18
MAR 2021
THURSDAY
1 GBP =106.36 INR
1 USD =84.50 INR
1 EUR =88.47 INR
breaking news : ഡ്രൈവര്‍ക്ക് ലൈസന്‍സില്ല, കാറിന് ഇന്‍ഷുറന്‍സും; കാറോടിച്ച് സൈക്കിള്‍ യാത്രക്കാരി കൊല്ലപ്പെട്ട കേസില്‍ മലയാളി സീന ചാക്കോയ്ക്ക് നാലു വര്‍ഷം തടവ് ; വിധിയില്‍ അതൃപ്തിയറിയിച്ച് കൊല്ലപ്പെട്ട സ്ത്രീയുടെ ബന്ധുക്കള്‍ >>> റെക്കോർഡ് ഭുരിപക്ഷവുമായി പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ, ചേലക്കരയിൽ ചേലുള്ള വിജയവുമായ് എൽഡിഎഫും..! പ്രിയങ്കയെ നെഞ്ചോടുചേർത്ത് വയനാടും; പ്രവചനങ്ങൾ പോലെ കേരളത്തിലെ ഉപ തിരഞ്ഞെടുപ്പ് ഫലങ്ങൾ >>> ലണ്ടനിലെ യുഎസ് എംബസിക്കു സമീപം സംശയാസ്പദ വസ്തു കണ്ടെത്തി; നിയന്ത്രിത സ്‌ഫോടനത്തില്‍ നശിപ്പിച്ചതായി ബ്രിട്ടീഷ് പോലീസ് >>> അയര്‍ലന്‍ഡ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മലയാളി നഴ്‌സും; പാലാ വിളക്കുമാടം സ്വദേശിനിയുമായ മഞ്ജു മത്സരിക്കുന്നത് ഫിനാഫോള്‍ പാര്‍ട്ടി ടിക്കറ്റില്‍, ജയിച്ചാല്‍ പുതുചരിത്രം >>> യുകെയെ കാത്തിരിക്കുന്ന കൂടുതല്‍ കഠിനമായ ദിനങ്ങള്‍; മഞ്ഞുവീഴ്ചയ്ക്കൊപ്പം ബെര്‍ട്ട് കൊടുങ്കാറ്റുമെത്തുന്നു; കനത്ത മഞ്ഞുവീഴ്ചയ്ക്കും മഴയ്ക്കും സാധ്യത, കാലാവസ്ഥ കൂടുതല്‍ സങ്കീര്‍ണമാകുമെന്ന് മുന്നറിയിപ്പ് >>>
Home >> NAMMUDE NAADU
സര്‍ക്കാരില്‍ നിന്ന് തനിക്ക് പിന്തുണ ലഭിച്ചിക്കുന്നില്ല: മുകേഷ് ഉള്‍പ്പടെ ഏഴ് നടന്മാര്‍ക്ക് എതിരെയുള്ള ലൈംഗിക പരാതിയില്‍ നിന്നും പിന്മാറുന്നതായി അറിയിച്ച് നടി

സ്വന്തം ലേഖകൻ

Story Dated: 2024-11-22

മുകേഷ് ഉള്‍പ്പടെ ഏഴ് നടന്മാര്‍ക്ക് എതിരെയുള്ള ലൈംഗിക പരാതിയില്‍ നിന്നും പിന്മാറുന്നു. തന്റെ പിന്മാറ്റത്തെ കുറിച്ച് അറിയിച്ച് യുവ നടി. അന്വേഷണ സംഘത്തിന് ഇതുസംബന്ധിച്ച് ഇമെയില്‍ അയക്കുമെന്നും നടി.

മാധ്യമങ്ങളോട് ആയിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. ആലുവ സ്വദേശിയായ യുവ നടിയാണ് ഈ കാര്യം അറിയിച്ചത്. സര്‍ക്കാരില്‍ നിന്ന് തനിക്ക് പിന്തുണ ലഭിച്ചില്ലെന്നും അതുകൊണ്ട് കേസുകള്‍ പിന്‍വലിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തിന് കത്ത് നല്‍കുമെന്നും പരാതിക്കാരി അറിയിച്ചു. തനിക്കെതിരെ ചുമത്തിയ പോക്‌സോ കേസിന്റെ സത്യം തെളിയിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്നും നടി വ്യക്തമാക്കി.

തനിക്കെതിരെയുള്ള പോക്‌സോ കേസ് കെട്ടിച്ചമച്ചതാണെന്നും അതിന്റെ സത്യാവസ്ഥ തെളിയിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചില്ലെന്നുമാണ് നടി ആരോപിക്കുന്നത്. മുകേഷ് ഉള്‍പ്പടെയുള്ള നടന്മാര്‍ക്കെതിരെ പരാതി നല്‍കിയതിന്റെ പ്രതികാര നടപടിയാണ് പോക്‌സോ കേസ്. സര്‍ക്കാരില്‍ നിന്നും മാദ്ധ്യമങ്ങളില്‍ നിന്നും തനിക്ക് പിന്തുണ ലഭിച്ചില്ല. അതില്‍ മനം മടുത്താണ് കേസുകളില്‍ നിന്ന് പിന്മാറുന്നതെന്ന് നടി വ്യക്തമാക്കുന്നു.

മുകേഷിനെ കൂടാതെ മറ്റ് ചില നടന്‍മാര്‍ക്കെതിരെയും നടി ആരോപണം ഉന്നയിച്ചിരുന്നു. താരസംഘടനയായ 'അമ്മ'യുടെ എക്സിക്യൂട്ടിവ് അംഗമായിരിക്കെ മുകേഷ് അംഗത്വം വാഗ്ദാനം ചെയ്ത് മരടിലെ വില്ലയില്‍ കൊണ്ടുപോയി പീഡിപ്പിച്ചു എന്നായിരുന്നു ആലുവ സ്വദേശിനിയായ നടിയുടെ പരാതി.

എന്നാല്‍, 14 വര്‍ഷത്തിന് ശേഷം ആരോപണവുമായി വന്നത് തന്റെ രാഷ്ട്രീയ ഭാവിയും സിനിമാജീവിതവും തകര്‍ക്കുക എന്ന ദുരുദ്ദേശ്യത്തോടെയാണെന്നും ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നുമായിരുന്നു മുകേഷ് കോടതിയില്‍ ബോധിപ്പിച്ചത്. തന്നോട് 11 ലക്ഷം രൂപ ചോദിച്ച് ചാറ്റ് ചെയ്തതിന്റെ ഉള്‍പ്പെടെ രേഖകളും നടന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു

More Latest News

ഭരണഘടനാവിരുദ്ധ പ്രസംഗത്തില്‍ സജി ചെറിയാനൊപ്പം പാര്‍ട്ടി; രാജിവയ്‌ക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനം

ഭരണഘടനാവിരുദ്ധ പ്രസംഗത്തിന്റെപേരില്‍ സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനം. ഒരിക്കല്‍ രാജിവെച്ച സാഹചര്യത്തില്‍ ഇനി രാജിവേണ്ടെന്ന നിലപാടിലാണ് സിപിഎം. കേസ് നിയമപരമായി നേരിടുമെന്നാണ് സിപിഎം വ്യക്തമാക്കുന്നത്. ഭരണഘടനയെ വിമര്‍ശിച്ചുളള പ്രസംഗത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നിര്‍ദ്ദേശിച്ച ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍ക്കാന്‍ മന്ത്രി സജി ചെറിയാന്‍ നീക്കം തുടങ്ങിയിട്ടുണ്ട്. തേര്‍ഡ് പാര്‍ട്ടി അപ്പീല്‍ നല്‍കാമെന്ന ഉപദേശമാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രൊസിക്യൂഷന്‍ നല്‍കിയത്. തന്റെ ഭാഗം കേള്‍ക്കാതെയാണ് വിധിയെന്നാണ് സജി പറയുന്നത്. രാജി വെക്കില്ലെന്നാണ് സജി ചെറിയാന്റെ നിലപാട്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കാനാണ് യുഡിഎഫ് തീരുമാനം. മല്ലപ്പളളി പ്രസംഗത്തില്‍ മന്ത്രി സജി ചെറിയാന് വലിയ തിരിച്ചടിയാണ് ഹൈക്കോടതിയില്‍ നിന്നുണ്ടായത്. ഭരണഘടനയെ ആക്ഷേപിച്ച് പ്രസംഗിച്ചെന്ന കേസില്‍ സജി ചെറിയാനെ കുറ്റവിമുക്തനാക്കിയ പൊലീസ് റിപ്പോര്‍ട്ട് റദ്ദാക്കിയ സിംഗിള്‍ബെഞ്ച്, തുടരന്വേഷണത്തിന് ഉത്തരവിട്ടു. സംസ്ഥാന ക്രൈംബ്രാഞ്ചിലെ മിടുമിടുക്കനായ ഉദ്യോഗസ്ഥനെക്കൊണ്ട് ഡിജിപിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്നാണ് നിര്‍ദേശം. സംസ്ഥാന പൊലീസ് അന്വേഷണം അപൂര്‍ണമാണ്. അത് ശരിയായ വിധത്തിലുളളതായിരുന്നില്ല. വസ്തുതകളുടെ കൃത്യവും ശാസ്ത്രീയവുമായ പരിശോധന നടന്നില്ല. കേസ് അവസാനിപ്പിച്ചത് വേഗത്തില്‍ ആയിപ്പോയി. പ്രസംഗത്തിന്റെ ഫൊറന്‍സിക് റിപ്പോര്‍ട്ട് വരും മുമ്പേ അന്വേഷണ ഉദ്യോഗസ്ഥന്‍ കേസ് അവസാനിപ്പിച്ച് റിപ്പോര്‍ട്ട് നല്‍കിയത് ഒട്ടും ശരിയായില്ല. പ്രസംഗത്തിന്റെ ദൃശ്യവും ശബ്ദ സാന്പിളുകളുടെ ശരിയായ പരിശോധനയും റിപ്പോര്‍ട്ടിന്റെ ഭാഗമായില്ല. സാക്ഷി മൊഴികള്‍ പോലും കൃത്യമായി രേഖപ്പെടുത്തിയില്ല. പ്രസംഗം കേട്ട മാധ്യമ പ്രവര്‍ത്തകരുടെ മൊഴി രേഖപ്പെടുത്താന്‍ പോലും പൊലീസ് തയാറായില്ല. വസ്തുതകള്‍ പരിശോധിക്കാതെയുളള തികച്ചും അപക്വമായ അന്വേഷണമാണ് നടന്നത്. ഈ റിപ്പോര്‍ട്ട് അതേപടി സ്വീകരിച്ച തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയുടെ നടപടിയും ഉചിതമായില്ലെന്നും കോടതി നിരീക്ഷിച്ചു. റിപ്പോര്‍ട്ട് അംഗീകരിച്ച മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് കൂടി റദ്ദാക്കിക്കൊണ്ടൈാണ് സംസ്ഥാന ക്രൈംബ്രാഞ്ചിനോട് അന്വേഷിക്കാന്‍ നിര്‍ദേശിച്ചത്.    

ഒരു തൊഴിലാളിക്ക് 1,000 രൂപ വീതം വാങ്ങിയത് 20,000 രൂപ; കൊച്ചിയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ ലേബര്‍ ഓഫീസര്‍ പിടിയില്‍

കൈക്കൂലി വാങ്ങുന്നതിനിടെ എറണാകുളം അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍ പിടിയിലായി. യുപി സ്വദേശി അജിത് കുമാറാണ് പിടിയിലായത്. കൊച്ചി സെന്‍ട്രല്‍ ഡെപ്യൂട്ടി ചീഫ് ലേബര്‍ കമ്മീഷന്‍ ഓഫീസിലെ ഉദ്യോഗസ്ഥനാണ്. 20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ആണ് പിടിയിലായത്. വിജിലന്‍സ് എസ്പി ശശിധരന്‍ എസ്. ഐപിഎസ് എത്തി അറസ്റ്റ് രേഖപ്പെടുത്തി. ബിപിസിഎല്‍ കമ്പനിയില്‍ ലേബര്‍ തൊഴിലാളികളെ കയറ്റാന്‍ വേണ്ടിയായിരുന്നു കൈക്കൂലി വാങ്ങിയത്. എഴ് ജില്ലയുടെ ചുമതലയുള്ള ഉദ്യോഗസ്ഥനാണ് അജിത് കുമാര്‍. അതിഥി തൊഴിലാളികളെ അടക്കം ബിപിസിഎല്‍ കമ്പനിയില്‍ ലേബര്‍ തൊഴിലാളിയായി കയറ്റുന്നതിന് ലേബര്‍ കാര്‍ഡ് നല്‍കുന്നത് അസി. ലേബര്‍ കമ്മിഷണറായ ഇദ്ദേഹമാണ്. ഒരു തൊഴിലാളിക്ക് 1,000 രൂപ വീതമാണ് അജിത് വാങ്ങിയിരുന്നത്. ഇത്തരത്തില്‍ 20 തൊഴിലാളികളുടെ കാര്‍ഡിനായി 20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണു പിടിയിലായത്.    

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരില്‍ വന്‍ തട്ടിപ്പ്; അവസരം വാഗ്ദാനം ചെയ്ത് ഒരാളില്‍ നിന്ന് വാങ്ങുന്നത് 2000 രൂപവരെ; നിയമനടപടിയുമായി അണിയറപ്രവര്‍ത്തകര്‍

ടൊവിനോ തോമസിന്റെ പുതിയ ചിത്രം നരിവേട്ടയുടെ പേരില്‍ വന്‍ സാമ്പത്തിക തട്ടിപ്പ്. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളായി അഭിനയിക്കാന്‍ ആവശ്യമുണ്ടെന്ന് കാണിച്ചുകൊണ്ട് തൃശ്ശൂരിലുള്ള ഏതാനും ചിലര്‍ ആളുകളില്‍ നിന്നും പൈസ തട്ടിയെടുക്കുന്നതായി സംവിധായകന്‍ അനുരാജ് മനോഹര്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞു. സംഭവത്തില്‍ സുല്‍ത്താന്‍ ബത്തേരി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അനുരാജ് വ്യക്തമാക്കി. നരിവേട്ടയുടെ ഷൂട്ടിം?ഗ് ആരംഭിച്ചിട്ട് നാല്പത് ദിവസത്തിന് മുകളിലായി. അയ്യായിരം മുതല്‍ ആറായിരം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ഇതിനോടകം ചിത്രത്തില്‍ അഭിനയിച്ചു കഴിഞ്ഞു. നിലവില്‍ ആര്‍ട്ടിസ്റ്റുകളുടെ ആവശ്യമില്ലെന്നും വേണ്ടവരെ നേരത്തെ തന്നെ കാസ്റ്റിം?ഗ് കാളൊന്നും ഇല്ലാതെ തന്നെ കണ്ടെത്തിയിട്ടുണ്ടെന്നും സംവിധായകന്‍ വ്യക്തമാക്കി. അനുരാജ് മനോഹറിന്റെ വാക്കുകള്‍ ഇങ്ങനെ കുറച്ചധികം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുള്ള സിനിമയാണ് നരിവേട്ട. സിനിമയുമായി ബന്ധപ്പെട്ട് നിലവില്‍ ഞങ്ങള്‍ കാസ്റ്റിം?ഗ് കാള്‍ ഒന്നും പുറപ്പെടുവിപ്പിച്ചിട്ടില്ല. വയനാട്ടിലാണ് ഷൂട്ടിം?ഗ് നടക്കുന്നത്. ചുരുക്കമായി മാത്രം ഫിലിം ഷൂട്ടിം?ഗ് നടക്കുന്ന സ്ഥലമായത് കൊണ്ട് തന്നെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ കിട്ടാന്‍ വളരെ ബുദ്ധിമുട്ടാണ്. നിലവില്‍ കോഡിനേറ്ററെ വച്ചാണ് കാസ്റ്റിം?ഗ് നടത്തിവരുന്നത്. അനസ്, ഫിദ എന്നിവരാണ് ഞങ്ങളുടെ കോഡിനേറ്റേഴ്‌സ്. ഇവര്‍ പല സോഷ്യല്‍ മീഡിയ ?ഗ്രൂപ്പുകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി മെസേജ് അയച്ചിട്ടുണ്ട്. ഇത് കണ്ടിട്ടാണ് തൃശ്ശൂര്‍ കേന്ദ്രീകരിച്ചുള്ള രണ്ട് മൂന്ന് പേര്‍ ഇങ്ങനെ ഒരു തട്ടിപ്പ് നടത്തുന്നത്. ഇവരെ സമീപിക്കുന്നവരില്‍ നിന്നും പണവും തട്ടിയെടുക്കുന്നുണ്ട്. സംവിധായകനോട് സംസാരിച്ച ശേഷം ഒരു കാര്‍ഡ് കൊടുക്കുന്നുണ്ട്. ആ കാര്‍ഡ് കിട്ടണമെങ്കില്‍ 1000, 2000 രൂപയൊക്കെ അയക്കണമെന്ന് ആര്‍ട്ടിസ്റ്റുകളോട് ഇവര്‍ ആവശ്യപ്പെടും. ലൊക്കേഷനില്‍ എത്തുമ്പോള്‍ പണം തിരിച്ചു കിട്ടുമെന്നും ഇവര്‍ പറഞ്ഞ് വിശ്വസിപ്പിക്കും. ഞങ്ങള്‍ക്ക് അറിയാവുന്ന കുറച്ച് പേര്‍ ഇത്തരത്തില്‍ കബളിപ്പിക്കപ്പെട്ടു. ലൊക്കേഷനില്‍ എത്തിയാല്‍ പൈസ തിരിച്ചു കിട്ടുമെന്ന് പറഞ്ഞിട്ടും ഒരാള്‍ക്ക് കിട്ടാതായതോടെയാണ് സംഭവം നമ്മുടെ ശ്രദ്ധയില്‍ എത്തുന്നത്. അങ്ങനെ ഞങ്ങളുടെ പ്രൊഡക്ഷനില്‍ നിന്നുമൊരാള്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആണെന്ന് പറഞ്ഞ് തട്ടിപ്പുകാരെ വിളിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തില്‍ നിന്നും ഇവര്‍ 1000 രൂപയും വാങ്ങി. ആ തെളിവ് വച്ച് ഞങ്ങള്‍ സുല്‍ത്താന്‍ ബത്തേരി പൊലീസില്‍ പരാതി കൊടുക്കുകയായിരുന്നു. ഈ തട്ടിപ്പുകാര്‍ കാരണം ഞങ്ങള്‍ക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാകുന്നുണ്ട്. നിലമ്പൂര്‍, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളില്‍ നിന്നാണ് കോഡിനേറ്റേഴ്‌സ് ആര്‍ട്ടിസ്റ്റുകളെ കൊണ്ടുവരുന്നത്. ഈ അവസരത്തില്‍ ഇങ്ങനെയൊരു തട്ടിപ്പ് കൂടിയാകുമ്പോള്‍, 500 പേര്‍ വേണ്ടിടത്ത് 300 പേരെ പോലും കിട്ടുന്നില്ല. ഞങ്ങള്‍ വലിയ പ്രതിസന്ധിയിലേക്കാണ് പോവുക. ശ്രദ്ധയ്ക്ക്.. 9544199154, 9605025406 എന്നീ നമ്പറുകളില്‍ നിന്നാണ് തട്ടിപ്പ് സംഘം സന്ദേശങ്ങള്‍ അയക്കുന്നത്. ആര്‍ട്ടിസ്റ്റുകളെ കണ്‍വീന്‍സ് ചെയ്ത ശേഷം DLXB0000009 എന്ന IFSE കോഡ് വരുന്ന 000900100003336 എന്ന അകൗണ്ട് നമ്പറിലേക്ക് പണം അയക്കാന്‍ ആവശ്യപ്പെടും. ഇത്തരം വ്യാജ സന്ദേശങ്ങളില്‍ അകപ്പെടാതെ ജാ?ഗരൂകരായിരിക്കുക.        

മദ്യപിച്ച് അമിത വേഗതയില്‍ കാറിടിച്ച് തെറിപ്പിച്ചു; പാലക്കാട് 2 വയോധികര്‍ക്ക് ദാരുണാന്ത്യം, കാറോടിച്ചിരുന്ന ആള്‍ അറസ്റ്റില്‍, മരിച്ചവര്‍ തമിഴ്നാട് സ്വദേശികളാണെന്ന് സൂചന

കൊടുവായൂരില്‍ അമിത വേഗതിയിലെത്തിയ കാറിടിച്ച് രണ്ട് പേര്‍ മരിച്ചു. 65 വയസുള്ള വയോധികനും 60 വയസുള്ള വയോധികയും ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. പുതുനഗരം ഭാഗത്ത് നിന്ന് കൊടുവായൂരിലേക്ക് വരികയായിരുന്നു കാറാണ് വയോധികരെ ഇടിച്ച് തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഇരുവരും മീറ്ററുകളോളം ദൂരത്തേക്ക് തെറിച്ച് വീണു. ഇവരെ ഉടന്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. കാറോടിച്ചിരുന്ന എലവഞ്ചേരി സ്വദേശി പ്രേംനാഥ് പി മേനോനെ (45) പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. വൈദ്യ പരിശോധനയില്‍ ഇയാള്‍ മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. കാര്‍ അമിത വേഗതയിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അപകടത്തില്‍ മരിച്ചവര്‍ തമിഴ്നാട് സ്വദേശികളാണെന്നാണ് സൂചന.        

ആശുപത്രിയില്‍ വെച്ച് അര്‍ദ്ധരാത്രി ഗര്‍ഭിണിയെ അസഭ്യം പറഞ്ഞു, ചോദ്യം ചെയ്ത ഭര്‍ത്താവ് കുത്തേറ്റ് ഗുരുതരാവസ്ഥയില്‍, കടന്നുകളയാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ തടഞ്ഞു നിര്‍ത്തി പൊലീസിന് കൈമാറി

ഗര്‍ഭിണിയെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിന്റെ പേരില്‍ ഭര്‍ത്താവിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ നടന്ന സംഭവത്തില്‍ പത്തനംതിട്ട സ്വദേശി ലിജു ആണ് വര്‍ക്കല പൊലീസിന്റെ പിടിയിലായത്. നഗരൂര്‍ സ്വദേശി അക്ബര്‍ ഷായാണ് ആയാളുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഗര്‍ഭിണിയായ ഭാര്യയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഭാര്യയെയും കൊണ്ടാണ് അക്ബര്‍ ഷാ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിയത്. യുവതിയെ അവിടെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. രാത്രി പന്ത്രണ്ടരയോടെ കയ്യില്‍ മുറിവേറ്റ നിലയില്‍ ആശുപത്രിയില്‍ എത്തിയ ലിജു ആശുപത്രി ജീവനക്കാരുമായി വഴക്കിട്ടു. ഇതിനിടെ അക്ബര്‍ ഷായുടെ ഭാര്യയേയും ചീത്ത വിളിച്ചു. അക്ബര്‍ ഷാ ഇത് ചോദ്യം ചെയ്യുകയായിരുന്നു. അപ്പോള്‍ പുറത്തേക്ക് പോയ ലിജു പിന്നീട് കയ്യില്‍ കത്രിക പോലെയുള്ള ആയുധവുമായി തിരികെയെത്തി അക്ബര്‍ഷായുടെ നെഞ്ചിലും കയ്യിലും കുത്തുകയായിരുന്നു. ആക്രമണത്തില്‍ അക്ബര്‍ ഷായുടെ ശ്വാസകോശത്തിന് മുറിവേറ്റു. ഗുരുതരാവസ്ഥയിലായ അക്ബര്‍ഷാ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സംഭവത്തിനുശേഷം കടന്നുകളയാന്‍ ശ്രമിച്ച പ്രതിയെ ആശുപത്രി ജീവനക്കാരും നാട്ടുകാരും കൂടി തടഞ്ഞു നിര്‍ത്തി പൊലീസിന് കൈമാറുകയായിരുന്നു. വര്‍ക്കലക്ഷേത്രം റോഡിലെ ഒരു ഹോട്ടലിലെ ജീവനക്കാരനാണ് പ്രതി. ചങ്ങനാശ്ശേരി പോലീസിലും ഇയാള്‍ക്കെതിരെ കേസുണ്ട്.    

Other News in this category

  • ഭരണഘടനാവിരുദ്ധ പ്രസംഗത്തില്‍ സജി ചെറിയാനൊപ്പം പാര്‍ട്ടി; രാജിവയ്‌ക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനം
  • ഒരു തൊഴിലാളിക്ക് 1,000 രൂപ വീതം വാങ്ങിയത് 20,000 രൂപ; കൊച്ചിയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ ലേബര്‍ ഓഫീസര്‍ പിടിയില്‍
  • മദ്യപിച്ച് അമിത വേഗതയില്‍ കാറിടിച്ച് തെറിപ്പിച്ചു; പാലക്കാട് 2 വയോധികര്‍ക്ക് ദാരുണാന്ത്യം, കാറോടിച്ചിരുന്ന ആള്‍ അറസ്റ്റില്‍, മരിച്ചവര്‍ തമിഴ്നാട് സ്വദേശികളാണെന്ന് സൂചന
  • ആശുപത്രിയില്‍ വെച്ച് അര്‍ദ്ധരാത്രി ഗര്‍ഭിണിയെ അസഭ്യം പറഞ്ഞു, ചോദ്യം ചെയ്ത ഭര്‍ത്താവ് കുത്തേറ്റ് ഗുരുതരാവസ്ഥയില്‍, കടന്നുകളയാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ തടഞ്ഞു നിര്‍ത്തി പൊലീസിന് കൈമാറി
  • സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വാട്ട്സാപ്പ് വഴി നോട്സ് അയക്കുന്നതിന് വിലക്ക്, പഠനകാര്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ നല്‍കുന്നത് കുട്ടികള്‍ക്ക് ഗുണകരമല്ല
  • ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷമാകുന്നു, നിയന്ത്രിക്കാന്‍ കര്‍ശന നടപടികള്‍ നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി ഇന്ന് പരിഗണിക്കും
  • കൊച്ചി കളമശ്ശേരിയില്‍ ഇന്ധന ടാങ്കര്‍ മറിഞ്ഞ് അപകടം, ക്രെയിന്‍ ഉപയോഗിച്ച് വാഹനം ഉയര്‍ത്തുന്നതിനിടയില്‍ വാതക ചോര്‍ച്ച, ഇന്ന് പുലര്‍ച്ചെയാണ് സംഭവം
  • നടന്‍ ബാലന്‍ കെ നായരുടെ മകനും നടനുമായ മേഘനാഥന്‍ അന്തരിച്ചു, ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് മരണം
  • അര്‍ജന്റീനന്‍ ടീം കേരളത്തില്‍ സന്ദര്‍ശനം നടത്തും, മെസ്സിയും കേരളത്തിലേക്ക് എത്തുന്നു, ഒടുവില്‍ ആ വാര്‍ത്ത സ്ഥിരീകരിച്ച് കായിക മന്ത്രി
  • ഇലക്ട്രിക് സ്‌കൂട്ടര്‍ ഷോറൂമില്‍ തീപിടുത്തം: ഷോറൂമിലെ കാഷ്യറായിരുന്ന യുവതിക്ക് ദാരുണാന്ത്യം, ഒരാള്‍ക്ക് പരിക്ക്, കത്തി നശിച്ചത് 45ലേറെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍, സംഭവം ബെംഗളൂരുവില്‍
  • Most Read

    British Pathram Recommends