രാജ്യത്ത് 7 വര്ഷം മുമ്പ് നിരോധിച്ചിട്ടുള്ള ബാക്ക് ബില്ലിങ്ങ് രീതി വൈദ്യുതി, ഗ്യാസ് വിതരണക്കാര് ഇന്നും തുടരുന്നു വെന്ന റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തില് എനര്ജി റെഗുലേറ്റര് ഓഫ്ജെം നടപടിക്ക്. ബാക്ക് ബില്ലിങ്ങിന്റെ പേരില് ഉപഭോക്താക്കളില് നിന്നും പണം ഈടാക്കുന്നത് തുടര്ന്നാല് പിഴ ചുമത്തുമെന്ന് ഓഫ്ജെം മുന്നറിയിപ്പ് നല്കി. എത്ര പേര്ക്ക് ബാക്ക് ബില്ലുകള് അയച്ചിട്ടുണ്ടെന്ന് അറിയാന് ആവശ്യപ്പെട്ട് ചീഫ് എക്സിക്യൂട്ടീവുകള്ക്ക് കത്തെഴുതുകയാണെന്ന് ഓഫ്ജെം ബിബിസിയുടെ മണി ബോക്സിനോട് പറഞ്ഞു.
ഒരു വര്ഷം മുമ്പ് ജനറേറ്റ് ചെയ്യപ്പെട്ട ബില്ലില് ചെലവ് ഈടാക്കുന്നതിനായി നടത്തുന്ന ബില്ലിംഗാണ് ബാക്ക് ചാര്ജ്. സേവനങ്ങളോ സാധനങ്ങളോ സ്വീകരിക്കുന്നയാള് പണം നല്കാത്തതിനാലോ, ഒരു പിശക് മൂലമുള്ള ക്രമീകരണം മൂലമോ, സമയ പ്രശ്നങ്ങള് കാരണം പിന്നീടുള്ള കാലയളവ് വരെ ബില് ചെയ്യാന് കഴിയാത്ത ഒരു ചെലവ് ഈടാക്കുന്നതിനോ ആണ് ബാക് ബില്ലിങ്ങ് ചുമത്തുക. ഇത് യുകെയില് ഏഴ് വര്ഷം മുമ്പ് നിരോധിച്ചതാണ്.
ബിബിസി അന്വേഷിച്ച ചില കേസുകള് കേട്ടപ്പോള് താന് ഞെട്ടിപ്പോയി എന്നും നിരാശനാണെന്ന് ഓഫ്ജെമിലെ ഒരു മുതിര്ന്ന മേധാവി ടിം ജാര്വിസ് ബിബിസിയോട് പറഞ്ഞത്. 2018 ല് നിരോധിച്ചിട്ടുണ്ടെങ്കിലും, പതിനായിരക്കണക്കിന് ആളുകള്ക്ക് ബാക്ക് ബില്ലിംഗ് ഇപ്പോഴും നടക്കുന്നുണ്ട്. വിതരണക്കാര് ക്ഷമാപണം നടത്തിയെങ്കിലും ഓരോ മാസവും ദശലക്ഷക്കണക്കിന് ബില്ലുകള് അയയ്ക്കുന്നുണ്ടെന്ന് പറയുന്നു.
ഈ ആഴ്ച ആദ്യം എനര്ജി സെക്രട്ടറി എഡ് മിലിബാന്ഡ് നിയമവിരുദ്ധമായ ബാക്ക് ബില്ലിംഗിനെതിരെ നടപടി എടുക്കാന് ആവശ്യപ്പെട്ടുകൊണ്ട് റെഗുലേറ്ററിന് കത്തെഴുതി.
പ്രശ്നത്തിന്റെ യഥാര്ത്ഥ വ്യാപ്തി കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് വന്കിട ഊര്ജ്ജ വിതരണക്കാരുടെ ചീഫ് എക്സിക്യൂട്ടീവുകള്ക്ക് കത്തെഴുതിയിട്ടുണ്ടെന്നും വ്യവസ്ഥാപിതമായി നിയമങ്ങള് ലംഘിക്കുന്നതായി കണ്ടെത്തിയ ഏതൊരു കമ്പനിക്കും പിഴ ചുമത്താന് റെഗുലേറ്റര് മടിക്കില്ലെന്നും മിസ്റ്റര് ജാര്വിസ് പറഞ്ഞു.
2023-ല് ബില്ലിംഗിനെക്കുറിച്ച് സിറ്റിസണ്സ് അഡൈ്വസിന് 47,000 പരാതികള് ലഭിച്ചു. 2024-ല് ഇത് ഏകദേശം 60,000 ആയി ഉയര്ന്നു.
നിങ്ങള്ക്ക് ഒരു ബാക്ക് ബില് ലഭിച്ചാല് എന്തുചെയ്യണം ?
നിങ്ങള്ക്ക് ഒരു ബാക്ക് ബില് ലഭിച്ചാല്, ഇത് ഓഫ്ജെം നിയന്ത്രണങ്ങള്ക്ക് വിരുദ്ധമാണ്. 2018-ല് ഇത് നിരോധിച്ചു.
12 മാസത്തിലേറെ മുമ്പ് ഉപയോഗിച്ച ഊര്ജ്ജത്തിനായി പുതിയ ബില്ലില് അയച്ച പണമൊന്നും നിങ്ങള് നല്കേണ്ടതില്ല.
ഇക്കാര്യം വിശദീകരിക്കാന് വിതരണക്കാരന് എഴുതാനോ ഇമെയില് ചെയ്യാനോ സിറ്റിസണ്സ് അഡൈ്വസ് നിര്ദ്ദേശിക്കുന്നു. കൂടാതെ ആളുകള്ക്ക് ഒരു ടെംപ്ലേറ്റായി ഉപയോഗിക്കാന് കഴിയുന്ന ഒരു ഉദാഹരണ കത്തിന്റെ പകര്പ്പ് കൈവശം വയ്ക്കാനും നിര്ദ്ദേശിക്കുന്നു.
കുട്ടികളെ ക്രിമിനല് മാര്ഗങ്ങള്ക്കായി ചൂഷണം ചെയ്യാന് സാധ്യതയുള്ള ആളുകള്ക്ക് കടുത്ത ശിക്ഷ കിട്ടാനുള്ള നിര്ദ്ദേശങ്ങള് അടക്കം കുട്ടികളെ ഏതെങ്കിലും രീതിയില് ചൂഷണം ചെയ്യുന്ന നടപടികള്ക്കെതിരെ അടുത്ത ആഴ്ച പുതിയ നിയമനിര്മ്മാണത്തിന് പാര്ലമെന്റില് തുടക്കം കുറിക്കും. മയക്കുമരുന്ന് ഇടപാടുകള് പോലെയുള്ള നിയമവിരുദ്ധ പ്രവര്ത്തനങ്ങള്ക്ക് കുട്ടികളെ ഉപയോഗിക്കുന്നത് തടയുന്നതും നിയമനിര്മാണത്തിന്റെ പ്രധാന ലക്ഷ്യമാണ്. ഇത് കൂടാതെ ഇരകളെ സംരക്ഷിക്കുന്നതിനുള്ള വകുപ്പുകളും നിയമത്തിലുണ്ടാകും. കുറ്റവാളികള്ക്ക് തക്കതായ ശിക്ഷ ലഭിക്കുന്നതിനോടൊപ്പം ഇത്തരം കുറ്റകൃത്യങ്ങള് സംഭവിക്കുന്നത് തന്നെ തടയുന്ന നടപടിക്രമങ്ങള് നിയമത്തിലുണ്ടാകുമെന്ന് ആഭ്യന്തര സെക്രട്ടറി പറഞ്ഞു. നമ്മുടെ സമൂഹത്തില്നിന്ന് കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പ്രവണതകള് തുടച്ചു മാറ്റേണ്ടത് അനിവാര്യമാണെന്ന് അവര് കൂട്ടിച്ചേര്ത്തു.
നിര്ദ്ദിഷ്ട നിയമം നടപ്പിലാകുന്നതോടെ കുട്ടികളെ ഉപയോഗിച്ച് മയക്കുമരുന്ന് വ്യാപാരം തുടങ്ങിയ അധാര്മിക പ്രവര്ത്തനങ്ങള് നടത്തുന്നവര്ക്ക് കടുത്ത ശിക്ഷ ലഭിക്കും എന്നാണ് പുറത്തുവരുന്ന വിവരങ്ങള് സൂചിപ്പിക്കുന്നത്. കഴിഞ്ഞവര്ഷം സമാനമായ നിയമ നിര്മ്മാണത്തിന് മുന് സര്ക്കാര് തുടക്കമിട്ടിരുന്നു. എന്നാല് പൊതുതെരഞ്ഞെടുപ്പിനായി പാര്ലമെന്റ് പിരിച്ചുവിട്ടപ്പോള് ഈ നിയമനിര്മ്മാണം കൂടുതല് പുരോഗതി കൈവരിച്ചില്ല.
മയക്കുമരുന്ന് ഇടപാടുകള്, സംഘടിത കവര്ച്ച ഉള്പ്പെടെയുള്ള ക്രിമിനല് പ്രവര്ത്തനങ്ങളിലേയ്ക്ക് കുട്ടികളെ വളര്ത്തുന്ന ആളുകളെയാണ് പുതിയ നിയമ നിര്മ്മാണം ലക്ഷ്യം വയ്ക്കുന്നതെന്നാണ് ആഭ്യന്തര ഓഫീസ് പുറത്തുവിട്ട വിവരങ്ങള് സൂചിപ്പിക്കുന്നത്. 2023 - 24 വര്ഷങ്ങളില് ഏകദേശം 14,500 കുട്ടികളെയാണ് ഇത്തരം പ്രവര്ത്തനങ്ങളില് ഏര്പ്പെടാന് സാധ്യതയുള്ളവരായി തിരിച്ചറിഞ്ഞത്.
Latest News
ഇറച്ചിയും മീനും ഇഷ്ടമല്ലെങ്കില് പോലും മുട്ട കഴിക്കാന് നമ്മള് മലയാളികള്ക്ക് ഏറെ ഇഷ്ടമായിരിക്കും. പക്ഷെ മുട്ട അധികമാകുമ്പോള് ഒരു പേടിയും ആയിരിക്കും. ശരീരത്തില് കൊഴുപ്പ് കൂടുമോ എന്ന്. എന്നാല് ഇവിടെ ഒരു യുവാവ് നടത്തിയ മുട്ട കഴിച്ചുള്ള പരീക്ഷണങ്ങള് ഏറെ ഞെട്ടിക്കുന്നതാണ്.
ജോസഫ് എവറെറ്റ് എന്നാണ് ഇയാളുടെ പേര്. ഇദ്ദേഹം ഒരു ജാപ്പനീസ് സ്വദേശിയായ ബോഡി ബില്ഡര് ആണ്. ഇദ്ദേഹം താമസിക്കുന്നത് ടോക്കിയോയിലാണ്. മാത്രമല്ല യൂട്യൂബര് കൂടിയാണ് ജോസഫ്. ഇദ്ദേഹം തന്റെ പരീക്ഷണങ്ങളെല്ലാം വിഡിയോ ആയി ഇടാറുണ്ട്. ഈ കൂട്ടത്തില് ഇട്ട ഒരു വീഡിയോ ആണ് സോഷ്യല് മീഡിയയില് വൈറലാകുന്നത്.
ദിവസങ്ങളോളം മുട്ട തിന്ന വീഡിയോയം അനുഭവവും ആണ് ഇദ്ദേഹം ചാനലിലൂടെ പങ്കുവെച്ചത്. മുട്ടയുടെ വെള്ളനിറത്തിലുള്ള ഓംലറ്റുകള്, സ്മൂത്തികള്, പച്ചമുട്ടയും ചോറും ചേര്ത്ത അത്താഴം എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ ഭക്ഷണക്രമം.
എന്നാല് ഈ പരീക്ഷണം തുടങ്ങുന്നതിനു മുമ്പ് അയാള് ഫിറ്റ്നസ് അളന്നിരുന്നു. ഭാരം കണക്കാക്കുകയും രക്തം പരിശോധിച്ച് ശരീരത്തിലെ പോഷകങ്ങളുടെ അളവ് എഴുതിവയ്ക്കുകയും ചെയ്തു. കൊളസ്ട്രോള്, ടെസ്റ്റോസ്റ്റിറോണ് എന്നിവയുടെ നിരക്കും ഇയാള് എഴുതിവച്ചു. ഒരു മാസത്തെ പരീക്ഷണത്തിനു ശേഷം ഈ ടെസ്റ്റുകളെല്ലാം ഇദ്ദേഹം വീണ്ടും നടത്തി. എന്നാല് ശരീരത്തിലെ പേശികളുടെ ബലം ആറുകിലോയോളം വര്ധിച്ചിരുന്നു.
മോശം കൊഴുപ്പാണെങ്കില് ഒട്ടുമില്ലെന്നു മാത്രമല്ല നല്ല കൊളസ്ട്രോള് വര്ധിക്കുകയും ചെയ്തു. രക്തത്തിലെ അപകടകാരിയായ കൊഴുപ്പായ ട്രൈഗ്ലിസറൈഡ് വന്തോതില് കുറഞ്ഞതായും കണ്ടെത്തി. ഇത് ഹൃദ്രോഗത്തിന് കാരണമാക്കുന്ന കൊഴുപ്പാണ്. 30 മുട്ട കഴിച്ചിരുന്ന ജോസഫ് കൃത്യമായി വ്യായാമം ചെയ്യുകയും അതിലൂടെ കൊഴുപ്പ് അടിയുന്നത് തടയുകയും ചെയ്തിരുന്നു.
അതുകൊണ്ട് തന്നെ ഇത്രയധികം മുട്ടകഴിക്കുന്നത് സ്റ്റിറോയിഡുകളുടെ ഫലം ചെയ്തെന്നാണ് ജോസഫ് പറയുന്നത്. എന്നാല് ഇത് തീര്ത്തും ഇയാളുടെ വ്യക്തിപരമായ അനുഭവമാണെന്നും ജോസഫിനെ അനുകരിച്ച് മറ്റുള്ളവര് ഇങ്ങനെ ചെയ്യരുതെന്നും ആരോഗ്യവിദഗ്ധര് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.
ASSOCIATION
2022-2025 കാലയളവിലെ സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് സുരേന്ദ്രന് ആരക്കോട്ടിന്റെ അധ്യക്ഷതയില് ഫെബ്രുവരി 8-ന് സറെയിലെ റെഡ് ഹില് സ്ഥിതിചെയ്യുന്ന സാല്ഫോഡ്സ് വില്ലേജ് ഹാളില് നടന്ന ജനറല് ബോഡി യോഗത്തിലാണ് ഈ തിരഞ്ഞെടുപ്പ് നടന്നത്. യുക്മ ദേശീയ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ യോഗത്തിന്റെ ഉദ്ഘാടനം നിര്വഹിച്ചു.
യോഗത്തില് റീജിയണല് ജനറല് സെക്രട്ടറി ജിപ്സണ് തോമസ് പങ്കെടുത്ത ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങള്ക്കും സംഘടനാ പ്രതിനിധികള്ക്കും സ്വാഗതം ആശംസിച്ചു. മുന് ദേശീയ പ്രസിഡണ്ടുമാരായ വര്ഗീസ് ജോണ്, മനോജ് കുമാര് പിള്ള, ദേശീയ വക്താവ് അഡ്വ. എബി സെബാസ്റ്റ്യന്, ദേശീയ സമിതി അംഗം ഷാജി തോമസ് എന്നിവര് പുതിയ നേതൃത്വത്തിന് ആശംസകള് നേര്ന്നു. ജിപ്സണ് തോമസ് 2022-25 കാലയളവിന്റെ പ്രവര്ത്തന റിപ്പോര്ട്ടും ട്രഷറര് ശ്രീ സനോജ് ജോസ് സാമ്പത്തിക റിപ്പോര്ട്ടും അവതരിപ്പിച്ചു. യുക്മ ഇലക്ഷന് കമ്മീഷന് അംഗം ശ്രീ മനോജ് കുമാര് പിള്ളയുടെ മേല്നോട്ടത്തില് നടന്ന തിരഞ്ഞെടുപ്പില് പുതിയ ഭാരവാഹികള് ഐക്യകണ്ഠേന തെരഞ്ഞെടുക്കപ്പെട്ടു:
2025 - 2027 കാലയളവിലേക്കുള്ള ഭാരവാഹികള്
ദേശീയ സമിതി അംഗം - സുരേന്ദ്രന് ആരക്കോട്ട് (DMA, ഡാര്ട്ഫോര്ഡ്; മുന് റീജിയന് പ്രസിഡന്റ്)
പ്രസിഡന്റ് - ജിപ്സണ് തോമസ് (MARS, റെഡ്ഹില്; മുന് റീജിയന് ജനറല് സെക്രട്ടറി) ജനറല് സെക്രട്ടറി - സാംസണ് പോള് (MCH, ഹോര്ഷം, മുന് വള്ളംകളി കോഓര്ഡിനേറ്റര്).ട്രഷറര് - തേജു മാത്യൂസ് (CMC, ക്രോളി; ക്രോളി മലയാളി കമ്മ്യൂണിറ്റി പ്രസിഡന്റ്)
വൈസ് പ്രസിഡന്റുമാര് - സനോജ് ജോസ് (SEEMA, ഈസ്റ്റ് ബോണ്), ശാരിക അമ്പിളി (KCWA, ക്രോയ്ഡന്) ജോയിന്റ് സെക്രട്ടറിമാര് - സുനോജ് ശ്രീനിവാസ് (BMA, ബ്രൈട്ടണ്), ഡാഫിനി എല്ദോസ് (MAP, പോര്ട്സ്മൗത്ത്. സ്പോര്ട്സ്, സാംസ്കാരിക, സാമൂഹ്യ മേഖലാ കോഓര്ഡിനേറ്റര്മാര് ഉള്പ്പെടെയുള്ള ഓരോ വിഭാഗത്തിനും പുതിയ കോഓര്ഡിനേറ്റര്മാരെ തിരഞ്ഞെടുത്തു.
കോഓര്ഡിനേറ്റര്മാര്
പബ്ലിക് റിലേഷന്സ് ഓഫീസര് - എറിക്സണ് ജോസഫ് (CMC), ക്രോളി. ആര്ട്സ് കോഓര്ഡിനേറ്റര്..- മെബി മാത്യു (CKH), ഹോര്ഷം.സ്പോര്ട്സ് കോഓര്ഡിനേറ്റര് - ബെര്വിന് ബാബു (HUM), ഹേവാര്ഡ്സ് ഹീത്ത്. ചാരിറ്റി കോഓര്ഡിനേറ്റര് - ബൈജു ശ്രീനിവാസ് (HMA), ഹേവാര്ഡ്സ്ഹീത്ത്. നഴ്സസ് ഫോറം കോഓര്ഡിനേറ്റര് - റെനോള്ഡ് മാനുവേല് (DMA), ഡാര്ട്ഫോര്ഡ്. യൂത്ത് കോഓര്ഡിനേറ്റര് - അലന് ജേക്കബ് (CKH), ഹോര്ഷം. വള്ളംകളി കോഓര്ഡിനേറ്റര് - ലിറ്റോ കോരൂത്ത് (CKA), കാന്റര്ബറി. വിമെന്സ് ഫോറം കോഓര്ഡിനേറ്റര്- മോളി മാര്ക്കോസ് (GMCA), ഗില്ഡ്ഫോര്ഡ്. യുക്മ ന്യൂസ് കോഓര്ഡിനേറ്റര് - ജോണ്സണ് മാത്യു (AMA), ആഷ്ഫോര്ഡ്. സോഷ്യല് മീഡിയ കോഓര്ഡിനേറ്റര്- അനില് സെബാസ്റ്റ്യന് (MARC), റെഡ്ഡിങ്.
പുതിയ ഭരണസമിതി റീജിയനിലെ മുഴുവന് അംഗ അസോസിയേഷനുകളോടും ഇതുവരെ കിട്ടിയ സഹകരണത്തിന് നന്ദി അറിയിച്ചതോടൊപ്പം തുടര്ന്ന് വരാനിരിക്കുന്ന എല്ലാ പരിപാടികളിലും തികഞ്ഞ പങ്കാളിത്തം അഭ്യര്ത്ഥിക്കുന്നതായി അറിയിച്ചു . 2025 ഫെബ്രുവരി 22-ന് ബര്മിംഗ്ഹാമില് നടക്കാനിരിക്കുന്ന ദേശീയ ജനറല് ബോഡി യോഗത്തില് കൂടുതല് പ്രതിനിധികളുടെ പങ്കാളിത്തത്തിന് യോഗം ആഹ്വാനം ചെയ്തു. പുതിയ ജനറല് സെക്രട്ടറി സാംസണ് പോള്, യോഗത്തില് പങ്കെടുത്ത എല്ലാവര്ക്കും നന്ദി അറിയിച്ച് യോഗം സമാപിച്ചു.
സൗമ്യത മുഖമുദ്രയാക്കിയ രണ്ട് ആളുകള് പ്രസിഡന്റും ജനറല് സെക്രട്ടറിയുമായി തെരഞ്ഞെടുക്കപ്പെട്ടപ്പോള് യുക്മ പോലെ ബൃഹത്തായ ഒരു സംഘടനയെ ഇവരെങ്ങനെ മുന്നോട്ട് നയിക്കുമെന്ന് ചിലരെങ്കിലും നെറ്റിചുളിച്ചിട്ടുണ്ട്. എന്നാല് കഴിഞ്ഞ രണ്ടര വര്ഷക്കാലം യാതൊരു പരാതിയ്ക്കുമിട നല്കാതെ ഒരു ഭരണസമിതിയുടെ കാലയിളവില് ആദ്യമായി മൂന്ന് കലാമേളയും മൂന്ന് വള്ളംകളിയും വിജയകരമായി പൂര്ത്തീകരിച്ച് ചരിത്രം സൃഷ്ടിച്ച് കാലാവധി പൂര്ത്തിയാക്കി സ്ഥാനമൊഴിയാന് തയ്യാറെടുക്കുകയാണ് ഡോ. ബിജു പെരിങ്ങത്തറയുടേയും ശ്രീ. കുര്യന് ജോര്ജിന്റെയും നേതൃത്വത്തിലുള്ള എട്ടാമത് യുക്മ ദേശീയ കമ്മറ്റി. ഇരുവര്ക്കുമൊപ്പം ഊര്ജ്ജ്വസ്വലനായ ട്രഷറര് ഡിക്സ് ജോര്ജ് കൂടി ചേര്ന്ന് ഒറ്റക്കെട്ടായി പ്രവര്ത്തിച്ച ഭരണസമിതി ആദ്യമായി അഞ്ചക്ക സംഖ്യ നീക്കിയിരുപ്പോടെയാണ് സ്ഥാനമൊഴിയുന്നതെന്ന പ്രത്യേകത കൂടിയുണ്ട്. 2019ല് തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി കാലാവധി പൂര്ത്തീകരിച്ചുവെങ്കിലും കോവിഡ് മൂലം തെരഞ്ഞെടുപ്പ് നടന്നത് 2022 ജൂണ് 22നാണ്. രണ്ട് വര്ഷക്കാലം കൂടുമ്പോള് നടക്കേണ്ട യുക്മ തെരഞ്ഞെടുപ്പ്, പുതിയതായി നിലവില് വന്ന ഭരണഘടന നിഷ്കര്ഷിക്കുന്നതനുസരിച്ച് നടത്തുന്നതിനായി 2024 മെയ് മാസം ചേര്ന്ന ആനുവല് ജനറല് ബോഡിയുടെ പ്രത്യേക അനുമതിയോടെയാണ് കാലാവധി രണ്ടര വര്ഷമായി മാറ്റിയെടുത്തത്. ഷീജോ വര്ഗ്ഗീസ്, ലീനുമോള് ചാക്കോ (വൈസ് പ്രസിഡന്റുമാര്), പീറ്റര് താണോലില്, സ്മിതാ തോട്ടം (ജോ. സെക്രട്ടറിമാര്) അബ്രാഹം പൊന്നുംപുരയിടം (ജോ. ട്രഷറര് എന്നിവരായിരുന്നു മറ്റ് ഭാരവാഹികളും റീജണല് പ്രസിഡന്റുമാരും നാഷണല് എക്സിക്യുട്ടീവ് കമ്മറ്റി അംഗങ്ങളും കമ്മറ്റികളില്ലാത്ത റീജണുകളിലെ കോര്ഡിനേറ്റേഴ്സുമടങ്ങുന്ന 27 അംഗ ദേശീയ ഭരണസമിതിയാണ് നേതൃത്വത്തിന് കരുത്ത് പകര്ന്നത്.
യുക്മയുടെ ചരിത്രത്തില് ഏറ്റവും ചലനാത്മകവും വിജയകരവുമായി പ്രവര്ത്തിച്ച ഈ കമ്മിറ്റി ശ്രദ്ധേയമായ പല പരിപാടികളും സംഘടിപ്പിക്കുകയുണ്ടായി. യു.കെ മലയാളി സമൂഹത്തിലെ കഴിവുറ്റ കലാകാരന്മാരുടെ കഴിവുകള് പ്രകടിപ്പിക്കുന്നതിനും സമൂഹത്തിനുള്ളില് ഐക്യബോധം വളര്ത്തുന്നതിനും വേദിയൊരുക്കി കേരളീയ കലകളുടെയും സാഹിത്യത്തിന്റെയും സംസ്കാരത്തിന്റെയും ഉജ്ജ്വലമായ ആഘോഷമായ യുക്മ ദേശീയ കലാമേള 2022, 2023, 2024 വര്ഷങ്ങളില് ചെല്റ്റന്ഹാമില് സംഘടിപ്പിക്കപ്പെട്ടതിന് യു.കെയിലുടനീളമുള്ള മലയാളികളുടെ അഭൂതപൂര്വമായ പങ്കാളിത്തമാണ് ലഭിച്ചത്. കോവിഡ് കാലത്തെ രണ്ട് ഓണ്ലൈന് കലാമേള ഉള്പ്പെടെ തുടര്ച്ചയായ പതിനഞ്ച് കലാമേളകളാണ് ഇതിനോടകം യുക്മ സംഘടിപ്പിച്ചത്. കേരളത്തിന്റെ പരമ്പരാഗത വള്ളംകളിയുടെ ചൈതന്യം ബ്രിട്ടണിലേയ്ക്ക് കൊണ്ടുവന്ന കേരളാ പൂരം എന്ന പേരില് നടത്തപ്പെടുന്ന വള്ളംകളി മത്സരം ഈ ഭരണസമിതിയുടെ മൂന്ന് വര്ഷവും ഷെഫീല്ഡിലെ മാന്വേഴ്സ് തടാകത്തില് നടത്തപ്പെടുകയുണ്ടായി. യൂറോപ്പിലെ മലയാളികള്ക്കിടയില് ഏറ്റവും വലിയ ജനക്കൂട്ടത്തെ ആകര്ഷിക്കുന്ന പരിപാടി എന്ന നിലയില് പ്രവാസി മലയാളികള്ക്കിടയില് സാംസ്കാരിക ബന്ധം ശക്തിപ്പെടുത്തുന്ന കേരളാ പൂരം കേരളത്തിന്റെ ഉത്സവ പാരമ്പര്യങ്ങളുടെ സത്തയെ ഉള്ക്കൊള്ളിച്ചു നടത്തപ്പെടുന്നതായി.
മൂന്ന് തവണയും നടന്ന കേരളാപൂരം വള്ളംകളി പരിപാടികള്ക്ക് മുന്നിര സിനിമാതാരങ്ങളെയാണ് അതിഥികളായെത്തിച്ചത്. 2022 ആഗസ്റ്റ് 27 ന് നടന്ന നാലാമത് യുക്മ കേരളപൂരം വള്ളംകളിയ്ക്ക് സുപ്രസിദ്ധ സിനിമ താരം ഉണ്ണി മുകുന്ദന്, സംവിധായകന് വിഷ്ണു മോഹന്, ചലച്ചിത്ര പിന്നണി ഗായിക മാളവിക അനില്കുമാര്, മാസ്റ്റര് ഷെഫ് സുരേഷ് പിള്ള എന്നിവരുടെ സാന്നിദ്ധ്യം പരിപാടിയെ കൂടുതല് ആകര്ഷകമാക്കി. 2023ലെ അഞ്ചാമത് വള്ളംകളിയ്ക്ക് മലയാളത്തിന്റെ പ്രിയതാരങ്ങള് ജോജു, ചെമ്പന് വിനോദ്, കല്യാണി പ്രിയദര്ശന് എന്നിവരോടൊപ്പം പ്രശസ്ത യുട്യൂബര് സുജിത് ഭക്തന്, ഗായകന് അഭിജിത് കൊല്ലം എന്നിവരും വിശിഷ്ടാതിഥികളായിരുന്നു. 2024ലെ ആറാമത് യുക്മ കേരളപൂരം വള്ളംകളിയ്ക്ക് പ്രശസ്ത നടിയും ദേശീയ അവാര്ഡ് ജേതാവുമായ സുരഭി ലക്ഷ്മി സെലിബ്രിറ്റി ഗസ്റ്റായി പങ്കെടുത്തു.
യുക്മ കലാമേളകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജനപങ്കാളിത്തത്തോടെയാണ് ചെല്ട്ടന്ഹാം മൂന്ന് തവണയും വേദിയായത്. 2022 നവംബര് 5 ന് നടന്ന ദേശീയ കലാമേളയില് പ്രശസ്ത സിനിമ താരം നരെയ്ന്, ലണ്ടന് ഇന്ത്യന് എംബസി കോണ്സുലര് സുഭാഷ് പിള്ള എന്നിവര് വിശിഷ്ടാതിഥികളായിരുന്നു. 2 വര്ഷത്തെ ഓണ്ലൈന് കലാമേളകള്ക്ക് ശേഷം നടന്ന കലാമേളയെ യുകെ മലയാളി സമൂഹം ഏറെ ആവേശത്തോടെയാണ് വരവേറ്റത്. 2023 നവംബര് 4ന് നടന്ന ദേശീയ കലാമേള മത്സരാര്ത്ഥികളുടെ ബാഹുല്യം കാരണം വെളുപ്പിന് 3 മണി വരെ നീണ്ടപ്പോള് ഫല പ്രഖ്യാപനവും സമ്മാന വിതരണവും പൂര്ത്തിയാക്കുവാന് കഴിയാതെ അവസാനിപ്പിക്കേണ്ടി വന്നു. തുടര്ന്ന് 05/11/2023 ല് ഫെയ്സ്ബുക്ക് ലൈവിലൂടെ ദേശീയ കലാമേളയുടെ ഫലപ്രഖ്യാപനം നടത്തുകയും ഒരു മാസത്തിനകം വിജയികള്ക്ക് സര്ട്ടിഫിക്കറ്റുകളും സമ്മാനവും വിതരണം ചെയ്യുമെന്നും അറിയിച്ചു. കലാമേളയുടെ സമ്മാന വിതരണം 25/11/2023 ശനിയാഴ്ച കവന്ട്രിയില് വെച്ച് നടത്തി മുഖ്യാതിഥിയായി ശ്രീ.തോമസ് ചാഴിക്കാടന് എം.പിയെ പങ്കെടുപ്പിച്ച് ഗംഭീരമാക്കി. 2024 നവംബര് 2 ന് ചെല്റ്റന്ഹാമിലെ ക്ളീവ് സ്കൂളില് വെച്ച് നടന്ന പതിനഞ്ചാമത് ദേശീയ കലാമേള ഒരു ചരിത്ര വിജയമായി. യു.കെ മലയാളികളുടെ അഭിമാനമായി മാറിയ സോജന് ജോസഫ് എം.പി കലാമേളയുടെ മുഖ്യാതിഥിയായി എത്തിയപ്പോള് പ്രശസ്ത നടി ദുര്ഗ കൃഷ്ണ സെലിബ്രിറ്റി ഗസ്റ്റായി എത്തി. റീജിയണല് കലാമേളകളില് വിജയികളായ അറുന്നൂറോളം കലാകാരന്മാരും കലാകാരികളും ആറ് സ്റ്റേജുകളിലായി അരങ്ങേറിയപ്പോള് അതൊരു ചരിത്ര വിജയമായി മാറുകയായിരുന്നു.
2022 സെപ്റ്റംബര് 8ന് വിട പറഞ്ഞ എലിസബത്ത് രാജ്ഞിയോടുള്ള ആദരസൂചകമായി സെപ്റ്റംബര് 15 ന് യുക്മ ഭാരവാഹികള് ബക്കിംങ്ഹാം പാലസിലെത്തി പുഷ്പചക്രം സമര്പ്പിച്ചു.
2022 ഒക്ടോബര് 9 ന് കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന് പങ്കെടുത്ത ലോക കേരള സഭ - ലണ്ടന് റീജിയണല് സമ്മേളനത്തിലും പൊതുയോഗത്തിലും പരിപാടിയുടെ ഓര്ഗനൈസിംഗ് കമ്മിറ്റി ചെയര്മാന് കൂടിയായ യുക്മ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറയുടെ നേതൃത്വത്തില് യുക്മ ദേശീയ സമിതിയിലെ അംഗങ്ങള് പങ്കെടുത്തു. 2024 ജൂണ് 13 മുതല് 15 വരെ തിരുവനന്തപുരത്ത് വെച്ച് നടന്ന ലോക കേരള സഭയില് യുക്മ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറയ്ക്ക് പങ്കെടുക്കുവാന് അവസരം ലഭിച്ചത് യുക്മ യു കെ മലയാളികള്ക്കിടയില് നടത്തുന്ന പ്രവര്ത്തനങ്ങള്ക്ക് ലഭിച്ച അംഗീകാരമാണ്. യുക്മ ജനറല് കൗണ്സില് അംഗങ്ങളായ സി.എ ജോസഫ്, ഷൈമോന് തോട്ടുങ്കല് എന്നിവരും നാലാം ലോക കേരള സഭയില് പങ്കെടുത്തിരുന്നു.
യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തില്, കേരളത്തിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്ത്തനങ്ങളുടെ ഭാഗമായി മുണ്ടക്കയം കൂട്ടിക്കലില് നിര്മ്മിച്ച് നല്കിയ 2 വീടുകളുടെ താക്കോല് ദാനം 2023ല് ബഹുമാനപ്പെട്ട മന്ത്രി ശ്രീ. വി.എന്. വാസവന് നിര്വ്വഹിച്ചു. പ്രസ്തുത ചടങ്ങില് യുക്മ ചാരിറ്റി ഫൗണ്ടേഷന് ട്രസ്റ്റികളായ അഡ്വ. എബി സെബാസ്റ്റ്യന്, ഷാജി തോമസ് എന്നിവര് പങ്കെടുത്തു.
2023 ജനുവരി 8 മുതല് 10 വരെ ഇന്ഡോറില് വെച്ച് നടന്ന പ്രവാസി ഭാരതീയ ദിവസില് യുക്മ പ്രതിനിധിയായി അഡ്വ. എബി സെബാസ്റ്റ്യന് പങ്കെടുത്തു.
കോവിഡ് കാലഘട്ടത്തില് പ്രധാനമായും യുക്മയുടെ ശ്രമഫലമായി വന്ദേ ഭാരത് മിഷന്റെ ഭാഗമായി ആരംഭിച്ച ലണ്ടന് - കൊച്ചി റൂട്ടിലെ വിമാന സര്വ്വീസുകള് നിര്ത്തുന്നതിനുള്ള തീരുമാനമെടുക്കുമ്പോള് അതിനെ പ്രതിരോധിക്കുന്നതിന് യുക്മ മുന്നിരയില് തന്നെയുണ്ടായിരുന്നു. 2023ല് സര്വീസുകള് പുന:സ്ഥാപിക്കണമെന്നുള്ള യുക്മയുടെ നിവേദനം കേന്ദ്ര സഹമന്ത്രി ശ്രീ. വി. മുരളീധരന് വഴി പ്രധാനമന്ത്രി, വ്യോമയാന മന്ത്രി, വിദേശകാര്യ മന്ത്രി എന്നിവര്ക്ക് സമര്പ്പിച്ചു. 2025ല് ലണ്ടനില് നിന്നും കൊച്ചിയിലേക്കുള്ള എയര് ഇന്ത്യ വിമാന സര്വ്വീസ് നിര്ത്തലാക്കുന്നതിനെതിരെയുള്ള യു കെ മലയാളികളുടെ പ്രതിഷേധം എയര് ഇന്ത്യയേയും വ്യോമയാന മന്ത്രാലയത്തേയും അറിയിക്കുകയുണ്ടായി. യുക്മ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ ശ്രീ. സോജന് ജോസഫ് എം.പിയോടൊപ്പം ബ്രിട്ടീഷ് വ്യോമയാന മന്ത്രി മൈക്ക് കെയ്നെ നേരില് കണ്ട് ബ്രിട്ടനില് നിന്നും കേരളത്തിലേക്ക് നേരിട്ടുള്ള വിമാന സര്വീസുകള് തുടങ്ങേണ്ടതിന്റെ ആവശ്യകത അറിയിക്കുകയുണ്ടായി.
ഈ ഭരണസമിതിയുടെ കാലയളവിനുള്ളില് യുകെ മലയാളി സമൂഹത്തില് നിന്നും ഒട്ടനവധിയാളുകള് നമ്മളെ വേര് പിരിഞ്ഞു. ഇതില് പല മരണങ്ങളും പ്രസ്തുത കുടുംബങ്ങളെ നിരാലംബരാക്കിയെന്നതാണ് സത്യം. ഈ കുടുംബാംഗങ്ങളുടെയും പ്രാദേശിക അസ്സോസ്സിയേഷനുകളുടെയും അഭ്യര്ത്ഥന അനുസരിച്ച് യുക്മ നടത്തിയ ചാരിറ്റി അപ്പീലിലൂടെ 22 കുടുംബങ്ങളെയാണ് ഇതുവരെയും യു.കെയിലെ സുമനസ്സുകളുടെ പിന്തുണയോടെ സഹായിക്കുവാന് സാധിച്ചത്. യുക്മ ചാരിറ്റി അപ്പീലുകള്ക്ക് യുകെ മലയാളി സമൂഹം നല്കി വരുന്ന നിര്ലോഭമായ സഹകരണത്തിലൂടെ ഏകദേശം രണ്ടര ലക്ഷത്തോളും പൗണ്ടിന്റെ സഹായമാണ് ഈ അവസരത്തില് ചെയ്തത്.
യുക്മ യൂത്തിന്റെ ആഭിമുഖ്യത്തില് നടന്ന കരിയര് ഗൈഡന്സ് ഓണ്ലൈന് സെമിനാറുകള് ഏറെ ശ്രദ്ധയാകര്ഷിച്ചതാണ്. മെഡിക്കല്, ഡന്റല്, ഗ്രാമര് സ്കൂള്, എഞ്ചിനീയറിംഗ് & ഐ.ടി എന്നീ വിഷയങ്ങളെ അധികരിച്ച് നടന്ന സെമിനാറുകള് വളരെയധികം ആളുകളുടെ പ്രശംസകള് നേടിക്കഴിഞ്ഞു. കരിയര് ഗൈഡന്സിന്റെ സെഷന് ഫെയ്സ്ബുക്ക്, സൂം എന്നിവയിലാണ് നടത്തപ്പെട്ടത്. യുക്മയുടെ സഹകരണത്തോടെ ട്യൂട്ടര് വേവ്സ്, ട്യൂട്ടേഴ്സ് വാലി എന്നിവര് നടത്തിയ വിദ്യാഭ്യാസ അവബോധ സെമിനാറുകള് സ്കൂള്, കോളേജ് വിദ്യാര്ത്ഥികള്ക്കും മാതാപിതാക്കള്ക്കും ഏറെ പ്രയോജനകരമായിരുന്നു. യുക്മ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ, ജോ. സെക്രട്ടറി സ്മിത തോട്ടം, റെയ്മോള് നിധീരി, നോര്ഡി ജേക്കബ്ബ് എന്നിവര് ഈ വെബ്ബിനാറുകള്ക്ക് നേതൃത്വം നല്കി.
അന്തരിച്ച മുന് മുഖ്യമന്ത്രി ഉമ്മന് ചാണ്ടിയോടുള്ള യുക്മയുടെ ആദരം അറിയിക്കുന്നതിനായി 05/08/2023 ല് ഷീജോ വര്ഗ്ഗീസ്, അബ്രാഹം പൊന്നുംപുരയിടം, അഡ്വ. എബി സെബാസ്റ്റ്യന്, ജിജോ മാധവപ്പള്ളി, ബൈജു തിട്ടാല, ഷൈമോന് തോട്ടുങ്കല്, അഡ്വ. ജോബി പുതുക്കുളങ്ങര എന്നിവര് പുതുപ്പള്ളിയിലെ അദ്ദേഹത്തിന്റെ കല്ലറ സന്ദര്ശിക്കുകയും പുഷ്പചക്രം അര്പ്പിക്കുകയും ചെയ്തു.
ചാള്സ് രാജാവ് 14/11/2023 ല് ബക്കിംഗ്ഹം പാലസില് നടത്തിയ ഗാര്ഡന് പാര്ട്ടിയില് യുക്മ നഴ്സസ് ഫോറത്തെ പ്രതിനിധീകരിച്ച് യുക്മ ജോയിന്റ് സെക്രട്ടറി സ്മിത തോട്ടം, മുന് ജോയിന്റ് സെക്രട്ടറിയും യു.എന്.എഫ് അഡൈ്വസറുമായ സാജന് സത്യന് എന്നിവര് പങ്കെടുത്തു. 11/05/2024 യു.എന്.എഫ് അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷച്ചടങ്ങ് നോട്ടിങ്ഹാമില് വച്ച് അതിമനോഹരമായി നടത്തപ്പെട്ടു. ഒ.ഇ.ടി പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് ഒ.ഇ.ടി എക്സാം ബോര്ഡ്, എന്.എച്ച്. എസ് ഇംഗ്ളണ്ട് എന്നിവര് നടത്തുന്ന അന്വേഷണങ്ങള്ക്കും തുടര് നടപടികള്ക്കും യുക്മയുടെ സഹകരണം തേടുകയുണ്ടായി. ഈ അന്വേഷണത്തില് ഉള്പ്പെടുന്നവര്ക്ക് ആവശ്യമായ സഹായങ്ങളും പിന്തുണയും യുക്മ നല്കിയിരുന്നു. യുക്മ നഴ്സസ് ഫോറം നഴ്സിങ് മേഖലയിലെ വിദഗ്ദരുടെ സഹകരണത്തോടെ നഴ്സിങ് രംഗത്തെ വിവിധ വിഷയങ്ങളെ അധികരിച്ച് നടത്തിയ വെബിനാറുകള് ഈ മേഖലയില് ജോലി ചെയ്യുന്ന നിരവധിയാളുകള്ക്ക് പ്രയോജനകരമായിരുന്നു. സോണിയാ ലൂബി, മിനിജ ജോസഫ്, ഷൈനി ബിജോയ് എന്നിവരാണ് ഇതിന് നേതൃത്വം നല്കിയിരുന്നത്.
അഞ്ചര ലക്ഷത്തിലധികം ആരോഗ്യപ്രവര്ത്തകര് അംഗങ്ങളായുള്ള ആര്സി.എന് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില് മല്സരിച്ച ബിജോയ് സെബാസ്റ്റ്യന്റെ പ്രചരണത്തില് അദ്ദേഹത്തിന്റെ അഭ്യര്ത്ഥന മാനിച്ച്, യുക്മ ക്രിയാത്മകമായ നേതൃത്വം നല്കി. വാശിയേറിയ തിരഞ്ഞെടുപ്പില് തിളക്കമാര്ന്ന വിജയം കൈവരിച്ച ബിജോയ് സെബാസ്റ്റ്യന് മുഴുവന് യു.കെ മലയാളികളുടെയും അഭിമാനമായി. ആര്സി.എന് മിഡ്ലാന്റ്സ് ബോര്ഡിലേക്ക് നടന്ന തിരഞ്ഞെടുപ്പില് മത്സരിച്ച ലെസ്റ്റര് കേരള കമ്മ്യൂണിറ്റിയംഗം ബ്ലെസ്സി ജോണിന്റെ തിരഞ്ഞെടുപ്പ് ക്യാംപയിനും യുക്മ പിന്തുണ നല്കി. ബ്ലെസിയും തിരഞ്ഞെടുപ്പില് തിളക്കമാര്ന്ന വിജയം കൈവരിച്ചു.
ദേശീയ കായികമേളകള് 2023ല് നൈനീറ്റണിലും 2024ല് സട്ടന് കോള്ഡ് ഫീല്ഡിലും വിജയകരമായി സംഘടിപ്പിക്കപ്പെട്ടു.
ലൈഫ് ലൈന് പ്രൊട്ടക്ട് ലിമിറ്റഡിന്റെ സഹകരണത്തോടെ യുക്മ സംഘടിപ്പിച്ച ബംബര് ടിക്കറ്റ് സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് നവംബര് 2 ന് ദേശീയ കലാമേള വേദിയില് വെച്ച് നടത്തി. ഒന്നാം സമ്മാനമായ പതിനായിരം പൗണ്ട് റെഡിച്ചിലെ സുജിത് തോമസിനും രണ്ടാം സമ്മാനമായ ഒരു പവന് സ്വര്ണ്ണം ബ്രിസ്റ്റോളിലെ കെവിന് എബ്രഹാമിനും ലഭിച്ചു. കൂടാതെ എട്ട് റീജിയണുകളിലും ഒരു ഗ്രാം സ്വര്ണനാണയം സമ്മാനമായി നല്കുകയുണ്ടായി.സമ്മാനാര്ഹര്ക്ക് നവംബര് 16 ന് ഡര്ബിയില് വെച്ച് സമ്മാനങ്ങള് വിതരണം ചെയ്തു.
2024 ജൂലൈ 30 ന് സമാനതകളില്ലാത്ത ദുരന്തത്തിന് ഇരയായ വയനാട്ടിലെ മുണ്ടക്കൈ, ചൂരല്മല പ്രദേശങ്ങളിലെ ദുരിതബാധിതര്ക്ക് കൈത്താങ്ങാകുവാന് യുക്മയുടെയും യുക്മ ചാരിറ്റിയുടെയും അഭ്യര്ത്ഥനകള് മാനിച്ച് യുകെ മലയാളികള് നല്കിയത് 10567.76 പൗണ്ടാണ്. ദുരന്തബാധിത പ്രദേശങ്ങളുടെ പുനര് നിര്മ്മാണ പ്രവര്ത്തനങ്ങള് സംബന്ധിച്ച് ഇനിയും കൃത്യമായ രൂപരേഖ തായ്യാറാകാത്തതിനാല് ഈ തുക യുക്മ അക്കൗണ്ടില് സൂക്ഷിച്ചിരിക്കുകയാണ്.
ക്ളബ്ബ് മില്യണയര് കൊച്ചിയുമായി ചേര്ന്ന് സെപ്റ്റംബര് അവസാന വാരം യു കെയിലെ 6 പ്രധാന നഗരങ്ങളില് ബിസിനസ്സ് മീറ്റുകള് സംഘടിപ്പിച്ചു. ബര്മിംഗ്ഹാം, മാഞ്ചസ്റ്റര്, കവന്ട്രി, നോട്ടിംഗ്ഹാം, ഗ്ലോസ്റ്റര്, മില്ട്ടന് കെയ്ന്സ് എന്നിവിടങ്ങളില് നടന്ന മീറ്റുകള് വിജയകരമായിരുന്നു. സഞ്ജീവനി ഹെല്ത്ത് കെയറുമായി ചേര്ന്ന് ചെല്റ്റന്ഹാമില് സംഘടിപ്പിച്ച മീറ്റ് ഏറെ ശ്രദ്ധിക്കപ്പെട്ടു.
വളരെ മനോഹരമായി തയ്യാറാക്കിയ മള്ട്ടി കളര് യുക്മ കലണ്ടര് - 2025 വിതരണത്തിനായി 2024 ഡിസംബര് പകുതിയോട് കൂടി റീജിയണുകളുടെ നേതൃത്വത്തില് അംഗ അസ്സോസ്സിയേഷനുകളില് എത്തിക്കുവാന് കഴിഞ്ഞു. ഓണ്ലൈനില് രജിസ്റ്റര്ചെയ്തവര്ക്ക് പോസ്റ്റല് വഴി അയച്ച് നല്കുകയും ചെയ്തു.
പെരുമാറ്റത്തിലെ വിനയവും ലാളിത്യവും സൗമ്യതയും കൊണ്ട് ഏവരുടേയും അംഗീകാരവും പിന്തുണയും ആര്ജ്ജിച്ച പ്രവര്ത്തനശൈലിയായിരുന്നു ഡോ. ബിജു പെരിങ്ങത്തറയും ശ്രീ. കുര്യന് ജോര്ജും പിന്തുടര്ന്നത്. എല്ലാവരെയും ഉള്ക്കൊള്ളുന്ന ഇരുവരുടേയും സമീപനത്തിന് യു.കെ മലയാളി സമൂഹത്തിലും അംഗഅസോസിയേഷനുകള്ക്കിടയിലും വലിയ അംഗീകാരമാണ് ലഭിച്ചത്. ഈ ഭരണസമിതിയുടെ കാലത്തുടനീളം, എല്ലാ വിഭാഗങ്ങളില് പെടുന്നവരെ കേള്ക്കുകയും അര്ഹമായ പ്രാതിനിധ്യം നല്കുകയും ചെയ്യുന്നുവെന്ന് അവര് ഉറപ്പാക്കി. ഈ കമ്മറ്റിയുടെ ഭരണകാലത്ത് സംഘടനയ്ക്കുള്ളില് ഐക്യം വളര്ത്തുകയും വ്യാപകമായ പൊതുജന പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയും ചെയ്തത്, യുക്മയെ കൂടുതല് ഊര്ജ്ജസ്വലവും സ്വീകാര്യവുമാക്കി. പരസ്പര സഹകരണം, ഐക്യം, സാംസ്കാരിക പ്രവര്ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നിങ്ങനയുള്ള അവരുടെ പ്രതിബദ്ധത ഈ ഭരണസമിതിയുടെ എല്ലാ പ്രവര്ത്തനങ്ങളിലും പ്രകടമായിരുന്നു. ഇതേ സമയം തന്നെ യുക്മയുടെ മൂല്യങ്ങള് ഉയര്ത്തിപ്പിടിക്കാനുള്ള ദൃഢനിശ്ചയത്താല് അവരുടെ നേതൃത്വ ശൈലി അടയാളപ്പെടുത്തിയിരിക്കുന്നു.
യുക്മ എന്ന സംഘടനയോടുള്ള അചഞ്ചലമായ പ്രതിബദ്ധതയ്ക്കും യു.കെയിലെ മലയാളി സമൂഹത്തിനായുള്ള അശ്രാന്ത സേവനത്തിനും സംഘടിപ്പിച്ച പരിപാടികളിലെ തകര്പ്പന് നേട്ടങ്ങള്ക്കും ഈ ദീര്ഘവീക്ഷണമുള്ള നേതാക്കന്മാരോടും അവരുടെ ടീമിനോടും യുക്മ ഏറെ കടപ്പെട്ടിരിക്കുന്നു. ഭാവിപ്രവര്ത്തനങ്ങളുമായി സംഘടന മുന്നോട്ട് പോകുമ്പോള്, ഈ വിജയകരമായ ഭരണസമിതിയുടെ പാരമ്പര്യം സംഘടനയ്ക്ക് ഏറെ പ്രചോദനവും മാതൃകയുമാവും. ഈ ഭരണസമിതിയുടെ കാലാവധി അവസാനിക്കുമ്പോള്, ഡോ. ബിജു പെരിങ്ങത്തറയും ശ്രീ. കുര്യന് ജോര്ജും ശ്രീ ഡിക്സ് ജോര്ജ്ജും ഒപ്പം അവരുടെ ടീമും സ്ഥാപിച്ച സുശക്തമായ ഒരു സംഘടനാ സംവിധാനം പുതിയ അധ്യായത്തിന്റെ തുടക്കം കുറിയ്ക്കുന്ന അടുത്ത ഭരണസമിതിയ്ക്ക് ശക്തമായ കരുത്ത് പകരും. ഇന്ന് സ്ഥാനമൊഴിയുന്ന ഡോ.ബിജു പെരിങ്ങത്തറയുടെ നേതൃത്വത്തിലുള്ള ഭരണസമിതിക്ക് യുകെ മലയാളി സമൂഹത്തിന്റെ പേരില് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
പ്രവാസ ലോകത്തെ ഏറ്റവും വലിയ മലയാളി സംഘടനയായ യുക്മയുടെ ഒന്പതാമത് ഭരണസമിതിയെ തെരഞ്ഞെടുക്കുന്നതിനുള്ള ദേശീയ പൊതുയോഗം ഇന്ന് ബര്മിംഗ്ഹാമിനടുത്ത് എര്ഡിംഗ്ടണില് വച്ച് നടക്കും. യുക്മയുടെ അംഗ അസോസിയേഷനുകളില്, മുന്കൂട്ടി അറിയിച്ചപ്രകാരം നിശ്ചിത സമയത്തിനുള്ളില് യുക്മ പ്രതിനിധി ലിസ്റ്റ് സമര്പ്പിച്ച നൂറ്റി നാല്പതോളം അസോസിയേഷനുകള്ക്ക് ആയിരിക്കും, രണ്ടുവര്ഷം കൂടുമ്പോള് നടക്കുന്ന ഈ ജനാധിപത്യ പ്രക്രിയയില് ഇത്തവണ പങ്കെടുക്കുവാന് അവസരം ലഭിക്കുന്നത്.
യുക്മ തിരഞ്ഞെടുപ്പ് കമ്മീഷന് അംഗങ്ങളായ കുര്യന് ജോര്ജ്, മനോജ് കുമാര് പിള്ള, അലക്സ് വര്ഗീസ് എന്നിവരായിരിക്കും തിരഞ്ഞെടുപ്പ് പ്രക്രിയക്ക് നേതൃത്വം നല്കുന്നത്. ദേശീയ തിരഞ്ഞെടുപ്പിന് മുന്നോടിയായി റീജിയണുകളില് ഫെബ്രുവരി 8 യോര്ക് ഷെയര് & ഹംമ്പര്, നോര്ത്ത് വെസ്റ്റ്, സൗത്ത് ഈസ്റ്റ് റീജിയണുകളിലും, ഫെബ്രുവരി 9 ഞായറാഴ്ച ഈസ്റ്റ് വെസ്റ്റ് & മിഡ്ലാന്ഡ്സ് റീജിയണിലും, ഫെബ്രുവരി 15 ശനിയാഴ്ച ഈസ്റ്റ് ആംഗ്ലിയ, സൗത്ത് വെസ്റ്റ് റീജിയണിലും ഭാരവാഹികളെ ഐകകണ്ഡേന തിരഞ്ഞെടുത്ത് റീജിയണല് തിരഞ്ഞെടുപ്പുകള് പൂര്ത്തിയാക്കിയിരുന്നു.
ബര്മിംഗ്ഹാമിലെ എര്ഡിംഗ്ടണില് രാവിലെ പത്തുമണിക്ക് നിലവിലുള്ള ഭരണസമിതിയുടെ അവസാന ദേശീയ നിര്വാഹകസമിതി യോഗം പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറയുടെ അദ്ധ്യക്ഷതയില് ചേരും. പന്ത്രണ്ട് മണിമുതല് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില് നിന്നും ബര്മിംഗ്ഹാമിലേക്ക്
എത്തിച്ചേരുന്ന യുക്മ പ്രതിനിധികള് ഉള്പ്പെടെ എല്ലാവരും ഭക്ഷണത്തിനായി പിരിയും.
ഉച്ചഭക്ഷണത്തിന് ശേഷം കൃത്യം ഒരുമണിക്ക് വാര്ഷിക പൊതുയോഗം ആരംഭിക്കും. ഭരണഘടനാ പ്രകാരമുള്ള നടപടികളായ വാര്ഷിക റിപ്പാേര്ട്ട്, വരവ് ചിലവ് കണക്കുകള് എന്നിവ അവതരിപ്പിച്ച് പാസാക്കി വാര്ഷിക പൊതുയോഗം അവസാനിപ്പിക്കുന്ന വിധമാണ് കാര്യപരിപാടികള് ക്രമീകരിച്ചിരിക്കുന്നത്. തുടര്ന്ന് അടുത്ത രണ്ടു വര്ഷത്തേക്കുള്ള യുക്മ ദേശീയ സാരഥികളുടെ തെരഞ്ഞെടുപ്പ് ചീഫ് ഇലക്ഷന് കമ്മീഷന് കുര്യന് ജോര്ജ്, കമ്മീഷണര്മാരായ മനോജ് പിള്ള, അലക്സ് വര്ഗീസ് എന്നിവരുടെ ചുമതലയില് നടക്കും.
യുക്മ സ്ഥാപിതമായ 2009-ല് സ്ഥാപക പ്രസിഡന്റായി വര്ഗീസ് ജോണ് തിരഞ്ഞെടുക്കപ്പെട്ടു. രണ്ടാമതൊരിക്കല് കൂടി വര്ഗീസ് ജോണ് യുക്മയെ നയിച്ചു. തുടര്ന്ന് വിജി കെ.പിയുടെ നേതൃത്വത്തില് കമ്മിറ്റി ഭരണസാരഥ്യമേറ്റെടുത്തു. വിജിയും രണ്ടാമതൊരിക്കല് കൂടി യുക്മയെ നയിക്കുകയുണ്ടായി. തുടര്ന്ന് ഫ്രാന്സീസ് മാത്യു കവളക്കാട്ട്, മാമ്മന് ഫിലിപ്പ്, മനോജ് കുമാര് പിള്ള എന്നിവരും യുക്മയുടെ കഴിഞ്ഞ പതിനഞ്ച് വര്ഷങ്ങളില് യുക്മയുടെ തേരോട്ടത്തിനെ മുന്നില് നിന്നും നയിച്ചു.
യു കെ യിലെ പ്രാദേശീക മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മ രൂപംകൊണ്ടതിന്റെ ക്രിസ്റ്റല് ഈയര് (പതിനഞ്ചാം വാര്ഷികം) ആഘോഷങ്ങള്ക്കിടയില് നടക്കുന്ന തെരഞ്ഞെടുപ്പ് എന്നനിലയില് 2025 ലെ ദേശീയ തെരഞ്ഞെടുപ്പ് തീര്ച്ചയായും ശ്രദ്ധേയമാകുന്നു. രാജ്യത്തിന്റെ പത്ത് മേഖലകളില്നിന്നായി ഏകദേശം നാനൂറില് പരം പ്രതിനിധികള് തങ്ങളുടെ ദേശീയ സാരഥികളെ തെരഞ്ഞെടുക്കുവാന് ഇന്ന് എത്തിച്ചേരും എന്ന് വിലയിരുത്തപ്പെടുന്നു. പൊതുയോഗ ഹാളിലേക്ക് പ്രവേശിക്കുവാന് യുക്മ പ്രതിനിധികള്ക്ക് മാത്രമേ അനുവാദം ഉണ്ടായിരിക്കുകയുള്ളൂ. പ്രതിനിധികള് ആവശ്യമെങ്കില് പ്രദര്ശിപ്പിക്കാന് ഫോട്ടോ പതിച്ച ഏതെങ്കിലും തരത്തിലുള്ള യു കെ തിരിച്ചറിയല് കാര്ഡ് കയ്യില് കരുതേണ്ടതാണ്. തെരഞ്ഞെടുപ്പ് പ്രക്രിയക്കിടയിലും, ചോദിക്കുന്ന പക്ഷം തിരിച്ചറിയല് കാര്ഡ് സമര്പ്പിക്കുവാന് പ്രതിനിധികള് ബാധ്യസ്ഥരാണ്.
പൊതുയോഗം നടക്കുന്ന വേദിയുടെ വിലാസം:
URC CHURCH
Holly lane
Erdington
B24 9JS.
സ്റ്റോക്ക് ഓണ് ട്രെന്റ്: കേരള രാഷ്ട്രീയത്തിലെ മഹാരഥന്മാരായിരുന്ന ഉമ്മന് ചാണ്ടിയുടെയും, പി റ്റി തോമസിന്റെയും സ്മരണാര്ത്ഥം ഓഐസിസി (യുകെ) സംഘടിപ്പിച്ച പ്രഥമ ഷട്ടില് ബാഡ്മിന്റന് ഡബിള്സ്
ടൂര്ണമെന്റ് ആവേശോജ്ജ്വലമായി. സ്റ്റോക് ഓണ് ട്രെന്റില് വച്ച് സംഘടിപ്പിച്ച ബാഡ്മിന്റണ് ടൂര്ണമെന്റ് രാഹുല് മാങ്കൂട്ടത്തില് എം എല് എ ഉദ്ഘാടനം ചെയ്തു.
ഷട്ടില് കളിച്ചു കൊണ്ട് ടൂര്ണമെന്റിന്റെ ഔപചാരിക ഉദ്ഘാടനം നിര്വ്വഹിച്ച രാഹുല് മാങ്കൂട്ടത്തിലിനെ വലിയ ആരവത്തോടെയാണ് കാണികള് ഏറ്റെടുത്തത്. രാഷ്ട്രീയ വേദികളിലും ജനസമൂഹത്തിലും തിളങ്ങുന്ന രാഹുല് തനിക്ക് കായിക രംഗത്തും ആവേശം വിതറാന് കഴിയുമെന്ന പ്രകടനമാണ് പുറത്തെടുത്തത്. നേരത്തെ, യു കെയിലെ വിവിധ ഭാഗങ്ങളില് നിന്നും എത്തിച്ചേര്ന്ന പ്രവര്ത്തകര് മുദ്രാവാക്യം വിളികളുമായി വലിയ ആവേശത്തോടെയാണ് രാഹുലിനെ സ്വീകരിച്ചത്.
ഓഐസിസി (യുകെ) നാഷണല് പ്രസിഡന്റ് ഷൈനു ക്ലെയര് മാത്യൂസ് ചടങ്ങില് അധ്യക്ഷത വഹിച്ചു. നീതു ജസ്റ്റിന്റെ ഈശ്വര പ്രാര്ത്ഥനയോടെ നാന്ദി കുറിച്ച ചടങ്ങുകള്ക്ക് നാഷണല് വക്താവ് റോമി കുര്യാക്കോസ് ആമുഖ പ്രസംഗവും,ജോയിന്റ് സെക്രട്ടറിയും ടൂര്ണമെന്റ് ചീഫ് കോര്ഡിനേറ്ററുമായ വിജീ കെ പി സ്വാഗതവും ആശംസിച്ചു. വര്ക്കിങ് പ്രസിഡന്റ് ബേബിക്കുട്ടി ജോര്ജ് ആശംസയും, സ്റ്റോക്ക് ഓണ് ട്രെന്റ് യൂണിറ്റ് പ്രസിഡന്റ് ജോഷി വര്ഗീസ് നന്ദിയും അര്പ്പിച്ചു സംസാരിച്ചു.
ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് ഐന അബിന്, എയ്ഞ്ചല് ഷെബിന്, എയ്ഞ്ചല് നെബു, ഒലിവിയ സന്തോഷ്, ലൗറ ഷെബിന് എന്നിവര് ചേര്ന്ന് അവതരിപ്പിച്ച 'വെല്ക്കം ഡാന്സ്' നയന മനോഹരമായി.
ഇന്റര്മീഡിയേറ്റ് കാറ്റഗറിയില് നടത്തിയ മെന്സ് ഡബിള്സില് ഉമ്മന്ചാണ്ടി മെമ്മോറിയല് കപ്പുയര്ത്തിയത് ജെറമി - അക്ഷയ് കൂട്ടുകെട്ടാണ്. വാശിയേറിയ ഇഞ്ചോടിച്ചു പോരാട്ടത്തില് രണ്ടാം സ്ഥാനം: സുദീപ് - അംഗത് കൂട്ടുകെട്ടും, മൂന്നാം സ്ഥാനം പ്രിന്സ് - ഷിന്റോ ജോഡിയും നേടിക്കൊണ്ട് ട്രോഫികളും, കാഷ് പ്രൈസുകളും കരസ്ഥമാക്കി.
40 വയസ്സിന് മുകളില് പ്രായമുള്ളവര്ക്കായി നടത്തിയ ബാഡ്മിന്റണ് ഡബിള്സ് ടൂര്ണ്ണമെന്റില് സുരേഷ് - ഡോണ് ടീം ചാമ്പ്യന്ന്മാരായി പി റ്റി തോമസ് മെമ്മോറിയല് ട്രോഫിയും കാഷ് പ്രൈസും കരസ്ഥമാക്കി. അത്യന്തം വാശിയേറിയ മത്സരത്തില് രണ്ടാം സ്ഥാനം പ്രകാശ് - സുഷില് കൂട്ടുകെട്ടും, മൂന്നാം സ്ഥാനം ഹെര്ലിന് - വിക്രാന്ത് ടീമും കരസ്ഥമാക്കി. 6 കോര്ട്ടുകളില് ആയി നടത്തിയ മത്സരങ്ങളില് ഇരു കാറ്റഗറിയിലുമായി 60 ഓളം ടീമുകള് മാറ്റുരച്ചു. വീറും വാശിയും ഇടകലര്ന്ന മത്സരങ്ങള്ക്ക് സാക്ഷിയാകാന് വലിയ ജനാവലിയാണ് സ്റ്റോക് ഓണ് ട്രെന്റില് എത്തിച്ചേര്ന്നത്.
രാത്രി എട്ടു മണിവരെ നീണ്ടു നിന്ന മത്സരത്തിനൊടുവില് നടന്ന സമാപന സമ്മേളനവും സമ്മാനദാനവും ഓ ഐ സി സി (യു കെ) നാഷണല് പ്രസിഡന്റ് ഷൈനു ക്ലെയര് മാത്യൂസ് ഉദ്ഘാടനം ചെയ്തു. വിജയികള്ക്കുള്ള ട്രോഫികള് നാഷണല് പ്രസിഡന്റ് ഷൈനു ക്ലെയര് മാത്യൂസ്, ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ്, കമ്മിറ്റി അംഗം ബേബി ലൂക്കോസ്, കോവന്ട്രി യൂണിറ്റ് പ്രസിഡന്റ് ജോഷി വര്ഗീസ്, സംഘാടക സമിതി അംഗം അജി എന്നിവരും ക്യാഷ് പ്രൈസുകള് നാഷണല് ജോയിന്റ് സെക്രട്ടറി വിജീ കെ പി, സ്റ്റോക്ക് ഓണ് ട്രെന്റ് യൂണിറ്റ് ഭാരവാഹികളായ തോമസ് ജോസ്, തോമസ് പോള്, മുരളീ ഗോപാലന്, സിബി ജോസ്, ഷിജോ മാത്യു തുടങ്ങിയവരും വിതരണം ചെയ്തു..
ടൂര്ണമെന്റ് ചീഫ് കോര്ഡിനേറ്റര് വിജീ കെ പി, സംഘാടക സമിതി അംഗം അജി തുടങ്ങിയവര് സംസാരിച്ചു. യൂണിറ്റ് ജനറല് സെക്രട്ടറി തോമസ് പോള് നന്ദി പ്രകാശിപ്പിച്ചു. ദേശീയഗാനാലാപനത്തോടെ ചടങ്ങുകള്ക്ക് സമാപനം കുറിച്ചു. ഒഐസിസിയുടെ നേതൃത്വത്തില് ഇത് നടാടെയാണ് കായിക രംഗത്ത് സംഘടന ചുവടുവെക്കുന്നത്.
SPIRITUAL
സൗത്താംപ്ടണ് ഹിന്ദു സമാജത്തിന്റെ മഹാശിവരാത്രി ആഘോഷം ഈ മാസം 26ന് നടക്കും. വൈകിട്ട് ആറു മണിയ്ക്ക് ആരംഭിക്കുന്ന ആഘോഷത്തില് പൂജയും ഭജനും പ്രസാദവും ഒക്കെ ഉണ്ടായിരിക്കുന്നതാണ്.
സ്ഥലത്തിന്റെ വിലാസം
The Hilt,
Chandlersford,
Eastleigh,
SO53 5NP
ലണ്ടന്: യുകെയിലെ പന്ത്രണ്ടാമത് ശിവരാത്രി നൃത്തോത്സവം ഫെബ്രുവരി 22 ന്സറെയില് സംഘടിപ്പിക്കുമെന്ന്ലണ്ടന് ഹിന്ദു ഐക്യവേദി, മോഹന്ജി ഫൗണ്ടേഷന് എന്നിവയുടെ ഭാരവാഹികള് അറിയിച്ചു. 22 ന് ഉച്ച കഴിഞ്ഞു 3.30 മുതല് സറെയിലെ കാര്ഷെല്ട്ടന് ബോയ്സ് സ്പോര്ട്സ് കോളജില് വച്ചാണ് നൃത്തോത്സവം നടത്തപ്പെടുക.
ക്രോയിഡോണിലെ മന്ത്ര അക്കാദമി ഓഫ് പെര്ഫോമിങ് ആര്ട്സിന്റെ സ്ഥാപകയും ആര്ട്ടിസ്റ്റിക് ഡയറക്ടറും കലാമണ്ഡലം സത്യഭാമയുടെ ശിഷ്യയും പ്രമുഖ നൃത്ത അധ്യാപികയയുമായ ആശ ഉണ്ണിത്താന്റെ നേതൃത്വത്തിലാണ് നൃത്തോത്സവം. തുടര്ന്ന് ദീപാരാധനയും ഉണ്ടായിരിക്കും. ജാതി മത ഭേദമന്യേ എല്ലാവരും ചടങ്ങുകളില് പങ്കെടുക്കണമെന്ന് സംഘാടകര് അറിയിച്ചു.
നീത്ത്: പ്രവാസത്തിന്റെ തിരക്കിന്റെ ഇടയിലും ഒഴിവ് സമയം കണ്ടെത്തി ഇടവക കുടുംബാംഗങ്ങളുമായുള്ള ബന്ധം സുദൃഢമാക്കാന് ഹോളി ഇന്നസെന്റ് പില്ഗ്രിമേജ് ചര്ച്ചിന്റെ നേതൃത്വത്തില് ഫെബ്രുവരി 15ന് സൗത്ത് വെയില്സ് നീത്തിലുള്ള ബ്രയിട്ടന് ഫെറി കൗണ്സില് ഹാളില് കുടുംബ സംഗമം നടത്തപ്പെട്ടു. ഇടവക വികാരി ഫാദര് വര്ഗീസ് മാത്യുവിന്റെ അധ്യക്ഷതയില് കൂടിയ ഉദ്ഘാടന സമ്മേളനം മാത്യു വര്ഗീസ് കോര് എപ്പിസ്കോപ്പ ഉദ്ഘാടനം നിര്വഹിച്ചു.
ഫാ. രഞ്ജു സ്കറിയയുടെ സാന്നിധ്യം ഏറെ അനുഗ്രഹപ്രദമായിരുന്നു. കാര്ഡിഫ്, ബാരി, മെര്ത്തര്, ന്യൂപോര്ട്ട്, ബ്രിഡ്ജ് എന്ഡ്, കമര്ത്തേന് സ്വാന്സി തുടങ്ങി സൗത്ത് വെയില്സിലെ വിവിധ പ്രദേശങ്ങളില് നിന്നുമുള്ള കുടുംബങ്ങള് സംഗമത്തില് പങ്കെടുത്തു. മുന്നൂറ്റിഅന്പത്തില് പരം ആളുകള് പങ്കെടുത്ത സംഗമം വന്വിജയമായിരുന്നു. ഇടവകാഗംങ്ങള് അവതരിപ്പിച്ച വിവിധ കലാസാംസ്കാരിക പരിപാടികള് കുടുംബ സംഗമത്തിന്റെ ഭാഗമായി അരങ്ങേറി.
വര്ണ്ണശബളമായ ലൈറ്റ് ഷോയോട് കൂടിയുള്ള നൃത്തനൃത്ത്യയങ്ങളും അനുഗ്രഹിത കലാപ്രതിഭകളുടെ സ്കിറ്റും സംഗീത നിശയും എല്ലാം കൂടി ആയപ്പോള് സംഗമത്തില് എത്തിയവരുടെ ആവേശം വാനോളം ഉയര്ന്നു. അലക്സ് മാമ്മന്, ആന്സി അനിയന്, റെനി പാപ്പച്ചന്, ജോബി ജോര്ജ് എന്നിവര് ആയിരുന്നു സംഗമത്തിന്റെ ചുക്കാന് പിടിച്ചത്.
SPECIAL REPORT
സോഷ്യല് മീഡിയ പ്ലാറ്റ്ഫോമായ ഇന്സ്റ്റഗ്രാം ഉപയോക്താക്കളില് ആവേശം കൂട്ടാന് അഞ്ച് പുതിയ ഫീച്ചര് കൂടി ഇതിലേക്ക് ചേര്ക്കുകയാണ്.
പ്രധാനപ്പെട്ട അഞ്ച് ഫീച്ചറുകളാണ് ഇന്സ്റ്റഗ്രാമില് എത്തുന്നത്. ഇന്സ്റ്റ ഡിഎമ്മില് (DMs) മെസേജിംഗ് ആകര്ഷകമാകുന്നതിന് ഇന്സ്റ്റന്റ് ട്രാന്സ്ലേഷന്, ഷെയര് സോംഗ്സ്, ഷെഡ്യൂള് മെസേജ്, പിന് കണ്ടന്റ് തുടങ്ങിയ പുത്തന് ഫീച്ചറുകള് വരുന്നതായാണ് വിവരം.
പുതിയ ഫീച്ചറോടെ ഇന്സ്റ്റ DM-ന് ഉള്ളില് വെച്ചുതന്നെ യൂസര്മാര്ക്ക് മെസേജുകള് ട്രാന്സ്ലേഷന് ചെയ്യാനാകും. ഇത് ഇന്സ്റ്റയില് ചാറ്റിംഗ് എളുപ്പമാക്കും എന്നാണ് പറയപ്പെടുന്നത്. കൂടാതെ സ്റ്റിക്കറുകള് ഉപയോഗിച്ച് ഇനി മുതല് ഇന്സ്റ്റഗ്രാം ഡിഎമ്മില് സംഗീതം മറ്റുള്ളവരുമായി പങ്കുവെക്കാന് സാധിക്കും. ഇങ്ങനെ സംഗീതം പങ്കുവെക്കാന് ചാറ്റിലെ സ്റ്റിക്കര് ട്രേ തുറന്ന്, മ്യൂസിക് എന്ന ഓപ്ഷനില് ടാപ് ചെയ്ത് ഇന്സ്റ്റഗ്രാം ഓഡിയോ ലൈബ്രറിയില് നിന്ന് ഓഡിയോ സെലക്ട് ചെയ്യാം. പാട്ടിന്റെ ട്രാക്കില് ടാപ് ചെയ്ത് 30-സെക്കന്ഡ് ദൈര്ഘ്യമുള്ള പ്രിവ്യൂ മറ്റൊരാള്ക്ക് DM വഴി അയക്കാം. DM-ന് ഉള്ളില് മെസേജുകളും റിമൈന്ഡറുകളും ഷെഡ്യൂള് ചെയ്യാനുള്ള സംവിധാനമാണ് മറ്റൊരു പുതിയ ഫീച്ചര്. മെസേജ് ഷെഡ്യൂള് ചെയ്യാനായി, മെസേജ് ടൈപ്പ് ചെയ്ത ശേഷം സെന്റ് ബട്ടണില് ഹോള്ഡ് ചെയ്താല് മതി. തുടര്ന്ന് ഷെഡ്യൂള് ചെയ്യേണ്ട തിയതിയും സമയവും തെരഞ്ഞെടുക്കാനുള്ള ഓപ്ഷന് വരും. അതിന് ശേഷം സെന്റ് ബട്ടണ് അമര്ത്തിയാല് ഷെഡ്യൂളിംഗ് പൂര്ത്തിയായി.
പുതിയ അപ്ഡേറ്റോടെ ഇന്സ്റ്റഗ്രാം യൂസര്മാര്ക്ക് വ്യക്തിഗത മെസേജിലോ ഗ്രൂപ്പ് മെസേജിലോ ഒരു പ്രത്യേക മെസേജ് പിന് ചെയ്ത് വെക്കാം. ഷെയര് ചെയ്ത ഇമോജും പോസ്റ്റും റീലും ഇത്തരത്തില് പിന് ചെയ്യാന് കഴിയും. പിന് ചെയ്യാനായി, മെസേജില് ഹോള്ഡ് ഡൗണ് ചെയ്ത്, പിന് എന്ന ഓപ്ഷനില് ടാപ് ചെയ്യുക. ഇനി മുതല് ഗ്രൂപ്പ് ചാറ്റുകള്ക്കായി പേര്സണലൈസ്ഡ് ക്യുആര് കോഡ് ഷെയര് ചെയ്യാം. ഏത് ഗ്രൂപ്പ് ചാറ്റിലേക്കാണോ ആളുകളെ ക്ഷണിക്കേണ്ടത് അത് തുറന്ന്, മുകളിലെ ഗ്രൂപ്പ് പേരില് ടാപ് ചെയ്യുക. അതിന് ശേഷം ഇന്വൈറ്റ് ലിങ്ക് എന്ന ഓപ്ഷനും, ക്യുആര് കോഡ് എന്ന ഓപ്ഷനും ടാപ് ചെയ്യുക. അതോടെ ലഭിക്കുന്ന ക്യുആര് കോഡ് ഷെയര് ചെയ്യാനും സേവ് ചെയ്യാനും സാധിക്കും.
CINEMA
മലയാള സിനിമ ഏറെ ആസ്വദിച്ചിട്ടുള്ള കോംപിനേഷനാണ് മോഹന്ലാല് ശോഭന കോംപിനേഷന്. അത് വീണ്ടും സ്ക്രീന് കാണാന് പോകുന്ന ത്രില്ലിലാണ് മലയാളികള്. തരുണ് മൂര്ത്തി ചിത്രമായ 'തുടരും' എന്നത്രത്തില് ഈ കോംപിനേഷന് വീണ്ടും ഒന്നിക്കുകയാണ്.
മോഹന്ലാലിന്റെ കരിയറിലെ 360-മത്തെ സിനമയാണ് 'തുടരും'. 15 വര്ഷത്തിന് ശേഷം മോഹന്ലാല്- ശോഭന വീണ്ടും ഒന്നിക്കുന്ന എന്ന പ്രത്യേകത കൂടി ഉണ്ട്. അതിനാല് തന്നെ സിനിമയെക്കുറിച്ച് വരുന്ന അപ്ഡേറ്റുകളെല്ലാം ചര്ച്ചയാകാറുമുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ ഗാനം റിലീസ് ചെയ്തു. ജേക്ക്സ് ബിജോയ് സംഗീതം ചെയ്തിരിക്കുന്ന 'കണ്മണി പൂവേ' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് എം.ജി ശ്രീകുമാര് ആണ്.
ഇതിനകം സോഷ്യല് മീഡിയയില് ചര്ച്ചയായ കണ്മണി പൂവേ എന്ന ഗാനത്തിന്റെ വരികള് എഴുതിയിരിക്കുന്നത് ബി.കെ ഹരിനാരായണന് ആണ്. ചിത്രത്തില് മോഹന്ലാലിന്റേയും ശോഭനയുടെയും മക്കളായി അഭിനയിക്കുന്നത് തോമസ് മാത്യു, അമൃത വര്ഷിണി എന്നിവരാണ്. ഇരുവരെയും ഗാനത്തിന്റെ ലിറിക്കല് വിഡിയോയില് കാണിച്ചിട്ടുണ്ട്. സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറുടെ വേഷമാണ് ചിത്രത്തില് മോഹന്ലാല് കൈകാര്യം ചെയ്യുന്നത്.
തരുണ് മൂര്ത്തിയും കെ.ആര് സുനിലും ചേര്ന്ന് തിരക്കഥയൊരുക്കിയിരിക്കുന്ന തുടരും മെയ് 15 ന് തിയറ്ററുകളിലെത്തും എന്നാണ് റിപ്പോര്ട്ടുകള്. ചിത്രത്തില് ബിനു പപ്പു, മണിയന്പിള്ള രാജു, ഇര്ഷാദ് അലി, കൃഷ്ണ പ്രഭ തുടങ്ങിയവരും മറ്റ് സുപ്രധാന വേഷങ്ങള് കൈകാര്യം ചെയ്യുന്നു. രജപുത്ര വിഷ്വല് മീഡിയയുടെ ബാനറില് എം. രജിത്ത് നിര്മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷാജികുമാര് ആണ്.
വിനയ് ഗോവിന്ദിന്റെ സംവിധാനത്തില് ഒരുങ്ങി ഉണ്ണി മുകുന്ദന് നായകനാവുന്ന 'ഗെറ്റ് സെറ്റ് ബേബി' പ്രദര്ശനത്തിനെത്തി. ചിത്രത്തിന് ആദ്യ ഷോ മുതല് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രേക്ഷകരെയും നിരൂപകരെയും തൃപ്തിപ്പെടുത്തുന്ന ചിത്രത്തിന് ഓരോ ഷോ കഴിയുംതോറും ബുക്കിംഗ് വര്ദ്ധിച്ചു വരുന്നുണ്ട്. മലയാളത്തില് നിരവധി ഡോക്ടര് കഥാപാത്രങ്ങള് വന്നിട്ടുണ്ട്.
ഇപ്പോഴും പ്രേക്ഷക മനസ്സില് തങ്ങി നില്ക്കുന്ന ഒട്ടേറെ ഡോക്ടര്മാര് സിനിമകളില് എത്തിയിട്ടുണ്ട്. ഇപ്പോഴിതാ ആ ഗണത്തിലേക്ക് ചേര്ത്തുവയ്ക്കാവുന്ന ഒരു ഡോക്ടര് വേഷവുമായി എത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദന്. ഐവിഎഫ് സ്പെഷലിസ്റ്റായ ഡോ. അര്ജുന് ബാലകൃഷ്ണന് എന്ന കഥാപാത്രമായി പ്രേക്ഷകരുടെ മനസ്സ് നിറയ്ക്കുന്ന പ്രകടനമാണ് 'ഗെറ്റ് സെറ്റ് ബേബി'യില് ഉണ്ണി മുകുന്ദന്റേത്.
കുടുംബങ്ങളുടെ പള്സറിഞ്ഞുള്ള മേക്കിങ്ങാണ് 'ഗെറ്റ് സെറ്റ് ബേബി'യുടെ പ്ലസ്. ഒരു മെയില് ഗൈനക്കോളജിസ്റ്റിന്റെ കാഴ്ചപ്പാടില് നിന്നുകൊണ്ട് ഏറെ രസകരമായി എന്നാല് വിഷയത്തിന്റെ ഗൗരവം ഒരു തരിയും ചോരാതെ കളര്ഫുള്ളായി അവതരിപ്പിച്ചിരിക്കുകയാണ് സിനിമയില്.
മലയാളത്തിലെ ആദ്യ സ്റ്റോണര് സിനിമയായ കിളിപോയി, കോഹിന്നൂര് എന്നീ സിനിമകള്ക്ക് ശേഷം വിനയ് ഗോവിന്ദ് ഒരുക്കിയിരിക്കുന്ന ചിത്രം ടോട്ടല് ഫാമിലി ഫണ് ഫീല്ഗുഡ് വിരുന്നാണ് പ്രേക്ഷകര്ക്ക് സമ്മാനിച്ചിരിക്കുന്നത്. വലിച്ചു നീട്ടാതെ കാര്യങ്ങള് ഏറെ ഏറെ പക്വമായി എന്നാല് ഏവര്ക്കും മനസ്സിലാകുന്ന ഭാഷയില് തന്നെ ചിത്രത്തില് അവതരിപ്പിച്ചിട്ടുണ്ട്. ഒരു സര്ക്കാര് മെഡിക്കല് കോളേജില് ഏറെ നാളുകള്ക്ക് ശേഷം ഗൈനക്കോളജി പഠിക്കാനെത്തുന്ന ഏക ആണ്തരിയില് നിന്ന് തുടങ്ങി അയാള് ഒരു മെയില് ഗൈനക്കോളജിസ്റ്റായി മാറുന്നതും ഐവിഎഫ് സ്പെഷലിസ്റ്റായുള്ള അയാളുടെ വളര്ച്ചയും അതിനിടയില് നേരിടേണ്ടി വരുന്ന വെല്ലുവിളികളും മറ്റുമൊക്കെ ചിത്രം മികച്ച രീതിയില് സ്ക്രീനില് എത്തിച്ചിട്ടുണ്ട്.
ഉണ്ണി മുകുന്ദനും നിഖില വിമലും ആദ്യമായി ഒന്നിച്ചെത്തിയിരിക്കുന്ന എന്ന പ്രത്യേകയും ചിത്രത്തിനുണ്ട്. ഡോ. അര്ജുന് എന്ന കഥാപാത്രമായി ഉണ്ണിയും സ്വാതി എന്ന ക്ലൗഡ് കിച്ചന് നടത്തുന്ന യുവതിയായി നിഖിലയും മികവുറ്റ പ്രകടനമാണ് കാഴ്ചവെച്ചത്. ടോട്ടല് വയലന്സ് ചിത്രമായ മാര്ക്കോയ്ക്ക് ശേഷം ചിരിക്കുന്ന മുഖവുമായി കളിചിരികളും കുസൃതി തരങ്ങളുമൊക്കെയായി ഉണ്ണിയെ കാണാം ഈ ചിത്രത്തില്. വൈകാരികമായ അഭിനയ മുഹൂര്ത്തങ്ങളിലും ഏറെ മികച്ച രീതിയില് ഉണ്ണിയും നിഖിലയും സ്കോര് ചെയ്തിട്ടുണ്ട്.
സുധീഷ്, ചെമ്പന് വിനോദ് ജോസ്, ജോണി ആന്റണി, സുരഭിലക്ഷ്മി, ഫറ ഷിബ്ല, ഗംഗ മീര, മീര വാസുദേവ്, ദിനേഷ് പ്രഭാകര്, ഭഗത് മാനുവല്, അഭിറാം രാജേന്ദ്രന്, മുത്തുമണി, പുണ്യ എലിസബത്ത്, ജുവല് മേരി, ശ്യാം മോഹന് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങള്. ഓരോ കുടുംബങ്ങള്ക്കും നെഞ്ചോടുചേര്ക്കാനുള്ള ഒട്ടേറെ മുഹൂര്ത്തങ്ങളുമായി സിനിമയുടെ രചന നിര്വഹിച്ചിരിക്കുന്നത് വൈ.വി രാജേഷും അനൂപ് രവീന്ദ്രനും ചേര്ന്നാണ്.
അലക്സ് ജെ പുളിക്കലിന്റെ ഛായാഗ്രഹണം സിനിമയുടെ കഥാഗതിക്ക് യോജിച്ചതാണ്. അര്ജു ബെന്നിന്റെ ചടുലമായ എഡിറ്റിംഗും സിനിമയുടെ ടോട്ടല് പേസിന് ചേര്ന്നതാണ്. സാം സിഎസ് ഒരുക്കിയിരിക്കുന്ന പശ്ചാത്തല സംഗീതവും പാട്ടുകളും മികച്ചതാണ്. സ്കന്ദ സിനിമാസിന്റെയും കിംഗ്സ്മെന് പ്രൊഡക്ഷന്സിന്റേയും ബാനറില് സുനില് ജെയിന്, സജീവ് സോമന്, പ്രക്ഷാലി ജെയിന് എന്നിവരാണ് ചിത്രം നിര്മിച്ചിരിക്കുന്നത്. ജനറേഷന് ഗ്യാപ്പില്ലാതെ എല്ലാ തലമുറയില് പെട്ടവര്ക്കും ആസ്വദിച്ച് കാണാനാവുന്നൊരു സമ്പൂര്ണ കുടുംബ ചിത്രമാണ് 'ഗെറ്റ് സെറ്റ് ബേബി' എന്ന് ഉറപ്പിച്ച് പറയാം.
ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരന് എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹര് ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഡബ്ബിങ് പൂര്ത്തിയായി. ഇപ്പോള് പോസ്റ്റ് പ്രൊഡക്ഷന് ജോലികള് പുരോഗമിക്കുന്ന ചിത്രം അധികം വൈകാതെ തന്നെ പ്രേക്ഷകരുടെ മുന്നിലെത്തിക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവര്ത്തകര്. നേരത്തെ ടോവിനോ തോമസിന്റെ ജന്മദിനം പ്രമാണിച്ചു പുറത്തു വന്ന ഫസ്റ്റ് ലുക്ക് പോസ്റ്റര് ഉള്പ്പെടെയുള്ള ചിത്രത്തിന്റെ പോസ്റ്ററുകള് വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
ഇന്ത്യന് സിനിമാ കമ്പനിയുടെ ബാനറില് ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡര് ഷിയാസ് ഹസ്സന്, യു .എ .ഇ യിലെ ബില്ഡിങ് മെറ്റീരിയല് എക്സ്പോര്ട്ട് ബിസിനസ് സംരംഭകന് ടിപ്പു ഷാന് എന്നിവര് ചേര്ന്നാണ് നരിവേട്ട നിര്മ്മിക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാര്ഡ് ജേതാവ് അബിന് ജോസഫ് തിരക്കഥ രചിച്ച ഈ ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞ മാസമാണ് പൂര്ത്തിയായത്. പ്രേക്ഷകരില് ഏറെ ആകാംഷയും ആവേശവും നിറക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് സൂചന.
മറവികള്ക്കെതിരായ ഓര്മയുടെ പോരാട്ടമാണ് നരിവേട്ട എന്നാണ് ടോവിനോ തോമസ് അഭിപ്രായപ്പെട്ടത്. തന്റെ വ്യത്യസ്തമായ സിനിമാ തിരഞ്ഞെടുപ്പുകളിലൂടെയും വേഷപ്പകര്ച്ചകളിലൂടെയും ഒരു നടനെന്ന നിലയിലും, വമ്പന് ബോക്സ് ഓഫീസ് ഹിറ്റുകളിലൂടെ ഒരു താരമെന്ന നിലയിലും ഇന്ന് മലയാള സിനിമയില് തിളങ്ങി നില്ക്കുന്ന ടോവിനോ തോമസിന്റെ കരിയറിലെ മറ്റൊരു പൊന്തൂവലായി നരിവേട്ട മാറുമെന്ന പ്രതീക്ഷയിലും വിശ്വാസത്തിലുമാണ് അണിയറ പ്രവര്ത്തകര്. ഡബ്ബിങ് പൂര്ത്തിയായി എന്നറിയിച്ചു ടോവിനോ സോഷ്യല് മീഡിയയില് പങ്കു വച്ച പോസ്റ്റ് ഇപ്പോള് വൈറലാണ്.
വലിയ കാന്വാസില് ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കുന്ന നരിവേട്ടയിലൂടെ പ്രശസ്ത തമിഴ് നടനായ ചേരന് ആദ്യമായി മലയാള സിനിമയില് എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ടോവിനോ തോമസ്, ചേരന് എന്നിവര് കൂടാതെ സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാര്, എന്നിവരും ഈ ചിത്രത്തിന്റെതാരനിരയിലുണ്ട്. കുട്ടനാട്ടില് ചിത്രീകരണം ആരംഭിച്ച നരിവേട്ട പിന്നീട് കാവാലത്തും പുളിങ്കുന്നിലും ചങ്ങനാശ്ശേരിയിലും വയനാട്ടിലും ആയാണ് ചിത്രീകരണം പൂര്ത്തിയാക്കിയത്. എന് എം ബാദുഷയാണ് നരിവേട്ടയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്.
ഛായാഗ്രഹണം - വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റര്- ഷമീര് മുഹമ്മദ്, ആര്ട്ട് - ബാവ, കോസ്റ്റും - അരുണ് മനോഹര്, മേക്ക് അപ് - അമല് സി ചന്ദ്രന്, പ്രൊഡക്ഷന് എക്സിക്യൂട്ടീവ് - സക്കീര് ഹുസൈന്,പ്രതാപന് കല്ലിയൂര്, പ്രൊജക്റ്റ് ഡിസൈനര് -ഷെമി ബഷീര്, സൗണ്ട് ഡിസൈന് - രംഗനാഥ് രവി, പി ആര് ഒ & മാര്ക്കറ്റിംഗ് - വൈശാഖ് വടക്കേവീട്, ജിനു അനില്കുമാര്.
NAMMUDE NAADU
തിരുവനന്തപുരം: വെങ്ങാനൂര് നരുവാമൂട്ടില് വിദ്യാര്ഥി വീടിനുള്ളില് മരിച്ചനിലയില് കണ്ടെത്തിയ സംഭവത്തില് അന്വഷണം ആരംഭിച്ചു. ഒമ്പതാം ക്ലാസ് വിദ്യാര്ഥി അലോക് നാദിനെയാണ് (14) കിടപ്പുമുറിയില് മരിച്ച നിലയില് കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തില് ദുരൂഹത ഉണ്ട്. ഇന്ന് രാവിലെയാണ് സംഭവം.
കുട്ടിയുടെ കഴുത്തിന്റെ ഒരു ഭാഗത്ത് മുറിവുണ്ട്. അലോക് നാദ് മുകളിലത്തെ നിലയിലെ മുറിയിലാണ് പതിവായി കിടക്കുന്നത്. ഇന്നലെ രാത്രി പതിവ് പോലെ കിടക്കാന് പോയ അലോക് നാദ് ഇന്ന് രാവിലെ ഏറെ നേരം കഴിഞ്ഞിട്ടും എഴുന്നേറ്റ് വരാതിരുന്നതിനെ തുടര്ന്ന് മുറിയില് പോയി നോക്കുമ്പോഴാണ് മരിച്ച് കിടക്കുന്നത് കണ്ടത്. കുട്ടിയുടെ അച്ഛന് വിദേശത്താണ്.
അമ്മയും സഹോദരിയും അലോക് നാദിനെ അന്വേഷിച്ച് മുറിയില് എത്തിയപ്പോള് കട്ടിലില് അനങ്ങാതെ കിടക്കുകയായിരുന്നു കുട്ടി. ഉടന് തന്നെ നാട്ടുകാരെ വിളിച്ച് കുട്ടിയെ ആശുപത്രിയില് എത്തിച്ചു. എന്നാല് ഇതിനോടകം തന്നെ കുട്ടിയ്ക്ക് മരണം സംഭവിച്ചിരുന്നു.
കുട്ടിയുടെ ശരീരമാസകലം നീലനിറത്തിലാണ് കണ്ടത്. കഴുത്തിന്റെ ഒരു ഭാഗത്ത് ഒരു മുറിവും ഉണ്ട്. സംഭവത്തില് ബാലരാമപുരം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴുത്തില് മുറിവ് എങ്ങനെ വന്നു എന്ന കാര്യത്തില് ദുരൂഹത നിലനില്ക്കുന്നുണ്ട്. പോസ്റ്റ്മോര്ട്ടം കഴിഞ്ഞാല് ഇക്കാര്യത്തില് വ്യക്തത വരുമെന്നാണ് പൊലീസ് പറയുന്നത്.
മുറിവ് മറ്റൊരു ആനയുമായുള്ള ഏറ്റുമുട്ടലില്, തലച്ചോറിനും അണുബാധയേറ്റു; മസ്തകവും തുമ്പിക്കൈയും പുഴുവരിച്ച നിലയില് എന്ന പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട്
കുട്ടിക്ക് കറന്റില് കളിക്കുന്ന ശീലമുണ്ടെന്ന് ബന്ധുക്കള് പറയുന്നു. പ്ലഗില് കുത്തി കുട്ടി ലൈറ്റുകള് കത്തിക്കുന്ന പതിവുണ്ട്. പൊലീസ് മുറി പരിശോധിക്കുമ്പോള് വയറും മറ്റും പൊട്ടി കിടക്കുന്നത് കണ്ടിരുന്നു. അബദ്ധത്തില് ഷോക്കേറ്റതാണോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.
കോട്ടയം: ചാനല് ചര്ച്ചയിലെ വിദ്വേഷ പരാമര്ശ കേസില് പി. സി ജോര്ജിനെ പൊലീസ് ഉടന് അറസ്റ്റ് ചെയ്യില്ല. തിടുക്കപ്പെട്ട് വീട് വളഞ്ഞ് അറസ്റ്റ് ചെയ്യേണ്ടെന്നാണ് പൊലീസ് തീരുമാനം. അങ്ങനെ അറസ്റ്റ് ഉണ്ടായാല് അത് പി.സി ജോര്ജിന് രാഷ്രീയ നേട്ടമാകുമെന്നാണ് സര്ക്കാര് വിലയിരുത്തല്. സര്ക്കാര് നിര്ദേശം ലഭിച്ചാല് പൊലീസ് സ്റ്റേഷനില് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്കിയേക്കും.
യൂത്ത് ലീഗ് നല്കിയ പരാതിയിലാണ് ഈരാറ്റുപേട്ട പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ജോര്ജിനെതിരെ കേസെടുത്തത്. കോട്ടയം അഡീഷണല് സെഷന്സ് കോടതിയും ഹൈക്കോടതിയും പിസിയുടെ മുന്കൂര് ജാമ്യാപേക്ഷ തള്ളുകയായിരുന്നു. കഴിഞ്ഞ ദിവസം ജോര്ജിന്റെ മുന്കൂര് ജാമ്യാപേക്ഷ തള്ളിയിരുന്നു. കടുത്ത നിരീക്ഷണങ്ങളോടെയാണ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത്. പ്രഥമ ദൃഷ്ട്യാ മതവിദ്വേഷത്തിനെതിരായ കുറ്റം നിലനില്ക്കും. പൊതുമധ്യത്തില് മാപ്പുപറഞ്ഞ് കുറ്റകൃത്യത്തെ ലഘൂകരിക്കാന് ആവില്ല.
വര്ഷങ്ങള് ജനപ്രതിനിധിയായിരുന്ന ഒരാളുടെ പരാമര്ശങ്ങള് സമൂഹം കാണുന്നുണ്ട്. പ്രകോപനത്താലാണ് പരാമര്ശമെങ്കില് ജോര്ജിന് രാഷ്ട്രീയ നേതാവായി തുടരാന് അര്ഹതയില്ല. ഭരണഘടനാ ആശയമായ മതേതരത്വത്തെ അപകടത്തിലാക്കുന്നതാണ് പി.സി ജോര്ജിന്റെ പരാമര്ശമെന്നും കോടതി നിരീക്ഷിച്ചു. കുറ്റക്കാര്ക്ക് പിഴയടച്ച് രക്ഷപ്പെടാന് അവസരം ഉണ്ടാകരുത്. ഇത്തരം കുറ്റങ്ങള്ക്കുള്ള ശിക്ഷാവിധി ഉയര്ത്തുന്ന കാര്യം നിയമ കമ്മീഷനും പാര്ലമെന്റും പരിശോധിക്കണമെന്നും ഉത്തരവില് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന് വ്യക്തമാക്കി.
നേരത്തെ കോട്ടയം ജില്ലാ കോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ജോര്ജ് ഹൈക്കോടതിയെ സമീപിച്ചത്. ജനുവരി 6ന് നടന്ന ജനം ടിവി'യില് നടന്ന ചര്ച്ചയിലാണ് ബിജെപി നേതാവ് ജോര്ജ് വിദ്വേഷ പരാമര്ശം നടത്തിയത്. ഇന്ത്യയിലെ മുസ്ലിംകള് മുഴുവന് വര്ഗീയവാദികളാണ്. ആയിരക്കണക്കിന് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും കൊന്നു. മുസ്ലിംകള് പാകിസ്താനിലേക്കു പോകണമെന്നുമാണ് ജോര്ജ് ചര്ച്ചയില് പറഞ്ഞത്. കുഞ്ഞാലിക്കുട്ടി, കെ.ടി ജലീല്, എസ്ഡിപിഐ ജമാഅത്തെ ഇസ്ലാമി എന്നിവരെല്ലാം ചേര്ന്ന് പാലക്കാട് ബിജെപിയെ തോല്പ്പിക്കാന് ശ്രമിച്ചു. ഈരാറ്റു പേട്ടയില് മുസ്ലിം വര്ഗീയത ഉണ്ടാക്കിയാണ് തന്നെ തോല്പിച്ചതെന്നും പിസി ചര്ച്ചയില് ആരോപിച്ചിരുന്നു.
Channels
റിയാലിറ്റി ഷോയിലൂടെ നിരവധി ആരാധകരെ നേടിയെടുത്ത റോബിനും ഫാഷന് ഡിസൈനറും അഭിനേത്രിയുമായ ആരതി പൊടിയുമായുള്ള വിവാഹം കഴിഞ്ഞത് ഈ അടുത്താണ്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും വളരെ പെട്ടെന്ന് തന്നെ സാമൂഹിക മാധ്യമങ്ങളില് വൈറലാവുകയും ചെയ്തു. ഇപ്പോഴിതാ വിവാഹത്തിന് ശേഷം നടന്ന കര്വ്വചൗത്ത് ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് വൈറലാവുന്നത്. ആരതിയുടെയും റോബിന്റെയും ഔദ്യോഗിക ഇന്സ്റ്റഗ്രാം പേജിലൂടെയാണ് ചിത്രങ്ങള് പങ്കുവെച്ചത്.
നോര്ത്ത് ഇന്ത്യന് രീതിയിലുള്ള ചടങ്ങാണിത്. ചടങ്ങിന്റെ ആശയവും വസ്ത്രം ഡിസൈന് ചെയ്തതുമൊക്കെ ആരതി തന്നെയാണ്. കുതിരപ്പുറത്ത് കയറി വരുന്ന റോബിന്റെയും നോര്ത്തിന്ത്യന് മണവാട്ടിയായെത്തിയ ആരതിയുടെയും ചിത്രങ്ങള് സാമൂഹികമാധ്യമത്തില് ശ്രദ്ധനേടി.
ഗുരുവായൂരില് നടന്ന വിവാഹചടങ്ങില് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഇതിന് പിന്നാലെ വിവാഹ റിസപ്ഷനും ഒരുക്കിയിരുന്നു.ആറ് ദിവസം നീണ്ടുനിന്ന ആഘോഷങ്ങള്ക്കുശേഷം ഏഴാം ദിവമായിരുന്നു റോബിന്റേയും ആരതിയുടേയും വിവാഹം. രംഗോലി, സംഗീത് ആഘോഷങ്ങളെല്ലാം നേരത്തെ കഴിഞ്ഞിരുന്നു. വിവാഹത്തിന് മുന്നോടിയായി പവിത്രപ്പട്ട് ഏറ്റുവാങ്ങുന്ന ആരതിയുടെ വീഡിയോയും സോഷ്യല് മീഡിയയില് വൈറലായിരുന്നു.
ഏറെ നാളത്തെ പ്രണയത്തിനുശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. അഭിമുഖം എടുക്കാനെത്തിയപ്പോഴാണ് ആരതി ആദ്യമായി റോബിനെ കാണുന്നത്. പിന്നീട് ഇരുവരും തമ്മിലുള്ള സൗഹൃദം പ്രണയത്തിലെത്തുകയായിരുന്നു. 2023 ഫെബ്രുവരിയിലായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം.
ബാലതാരമായി എത്തി ഡാന്സര് ആയി രസിപ്പിച്ച് ബിഗ്ബോസ് ഷോയിലൂടെ കൂടുതല് പ്രേക്ഷകരിലേക്ക് എത്തിയ താരം ആണ് റംസാന്. നിരവധി ചിത്രങ്ങളിലും വേഷമിട്ടില്ലുണ്ടെങ്കിലും റംസാന് ബിഗ്ബോസ് താരം എന്ന രീതിയില് ആണ് കൂടുതല് പേരിലേക്ക് എത്തുന്നത്.
ഇപ്പോഴിതാ കുഞ്ചാക്കോ ബോബന് നായകനായ ഓഫീസര് ഓണ് ഡ്യൂട്ടി എന്ന ചിത്രത്തിലൂടെ കരിയറിലെ മറ്റൊരു ഘട്ടത്തിലേക്ക് കാലെടുത്ത് വെക്കാന് ഒരുങ്ങുകയാണ് റംസാന്. ഈ അടുത്ത് ഒരു ചാനലിന് നല്കിയ അഭിമുഖത്തില് ഡാന്സ് കരിയറില് തനിക് ലഭിച്ച ഏറ്റവും നല്ല മൊമെന്റിനെ കുറിച്ച് താരം വെളിപ്പെടുത്തി. കമല് ഹാസന് കെട്ടിപ്പിടിച്ച് അഭിനന്ദിച്ച ഒരു നിമിഷത്തെ കുറിച്ചാണ് താരം പറഞ്ഞത്.
റംസാന്റെ വാക്കുകള്: ''വിക്രം' സിനിമയുടെ സക്സസ് സെലിബ്രേഷന് ദുബായില് വെച്ച് നടക്കുകയായിരുന്നു. ഞാന് അദ്ദേഹത്തിന്റെ വലിയ ആരാധകനാണ്, ഇത്രയും വൈവിധ്യമാര്ന്ന രീതികളില് അഭിനയിക്കുകയും ഡാന്സ് ചെയ്യുകയും ചെയ്യുന്ന നടന് വേറെ ഇല്ല. സാറിന്റെ പണ്ടുതൊട്ടുള്ള ഫേമസ് ആയ ചിത്രങ്ങളും അല്ലാത്തവയും കണ്ടിട്ടാണ് ട്രിബ്യൂട്ട് കൊടുക്കുന്നത്. നായകന് തുടങ്ങി അദ്ദേഹത്തിന്റെ പഴയ ഒരുപാട് പടങ്ങള് ഞാന് കണ്ടിട്ടുണ്ട്. 10 മിനിറ്റ് ഉള്ള ലോങ്ങ് പെര്ഫോറമാസ് ആയിരുന്നു അത്. സ്റ്റേജില് കയറുന്നതിന് മുന്പ് ഞങ്ങള്ക്ക് നിര്ദ്ദേശം ഉണ്ടായിരുന്നു. അദ്ദേഹത്തിന് വയ്യ ഷൂട്ട് കഴിഞ്ഞു വന്നതാണ് സീറ്റില് നിന്ന് എഴുന്നേല്ക്കില്ല എന്നൊക്കെ.
പെര്ഫോമന്സ് കഴിയുന്നതിന് മുന്നേ സാര് എഴുന്നേറ്റു. അത് എനിക്ക് കാണാമായിരുന്നു. പെര്ഫോമന്സ് കഴിഞ്ഞു ഹായ് പറഞ്ഞപ്പോഴേക്കും സാര് എന്നെ കെട്ടിപിടിച്ചു. സിനിമയില് മാത്രം കണ്ട ആരാധനയുള്ള ഒരാളെ അതും കമല് ഹാസന് സാറിനെ കാണുന്നത് ഭാഗ്യം തന്നെയാണ്. ഞാന് പല അഭിനേതാക്കള്ക്കും ട്രിബ്യൂട്ട് കൊടുത്തിട്ടുണ്ട്. പക്ഷെ ഇത്രയും അടിപൊളി മൊമെന്റ് എന്റെ ലൈഫില് ഉണ്ടായിട്ടില്ല. എന്നെക്കുറിച്ചും ഡാന്സിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. പിന്നീട് അടുത്തൊരു പരിപാടിക്ക് എന്നെ സജസ്റ് ചെയ്തപ്പോള് കുറച്ചുകൂടെ സന്തോഷമായി,' റംസാന് പറഞ്ഞു.
മിനിസ്ക്രീന് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് ഗായകന് വിജയ് മാധവും ദേവിക നമ്പ്യാരും. ഇരുവരും തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ കൂടുതല് പ്രേക്ഷകരിലേക്ക് അടുത്തു. കുറച്ച് ദിവസങ്ങള്ക്ക് മുന്പാണ് ഇവര്ക്ക് ഒരു മകള് ജനിക്കുന്നത്. മകള്ക്ക് പേരിട്ട സംഭവം സോഷ്യല് മീഡിയയില് വലിയ വിമര്ശനം ആയിരുന്നു. ഇപ്പോഴിതാ മകളുടെ മുഖം ആരാധകര്ക്ക് കാണിച്ച് കൊടുത്ത് എത്തിയിരിക്കുകയാണ് താരങ്ങള്.
ഓം പരമാത്മാ എന്നാണ് ഇവര് കുഞ്ഞിനിട്ട പേര്. കുഞ്ഞിന്റെ 'ഫേസ് റിവീലിങ്' വീഡിയോയുമായി എത്തിയിരിക്കുകയാണ് താരദമ്പതികള്. ഇരുപത്തിയെട്ട് കെട്ടിന് മുഖം എല്ലാവരെയും കാണിക്കാം എന്നാണ് കരുതിയിരുന്നത്. പക്ഷേ എല്ലാവരും ചോദിച്ച് തുടങ്ങിയപ്പോള് ഇനി താമസിപ്പിക്കേണ്ട എന്ന് കരുതി. ഞാന് എന്തിനാണ് എല്ലാം യൂട്യൂബില് ഇടുന്നത് എന്ന് ചോദിച്ചാല്, ഞാന് ഞങ്ങളഉടെ സബ്സ്ക്രൈബേഴ്സിനെ കുടുംബത്തെ പോലെയാണ് കാണുന്നത്. എന്റെ കുടുംബത്തിലുള്ളവര്ക്കെല്ലാം കുഞ്ഞിന്റെ ഫോട്ടോയും വീഡിയോയും അയച്ചുകൊടുത്തിരുന്നു, അപ്പോള് പിന്നെ നിങ്ങള്ക്കും കാണിക്കണമല്ലോ എന്നാണ് വിജയ് മാധവ് പറയുന്നത്.
കുഞ്ഞിന്റെ മുഖം റിവീല് ചെയ്തതിന് ശേഷം, ആരുടെ മുഖഛായയാണെന്ന് വിജയ് മാധവ് ചോദിക്കുന്നുണ്ട്. എന്തെന്നാല് ഓരോ ദിവസവും ഇപ്പോള് ഓം പരമാത്മയുടെ മുഖം മാറിക്കൊണ്ടിരിയ്ക്കുകയാണ്. ആദ്യം കണ്ടപ്പോള് വിജയ് മാധവിന്റെ അച്ഛമ്മയുടെ മുഖഛായയായിരുന്നുവത്രെ. പിന്നീട് ആത്മജയെ പോലെ തോന്നി, അതിന് ശേഷം ദേവികയെ പോലെ. ഇപ്പോള് സഹോദരി നന്ദുവിനെ പോലെ തോന്നുന്നു എന്നാണ് പറയുന്നത്. എന്തായാലും എന്റെയും മാഷിന്റെയും മുഖഛായയല്ല എന്ന് ദേവിക ഉറപ്പിച്ച് പറയുന്നു.
അതിനിടയില് കുഞ്ഞിന് പുതിയ പേര് കിട്ടിയതായും വിജയ് മാധവ് വെളിപ്പെടുത്തി. ഓം പരമാത്മയ്ക്ക് വേണ്ടി കുറച്ച് സാധനങ്ങളൊക്കെ വാങ്ങിക്കാന് പോയപ്പോള്, അവിടെ വച്ച് പലരും മോന് സുഖമാണോ മോള്ക്ക് സുഖമാണോ എന്നൊക്കെ ചോദിച്ചു. അതിലൊരാള് ചോദിച്ചത്, 'ഓം ബേബി' സുഖമായിരിക്കുന്നോ എന്നാണ്. അത് എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ഓം ബേബി, വിളിക്കാന് നല്ലതാണല്ലോ. അതുകൊണ്ട് ഇനി മുതല് വിരോധമില്ലെങ്കില് ഓം പരമാത്മയെ ഓം ബേബി എന്ന് വിളിക്കാം. ദയവ് ചെയ്ത് ഡബിള് ഒ ഇട്ട് വിളിക്കരുത് എന്ന് മാത്രം- വിജയ് മാധവ് പറഞ്ഞു.
ബിഗ്ബോസ് ബഡായി ബംഗ്ലാവ് തുടങ്ങിയ ഷോകളിലൂടെ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട താരമായി മാറിയ വ്യക്തിയാണ് ആര്യ ബാബു. ആര്യ ബഡായി എന്ന് പറഞ്ഞാലാണ് എല്ലാവരും താരത്തെ ഓര്ക്കുക. ഇപ്പോഴിതാ ആര്യയുടെ വിവാഹത്തെ കുറിച്ച് പറഞ്ഞ കാര്യമാണ് വൈറലാകുന്നത്.
ഇന്സ്റ്റഗ്രാമില് ആസ്ക് മി എനിത്തിങ് എന്ന സെഗ്മെന്റില് ആരാധകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ആര്യ. സിംഗിളാണോ എന്ന ചോദ്യത്തിന് നിങ്ങള് എന്ത് കരുതുന്നു ഗായിസ് എന്നായിരുന്നു ആര്യയുടെ മറുചോദ്യം. 2025 ല് വിവാഹം ഉണ്ടാവും എന്ന് പറഞ്ഞല്ലോ, ഈ വര്ഷം അത് സംഭവിക്കുമോ എന്നായിരുന്നു ഒരാളുടെ ചോദ്യം. അപ്പോഴും വിവാഹം കഴിക്കാനുള്ള ആഗ്രഹം ആര്യ വ്യക്തമാക്കുന്നുണ്ട്.
'ഞാന് മാത്രം വിചാരിച്ചാല് നടക്കുന്ന കാര്യമല്ലല്ലോ അത്' എന്നായിരുന്നു ആര്യയുടെ മറുപടി. പ്രണയ ദിനത്തെ കുറിച്ച് എന്താണ് അഭിപ്രായം എന്ന് ചോദിച്ചപ്പോള്, എല്ലാ ദിവസവും ആഘോഷിക്കണം എന്നായിരുന്നു ആര്യയുടെ ആദ്യത്തെ പ്രതികരണം. അതല്ലാതെ, പ്രണയിക്കുന്നവര് അത് പങ്കുവയ്ക്കാനായി കാത്തിരിയ്ക്കുന്ന ഒരു ദിവസം എന്ന നിലയിലും വാലന്റൈന്സ് ഡേ നല്ലതാണ്- ആര്യ പറഞ്ഞു.
നിലവില് മച്ചാന്റെ മാലാഖ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷന് തിരക്കിലാണ് ആര്യ. സൗബിന് ഷഹീറും നമിത പ്രമോദും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഫെബ്രുവരി 27 ന് തിയേറ്ററുകളിലെത്തും
ബിഗ്ബോസ് താരം ഡോ.റോബിന് രാധാകൃഷ്ണനും ഫാഷന് ഡിസൈനര് ആരതി പൊടിയും വിവാഹിതരായി. ഇന്ന് പുലര്ച്ചെ ഗുരുവായൂര് അമ്പലനടയില് വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില് പങ്കെടുത്തത്.
ആറ് ദിവസം നീണ്ടുനിന്ന ആഘോഷങ്ങള്ക്കുശേഷം ഏഴാം ദിവമായിരുന്നു ഇരുവരുടേയും വിവാഹം. രംഗോളി, സംഗീത് ആഘോഷങ്ങളെല്ലാം നേരത്തെ കഴിഞ്ഞിരുന്നു. വിവാഹത്തിന് മുന്നോടിയായി പവിത്രപ്പട്ട് ഏറ്റുവാങ്ങുന്ന ആരതിയുടെ വീഡിയോയും സോഷ്യല് മീഡിയയില് വൈറലായിരുന്നു.
വിവാഹ സമ്മാനമായി ആരതിക്ക് ഔഡി കാറാണ് അച്ഛന് സമ്മാനിച്ചത്. ഈ കാര് സ്വീകരിക്കുന്നതിന്റെ വീഡിയോ ആരതി ഇന്സ്റ്റഗ്രാമില് പങ്കുവെച്ചിരുന്നു. സര്പ്രൈസ് ആയിപ്പോയെന്നും ഇത്രയും വലിയൊരു സമ്മാനം പ്രതീക്ഷിച്ചില്ലെന്നും ആരതി ഇന്സ്റ്റഗ്രാമില് കുറിച്ചു.
വിവാഹത്തിനുശേഷം ഇരുവരും രണ്ട് വര്ഷം നീണ്ടുനില്ക്കുന്ന ഹണിമൂണിനായി യാത്ര തിരിക്കും. 27-ല് അധികം രാജ്യങ്ങള് ചുറ്റിക്കറങ്ങിയുള്ളതാണ് ഈ മധുവിധു. മാസങ്ങള് ഇടവിട്ടുള്ള ഈ മധുവിന്റെ ആദ്യ യാത്ര 26-ാം തിയ്യതി അസര്ബെയ്ജാനിലേക്കാണ്.
ഏറെ നാളത്തെ പ്രണയത്തിനുശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. അഭിമുഖം എടുക്കാനെത്തിയപ്പോഴാണ് ആരതി ആദ്യമായി റോബിനെ കാണുന്നത്. പിന്നീട് ഇരുവരും തമ്മിലുള്ള സൗഹൃദം പ്രണയത്തിലെത്തുകയായിരുന്നു. 2023 ഫെബ്രുവരിയിലായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം.
BUSINESS
ഇന്ത്യയിലെ തിരഞ്ഞെടുപ്പില് വോട്ടര്മാരുടെ പങ്കാളിത്തം ഉറപ്പാക്കാന് നീക്കിവെച്ച 21 മില്യണ് ഡോളറിന്റെ ഫണ്ട് റദ്ദാക്കിയ വിഷയത്തില് വീണ്ടും വിവാദ പരാമര്ശവുമായി അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ്. താന് മുമ്പ് പലതവണ പറഞ്ഞതുപോലെ വ്യക്തികള്ക്കുള്ള കൈക്കൂലിയാണ് അതെന്ന് റിപ്പബ്ലിക്കന് ഗവര്ണേഴ്സ് അസോസിയേഷന് യോഗത്തില് ട്രംപ് ആരോപിച്ചു.
വോട്ടര്മാരുടെ പങ്കാളിത്തം ഉറപ്പാക്കാന് 21 മില്യണ് ഡോളറോ ഇന്ത്യയിലെ തിരഞ്ഞെടുപ്പില് വോട്ടര്മാരുടെ പ്രാതിനിധ്യത്തെപ്പറ്റി നാം എന്തിന് ആശങ്കപ്പെടണം. നമുക്ക് ആവശ്യത്തിന് പ്രശ്നങ്ങളുണ്ട്. നമ്മുടെ തിരഞ്ഞെടുപ്പില് വോട്ടര്മാരുടെ പങ്കാളിത്തം ഉറപ്പാക്കേണ്ടതുണ്ട്. ആ പണം മുഴുവന് ഇന്ത്യയിലേക്ക് പോകുമെന്ന് കരുതുന്നുണ്ടോ? അത് എപ്പോള് ലഭിക്കുമെന്നാകും അവര് കരുതുന്നത്. അതൊരു കൈക്കൂലിയാണ്. താന് പലതവണ പറഞ്ഞതുപോലെ വ്യക്തികള്ക്കുള്ളതാണ് ട്രംപ് പറഞ്ഞു.
ഇന്ത്യന് തിരഞ്ഞെടുപ്പില് വോട്ടര്മാരുടെ പ്രാതിനിധ്യം വര്ധിപ്പിക്കാനുള്ള യു.എസ്. ഏജന്സി ഫോര് ഇന്റര്നാഷണല് ഡെവലപ്മെന്റ് 21 മില്യണ് ഫണ്ട് സംബന്ധിച്ച വിവരങ്ങള് ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില് ഇടപെടല് ഉണ്ടായെന്നതു സംബന്ധിച്ച ആശങ്ക ഉയര്ത്തുന്നതാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
ഫോര്ഡ് വീണ്ടും ഇന്ത്യയിലേക്ക് എത്തുന്നു. യുഎസ് വാഹന നിര്മാതാക്കളായ ഫോര്ഡ് ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നതായി റിപ്പോര്ട്ട്. രാജ്യത്തെ ഉത്പാദനവും വില്പനയും അവസാനിപ്പിച്ച് മടങ്ങിയ കമ്പനി തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ക്ഷണം സ്വീകരിച്ചാണ് ഇന്ത്യയിലേക്ക് തിരികെ എത്തുന്നത്.
ചെന്നൈയിലെ മറൈമലൈ നഗറിലെ നിര്മാണപ്ലാന്റ് പുനരുജ്ജീവിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം. ഇക്കാര്യം കമ്പനി തന്നെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. 350 ഏക്കര് വിസ്തൃതിയുള്ള പ്ലാന്റ് ഉപയോഗിക്കാന് അനുമതി നേടി തമിഴ്നാട് സര്ക്കാരിനെ കമ്പനി സമീപിച്ചിരുന്നു.
നികുതി സംബന്ധിച്ച വിഷയങ്ങളില് ചര്ച്ചകള് പുരോഗമിക്കുകയാണ്. രണ്ടാം വരവില് ഇവികളിലാണ് ഫോര്ഡ് കൂടുതല് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഏതാനം മാസങ്ങള്ക്ക് മുമ്പ് നിക്ഷേപ സമാഹരണത്തിന് യുഎസിലെത്തിയ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് കമ്പനിയെ തമിഴ്നാട്ടിലേക്ക് ക്ഷണിച്ചിരുന്നു.
മൂന്നു വര്ഷങ്ങള്ക്ക് മുമ്പ് 2021ലാണ് ഫോര്ഡ് ഇന്ത്യ വിട്ടത്. എന്നാല് വിപണയില് നിന്നും പൂര്ണമായും ഒഴിവായിരുന്നില്ല. ഫിഗോ അടക്കമുള്ള കാറുകള് നിര്മിച്ചിരുന്ന ഗുജറാത്തിലെ പ്ലാന്റ് ടാറ്റയ്ക്ക് വിറ്റ ഫോര്ഡ് ചെന്നൈ പ്ലാന്റ് 830 കോടിക്ക് വില്ക്കാന് തീരുമാനിച്ചിരുന്നു. പിന്നീട് ഈ തീരുമാനം മാറ്റി.
അമേരിക്കന് പ്രമുഖ ഇലക്ട്രിക് വാഹന നിര്മ്മാതാക്കളായ ടെസ്ലയുടെ ഇന്ത്യയിലേക്കുള്ള വരവിനായി കാത്തിരിക്കുന്ന ചില വാഹന പ്രേമികള് ഉണ്ട്. അവര്ക്കിതാ സന്തോഷ വാര്ത്ത. ഈ വര്ഷം തന്നെ ടെസ്ല ഇന്ത്യയിലേക്ക് എത്തും.
ഈ വര്ഷം തന്നെ ഇന്ത്യന് വിപണിയില് എത്താനാണ് ടെസ്ലയുടെ പദ്ധതി. ഇന്ത്യയില് ഇറക്കുമതി ചെയ്യുന്ന ഇലക്ട്രിക് വാഹനങ്ങളുടെ വില്പ്പന ഏപ്രിലില് തുടങ്ങാനാണ് പദ്ധതി എന്നാണ് പുറത്ത് വരുന്ന റിപ്പോര്ട്ടുകള് പറയുന്നത്.
ബെര്ലിന് പ്ലാന്റില് നിന്ന് ഇലക്ട്രിക് കാറുകള് ഇറക്കുമതി ചെയ്യാനാണ് ടെസ്ല ആലോചിക്കുന്നതെന്നും റിപ്പോര്ട്ടുകള് വ്യക്തമാക്കുന്നു. ഏകദേശം 25,000 യുഎസ് ഡോളര് (ഏകദേശം 21 ലക്ഷം രൂപ) വിലയുള്ള വിലകുറഞ്ഞ ഇവി മോഡലുകള് ഇന്ത്യയില് വില്പ്പനയ്ക്ക് എത്തിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ആദ്യ ഘട്ടത്തില് ഇന്ത്യയില് സെയില്സ് ഓപ്പറേഷന് ആരംഭിക്കാനാണ് കമ്പനി നോക്കുന്നത്.
ഇന്ത്യയില് വില്പ്പന ആരംഭിക്കുന്നതിന് സാധ്യതയുള്ള സ്ഥലങ്ങളായി ബികെസി, എയ്റോസിറ്റി മുംബൈ എന്നിവയെയാണ് കമ്പനി ഷോര്ട്ട് ലിസ്റ്റ് ചെയ്തിരിക്കുന്നത്. നേരത്തെ, ന്യൂഡല്ഹിയിലും മുംബൈയിലും രണ്ട് ഷോറൂമുകള്ക്കായി കമ്പനി സ്ഥലങ്ങള് തെരഞ്ഞെടുത്തതായി റിപ്പോര്ട്ടുകള് പുറത്തുവന്നിരുന്നു.
ന്യൂഡല്ഹിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തുള്ള എയ്റോസിറ്റി ഏരിയയിലാണ് ഷോറൂമിനായി ടെസ്ല സ്ഥലം കണ്ടെത്തിയത്. സ്ഥലം പാട്ടത്തിനെടുക്കാനാണ് ആലോചന. മുംബൈയില് ബാന്ദ്ര കുര്ള കോംപ്ലക്സിന്റെ ബിസിനസ്, റീട്ടെയില് ഹബ്ബിലാണ് ടെസ്ല ഷോറൂമിനായി സ്ഥലം കണ്ടെത്തിയിരിക്കുന്നതെന്നും റിപ്പോര്ട്ടുകള് വ്യക്തമാക്കുന്നു.
BP SPECIAL NEWS
പലതരം വാര്ത്തകള് സോഷ്യല് മീഡിയയില് വൈറലാകാറുണ്ട്. ഇതാ അത്തരത്തില് ഒരു വാര്ത്തയാണ് ഇപ്പോള് വൈറലാകുന്നത്. ഒരു പ്രണയ കഥ. ഈ പ്രണയ കഥ കേട്ടാല് സിനിമാ കഥയാണോ എന്ന സംശയം തോന്നും.
സംഭവം ഇങ്ങനെ: ലി എന്ന 36 -കാരന് യുവാവിന്റെയും അവന്റെ ജീവിത പങ്കാളിയുടെയും ജീവിതമാണ് സംഭവം. അതിവേഗത്തില് വന്ന കാര് സൈക്കിള് യാത്രികയായ യുവതിയെ ഇടിച്ച് തെറിപ്പിയ്ക്കുന്നു. ലീയുടെ കാറായിരുന്നു അത്.
എന്നാല് അയാള് അവള്ക്ക് വേണ്ട പരിചരണം നല്കി ആശുപത്രിയില് എത്തിച്ചു. കൂടാതെ ആശുപത്രിയിലേക്ക് വേണ്ട സഹായങ്ങളും ചെയ്തു കൊടുത്തു. ലീയുടെ ഈ പ്രവര്ത്തി ഇഷ്ടപ്പെട്ട പെണ്കുട്ടിക്ക് സ്വാഭാവികമായും ഒരിഷ്ടം തോന്നി. സന്തോഷവതിയായ യുവതി അവനോടു പ്രണയം പറയുന്നു. എന്നാല് 9 വയസ്സ് പ്രായവ്യത്യാസം മൂലം അവനതു നിരസിച്ചു.
വിട്ടു കൊടുക്കാന് തയ്യാറാകാതെ അവള് കാത്തിരുന്നു. ഒടുവില് അവനും സമ്മതം മൂളി വിവാഹം ചെയ്തു. ഇതുമാത്രമല്ല ചൈനയില് വിവാഹത്തിന് പുരുഷന്മാര് വധുവിന്റെ വീട്ടുകാര്ക്ക് നല്കുന്ന തുക(22 ലക്ഷം രൂപ)യും യുവതി നിരസിച്ചു. ആ പൈസ ലീയുടെ കടങ്ങള് തീര്ക്കാന് നിര്ദേശിക്കുമായിരുന്നു.
അതേസമയം ഇത് കൊറിയന് ഡ്രാമ കഥ പോലെയുണ്ടെന്നും സോഷ്യല് മീഡിയയില് സംസാരമുണ്ട്. എന്നാല് മറ്റൊരു പക്ഷം പറയുന്നത് വിധിയാണ് അവരെ കണ്ടുമുട്ടിച്ചതെന്നുമാണ്. ആത്മാര്ത്ഥ പ്രണയങ്ങള് കൊലപാതകത്തില് അവസാനിക്കുന്ന സംഭവങ്ങള് തുടര്കഥയാകുമ്പോള് ഈ കഥ വേറിട്ട് നില്ക്കുന്നു.
PRAVASI VARTHAKAL