നയന്‍സ്-വിക്കി വിവാഹം കഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞതും മലയാളികളടക്കം തെന്നിന്ത്യ മുഴുവന്‍ ആ വാര്‍ത്ത കേട്ട് ഞെട്ടി. നയന്‍താര അമ്മയായി. വാടക ഗര്‍ഭപാത്രത്തിലൂടെ ഇരട്ടക്കുഞ്ഞുങ്ങള്‍ ആയിരുന്നു താരങ്ങള്‍ക്ക് ജനിച്ചത്. വിവാഹത്തിന് മുന്‍പേ തന്നെ ഈ കാര്യത്തില്‍ നിയമപരമായ എല്ലാ കാര്യങ്ങളും താരങ്ങള്‍ ചെയ്തിരുന്നു.
മക്കളില്‍ ഒരാള്‍ വിഘ്നേഷ് ശിവന്റെ ഫോട്ടോകോപ്പിയും മറ്റൊരാള്‍ നയന്‍താരയുടെ കുട്ടിക്കാലത്തെ ലുക്ക് പോലെയുമാണ്. മക്കളുടെ സ്വകാര്യതയ്ക്ക് വലിയ പ്രാധാന്യം നല്‍കുന്നവരാണ് ഇരുവരും. അതുകൊണ്ട് തന്നെ ഒരു വയസ് പിന്നിട്ടശേഷമാണ് മക്കളുടെ ചിത്രങ്ങള്‍ നയന്‍താരയും വിഘ്നേഷ് ശിവനും പുറത്തുവിട്ടത്.
മക്കള്‍ക്കും ഭര്‍ത്താവിനും ഒപ്പം മുംബൈ വിമാനത്താവളത്തില്‍ എത്തിയ നയന്‍താരയുടെ വീഡിയോയാണ് ഇപ്പോള്‍ വെറലാകുന്നത്. വെളുത്ത നിറത്തിലുള്ള കുര്‍ത്തയും ഹെവി വര്‍ക്കുള്ള ദുപ്പട്ടയും ധരിച്ച് സിംപിള്‍ ഹെയര്‍സ്റ്റൈലിലാണ് താരം വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ബാഗുകള്‍ ചുമക്കാനും കുഞ്ഞിനെ എടുക്കാനുമായി മൂന്നോളം ആയമാരും നയന്‍താരയ്ക്കും വിഘ്നേഷിനുമൊപ്പമുണ്ട്. നടി വിമാനത്താവളത്തിന് അകത്തേക്ക് പ്രവേശിക്കാന്‍ തുടങ്ങിയപ്പോഴാണ് ആയയുടെ കയ്യിലിരുന്ന കുഞ്ഞിനെ എടുത്തത്. അതുവരെ ആയയാണ് ഒരു കയ്യില്‍ ബാഗും പിടിച്ച് മറ്റെ കയ്യില്‍ നയന്‍താരയുടെ ഒരു മകനേയും എടുത്തിരുന്നത്. മറ്റൊരു മകനെ വിഘ്നേഷ് ശിവനാണ് എടുത്തിരുന്നത്.
ക്യമറ കണ്ടപ്പോള്‍ മാത്രമാണ് നയന്‍താര കുഞ്ഞിനെ എടുക്കാന്‍ തയ്യാറായതെന്നാണ് വീഡിയോ വൈറലായതോടെ വിമര്‍ശിച്ച് പ്രത്യക്ഷപ്പെട്ട കമന്റുകള്‍. ക്യാമറ കണ്ടാല്‍ മാത്രം കുഞ്ഞിനെ എടുക്കും..., മക്കളെ സ്നേഹിക്കാന്‍ വരെ ആയമാരെ നിര്‍ത്തിയ മമ്മിയാണ് നയന്‍താര, ആക്ഷന്‍ പറഞ്ഞാല്‍ മാത്രമെ നയന്‍താര കുഞ്ഞിനെ എടുക്കു, എല്ലാം വീഡിയോയ്ക്കും പബ്ലിസിറ്റിക്കും വേണ്ടിയുള്ള കാട്ടിക്കൂട്ടലുകള്‍.
കരീന കപൂറാണെന്നാണ് നയന്‍താരയുടെ വിചാരം, ഐശ്വര്യ റായ്ക്ക് പോലും ഇല്ലാത്ത തലക്കനമാണ് നയന്‍താരയ്ക്ക് എന്നിങ്ങനെ നീളുന്നു കമന്റുകള്‍. അതേസമയം ആയമാരെ ഏല്‍പ്പിക്കാതെ കുഞ്ഞിനെ എടുത്തതിന് ചിലര്‍ വിഘ്നേഷ് ശിവനെ കമന്റ് ബോക്സില്‍ അഭിനന്ദിച്ചിട്ടുമുണ്ട്.