വിവാഹം എന്നത് ട്രെന്റിങ് ലിസ്റ്റില്‍ എന്നും വ്യത്യസ്തത പുലര്‍ത്തുന്ന ഒന്നായി മാറിക്കൊണ്ടിരിക്കുകയാണ്. വിവാഹങ്ങള്‍ അതിന്റെ വ്യത്യസ്തത കൊണ്ട് എപ്പോഴും വാര്‍ത്തകളും ആകാറുണ്ട്. അത്തരത്തില്‍ ഒരുവിവാഹ വാര്‍ത്തയെ കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
പക്ഷെ ഇത് പതിവ് പോലെ ഹോട്ടലുകളിലോ ബീച്ചിലോ കായലിലോ അല്ലെങ്കില്‍ മറ്റ് പ്രശസ്തമായ ഇടങ്ങളില്‍ വെച്ചോ അല്ല. പകരം പശു തൊഴുത്തില്‍ ആണ്. മദ്ധ്യപ്രദേശിലെ ഗ്വാളിയോറിലാണ് ഈ സംഭവം നടക്കുന്നത്.
ഇവിടെ വിവാഹം നടക്കുന്നത് പശു തൊഴുത്തിലാണ്. ആദര്‍ശ് ഗോശാലയിലാണ് വിവാഹച്ചടങ്ങിന് സൗകര്യം ഒരുക്കുന്നത്. ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗിന് ഒരുക്കങ്ങള്‍ ചെയ്യുന്ന രാജ്യത്തെ ആദ്യ ഗോശാലയാണ് ഇത്. വരുന്ന ജനുവരി 22നാണ് ഇവിടെ ആദ്യ വിവാഹം നടക്കുക. പരമ്പരാഗത രീതിയിലുള്ള വിവാഹമാണ് ഗോശാലയില്‍ നടക്കുക.
ഇവിടെ നടക്കുന്ന വിവാഹത്തിനും ഉണ്ട് ചില പ്രത്യേകതകള്‍. കാളവണ്ടിയിലാണ് വിവാഹഘോഷയാത്ര. നിലത്ത് ഇല കൊണ്ട് നിര്‍മ്മിച്ച പാത്രങ്ങളില്‍ ഭക്ഷണം വിളമ്പും. വിവാഹം നടത്തുന്ന കുടുംബത്തിനും അതിഥികള്‍ക്കും ഭക്ഷണം നല്‍കുന്നതിന് മുന്‍പ് പശുവിന് പച്ചപ്പുല്ല് കൊടുക്കണം. വിവാഹ ചടങ്ങില്‍ പരാമവധി 500 പേര്‍ക്ക് പങ്കെടുക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും. പരിപാടിക്ക് രണ്ട് മുതല്‍ മൂന്ന് ലക്ഷം വരെയാണ് ചെലവ്.
രാജ്യത്തിന്റെ പല ഭാഗത്ത് നിന്നായി ഇതിനോടകം ഇവിടെ 10 വിവാഹങ്ങള്‍ക്കുള്ള ബുക്കിംഗ് ലഭിച്ചിട്ടുണ്ട്. വൈദ്യുതി ഉള്‍പ്പെടെയുള്ള മറ്റ് ചെലവുകള്‍ക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി പകല്‍നേരത്തായിരിക്കും ഗോശാലയില്‍ വിവാഹം നടത്തുക. വിവാഹത്തിന്റെ പൂജാവിധികള്‍ നിര്‍വഹിക്കാന്‍ പൂജാരിയെയും ഗോശാല അധികൃതര്‍ നിയോഗിക്കും. ജനുവരിയില്‍ ഇവിടെ നടക്കാന്‍ പോകുന്ന ആദ്യ വിവാഹം എങ്ങനെയായിരിക്കുമെന്ന് ആകാംഷയിലാണ് ജനങ്ങള്‍ ഇപ്പോള്‍.