18
MAR 2021
THURSDAY
1 GBP =105.24 1INR
1 USD =83.36 INR
1 EUR =90.18 INR
breaking news : ദുഃഖവെള്ളിയാഴ്ച അവധിദിനം ആയതിനാൽ ഇന്ന് വാർത്തകൾ അപ്‌ഡേറ്റ് ചെയ്യുന്നതല്ല… നന്ദി >>> സ്മാര്‍ട്ട് മീറ്റര്‍ ഇല്ലാത്ത കുടുംബങ്ങള്‍ വിതരണക്കാര്‍ക്ക് മീറ്റര്‍ റീഡിങ്ങ് അയച്ചു നല്‍കണമെന്ന് അറിയിപ്പ്; നടപടി തിങ്കളാഴ്ച മുതല്‍ കുറഞ്ഞ വിലകള്‍ നിലവരുമ്പോള്‍ കൂടുതല്‍ പണം നല്‍കുന്നില്ലെന്ന് ഉറപ്പാക്കാന്‍ >>> ഏപ്രിൽ ഒന്നുമുതൽ മിനിമം വേതനം 11.44 പൗണ്ടായി ഉയരും, പൗണ്ടുമുല്യവും കൂടുന്നു, 105 രൂപ കടന്നു; പെസഹ ആചരണ തിരക്കിൽ യുകെ മലയാളികളും, ഈസ്റ്റർ അവധിക്ക് ഇത്തവണ കുടുതൽപ്പേർ നാട്ടിലെത്തും; ഇന്നുമുതൽ ഹോളിഡേക്കാരുടെ കാറുകൾ നിരത്തുകൾ കീഴടക്കും >>> ഈസ്റ്റര്‍ ദിനത്തില്‍ അവധിയില്ല, മണിപ്പൂരില്‍ ഈസ്റ്റര്‍ ദിനം പ്രവൃത്തി ദിനമാക്കി ഉത്തരവ്, സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിനങ്ങള്‍ ആണെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ് >>> സ്ഥാനാര്‍ത്ഥിയുടെ പോസ്റ്റര്‍ നശിപ്പിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കം, ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ വീട്ടില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ചു >>>
Home >> OBITUARY

OBITUARY

യുകെ മലയാളിയും കേരള നേഴ്‌സസ് യുകെ ഫോറത്തിന്റെ സാരധിയുമായ ജോബി ഐത്തിലിന്റെ മാതാവ് നിര്യാതയായി

യുകെ കേരള നേഴ്‌സസ് ഫോറം സ്ഥാപകനൂം യുകെ ക്‌നാനായ പത്രം മാനേജിങ്ങ് ഡയറക്ടറുമായ ജോബി ഐത്തലിന്റെ മാതാവ് ഏലിയാമ്മ കുര്യന്‍ (87) നിര്യാതയായി. കോട്ടയം ചാമക്കാല ഐത്ത്യല്‍ പരേതനായ കുര്യന്റെ ഭാര്യയാണ് ഏലിയാമ്മ കുര്യന്‍. കോട്ടയം കുറുമുള്ളൂര്‍ കുഴിയമ്പറമ്പില്‍ കുടുംബാംഗമാണ് പരേത. സംസ്‌ക്കാര ശുശ്രൂഷകള്‍ 13 ാം തീയതി ചൊവ്വാഴ്ച 4 മണിക്ക് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം ചാമക്കാല സെന്റ് ജോണ്‍സ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ നടക്കൂം. സംസ്‌ക്കാര ശുശ്രൂഷകള്‍ ക്‌നാനായ പത്രം തത്സമയം യൂട്യുബിലൂടെ സംപ്രേഷണം ചെയ്യുന്നൂണ്ട്. മക്കള്‍: ജോയി കുര്യന്‍, മിനിമോള്‍ (ഓസ്‌ട്രേലിയ), ജെസ്സി ടോമി (ഡല്‍ഹി), അനിത ജയിന്‍ (അമേരിക്ക), ജോബി ഐത്തില്‍ (യുകെ), മരുമക്കള്‍ സാലി ജോയി, സാബു അലക്‌സ്, ടോമി, ജയില്‍ മാത്യൂ, ലിസ്ബി അലേഷ്യസ്. കൊച്ചു മക്കള്‍: സിമി ജോയി, സിനി ജോയി, ഡോക്ടര്‍ ആഷ്‌ലി സാബു, ആല്ഫിന്‍ സാബു, അലീന ടോമി, അനൈന ടോമി, സ്റ്റീവ് ടോമി, ബോസ്‌കോ ജയിന്‍, ഓസ്റ്റിന്‍ ജയിന്‍, ലിയോണ്‍ ജോബി, ദിയ മരിയ ജോബി, ജൊഹൈന്‍ ജോബി. ജോബിയുടെ മാതാവിന്റെ നിര്യാണത്തില്‍ യുകെ കേരള നേഴ്‌സസ് ഫോറം അംഗങ്ങള്‍, ക്‌നാനായ പത്രം എഡിറ്റോറിയല്‍ ടിം അനൂശോചനം അറിയിച്ചു.

അമേരിക്കന്‍ ഭദ്രാസനത്തിലെ സീനിയര്‍ വൈദീകനായിരുന്ന ബഹുമാനപ്പെട്ട ഫാദര്‍. ജോണ്‍ ഗീവര്‍ഗീസ് ഹൂസ്റ്റണില്‍ നിര്യാതനായി, സംസ്‌കാര ശുശ്രൂഷകള്‍ ചൊവ്വ, ബുധന്‍ തീയതികളില്‍

ഹൂസ്റ്റണ്‍ : മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ അമേരിക്കന്‍ ഭദ്രാസനത്തിലെ സീനിയര്‍ വൈദീകനായിരുന്ന ബഹുമാനപ്പെട്ട ഫാദര്‍. ജോണ്‍ ഗീവര്‍ഗീസ് ഹൂസ്റ്റണില്‍ നിര്യാതനായി. സംസ്‌കാര ശുശ്രൂഷകള്‍ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ.തോമസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ ചൊവ്വ, ബുധന്‍ തീയതികളില്‍ ഹൂസ്റ്റണ്‍ സെന്റ് മേരീസ് മലങ്കരഓര്‍ത്തഡോക്സ് ദേവാലയത്തില്‍ നടക്കും ജോണ്‍ അച്ചന്‍ 1963-ല്‍ ശെമ്മാശനായും പിന്നീട് 1964 ഫെബ്രുവരി 29-ന് കൊല്ലം ഭദ്രാസനാധിപന്‍അഭി. മാത്യൂസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തയില്‍ നിന്നും വൈദികപട്ടം സ്വീകരിച്ച യൂണിയന്‍ തിയോളജിക്കല്‍ സെമിനാരിയില്‍ നിന്നും ദൈവശാസ്ത്രത്തില്‍ 1969 -ല്‍ എസ്ടിഎം ബിരുദം നേടി. ഇന്ത്യയില്‍, ബാംഗ്ലൂരിലെ ജാലഹള്ളി ഇടവകയുടെ ആദ്യകാല വികാരിയായി സേവനം അനുഷ്ഠിച്ച ശേഷം അമേരിക്കയിലേക്ക് കുടിയേറിയ അദ്ദേഹം അമേരിക്കയിലെ വിവിധ ഇടവകകളില്‍ തന്റെ സേവനം തുടര്‍ന്നു. 1977 മുതല്‍ ലിറ്റില്‍ റോക്കില്‍, താമസമാക്കിയ ജോണ്‍ അച്ചന്‍ അവിടെ ഇടവക അംഗങ്ങള്‍ക്കായി പ്രതിമാസ പ്രാര്‍ത്ഥനാ യോഗങ്ങളും വിശുദ്ധ കുര്‍ബാനയും നടത്തി. 1996-ല്‍ ഹൂസ്റ്റണ്‍ സെന്റ് ഗ്രിഗോറിയോസ്, ലൂക്‌സ് ഓര്‍ത്തോഡോക്‌സ്, ലഫ്ക്കിന്‍ സെന്റ് തോമസ്, ഒക്കലഹോമ സെന്റ് തോമസ് എന്നീ ദേവാലയങ്ങളില്‍ വികാരിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അഭിവന്ദ്യ അലക്‌സിയോസ് മാര്‍ യൗസേബിയൂസ് മെത്രാപ്പോലീത്തായുടെ കല്പനപ്രകാരം 2010-ല്‍ഹൂസ്റ്റണില്‍ സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്സ് ഇടവകയുടെ സ്ഥാപകവികാരിയായി സേവനം അനുഷ്ഠിച്ചു. 1931 മെയ് 13ന് കുണ്ടറയില്‍ ചാണ്ടപ്പിള്ള ഗീവര്‍ഗീസിന്റെയും റേച്ചലമ്മയുടെയും മകനായി മുളമൂട്ടില്‍ ഞാലിയോട് മേലേവിളയില്‍ കുടുംബത്തില്‍ ജനിച്ച ജോണ്‍ അച്ചന്‍ വിദ്യാഭ്യാസ തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍ നിന്ന് കോട്ടയത്തെ ഓര്‍ത്തഡോക്‌സ്സെമിനാരിയിലേക്കും, സെറാംപൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും നിന്നും ബിരുദം നേടി. ചെങ്ങന്നൂര്‍ പേരിശ്ശേരി മായിക്കല്‍ കുടുംബാഗമായ പരേതയായ സാറാമ്മയായിരുന്നു സഹധര്‍മ്മിണി മക്കള്‍ : ജോസഫ് ഗീവര്‍ഗീസ്, ജെസ്സി ഗീവര്‍ഗീസ് പൊതുദര്‍ശനം ചൊവ്വാഴ്ച്ച ഉച്ചക്ക് 4 മണിമുതല്‍ ഹൂസ്റ്റണ്‍ സെന്റ് മേരീസ് മലങ്കരഓര്‍ത്തഡോക്സ് ദേവാലയത്തില്‍ നടക്കും ബുധനാഴ്ച്ച രാവിലെ 8 മണിക്ക് വിശുദ്ധ കുര്‍ബാനയോടെ ആരംഭിക്കുന്ന സംസ്‌കാര ശുശ്രൂഷകള്‍ പെയര്‍ലാന്‍ഡ് സൗത്ത് പാര്‍ക്ക് സെമിത്തേരിയില്‍ ഉച്ചക്ക് 2 മണിക്ക് പൂര്‍ത്തീകരിക്കും  കൂടുതല്‍ വിവരങ്ങള്‍ക്ക് :ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം (വികാരി)346-332-9998  

യുകെ മലയാളി സാജന്‍ ജോസഫ് മാടമനയുടെ പിതാവ് ജോസഫ് ജോണ്‍ മാടമന അന്തരിച്ചു, സംസ്‌കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3 മണിക്ക്

യുകെ മലയാളി സാജന്‍ ജോസഫ് മാടമനയുടെ പിതാവ് ജോസഫ് ജോണ്‍ മാടമന ഇന്നലെ അന്തരിച്ചു. നാട്ടില്‍ വെച്ചായിരുന്നു മരണം. രോഗ ബാധിതനായി ഒരാഴ്ചയായി ലേക്ഷോര്‍ ഹോസ്പിറ്റലില്‍ ചികിത്സയില്‍ ആയിരുന്നു ജോണ്‍ മാടമന. ഇന്നലെ വൈകിട്ട് 4.30 ന് മൃതശരീരം വീട്ടിലെത്തിച്ചു.  സംസ്‌കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3 മണിക്ക് മാടയ്ക്കല്‍ സെന്റ് ജോസഫ് ദേവാലയത്തില്‍ വെച്ചു നടക്കും. മെട്രോ മലയാളം യുകെ ടിവിയുടെയും കെയര്‍ സ്റ്റോക് ഹെല്‍ത്ത് കെയര്‍ ലിമിറ്റഡിന്റെയും ഡയറക്ടര്‍ കൂടി ആയ സാജന്‍ ജോസഫിന്റെ പിതാവിന്റെ നിര്യാണത്തില്‍, പ്രസ്തുത സ്ഥാപനങ്ങള്‍ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന് അനുശോചനം രേഖപ്പെടുത്തി.  

യുകെയില്‍ മരിച്ച മലയാളി നേഴ്‌സ് മേരി ജോണിന് സെപ്തംബര്‍ 13ന് യാത്രാമൊഴിയേകും; പൊതുദര്‍ശ്ശനം 11നും,12നും, സംസ്‌ക്കാരം എന്‍ഫീല്‍ഡില്‍

എന്‍ഫീല്‍ഡ് : ക്യാന്‍സര്‍ രോഗ ചികിത്സയിലിരിക്കെ ലണ്ടന്‍ എന്‍ഫീല്‍ഡില്‍ മരിച്ച മലയാളി നേഴ്‌സ് പുത്തന്‍കണ്ടത്തില്‍ മേരി ജോണിന്റെ അന്ത്യോപചാര ശുശ്രുഷകളും സംസ്‌ക്കാരവും സെപ്തംബര്‍ 13 ന് ബുധനാഴ്ച നടക്കും. അടുത്ത തിങ്കളാഴ്ചയും, ചൊവ്വാഴ്ചയും പൊതുദര്‍ശ്ശനത്തിനു അവസരം ഒരുക്കുന്നുണ്ട്.  മലയാളികള്‍ക്കിടയില്‍ വളരെ സൗഹൃദം കാത്തു സൂക്ഷിക്കുകയും ആവശ്യങ്ങളില്‍ അവര്‍ക്ക് സഹായിയുമായിരുന്ന മേരി ഏവരുടെയും പ്രിയപ്പെട്ട 'മേരി ആന്റി' ആയിരുന്നു. മുളന്തുരുത്തി സദേശിനിയായ മേരി പി ജോണ്‍ (63)കഴിഞ്ഞ ഇരുപതു വര്‍ഷമായി എന്‍ഫീല്‍ഡില്‍ താമസിച്ചു വരുകയായിരുന്നു. വയറു വേദനയെ തുടര്‍ന്നുള്ള പരിശോധനയില്‍ അര്‍ബുദ രോഗമാണെന്ന് സ്ഥിരീകരിക്കുകയും, ചികിത്സാ നടപടികള്‍ ആരംഭിക്കവേ തന്നെ പെട്ടെന്ന് രോഗം മൂര്‍ച്ഛിക്കുകയുമായിരുന്നു. ആല്മീയവും, ജീവ കാരുണ്യവും, സാമൂഹ്യവുമായ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന മേരി, നിര്‍ദ്ധന വിദ്യാര്‍ത്ഥികളുടെ പഠനച്ചിലവും വഹിച്ചിരുന്നു. മലയാളികള്‍ക്കിടയിലെ പ്രിയപ്പെട്ട 'മേരി ആന്റി'ക്ക് എന്‍ഫീല്‍ഡില്‍ സ്‌നേഹാര്‍ദ്രമായ യാത്രാമൊഴി നേരുവാന്‍ ഉള്ള ഒരുക്കത്തിലാണ് മലയാളി സമൂഹം. മുളന്തുരുത്തി പുത്തന്‍ കണ്ടത്തില്‍ പരേതരായ ജോണ്‍-അന്നക്കുട്ടി ദമ്പതികളുടെ മകളാണ് മേരി പി ജോണ്‍. ജോണി പി ജോണ്‍ (ന്യൂയോര്‍ക്ക് ), ജേക്കബ് പി ജെ, ജോസ് പി ജോണ്‍, പരേതയായ അമ്മിണി ജോയി, ലീലാ ജോര്‍ജ്ജ് എന്നിവര്‍ സഹോദരങ്ങളാണ്. പരേതയുടെ അന്ത്യോപചാര ശുശ്രുഷകളിലും സാസ്‌ക്കാരത്തിലും പങ്കു ചേരുവാനായി സഹോദരങ്ങള്‍ പത്താം തീയതിയോടെ യുകെയില്‍ എത്തിച്ചേരും. എന്‍ഫീല്‍ഡ് കാവെല്‍ ഹോസ്പിറ്റല്‍ വാര്‍ഡിന്റെ സീനിയര്‍ സിസ്റ്റര്‍ പദവിയില്‍ ജോലിയിലിരിക്കെ മരിച്ച മേരി അവിവാഹിതയായിരുന്നു.  അന്ത്യോപചാര ശുശ്രുഷകള്‍ :സെപ്തംബര്‍ 13 ന് ബുധനാഴ്ച ഉച്ചക്ക് 12:00 മണിക്ക് ആരംഭിക്കും. Our Lady Of Mount Carmel & Saint George RC Church45 London Road, Enfield, EN2 6DS CemeteryEnfield Crematorium & CemeteryEnfield EN1 4DSകൂടുതല്‍  വിവരങ്ങള്‍ക്ക്ജോസ് വര്‍ഗ്ഗീസ്- 07588 422544അല്‍ഫോന്‍സാ ജോസ്- 07804 833689

ക്യാന്‍സര്‍ ബാധിച്ചു ചികിത്സയിലായിരുന്ന മലയാളി നേഴ്‌സ് യുകെയില്‍ അന്തരിച്ചു; അകാലത്തില്‍ വിടപറഞ്ഞത് മലയാളികള്‍ക്കിടയിലെ പ്രിയപ്പെട്ട 'മേരി ആന്റി'

എന്‍ഫീല്‍ഡ് : ക്യാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്ന മലയാളി നേഴ്‌സ് ലണ്ടനില്‍ അന്തരിച്ചു. മുളന്തുരുത്തി സ്വദേശി പുത്തന്‍കണ്ടത്തില്‍ മേരി ജോണ്‍ (63) ആണ് വിടപറഞ്ഞത്. അവിവാഹിതയായ മേരി ജോണ്‍ കഴിഞ്ഞ ഇരുപതു വര്‍ഷമായി എന്‍ഫീല്‍ഡില്‍ താമസിച്ചു വരുകയായിരുന്നു. രണ്ടു മാസത്തിനിടയില്‍ അനുഭപ്പെട്ട വയറു വേദനയെ തുടര്‍ന്നുള്ള പരിശോധനയില്‍ അര്‍ബുദ രോഗമാണെന്ന് സ്ഥിരീകരിക്കുകയും, ചികിത്സാ നടപടികള്‍ ആരംഭിക്കവേ തന്നെ പെട്ടെന്ന് രോഗം മൂര്‍ച്ഛിക്കുകയുംമരണപ്പെടുകയുമായിരുന്നു.  മേരി ജോണിനെ പരിചയപ്പെടുന്ന ആരിലും അവരുടെ സ്‌നേഹവും, സംസാരവും, വ്യക്തിത്വവും ഏറെ ആകര്‍ഷിക്കപ്പെടുന്നതായിരുന്നു. ആല്മീയ മേഖലയിലും, ജീവ കാരുണ്യ, സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും ഏറെ സജീവമായിരുന്ന മേരി, നിര്‍ദ്ധന വിദ്യാര്‍ഥികള്‍ക്ക് പഠനച്ചിലവും വഹിച്ചിരുന്നു. മലയാളികള്‍ക്കിടയിലെ പ്രിയപ്പെട്ട 'മേരി ആന്റി' ആണ് എന്‍ഫീല്‍ഡില്‍ നിന്ന് അകാലത്തില്‍ വിടവാങ്ങിയത്. മുളന്തുരുത്തി പുത്തന്‍ കണ്ടത്തില്‍ പരേതരായ ജോണ്‍-അന്നക്കുട്ടി ദമ്പതികളുടെ മകളാണ് മേരി ജോണ്‍. ജോണി പി ജോണ്‍ (ന്യൂയോര്‍ക്ക് ), ജേക്കബ് പി ജെ, ജോസ് പി ജോണ്‍, പരേതയായ അമ്മിണി ജോയി, ലീലാ ജോര്‍ജ്ജ് എന്നിവര്‍ സഹോദരങ്ങളാണ്. എന്‍ഫീല്‍ഡ് കാവെല്‍ ഹോസ്പിറ്റല്‍ വാര്‍ഡിന്റെ സീനിയര്‍ സിസ്റ്റര്‍ പദവിയില്‍ ജോലി നോക്കിവരികയായിരുന്നു പരേത. അന്ത്യോപചാര ശുശ്രുഷകളും, സംസ്‌ക്കാരവും എന്‍ഫീല്‍ഡില്‍ വെച്ച് സെപ്തംബര്‍ 13നു ബുധനാഴ്ച നടത്തും. കൂടുതല്‍  വിവരങ്ങള്‍ക്ക്ജോസ് വര്‍ഗ്ഗീസ് - 07588 422544അല്‍ഫോന്‍സാ ജോസ്- 07804 833689  

ബര്‍ജസ് ഹില്ലില്‍ നിര്യാതയായ മഞ്ജു ഗോപാലകൃഷ്ണന്റെ സംസ്‌ക്കാര ശുശ്രുഷകള്‍ ആഗസ്റ്റ് 2ന്, ബര്‍ജെസ് ഹില്‍ സെയിന്റ് വില്‍ഫ്രഡ് പള്ളിയില്‍ വച്ചാണ് ചടങ്ങുകള്‍...

കഴിഞ്ഞ ദിവസം ബര്‍ജസ് ഹില്ലില്‍ അന്തരിച്ച മഞ്ജു ഗോപാലകൃഷ്ണന്റെ സംസ്‌ക്കാര ശുശ്രുഷകള്‍ ആഗസ്റ്റ് 2 ബുധനാഴ്ച ഉച്ചകഴിഞ്ഞ് നടക്കും. ബര്‍ജെസ് ഹില്‍ സെയിന്റ് വില്‍ഫ്രഡ് പള്ളിയില്‍ വച്ച് 12 .30 മുതല്‍ ആണ് ചടങ്ങുകള്‍ നടത്തപെടുന്നതാണ്.  സംസ്‌കാര ശുശ്രുഷകള്‍ക്കു റവ ഫാ.റിക്ക്, റവ.ഫാ. ബിനോയ് നിലയാറ്റിങ്കല്‍ തുടങ്ങിയവര്‍ മുഖ്യ കാര്‍മികത്വം വഹിക്കും. ശുശ്രുഷകളെ തുടര്‍ന്ന് ഉച്ച കഴിഞ്ഞു 1.15 മുതല്‍ 1.30 വരെ മൃതദേഹം കാണുന്നതിനും, ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനും അവസരം ഉണ്ടായിരിക്കുന്നതാണ്. പിന്നീട് മറ്റു സംസ്‌കാര ശുശ്രുഷകള്‍ നടക്കുന്നത് ഉച്ച കഴിഞ്ഞു 2 .30 മുതല്‍ ബ്രൈട്ടന്‍ ക്രെമറ്റോറിയത്തിലായിരിക്കും. മഞ്ജുവിന്റെ സംസ്‌കാരത്തില്‍ പങ്കെടുക്കുവാന്‍ മാതാപിതാക്കളും നാട്ടില്‍ നിന്ന് എത്തിച്ചേരുന്നതാണ്. മഞ്ജുവിന്റെ സംസ്‌കാര ചടങ്ങുകളുടെ സുഗമമായ നടത്തിപ്പിനായി ഹേവാര്‍ഡ്സ് ഹീത്തിലെയും, ബര്‍ജെസ് ഹില്ലിലെയും മലയാളീ സമൂഹം ഒന്നടങ്കം പ്രവര്‍ത്തിച്ചു വരുന്നു. UK LTI Mindtree ല്‍ ജോലി ചെയ്തിരുന്ന മഞ്ജു ഗോപാലകൃഷ്ണന്‍ (40) ജൂലൈ മാസം 23 തിയതിയാണ് ദൈവസന്നിധിയിലേക്ക് യാത്രയായത്. കുറച്ചു നാളുകളായി ക്യാന്‍സര്‍ രോഗ ബാധിത ആയിരുന്നു. ഭര്‍ത്താവ് അലന്‍, മക്കള്‍ അമേയ, നിലിയ. ഭര്‍തൃ മാതാപിതാക്കള്‍ ആലുവ പാങ്ങേത്തു ലോയ്ഡ് ജോസ് - ഏലിസബത്ത് എന്നിവര്‍കൊപ്പം കുടുംബമായാണ് ബര്‍ജസ് ഹില്ലില്‍ താമസിച്ചു വന്നത്. കങ്ങരപ്പടി മണ്ണുള്ളിപ്പാടം ഗോപാലകൃഷ്ണന്‍ -പദ്മിനി ദമ്പതികളുടെ മകളാണ്. Address:St .Wilfrid's Church Burgess HillStation Road -RH15 9ENWoodvale Crematorium Lewes RoadBrighton -BN2 3QB   

UK LTI Mindtree ല്‍ ജോലി ചെയ്തിരുന്ന മഞ്ചു ഗോപാലകൃഷ്ണന്‍ ഇന്നലെ രാത്രി നിര്യാതയായി... സംസ്‌കാര ചടങ്ങുകളുടെ നടപടി ക്രമങ്ങള്‍ നടത്തി വരുന്നു...

UK LTI Mindtree ല്‍ ജോലി ചെയ്തിരുന്ന മഞ്ചു ഗോപാലകൃഷ്ണന്‍ (40) അന്തരിച്ചു. ഇന്നലെ രാത്രി ആയിരുന്നു അന്ത്യം. കുറച്ചു കാലമായി ക്യാന്‍സറിനോട് പൊരുതി എങ്കിലും ഇന്നലെ രാത്രി St Peters and St.James Hospice ല്‍ വെച്ച് ദൈവസന്നിധിയിലേക്ക് യാത്രയായി. ഭര്‍ത്താവ് അലന്‍, മക്കള്‍ അമേയ, നിലിയ. ഭര്‍തൃ മാതാപിതാക്കള്‍ ആലുവ പാങ്ങേത്തു ലോയ്ഡ് ജോസ് - ഏലിസബെത്ത് എന്നിവര്‍കൊപ്പം കുടുംബമായാണ് ബര്‍ജസ് ഹില്ലില്‍ താമസിച്ചു വന്നത്. കങ്ങരപ്പടി മണ്ണുള്ളിപ്പാടം ഗോപാലകൃഷ്ണന്‍ -പദ്മിനി ദമ്പതികളുടെ മകളാണ്. സംസ്‌കാര ചടങ്ങുകളുടെ നടപടി ക്രമങ്ങള്‍ നടത്തി വരുന്നു. ഹേവാര്‍ഡ്സ് ഹീത്ത് സീറോ മലബാര്‍ കമ്മ്യൂണിറ്റിക് വേണ്ടി ഗ്രേറ്റ്  ബ്രിട്ടണ്‍ രൂപതാ വികാരി ജനറാള്‍ റവ. ഫാ ആന്റണി ചുണ്ടെലിക്കാട്ടില്‍, വികാരി റവ ഫാ.  ബിനോയ് നിലയാറ്റിങ്കല്‍ തുടങ്ങിയവര്‍ ഹോസ്‌പൈസില്‍ എത്തി ആദരാഞ്ജലി അര്‍പ്പിച്ചു പ്രാര്‍ത്ഥന ശുശ്രുഷകള്‍ നടത്തി. മഞ്ജുവിന്റെ ആകസ്മികമായ വേര്‍പാടില്‍ ഹേവാര്‍ഡ്സ് ഹീത്ത് ഹിന്ദു സമാജം, ഹേവാര്‍ഡ്സ് ഹീത്ത് പെന്തക്കുസ്താ കമ്മ്യൂണിറ്റി, ഹേവാര്‍ഡ്സ് ഹീത്ത് മിസ്മാ അസോസിയേഷന്‍ പ്രതിനിധിയായിരുന്ന മഞ്ജുവിന്റെ ആകസ്മികമായ വേര്‍പാടില്‍ ഹേവാര്‍ഡ്സ് ഹീത്ത് മിസ്മാ അസോസിയേഷന്‍, ഹേവാര്‍ഡ്സ് ഹീത്ത് മലയാളീ അസോസിയേഷന്‍, ഹേവാര്‍ഡ്സ് ഹീത്ത് യുണൈറ്റഡ് മലയാളീ അസോസിയേഷന്‍ തുടങ്ങിയവര്‍ അനുശോചിച്ചു.  

പ്രതിഭാ കേശവന് പ്രിയപ്പെട്ടവര്‍ കണ്ണീരോടെ യാത്രാമൊഴിയേകി, ഹൃദയാഘാതത്തെത്തുടര്‍ന്ന് അന്തരിച്ച പ്രതിഭാ കേശവന് കേംബ്രിഡ്ജ് ക്യൂയ് വില്ലേജ് ഹാളില്‍  പൊതുദര്‍ശനത്തിന് നിരവധി പേര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു...

മെയ് 28നു ഹൃദയാഘാതത്തെത്തുടര്‍ന്ന് അന്തരിച്ച പ്രതിഭാ കേശവന് യുകെയിലെ പ്രിയപ്പെട്ട സുഹൃത്തുക്കളും സഖാക്കളും കണ്ണീരോടെ യാത്രാമൊഴിയേകി. കേംബ്രിഡ്ജ് ക്യൂയ് വില്ലേജ് ഹാളില്‍  പൊതുദര്‍ശനത്തിലും തുടര്‍ന്ന് നടന്ന അനുസ്മരണ യോഗത്തിലും പ്രതിഭയുടെ സഹോദരിയുള്‍പ്പെടെ അടുത്ത ബന്ധുക്കളും സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ട സുഹൃത്തുക്കളും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ശ്രീ നാരായണ ധര്‍മ്മ സംഘം. സ്വാസ്റ്റന്‍ മലയാളി കമ്മ്യൂണിറ്റി, കേംബ്രിഡ്ജ് മലയാളി അസ്സോസിയേഷന്‍, കേംബ്രിഡ്ജ് കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ ,കുമരകം കൂട്ടായ്മ തുടങ്ങിയ സംഘടനകളുടെയും പ്രതിഭയുടെ സഹപ്രവര്‍ത്തകരുടെയും സഹകരണത്തോടെയാണ് കൈരളി യുകെ ചടങ്ങു സംഘടിപ്പിച്ചത്. ഒരു ഭിന്നതകള്‍ക്കും ഇടം കൊടുക്കാതെ ഒത്തൊരുമയോടെ ഈ സംഘടനകള്‍ പ്രതിഭയുടെ മരണാനന്തരം ഉള്ള രേഖകള്‍ ശരിയാക്കുവാനും ഭൗതിക ശരീരം നാട്ടിലെത്തിക്കുവാനും ഉള്ള പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായി ഏറ്റെടുത്തു നടത്തി. കേംബ്രിഡ്ജ് ആഡന്‍ബ്രൂക്ക്‌സ് ആശുപത്രിയില്‍ നഴ്സായിരുന്ന പ്രതിഭ പുരോഗമന കലാ സാംസ്‌കാരിക സംഘടനയായ കൈരളി യുകെയുടെ ദേശീയ കമ്മറ്റി അംഗവും കേംബ്രിഡ്ജ് യൂണിറ്റ് പ്രസിഡന്റുമായിരുന്നു .പ്രതിഭയുടെ സഹപ്രവര്‍ത്തകരും വിവിധ സംഘടനാപ്രതിനിധികളും പ്രതിഭയെ ചടങ്ങില്‍ അനുസ്മരിച്ചു സംസാരിച്ചു. പ്രതിഭയുടെ സാമൂഹ്യപ്രതിബദ്ധയും സഹജീവികളോടുള്ള കരുണയും സേവനതല്‍പരതയും  ശ്ലാഘനീയമാണെന്നു അനുസ്മരണ യോഗത്തില്‍ എല്ലാവരും എടുത്തുപറഞ്ഞു. ജൂണ്‍ 10 ശനിയാഴ്ച രാവിലെ 9 മണി മുതല്‍ 11 മണിവരെയാണ് പ്രതിഭയുടെ അന്തിമ ദര്‍ശനത്തിനും ആദരാഞ്ജലികള്‍ അര്‍പ്പിക്കുവാനുമായി അവസരം ഒരുക്കിയിരുന്നത്. കൈരളി യുകെ നാഷണല്‍ കമ്മിറ്റി അംഗം ജെറി വല്യറ ചടങ്ങുകള്‍ നിയന്ത്രിച്ചു. ശ്രീനാരായണ ധര്‍മ്മ സംഘം ചടങ്ങില്‍ യുകെ പ്രാര്‍ത്ഥനാ ഗീതങ്ങള്‍ ആലപിച്ചു. പ്രതിഭയെ അനുസ്മരിച്ചുകൊണ്ട് കുടുംബത്തിനുവേണ്ടി കൈരളി യുകെ പ്രസിഡന്റ് പ്രിയരാജന്‍ സംസാരിച്ചു. പ്രതിഭയുടെ ജീവിതവും സാമൂഹ്യപ്രവര്‍ത്തനങ്ങളും അനുസ്മരിച്ച പ്രിയ അകാലത്തിലുള്ള ഈ വേര്‍പാട് പ്രതിഭയുടെ കുടുംബത്തെപ്പോലെ കൈരളിയ്ക്കും നികത്താനാവാത്ത നഷ്ടം ആണ് എന്ന് പറഞ്ഞു. അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് (AIC) നു വേണ്ടി രാജേഷ് ചെറിയാന്‍ പ്രിയ സഖാവിനു അന്ത്യാഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു സംസാരിച്ചു. റെവ. ഫാദര്‍ John Mihn പ്രാര്‍ത്ഥനകള്‍ക്കും അന്ത്യോപചാര പ്രാര്‍ത്ഥനകള്‍ ചൊല്ലി. തുടര്‍ന്ന് ശ്രീ നാരായണ ധര്‍മ്മ സംഘം പ്രവര്‍ത്തകര്‍ പ്രതിഭയ്ക്ക് യാത്രാമൊഴിയേകി. പ്രതിഭയ്ക്ക് പ്രിയപ്പെട്ട ലാല്‍സലാം വിളിച്ചാണ് പ്രിയ സഖാക്കള്‍ അന്തിമ വിട നല്‍കിയത്. തുടര്‍ന്ന് നടന്ന അനുസ്മരണയോഗത്തില്‍ കൈരളിയുടെ കേംബ്രിഡ്ജ് യുണിറ്റ് അംഗവും പ്രതിഭയുടെ പ്രിയ സുഹൃത്തുമായിരുന്ന രഞ്ജിനി ചെല്ലപ്പന്‍ സ്വാഗതം ആശംസിച്ചു. ആഡന്‍ബ്രൂക്ക്‌സ് ഹോസ്പിറ്റലിലെ സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും വേണ്ടി സംസാരിച്ച ലിസ ഡണ്‍ലപ്, ദീപ ചെറിയാന്‍ എന്നിവര്‍ പ്രതിഭയുടെ ജോലിയിലെ ആത്മാര്‍ത്ഥതയും സ്‌നേഹത്തോടെയുള്ള പെരുമാറ്റവും അനുസ്മരിച്ചു. തുടര്‍ന്ന് സ്വാസ്റ്റന്‍ മലയാളി കമ്മ്യൂണിറ്റിക്കു വേണ്ടി ജോജോ ജോസഫ്, കേംബ്രിഡ്ജ് മലയാളി അസ്സോസിയേഷനുവേണ്ടി മഞ്ജു ടോം, കൈരളി യുകെ നാഷണല്‍ കമ്മിറ്റിയില്‍ പ്രതിഭയോടൊപ്പം പ്രവര്‍ത്തിച്ച എല്‍ദോ പോള്‍, ലിനു വര്‍ഗ്ഗീസ്, ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (IWA) ജ. സെക്രട്ടറി ലിയോസ് പോള്‍, കേംബ്രിഡ്ജ് കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ പ്രതിനിധി റോബിന്‍ കുര്യാക്കോസ്, കുമരകം കൂട്ടായ്മ പ്രതിനിധി ജോമോന്‍ കുമരകം, പ്രതിഭ പ്രസിഡന്റ് ആയ കൈരളി യുകെ കേംബ്രിഡ്ജ് ബ്രാഞ്ച് സെക്രട്ടറി വിജേഷ് കൃഷ്ണന്‍കുട്ടി എന്നിവര്‍ പ്രതിഭയെ അനുസ്മരിച്ചു സംസാരിച്ചു. യുകെയില്‍ പുതിയതായി എത്തിയ സമയത്തു ഒരു അത്യാവശ്യ ഘട്ടത്തില്‍ തനിക്കു താങ്ങായിനിന്നു സഹായിച്ച പ്രതിഭയുടെ കരുണയും സഹായിക്കാനുള്ള മനസ്സും സ്വന്തം അനുഭവത്തിലൂടെ ഷഹാന വിവരിച്ചു. പ്രതിഭയുടെ ബന്ധുവും നാട്ടുകാരനുമായ പ്രമോദ് കുമരകം പ്രതിഭയുമായുള്ള പരിചയവും, ബാല്യകാലവും പ്രതിഭയുടെ എളിമയെയും അവര്‍ ചെയ്യുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളെയും കുറിച്ച് വിശദമായി സംസാരിച്ചു. പ്രതിഭ ഏറ്റെടുക്കുകയും തുടങ്ങിവെയ്ക്കുകയും ചെയ്ത സല്‍പ്രവര്‍ത്തികള്‍ കൂടുതല്‍ ഭംഗിയായി മുന്നോട്ട് കൊണ്ടുപോവും എന്ന് പ്രതിഭയോടൊപ്പം പ്രവര്‍ത്തിച്ചവര്‍ ഉറപ്പുനല്‍കി. പ്രതിഭയുടെ ഭൗതികശരീരം ശനിയാഴ്ച രാത്രിയിലെ എയര്‍ ഇന്ത്യ വിമാനത്തില്‍ നാട്ടിലേയ്ക്ക് കൊണ്ടുപോയി. കുമരകത്തുള്ള സ്വവസതിയില്‍ ഞായറാഴ്ച പ്രതിഭയുടെ അന്തിമ കര്‍മ്മങ്ങള്‍ നടന്നു.  

പ്രതിഭയുടെ വേര്‍പാട് തീരാനഷ്ടം, പ്രതിഭയുടെ ആകസ്മികമായ വേര്‍പാടില്‍ അനുശോചിക്കുന്നമറിയിച്ച് ദുഖത്തില്‍ പങ്കുചേര്‍ന്ന് കൈരളി യുകെ...

കൈരളി യുകെ ദേശിയ സമിതി അംഗവും കേംബ്രിഡ്ജ് യൂണിറ്റ് പ്രസിഡന്റുമായ പ്രതിഭ കേശവന്‍ അന്തരിച്ചു. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി ഹോസ്പ്പിറ്റലില്‍ നേഴ്‌സ് ആയി ജോലി ചെയ്തിരുന്ന പ്രതിഭയ്ക്ക് ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത് എന്നതായിരുന്നു വൈദ്യപരിശോധനയിലെ കണ്ടെത്തല്‍ വളരെ ചുരുങ്ങിയ കാലയളവില്‍ തന്നെ പ്രവാസി മലയാളി സമൂഹത്തിനിടയിലും യുകെയിലെ പൊതുരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭ ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ മറ്റുള്ളവര്‍ക്ക് മാതൃകയായിരുന്നു. കൈരളിയുടെ രൂപീകരണം മുതല്‍ സംഘടനയ്ക്ക് ദിശാബോധം നല്‍കി നേതൃത്വപരമായ പങ്കുവഹിച്ച പ്രതിഭയുടെ വേര്‍പാട് കൈരളിയ്ക്കു തീരാനഷ്ടമാണ് ഏല്‍പ്പിച്ചിരിക്കുന്നത്. പ്രിയപ്പെട്ട പ്രതിഭയുടെ വളരെ ചെറുപ്രായത്തിലുള്ള ആകസ്മികമായ വേര്‍പാടില്‍ അനുശോചിക്കുന്നതായും കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും കൈരളി ദേശിയ സമിതി അറിയിച്ചു. കോട്ടയം കുമരകം സ്വദേശിയാണ് പ്രതിഭ. മക്കള്‍: ശ്രേയ, ശ്രേഷ്ഠ. പ്രതിഭയുടെ ഭൗതിക ശരീരം നാട്ടിലെത്തിക്കുന്നതിനും കുടുംബത്തിന് ആവശ്യമായ സഹായങ്ങള്‍ ചെയ്യുന്നതിനും കൈരളി യുകെ നിങ്ങളുടെയൊക്കെ സഹകരണം അഭ്യര്‍ത്ഥിക്കുകയാണ്. നിങ്ങളാല്‍ കഴിയുന്ന സംഭാവന നല്‍കി കുടുംബത്തെ സഹായിക്കണമെന്ന് കൈരളി യുകെ വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. നിങ്ങളുടെ സംഭാവന താഴെ കൊടുത്ത GoFundMe പേജിലൂടെ നല്‍കാവുന്നതാണ്. https://gofund.me/4f13b99c  

എം.ജെ. ഉമ്മന്‍ ഹൂസ്റ്റണില്‍ നിര്യാതനായി, പൊതുദര്‍ശനം മെയ് 2 ചൊവ്വാഴ്ച വൈകിട്ട് 7 മണി മുതല്‍ 9 മണിവരെ ഇന്റര്‍നാഷണല്‍ ബൈബിള്‍ ചര്‍ച്ചില്‍...

കോഴഞ്ചേരി മണപ്പുറത്ത് ജോണ്‍ ഉമ്മന്‍ (88) റിട്ടയേര്‍ഡ് ചീഫ് അക്കൗണ്ടന്റ്, ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സ്, തിരുവല്ല ഹൂസ്റ്റണില്‍ നിര്യാതനായി സഹധര്‍മ്മിണി പരേതയായ അമ്മിണി ഉമ്മന്‍ കോഴഞ്ചേരി ചെമ്മരിക്കാട് ഇടത്തില്‍ വടക്കേതില്‍ കുടുംബാഗമാണ്. മക്കള്‍: ജോണ്‍സണ്‍ ഉമ്മന്‍, വില്‍സണ്‍ ഉമ്മന്‍, സിസിലി, രാജന്‍ ഉമ്മന്‍മരുമക്കള്‍ : ശോഭ (ചാലക്കുഴി വട്ടശ്ശേരില്‍, മല്ലപ്പള്ളി) ജിന്‍സി (കൊമരോത്ത്, പാലാരിവട്ടം), ഡോ. ജോര്‍ജ്ജി (പോരുകോട്ടല്‍, മുണ്ടിയപ്പള്ളി), സുജ (മുളമൂട്ടില്‍, വടവാതൂര്‍)കൊച്ചുമക്കള്‍ : ജിഷില്‍, ജിക്‌സില്‍, ഏഡ്രിയന്‍, ഏഞ്ചല, എമി, നേഥന്‍, കെവിന്‍, കാല്‍വിന്‍ചെറുമകള്‍ : ഏവ മറിയംപൊതുദര്‍ശനം 2023 മെയ് 2 ചൊവ്വാഴ്ച വൈകിട്ട് 7 മണി മുതല്‍ 9 മണിവരെ ഇന്റര്‍നാഷണല്‍ ബൈബിള്‍ ചര്‍ച്ചില്‍ (12955, Stafford Rd, Stafford,Texas, 77477 )സംസ്‌കാര ശുശ്രുഷ : 2023 മെയ് 3 ബുധനാഴ്ച രാവിലെ 10:00നു ഇന്റര്‍നാഷണല്‍ ബൈബിള്‍ ചര്‍ച്ചില്‍ ആരംഭിച്ച് ഫോറസ്‌ററ് പാര്‍ക്ക് വെസ്റ്റേയ്മര്‍ സെമിത്തേരിയില്‍ (12800 Westheimer Cemetery, Houston, Texas 77077)

More Articles

സൗത്താംപ്ടണ്‍ മലയാളി റാണി റോബിന്റെ മാതാവ് നിര്യാതയായി, സംസ്‌ക്കാരം നാളെ തുരുത്തിക്കാട് സെയിന്റ് ജോണ്‍സ് ക്‌നാനായ പള്ളിയില്‍...
ഷാജി വരാക്കുടിയുടെ മാതാവ് മേരി തോമസ് മാഞ്ചെസ്റ്ററില്‍ നിര്യാതയായി, അറുന്നൂറ്റിമംഗലം ഇലക്കാട്ട് കുടുംബാംഗമാണ്...
അലൈഡ് ഫൈനാന്‍ഷ്യല്‍സ് ഉടമ ജോയ് തോമസിന്റെ മാതാവ് ഏലിക്കുട്ടി തോമസ് നാട്ടില്‍ നിര്യാതയായി, സംസ്‌കാരം പിന്നീട്...
ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മാതാവും പരേതനായ മാത്യു മത്തായിയുടെ ഭാര്യയുമായ ഏലിക്കുട്ടി മാത്യു സ്രാമ്പിക്കലിന്റെ മൃതസംസ്‌കാരം നടത്തി...
കെറ്ററിങ്ങ് മലയാളികളെ ദുഖത്തിലാഴ്ത്തി മലയാളി നേഴ്‌സിന്റെ മരണം, മാര്‍ട്ടീന ചാക്കോ മരണമടഞ്ഞത് അര്‍ബുദം ബാധിച്ച്
ത്രേസ്യാമ്മാ ജോർജ് നങ്യാലിൽ (79) വയലാ, കോട്ടയം നാട്ടിൽ നിര്യാതയായി
കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി പ്രസിഡന്റ് തോമസ് മാറാട്ടുകളത്തിന്റെ മാതാവ് നിര്യാതയായി
യുകെ മലയാളിയും എസക്‌സ് ഹിന്ദു സമാജം സജീവ പ്രവര്‍ത്തകനൂമായ വിനൂ വി ആറിന്റെ പിതാവ് നിര്യാതനായി

Most Read

British Pathram Recommends