വിദേശ രാജ്യങ്ങളില്‍ താമസിച്ച് ബ്രിട്ടീഷ് യൂണിവേഴ്സിറ്റികളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിച്ചു; കഴിഞ്ഞ അധ്യയന വര്‍ഷം മാത്രം 5.76 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ ഇങ്ങനെ പഠിക്കുന്നു
Story Dated: 2024-12-21
ബ്രിട്ടീഷ് യൂണിവേഴ്സിറ്റികളില്‍ പഠിക്കുകയും വിദേശ രാജ്യങ്ങളില്‍ താമസിക്കുകയും ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം അതിവേഗം വര്‍ധിച്ചുവെന്ന് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഹയര്‍ എഡ്യൂക്കേഷന്‍ സ്റ്റാറ്റിസ്റ്റിക്സ് ഏജന്‍സി (ഹെസ)യുടെ കണക്കുകള്‍ പ്രകാരം, 2022-23 അധ്യയന വര്‍ഷത്തില്‍ 5.76 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തി. ഇത് ബ്രിട്ടീഷ് ഉന്നത വിദ്യാഭ്യാസ മേഖലയിലെ ആകെ വിദ്യാര്‍ത്ഥികളുടെ 16 ശതമാനത്തോളം വരും.
വിദേശ ക്യാമ്പസുകളില്‍ പഠിക്കുന്നവര്‍, കറസ്പോണ്ടന്‍സ് കോഴ്സുകള്‍ എടുക്കുന്നവര്‍ തുടങ്ങിയവരെല്ലാം ഈ കണക്കില്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഈ സൗകര്യം ഉപയോഗിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം കുത്തനെ ഉയര്‍ന്നിട്ടുണ്ട്.
അതേസമയം, ഈ വര്‍ധനവ് ചില ആശങ്കകളും ഉയര്‍ത്തുന്നു. ഹയര്‍ എഡ്യൂക്കേഷന്‍ പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് (ഹെപി) ഈ മേഖലയില്‍ കൂടുതല്‍ സൂക്ഷ്മമായ നിരീക്ഷണവും നിയന്ത്രണവും ആവശ്യമാണെന്ന് നിര്‍ദ്ദേശിക്കുന്നു. യൂണിവേഴ്സിറ്റി ഓഫ് റീഡിംഗ് നടത്തിയ ഒരു പഠനത്തില്‍, വിദേശ വിദ്യാര്‍ത്ഥികളുടെ പഠനാനുഭവങ്ങളെക്കുറിച്ച് വിശദമായ വിശകലനം നടത്തിയിരുന്നു. ഈ പഠനത്തിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് ഹെപിയുടെ നിര്‍ദ്ദേശം.
ബ്രിട്ടീഷ് യൂണിവേഴ്സിറ്റികളിലെ ട്രാന്‍സ്നാഷണല്‍ എഡ്യൂക്കേഷന്‍ (ടിഎന്ഇ) സംവിധാനത്തിലൂടെ ലോകമെമ്പാടുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസം ലഭ്യമാക്കുന്നത് നല്ലൊരു നീക്കമാണ്. എന്നാല്‍, ഈ സംവിധാനത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും വിദ്യാര്‍ത്ഥികളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അധികൃതര്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
More Latest News
മലയാളത്തിന്റെ പ്രിയ സാഹിത്യകാരന് എംടിയുടെ ആശുപത്രിയില്‍, എംടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് മെഡിക്കല്‍ ബുള്ളറ്റിന്
കോഴിക്കോട്: മലയാളത്തിന്റെ പ്രിയ സാഹിത്യകാരനും എഴുത്തുകാരനും തിരക്കഥാകൃത്തും സംവിധായകനും ആയ എംടി വാസുദേവന്‍ നായര്‍. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ് അദ്ദേഹം ഇപ്പോള്‍.
എം.ടി.വാസുദേവന്‍ നായര്‍ക്ക് വേണ്ടി പ്രാര്ത്ഥനയോടിരിക്കുകയാണ് കേരളം. ഈ മാസം 15നാണ് എം.ടിയെ ശ്വാസകോശ തടസമടക്കം ആരോഗ്യ പ്രശ്നങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെയോടെ ആരോഗ്യ നില കൂടുതല്‍ വഷളായി. തുടര്‍ന്ന് ഹൃദയസ്തംഭനമുണ്ടായി. ഓക്സിജന്‍ മാസ്കിന്റെയും മറ്റും സഹായത്തോടെ ഐ.സി.യുവിലാണ് ഇപ്പോള്‍ അദ്ദേഹം ഉള്ളത്.
വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ മന്ത്രി മുഹമ്മദ് റിയാസ് ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ സൂചിപ്പിച്ച കാര്യങ്ങള്‍ മാദ്ധ്യമങ്ങള്‍ക്ക് മുമ്പാകെ വിവരിച്ചു. സര്‍ക്കാരും സംവിധാനങ്ങളുമെല്ലാം എം.ടിയുടെ ജീവന് രക്ഷിക്കാന്‍ ഒപ്പമുണ്ടെന്നും സാദ്ധ്യമായ സംവിധാനങ്ങളെല്ലാം ഉപയോഗിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണെന്നാണ് ഏറ്റവും ഒടുവില്‍ ഇറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നത്. അതേസമയം,? ഹൃദയ മിടിപ്പും രക്തസമ്മര്‍ദ്ദവും നിയന്ത്രണ വിധേയമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ പ്രത്യേക സംഘം നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്.
മന്ത്രി എ.കെ.ശശീന്ദ്രന്, സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി, ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള തുടങ്ങിയവര്‍ ആശുപത്രിയിലെത്തി ഡോക്ടര്‍മാരുമായും ബന്ധുക്കളുമായും സംസാരിച്ചു. കുടുംബാംഗങ്ങളെല്ലാം ആശുപത്രിയിലുണ്ട്.
ജയ്പൂര്‍-അജ്മീര്‍ ഹൈവേയിലുണ്ടായ ടാങ്കര്‍ അപകടം: മരണം 14 ആയി, അപകടത്തില്‍ പരുക്കേറ്റ 32 പേര് ഗുരുതര വിഭാഗത്തില്‍ ചികിത്സയില്‍
രാജസ്ഥാന്: ജയ്പൂര്‍-അജ്മീര്‍ ഹൈവേയിലുണ്ടായ ടാങ്കര്‍ അപകടത്തില്‍ മരണം 14 ആയി. അപകടത്തില്‍ പരുക്കേറ്റ 32 പേര് ഗുരുതര വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പരുക്കേറ്റവര്‍ക്ക് 50,000 രൂപയും നല്‍കും.
വെള്ളിയാഴ്ച രാവിലെ, ജയ്പൂര്‍-അജ്മീര്‍ റൂട്ടില്‍ എല്‍പിജി കയറ്റിയ ടാങ്കറുമായി രാസവസ്തുക്കള്‍ നിറച്ച ട്രക്ക് കൂട്ടിയിടിച്ചതിനെ തുടര്‍ന്നാണ് തീപിടുത്തമുണ്ടായത്. ഒന്നിന് പിറകെ ഒന്നായി നിരവധി വാഹനങ്ങള്‍ കൂട്ടിയിടിച്ചതും അപകടത്തിന്റെ ആഴം കൂട്ടിയിട്ടുണ്ട്. 14 പേര് മരിച്ചതായും നിരവധി പേര്‍ക്ക് പരുക്കേറ്റതായും 60 ശതമാനത്തിലധികം പേര്‍ക്ക് പൊള്ളലേറ്റതായും എസ്എംഎസ് ആശുപത്രി സൂപ്രണ്ട് ഡോ. സുശീല്‍ കുമാര്‍ ഭാട്ടി സ്ഥിരീകരിച്ചു.
സംഭവത്തെത്തുടര്‍ന്ന് രാജസ്ഥാന് മുഖ്യമന്ത്രി ഭജന്‍ ലാല്‍ ശര്‍മ്മ ഭാന്‍ക്രോട്ട തീപിടുത്തമുണ്ടായ സ്ഥലം സന്ദര്‍ശിക്കുകയും പരുക്കേറ്റവര്‍ക്ക് ചികിത്സ നല്‍കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കി ഒരു ഹെല്‍പ്പ് ലൈന്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഏകദേശം രണ്ട് ഡസനോളം വാഹനങ്ങള്‍ക്ക് തീപിടിച്ചു, നിരവധി ട്രക്കുകളും ട്രോളികളും കത്തിനശിച്ചു. ഭാന്‍ക്രോട്ടയിലെ പെട്രോള്‍ പമ്പിന് സമീപമാണ് അപകടമുണ്ടായത്.
14 പേര് മരിച്ചതായും നിരവധി പേര്‍ക്ക് പരുക്കേറ്റതായും 60 ശതമാനത്തിലധികം പേര്‍ക്ക് പൊള്ളലേറ്റതായും എസ്എംഎസ് ആശുപത്രി സൂപ്രണ്ട് ഡോ. സുശീല്‍ കുമാര്‍ ഭാട്ടി സ്ഥിരീകരിച്ചു.
ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടയില്‍ ക്ലാസ്സ് റൂമില്‍ വെച്ച് ഏഴാം ക്ലാസ്സുകാരിയുടെ കാലില്‍ പാമ്പുകടിയേറ്റു, കുട്ടിയുടെ വലതു കാല് പാദാത്തിലാണ് കടിയേറ്റത്
തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്ലാസ്സ്മുറിയില്‍ വെച്ച് വിദ്യാര്‍ത്ഥിനിക്ക് പാമ്പുകടിയേറ്റു. തിരുവനന്തപുരം നെയ്യാറ്റിന്‍കര ചെങ്കല്‍ യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിക്ക് ആണ് പാമ്പുകടിയേറ്റത്. കുട്ടിയെ ക്ലാസ് മുറിയില്‍ വച്ച് പാമ്പു കടിക്കുകയായിരുന്നു.
ചെങ്കല്‍, ജയന് നിവാസില്‍ ഷിബുവിന്റേയും ബീനയുടേയും മകള്‍ നേഹ (12)യ്ക്കാണ് പാമ്പുകടിയേറ്റത്. ഇന്നലെ ഉച്ചയോടെ ക്ലാസ്സ് മുറിയില്‍ വെച്ചാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.
സ്കൂള്‍ പരീക്ഷകളെല്ലാം കഴിഞ്ഞ് എല്ലാവര്ക്കും ഇന്നലെയാണ് ക്രിസ്മസ് അവധിക്കായി സ്കൂള്‍ അടയ്ക്കുന്നത്. അതിനാല്‍ തന്നെ പല സ്കൂളുകള്‍ക്കും ഇന്നലെയായിരുന്നു ക്രിസ്മസ് സെലിബ്രേഷന്.
നെയ്യാറ്റിന്‍കര ചെങ്കല്‍ യുപി സ്കൂളിനും ഇന്നലെ ആയിരുന്നു ക്രിസ്മസ് സെലിബ്രേഷന്. കുട്ടികളെല്ലാം സെലിബ്രേഷന്റെ ഭാഗമായുള്ള തയ്യാറെടുപ്പായിരുന്നു. ഇതിനിടെ ആണ് ക്ലാസ്സ് മുറിയില്‍ വിദ്യാര്‍ത്ഥിനിയെ പാമ്പ് കടിക്കുന്നത്.
ക്ലാസ് മുറിയില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെ ആണ് സംഭവം നടക്കുന്നത്. കുട്ടിയുടെ വലതു കാല് പാദാത്തിലാണ് കടിയേറ്റത്. കടിയേറ്റ ഉടനെ കുട്ടി കുതറി മാറി. ഈ സമയം മറ്റു കുട്ടികളും അടുത്തുണ്ടായിരുന്നു എന്നതാണ് ഞെട്ടിക്കുന്ന സംഭവം. മറ്റ് കുട്ടികള്‍ പാമ്പ് ആഖ്രകമിച്ചില്ല. പിന്നാലെ പാമ്പിനെ സ്കൂള്‍ അധികൃതര്‍ കണ്ടെത്തി അടിച്ചു കൊല്ലുകയും ആിരുന്നു.
നേഹയെ സ്കൂള്‍ അധികൃതര്‍ ഉടന്‍ തന്നെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. നിലവില്‍ കുട്ടി ഒബ്സര്‍വേഷനിലാണ്. നേഹയ്ക്ക് മറ്റു ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
ഈ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷത്തിന് ചിരിയുടെ വെടിക്കെട്ടൊരുക്കാന്‍ നിമ, നോര്‍ത്തേണ്‍ അയര്‍ലന്റ് മലയാളികള്‍ ഒരുക്കത്തില്‍
നിമ ഓണം 2024-ന്റെ മഹത്തായ വിജയത്തിന് ശേഷം, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് മലയാളി അസോസിയേഷന് സംഘടിപ്പിക്കുന്ന ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷം 2025 ജനുവരി രണ്ടിന് ഗിര്ഡ്വുഡ് കമ്മ്യൂണിറ്റി ഹബ്ബില്‍ വൈകുന്നേരം നാലു മണിക്ക് നടക്കും.
മിമിക്രിയിലെ രാജകുമാരനായ മഹേഷ് കുഞ്ഞുമോന്, സണ്‍ ടിവിയിലെയും വിജയ് ടിവിയിലെ സൂപ്പര്‍ സിംഗര്‍ പ്രോഗ്രാമിലെയും വിജയിയായ വിഷ്ണു വര്ദ്ധന്, ദിലീപ് കലാഭവന്‍ എന്നിവര്‍ അണിനിരക്കുന്ന അയര്‍ലണ്ടിലെയും യുകെയിലെയും എക്കാലത്തെയും മികച്ച ഷോകളിലൊന്നാണ് വേദിയിലെത്തുന്നത്.
ഈശോ മിശിഹായുടെ തിരുപ്പിറവി ആഘോഷങ്ങളുടെ തിരുക്കര്‍മ്മങ്ങള്‍ക്ക് വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കി ബ്രിട്ടന് സീറോ മലബാര്‍ രൂപത
ബിര്‍മിംഗ്ഹാം: ഈശോ മിശിഹായുടെ തിരുപ്പിറവി ആഘോഷങ്ങളുടെ തിരുക്കര്‍മ്മങ്ങള്‍ക്ക് വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കി ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപത. രൂപതയുടെ വിവിധ ഇടവക, മിഷന് അടിസ്ഥാനമായി 150ല്‍ അധികം കേന്ദ്രങ്ങളില്‍ ക്രിസ്മസ് രാത്രിയില്‍ പിറവിത്തിരുനാള്‍ തിരുക്കര്‍മ്മങ്ങളും, ക്രിസ്മസ് ദിനത്തില്‍ വിശുദ്ധ കുര്‍ബാനകളും ക്രമീകരിച്ചിട്ടുള്ളതായി രൂപതാ പി.ആര്.ഒ അറിയിച്ചു.
രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പ്രെസ്റ്റന് സെന്റ് അല്‍ഫോന്‍സാ കത്തീഡ്രലില്‍ നടക്കുന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് കാര്‍മികത്വം വഹിക്കും. രൂപതയുടെ വിവിധ ഇടവകകളിലും മിഷനുകളിലും നടക്കുന്ന തിരുക്കര്‍മ്മങ്ങളുടെ സമയക്രമം, മിഷന് ഡയറക്ടര്‍മാരുടെ കോണ്ടാക്ട് ഡീറ്റെയില്‍സ് തിരുക്കര്‍മ്മങ്ങള്‍ നടക്കുന്ന പള്ളിയുടെ മേല്‍വിലാസം എന്നിവ റീജിയന് തിരിച്ചു തയ്യാറാക്കിയത് താഴെ നല്കുന്നു.