സോഷ്യല്‍ മീഡിയയില്‍ കുറച്ച് ദിവസങ്ങളായി കേള്‍ക്കുന്ന മൂന്ന് പേരുകളാണ് വരദ, ജിഷിന്‍, അമേയ. വരദയുമായി പിരിഞ്ഞ ജിഷിന്‍ അമേയയുമായി പ്രണയത്തില്‍ ആയെന്ന തരത്തിലാണ് വാര്‍ത്തകള്‍ വന്നത്. എന്നാല്‍ ഞങ്ങളുടേത് പ്രണയമാണെന്ന് ഞാന്‍ ഒരിക്കലും പറയില്ലെന്നും വിവാഹം കഴിക്കാനും തീരുമാനിച്ചിട്ടില്ലെന്നും ഇതൊക്കെ സോഷ്യല്‍മീഡിയ ഉണ്ടാക്കിയതാണെന്നുമാണ് ജിഷിനും അമേയയും പറഞ്ഞത്.
പക്ഷെ സൗഹൃദത്തിനും മുകളില്‍ ഒരു അടുപ്പവും ഇഷ്ടവും ഞങ്ങള്‍ക്കിടയിലുണ്ട് എന്ന് രണ്ടു പേരും പറയുന്നു. പക്ഷെ വിവാഹം, ദാമ്പത്യം എന്നതിലേക്ക് എത്തിയിട്ടില്ല. ഞങ്ങള്‍ ടീനേജിലല്ല. എനിക്കും അദ്ദേഹത്തിനും ജീവിതത്തില്‍ ഡ്രോ ബാക്‌സ് ഉണ്ടായിട്ടുണ്ട് എന്നാണ് പറഞ്ഞത്.
ഇപ്പോഴിതാ ജിഷിന്‍ സോഷ്യല്‍മീഡിയയില്‍ പങ്കിട്ട ഏറ്റവും പുതിയ ഫോട്ടോകളാണ് വൈറലാകുന്നത്. അമേയയ്‌ക്കൊപ്പമുള്ള കുറച്ച് മിറര്‍ സെല്‍ഫികളാണ് ജിഷിന്‍ മോഹന്‍ പങ്കുവെച്ചത്. ചുംബിക്കും മുമ്പ് നീ എന്നെ നോക്കുന്ന രീതി ഞാന്‍ ഇഷ്ടപ്പെടുന്നു എന്നാണ് ഫോട്ടോകള്‍ക്ക് ജിഷിന്‍ നല്‍കിയ ക്യാപ്ഷന്‍. കൂടാതെ റൊമാന്റിക്ക് കപ്പിള്‍സ്, ലവ് സ്റ്റോറി, കിസ് മി, റൊമാന്റിക്, ലവ് യു, ടുഗെതര്‍ ഫോര്‍ എവര്‍ തുടങ്ങിയ ഹാഷ്ടാഗുകളും നല്‍കിയിട്ടുണ്ട്.
ബോളിവുഡിലെ ഹിറ്റ് ഗാനങ്ങളില്‍ ഒന്നായ മേ അഗര്‍ കഹൂം എന്ന പാട്ട് ബാഗ്രൗണ്ട് മ്യൂസിക്കായും നല്‍കിയിട്ടുണ്ട്. ജിഷിന്റെ മാറോട് ചേര്‍ന്നും തോളില്‍ തല ചായ്ച്ചും ചുംബനം നല്‍കികൊണ്ടും നില്‍ക്കുന്ന അമേയയെയാണ് ഫോട്ടോകളില്‍ കാണാന്‍ കഴിയുക. വൈറല്‍ കപ്പിള്‍ ആയതുകൊണ്ട് തന്നെ പുതിയ പോസ്റ്റും അതിവേഗത്തില്‍ ശ്രദ്ധിക്കപ്പെട്ടു.