എന്നും വാട്‌സ്ആപ്പില്‍ സ്ഥിരം ഒരേ മെസേജ് അയച്ച് മടുത്തു തുടങ്ങിയെങ്കില്‍ ഈ ക്രിസ്മസ് ന്യൂ ഇയറിന് ഇനി കളം ഒന്ന് മാറ്റി പിടിക്കാം. ക്രിസ്തുമസിനും ന്യൂഇയറിനും നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായി ഒരു ആനിമേറ്റഡ് വീഡിയോ അയക്കാന്‍ വാട്‌സ്ആപ്പ് നിങ്ങളെ സഹായിക്കും.
ഉപഭോക്താക്കള്‍ക്ക് സര്‍പ്രൈസ് സമ്മാനവുമായി എത്തിയിരിക്കുകയാണ് വാട്‌സാപ്പിന്റെ പുതിയ ഫീച്ചറുകള്‍. ടെക്സ്റ്റിംഗ്, കോളിംഗ് തുടങ്ങിയവ മെച്ചപ്പെടുത്തുന്നതിന് 2025ന്റെ തുടക്കത്തില്‍ പുതിയ ഫീച്ചറുകള്‍ എത്തിക്കാനാണ് വാട്സ്ആപ്പിന്റെ മാതൃ കമ്പനിയായ മെറ്റയുടെ പ്ലാന്‍.
പുതുവര്‍ഷത്തില്‍ ന്യൂഇയര്‍ തീമോടെ വാട്സ്ആപ്പില്‍ വീഡിയോ കോളുകള്‍ വിളിക്കാനാകുമെന്നതാണ് ഒരു സവിശേഷത. ഫെസ്റ്റിവല്‍ വൈബുകള്‍ സമ്മാനിക്കുന്ന പുതിയ ആനിമേഷനുകളും സ്റ്റിക്കറുകളും വരുന്നതാണ് മറ്റൊരു സര്‍പ്രൈസ്. ആശംസകള്‍ നേരാനുള്ള സ്റ്റിക്കറുകളും ഇമോജികളും ഇതിനൊപ്പം കാണും. ഫെസ്റ്റിവല്‍ സീസണുകളില്‍ എല്ലാം ഇത്തരം ബാക്ക്ഗ്രൗണ്ടുകളും ഫില്‍ട്ടറുകളും ഇഫക്ടുകളും ഉപഭോക്താക്കള്‍ക്ക് ലഭിക്കും.
പുതിയ ആനിമേറ്റഡ് റിയാക്ഷനുകളും ഫെസ്റ്റിവലുകളുമായി ബന്ധപ്പെട്ട് വാട്സ്ആപ്പില്‍ പ്രത്യക്ഷപ്പെടും. പാര്‍ട്ടി ഇമോജികള്‍ ആരെങ്കിലും ഉപയോഗിച്ചാല്‍ അയക്കുന്നയാളുടെയും ലഭിക്കുന്നയാളുടെയും വാട്സ്ആപ്പില്‍ ആ വിശേഷ ദിനവുമായി ബന്ധപ്പെട്ട ആനിമേഷന്‍ പ്രത്യക്ഷപ്പെടുമെന്നതാണ് പ്രത്യേകത. അടുത്തിടെ വാട്സ്ആപ്പില്‍ അണ്ടര്‍വാട്ടര്‍, കരോക്കേ മൈക്രോഫോണ്‍, പപ്പി ഇയേഴ്സ് തുടങ്ങിയ വീഡിയോ കോള്‍ ഇഫക്ടുകള്‍ അവതരിപ്പിച്ചിരുന്നു.