18
MAR 2021
THURSDAY
1 GBP =103.77 INR
1 USD =83.28 INR
1 EUR =89.19 INR
breaking news : വിറാള്‍ മലയാളി കമ്മ്യൂണിറ്റിക്ക് പുതിയ നേതൃത്വം, പുതിയ സാരഥികളുടെ നേതൃത്വത്തിലുള്ള ആദ്യ പരിപാടിയായ ഈസ്റ്റര്‍ -വിഷു- റമദാന്‍ ആഘോഷം മെയ് അഞ്ചിന് >>> ഗ്രേറ്റ് ബ്രിട്ടന്‍ രൂപത സംയുക്ത പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനം ശനിയാഴ്ച; രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടനം ചെയ്യുന്ന സമ്മേളനം ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് പള്ളിയില്‍  >>> ഹൃദയാഘാതമോ, സ്ട്രോക്കോ സംഭവിച്ചാല്‍ എന്‍എച്ച്എസ് ആംബുലന്‍സുകളെ സമയത്തിന് പ്രതീക്ഷിക്കേണ്ട! രോഗികളുടെ അരികിലെത്താന്‍ ആംബുലന്‍സുകള്‍ക്ക് ദീര്‍ഘ സമയം വേണ്ടിവരുന്നു >>> കൊവിഡ് ലോക്ഡൗണിന് ശേഷം ഇംഗ്ലണ്ടിലെ വിദ്യാര്‍ത്ഥികള്‍ നേരിടുന്നത് പതിറ്റാണ്ടിലെ ഏറ്റവും മോശം പരീക്ഷാഫലം; വിദ്യാഭ്യാസ നയത്തില്‍ മാറ്റം വേണമെന്നും സര്‍ക്കാര്‍ ഫണ്ടിങ്ങ് വര്‍ദ്ധിപ്പിക്കണമെന്നും ആവശ്യം >>> റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികള്‍ വാടകയ്ക്ക് നല്‍കി യുകെയിലെ 100-ലധികം എംപിമാര്‍ പ്രതിവര്‍ഷം സമ്പാദിക്കുന്നത് 10,000 പൗണ്ടിന് മുകളില്‍; പട്ടികയിലെ 83 ഭൂവുടമകളും ടോറികള്‍ >>>
Home >> BUSINESS

BUSINESS

വോട്ട് ചെയ്തിട്ട് നേരെ വണ്ടര്‍ലയിലേക്ക് പോരൂ, വോട്ടിംഗിന്റെ പ്രാധാന്യത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി പുതിയ ഓഫര്‍ പ്രഖ്യാപിച്ച് വണ്ടര്‍ല അമ്യൂസ്മെന്റ് പാര്‍ക്ക്

കേരളം വീണ്ടുമൊരു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ തയ്യാറെടുക്കുകയാണ്. ഓരോ പൗരനും തന്റെ വോട്ടുകള്‍ രേഖപ്പെടുത്തേണ്ട ആവശ്യകതയെയും പ്രാധാന്യത്തെയും കുറിച്ച് അറിയിക്കാന്‍ പുതിയൊരു ഓഫറുമായാണ് ഇന്ത്യയിലെ പ്രമുഖ അമ്യൂസ്മെന്റ് പാര്‍ക്കായ വണ്ടര്‍ല ഹോളിഡേയ്സ് കൊച്ചി ഒരുങ്ങുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നവര്‍ക്ക് പ്രത്യേക ഓഫറാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. വോട്ട് ചെയ്യുന്നവര്‍ നേരെ വണ്ടര്‍ലയിലേക്ക് പോന്നോളാന്‍ ആണ് പറയുന്നത്. 15 ശതമാനം ഇളവാണ് വോട്ട് ചെയ്തവരെ കാത്തിരിക്കുന്നത്. വോട്ടിംഗ് മാര്‍ക്ക് കാണിക്കുന്ന സന്ദര്‍ശകര്‍ക്ക് 15 ശതമാനം ഇളവ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇലക്ഷന്‍ ദിനമായ ഏപ്രില്‍ 26 മുതല്‍ 28 വരെയുള്ള മൂന്നു ദിവസങ്ങളില്‍ ആണ് ഈ ഓഫര്‍ ലഭ്യമാവുക. ഈ ഓഫര്‍ ഓണ്‍ലൈന്‍ വഴി മുന്‍കൂട്ടി ബുക്ക് ചെയ്യാം. ഓഫര്‍ ലഭ്യമാക്കാന്‍ മഷി പുരട്ടിയ വിരല്‍ പാര്‍ക്ക് പ്രവേശന കവാടത്തില്‍ പരിശോധിച്ച് ഉറപ്പിക്കും. ഓണ്‍ലൈന്‍ ബുക്കിങ് നടത്തിയാല്‍ മാത്രമേ ഓഫര്‍ ലഭ്യമാവുകയുള്ളൂ. പാര്‍ക്ക് ടിക്കറ്റുകള്‍ക്കും പാര്‍ക്ക് ടിക്കറ്റ് + ഫുഡ് കോമ്പോകള്‍ക്കും ആണ് 15 ശതമാനം ഇളവ് ബാധകമായിട്ടുള്ളത്. ഓഫര്‍ ലഭ്യമായിട്ടുള്ള തിയതികളില്‍ രാവിലെ 8.00 മണിക്ക് മുമ്പായി ടിക്കറ്റ് ബുക്ക് ചെയ്യണം. എട്ടു മണിക്ക് ശേഷമുള്ള ടിക്കറ്റുകള്‍ക്ക് ഓഫര്‍ ലഭ്യമായിരിക്കില്ല. വോട്ടര്‍ ഐഡിയും സന്ദര്‍ശകര്‍ കൊണ്ടുവരണം.നിങ്ങളുടെ വോട്ടവകാശം വണ്ടര്‍ല ബെംഗളൂരു, കൊച്ചി പാര്‍ക്കുകളില്‍ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ആഘോഷിക്കാനും വാരാന്ത്യം അടിപൊളിയായി ചെലവഴിക്കാനും ഉള്ള മികച്ച അവസരമാണ് ലഭിക്കുന്നത്. ആവേശമുണര്‍ത്തുന്ന റൈഡുകള്‍, വാട്ടര്‍ പാര്‍ക്ക്, രുചികരമായ ഭക്ഷണം എന്നിങ്ങനെ ഒരു ദിവസം അടിപൊളിയായി ചെലവഴിക്കാന്‍ വേണ്ടെതെല്ലാം ഇവിടെയുണ്ട്. വണ്ടര്‍ലയുടെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി (https://bookings.wonderla.com) എന്‍ട്രി ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് കൊച്ചി വണ്ടര്‍ലാ- 0484-3514001, 7593853107 , ബാഗ്ലൂര്‍ വണ്ടര്‍ ലാ- 080 372 30333, 080 350 73966 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

ഇന്ത്യയില്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കാനൊരുങ്ങി ഐഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍, മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ അഞ്ച് ലക്ഷത്തിലധികം ആളുകള്‍ക്ക് തൊഴില്‍ ലഭിക്കുമെന്ന് പ്രതീക്ഷ

ഇന്ത്യയില്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഒരുങ്ങുകയാണ് ഐഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍. ഇതിന്റെ ഭാഗമായി ഐഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍ വെണ്ടര്‍മാര്‍ വഴി ഇന്ത്യയില്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നു.  ഇങ്ങനെ ചെയ്യുന്നതിലൂടെ ഇന്ത്യയിലുള്ളവര്‍ക്ക് അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ അഞ്ച് ലക്ഷത്തിലധികം ആളുകള്‍ക്ക് തൊഴില്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അറിയിച്ചു. നിലവില്‍ 1.5 ലക്ഷം ആളുകളാണ് ഇന്ത്യയില്‍ ആപ്പിളിന് വേണ്ടി ജോലി ചെയ്യുന്നത്. ടാറ്റ ഇലക്ട്രോണിക്സ് ആണ് ആപ്പിളിന്റെ ഏറ്റവും വലിയ തൊഴില്‍ ദാതാക്കള്‍. ആപ്പിള്‍ ഇന്ത്യയില്‍ നിയമനങ്ങള്‍ ത്വരിതപ്പെടുത്തുകയാണെന്നും ഇതിന്റെ ഫലമായാണ് മൂന്ന് വര്‍ഷത്തിനുള്ളില്‍ അഞ്ച് ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുന്നതെന്നും പിടിഐയെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. അടുത്ത 4-5 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ ഉത്പാദനം അഞ്ചിരട്ടിയായി വര്‍ധിപ്പിച്ച് 40 ബില്യണ്‍ യുഎസ് ഡോളറിലെത്തിക്കാനും ആപ്പിളിന് പദ്ധതിയുണ്ട്. അടുത്ത നാലോ അഞ്ചോ വര്‍ഷത്തിനുള്ളില്‍ ഏകദേശം 40 ബില്യണ്‍ ഡോളറായി (ഏകദേശം 3.32 ലക്ഷം കോടി) അഞ്ചിരട്ടിയിലധികം വര്‍ധന ലക്ഷ്യമിട്ട് കുപെര്‍ട്ടിനോ ആസ്ഥാനമായുള്ള കമ്പനി അതിന്റെ ഉല്‍പ്പാദനം അഞ്ചിരട്ടിയായി വികസിപ്പിക്കാന്‍ പദ്ധതിയിടുന്നു.

നെറ്റ്ഫ്ളിക്സിന്റെ പുതിയ വരിക്കാരുടെ എണ്ണത്തില്‍ അഞ്ചുമടങ്ങ് വര്‍ധനവ്!!! കാരണമായത് ഈ തീരുമാനം

ഈ വര്‍ഷം ആദ്യ പാദത്തില്‍ തന്നെ നെറ്റ്ഫ്‌ളിക്‌സിന്റെ വരിക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായത് വലിയൊരു മാറ്റമായി കമ്പനി കാണക്കാക്കുകയാണ്. 93 ലക്ഷം പുതിയ വരിക്കാരെയാണ് ആദ്യപാദത്തില്‍ ലഭിച്ചത്. എന്നാല്‍ ഇതിനെല്ലാം കാരണം കമ്പനി എടുത്ത നിര്‍ണ്ണായകമായ ആ തീരുമാനം ആണെന്നാണ് കണ്ടെത്തല്‍. പാസ് വേര്‍ഡ് ഷെയര്‍ ചെയ്യുന്നത് തടഞ്ഞുകൊണ്ട് പുതിയ നിയമം കമ്പനി നടപ്പിലാക്കിയിരുന്നു. ഇങ്ങനെ പാസ് വേര്‍ഡ് നിയന്ത്രണം കൊണ്ട് വന്നതാണ് പുതിയ മുന്നേറ്റത്തിന് കാരണമായി നെറ്റ്ഫ്‌ളിക്‌സ് ചൂണ്ടിക്കാട്ടുന്നത്. ആ തീരുമാനം ഗുണം ചെയ്‌തെന്ന് കമ്പനി പറയുന്നു.  മുന്‍ വര്‍ഷത്തെ സമാനകാലയളവിനെ അപേക്ഷിച്ച് അഞ്ചു മടങ്ങ് വര്‍ധനയാണ് ഉണ്ടായത്. ഈ വര്‍ഷത്തെ ആദ്യ പാദത്തില്‍ 17 ലക്ഷം വരിക്കാരെ അധികം ചേര്‍ക്കാനായതായി നെറ്റ്ഫ്ളിക്സ് കണക്കുകള്‍ വ്യക്തമാക്കുന്നു. ആഗോള തലത്തിലെ കണക്കാണിത്. 2023ലാണ് പാസ് വേര്‍ഡ് ഷെയര്‍ ചെയ്ത് ഒന്നിലധികം പേര്‍ ഷോ കാണുന്നത് തടയാന്‍ നെറ്റ്ഫ്ളിക്സ് നടപടി ആരംഭിച്ചത്. അമേരിക്കയിലും കാനഡയിലും കൂടുതല്‍ വരിക്കാരെ ചേര്‍ക്കാന്‍ കഴിഞ്ഞതാണ് വളര്‍ച്ചയ്ക്ക് സഹായകമായതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇക്കാലയളവില്‍ ഇന്ത്യ ഉള്‍പ്പെടുന്ന ഏഷ്യ പസഫിക് മേഖലയില്‍ 20 ലക്ഷം പുതിയ വരിക്കാരെയാണ് നെറ്റ്ഫ്ളിക്സിന് ലഭിച്ചത്. നിലവില്‍ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമിന്റെ മൊത്തം വരിക്കാരുടെ എണ്ണം 26.9 കോടിയായാണ് ഉയര്‍ന്നത്. ജനുവരി- മാര്‍ച്ച് പാദ കണക്കനുസരിച്ചാണിത്. മുന്‍പത്തെ പാദത്തില്‍ ഇത് 26 കോടി മാത്രമായിരുന്നു. വരുമാനത്തിലും ഇക്കാലയളവില്‍ വര്‍ധനയുണ്ടായി. 14.8 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ലാഭത്തില്‍ 78.7 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയതായും നെറ്റ്ഫ്ളിക്സ് കണക്കുകള്‍ വ്യക്തമാക്കുന്നു.

ടെലഗ്രാം ഒരു വര്‍ഷത്തിനുള്ളില്‍ 100 കോടി ഉപഭോക്താക്കളെ നേടും: ടെലഗ്രാം സ്ഥാപകന്‍ പാവെല്‍ ദുരോവ്

മെസേജിങ് ആപ്ലിക്കേഷനായ ടെലഗ്രാം തങ്ങളുടെ ഇനിയുള്ള ഒരുവര്‍ഷത്തിനുള്ളില്‍ വലിയ മുന്നേറ്റത്തിന് തയ്യാറെടുക്കുന്നു. ഒരു യുഎസ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ടെലഗ്രാം ഒരു വര്‍ഷത്തിനുള്ളില്‍ 100 കോടി ഉപഭോക്താക്കളെ നേടുമെന്ന് ടെലഗ്രാം സ്ഥാപകന്‍ പാവെല്‍ ദുരോവ് പറഞ്ഞു.  റഷ്യന്‍ സോഷ്യല്‍ മീഡിയാ വെബ്‌സൈറ്റായ വികെയുടെ സഹസ്ഥാപകനാണ് പാവെല്‍ ദുരോവ്. വികെയെ റഷ്യന്‍ ഭരണകൂടം ഏറ്റെടുത്തതോടെ പാവെല്‍ ദുരോവും സഹസ്ഥാപകനായ സഹോദരന്‍ നികോളായും വികെ വിട്ടുകയും പിന്നീട് 2013 ല്‍ ടെലഗ്രാം ആരംഭിക്കുകയുമായിരുന്നു. ദുബായ് ആസ്ഥാനമായാണ് സോഷ്യല്‍ മീഡിയാ സേവനമാണ് ടെലഗ്രാം പ്രവര്‍ത്തിക്കുന്നത്. റഷ്യയില്‍ ഏറെ സ്വീകാര്യതയുള്ള മെസേജിങ് ആപ്ലിക്കേഷനായിരുന്നു ടെലഗ്രാം. ടെലഗ്രാമിലെ പ്രതിപക്ഷ അക്കൗണ്ടുകള്‍ നീക്കം ചെയ്യാനുള്ള സര്‍ക്കാരിന്റെ സമ്മര്‍ദ്ദം അംഗീകരിക്കാത്ത ദുരോവ് റഷ്യ വിടുകയായിരുന്നു. നിലവില്‍ ടെലഗ്രാമിന് 90 കോടി പ്രതിമാസ സജീവ ഉപഭോക്താക്കളാണുള്ളത്.   

വോട്ട് ചെയ്യാന്‍ നാട്ടിലെത്തുന്ന കന്നി വോട്ടര്‍മാര്‍ക്ക് വന്‍ ഇളവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ടിക്കറ്റില്‍ 19 ശതമാനം കിഴിവ്

ലോക്‌സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വിമാന ടിക്കറ്റ് നിരക്കുകളില്‍ വന്‍ ഇളവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. വോട്ട് ചെയ്യാന്‍ നാട്ടിലെത്തുന്ന കന്നി വോട്ടര്‍മാര്‍ക്ക് 19 ശതമാനം കിഴിവാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. 18നും 22നും ഇടയില്‍ പ്രായമുള്ള കന്നി വോട്ടര്‍മാര്‍ക്ക് ഇളവ് ലഭിക്കും. ജൂണ്‍ ഒന്ന് വരെ ഓഫര്‍ നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യാനാവും. ഈ ഓഫര്‍ ആഭ്യന്തര-അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് ബാധകമാണെന്നും കമ്പനി അറിയിച്ചു. വിമാനക്കമ്പനിയുടെ 19-ാം വാര്‍ഷികം കൂടി പരിഗണിച്ചാണ് തീരുമാനം. 'വോട്ട് അസ് യൂ ആര്‍' എന്ന കാമ്പയിന്റെ ഭാഗമായാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് പുതിയ ഓഫര്‍ ഒരുക്കിയിരിക്കുന്നത്. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വെബ്‌സൈറ്റിലൂടെയോ മൊബൈല്‍ ആപ്പിലൂടെയോ ടിക്കറ്റ് ബുക്ക് ചെയ്യാം. തെരഞ്ഞെടുപ്പില്‍ കൂടുതല്‍ യുവാക്കളുടെ പങ്കാളിത്തം ഉറപ്പാക്കാനാണ് ഈ ഓഫര്‍ മുന്നോട്ട് വെക്കുന്നതെന്നാണ് കമ്പനി പറയുന്നത്. ഈ ഓഫര്‍ എക്‌സ്പ്രസ് ലൈറ്റ്, എക്‌സ്പ്രസ് വാല്യൂ, എക്‌സ്പ്രസ് ഫ്‌ലെക്‌സ്, എക്‌സ്പ്രസ് ബിസ് എന്നിവയിലും ബാധകമായിരിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഓഫറിന്റെ വിശദ വിവരങ്ങള്‍ കമ്പനി അവരുടെ വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്.

സാമൂഹ്യമാധ്യമമായ എക്‌സ് പാകിസ്ഥാനില്‍ നിരോധിച്ചു, രാജ്യസുരക്ഷ സംബന്ധിച്ചുള്ള ആശങ്കകള്‍ കണക്കിലെടുത്താണ് നടപടി

സാമൂഹ്യമാധ്യമമായ എക്‌സ് പാക്കിസ്ഥാനില്‍ നിരോധിച്ചു. കഴിഞ്ഞ രണ്ട് മാസമായി രാജ്യത്ത് എക്‌സ് നിരോധനമുണ്ടെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴാണ് ഇതേ കുറിച്ച് ഓദ്യോഗിക പ്രഖ്യാപനമുണ്ടായിരിക്കുന്നത്. രാജ്യസുരക്ഷ സംബന്ധിച്ചുള്ള ആശങ്കകള്‍ കണക്കിലെടുത്താണ് നടപടി. ഫെബ്രുവരി പകുതിമുതല്‍ എക്‌സ് ഉപയോഗിക്കാന്‍ സാധിക്കുന്നില്ലെന്ന പരാതി ഉപയോക്താക്കളില്‍നിന്ന് ഉയര്‍ന്നിരുന്നു. എന്നാല്‍, ഔദ്യോഗിക പ്രതികരണങ്ങളൊന്നുമുണ്ടായിരുന്നില്ല. ബുധനാഴ്ച പാക് ആഭ്യന്തര മന്ത്രാലയം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് നടപടിയെക്കുറിച്ചുള്ള വെളിപ്പെടുത്തലുള്ളത്. പാകിസ്താനിലെ നിയമങ്ങള്‍ പാലിക്കുന്നതിലും സാമൂഹ്യമാധ്യമത്തിന്റെ ദുരുപയോഗം തടയുന്നതിലും എക്‌സ് പരാജയപ്പെട്ടു. അതിനാല്‍, എക്‌സ് നിരോധിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരായെന്നാണ് സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ പറയുന്നത്.അതേസമയം, എക്‌സ് ഒരാഴ്ചയ്ക്കുള്ളില്‍ പുനഃസ്ഥാപിക്കണമെന്ന് പാക് ഹൈക്കോടതി വ്യക്തമാക്കിയതായി അന്താരാഷ്ട്ര മാധ്യമമായ എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. ബുധനാഴ്ച സമര്‍പ്പിച്ച സത്യവാങ്മൂലം പിന്‍വലിക്കാന്‍ ഒരാഴ്ച സമയം കോടതി നല്‍കിയിട്ടുണ്ട്. ഇതിന് പിന്നാലെ, വിഷയത്തില്‍ കോടതി തങ്ങളുടെ തീരുമാനം വ്യക്തമാക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

എക്‌സില്‍ പുതുതായി എത്തുന്ന ഉപയോക്താക്കള്‍ക്ക് ഉള്ളടക്കം പോസ്റ്റ് ചെയ്യുന്നതിന് പണം ഈടാക്കും, സൂചന നല്‍കി ഇലോണ്‍ മസ്‌ക്

ഇലോണ്‍ മസ്‌കിന്റെ എക്‌സില്‍ പുതിയ അംഗങ്ങള്‍ക്ക് ഉള്ളടക്കം പോസ്റ്റ് ചെയ്യുന്നതിന് പണം ഈടാക്കും. ഈ കാര്യത്തില്‍ സൂചന നല്‍കിയിരിക്കുകയാണ് ഇലോണ്‍ മസ്‌ക്. പുതിയ അക്കൗണ്ട് തുടങ്ങാന്‍ എത്തുന്നവരില്‍ നിന്നും പണം ഈടാക്കുമെന്നാണ് മസ്‌ക് അറിയിച്ചത്.  ലൈക്ക്, റീപോസ്റ്റ്, മറ്റു അക്കൗണ്ടുകളില്‍ നിന്നുള്ള പോസ്റ്റുകള്‍ കോട്ട് ചെയ്യല്‍, പോസ്റ്റുകള്‍ ബുക്ക് മാര്‍ക്ക് ചെയ്യുക എന്നിവക്കെല്ലാം പുതുതായി പ്ലാറ്റ്‌ഫോമിലെത്തുന്നവരില്‍നിന്ന് ഇനിമുതല്‍ വരിസംഖ്യ ഈടാക്കും. ബോട്ടുകളും സ്പാമുകളും തടയാനാണ് ഇത്തരത്തില്‍ ഒരു സബ്ക്രിപ്ഷന്‍ മോഡല്‍ പരിചയപ്പെടുത്തുന്നത് എന്നാണ് ഇലോണ്‍ മസ്‌ക് എക്‌സില്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ ഈ പണം ഈടാക്കല്‍ പഴയ ഉപയോക്താക്കള്‍ക്ക് ബാധകമല്ലെന്നും മസ്‌ക് ഉറപ്പ് നല്‍കുന്നുണ്ട്. അക്കൗണ്ട് എടുത്ത ശേഷം മൂന്ന് മാസം കഴിഞ്ഞ് അവര്‍ക്കും സൗജന്യമായി പ്ലാറ്റ്‌ഫോം ഉപയോഗിക്കാന്‍ കഴിയുമെന്നും മസ്‌ക് വ്യക്തമാക്കിയിട്ടുണ്ട്. ഈ മാസം ആദ്യം എക്‌സ് നടത്തിയ പ്രഖ്യാപനത്തില്‍ ബോട്ടുകള്‍ക്കും സ്പാമുകള്‍ക്കും എതിരെ കര്‍ശന നടപടി എടുക്കും എന്ന് എക്‌സ് അറിയിച്ചിരുന്നു. കുറച്ച് മാസങ്ങളായി സ്പാം, പോണ്‍ ബോട്ടുകള്‍ പ്ലാറ്റ്‌ഫോമില്‍ തിങ്ങിനിറഞ്ഞതിനെ തുടര്‍ന്നാണ് നടപടി. നിലവില്‍ പ്ലാറ്റ്‌ഫോമില്‍ എത്ര ബോട്ടുകള്‍ ഉണ്ടെന്നതിനെക്കുറിച്ചുള്ള കണക്കുകള്‍ എക്‌സ് പങ്കിട്ടിട്ടില്ല.

ഒരു ജോലി തന്നെ ഒന്നിലധികം പേര്‍ ചെയ്യുന്നു, ഇലോണ്‍ മസ്‌കിന്റെ ടെസ്ലയില്‍ നിന്ന് 10 ശതമാനം ജീവനക്കാരെ പിരിച്ചുവിടാന്‍ പോകുന്നു

പ്രമുഖ ഇലക്ട്രിക് കാര്‍ കമ്പനിയായ ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ടെസ്ലയില്‍ നിന്നും കൂട്ടപിരിച്ചുവിടലിന് ആലോചന. കമ്പനിയില്‍ നിന്നും 10 ശതമാനം ജീവനക്കാരെയാണ് പിരിച്ചുവിടാന്‍ പോകുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഒരു ജോലി തന്നെ ഒന്നിലധികം പേര്‍ ചെയ്യുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ പിരിച്ചുവിടല്‍ ആലോചന നടക്കുന്നത്. കമ്പനിയുടെ ഈ തീരുമാനം നടപ്പാക്കിയാല്‍ ആഗോള തൊഴില്‍ശേഷിയില്‍ നിന്ന് 14000 പേര്‍ക്ക് ജോലി നഷ്ടപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അടുത്ത ഘട്ടത്തിലും വളര്‍ച്ച നിലനിര്‍ത്തണമെങ്കില്‍ ചെലവ് ചുരുക്കിയേ മതിയാവൂ. തൊഴില്‍രംഗത്തുള്ള ഡ്യുപ്ലിക്കേഷന്‍ ഒഴിവാക്കേണ്ടതുണ്ട് എന്ന് മസ്‌ക് ജീവനക്കാര്‍ക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ പറയുന്നു. 'വളര്‍ച്ചയുടെ അടുത്ത ഘട്ടത്തിനായി കമ്പനിയെ തയ്യാറാക്കുമ്പോള്‍, ചെലവ് കുറയ്ക്കുന്നതിനും ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും കമ്പനിയുടെ എല്ലാ വശങ്ങളും നോക്കേണ്ടത് വളരെ പ്രധാനമാണ്. ഈ ശ്രമത്തിന്റെ ഭാഗമായി, ഞങ്ങള്‍ ഓര്‍ഗനൈസേഷന്റെ സമഗ്രമായ അവലോകനം നടത്തുകയും ആഗോളതലത്തില്‍ ഞങ്ങളുടെ ആളുകളുടെ എണ്ണം 10 ശതമാനത്തിലധികം കുറയ്ക്കാനുള്ള ബുദ്ധിമുട്ടുള്ള തീരുമാനമെടുക്കുകയും ചെയ്തു.'- ഇലോണ്‍ മസ്‌ക് കുറിച്ചു.  

മെറ്റ ആഡ് മെട്രിക്സിന്റെ പേരില്‍ നുണയാണ് പ്രചരിപ്പിക്കുന്നത്,  മെറ്റയേക്കാള്‍ മികച്ചത് എക്‌സ് എന്ന് ഇലോണ്‍ മസ്‌ക്

മെറ്റ കളവ് പറയുകയാണെന്നും മികച്ചത് എക്‌സ് ആണെന്നും ഇലോണ്‍ മസ്‌ക്. മാര്‍ക്ക് സുക്കര്‍ബര്‍ഗ് നയിക്കുന്ന മെറ്റ പുറത്തുവിടുന്നത് ശരിയായ ആഡ് മെട്രിക്ക്സ് അല്ലെന്നാണ് ഇലോണ്‍ മസ്‌കിന്റെ വാദം.  മെറ്റയെക്കാള്‍ എക്സില്‍ നിന്നാണ് മെച്ചപ്പെട്ട വരുമാനം ലഭിക്കുന്നതെന്ന് ഒരു ഫോളോവര്‍ എക്സില്‍ കുറിച്ചതോടെയാണ് മെറ്റ ആഡ് മെട്രിക്സിന്റെ പേരില്‍ നുണയാണ് പ്രചരിപ്പിക്കുന്നതെന്ന് ടെസ്ല മേധാവി അഭിപ്രായപ്പെട്ടത്. മറ്റൊരു എക്സ് ഉപഭോക്താവും മെറ്റയ്ക്കെതിരെ രംഗത്തെത്തി. മെറ്റയില്‍ ആഡിന്റെ ചിലവ് കൂടുന്നതും റിട്ടേണുകള്‍ കുറയുന്നതും ശ്രദ്ധയില്‍പ്പെട്ടെന്നും ഇത് കൂടുതല്‍ വഷളാവുകയാണെന്നും അദ്ദേഹം പറഞ്ഞു.  ഈ വര്‍ഷം ഫെബ്രുവരിയില്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള എക്സില്‍ പരസ്യദാതാക്കള്‍ക്ക് കണ്‍ഡെന്റ് ക്രിയേറ്റേഴ്സുമായി ചേര്‍ന്ന് പരസ്യം നല്‍കാന്‍ അനുമതി നല്‍കിയിരുന്നു. ക്രിയേറ്റര്‍ ടാര്‍ഗറ്റിംഗ് പ്രോഗ്രാമിലൂടെയാണ് ഇത് സാധ്യമാകുന്നത്. ഇതുവഴി വിവാദപരമായതും കുറ്റകരമായതുമായ കണ്ടന്റുകള്‍ക്കിടയില്‍ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടില്ല എന്ന മേന്മയുമുണ്ട്.

ഗൂഗിളിന്റെ പുതിയ വര്‍ക്ക്‌സ്‌പേസ് ആപ്പ്, തൊഴിലിന്റെ ഭാഗമായ ആവശ്യങ്ങള്‍ക്കായുള്ള വീഡിയോകള്‍ എളുപ്പം നിര്‍മിക്കാം

ഗൂഗിള്‍ തങ്ങളുടെ പുതിയ വര്‍ക്ക്‌സ്‌പേസ് ആപ്പ് അവതരിപ്പിച്ചു. വിഡ്‌സ് (Vids) എന്ന പേരില്‍ ഒരു എഐ വീഡിയോ ക്രിയേഷന്‍ ആപ്പാണ് ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്നത്. തൊഴിലിന്റെ ഭാഗമായ ആവശ്യങ്ങള്‍ക്കായുള്ള വീഡിയോകള്‍ എളുപ്പം നിര്‍മിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത.  ഗൂഗിളിന്റെ ക്ലൗഡ് നെക്സ്റ്റ് കോണ്‍ഫറന്‍സില്‍ വെച്ചാണ് ഈ പുതിയ സേവനം ഗൂഗിള്‍ പുറത്തിറക്കിയത്. ജൂണ്‍ മുതല്‍ ഇത് വര്‍ക്‌സ്‌പേസ് ലാബ്‌സില്‍ ലഭിക്കും. എഐ നിര്‍മിതമായ സ്റ്റോറി ബോര്‍ഡ്, തിരക്കഥ, വോയ്‌സ് ഓവര്‍ എന്നിവ ഉപയോഗിച്ച് വീഡിയോകള്‍ നിര്‍മിക്കാന്‍ ഇതില്‍ സാധിക്കും. ഡോക്‌സ്, ഷീറ്റ്‌സ്, സ്ലൈഡ്‌സ് ഉള്‍പ്പടെയുള്ള മറ്റ് ഗൂഗിള്‍ വര്‍ക്ക്‌സ്‌പേസ് ടൂളുകളുമായും ആപ്പ് ബന്ധിപ്പിച്ച് പ്രവര്‍ത്തിപ്പിക്കാം. ഉദാഹരണത്തിന് ഒരു ഡോക്യുമെന്റിലെ ഉള്ളടക്കങ്ങള്‍ ഒരു വീഡിയോ ആക്കി മാറ്റിയെടുക്കാന്‍ ഗൂഗിള്‍ വിഡ്‌സിന്റെ സഹായത്തോടെ സാധിക്കും.  

More Articles

അയോധ്യയിലെ രാമക്ഷേത്രത്തിലെ 'പ്രസാദം' എന്ന പേരില്‍ ആമസോണില്‍ മധുരം വില്‍പ്പന, തെറ്റിദ്ധരിപ്പിച്ച് വില്‍പ്പന നടത്തി എന്ന പരാതിയില്‍ ആമസോണിന് നോട്ടീസ്
'പടിയിറങ്ങാന്‍ ഇതിനേക്കാള്‍ മികച്ചൊരു സമയമില്ല', മെറ്റയുടെ മുന്‍ സിഒഒ ഷറില്‍ സാന്‍ഡ്‌ബെര്‍ഗ് ഡയറക്ടര്‍ ബോര്‍ഡില്‍നിന്നു രാജിവച്ചു
'ഈ വര്‍ഷം ഗൂഗിളില്‍ നിന്നും നിരവധി പേര്‍ പടിയിറങ്ങേണ്ടി വരും', നൂറോളം ജീവനക്കാരെ പിരിച്ചുവിടുമെന്ന് മുന്നറിയിപ്പ് നല്‍കി ഗൂഗിള്‍ സി.ഇ.ഒ
സ്മാര്‍ട്ട്‌ഫോണ്‍ വില്‍പനയില്‍ സാംസങിനെ മറികടന്ന് ആപ്പിള്‍, പന്ത്രണ്ട് വര്‍ഷത്തിനിടെ പുതിയ മുന്നേറ്റം
ആമസോണിന്റെ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയില്‍ നാളെ വരെ, ആകര്‍ഷകമായ ഓഫറുകള്‍ ഇനി ഒരു ദിനം കൂടി
നിക്ഷേപ പദ്ധതികള്‍ പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ്, ഗുജറാത്തില്‍ 4000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് എം.എ. യൂസഫലി
'കയ്യില്‍ ഒരു കഷ്ണം ബ്രഡും ബട്ടറും പിടിച്ച് അടല്‍സേതു പാലത്തിലൂടെയുള്ള കാര്‍ ഡ്രൈവിംഗ് ആസ്വദിക്കുന്ന അമുല്‍ പെണ്‍കുട്ടി' അടല്‍സേതു പാലം തുറന്ന സന്തോഷം പങ്കുവെച്ച് ഡയറി ബ്രാന്‍ഡായ അമുല്‍ 
ജീവനക്കാരെ കൂട്ടമായി പിരിച്ചുവിടാനൊരുങ്ങി ഗൂഗിള്‍, ചെലവുചുരുക്കലിന്റെ ഭാഗമായാണ് നടപടി

Most Read

British Pathram Recommends