ബിഗ്‌ബോസ് കഴിഞ്ഞ സീസണില്‍ കേട്ട പ്രധാന പേരുകളില്‍ രണ്ട് പേരായിരുന്നു ഗബ്രിയും ജാസ്മിനും. രണ്ടു പേരും നിരവധി വിമന്‍ശനങ്ങള്‍ നേരിട്ടെങ്കിലും ഷോയ്ക്ക് ശേഷം പുറത്ത് വന്നതോടെ ഇരുവരും നല്ല സുഹൃത്തുക്കളായി മാറി.
ഇപ്പോള്‍ ജാസ്മിന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു വീഡിയോയും അതിന് നല്‍കിയ ക്യാപ്ഷനുമാണ് ആരാധകര്‍ക്കിടയിലെ ചര്‍ച്ച. ഗബ്രിക്ക് ഒപ്പമുള്ള മനോഹരമായ നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോ ആണ് ജാസ്മിന്‍ പങ്കുവെച്ചത്.
'ഈ വര്‍ഷത്തെ എല്ലാ സങ്കടങ്ങള്‍ക്കിടയിലും നീ എനിക്ക് തലചായ്ക്കാന്‍ ഒരിടം തന്നു, ഈ വര്‍ഷം എനിക്ക് സംഭവിച്ച ഏറ്റവും നല്ല കാര്യം നീയാണ്, യു ഇഡിയറ്റ് ' എന്നാണ് ജാസ്മിന്‍ വീഡിയോയ്‌ക്കൊപ്പം പങ്കുവെച്ച ക്യാപ്ഷന്‍. നിരവധിപേരാണ് ഈ വീഡിയോയ്ക്ക് കമന്റുമായി എത്തുന്നത്.
എന്നും ഇതുപോലെ ഒരുമിച്ച് ഉണ്ടാകാന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ. രണ്ടു പേരും നന്നായി പ്രാര്‍ത്ഥിക്കൂ നിങ്ങള്‍ ആഗ്രഹിക്കുന്നത് എന്താണോ അതു സാധിക്കട്ടെ, എന്റെ മക്കളെ നിങ്ങള്‍ തമ്മില്‍ എന്ത് ചേര്‍ച്ചയാണ് നിങ്ങള്‍ക്ക് ഒന്നായി കൂടെ നിങ്ങള്‍ക്ക് പരസ്പരം ഇഷ്ടമുണ്ടെന്നറിയാം, പക്ഷേ എന്തോ കാരണങ്ങളാല്‍ നിങ്ങളുടെ ഇഷ്ടം നിങ്ങള്‍ മറച്ചുവയ്ക്കുന്നു. ആരെയാണ് നിങ്ങള്‍ പേടിക്കുന്നത് മതപരവും വീട്ടുകാരുടെ എതിര്‍പ്പും ആണോ അതാണെങ്കില്‍ അതൊക്കെ വെറും താല്‍ക്കാലികം മാത്രമാണ് തീരുമാനമെടുക്കേണ്ടത് നിങ്ങള്‍ മാത്രമാണ് അതെല്ലാം മറച്ച് വേറെ എന്തുകാരണം കൊണ്ടാണെങ്കില്‍ ഒക്കെ അത് നിങ്ങളുടെ ഇഷ്ടം എന്നിങ്ങനെ പോകുന്നു വീഡിയോയ്ക്ക് വരുന്ന കമന്റുകള്‍.