തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്ലാസ്സ്മുറിയില്‍ വെച്ച് വിദ്യാര്‍ത്ഥിനിക്ക് പാമ്പുകടിയേറ്റു. തിരുവനന്തപുരം നെയ്യാറ്റിന്‍കര ചെങ്കല്‍ യുപി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിക്ക് ആണ് പാമ്പുകടിയേറ്റത്. കുട്ടിയെ ക്ലാസ് മുറിയില്‍ വച്ച് പാമ്പു കടിക്കുകയായിരുന്നു.
ചെങ്കല്‍, ജയന്‍ നിവാസില്‍ ഷിബുവിന്റേയും ബീനയുടേയും മകള്‍ നേഹ (12)യ്ക്കാണ് പാമ്പുകടിയേറ്റത്. ഇന്നലെ ഉച്ചയോടെ ക്ലാസ്സ് മുറിയില്‍ വെച്ചാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.
സ്‌കൂള്‍ പരീക്ഷകളെല്ലാം കഴിഞ്ഞ് എല്ലാവര്‍ക്കും ഇന്നലെയാണ് ക്രിസ്മസ് അവധിക്കായി സ്‌കൂള്‍ അടയ്ക്കുന്നത്. അതിനാല്‍ തന്നെ പല സ്‌കൂളുകള്‍ക്കും ഇന്നലെയായിരുന്നു ക്രിസ്മസ് സെലിബ്രേഷന്‍.
നെയ്യാറ്റിന്‍കര ചെങ്കല്‍ യുപി സ്‌കൂളിനും ഇന്നലെ ആയിരുന്നു ക്രിസ്മസ് സെലിബ്രേഷന്‍. കുട്ടികളെല്ലാം സെലിബ്രേഷന്റെ ഭാഗമായുള്ള തയ്യാറെടുപ്പായിരുന്നു. ഇതിനിടെ ആണ് ക്ലാസ്സ് മുറിയില്‍ വിദ്യാര്‍ത്ഥിനിയെ പാമ്പ് കടിക്കുന്നത്.
ക്ലാസ് മുറിയില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെ ആണ് സംഭവം നടക്കുന്നത്. കുട്ടിയുടെ വലതു കാല്‍ പാദാത്തിലാണ് കടിയേറ്റത്. കടിയേറ്റ ഉടനെ കുട്ടി കുതറി മാറി. ഈ സമയം മറ്റു കുട്ടികളും അടുത്തുണ്ടായിരുന്നു എന്നതാണ് ഞെട്ടിക്കുന്ന സംഭവം. മറ്റ് കുട്ടികള്‍ പാമ്പ് ആഖ്രകമിച്ചില്ല. പിന്നാലെ പാമ്പിനെ സ്‌കൂള്‍ അധികൃതര്‍ കണ്ടെത്തി അടിച്ചു കൊല്ലുകയും ആിരുന്നു.
നേഹയെ സ്‌കൂള്‍ അധികൃതര്‍ ഉടന്‍ തന്നെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. നിലവില്‍ കുട്ടി ഒബ്സര്‍വേഷനിലാണ്. നേഹയ്ക്ക് മറ്റു ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.