മലയാളികള്‍ക്ക് ഇഷ്ടം മുതല്‍ ഇന്നു വരെ ഏറ്റവും പ്രിയപ്പെട്ട നടിയാണ് നവ്യ നായര്‍. സിനിമയില്‍ തിളങ്ങി നിന്നതിന് ശേഷം വിവാഹ ജീവിതത്തിലേക്ക് കടന്ന താരം പക്ഷെ വലിയൊരു ഇടവേളയ്ക്ക് ശേഷം തിരികെ എത്തുകയായിരുന്നു.
സിനിമയിലേക്ക് തിരികെ എത്തിയിട്ടും അതേ രീതിയില്‍ തന്നെ മുന്നോട്ടു പോകുന്ന താരം കൂടിയാണ് നവ്യ. നൃത്തമാണ് തനിക്ക് എല്ലാമെന്ന് നവ്യ പറഞ്ഞിട്ടുണ്ട്. അതിനാല്‍ തന്നെ നവ്യ ഒരു നൃത്ത സ്‌കൂള്‍ തുടങ്ങിയിരുന്നു. ഇപ്പോഴിതാ സിനിമാ നൃത്തം ഒപ്പം പുതിയൊരു ചുവടു വയ്പ്പിലേക്ക് കൂടിയാണ് നവ്യ കടക്കുന്നത്.
കലയ്ക്ക് പുറത്ത് മറ്റൊരു ബിസിനസുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ നവ്യ. ഏര്‍ത്ത് ബൈ നവ്യ എന്നു പറഞ്ഞ ഒരു ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് തന്റെ പുതിയ സംരംഭത്തെക്കുറിച്ച് നവ്യ അറിയിക്കുന്നത്
നവ്യ പുതുതായി തുടങ്ങുന്ന ബിസിനസിനെ കുറിച്ചാണ് അറിയിച്ചിരിക്കുന്നത് ഒരു ഓണ്‍ലൈന്‍ സ്റ്റോറാണ് നവ്യ തുടങ്ങുന്നത് വസ്ത്രങ്ങള്‍ക്ക് വേണ്ടിയുള്ള ഓണ്‍ലൈന്‍ സ്റ്റോര്‍ ആണ് ഇത്. ഇതിലൂടെ തങ്ങളുടെ ആദ്യത്തെ കളക്ഷന്‍ ആളുകളിലേക്ക് എത്തിക്കുകയും ചെയ്തിട്ടുണ്ട് നവ്യ സ്‌റ്റൈലിഷ് ലുക്കിലുള്ള ഒരു ഡ്രസ്സ് ആണ് ആദ്യത്തെ കളക്ഷന്‍ ആയി നവ്യ എത്തിച്ചിരിക്കുന്നത് ഇത് വളരെ വേഗം തന്നെ ആളുകള്‍ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട് നിരവധി ആളുകളാണ് ഇപ്പോള്‍ ഈ പുതിയ സംരംഭത്തിന് താരത്തിന് ആശംസകള്‍ അറിയിച്ചുകൊണ്ട് എത്തുന്നത്.