബ്‌സൈറ്റിലൂടെയോ മൊബൈല്‍ ആപ്പിലൂടെയോ ടിക്കറ്റ് ബുക്ക് ചെയ്യാം. തെരഞ്ഞെടുപ്പില്‍ കൂടുതല്‍ യുവാക്കളുടെ പങ്കാളിത്തം ഉറപ്പാക്കാനാണ് ഈ ഓഫര്‍ മുന്നോട്ട് വെക്കുന്നതെന്നാണ് കമ്പനി പറയുന്നത്. ഈ ഓഫര്‍ എക്‌സ്പ്രസ് ലൈറ്റ്, എക്‌സ്പ്രസ് വാല്യൂ, എക്‌സ്പ്രസ് ഫ്‌ലെക്‌സ്, എക്‌സ്പ്രസ് ബിസ് എന്നിവയിലും ബാധകമായിരിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഓഫറിന്റെ വിശദ വിവരങ്ങള്‍ കമ്പനി അവരുടെ വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്.

സാമൂഹ്യമാധ്യമമായ എക്‌സ് പാകിസ്ഥാനില്‍ നിരോധിച്ചു, രാജ്യസുരക്ഷ സംബന്ധിച്ചുള്ള ആശങ്കകള്‍ കണക്കിലെടുത്താണ് നടപടി

സാമൂഹ്യമാധ്യമമായ എക്‌സ് പാക്കിസ്ഥാനില്‍ നിരോധിച്ചു. കഴിഞ്ഞ രണ്ട് മാസമായി രാജ്യത്ത് എക്‌സ് നിരോധനമുണ്ടെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴാണ് ഇതേ കുറിച്ച് ഓദ്യോഗിക പ്രഖ്യാപനമുണ്ടായിരിക്കുന്നത്. രാജ്യസുരക്ഷ സംബന്ധിച്ചുള്ള ആശങ്കകള്‍ കണക്കിലെടുത്താണ് നടപടി. ഫെബ്രുവരി പകുതിമുതല്‍ എക്‌സ് ഉപയോഗിക്കാന്‍ സാധിക്കുന്നില്ലെന്ന പരാതി ഉപയോക്താക്കളില്‍നിന്ന് ഉയര്‍ന്നിരുന്നു. എന്നാല്‍, ഔദ്യോഗിക പ്രതികരണങ്ങളൊന്നുമുണ്ടായിരുന്നില്ല. ബുധനാഴ്ച പാക് ആഭ്യന്തര മന്ത്രാലയം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് നടപടിയെക്കുറിച്ചുള്ള വെളിപ്പെടുത്തലുള്ളത്. പാകിസ്താനിലെ നിയമങ്ങള്‍ പാലിക്കുന്നതിലും സാമൂഹ്യമാധ്യമത്തിന്റെ ദുരുപയോഗം തടയുന്നതിലും എക്‌സ് പരാജയപ്പെട്ടു. അതിനാല്‍, എക്‌സ് നിരോധിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരായെന്നാണ് സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ പറയുന്നത്.അതേസമയം, എക്‌സ് ഒരാഴ്ചയ്ക്കുള്ളില്‍ പുനഃസ്ഥാപിക്കണമെന്ന് പാക് ഹൈക്കോടതി വ്യക്തമാക്കിയതായി അന്താരാഷ്ട്ര മാധ്യമമായ എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. ബുധനാഴ്ച സമര്‍പ്പിച്ച സത്യവാങ്മൂലം പിന്‍വലിക്കാന്‍ ഒരാഴ്ച സമയം കോടതി നല്‍കിയിട്ടുണ്ട്. ഇതിന് പിന്നാലെ, വിഷയത്തില്‍ കോടതി തങ്ങളുടെ തീരുമാനം വ്യക്തമാക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

എക്‌സില്‍ പുതുതായി എത്തുന്ന ഉപയോക്താക്കള്‍ക്ക് ഉള്ളടക്കം പോസ്റ്റ് ചെയ്യുന്നതിന് പണം ഈടാക്കും, സൂചന നല്‍കി ഇലോണ്‍ മസ്‌ക്

ഇലോണ്‍ മസ്‌കിന്റെ എക്‌സില്‍ പുതിയ അംഗങ്ങള്‍ക്ക് ഉള്ളടക്കം പോസ്റ്റ് ചെയ്യുന്നതിന് പണം ഈടാക്കും. ഈ കാര്യത്തില്‍ സൂചന നല്‍കിയിരിക്കുകയാണ് ഇലോണ്‍ മസ്‌ക്. പുതിയ അക്കൗണ്ട് തുടങ്ങാന്‍ എത്തുന്നവരില്‍ നിന്നും പണം ഈടാക്കുമെന്നാണ് മസ്‌ക് അറിയിച്ചത്.  ലൈക്ക്, റീപോസ്റ്റ്, മറ്റു അക്കൗണ്ടുകളില്‍ നിന്നുള്ള പോസ്റ്റുകള്‍ കോട്ട് ചെയ്യല്‍, പോസ്റ്റുകള്‍ ബുക്ക് മാര്‍ക്ക് ചെയ്യുക എന്നിവക്കെല്ലാം പുതുതായി പ്ലാറ്റ്‌ഫോമിലെത്തുന്നവരില്‍നിന്ന് ഇനിമുതല്‍ വരിസംഖ്യ ഈടാക്കും. ബോട്ടുകളും സ്പാമുകളും തടയാനാണ് ഇത്തരത്തില്‍ ഒരു സബ്ക്രിപ്ഷന്‍ മോഡല്‍ പരിചയപ്പെടുത്തുന്നത് എന്നാണ് ഇലോണ്‍ മസ്‌ക് എക്‌സില്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ ഈ പണം ഈടാക്കല്‍ പഴയ ഉപയോക്താക്കള്‍ക്ക് ബാധകമല്ലെന്നും മസ്‌ക് ഉറപ്പ് നല്‍കുന്നുണ്ട്. അക്കൗണ്ട് എടുത്ത ശേഷം മൂന്ന് മാസം കഴിഞ്ഞ് അവര്‍ക്കും സൗജന്യമായി പ്ലാറ്റ്‌ഫോം ഉപയോഗിക്കാന്‍ കഴിയുമെന്നും മസ്‌ക് വ്യക്തമാക്കിയിട്ടുണ്ട്. ഈ മാസം ആദ്യം എക്‌സ് നടത്തിയ പ്രഖ്യാപനത്തില്‍ ബോട്ടുകള്‍ക്കും സ്പാമുകള്‍ക്കും എതിരെ കര്‍ശന നടപടി എടുക്കും എന്ന് എക്‌സ് അറിയിച്ചിരുന്നു. കുറച്ച് മാസങ്ങളായി സ്പാം, പോണ്‍ ബോട്ടുകള്‍ പ്ലാറ്റ്‌ഫോമില്‍ തിങ്ങിനിറഞ്ഞതിനെ തുടര്‍ന്നാണ് നടപടി. നിലവില്‍ പ്ലാറ്റ്‌ഫോമില്‍ എത്ര ബോട്ടുകള്‍ ഉണ്ടെന്നതിനെക്കുറിച്ചുള്ള കണക്കുകള്‍ എക്‌സ് പങ്കിട്ടിട്ടില്ല.

ഒരു ജോലി തന്നെ ഒന്നിലധികം പേര്‍ ചെയ്യുന്നു, ഇലോണ്‍ മസ്‌കിന്റെ ടെസ്ലയില്‍ നിന്ന് 10 ശതമാനം ജീവനക്കാരെ പിരിച്ചുവിടാന്‍ പോകുന്നു

പ്രമുഖ ഇലക്ട്രിക് കാര്‍ കമ്പനിയായ ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ടെസ്ലയില്‍ നിന്നും കൂട്ടപിരിച്ചുവിടലിന് ആലോചന. കമ്പനിയില്‍ നിന്നും 10 ശതമാനം ജീവനക്കാരെയാണ് പിരിച്ചുവിടാന്‍ പോകുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഒരു ജോലി തന്നെ ഒന്നിലധികം പേര്‍ ചെയ്യുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ പിരിച്ചുവിടല്‍ ആലോചന നടക്കുന്നത്. കമ്പനിയുടെ ഈ തീരുമാനം നടപ്പാക്കിയാല്‍ ആഗോള തൊഴില്‍ശേഷിയില്‍ നിന്ന് 14000 പേര്‍ക്ക് ജോലി നഷ്ടപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അടുത്ത ഘട്ടത്തിലും വളര്‍ച്ച നിലനിര്‍ത്തണമെങ്കില്‍ ചെലവ് ചുരുക്കിയേ മതിയാവൂ. തൊഴില്‍രംഗത്തുള്ള ഡ്യുപ്ലിക്കേഷന്‍ ഒഴിവാക്കേണ്ടതുണ്ട് എന്ന് മസ്‌ക് ജീവനക്കാര്‍ക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ പറയുന്നു. 'വളര്‍ച്ചയുടെ അടുത്ത ഘട്ടത്തിനായി കമ്പനിയെ തയ്യാറാക്കുമ്പോള്‍, ചെലവ് കുറയ്ക്കുന്നതിനും ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും കമ്പനിയുടെ എല്ലാ വശങ്ങളും നോക്കേണ്ടത് വളരെ പ്രധാനമാണ്. ഈ ശ്രമത്തിന്റെ ഭാഗമായി, ഞങ്ങള്‍ ഓര്‍ഗനൈസേഷന്റെ സമഗ്രമായ അവലോകനം നടത്തുകയും ആഗോളതലത്തില്‍ ഞങ്ങളുടെ ആളുകളുടെ എണ്ണം 10 ശതമാനത്തിലധികം കുറയ്ക്കാനുള്ള ബുദ്ധിമുട്ടുള്ള തീരുമാനമെടുക്കുകയും ചെയ്തു.'- ഇലോണ്‍ മസ്‌ക് കുറിച്ചു.  

മെറ്റ ആഡ് മെട്രിക്സിന്റെ പേരില്‍ നുണയാണ് പ്രചരിപ്പിക്കുന്നത്,  മെറ്റയേക്കാള്‍ മികച്ചത് എക്‌സ് എന്ന് ഇലോണ്‍ മസ്‌ക്

മെറ്റ കളവ് പറയുകയാണെന്നും മികച്ചത് എക്‌സ് ആണെന്നും ഇലോണ്‍ മസ്‌ക്. മാര്‍ക്ക് സുക്കര്‍ബര്‍ഗ് നയിക്കുന്ന മെറ്റ പുറത്തുവിടുന്നത് ശരിയായ ആഡ് മെട്രിക്ക്സ് അല്ലെന്നാണ് ഇലോണ്‍ മസ്‌കിന്റെ വാദം.  മെറ്റയെക്കാള്‍ എക്സില്‍ നിന്നാണ് മെച്ചപ്പെട്ട വരുമാനം ലഭിക്കുന്നതെന്ന് ഒരു ഫോളോവര്‍ എക്സില്‍ കുറിച്ചതോടെയാണ് മെറ്റ ആഡ് മെട്രിക്സിന്റെ പേരില്‍ നുണയാണ് പ്രചരിപ്പിക്കുന്നതെന്ന് ടെസ്ല മേധാവി അഭിപ്രായപ്പെട്ടത്. മറ്റൊരു എക്സ് ഉപഭോക്താവും മെറ്റയ്ക്കെതിരെ രംഗത്തെത്തി. മെറ്റയില്‍ ആഡിന്റെ ചിലവ് കൂടുന്നതും റിട്ടേണുകള്‍ കുറയുന്നതും ശ്രദ്ധയില്‍പ്പെട്ടെന്നും ഇത് കൂടുതല്‍ വഷളാവുകയാണെന്നും അദ്ദേഹം പറഞ്ഞു.  ഈ വര്‍ഷം ഫെബ്രുവരിയില്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള എക്സില്‍ പരസ്യദാതാക്കള്‍ക്ക് കണ്‍ഡെന്റ് ക്രിയേറ്റേഴ്സുമായി ചേര്‍ന്ന് പരസ്യം നല്‍കാന്‍ അനുമതി നല്‍കിയിരുന്നു. ക്രിയേറ്റര്‍ ടാര്‍ഗറ്റിംഗ് പ്രോഗ്രാമിലൂടെയാണ് ഇത് സാധ്യമാകുന്നത്. ഇതുവഴി വിവാദപരമായതും കുറ്റകരമായതുമായ കണ്ടന്റുകള്‍ക്കിടയില്‍ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടില്ല എന്ന മേന്മയുമുണ്ട്.

ഗൂഗിളിന്റെ പുതിയ വര്‍ക്ക്‌സ്‌പേസ് ആപ്പ്, തൊഴിലിന്റെ ഭാഗമായ ആവശ്യങ്ങള്‍ക്കായുള്ള വീഡിയോകള്‍ എളുപ്പം നിര്‍മിക്കാം

ഗൂഗിള്‍ തങ്ങളുടെ പുതിയ വര്‍ക്ക്‌സ്‌പേസ് ആപ്പ് അവതരിപ്പിച്ചു. വിഡ്‌സ് (Vids) എന്ന പേരില്‍ ഒരു എഐ വീഡിയോ ക്രിയേഷന്‍ ആപ്പാണ് ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്നത്. തൊഴിലിന്റെ ഭാഗമായ ആവശ്യങ്ങള്‍ക്കായുള്ള വീഡിയോകള്‍ എളുപ്പം നിര്‍മിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത.  ഗൂഗിളിന്റെ ക്ലൗഡ് നെക്സ്റ്റ് കോണ്‍ഫറന്‍സില്‍ വെച്ചാണ് ഈ പുതിയ സേവനം ഗൂഗിള്‍ പുറത്തിറക്കിയത്. ജൂണ്‍ മുതല്‍ ഇത് വര്‍ക്‌സ്‌പേസ് ലാബ്‌സില്‍ ലഭിക്കും. എഐ നിര്‍മിതമായ സ്റ്റോറി ബോര്‍ഡ്, തിരക്കഥ, വോയ്‌സ് ഓവര്‍ എന്നിവ ഉപയോഗിച്ച് വീഡിയോകള്‍ നിര്‍മിക്കാന്‍ ഇതില്‍ സാധിക്കും. ഡോക്‌സ്, ഷീറ്റ്‌സ്, സ്ലൈഡ്‌സ് ഉള്‍പ്പടെയുള്ള മറ്റ് ഗൂഗിള്‍ വര്‍ക്ക്‌സ്‌പേസ് ടൂളുകളുമായും ആപ്പ് ബന്ധിപ്പിച്ച് പ്രവര്‍ത്തിപ്പിക്കാം. ഉദാഹരണത്തിന് ഒരു ഡോക്യുമെന്റിലെ ഉള്ളടക്കങ്ങള്‍ ഒരു വീഡിയോ ആക്കി മാറ്റിയെടുക്കാന്‍ ഗൂഗിള്‍ വിഡ്‌സിന്റെ സഹായത്തോടെ സാധിക്കും.  

വിഷു കൈനീട്ടമായി നല്‍കാന്‍ പുത്തന്‍ നോട്ടുകള്‍ ഒരുക്കി ആര്‍ബിഐ, ഈ വിഷുവിന് കൈനീട്ടമായി ഒരുങ്ങുന്നത് പുതിയ കറന്‍സികളും നാണയ തുട്ടുകളും

വിഷുവിന് ഇനി ദിവസങ്ങള്‍ മാത്രം. വിഷുവിന് കൈനീട്ടമായി നല്‍കാന്‍ പുത്തന്‍ നോട്ടുകളാണ് ആര്‍ബിഐ ഒരുക്കുന്നത്. തിരുവനന്തപുരത്തെ ആര്‍ബിഐ ആസ്ഥാനത്തു നിന്നും വിവിധ കേന്ദ്രങ്ങളിലെ കറന്‍സി ചെസ്റ്റുകളില്‍ നിന്നും പുതിയ കറന്‍സികളും നാണയ തുട്ടുകളും ലഭ്യമാണ്. തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 10 നും ഉച്ചയ്ക്ക് 2.30 നും ഇടയിലാണ് ചില്ലറ വാങ്ങുന്നതിനുള്ള സമയം. അച്ചടി കുറച്ചതിനാല്‍ 10 രൂപ നോട്ടുകള്‍ക്ക് മാത്രമാണ് ക്ഷാമമെന്ന് ആര്‍ബിഐ അറിയിച്ചു. വിഷുക്കാലത്ത് മാത്രമല്ല, എല്ലാ സമയത്തും നോട്ടുകള്‍ മാറ്റിവാങ്ങാന്‍ ആര്‍ബിഐയില്‍ സൗകര്യമുണ്ട്. വിഷു കൈനീട്ടം കൊടുക്കുന്നവര്‍ക്ക് ഐശ്വര്യം ഉണ്ടാവും എന്നും കിട്ടുന്നവര്‍ക്ക് അത് വര്‍ദ്ധിക്കുമെന്നും ആണ് വിശ്വാസം. ഒരു നാണയം ആയാലും അത് ഐശ്വര്യം നല്‍കും.ആദ്യകാലങ്ങളില്‍ വിഷുക്കൈനീട്ടമാടായി സ്വര്‍ണ്ണം, വെള്ളി എന്നിവയില്‍ ഉണ്ടാക്കിയ നാണയങ്ങള്‍ ആയിരുന്നു നല്‍കിയിരുന്നു. പ്രായമായവര്‍ പ്രായത്തില്‍ കുറവുളളവര്‍ക്കാണ് സാധാരണ കൈനീട്ടം നല്‍കുന്നത് എങ്കിലും ചില സ്ഥലങ്ങളില്‍ പ്രായം കുറഞ്ഞവര്‍ മുതിര്‍ന്നവര്‍ക്കും കൈനീട്ടം നല്‍കാറുണ്ട്.

More Articles

ബോചെ ദ ബുച്ചര്‍ ഇനി കോഴിക്കോടും, വിവിധ മാംസ ഉത്പന്നങ്ങള്‍ ഒരു കുടക്കീഴില്‍ ലഭിക്കുന്ന അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ആദ്യത്തെ സ്റ്റോര്‍...
ഇക്കുറി 53ാം ജന്മദിനവും അശരണര്‍ക്കൊപ്പം; പിറന്നാളാഘോഷിച്ച് നൃത്തം ചെയ്യുന്ന 'ബോചെ ലാമ്പ് ഡിങ്കോള്‍ഫി' 30 ലക്ഷത്തിലധികം ജനങ്ങളിലൂടെ വൈറലായി....
'ടോബ്ലെറോണ്‍ ചോക്ലേറ്റ്' പ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത... ചോക്ലേറ്റിന്റെ ഉത്പാദനം ഇരട്ടിയാകുന്നു ഒപ്പം മറ്റൊരു മാറ്റത്തിനു തയ്യാറെടുത്ത് ടോബ്ലൈറോണ്‍...
നെറ്റ്ഫ്‌ലിക്‌സിന്റെ പരസ്യം കാണിച്ചുള്ള സബ്സ്‌ക്രിപ്ഷന്‍ പ്ലാനുകള്‍!!! നിലവിലെ വരിക്കാരെ പിടിച്ചുനിര്‍ത്താനും പുതിയ വരിക്കാരെ ആകര്‍ഷിക്കാനും വന്‍ പദ്ധതികളിട്ട് നെറ്റ്ഫ്‌ലിക്‌സ്...
ഒന്നരമാസത്തിനിടയില്‍ ജയഅരിക്ക് ഉണ്ടായത് വലിയ വര്‍ദ്ധന, 10 രൂപയോളം കുതിച്ചുയര്‍ന്ന് ജയ അരി... മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ വരേണ്ട വിളവെടുപ്പ് വൈകിയത് അരിയുടെ ലഭ്യത കുറച്ചതായി റിപ്പോര്‍ട്ട്...
ഇന്ത്യ കണ്ടിട്ടുള്ള ഏറ്റവും വലിയ ബാങ്ക് തട്ടിപ്പ് ;ഡിഎച്ച്എഫ്എല്‍ ഡയറക്ടര്‍മാരായ കപില്‍ വധാവന്‍, ധീരജ് വധാവന്‍ എന്നിവര്‍ക്കെതിരേ സിബിഐ കേസെടുത്തു...
ബോചെ ഗോള്‍ഡ് ലോണിന്റെ 158ാമത് ബ്രാഞ്ച് യെലഹങ്കയില്‍, ഓരോ ബ്രാഞ്ചിന്റെയും ഉദ്ഘാടനത്തിന് പങ്കെടുക്കുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്...
ലോക സംഗീതദിനത്തിന് വ്യത്യസ്തമായ ഈണവുമായി ഫെഡറല്‍ ബാങ്ക്, ബാങ്കിന്റെ മ്യൂസിക്കല്‍ ലോഗോയായ 'മോഗോ' ആണ് ശബ്ദശകലങ്ങള്‍ കൂട്ടിയിണക്കി സംഗീതശകലമൊരുക്കി അവതരിപ്പിച്ചത്...

Most Read

British Pathram Recommends