18
MAR 2021
THURSDAY
1 GBP =103.77 INR
1 USD =83.28 INR
1 EUR =89.19 INR
breaking news : വിറാള്‍ മലയാളി കമ്മ്യൂണിറ്റിക്ക് പുതിയ നേതൃത്വം, പുതിയ സാരഥികളുടെ നേതൃത്വത്തിലുള്ള ആദ്യ പരിപാടിയായ ഈസ്റ്റര്‍ -വിഷു- റമദാന്‍ ആഘോഷം മെയ് അഞ്ചിന് >>> ഗ്രേറ്റ് ബ്രിട്ടന്‍ രൂപത സംയുക്ത പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനം ശനിയാഴ്ച; രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടനം ചെയ്യുന്ന സമ്മേളനം ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് പള്ളിയില്‍  >>> ഹൃദയാഘാതമോ, സ്ട്രോക്കോ സംഭവിച്ചാല്‍ എന്‍എച്ച്എസ് ആംബുലന്‍സുകളെ സമയത്തിന് പ്രതീക്ഷിക്കേണ്ട! രോഗികളുടെ അരികിലെത്താന്‍ ആംബുലന്‍സുകള്‍ക്ക് ദീര്‍ഘ സമയം വേണ്ടിവരുന്നു >>> കൊവിഡ് ലോക്ഡൗണിന് ശേഷം ഇംഗ്ലണ്ടിലെ വിദ്യാര്‍ത്ഥികള്‍ നേരിടുന്നത് പതിറ്റാണ്ടിലെ ഏറ്റവും മോശം പരീക്ഷാഫലം; വിദ്യാഭ്യാസ നയത്തില്‍ മാറ്റം വേണമെന്നും സര്‍ക്കാര്‍ ഫണ്ടിങ്ങ് വര്‍ദ്ധിപ്പിക്കണമെന്നും ആവശ്യം >>> റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികള്‍ വാടകയ്ക്ക് നല്‍കി യുകെയിലെ 100-ലധികം എംപിമാര്‍ പ്രതിവര്‍ഷം സമ്പാദിക്കുന്നത് 10,000 പൗണ്ടിന് മുകളില്‍; പട്ടികയിലെ 83 ഭൂവുടമകളും ടോറികള്‍ >>>
Home >> NAMMUDE NAADU

NAMMUDE NAADU

മകള്‍ നിമിഷ പ്രിയയെ 12 വര്‍ഷങ്ങള്‍ക്ക് ശേഷം കാണാന്‍ അമ്മ പ്രേമകുമാരിക്ക് അനുമതി, കൊല്ലപ്പെട്ട യമന്‍ പൗരന്റെ കുടുംബത്തെ നേരില്‍ കണ്ട് നിമിഷയുടെ മോചനം സാധ്യമാക്കാനാകുമെന്ന പ്രതീക്ഷയില്‍ അമ്മ

യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മകള്‍ നിമിഷപ്രിയയെ നേരില്‍ കാണാന്‍ അമ്മ പ്രേമകുമാരിക്ക് അനുമതി ലഭിച്ചു. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അമ്മ മകളെ നേരില്‍ കാണുന്നത്. ഇന്ന് ഉച്ചയ്ക്ക് ജയിലില്‍ എത്തി മകളെ നേരില്‍ കാണാനാണ് അനുമതി ലഭിച്ചിരിക്കുന്നത്. നിമിഷ പ്രിയയുടെ മോചനത്തിനായി കഴിഞ്ഞ ആഴ്ചയാണ് അമ്മ പ്രേമകുമാരി യമനിലേക്ക് തിരിച്ചത്. ഈ വരവില്‍ കൊല്ലപ്പെട്ട യമന്‍ പൗരന്റെ കുടുംബത്തെ നേരില്‍ കണ്ട് നിമിഷയുടെ മോചനം സാധ്യമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് അമ്മ. സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍ അംഗം സാമുവല്‍ ജെറോമും അമ്മയ്ക്കൊപ്പം യെമനില്‍ എത്തിയിട്ടുണ്ട്. പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിനിയാണ് ജയിലിലുള്ള നിമിഷ പ്രിയ. തലാല്‍ അബ്ദുള്‍ മഹ്ദിയെന്ന യമന്‍ സ്വദേശിയെ കൊലപ്പെടുത്തിയെന്നാണ് നിമിഷയ്ക്കെതിരായ കേസ്. തൊടുപുഴ സ്വദേശിയായ ടോമിയെ കല്യാണം കഴിച്ച് 2012ലാണ് നിമിഷപ്രിയ നഴ്‌സായി യെമനില്‍ ജോലിക്ക് പോയത്. ഭര്‍ത്താവിന്‌സ്വ കാര്യ സ്ഥാപനത്തിലും നിമിഷ ക്ലിനിക്കിലും ജോലിക്ക് പ്രവേശിച്ചു. അതിനിടെ യമന്‍ പൗരനായ തലാല്‍ അബ്ദുള്‍ മഹ്ദിയെ പരിചയപ്പെടുകയും ഇരുവരും ചേര്‍ന്ന് കച്ചവട പങ്കാളിത്തത്തോടെ ക്ലിനിക്ക് ആരംഭിക്കാനും തീരുമാനമെടുത്തു.  

ലേക്‌സഭ തിരഞ്ഞെടുപ്പ് ദിവസം അധിക സര്‍വീസ് നടത്താന്‍ ഒരുങ്ങി കെഎസ്ആര്‍ടിസി, ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യമുള്ള 150ലധികം ബസുകളാണ് സര്‍വീസ് നടത്തുന്നത്

കേരളത്തില്‍ തെരഞ്ഞെടുപ്പ് ദിവസം അധിക സര്‍വീസ് നടത്താന്‍ ഒരുങ്ങി കെഎസ്ആര്‍ടിസി. വോട്ട് ചെയ്യുന്നതിന് വിവിധ ജില്ലകളിലേക്ക് യാത്ര ചെയ്യുന്നതിലുള്ള തിരക്ക് പരിഗണിച്ചു കൊണ്ടാണ് കെഎസ്ആര്‍ടിസി അധിക സര്‍വീസ് തീരുമാനിച്ചിരിക്കുന്നത്.  ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യമുള്ള 150ലധികം ബസുകളാണ് സര്‍വീസ് നടത്തുന്നത്. കാസര്‍കോട്, കാഞ്ഞങ്ങാട്, പയ്യന്നൂര്‍, കണ്ണൂര്‍, തലശ്ശേരി, വടകര, സുല്‍ത്താന്‍ബത്തേരി, മാനന്തവാടി, കല്‍പ്പറ്റ, നിലമ്പൂര്‍, പെരിന്തല്‍മണ്ണ തുടങ്ങിയ ഡിപ്പോകളില്‍ നിന്ന് തൃശൂര്‍, എറണാകുളം, തിരുവനന്തപുരം ഭാഗത്തേക്ക് സൂപ്പര്‍ എക്‌സ്പ്രസ്സ്, സൂപ്പര്‍ ഫാസ്റ്റ്-സൂപ്പര്‍ ഡീലക്‌സ്, എസി ലോഫ്‌ളോര്‍ ബസുകളാണ് ഓടിക്കുക. തിരുവനന്തപുരം സെന്‍ട്രല്‍, ആറ്റിങ്ങല്‍, കണിയാപുരം ഡിപ്പോകളില്‍ നിന്ന് കോട്ടയം, എറണാകുളം ഭാഗത്തേക്കും ബസുകളുണ്ടാകും. സൂപ്പര്‍ ക്ലാസ് ബസുകള്‍ ലഭ്യമല്ലാത്തയിടങ്ങളില്‍ ഫാസ്റ്റ് പാസഞ്ചറുകള്‍ സര്‍വീസിന് അയയ്ക്കും. തിരുവനന്തപുരം നഗരപരിധിയിലെ വോട്ടര്‍മാരുടെ സൗകര്യാര്‍ഥം വെഞ്ഞാറമൂട്, പേരൂര്‍ക്കട, മണ്ണന്തല, വട്ടപ്പാറ, കിഴക്കേക്കോട്ട ഭാഗങ്ങളിലേക്ക് ഓര്‍ഡിനറി ബസുകളുമുണ്ടാകും. അതേസമയം, ബംഗളൂരുവില്‍ നിന്ന് കേരളത്തിലെത്തി വോട്ട് ചെയ്യാന്‍ കാത്തിരിക്കുന്നവര്‍ക്ക് വോട്ട് ചെയ്ത് വൈകിട്ട് മടങ്ങിപ്പോകുന്ന വിധത്തില്‍ റെയില്‍വേ സ്‌പെഷല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു. ബംഗളൂരു എസ്എംവിടി സ്റ്റേഷനില്‍ നിന്ന് കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലേക്കാണ് സര്‍വീസ്.26 നാണ് കേരളത്തില്‍ തെരഞ്ഞെടുപ്പ്. 25-ന് വൈകുന്നേരം 3.50-ന് ട്രെയിന്‍ ബംഗളൂരുവില്‍ നിന്ന് പുറപ്പെടും. 26 ന് രാവിലെ ഏഴ് മണിക്ക് കൊച്ചുവേളിയില്‍ എത്തുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.

ആര്‍എല്‍വി രാമകൃഷ്ണനെ അപമാനിച്ച കേസ്: നര്‍ത്തകി സത്യഭാമ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ നെടുമങ്ങാട്ടെ പ്രത്യേക കോടതി തള്ളി

നര്‍ത്തകി സത്യഭാമയ്‌ക്കെതിരെ ആര്‍എല്‍വി രാമകൃഷ്ണന്‍ സമര്‍പ്പിച്ച പരാതിയില്‍ സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടി തള്ളി. പട്ടികജാതി- പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കു എതിരെയുള്ള കേസുകള്‍ പരിഗണിക്കുന്ന നെടുമങ്ങാട്ടെ പ്രത്യേക കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭമുഖത്തിലാണ് സത്യഭാമ ആര്‍എല്‍വി രാമകൃഷ്ണനെതിരെ മോശം പരാമര്‍ശം നടത്തിയത്. പക്ഷെ രാമകൃഷ്ണനെ കുറിച്ചായിരുന്നില്ലെന്നും രാമകൃഷ്ണന്‍ മാത്രമാണോ ചാലക്കുടിയിലെ കലാകാരന്‍ എന്നുമായിരുന്നു സത്യഭാമ പിന്നീട് ഇതിന് വിശദീകരണം നല്‍കിയത്. കോടതിയിലും സത്യഭാമ ഇതേ വിശദീകരണം തന്നെയാണ് നല്‍കിയത്. ചാലക്കുടിയിലെ ഒരു നൃത്താധ്യാപകനെക്കുറിച്ചാണു പറഞ്ഞതെന്നും അതു ആര്‍എല്‍വി രാമകൃഷ്ണന്‍ അല്ലെന്നുമുള്ള സത്യഭാമയുടെ വാദം കോടതി അംഗീകരിച്ചില്ല. ചാലക്കുടി സ്വദേശിയായ രാമകൃഷ്ണനും സത്യഭാമയും തമ്മില്‍ നേരത്തെ കേസുകള്‍ ഉണ്ടായിരുന്നുവെന്നും രാമകൃഷ്ണന്റെ പഠന, പ്രവേശന, അക്കാദമിക കാര്യങ്ങളെക്കുറിച്ചു സത്യഭാമയ്ക്കു അറിവുണ്ടായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. പട്ടികജാതി- പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ആളാണെന്നു അറിയില്ലെന്ന വാദവും തള്ളി. കാക്ക പോലെ കറുത്തവന്‍, പെറ്റമ്മ കണ്ടാല്‍ പോലും സഹിക്കില്ല, സുന്ദരികളായ സ്ത്രീകള്‍ മാത്രമേ മോഹിനിയാട്ടം കളിക്കാന്‍ പാടുള്ളു തുടങ്ങിയ പരാമര്‍ശങ്ങളാണ് സത്യഭാമ നടത്തിയത്. ജാതീയമായി തന്നെ അധിക്ഷേപിക്കാന്‍ ശ്രമിച്ചെന്നു കാട്ടിയാണ് രാമകൃഷ്ണന്‍ പരാതി നല്‍കിയത്. പട്ടികജാതി കലാകാരനു നൃത്ത രംഗത്തു പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത സാഹചര്യം ചിലര്‍ സൃഷ്ടിക്കുന്നതായും അദ്ദേഹം കോടതിയെ അറിയിച്ചിരുന്നു.

പിറന്നാള്‍ ദിവസം കേക്ക് കഴിച്ചതിന് പിന്നാലെ വിദ്യാര്‍ത്ഥിനി മരിച്ച സംഭവം: കേക്കില്‍ അമിതമായ അളവില്‍ അടങ്ങിയ കൃത്രിമ മധുരമാണ് കാരണക്കാരനെന്ന് കണ്ടെത്തല്‍

പിറന്നാള്‍ ദിനത്തില്‍ മധുരം നുണഞ്ഞ് നിമിഷങ്ങള്‍ക്കകം മരണത്തിന് കീഴടങ്ങിയ വിദ്യാര്‍ത്ഥിയുടെ വാര്‍ത്ത കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് പുറതത് വന്നത്. കുട്ടിയുടെ വീഡിയോ അടക്കം സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു. ഇപ്പോഴിതാ കുട്ടിയുടെ മരണത്തിന് കാരണമായ കാര്യം ആണ് പുറത്ത് വരുന്നത്. കേക്കില്‍ അമിതമായ അളവില്‍ അടങ്ങിയ കൃത്രിമ മധുരമാണ് മരണത്തിന് കാരണക്കാരനെന്ന് കണ്ടെത്തിയതായി പോലീസ്. മാര്‍ച്ച് 24 നാണ് ചോക്ലേറ്റ് കേക്ക് കഴിച്ചതിന് പിന്നാലെ പെണ്‍കുട്ടിക്കും കുടുംബാംഗങ്ങള്‍ക്കും ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ആരോഗ്യനില വഷളായി. അധികം വൈകാതെ മരണം സംഭവിക്കുകയും ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ പിറന്നാള്‍ ആഘോഷവുമായി ബന്ധപ്പെട്ട ചടങ്ങിലേക്കാണ് പാട്യാലയിലെ പ്രമുഖ ബേക്കറിയില്‍ നിന്നും ഓണ്‍ലൈനായി കേക്ക് ഓര്‍ഡര്‍ ചെയ്തത്. കൂടുതല്‍ പരിശോധനയ്ക്കായി കേക്കിന്റെ കഷ്ണം അയച്ചതോടെയാണ് മരണകാരണം പുറത്ത് വന്നത്. മധുരം വര്‍ധിപ്പിക്കാന്‍ ഉപയോഗിക്കുന്ന കൃതിമ സാമഗ്രിയായ സാക്കറിന്‍ ശരീരത്തില്‍ അമിതമായ അളവില്‍ കടന്നതാണ് മരണകാരണമെന്നാണ് വിലയിരുത്തല്‍. ഭക്ഷണങ്ങളിലും പാനീയങ്ങളിലും സാകറീന്‍ ചെറിയ അളവില്‍ ചേര്‍ക്കാറുണ്ടെങ്കിലും ഇത് വലിയതോതില്‍ ഉപയോഗിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസ് നില കുത്തനെ ഉയരാനിടയാക്കുമെന്നും ഇത് ആരോഗ്യത്തെ സാരമായി ബാധിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സാക്കറിന്‍ അടങ്ങിയ ഭക്ഷ്യ വസ്തുക്കള്‍ പൂര്‍ണമായും ഒഴിവാക്കുന്നതാണ് നല്ലതെന്ന് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഈ സാഹചര്യത്തില്‍ ബേക്കറിക്കെതിരെ നടപടിയെടുക്കുമെന്നും ഉയര്‍ന്ന പിഴയീടാക്കുമെന്നും അധികൃതര്‍ അറിയിച്ചു. കുട്ടി മരണത്തിന് കീഴടങ്ങിയതിനെ തുടര്‍ന്നായിരുന്നു കേക്കിന്റെ സാമ്പിള്‍ ശേഖരിച്ച് വിദഗ്ധ പരിശോധനയ്ക്ക് അയച്ചത്.  

കാന്‍സറിന് കാരണമാകുന്നു, പ്രമുഖ ഇന്ത്യന്‍ കറിമസാല ബ്രാന്‍ഡുകള്‍ ഹോങ്കോങ്ങിലെ ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ചു, ഇതിലെ രാസവസ്തുക്കള്‍ മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലെന്ന് കണ്ടെത്തല്‍

പ്രമുഖ ഇന്ത്യന്‍ ബ്രാന്റുകളായ എംഡിഎച്ച് എവറസ്റ്റ് എന്നിവയുടെ നാല് സുഗന്ധവ്യഞ്ജന ഉല്‍പ്പന്നങ്ങള്‍ ഹോങ്കോങ്ങിലെ ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ചു. കാന്‍സറിന് കാരണമാകുന്ന രാസവസ്തുക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരോധനം. എംഡിഎച്ചിന്റെ മദ്രാസ് കറി പൗഡര്‍, മിക്സഡ് മസാല പൗഡര്‍, സാമ്പാര്‍ മസാല, എവറസ്റ്റിന്റെ ഫിഷ് കറി മസാല എന്നീ ഉല്‍പന്നങ്ങളില്‍ കാര്‍സിനോജന്‍ വിഭാഗത്തില്‍പ്പെട്ട കീടനാശിനിയായ എഥിലീന്‍ ഓക്സൈഡ് കണ്ടെത്തിയതായി സെന്റര്‍ ഫോര്‍ ഫുഡ് സേഫ്റ്റി (സിഎഫ്എസ്) ഏപ്രില്‍ 5 ന് അറിയിച്ചിരുന്നു. എഥിലീന്‍ ഓക്സൈഡ് ക്യാന്‍സറിന് കാരണമാകുന്ന ഒരു രാസവസ്തുവാണ്. ഇത് മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ല. സുഗന്ധവ്യഞ്ജന മിശ്രിതങ്ങളില്‍ കാണപ്പെടുന്ന എഥിലീന്‍ ഓക്സൈഡിന്റെ അളവ് അനുവദനീയമായ പരിധി കവിഞ്ഞതായി സിഎഫ്എസ് ചൂണ്ടിക്കാട്ടിയിരുന്നു. ഈ ഉത്പ്പന്നങ്ങള്‍ വില്‍ക്കരുതെന്നും വ്യാപാരികളോട് സിഎഫ്എസ് അറിയിച്ചിരുന്നു. വിഷയത്തില്‍ ഉചിതമായ നടപടി സ്വീകരിക്കാമെന്നും അധികൃതര്‍ സൂചിപ്പിച്ചു. അനുവദനീയമായ അളവില്‍ എഥിലീന്‍ ഓക്സൈഡിന്റെ അളവ് കൂടുതലായതിനാല്‍ സിംഗപ്പൂരിലെ ഫുഡ് ഏജന്‍സിയും (എസ്എഫ്എ) എവറസ്റ്റിന്റെ ഫിഷ് കറി മസാല വിപണിയില്‍ നിന്ന് പിന്‍വലിച്ചിരുന്നു. കുറഞ്ഞ അളവിലുള്ള എഥിലീന്‍ ഓക്സൈഡില്‍ നിന്ന് പെട്ടെന്നുള്ള അപകടസാധ്യതയില്ലെന്ന് എസ്എഫ്എ വ്യക്തമാക്കിയെങ്കിലും, രാസവസ്തുവിന്റെ തുടര്‍ച്ചയായ ഉപയോഗം അര്‍ബുദത്തിന് കാരണമാക്കുമെന്നും കണ്ടെത്തി. ഉത്പ്പന്നങ്ങള്‍ക്കെതിരായ പരാതിയില്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഉല്‍പന്നങ്ങളുടെ ഗുണനിലവാര പരിശോധന നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഹോങ്കോങ്ങും സിംഗപ്പൂരും ഉതപ്പന്നങ്ങള്‍ തിരികെ വിളിച്ചതിന് പിന്നാലെയാണ് എഫ്എസ്എസ്എഐയുടെ നീക്കം.

പത്മ അവാര്‍ഡുകള്‍ ഇന്ന് സമ്മാനിക്കും, രാഷ്ട്രപതിഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു പുരസ്‌കാരങ്ങള്‍ സമ്മാനിക്കും, രാജ്യം ഉറ്റുനോക്കുന്ന നിമിഷം

പത്മ അവാര്‍ഡുകള്‍ ഇന്ന് സമ്മാനിക്കും. രാഷ്ട്രപതിഭവനില്‍ നടക്കുന്ന ചടങ്ങില്‍ വെച്ചാണ് ഇന്ന് പത്മ അവാര്‍ഡുകള്‍ ഇന്ന് സമ്മാനിക്കുന്നു. രാഷ്ട്രപതി ദ്രൗപതി മുര്‍മുവാണ് പുരസ്‌കാരങ്ങള്‍ സമ്മാനിക്കുക.  മുന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, നര്‍ത്തകി പത്മ സുബ്രഹ്‌മണ്യം എന്നിവര്‍ക്ക് പത്മവിഭൂഷണ്‍ സമ്മാനിക്കും. മരണാനന്തര ബഹുമതിയായി സാമൂഹിക ശാസ്ത്രജ്ഞന്‍ ബിന്ദ്വേശ്വര്‍ പഥക്കിനും പത്മവിഭൂഷണും രാജ്യത്തെ ആദ്യ വനിത സുപ്രീംകോടതി ജഡ്ജിയും മുന്‍ തമിഴ്‌നാട് ഗവര്‍ണറുമായ ജസ്റ്റിസ് ഫാത്തിമ ബീവിക്ക് പത്മഭൂഷണും സമ്മാനിക്കും. കേരളത്തിലെ ഏറ്റവും മുതിര്‍ന്ന ബിജെപി നേതാവായ ബിജെപി നേതാവ് ഒ. രാജഗോപാല്‍, ഇന്ത്യന്‍ പോപ് സംഗീത വിസ്മയം ഗായിക ഉഷ ഉതുപ്പ് എന്നിവര്‍ക്കും പത്മഭൂഷണ്‍ സമ്മാനിക്കും. ചിത്രന്‍ നമ്പൂതിരിപ്പാട്, ഗുരു മുനി നാരായണ പ്രസാദ്, കഥകളി ആചാര്യന്‍ സദനം ബാലകൃഷ്ണന്‍, കര്‍ഷകനായ സത്യനാരായണ ബെളേരി, തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി തുടങ്ങിയവര്‍ക്ക് പത്മശ്രീ പുരസ്‌കാരവും രാഷ്ട്രപതി ദ്രൗപതി മുര്‍മു സമ്മാനിക്കും. പത്മ പുരസ്‌കാരങ്ങള്‍ അതായത് പത്മവിഭൂഷണ്‍, പത്മഭൂഷണ്‍, പത്മശ്രീ എന്നിവ രാജ്യത്തെ പരമോന്നത സിവിലിയന്‍ പുരസ്‌കാരങ്ങളാണ്. 1954 മുതല്‍ എല്ലാ വര്‍ഷവും റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചാണ് ഇവ പ്രഖ്യാപിക്കുന്നത്. കല, സാഹിത്യം, വിദ്യാഭ്യാസം, കായികം, വൈദ്യം, സാമൂഹിക പ്രവര്‍ത്തനം, ശാസ്ത്രം തുടങ്ങി നിരവധി മേഖലകളില്‍ അസാധാരണമായ നേട്ടങ്ങള്‍ കൈവരിക്കുകയും സവിശേഷമായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നവര്‍ക്കാണ് പത്മ അവാര്‍ഡുകള്‍ നല്‍കുന്നത്.

ഡോക്ടറുടെ അഭാവത്തില്‍ ആശുപത്രിയിലെ കമ്പൗണ്ടര്‍ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തി, ശസ്ത്രക്രിയക്ക് വിധേയയായ യുവതിക്ക് ദാരുണാന്ത്യം, ബന്ധുക്കള്‍ ആശുപത്രിയില്‍ ബഹളമുണ്ടാക്കി

പാറ്റ്ന : ഡോക്ടര്‍ ഇല്ലാതിരുന്ന സമയം ഗര്‍ഭനിരോധന ശസ്ത്രക്രിയ നടത്തി കമ്പൗണ്ടര്‍. ശസ്ത്രക്രിയയ്ക്ക് വിധേയായ 28 വയസ്സുകാരിയായ യുവതിക്ക് ദാരുണാന്ത്യം. സ്വകാര്യ ക്ലിനിക്കില്‍ വെച്ചാണ് യുവതി മരിച്ചത്.  ബബിത ദേവി ആണ് മരണപ്പെട്ട യുവതി. മുബാറക്പൂര്‍ സ്വദേശിയായ ചന്ദന്‍ കുമാറിന്റെ ഭാര്യയാണ് ഇവര്‍. ബിഹാറിലെ സമസ്പൂര്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന അനിഷ ഹെല്‍ത്ത് കെയര്‍ എന്ന സ്ഥാപനത്തിലാണ് സംഭവം നടന്നത്. യുവതിയുടെ മരണത്തിന് പിന്നാലെ ബന്ധുക്കള്‍ ആശുപത്രിയില്‍ ബഹളമുണ്ടാക്കി.     ശനിയാഴ്ച രാവിലെ ഒന്‍പത് മണിയോടെയാണ് യുവതിയെ അഡ്മിറ്റ് ചെയ്തത്. ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ ആരുമില്ലെന്ന് കമ്പൗണ്ടറും മറ്റ് ജീവനക്കാരും ആദ്യം യുവതിയുടെ ബന്ധുക്കളോട് പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് കമ്പൗണ്ടര്‍ തന്നെ ശസ്ത്രക്രിയ നടത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ആശുപത്രിയുടെ രണ്ടാം നിലയിലെ മുറിയില്‍ യുവതിക്ക് ട്രിപ്പ് നല്‍കിയ ശേഷം രാവിലെ 11 മണിയോടെ ശസ്ത്രക്രിയ തുടങ്ങി.  ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ യുവതിയെ 10 കിലോമീറ്റര്‍ അകലെയുള്ള മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ബന്ധുക്കളുടെ അനുമതിയില്ലാതെയാണ് ഇത് ചെയ്തത്. എന്നാല്‍ അവിടെയെത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പിന്നീട് മൃതദേഹം തിരികെ കൊണ്ടുവന്നു. യുവതിയുടെ ബന്ധുക്കള്‍ ആശുപത്രിക്ക് പുറത്ത് ബഹളം വെയ്ക്കുകയും പിന്നീട് പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഡോക്ടറെയും ജീവനക്കാരെയും പ്രതികളാക്കി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. എന്നാല്‍ ശസ്ത്രക്രിയ നടത്തിയ കമ്പൗണ്ടര്‍ അപ്പോഴേക്കും ക്ലിനിക്കില്‍ നിന്ന് രക്ഷപ്പെട്ടു. ഇയാളെ ഇനിയും പൊലീസിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

ഇനി യാത്രക്കാര്‍ക്ക് ഗതാഗതക്കുരുക്കില്‍ ഏര്‍പ്പെടാതെ ഫോര്‍ട്ട്‌കൊച്ചിയില്‍ എത്താം, കൊച്ചി വാട്ടര്‍മെട്രോ ഫോര്‍ട്ട്‌കൊച്ചി സര്‍വ്വീസ് ഇന്ന് ആരംഭിക്കും

കൊച്ചി വാട്ടര്‍മെട്രോയുടെ ഫോര്‍ട്ട്‌കൊച്ചി സര്‍വ്വീസിന് ഇന്ന് ആരംഭം. തിരക്ക് പിടിച്ച റോഡ് ഗതാഗതത്തില്‍ നിന്നും ജലപാതയിലൂടെ ഇനി തിരക്കില്ലാതെ കൊച്ചിക്കാര്‍ക്ക് ഫാര്‍ട്ട്‌കൊച്ചിയില്‍ എത്തിച്ചേരാം. 40 രൂപ ടിക്കറ്റ് നിരക്കിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. വാട്ടര്‍മെട്രോ 20 മുതല്‍ 30 മിനിറ്റ് ഇടവേളകളില്‍ ഹൈക്കോര്‍ട്ട് ജംഗ്ഷന്‍ മുതല്‍  ഫോര്‍ട്ട് കൊച്ചി വരെയുള്ള റൂട്ടില്‍ സര്‍വീസ് നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. റോഡ് ഗതാഗത തിരക്കില്‍ പെട്ടുപോകുന്നവര്‍ക്ക് ഈ മാര്‍ഗ്ഗം സഹായമായിരിക്കും എന്നാണ് പ്രതീക്ഷ. കൊച്ചിന്‍ ഷിപ്പിയാര്‍ഡ് സര്‍വീസിനുള്ള 14-ാമത് ബോട്ട് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. ഈ ബോട്ടിന്റെയും ടിക്കറ്റിംഗ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുടെയും ട്രയല്‍ റണ്‍ പൂര്‍ത്തിയായതോടെയാണ് ഫോര്‍ട്ട് കൊച്ചി ടെര്‍മിനലില്‍ നിന്ന് ഇന്ന് സര്‍വ്വീസ് ആരംഭിക്കുന്നതെന്ന് കെഎംആര്‍എല്‍ അറിയിച്ചു. രാജ്യത്തെ ആദ്യത്തെ വാട്ടര്‍മെട്രോ ആരംഭിച്ചിട്ട് ഏപ്രില്‍ 25ന് ഒരു വര്‍ഷം പൂര്‍ത്തിയാവുകയാണ്. ഒന്‍പതു ബോട്ടുകളും രണ്ട് റൂട്ടുകളുമായി സര്‍വീസ് ആരംഭിച്ച വാട്ടര്‍ മെട്രോ 11 മാസം പിന്നിടുമ്പോള്‍ 13 ബോട്ടുകളുമായി അഞ്ച് റൂട്ടുകളിലേക്ക് വ്യാപിച്ചിരിക്കുന്നു. 11 മാസത്തിനകം 18,36,390 പേര്‍ കൊച്ചി വാട്ടര്‍ മെട്രോയുടെ സേവനം ഉപയോഗപ്പെടുത്തി.

യുഎസില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ മരണം: സംഭവത്തില്‍ കുപ്രസിദ്ധമായ ബ്ലൂവെയില്‍ ഗെയിം? മരിച്ച വിദ്യാര്‍ത്ഥി ബ്ലൂവെയില്‍ ഗെയിം കളിച്ചിരുന്നതായി കണ്ടെത്തല്‍

യുഎസില്‍ മാസച്യുസിറ്റ്‌സില്‍ കഴിഞ്ഞ മാസം മാര്‍ച്ച് എട്ടിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ മരണം ഏറെ നടുക്കിയിരുന്നു. വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതാണെന്നായിരുന്നു പ്രാഥമിക നിഗനം. എന്നാല്‍ ഇപ്പോഴിതാ മരണത്തില്‍ കുപ്രസിദ്ധമായ ബ്ലൂവെയില്‍ ഗെയിമാണെന്ന് സൂചനയാണ് പുറത്ത് വരുന്നത്. 20കാരനായ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണം ആത്മഹത്യയാണെന്ന സംശയത്തെ തുടര്‍ന്ന് പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് ബ്ലൂവെയില്‍ ഗെയിമിന്റെ സാന്നിധ്യം പൊലീസിന് ലഭിക്കുന്നത്. അന്വേഷണത്തില്‍ വിദ്യാര്‍ഥി ബ്ലൂവെയില്‍ ഗെയിം കളിച്ചിരുന്നതായി കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. കുടുംബത്തിന്റെ അഭ്യര്‍ഥന മാനിച്ച് വിദ്യാര്‍ഥിയുടെ പേരുവിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. പോസ്റ്റമാര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണ സമയത്ത് വിദ്യാര്‍ഥി രണ്ടുമിനിറ്റ് നേരം ശ്വാസം പിടിച്ചുവച്ചിരുന്നതായി പറയുന്നുണ്ട്. ഗെയിം നിരോധിക്കണമെന്ന് സര്‍ക്കാര്‍ ആദ്യം ആവശ്യപ്പെടിരുന്നെങ്കിലും പിന്നീട് തീരുമാനം നീട്ടിവെക്കുകയാണുണ്ടായത്. മൃതദേഹം ബോസ്റ്റണ്‍ സര്‍വകലാശാലയില്‍ നിന്നും കാണാതായ വിദ്യാര്‍ഥിയുടേതെന്ന് തെറ്റിദ്ധരിക്കപ്പെട്ടതിനെ തുടര്‍ന്ന് 20കാരന്റെ മരണം കൊലപാതകമാണെന്നായിരുന്നു ആദ്യം റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ ബോസ്റ്റണ്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥിയെ വനത്തില്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. അതേസമയം വിദ്യാര്‍ഥിയുടെ മരണത്തിന് കാരണമായത് ബ്ലൂവെയില്‍ ഗെയിമാണന്നതില്‍ ഔദ്യോഗിക സ്ഥിരീകരണമില്ലെന്നും ആത്മഹത്യയാണെന്ന അനുമാനത്തിലാണ് നിലവില്‍ അന്വേഷണം മുന്നോട്ട് പോകുന്നതെന്നുമാണ് അന്വേഷണസംഘം പറയുന്നത്.

മൊബൈലില്‍ റീല്‍സെടുക്കാന്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ ടെറസില്‍ കയറി തലകീഴായി കിടന്ന് അഭ്യാസം, സ്ലാബ് ഇളകി താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം

റീല്‍സെടുക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. മൊബൈലില്‍ റീല്‍സെടുക്കാന്‍ തലകീഴായി കിടന്ന് അഭ്യാസം നടത്തിയ യുവാവാണ് വീണു മരിച്ചത്. സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നാണ് യുവാവ് വീണത്. യുവാവ് തന്റെ കാല്‍ സ്ലാബില്‍ കുടുക്കിയിട്ടാണ് തലകീഴായി കിടന്ന് റീല്‍സ് എടുക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ഇതേ സ്ലാബ് ഇളകുകയും ഇയാളുടെ ദേഹത്തേക്ക് വീഴുകയും ആയിരുന്നു. യുപി സ്വദേശിയായ 21-കാരന്‍ ശിവം ആണ് മരിച്ചത്.  സംഭവ സ്ഥലത്ത് വെച്ച് തന്നെ ഇയാള്‍ മരിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് വിട്ടുകൊടുത്തു. ജന്‍പദ് ബന്ദയിലെ ഖൈരാഡ ഗ്രാമത്തിലെ ജൂനിയര്‍ ഹൈസ്‌കൂളില്‍ വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. സുഹൃത്തുക്കളാണ് മൊബൈലില്‍ റീല്‍സ് പകര്‍ത്തിയത്. വിവരം കേട്ട് സ്‌കൂളിലേക്ക് പാഞ്ഞെത്തിയ കുടുംബത്തിന് ശിവത്തിന്റെ വിയോഗം വിശ്വസിക്കാനായില്ല. രണ്ട് ഇഷ്ടിക കൈയില്‍ വച്ച് കസര്‍ത്ത് വീഡിയോ എടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ബാക്ക്ഗ്രൗണ്ടില്‍ ചില സിനിമ ഡയലോഗുകളും പാട്ടും വച്ച ശേഷമായിരുന്നു റീല്‍സ് ചിത്രീകരണം. ഇതിനിടെയാണ് യുവാവിന്റെ ഭാരം താങ്ങാനാകാതെ സ്ലാബ് തകര്‍ന്നത്. നിലത്ത് വീണ ശിവത്തിന്റെ ശരീരത്തിലാണ് ഇത് പതിച്ചത്. കുടുംബത്തിന്റെ ആശ്രയമായിരുന്ന ശിവം ഒരു ഫാക്ടറിയിലെ ജീവനക്കാരനാണ്.   

More Articles

പത്തനംതിട്ടയില്‍ പന്ത്രണ്ടുകാരനെ സീനിയര്‍ വിദ്യാര്‍ഥികള്‍ ലൈംഗികമായി പീഡിപ്പിച്ചു; പുറത്തു പറഞ്ഞാല്‍ കൊന്ന്കളയുമെന്ന് ഭീഷണിപ്പെടുത്തി, കുട്ടിയുടെ ദേഹത്ത് പാടുകളും മുറിവുകളും
കിട്ടി കിട്ടി, ആളെക്കിട്ടി.... എകെജി സെന്റര്‍ പടക്കമേറ് കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് കസ്റ്റഡിയില്‍; പടക്കമെറിഞ്ഞത് മണ്‍വിള സ്വദേശിയായ ജിതിന്‍ ആണെന്ന് ക്രൈം ബ്രാഞ്ചിന്റെ 'കണ്ടെത്തല്‍'
നടി ആക്രമിക്കപ്പെട്ട കേസില്‍ അതിജീവിതക്ക് തിരിച്ചടി; വിചാരണാ ജഡ്ജിയായി ഹണി എം വര്‍ഗീസ് തുടരും; വിചാരണ കോടതി മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം തള്ളി ഹൈക്കോടതി
സംസ്ഥാനത്തുടനീളം പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ വ്യാപക എന്‍ഐഎ, ഇഡി റെയ്ഡ്; നേതാക്കള്‍ കസ്റ്റഡിയില്‍, ഭരണകൂട ഭീകരതയെന്ന് പോപ്പുലര്‍ ഫ്രണ്ട്
മദ്യം വാങ്ങാന്‍ പണം നല്‍കിയില്ല; തൃശൂരില്‍ മകന്‍ തീകൊളുത്തിയ അമ്മ മരിച്ചു, പ്രതി മനോജിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുമെന്ന് പൊലീസ്
പഞ്ചാബിലെ സ്വകാര്യ സര്‍വകലാശാലയില്‍ മലയാളി വിദ്യാര്‍ഥി ജീവനൊടുക്കി;10 ദിവസത്തിനുള്ളില്‍ രണ്ടാമത്തെ ആത്മഹത്യ, ക്യാമ്പസ്സിനുള്ളില്‍ വന്‍ പ്രതിഷേധം
ലിഫ്റ്റ് കൊടുക്കുമ്പോള്‍ ഒന്ന് സൂക്ഷിച്ചോളൂ! അപരിചിതന് ലിഫ്റ്റ് നല്‍കിയ യുവാവിനെ പിന്നില്‍ ഇരുന്നയാള്‍  വിഷം കുത്തിവച്ച് കൊലപ്പെടുത്തി
'മാനസിക വിഭ്രാന്തിയുള്ള ചില ജീവനക്കാരാണ് ഈ സ്ഥാപനത്തിന്റെ അടിസ്ഥാന പ്രശ്നം, ഇങ്ങനെയുള്ള കളകളെ പറിച്ച് കളയുക തന്നെ ചെയ്യും'; പൊതുസമൂഹത്തോട് മാപ്പു ചോദിച്ച് കെ എസ് ആര്‍ ടി സി എംഡി

Most Read

British Pathram Recommends