രാജസ്ഥാന്‍: ജയ്പൂര്‍-അജ്മീര്‍ ഹൈവേയിലുണ്ടായ ടാങ്കര്‍ അപകടത്തില്‍ മരണം 14 ആയി. അപകടത്തില്‍ പരുക്കേറ്റ 32 പേര്‍ ഗുരുതര വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പരുക്കേറ്റവര്‍ക്ക് 50,000 രൂപയും നല്‍കും.
വെള്ളിയാഴ്ച രാവിലെ, ജയ്പൂര്‍-അജ്മീര്‍ റൂട്ടില്‍ എല്‍പിജി കയറ്റിയ ടാങ്കറുമായി രാസവസ്തുക്കള്‍ നിറച്ച ട്രക്ക് കൂട്ടിയിടിച്ചതിനെ തുടര്‍ന്നാണ് തീപിടുത്തമുണ്ടായത്. ഒന്നിന് പിറകെ ഒന്നായി നിരവധി വാഹനങ്ങള്‍ കൂട്ടിയിടിച്ചതും അപകടത്തിന്റെ ആഴം കൂട്ടിയിട്ടുണ്ട്. 14 പേര്‍ മരിച്ചതായും നിരവധി പേര്‍ക്ക് പരുക്കേറ്റതായും 60 ശതമാനത്തിലധികം പേര്‍ക്ക് പൊള്ളലേറ്റതായും എസ്എംഎസ് ആശുപത്രി സൂപ്രണ്ട് ഡോ. സുശീല്‍ കുമാര്‍ ഭാട്ടി സ്ഥിരീകരിച്ചു.
സംഭവത്തെത്തുടര്‍ന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ ലാല്‍ ശര്‍മ്മ ഭാന്‍ക്രോട്ട തീപിടുത്തമുണ്ടായ സ്ഥലം സന്ദര്‍ശിക്കുകയും പരുക്കേറ്റവര്‍ക്ക് ചികിത്സ നല്‍കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കി ഒരു ഹെല്‍പ്പ് ലൈന്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഏകദേശം രണ്ട് ഡസനോളം വാഹനങ്ങള്‍ക്ക് തീപിടിച്ചു, നിരവധി ട്രക്കുകളും ട്രോളികളും കത്തിനശിച്ചു. ഭാന്‍ക്രോട്ടയിലെ പെട്രോള്‍ പമ്പിന് സമീപമാണ് അപകടമുണ്ടായത്.
14 പേര്‍ മരിച്ചതായും നിരവധി പേര്‍ക്ക് പരുക്കേറ്റതായും 60 ശതമാനത്തിലധികം പേര്‍ക്ക് പൊള്ളലേറ്റതായും എസ്എംഎസ് ആശുപത്രി സൂപ്രണ്ട് ഡോ. സുശീല്‍ കുമാര്‍ ഭാട്ടി സ്ഥിരീകരിച്ചു.