പുതിയ ചുവടുവെപ്പുമായി ഒല. ബെംഗളൂരുവില്‍ ഫുഡ് ഡെലിവറി ചെയ്യാനുള്ള പുതിയ തയ്യാറെടുപ്പിലാണ് ഒല. പത്ത് മിനിറ്റിനുള്ളില്‍ ഫുഡ് ഡെലിവറി ചെയ്യാനുള്ള നീക്കത്തിലാണ് ഒല.
'ഒല ഡാഷ്' വഴിയാണ് ഫുഡ് ഡെലിവറി ചെയ്യാന്‍ ഒല തയ്യാറെടുക്കുന്നത്. അതേസമയം സേവനം സംബന്ധിച്ച് ഒല ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. ഈ വര്‍ഷം ജൂണ്‍ മുതല്‍ ഒല ഡാഷ് ഫുഡ് ഡെലിവറി ലഭ്യമാണ്.
നിലവില്‍ ഒല മെയിന്‍ ആപ്പിലെ ഫുഡ് ഡെലിവറി സെക്ഷന്‍ വഴി ബെംഗളൂരുവിലെ തെരഞ്ഞെടുത്ത ഇടങ്ങളില്‍ ഈ സേവനം ലഭ്യമാണ്. എന്നാല്‍ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള ചില റസ്റ്റോറന്റുകളില്‍ മാത്രമേ ഈ സേവനം ഉണ്ടായിരുന്നുള്ളു. ഇതോടേയാണ് പത്ത് മിനിറ്റിനുള്ളില്‍ ഫുഡ് ലഭ്യമാകുന്ന തരത്തിലുള്ള സേവനം തുടങ്ങാന്‍ ഒല തയാറെടുക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ബെംഗളൂരുവില്‍ 'ഓല പാഴ്സല്‍' സേവനം കമ്പനി ആരംഭിച്ചിരുന്നു. ഇലക്ട്രിക് സ്കൂട്ടറുകള് ഉപയോഗിച്ച് പാഴ്സലുകള്‍ എത്തിച്ച് നല്‍കും. അഞ്ച് കിലോമീറ്ററിന് 25 രൂപയും 10 കിലോമീറ്ററിന് 50 രൂപയും 15 കിലോമീറ്ററിന് 75 രൂപയും 20 കിലോമീറ്ററിന് 100 രൂപയുമാണ് ഡെലിവറി ഫീസായി ഒല ഈടാക്കിയിരുന്നത്.