ഈസ്റ്റ് ലണ്ടനില് കാറിന്റെ ഡിക്കിയില് യുവതിയെ കൊല്ലപ്പെട്ട നിലയില് കണ്ടെത്തിയ സംഭവത്തില് ഇര ഇന്ത്യാക്കാരി. ഡല്ഹി സ്വദേശിനിയായ ഹര്ഷിത ബ്രെല്ല ആണ് ദാരുണമായി കൊല്ലപ്പെട്ടത്. 24 വയസ്സ് പ്രായമുണ്ടായിരുന്ന യുവതിയെ ഭര്ത്താവ് കൊലപ്പെടുത്തിയ ശേഷം കാറിന്റെ ഡിക്കിയില് ഉപേക്ഷിച്ചതാണെന്ന സംശയം പോലീസ് പ്രകടിപ്പിച്ചിരുന്നു.
മകള്ക്ക് നീതി കിട്ടണമെന്ന് ഹര്ഷിത ബ്രെല്ലന്റെ കുടുംബം ആവശ്യപ്പെട്ടു. ഹര്ഷിത ബ്രെല്ലന്റെ സ്വദേശം ഡല്ഹി ആണ്. ഹര്ഷിത ബ്രെല്ലന്റെ അമ്മ സുദേഷ് കുമാരി കണ്ണീരോടെയാണ് മാധ്യമങ്ങളെ കണ്ടത്. വിവാഹത്തിനു ശേഷം യുകെയിലേക്ക് പോകുന്നതില് ഹര്ഷിത ബ്രെല്ല വളരെ സന്തോഷവതിയായിരുന്നു എന്നാണ് സഹോദരി സോണിയ ദബാസ് പറഞ്ഞു. യുവതിയുടെ ദാരുണ കൊലപാതകം യുകെയിലാകെ വന് വാര്ത്താ പ്രാധാന്യം നേടിയിരുന്നു. ഹര്ഷിത ബ്രെല്ല മരിക്കുന്നതിന് മാസങ്ങള്ക്ക് മുമ്പ് ഗാര്ഹിക പീഡന സംരക്ഷണ ഉത്തരവിന് വിധേയയായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചു. പങ്കജ് ലാംബയുമായുള്ള വിവാഹശേഷം കഴിഞ്ഞ ഏപ്രില് മാസത്തിലാണ് ഹര്ഷിത ബ്രെല്ല യുകെയില് എത്തിയത്. യുവതിയെ കൊലപ്പെടുത്തിയതിനു ശേഷം കാറിന്റെ ഡിക്കിയില് ഈസ്റ്റ് ലണ്ടനിലെ ഇല്ഫോര്ഡിലേക്ക് കൊണ്ടു വരുകയായിരുന്നു എന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. അതിനുശേഷം ഭര്ത്താവ് പങ്കജ് ലാംബ രാജ്യം വിട്ടതായാണ് നോര്ത്താംപ്ടണ്ഷയര് പോലീസ് അനുമാനിക്കുന്നത്.
കൊലപാതകം നടത്തിയ പങ്കജ് ലാംബനെ നിയമത്തിനു മുന്നില് കൊണ്ടുവരണമെന്നും മകളുടെ മൃതദേഹം ഇന്ത്യയില് എത്തിക്കണമെന്നും ഹര്ഷിത ബ്രെല്ലന്റെ പിതാവ് സത്ബീര് ബ്രെല്ല പറഞ്ഞു. നവംബര് 10-ാം തീയതിയാണ് കുടുംബം ഹര്ഷിത ബ്രെല്ലയുമായി അവസാനമായി സംസാരിച്ചത്. 2023 ആഗസ്റ്റിലാണ് ഹര്ഷിത ബ്രെല്ലയും പങ്കജ് ലാംബയും വിവാഹിതരായത്. പങ്കജ് ലാംബ സ്റ്റുഡന്റ് വിസയിലായിരുന്നു യുകെയില് എത്തിയത്. ആശ്രിത വിസയില് എത്തിയ ഹര്ഷിത ബ്രെല്ല ഒരു വെയര്ഹൗസില് ജോലി ചെയ്യുകയായിരുന്നു.
ജോലിയുടെ ഭാഗമായി ലോങ്ങ് കോവിഡ് ബാധിച്ചവര്ക്ക് യുകെ സര്ക്കാരില് നിന്നും നസഹായം ഒന്നും ഇനിയും ലഭിക്കുന്നില്ലെന്ന് കടുത്ത ആക്ഷേപം. പാന്ഡമിക്കിന്റെ സമയത്ത് ലോങ്ങ് കോവിഡ് ബാധിച്ച ആയിരക്കണക്കിന് നഴ്സുമാര്ക്കും മറ്റ് ആരോഗ്യ പ്രവര്ത്തകര്ക്കും ഉള്ള സാമ്പത്തിക സഹായം യഥാസമയം നല്കണമെന്ന് റോയല് കോളേജ് ഓഫ് നഴ്സിംഗ് ആവശ്യപ്പെട്ടു. ഇന്ഡസ്ട്രിയല് ഇന്ജറീസ് ആന്ഡ് അഡൈ്വസറി കൗണ്സില് (ഐഐഎസി) ലോങ്ങ് കോവിഡിനെ ഒരു തൊഴിലിനോട് അനുബന്ധിച്ചുള്ള രോഗമായി പരിഗണിക്കണമെന്ന് രണ്ടുവര്ഷം മുമ്പ് ശുപാര്ശ ചെയ്തിരുന്നു.
എന്നാല് ഇന്ഡസ്ട്രിയല് ഇന്ജുറീസ് ആന്ഡ് ഡിസേബിള്മെന്റ് ബനഫിറ്റുകള് (ഐഐഡിബി) ആക്സസ് ആനുകൂല്യത്തിനായി അപേക്ഷിക്കാന് ഇപ്പോഴും നഴ്സുമാര്ക്ക് സാധിക്കുന്നില്ല. ഐഐഡിബില് 70 ലധികം രോഗങ്ങള് ഉള്ക്കൊള്ളുന്നുണ്ടെങ്കിലും കോവിഡ് ഇപ്പോഴും ലിസ്റ്റ് ചെയ്യുന്നില്ല. ഇതാണ് ജീവനക്കാര്ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നതിന് തടസ്സം നില്ക്കുന്നത്. ലോങ്ങ് കോവിഡ് കാരണം പല ആരോഗ്യ പ്രവര്ത്തകരും ജോലിയില് നിന്ന് നേരത്തെ വിരമിക്കുന്ന സാഹചര്യവും ഉണ്ടായി കൊണ്ടിരിക്കയാണ് . ഇത്തരക്കാര് കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലൂടെയാണ് കടന്നു പോകുന്നത്.
Latest News
ഇവിടെ ഇനി പ്രണയത്തിന് സമയമില്ലെന്ന് പറയില്ല. പ്രണയിക്കാന് ഇഷ്ടംപോലെ സമയം നല്കുന്ന ഒരു കമ്പനി ഉണ്ട്, അങ്ങ് ചൈനയില്. ഷെന്ഷെന് ആസ്ഥാനമായുള്ള ക്യാമറാ കമ്പനിയായ Insta360 തങ്ങളുടെ ജീവനക്കാര്ക്ക് വേണ്ടി പ്രണയത്തിന് സമയം നല്കുന്നത്.
ഈ കമ്പനിയില് അവിവാഹിതരായ ജീവനക്കാര്ക്ക് പ്രണയിക്കാന് അധികം പണം നല്ക്കുകയാണ് ചെയ്യുന്നത്. ഈ ഒരു കാര്യത്തിലൂടെ ജീവനക്കാരുടെ മാനസിക സന്തോഷം ഉറപ്പാക്കുകയാണ് ഈ ചൈനീസ് കമ്പനിയുടെ ലക്ഷ്യം. സ്ഥാപനത്തിന് പുറത്തുള്ള ഒരു വ്യക്തിയ്ക്ക് തങ്ങളുടെ ഓണ്ലൈന് ഡേറ്റിംഗ് പ്ലാറ്റ്ഫോം പരിചയപ്പെടുത്തുകയും അവരുമായുള്ള സൗഹൃദം മൂന്നുമാസം തുടരുകയും ചെയ്താല് തൊഴിലാളികള്ക്കും 1,000 യുവാന് (US$140) പ്രതിഫലം നല്കും. കമ്പനിയുടെ വളര്ച്ചയോടൊപ്പം തന്നെ ജീവനക്കാരുടെ മാനസിക സന്തോഷവും തങ്ങള് ലക്ഷ്യം വയ്ക്കുന്നുണ്ടെന്നാണ് ഇന്സ്റ്റ 360 -യുടെ അവകാശവാദം.
ഇതുകൂടാതെ കമ്പനിയുടെ ഡേറ്റിംഗ് പ്ലാറ്റ്ഫോം പരിചയപ്പെടുത്തിക്കൊണ്ട് വ്യക്തിപരമായി നടത്തുന്ന സോഷ്യല് മീഡിയാ പോസ്റ്റുകളിലൂടെ ആളുകളെ അതിലേക്ക് ആകര്ഷിച്ചാല് അതിനും നല്കും പ്രതിഫലം. ജീവനക്കാരുടെ ഭാഗത്തുനിന്നും കമ്പനിയുടെ ഈ നയത്തിന് അനുകൂല പ്രതികരണമാണ് ലഭിച്ചിരിക്കുന്നത് എന്നാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്ട്ട് ചെയ്യുന്നത്.
വാര്ത്ത സാമൂഹിക മാധ്യമങ്ങളില് ഉള്പ്പടെ ശ്രദ്ധ നേടിയതോടെ കമ്പനിയില് ജോലി കിട്ടാന് എന്തു ചെയ്യണമെന്നാണ് തൊഴില് അന്വേഷകരായ യുവതീ യുവാക്കളില് ഏറെയും ചോദിച്ചത്. സ്വപ്നം കണ്ട ജോലി ഇതാണ് എന്നും നിരവധി പേര് അഭിപ്രായപ്പെട്ടിട്ടുണ്ട്.
എന്നാല് കമ്പനിയുടെ നടപടിയെ വിമര്ശിക്കുന്നവരും കുറവല്ല. സ്നേഹം പണം കൊടുത്ത് വാങ്ങേണ്ടതല്ലന്നും ഇത്തരം നടപടികള് സാമൂഹിക മൂല്യച്യുതിക്ക് കാരണമാകുമെന്നും വിമര്ശകര് അഭിപ്രായപ്പെട്ടു.
ASSOCIATION
സമീക്ഷ യുകെ ഏഴാം ദേശീയ സമ്മേളനത്തിന്റെ ഭാഗമായ ഏരിയ സമ്മേളനങ്ങള് പൂര്ത്തിയായി. വെയില്സ്, ബിര്മിങ്ഹാം ഏരിയാ സമ്മേളനങ്ങളാണ് ഏറ്റവും ഒടുവില്സമാപിച്ചത്. ഈ മാസം പത്തിന് മാഞ്ചസ്റ്ററിലായിരുന്നു ആദ്യ ഏരിയ സമ്മേളനം.കഴിഞ്ഞ കാലങ്ങളിലെ പ്രവര്ത്തനങ്ങള് സമ്മേളനങ്ങള് വിലയിരുത്തി.
യൂണിറ്റ്സമ്മേളനങ്ങളില് നിന്നും ലഭിച്ച ക്രിയാത്മക നിര്ദ്ദേശങ്ങള് ചര്ച്ച ചെയ്തു. പുതിയകാലത്തിനൊത്ത് ഭാവി പരിപാടികള് രൂപപ്പെടുത്തി. പങ്കാളിത്തത്തില് മുന്സമ്മേളനങ്ങളെ കവച്ചുവെയ്ക്കുന്നതായിരുന്നു ഇത്തവണത്തേത്. ഓരോ ഏരിയാകമ്മിറ്റികള്ക്കും പുതിയ നേതൃത്വം നിലവില് വന്നു. അനുഭവ സമ്പത്തും യുവത്വവുംചേര്ന്ന കമ്മിറ്റികളില് വനിതാ പ്രാതിനിധ്യവും ഉറപ്പാക്കി. പ്രവര്ത്തനസൗകര്യത്തിനായി നോര്ത്തേണ് അയര്ലണ്ടില് പുതിയ ഏരിയ കമ്മറ്റി രൂപീകരിച്ചു.
ഇതോടെനാഷണല് കമ്മിറ്റിക്ക് കീഴിലുള്ള ഏരിയ കമ്മിറ്റികളുടെ എണ്ണം അഞ്ചായി.മാഞ്ചസ്റ്റര് ഏരിയ സെക്രട്ടറിയായി ഷിബിന് കാച്ചപ്പള്ളിയേയും ജോയിന്റ്സെക്രട്ടറിയായി സ്വരൂപ് കൃഷ്ണനെയും തെരഞ്ഞെടുത്തു. ആതിര രാമകൃഷ്ണനാണ്നോര്ത്തേണ് അയര്ലണ്ട് ഏരിയ സെക്രട്ടറി. രഞ്ജു രാജുവാണ് ജോയിന്റ് സെക്രട്ടറി.ലണ്ടന് ഏരിയ സെക്രട്ടറിയായി അല്മിഹറാജും ജോയിന്റ് സെക്രട്ടറിയായി അജീഷ്ഗണപതിയാടനും ലണ്ടന് ഏരിയ കമ്മിറ്റിയെ നയിക്കും. വെയില്സ് കമ്മിറ്റിയുടെ പുതിയ സെക്രട്ടറിയായി അഖില് ശശിയും ജോയിന്റ് സെക്രട്ടറിയായി ഐശ്വര്യ നിഖിലുംചുമതലയേറ്റു.
മണികണ്ഠന് കുമാരനും ഏരിയ സെക്രട്ടറിയായും, ജോയിന്റ്സെക്രട്ടറിയായി ബിപിന് ഫിലിപ്പുമാണ് ബിര്മിങ്ഹാം കമ്മിറ്റിയുടെ പുതിയനേതൃത്വം. ഈ മാസം 30ന് ബിര്മിങ്ഹാമിലെ ഹോളി നെയിം പാരിഷ് സെന്റര് ഹാളിലാണ്ഏഴാമത് സമീക്ഷ യുകെ ദേശീയ സമ്മേളനം. സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കെ കെശൈലജ ടീച്ചര് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. സമീക്ഷയുടെ 33യൂണിറ്റുകളില് നിന്നായി ഇരുന്നൂറോളം പ്രതിനിധികള് സമ്മേളനത്തില് പങ്കെടുക്കും.സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും മന്ത്രിയുമായ എംബി രാജേഷ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.
കഴിഞ്ഞ ദിവസം നടത്തിയ ലിംക ചില്ഡ്രന്സ് ഫെസ്റ്റ് പങ്കാളിത്തം കൊണ്ടും നടത്തിപ്പിന്റെ മികവുകൊണ്ടും കാണികളുടെ കൈയ്യടിക്ക് പത്രമായി. യുകെ മലയാളികളില് കുട്ടികളുടെ നൈസര്ഗിക വാസനകളെ പരിപോഷിക്കുന്നതിന്റെ ഭാഗമായി ചില്ഡ്രന് ഫസ്റ്റ് എന്ന ആശയം ആദ്യമായി തുടക്കം കുറിച്ചത് ലിവര്പൂളിലെ ലിംക എന്ന സംഘടനയാണ്.
കുട്ടികളുടെ ഉന്നമനത്തിന് അവരുടെ കലാവാസനകളെ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി ഈ വര്ഷവും ഈ കഴിഞ്ഞ പതിനാറാം തീയതി ശനിയാഴ്ച മെല്ലെനിയം സെന്ട്രല് ഹാളില് വച്ച് ഒരു ദിവസം നീണ്ടു നില്ക്കുന്ന കലാമേളയ്ക്ക് തുടക്കം കുറിച്ചു.
കാലത്ത് 9 മണിക്ക് നടന്ന ഉദ്ഘാടന സമ്മേളനത്തില് ലിംകയുടെ പ്രസിഡന്റ് തോമസുകുട്ടി ഫ്രാന്സിസ് അധ്യക്ഷനായുള്ള വേദിയില് ഓര്ത്തോഡോക്സ് മാഞ്ചസ്റ്റര്/ സ്റ്റോക്ക് ഓണ് ട്രെന്ഡ് പള്ളി വികാരി ഫാദര് ബിനു തോമസ് ഉദ്ഘാടനം ചെയ്തു.
സബ് ജൂനിയര് മുതല് സീനിയര് വരെയുള്ള കാറ്റഗറിയില് ഏകദേശം 25 ഇല് പരം മത്സര ഇനങ്ങള് വിവിധ വേദികളില് മാറ്റുരച്ചു, വാശിയേറിയ മത്സരത്തില് അഭികയില് എല്സ ബിനു കലാ തിലകവും, അര്ജുന് സജീവ് കലാ പ്രതിഭയും ആയി തിരഞ്ഞെടുക്കപ്പെട്ടു. വ്യക്തിഗത ചാമ്പ്യന്മാരായി യഥാവിതം ബെഗി നേഴ്സില് അബിയ അരുണും, സബ്ജൂനിയേഴ്സില് അഞ്ജലി അരുണും, ജൂനിയേഴ്സില് സാന്വി മഹിഖയും, സീനിയര് കാറ്റഗറിയില് അര്ജുന് സജീവും തെരഞ്ഞെടുക്കപ്പെട്ടു.
സംഘടനയുടെ തന്നെ പ്രവര്ത്തകരായ സെക്രട്ടറി വിപിന് വര്ഗീസും മുന് വൈസ് പ്രസിഡന്റ് റാണി ജേക്കപ്പും പാകപ്പെടുത്തിയ വിഭവ വില്പ്പന ഒരു വേറിട്ട അനുഭവമായി. വൈകിട്ട് നടന്ന പൊതുയോഗത്തില് പ്രസിഡന്റ് തോമസുകുട്ടി ഫ്രാന്സിസ്, യുഗ്മ കലാ വേളയില് വിജയിച്ച ജൊഹാന ജേക്കബ്, ഡാന് ഡെറിക്കും ചേര്ന്ന് നിറദീപം തെളിയിച്ച് പരിപാടികള്ക്ക് തുടക്കം കുറിച്ചു ലിംകയുടെ എക്സിക്യൂട്ടീവ് അംഗങ്ങള് വിജയികളായവര്ക്ക് സമ്മാനങ്ങള് നല്കി, ചില്ഡ്രന് ഫെസ്റ്റ് കമ്മറ്റി മെമ്പര് നിതീഷ് സോമന് സ്വാഗതവും ഈ വര്ഷത്തെ ചില്ഡ്രന് ഫെസ്റ്റ് കണ്വീനര് ജേക്കബ് വര്ഗീസ് സഹകരിച്ച എല്ലാവര്ക്കും നന്ദിയും രേഖപ്പെടുത്തി.
മറ്റ് സംഘാടക സമിതി അംഗങ്ങളായ സെക്രട്ടറി വിപിന് വര്ഗീസ്, ട്രഷറര് അജി വര്ഗീസ്, ദീപ്തി ജയകൃഷ്ണന്, യുഗ്മ നോര്ത്ത് വെസ്റ്റ് പ്രസിഡന്റ് ബിജു പീറ്റര് എന്നിവരുടെ പ്രവര്ത്തനം ഈ വര്ഷത്തെ ചില്ഡ്രന് ഫെസ്റ്റിന്റെ വിജയം അനായാസമാക്കി.
ടോണ്ടന്: സാംസ്കാരിക സംഘടനയായ 'മാസ്സ് യുകെ' (മലയാളം സാംസ്കാരിക സമിതി) യുടെ നാലാമത് ഭരണ സമിതി ചാര്ജെടുത്തു. ബൈജു സെബാസ്റ്റ്യന് -പ്രസിഡന്റ്, അപ്പു വിജയക്കുറുപ്പ് -വൈസ് പ്രസിഡന്റ് സുജിത് സോമരാജന് നായര് -ജനറല് സെക്രട്ടറി, അജോ റാഫേല് -ട്രഷറര് (ഫിനാന്സ് സെക്രട്ടറി), ശ്രീലക്ഷ്മി എസ് വെട്ടത്ത് -പ്രോഗ്രാം കോഡിനേറ്റര് എന്നിവരാണ് എക്സിക്യൂട്ടീവ്സ്.
ഒരിടവേളയ്ക്കു ശേഷം ബൈജു സെബാസ്റ്റ്യന് വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. മാസ്സിന്റെ നിയമാവലിയനുസരിച്ചു രണ്ടു ടേമില് കൂടുതല് എക്സിക്യൂട്ടീവ് പദവിയില് തുടരുവാന് പാടുള്ളതല്ല. ഒരു ഭരണസമിതിയുടെ കാലാവധി മൂന്നുവര്ഷമാണ്.
മാസ്സ് അതിലെ അംഗങ്ങളുടെ ക്ഷേമത്തിനായി വിവിധ ബിസിനസ് സംരംഭങ്ങള് മാതൃകാപരമായി നടത്തി വരുന്നു. സോമര്സെറ്റ് തലസ്ഥാനമായ ടോണ്ടന് ആസ്ഥാനമായി പ്രവര്ത്തിക്കുന്ന മാസ്സിന് യുകെയില് വിവിധയിടങ്ങളില് ബിസിനസ് ഫ്രാഞ്ചയ്സുകള് ഉണ്ട്. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബൈജു സെബാസ്റ്റ്യന് 'മാസ്സ് കെയര് മൊമെന്റസ്' എം ഡി കൂടിയാണ്.
കവന്ട്രി: 'ഇന്നത്തെ ഇന്ത്യയില് നെഹ്രുവിയന് ചിന്തകളുടെ പ്രസക്തി' എന്ന വിഷയത്തെ ആസ്പദമാക്കി ഓഐസിസി (യുകെ) സംഘടിപ്പിച്ച ചര്ച്ചാക്ലാസ് വിഷയത്തിന്റെ വ്യത്യസ്തത കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.
പ്രമുഖ രാഷ്ട്രീയ നിരീക്ഷകനും ഹൈകോടതിയിലെ മുതിര്ന്ന അഭിഭാഷകനുമായ അഡ്വ. എ ജയശങ്കര്, കേംബ്രിഡ്ജ് മേയറും യു കെയിലെ പ്രമുഖ ക്രിമിനല് അഭിഭാഷകനുമായ ബൈജു തിട്ടാല എന്നിവരാണ് കവന്ട്രിയിലെ ടിഫിന്ബോക്സ് റെസ്റ്റോറന്റില് വച്ച് സംഘടിപ്പിച്ച ചര്ച്ചാ ക്ലാസുകള് നയിച്ചത്.
ഒഐസിസി (യുകെ) നാഷണല് പ്രസിഡന്റ് ഷൈനു ക്ലെയര് മാത്യൂസ് ഓണ്ലൈന് ആയി ഉദ്ഘാടനം നിര്വഹിച്ചു ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ് ആയിരുന്നു പരിപാടിയുടെ മോഡറേറ്റര്. വര്ക്കിങ്ങ് പ്രഡിഡന്റുമാരായ ബേബിക്കുട്ടി ജോര്ജ് സ്വാഗതവും മണികണ്ഠന് ഐക്കാട് നന്ദിയും അര്പ്പിച്ചു.
വളരെ ഗൗരവമേറിയ വിഷയമെങ്കിലും സരസവും ലളിതവുമായ അവതരണവും ശൈലിയും കൊണ്ട് പങ്കെടുത്തവരുടെ പ്രശംസ പിടിച്ചു പറ്റിയ ചര്ച്ചയില്, യു കെയുടെ വിവിധ ഭാഗങ്ങളില് നിന്നും കക്ഷി രാഷ്ട്രീയ ഭേദമന്യേ നിരവധി പേര് പങ്കാളികളായി. ഇരു പ്രഭാഷകരുടേയും മുപ്പത് മിനിറ്റ് വീതമുള്ള ക്ലാസുകക്ക് ശേഷം നടന്ന ചോദ്യോത്തര വേളയും ശ്രോദാക്കളുടെ പങ്കാളിത്തം കൊണ്ട് സജീവമായി.
ഒരിക്കല് നെഹ്റു സ്വയം മുസ്ലീമായി ജനിക്കേണ്ടത് ആയിരുന്നു എന്നതടക്കം സംഘപരിവാറുകാര് സോഷ്യല് മീഡിയയിലൂടെ പ്രചരിപ്പിക്കുന്ന പെരുംനുണകളുടെ ലോകത്താണ് നാം ജീവിക്കുന്നതെന്ന് പറഞ്ഞ ജയശങ്കര്, പണ്ഡിറ്റ് ജവഹര്ലാല് നെഹ്രു അവതരിപ്പിച്ച രാഷ്ട്രനിര്മാണത്തിന്റെ അടിസ്ഥാന ആശയങ്ങളും ഏറെ സ്വാധീനം ചെലുത്തിയ ഇന്ത്യയുടെ മതേതരത്വം, സമാധാനം, ദാര്ശനികത, സാങ്കേതിക പുരോഗതി, സാമൂഹ്യനീതി എന്നീ വിഷയങ്ങളില് അദ്ദേഹത്തിന്റെ ചിന്തകളുമാണ് ഇന്നത്തെ ഇന്ത്യയുടെ ആധാരം എന്നും അടിവരയിട്ടു.
ഇംഗ്ലണ്ടിലെ പഠനം വഴി നെഹ്റു ആര്ജ്ജിച്ച പൊതു ബോധവും ബ്രിട്ടന് മുറുകെപിടിക്കുന്ന മതേതര മൂല്യവും ആഴത്തില് മനസിലാക്കിയ വ്യക്തിത്വം എന്ന നിലയിലാണ് മഹാത്മാ ഗാന്ധി അദ്ദേഹത്തെ സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി പദത്തിലേക്ക് നിര്ദേശിച്ചത് എന്ന വസ്തുതയും ജയശങ്കര് ഉയര്ത്തിക്കാട്ടി.
ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകള് തന്നെയാണ് കമ്മ്യൂണിസത്തിന്റെ ശത്രുക്കള് എന്ന് നെഹ്റു അടക്കമുള്ളവരുടെ ചിന്താധാരകളും ചര്ച്ചാവിഷയമായി. ഒരു മുസ്ലിം ഭൂരിപക്ഷ പ്രവിശ്യ എങ്കിലും ഇന്ത്യയില് വേണമെന്ന നെഹ്റു ഉയര്ത്തിപിടിച്ച മതേതരമൂല്യത്തിന്റെ മകുടോദാഹരണമാണ് മുസ്ലിം ഭൂരിപക്ഷ താഴ്വരയായ കശ്മീരിനെ ഇന്ത്യയോട് ചേര്ത്തത്. ഇത്തരത്തിലുള്ള മൂല്യബോധം നെഹ്റുവിനെ പോലെയുള്ള തികഞ്ഞ മതേതരവാദികളിലെ കാണുവാന് സാധിക്കൂ എന്നും ജയശങ്കര് പറഞ്ഞു.
നെഹ്റുവിന്റെ ആശയങ്ങളും ചിന്തകളും ഇന്നും കാലികപ്രസക്തസങ്ങളാണെന്നും ഇന്നത്തെ ഇന്ത്യയില് ഈ ആശയങ്ങള് പ്രചരിപ്പിക്കേണ്ടതും, അതിന്റെ പ്രാധാന്യം മനസിലാക്കി കൊടുക്കേണ്ടത് അത്യാവശ്യമാണെന്നും ചര്ച്ചയില് പങ്കെടുത്ത ബൈജു തിട്ടാല പറഞ്ഞു. വഖഫ് വിഷയത്തില് ആശങ്കയറിയിച്ച ശ്രോതാക്കള്ക്കുള്ള മറുപടിയും അദ്ദേഹം നല്കി.
പരിപാടിയില് പങ്കെടുത്തവര്ക്ക് ടിഫിന്ബോക്സ് റെസ്റ്റോറന്റ് സ്നേഹവിരുന്നും ഒരുക്കിയിരുന്നു. 'ഇവന്റ്സ് മീഡിയ' ചര്ച്ചയുടെ ലൈവ് സ്ട്രീമിങ്ങും പ്രക്ഷേപണം ചെയ്യുകയുണ്ടായി.
ഒഐസിസി (യുകെ) നാഷണല് കമ്മിറ്റിയെ പ്രതിനിധീകരിച്ച് ഭാരവാഹികളായ അഷ്റഫ് അബ്ദുള്ള, ജോര്ജ് ജോസഫ്, വിജീ പൈലി, സാബു ജോര്ജ്, ജോര്ജ് ജേക്കബ്, അജിത്കുമാര് സി നായര്, സി നടരാജന്, ബേബി ലൂക്കോസ് തുടങ്ങിയവര് പങ്കെടുത്തു.
SPIRITUAL
ബര്മിങ്ഹാം: ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര് രൂപത കമ്മീഷന് ഫോര് ചര്ച്ച് ക്വയറിന്റെ ആഭിമുഖ്യത്തില് നടത്തുന്ന ക്രിസ്മസ് കരോള് ഗാന മത്സരം 'കന്ദിഷ്' ഡിസംബര് 7ന് ലെസ്റ്റര് മദര് ഓഫ് ഗോഡ് ദേവാലയ പാരിഷ് ഹാളില് നടക്കും. രൂപതയിലെ വിവിധ ഇടവക/ മിഷന് / പ്രൊപ്പോസഡ് മിഷനുകളില് നിന്നുള്ള ഗായക സംഘങ്ങള്ക്കായി നടക്കുന്ന ഈ മത്സരത്തില് പങ്കെടുക്കുവാന് രജിസ്റ്റര് ചെയ്യുവാനുള്ള അവസാന തീയതി ഈ മാസം മുപ്പതാം തീയതി ആണ്.
മുന് വര്ഷങ്ങളിലേതു പോലെ തന്നെ കാഷ് പ്രൈസ് ഉള്പ്പടെ ആകര്ഷകമായ സമ്മാനങ്ങള് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള് ലഭിക്കുന്ന ടീമുകള്ക്ക് ലഭിക്കും. രാവിലെ പതിനൊന്നു മണിക്ക് ആരംഭിക്കുന്ന മത്സരങ്ങള് വൈകുന്നേരം ആറ് മണിക്ക് തീരുന്ന രീതിയില് ആണ് ക്രമീകരിച്ചിരിക്കുന്നത്. വിജയികളാകുന്നവര്ക്ക് രൂപതാധ്യക്ഷന് മാര് ജോസഫ് സ്രാമ്പിക്കല് സമ്മാനങ്ങള് വിതരണം ചെയ്യും.
കൂടുതല് വിവരങ്ങള്ക്ക്:
കമ്മീഷന് ഫോര് ചര്ച്ച് ക്വയര് ചെയര്മാന് റെവ ഫാ പ്രജില് പണ്ടാരപ്പറമ്പില് 07424165013,
ജോമോന് മാമ്മൂട്ടില് 07930431445
ലണ്ടന്: ഗ്രേറ്റ് ബ്രിട്ടന് സീറോമലബാര് എപ്പാര്ക്കി ലണ്ടന് റീജണല് ഇവാഞ്ചലൈസേഷന് കമ്മീഷന്റെ നേതൃത്വത്തില് ഡിസംബര് മാസം 21 ന് ശനിയാഴ്ച ബൈബിള് കണ്വെന്ഷന് സംഘടിപ്പിക്കുന്നു. ഗ്രേറ്റ് ബ്രിട്ടന് രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന് മാര് ജോസഫ് സ്രാമ്പിക്കല് വിശുദ്ധ ബലി അര്പ്പിച്ചു സന്ദേശം നല്കുന്നതും, എപ്പാര്ക്കി പാസ്റ്ററല് കോര്ഡിനേറ്റര് റവ.ഡോ.ടോം ഓലിക്കരോട്ട് ബൈബിള് കണ്വെന്ഷനില് മുഖ്യ പ്രഭാഷണം നടത്തുന്നതുമാണ്.
ഗ്രേറ്റ് ബ്രിട്ടന് എപ്പാര്ക്കി യൂത്ത് ആന്ഡ് മൈഗ്രന്റ് കമ്മീഷന് ഡയറക്ടറും, ലണ്ടന് റീജണല് ഇവാഞ്ചലൈസേഷന് ഡയറക്ടറും, പ്രശസ്ത ധ്യാന ഗുരുവുമായ ഫാ. ജോസഫ് മുക്കാട്ട് തിരുവചന സന്ദേശം പങ്കുവെക്കുകയും, സഹകാര്മികത്വം വഹിക്കുകയും ചെയ്യും.ഗ്രേറ്റ് ബ്രിട്ടന് എപ്പാര്ക്കി ഇവാഞ്ചലൈസേഷന് കമ്മീഷന് ചെയര് പേഴ്സണും, കൗണ്സിലറും, പ്രശസ്ത തിരുവചന പ്രഘോഷകയുമായ സിസ്റ്റര് ആന് മരിയ SH വിശുദ്ധഗ്രന്ഥ സന്ദേശങ്ങള് പങ്കുവെക്കുകയും, സ്പിരിച്ച്വല് ഷെയറിങ്ങിനു നേതൃത്വം നല്കുകയും ചെയ്യുന്നതാണ്.
ലോക രക്ഷകനായ ഉണ്ണിയേശുവിന്റെ തിരുപ്പിറവിക്ക് മുന്നൊരുക്കമായി നടത്തപ്പെടുന്ന അനുഗ്രഹദായകമായ തിരുക്കര്മ്മങ്ങളിലും, തിരുവചന ശുശ്രുഷയിലും, ആരാധനയിലും പങ്കുചേര്ന്ന് ദൈവീക കൃപകളും, അനുഗ്രഹങ്ങളും പ്രാപിക്കുന്നതിന് ഏവരെയും സ്നേഹപൂര്വ്വം ക്ഷണിച്ചു കൊള്ളുന്നതായി ഫാ. ജോസഫ് മുക്കാട്ട്, ഇവാഞ്ചലൈസേഷന് രൂപതാ കോര്ഡിനേറ്റര് മനോജ് തയ്യില്, ലണ്ടന് റീജണല് കോര്ഡിനേറ്റര് മാത്തച്ചന് വിളങ്ങാടന് എന്നിവര് അറിയിച്ചു.
ബൈബിള് കണ്വെന്ഷനില് കുമ്പസാരത്തിനും, സ്പിരിച്യുല് ഷെയറിങ്ങിനുമുള്ള സൗകര്യം ഉണ്ടായിരിക്കും. കുട്ടികള്ക്കായി പ്രത്യേക ശുശ്രുഷകള് നടത്തുന്നതുമാണ്.
കൂടുതല് വിവരങ്ങള്ക്ക് ബന്ധപ്പെടുക:
മനോജ് തയ്യില് - 07848 808550
മാത്തച്ചന് വിളങ്ങാടന് - 07915 602258
December 21st Saturday 9:00 - 16:00 PM.
Venue:
SIR WALTER RAYLEIGH DRIVE,
RAYLEIGH,
SS6 9BZ.
ഹാംപ്ഷെയര് ആന്റ് വെസ്റ്റ് സസെക്സ് ഹിന്ദു കള്ച്ചറല് സൊസൈറ്റി സംഘടിപ്പിക്കുന്ന അയ്യപ്പപൂജ ഡിസംബര് ഒന്നിന് എംസ്വേര്ത്തിലെ സൗത്ത്ബോണ് വില്ലേജ് ഹാളില് നടക്കും. ഉച്ചയ്ക്ക് 2.30ന് ഗണപതി പൂജയോടു കൂടി ആരംഭിക്കുന്ന ചടങ്ങുകളില് ഭജന്സ്, അഭിഷേകം, വിളക്കു പൂജ, പടി പൂജ, ഹരിവരാസനം, എന്നിവ ഉണ്ടായിരിക്കുന്നതാണ്.
വൈകിട്ട് 7.30ന് അന്നദാനത്തോടു കൂടി പരിപാടി അവസാനിക്കും.
ഹാളിന്റെ വിലാസം
South Bourne Village Hall,
Emsworth,
PO10 8HN
SPECIAL REPORT
ഇന്ത്യയ്ക്ക് പുറത്തും പേടിഎം സേവനം നടത്താം. പണമിടപാട് നടത്താന് പുതിയ ഇന്റര്നാഷണല് യുപിഐ ഫീച്ചര് പുറത്തിറക്കിയിരിക്കുകയാണ് പേടിഎം.
യുഎഇ, സിംഗപ്പൂര്, ഫ്രാന്സ്, മൗറീഷ്യസ്, ഭൂട്ടാന്, നേപ്പാള് തുടങ്ങിയ രാജ്യങ്ങളില് പണമിടപാട് നടത്താന് ആണ് പുതിയ ഇന്റര്നാഷണല് യുപിഐ ഫീച്ചര് പേടിഎം പുറത്തിറക്കിയത്. ഇന്ത്യയ്ക്ക് പുറത്ത് തിരഞ്ഞെടുത്ത സ്ഥലങ്ങളില് പേടിഎമ്മിലൂടെ യുപിഐ ഇടപാടുകള് നടത്താമെന്ന് കമ്പനി പ്രഖ്യാപിച്ചു.
യുഎഇ, സിംഗപ്പൂര്, ഫ്രാന്സ്, മൗറീഷ്യസ്, ഭൂട്ടാന്, നേപ്പാള് തുടങ്ങിയ രാജ്യങ്ങളിലേക്ക് യാത്ര നടത്തുന്ന ഇന്ത്യക്കാര്ക്ക് ഷോപ്പിങ്ങിനും ഹോട്ടലുകളിലും മറ്റു പ്രാദേശിക ആവശ്യങ്ങള്ക്കും ആപ്പ് ഉപയോഗിച്ച് പണമിടപാട് നടത്താമെന്ന് പേടിഎം വ്യക്തമാക്കി. ഉപയോക്താക്കള് ഇതിനായി ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യുന്നതിന് 'വണ് ടൈം ആക്ടിവേഷന്' ചെയ്യേണ്ടതുണ്ട്.
യാത്രാ കാലയളവിനെ ആശ്രയിച്ച്, പേടിഎം ഉപയോക്താക്കള്ക്ക് ഒന്ന് മുതല് 90 ദിവസം വരെയുള്ള കാലയളവ് തിരഞ്ഞെടുക്കാന് കഴിയുമെന്ന് കമ്പനി പറയുന്നു. ഇതിനുശേഷം സുരക്ഷാ കാരണങ്ങളാല് സേവനം പ്രവര്ത്തനരഹിതമാകും. നിശ്ചിത സമയത്തിനു ശേഷം പ്രവര്ത്തനം സ്വയമേ പ്രവര്ത്തനരഹിതമാക്കുന്നതിലൂടെ തട്ടിപ്പുകാരെ തടയുകയും സുരക്ഷ വര്ധിപ്പിക്കുകയും ചെയ്യുമെന്ന് കമ്പനി കൂട്ടിച്ചേര്ത്തു.
CINEMA
മലയാളത്തിന്റെ സിനിമാ ചരിത്രത്തില് ഇടം പിടിക്കാന് പുത്തന് സിനിമ ഒരുങ്ങുന്നു. മഹേഷ് നാരായണന് സംവിധാനം ചെയ്യുന്ന മള്ട്ടിസ്റ്റാര് ചിത്രത്തിന് ശ്രീലങ്കയില് തുടക്കം.
കാല്നൂറ്റാണ്ടിന് ശേഷം മമ്മൂട്ടിയും മോഹന്ലാലും ഒരുമിക്കുന്ന ഈ വമ്പന് സിനിമയില് വമ്പന് താരനിരകളും ഉണ്ട്. ഫഹദ് ഫാസില്, കുഞ്ചാക്കോബോബന്, നയന്താര തുടങ്ങിയവര് ചിത്രത്തിന്റെ ഭാഗമാകുന്നു എന്നാണ് വാര്ത്തകള് വരുന്നത്.
സിനിമയുടെ പൂജയ്ക്ക് മോഹന്ലാലാണ് ഭദ്രദീപം കൊളുത്തിയത്. കോ പ്രൊഡ്യൂസര്മാരായ സുഭാഷ് ജോണ് മാനുവല് സ്വിച്ച് ഓണും സി.ആര്.സലിം ആദ്യ ക്ലാപ്പും നിര്വഹിച്ചു. രാജേഷ് കൃഷ്ണ,സലിം ഷാര്ജ,അനുര മത്തായി,തേജസ് തമ്പി എന്നിവരും തിരി തെളിയിച്ചു.
മോഹന്ലാല് നേരത്തെതന്നെ ശ്രീലങ്കയിലെത്തിയിരുന്നു. കഴിഞ്ഞദിവസം മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും വന്നതോടെ മലയാളസിനിമ കാത്തിരിക്കുന്ന വമ്പന് പ്രോജക്ടിന് തുടക്കമായി. ആന്റോ ജോസഫ് പ്രൊഡ്യൂസറും,സി.ആര്.സലിം,സുഭാഷ് ജോര്ജ് മാനുവല് എന്നിവര് കോ പ്രൊഡ്യൂസര്മാരുമായ ചിത്രത്തിന്റെ കഥയും തിരക്കഥയും മഹേഷ് നാരായണന്റേതാണ്. രാജേഷ് കൃഷ്ണയും സി.വി.സാരഥയുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്മാര്.
രണ്ജി പണിക്കര്,രാജീവ് മേനോന്,ഡാനിഷ് ഹുസൈന്,ഷഹീന് സിദ്ദിഖ്,സനല് അമന്,രേവതി,ദര്ശന രാജേന്ദ്രന്,സെറീന് ഷിഹാബ് തുടങ്ങിയവര്ക്കൊപ്പം മദ്രാസ് കഫേ,പത്താന് തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റര് ആര്ട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും അണിനിരക്കുന്നു. ബോളിവുഡിലെ പ്രശസ്തനായ സിനിമാട്ടോഗ്രഫര് മനുഷ് നന്ദനാണ് ഛായാഗ്രഹണം.
പ്രൊഡക്ഷന് ഡിസൈനര്:ജോസഫ് നെല്ലിക്കല്,മേക്കപ്പ്:രഞ്ജിത് അമ്പാടി,കോസ്റ്റിയൂം:ധന്യ ബാലകൃഷ്ണന്,പ്രൊഡക്ഷന് കണ്ട്രോളര്:ഡിക്സണ് പൊടുത്താസ്,ചീഫ് അസോസിയേറ്റ് ഡയറക്ടര്:ലിനു ആന്റണി,അസോസിയേറ്റ് ഡയറക്ടര്:ഫാന്റം പ്രവീണ്.
ശ്രീലങ്കയ്ക്ക് പുറമേ ലണ്ടന്, അബുദാബി, അസര്ബെയ്ജാന്, തായ്ലന്ഡ്, വിശാഖപട്ടണം, ഹൈദ്രാബാദ്, ഡല്ഹി, കൊച്ചി എന്നിവിടങ്ങളിലായി 150 ദിവസം കൊണ്ടാണ് ചിത്രം പൂര്ത്തിയാകുക. ആന് മെഗാ മീഡിയ പ്രദര്ശനത്തിനെത്തിക്കും.
നയന്താര - ബിയോണ്ട് ദി ഫെയറി ടേല് എന്ന നെറ്റ്ഫ്ളിക്സ് ഡോക്യൂമെന്ററി നടി നയന് താരയുടെ വളര്ച്ച കാണിക്കുന്ന ചിത്രമാണ്. തന്റെ ജീവിതത്തിലെ നാള് വഴിയെ കുറിച്ച് വാചാലയാവുകയാണ് താരം. ഇപ്പോഴിതാ ഒരു ചിത്രത്തില് അഭിനയിക്കുന്ന അവസരത്തില് തനിക്ക് നേരിടേണ്ടി വന്ന ബോഡി ഷെയ്മിങ്ങിനെ കുറിച്ചാണ് താരം പറയുന്നത്.
താരത്തിന്റെ വാക്കുകള് ഇങ്ങനെ:
'പെര്ഫോമന്സിനെ കുറിച്ച് പറയുന്നത് നല്ലതാണ് എന്നാല് ബോഡി ഷെയിമിങ് നിറഞ്ഞ കാര്യങ്ങള് പറയാന് പാടില്ലെന്ന് നടി നയന്താര. താന് ഏറ്റവും തകര്ന്നു പോയത് ആദ്യമായി ബോഡി ഷെയിമിങ്ങുകള് ഉണ്ടായപ്പോഴായിരുന്നു എന്ന് തുറന്നു പറയുകയാണ് താരം.
ഗജിനി സിനിമയുടെ സമയത്താണ് ബോഡി ഷെയിമിങ്ങുകള് ഉണ്ടായത്. ഏറ്റവും തകര്ന്നു പോയതും ആ സമയത്താണ് എന്ന് നടി പറഞ്ഞു. ഞാന് ഏറ്റവും തകര്ന്നു പോയത് ഗജിനിയുടെ സമയത്താണ്. അന്ന് ഞാന് എന്നെ പറ്റിയുള്ള ധാരാളം കമന്റുകള് കാണാറുണ്ടായിരുന്നു. 'ഇവള് എന്തിനാണ് അഭിനയിക്കുന്നത്? ഇവള് എന്തിനാണ് സിനിമയില് തുടരുന്നത്? അവള് ഒരുപാട് വണ്ണം വെച്ചു' എന്നൊക്കെയുള്ള കമന്റുകള് വരുമായിരുന്നു.
നമ്മള് ഒരു വിഷമഘട്ടത്തിലൂടെ പോകുമ്പോള് ആരും കൂടെ ഉണ്ടാകുമെന്ന ഉറപ്പില്ല. എനിക്ക് ആരും ഉണ്ടായിട്ടില്ല. ഒരാള് പോലും എന്റെ അടുത്ത് വന്നിട്ട് പോട്ടെ സാരമില്ലെന്ന് പറഞ്ഞിട്ടില്ല.
പക്ഷെ ഓരോ നാളുകള് കഴിയുമ്പോഴും ഞാന് സ്ട്രോങ്ങായി മാറികൊണ്ടേയിരുന്നു. കാരണം അത് മാത്രമായിരുന്നു എന്റെ മുന്നില് ഉണ്ടായിരുന്ന ഓപ്ഷന്. എനിക്ക് വേറെ വഴി ഇല്ലായിരുന്നു,'
എന്നാണ് താന് നേരിട്ട ബോഡി ഷെയിമിങ്ങിനെ പറ്റി നടി പറയുന്നത്. സംവിധായകന് ആവശ്യപ്പെട്ടത് മാത്രമാണ് ഓരോ സിനിമയിലും ചെയ്തതെന്നും അവര് ആവശ്യപ്പെട്ട വസ്ത്രമാണ് ധരിച്ചതെന്നും നടി കൂട്ടിച്ചേര്ത്തു.
അന്നയും റസൂലും എന്ന സിനിമയിലൂടെ മലയാളികളുടെ ശ്രദ്ധ പിടിച്ചു പറ്റിയ നടിയാണ് ആന്ഡ്രിയ ജെര്മിയ. ഒരു സമയത്ത് താരം പ്രണയം തകര്ന്ന് ഡിപ്രഷനിലാണെന്ന വാര്ത്തകള് പുറത്ത് വന്നിരുന്നു. എന്നാല് തനിക്ക് എന്ത് സംഭവിച്ചു എന്ന് പറയുകയാണ് താരം. സിനിമയില് നിന്നും ഇടവേള എടുത്തതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ആന്ഡ്രിയ.
ഓട്ടോ ഇമ്മ്യൂണ് കണ്ടീഷന് ബാധിച്ചതിനെ തുടര്ന്നാണ് കുറച്ച് കാലം കരിയറില് നിന്ന് മാറി നിന്നതെന്ന് ആന്ഡ്രിയ പറയുന്നു. ത്വക്കിനെ ബാധിക്കുന്ന ഒരു അപൂര്വ്വ രോഗമാണിത്. അഭിമുഖത്തിനിടെയാണ് തുറന്ന് പറച്ചില്.
വട ചെന്നൈ എന്ന സിനിമയ്ക്ക് ശേഷം ത്വക്കിനെ ബാധിക്കുന്ന ഓട്ടോ ഇമ്മ്യൂണ് സ്കിന് കണ്ടീഷന് പിടിപെട്ടത്. എന്റെ മുടിയിഴകള് നരച്ചിട്ടില്ല. പക്ഷേ അന്ന് എന്റെ പുരികവും കണ്പീലികളും നരയ്ക്കാന് തുടങ്ങി. എല്ലാ ദിവസവും എഴുന്നേല്ക്കുമ്ബോള് പല പാടുകളും ശരീരത്തില് കാണാന് തുടങ്ങി. ബ്ലഡ് ടെസ്റ്റുകള് വന്നു. പക്ഷെ അവയെല്ലാം നോര്മലാണ്. എന്തുകൊണ്ടിത് സംഭവിക്കുന്നു എന്ന് മനസിലാകുന്നില്ല. എന്തെങ്കിലും ടോക്സിന്റെ റിയാക്ഷന് ആയിരിക്കാം അല്ലെങ്കില് ഇമോഷണല് സ്ട്രസ് കൊണ്ടായിരിക്കാമെന്ന് ഡോക്ടര്മാര് പറഞ്ഞു. ഈ രംഗത്ത് ഇമോഷണലാകും.
ഒരു റോള് ചെയ്യുമ്പോള് അത് നമ്മളില് നിന്ന് എന്തെങ്കിലുമെടുക്കും. എല്ലാത്തില് നിന്നും കുറച്ച് കാലം താന് മാറി നിന്നു. ആ കണ്ടീഷനില് നിന്നും പുറത്ത് വന്നു. ഈ സമയത്ത് മാധ്യമങ്ങളും സിനിമാ രംഗവും പറഞ്ഞത് പ്രണയം തകര്ന്നത് കാരണം ഞാന് ഡിപ്രഷനിലായി എന്നാണ്. ഇതേക്കുറിച്ച് സംസാരിക്കാതിരുന്നതാണ്. അതെന്റെ ചോയ്സ് ആണ്. ഇത്തരം കാര്യങ്ങള് സംഭവിക്കുമ്പോള് സ്വയം ഉള്ക്കൊള്ളാന് ഒരു വര്ഷമെങ്കിലും എടുക്കുമെന്നും ആന്ഡ്രിയ ജെര്മിയ ചൂണ്ടിക്കാട്ടി
ആദ്യമായാണ് ഞാനിക്കാര്യം തുറന്ന് പറയുന്നത്. അതേസമയം ഈ കണ്ടീഷന് തന്നെ വളരെ മോശമായി ബാധിച്ചിട്ടില്ല. താന് ഇപ്പോള് വളര്ത്തു നായക്കൊപ്പം കൂടുതല് സമയം ചലവഴിക്കുകയാണ്. ഇതെല്ലാം തന്നെ സഹായിച്ചെന്നും ആന്ഡ്രിയ പറയുന്നു. വളര്ത്ത് നായയാണ് തന്നെ സഹായിച്ചത്. മാസ്റ്റര്, പിസാച് 2 എന്നീ സിനിമകള് ചെയ്തത് ഈ കണ്ടീഷനുള്ളപ്പോഴാണ് എന്നും താരം വെളിപ്പെടുത്തി.
NAMMUDE NAADU
കാല്പന്ത് ആരാധകര്ക്ക് ആവേശമാകുന്ന വാര്ത്തയാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. ആരാധകരെ ആകാംഷയില് ആഴ്ത്തി അര്ജന്റീന ഫുട്ബോള് ടീം പന്ത് തട്ടാന് കേരളത്തിന്റെ മണ്ണിലിറങ്ങും എന്നായിരുന്നു ആ വാര്ത്ത.
കേരളത്തിന്റെ ക്ഷണം സ്വീകരിച്ചു കൊണ്ടാണ് അര്ജന്റീന ഫുട്ബോള് ടീം കേരളത്തിലേക്കെത്തുന്നത്. ടീമിന് കേരളത്തിലേക്ക് വരാനുള്ള അനുമതി അര്ജന്റീന ഫുട്ബോള് അസോസിയേഷന് നല്കിയെന്നും വാര്ത്തകളില് പറയുന്നുണ്ട്. സൂചനകളുടെ അടിസ്ഥാനത്തിലാണ് ഈ വാര്ത്തകള് പുറത്ത് വന്നത്.
എന്നാല് ഇപ്പോഴിതാ ആ വാര്ത്തകള് സ്ഥിരീകരിച്ച് കായിക മന്ത്രി എത്തിയിരിക്കുകയാണ്. അടുത്ത വര്ഷം സൗഹൃദമത്സരത്തിനായി മെസിയും അര്ജന്റീന ടീം അംഗങ്ങളും കേരളത്തില് എത്തുമെന്ന് മന്ത്രി വി അബ്ദുറഹ്മാന് സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ത്യയില് സൗഹൃദ മത്സരം കളിക്കാമെന്ന് അര്ജന്റീനിയന് നാഷണല് ടീം അറിയിച്ചിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു. ഒന്നര മാസത്തിനുള്ളില് അര്ജന്റീന ടീം കേരളത്തിലെത്തുമെന്നും മന്ത്രി കൂട്ടിച്ചേര്ത്തു.
കേരളത്തിലെത്തുന്ന അര്ജന്റീന ടീം ഇവിടെ സൌഹൃദ മല്സരങ്ങളില് പങ്കെടുക്കുമെന്നും രണ്ട് മല്സരങ്ങളായിരിക്കും കേരളത്തിലെ ആരാധകര്ക്കായി ടീം കളിക്കുക.
ഇന്നലെ എല്ലാവരുടെയും സംശയം ടീമിനൊപ്പം മെസ്സി ഉണ്ടാകുമോ എന്നതായിരുന്നു. മെസ്സിയുടെ കാര്യത്തില് അര്ജന്റീന ഫുട്ബോള് അസോസിയേഷനാകും അന്തിമ തീരുമാനം എടുക്കുക. എന്നാല് ആവേശം കൂട്ടാന് മെസ്സിയും ടീമിനൊപ്പം ഉണ്ടാകുമെന്ന് സ്ഥിരീകരണം ആയിരിക്കുകയാണ്.
നൂറ് കോടിയിലധികം ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. ഇത് സ്പോണ്സര് വഴിയാകും കണ്ടെത്തുക. കേരളത്തില് രണ്ട് മത്സരങ്ങളാകും ടീം കളിക്കുക. ഏഷ്യയിലെ പ്രമുഖ രണ്ട് ടീമുകളാകും അര്ജന്റീനയുമായി കളിക്കുക
ബെംഗളൂരു: ബെംഗളൂരുവില് ഇലക്ട്രിക്ക് സ്കൂട്ടര് ഷോറൂമില് തീപിടുത്തം. ഷോറൂമിലുണ്ടായ തീപിടിത്തത്തില് യുവതിക്ക് ദാരുണാന്ത്യം സംഭവിച്ചു. ഷോറൂമിലെ ജോലിക്കാരിയായ 20കാരിയാണ് മരിച്ചത്.
യുവതി ഷോറൂമിലെ കാഷ്യറാണ്. സംഭവത്തില് ഒരാള്ക്ക് പരിക്കേറ്റിട്ടുണ്ട്. 45ലേറെ ഇലക്ട്രിക് സ്കൂട്ടറുകള് കത്തിനശിച്ചു. ബെംഗളൂരുവിലെ ഡോ രാജ്കുമാര് റോഡിലെ ഇലക്ട്രിക് വാഹന ഷോറൂമിലാണ് തീപിടിത്തമുണ്ടായത്.
നവരംഗ് ജംഗ്ഷനു സമീപമുള്ള മൈ ഇവി സ്റ്റോറില് വൈകുന്നേരം 5.30 ഓടെയാണ് സംഭവം നടന്നത്. ഷോറൂമിലെ കാഷ്യറായിരുന്ന പ്രിയയ്ക്ക് തീപിടിത്തമുണ്ടായപ്പോള് പുറത്തിറങ്ങാനായില്ല. പ്രിയ ഇരുന്ന ക്യാബിനില് തീയും പുകയും നിറഞ്ഞിരുന്നു. രാമചന്ദ്രപുര സ്വദേശിനിയായ പ്രിയ ശ്വാസം കിട്ടാതെയും പൊള്ളലേറ്റുമാണ് മരിച്ചത്. ഇന്ന് ജന്മദിനം ആഘോഷിക്കാനിരിക്കെയാണ് ദാരുണാന്ത്യം. അഞ്ച് ജീവനക്കാര് രക്ഷപ്പെട്ടു. മറ്റൊരാള്ക്ക് ഗുരുതരമായി പരിക്കേറ്റു.
അഗ്നിശമന സേന ഉടനെ സ്ഥലത്തെത്തി, മൂന്ന് ഫയര് എഞ്ചിനുകള് ഉപയോഗിച്ചാണ് തീയണച്ചത്. മറ്റ് അപകടങ്ങള് ഒഴിവാക്കാന് ബെംഗളൂരു സിറ്റി ട്രാഫിക് പൊലീസ് വാഹനങ്ങള് വഴിതിരിച്ചുവിട്ടു. മുന്കരുതലിന്റെ ഭാഗമായി സമീപത്തെ കെട്ടിടങ്ങളിലെ താമസക്കാരെയും കടകളിലുണ്ടായിരുന്നവരെയും ഒഴിപ്പിച്ചു.സ്റ്റോറിലുണ്ടായ ഷോര്ട്ട് സര്ക്യൂട്ടാണോ അതോ സ്കൂട്ടര് ചാര്ജ് ചെയ്യുമ്പോള് ബാറ്ററി പൊട്ടിത്തെറിച്ചതാണോ തീപിടിത്തത്തിന് കാരണം എന്ന് കണ്ടെത്താന് അന്വേഷണം നടക്കുകയാണ്.
Channels
സ്റ്റാര് മാജിക്ക് വേദിയിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് ലക്ഷ്മി നക്ഷത്ര. സ്വന്തമായി ഒരു യൂട്യൂബ് ചാനല് ഉണ്ട് ലക്ഷ്മിക്ക്. ഇതില് പങ്കുവയ്ക്കുന്ന വീഡിയോയ്ക്ക് നിരവധി ആരാധകര് ഉണ്ട്. എന്നാല് എപ്പോഴും നിരവധി വിമര്ശനങ്ങള് ഏറ്റുവാങ്ങുന്ന താരം കൂടിയാണ് ലക്ഷ്മി.
ലക്ഷ്മി യൂട്യൂബ് വീഡിയോയില് തമ്പ് നെയിലായി പങ്കുവയ്ക്കുന്ന ക്യാപ്ഷനാണ് എപ്പോഴും വിവാദങ്ങളില് കൊണ്ട് എത്തിക്കുന്നത്. തെറ്റിദ്ധരിപ്പിക്കുന്ന ക്യാപ്ഷനുകളാണ് താരം കൊടുക്കുന്നത്. ഇപ്പോഴിതാ പുതിയ വീഡിയോ പങ്കുവെച്ചതിലും അത്തരത്തില് തെറ്റിദ്ധരിപ്പിക്കുന്ന ക്യാപ്ഷനാണ് താരം പങ്കുവെച്ചിരിക്കുന്നത്.
താരം ഇപ്പോള് വിദേശത്ത് അവധിക്കാലം ആഘോഷിക്കുകയാണ്. റഷ്യന് ബോര്ഡറിലെ മഞ്ഞു മലയില് നിന്നുള്ള രസകരമായ വീഡിയോയാണ് ലക്ഷ്മി പങ്കുവച്ചിരിക്കുന്നത്. ഒരു വിദേശ യുവാവിനൊപ്പമുള്ള തന്റെ ചിത്രമാണ് ലക്ഷ്മി നക്ഷത്രയുടെ വീഡിയോയുടെ തമ്ബ് നെയില്. ഐ സെഡ് യെസ് എന്നാണ് തമ്ബ്നെയിലില് ലക്ഷ്മി കുറിച്ചിരിക്കുന്നത്.
ഒറ്റനോട്ടത്തില് ലക്ഷ്മിയുടെ പ്രണയത്തെക്കുറിച്ചുള്ളതോ വിവാഹത്തെക്കുറിച്ചുള്ളതോ ആണ് വീഡിയോ എന്ന് തോന്നിപ്പോകും. എന്നാല് അതൊന്നുമില്ല. മഞ്ഞുമലയില് വച്ച് കണ്ടുമുട്ടിയൊരു യുവാവിനൊപ്പമുള്ള ബൈക്ക് റൈഡിംഗിന്റെ വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. വീഡിയോയില് യുവാവിനെ ലക്ഷ്മി മലയാളം പഠിപ്പിക്കുന്നുണ്ട്. തുടര്ന്ന് ഈ യുവാവ് ലക്ഷ്മി വാ നമുക്ക് പോകാം എന്ന് പറയുന്നുണ്ട്.
ഇതോടെ തമാശയായി ഇങ്ങനെ വിളിച്ചാല് ഞാന് ചിലപ്പോള് പോകാന് ചാന്സ് ഉണ്ട്. അങ്ങനെയെങ്കില് എനിക്ക് ജോര്ജിയന് പൗരത്വം കിട്ടിയേക്കും എന്ന് ലക്ഷ്മി പറയുന്നുണ്ട്. ഈ കോമഡിയുടെ തുടര്ച്ച എന്ന നിലയിലാണ് ലക്ഷ്മി വീഡിയോയുടെ തമ്ബ് നെയ്ലും ക്യാപ്ഷനുമൊക്കെ അത്തരത്തിലാക്കിയിരിക്കുന്നത്. അതേസമയം നിരവധി പേരാണ് ലക്ഷ്മിയുടെ വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയിരിക്കുന്നത്.
ബിഗ്ബോസ് സീസണിലെ ഏറ്റവും കൂടുതല് ആരാധകരും ഹേറ്റേഴ്സും ഉള്ള താരമാണ് റോബിന്. റോബിനും ആരതി പൊടിയും പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട കപ്പിളാണ്. ഇപ്പോഴിതാ ആരതിയുടെ യൂട്യൂബ് ചാനലില് റോബിനും ആരതിയും ഒരു വീഡിയോ പങ്കിട്ടിരിക്കുകയാണ്. 22ാം തീയതി തനിക്കൊരു സര്ജറി ഉണ്ടെന്നാണ് റോബിന് പറഞ്ഞിരിക്കുന്നത്. എന്താണ് സംഭവിച്ചത് എന്നും റോബിന് പറയുന്നുണ്ട്.
കോവിഡ് വന്നതിന് ശേഷം തന്റെ ലംഗ്സ് കപ്പാസിറ്റി ഭയങ്കരമായി കുറവായിരുന്നുവെന്നും അതുകാരണം തനിക്ക് ശ്വസിക്കാന് ബുദ്ധിമുട്ടുണ്ടായിരുന്നുവെന്നും കിതപ്പുണ്ടായിരുന്നുവെന്നും റോബിന് പറയുന്നു. ഡോക്ടറെ കണ്ടപ്പോഴാണ് തനിക്ക് ഡീവിയേറ്റഡ് നേസല് സെപ്റ്റം ആണെന്ന് കണ്ടെത്തിയത്. മൂക്കിന് ചെറിയ വളവും ചെറിയൊരു മാംസത്തിന്റെ വളര്ച്ചയും ഉണ്ടെന്ന് പറഞ്ഞുവെന്നും റോബിന് പറയുന്നു.
നവംബര് 22 സര്ജറി ആണെന്നും 21 ന് ഹോസ്പിറ്റലില് പോകുമെന്നും റോബിന് പറയുന്നു. റൈനോ പ്ലാസ്റ്റിയാണെന്നും ഒരാഴ്ച വരെ നേസല് പാക്കേജ് ഉണ്ടാവുമെന്നും ഒരു മാസം വരെ മുഖത്ത് വീക്കം ഉണ്ടാകുമെന്നും താരം പറയുന്നു. ശ്വാസം ശരിയായി എടുക്കാന് പറ്റാത്തത് കൊണ്ട് ശരീരത്തിന് ആവശ്യത്തിന് ഓക്സിജിന് ലഭിക്കുന്നുണ്ടായിരുന്നില്ല, അത് കാരണം ക്ഷീണവും തലകറക്കവും വണ്ടിയോടിക്കുമ്ബോള് ഇരുട്ട് കയറുന്നത് പോലെയൊക്കെ ഉണ്ടായിരുന്നു, റോബിന് പറയുന്നു. ചെറിയ രീതിയില് ബി പി ഉണ്ടായിരുന്നു. ബി പി ഉയര്ന്നത് കൊണ്ടായിരിക്കും ഇങ്ങനെ എന്നായിരുന്നു കരുതിയിരുന്നതെന്നും റോബിന് പറഞ്ഞു.
നിരവധി പേരാണ് ഈ വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തുന്നത് . സര്ജറി നന്നായി നടക്കട്ടെ. ഞങ്ങളുടെ പ്രാര്ത്ഥനയും സ്നേഹവും ഞങ്ങളുടെ ഡോക്ടര് ബ്രേക്ക് ഒപ്പമുണ്ടാകും, എല്ലാം അതിജീവിച്ച ഡോക്ടര്ക്ക് ഇതൊക്കെ കടന്നു മുന്നോട്ടു പോകാന് പറ്റും. സര്ജറി ഒക്കെ നന്നായി നടക്കട്ടെ. എല്ലാവരുടെയും പ്രാര്ത്ഥനയും സപ്പോര്ട്ടും എപ്പോഴും ഉണ്ടാകും. സര്ജറി ഒക്കെയും കഴിഞ്ഞു ആരോഗ്യം ഒക്കെയും വീണ്ടെടുത്ത് ഡോക്ടര് വരുംം. കാത്തിരിക്കുന്നു എനര്ജറ്റിക് ആയി ഡോക്ടറെ വീണ്ടൂം കാണാന് എന്നിങ്ങനെ പോകുന്നു കമന്റുകള്.
മലയാള സിനിമയില് വളരെ ചുരുക്കം സിനിമകള് ചെയ്ത് തന്റേതായ സ്ഥാനം ഉറപ്പിച്ച താരമാണ് നസ്രിയ. നസ്രിയ പേളി മാണിക്കൊപ്പം എത്തിയ വീഡിയോയും നിലയ്ക്കൊപ്പമുള്ള ചിത്രങ്ങളും ആണ് ഇപ്പോള് സോഷ്യല് മീഡിയയില് വൈറല്.
പേളി മാണിയുടെ യൂട്യൂബ് ചാനലില് നസ്രിയയും ബേസിലും സിനിമയുടെ ഭാഗമായി എത്തുകയായിരുന്നു. അത്തരത്തില് പേളി മാണി കഴിഞ്ഞ ദിവസം സോഷ്യല് മീഡിയയില് പങ്കുവെച്ച ഒരു ചിത്രമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് മകള് നിലയും നസ്രിയയും ഒരുമിച്ച് ഇരിക്കുന്ന ചിത്രമാണ് പങ്കുവെച്ചത് ഈ ചിത്രങ്ങള് വലിയൊരു ആരാധകനിര തന്നെയാണ് ഉണ്ടായിരിക്കുന്നത് ഇതിനു താഴെ ഇപ്പോള് പലരും കമന്റ് ചെയ്തിരിക്കുന്നത് രണ്ട് ക്യൂട്ടികള് എന്നാണ്
പൊതുവേ ഒരു ക്യൂട്ട് ഇമേജ് ആണ് നസ്രിയയ്ക്ക് ഉള്ളത് പ്രായം എത്രയായാലും നസ്രിയ മലയാളികള്ക്ക് അത്തരത്തില് ക്യൂട്ട് ആയിട്ടുള്ള ഒരു കുട്ടി തന്നെയാണ്.. അങ്ങനെയൊരു ഇഷ്ടം തന്നെയാണ് നസ്രിയയോട് പ്രേക്ഷകര്ക്ക് ഉള്ളത്. മെസ്സിയുടെയും നിലയുടെയും ചിത്രങ്ങള് കണ്ട ആരാണ് ഇതില് കൂടുതല് ക്യൂട്ട് എന്ന് മനസ്സിലാക്കാന് സാധിക്കുന്നില്ല എന്നാണ് പലരും കമന്റ് ചെയ്യുന്നത് ഈ ചിത്രങ്ങള് വളരെ വേഗം തന്നെ സോഷ്യല് മീഡിയ ഏറ്റെടുക്കുകയും ചെയ്തു.
മലയാളി പ്രേക്ഷകരുടെ മനസ്സില് തന്റേതായ ഇടം നേടിയെടുത്ത നായികയാണ് സ്വാസിക വിജയി അടുത്ത കാലങ്ങളായി താരം വളരെയധികം വിമര്ശനങ്ങള് സോഷ്യല് മീഡിയയില് ഏല്ക്കേണ്ട സാഹചര്യം ഉണ്ടാവുന്നുണ്ട് പ്രധാനമായ കാരണം നിലപാടുകളാണ് ഭര്ത്താവിന്റെ കീഴില് ജീവിക്കുവാന് ആണ് ഇഷ്ടം എന്നും എന്നാല് മറ്റുള്ളവര് അങ്ങനെ വേണമെന്ന് വാശി പിടിക്കുന്നില്ല എന്നുമാണ് അടുത്ത സമയത്ത് സ്വാസിക പറഞ്ഞത്.
തന്നെ നിയന്ത്രിക്കുന്ന ഒരു ഭര്ത്താവിനെ ആയിരുന്നു താന് ആഗ്രഹിച്ചത് എന്നാല് തനിക്ക് കിട്ടിയത് അങ്ങനെ ഒരു ഭര്ത്താവിനെ ആയിരുന്നില്ല ഒരു കാര്യങ്ങളിലും തന്നോട് ഇടപെടാത്ത ഒരു ഭര്ത്താവിനെയാണ് തനിക്ക് കിട്ടിയത് ഈ സാഹചര്യത്തില് ഞാന് മനസ്സിലാക്കി ഇതും മികച്ച ഒരു രീതിയാണെന്ന് എന്നാല് എനിക്ക് എന്റെ ഭര്ത്താവിന്റെ പിന്നില് നില്ക്കുവാനാണ് കൂടുതല് ഇഷ്ടം. അങ്ങനെ ജീവിക്കുവാന് ആണ് ഞാന് ആഗ്രഹിക്കുന്നത് അത് ഞാന് സന്തോഷവതിയാണ് അതില് ഞാന് മറ്റാരെയും അടിച്ചേല്പ്പിക്കാന് ഉദ്ദേശിക്കുന്നുമില്ല.
എനിക്കങ്ങനെ ആവാനാണ് ഇഷ്ടമെന്നാണ് ഞാന് പറഞ്ഞത് എന്ന് സ്വാസിക വ്യക്തമാക്കിയിരുന്നു. ഈ സംഭവം പല രീതിയില് ആണ് വ്യാഖ്യാനിക്കപ്പെട്ടത്. പലരും ഇതേ കുറിച്ച് അഭിപ്രായങ്ങള് പറഞ്ഞു. ഇപ്പോഴിതാ ഇതേ കുറിച്ച് ഒരു യൂട്യൂബര് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
'സ്വാസിക ഒരു ഫാന്റസി ലോകത്താണ്. അവിടെ അങ്ങനെ ജീവിക്കുന്നതാണ് തനിക്ക് ഇഷ്ടമെന്നാണ് സ്വാസിക പറഞ്ഞതിന്റെ അര്ത്ഥം. എന്നാല് അവരുടെ ഭര്ത്താവ് ഒരു ടോക്സിക്ക് അല്ല. അതുകൊണ്ടുതന്നെ യഥാര്ത്ഥത്തില് നമ്മുടെ സ്വാതന്ത്ര്യത്തെ ഒരു വ്യക്തി അടിച്ചമര്ത്തുന്നത് ഏത് രീതിയിലാണ് എന്ന് സ്വാസികയ്ക്ക് അറിയില്ല. അതവരെ അനുഭവിച്ചിട്ടില്ല അതുകൊണ്ടാണ് അത് വളരെ ബ്യൂട്ടിഫുള് ആണ് എന്ന രീതിയില് അവര് സംസാരിക്കുന്നത്. യഥാര്ത്ഥ ജീവിതത്തില് അങ്ങനെ അനുഭവിക്കുന്നവര്ക്ക് മാത്രമേ അതിന്റെ ബുദ്ധിമുട്ട് പറഞ്ഞാല് മനസ്സിലാവുകയുള്ളൂ. അതുകൊണ്ട് പുറത്തിരുന്ന് അഭിപ്രായം പറയാന് എളുപ്പമാണ് എന്നാണ് പലരും പറയുന്നത്.'
പേളി ശ്രീനിഷ് ദമ്പതികളുടെ മക്കള് നിലയും നിറ്റാരയും ഒരുപോലെ ഇരിക്കുന്നു എന്ന കാര്യം എപ്പോഴും ആരാധകര് പറയുന്ന ഒന്നാണ്. നിലയുടെ പഴയ ചിത്രങ്ങളും നിറ്റാരയുടെ പുതിയ ചിത്രങ്ങളും കാണുമ്പോള് ഇത് ആരാണെന്ന സംശയം പലപ്പോഴും ആരാധകര് ചോദിക്കാറുണ്ട്.
ഇപ്പോഴിതാ അത്തരത്തില് പിന്നെയും സംശയിപ്പിക്കുന്ന ചിത്രവുമായി എത്തിയിരിക്കുകയാണ് പേളി. നിളയുടെ ഒപ്പം പണ്ട് എടുത്ത ചിത്രം നിതാരയ്ക്കൊപ്പം റീക്രിയേറ്റ് ചെയ്യുകയാണ് പേര്ളി. നിളയ്ക്കൊപ്പം 2021 ല് എടുത്ത ചിത്രവും ക്യാപ്ഷനൊപ്പം പേര്ളി അവസാനം ചേര്ത്തിട്ടുണ്ട്. ശിശുദിനത്തോട് അനുബന്ധിച്ചാണ് ചിത്രം പോസ്റ്റ് ചെയ്തത്.
''ശിശുദിനാശംസകള്...ഞങ്ങള് ഇത്തവണ ഒരു ഫോട്ടോഷൂട്ട് പുനഃസൃഷ്ടിക്കാന് ശ്രമിച്ചു. അവസാന ചിത്രത്തില് 2021 ലെ ഞാനും നിളയും ആണ്. നിതാര ഇപ്പോള് സംഘത്തില് ചേരുന്നു. അതേ 'പഴയ' ഫോട്ടോഗ്രാഫറെ ജിക്സണ് ഫോട്ടോഗ്രഫി എന്ന് വിളിക്കുന്നു...3 വര്ഷത്തിന് ശേഷം ഒരിക്കല് കൂടി അതേ തലയിണ കവറുകള് അയച്ചതിന് ഡെക്കര് ഡയറി ബൈ നിമിഷയ്ക്കും നന്ദി...'' എന്നാണ് ചിത്രങ്ങള്ക്കൊപ്പം പേര്ളി മാണി കുറിച്ചത്. പഴയ അതെ ഫോട്ടോഗ്രാഫര് എന്ന് മെന്ഷന് ചെയ്ത് ജിക്സന് ഫോട്ടോ ഗ്രാഫിയെയും പോസ്റ്റിനൊപ്പം പേര്ളി ചേര്ത്തിട്ടുണ്ട്.
ചിത്രങ്ങള് സോഷ്യല് മീഡിയയില് ട്രെന്ഡിംഗായിരിക്കുകയാണ്. രണ്ടു പേരും ശരിക്കും ഒരുപോലെ ആണെന്നും കണ്ണ് തട്ടാതെ ഇരിക്കട്ടെ എന്നുമാണ് ആരാധകര് പറയുന്നത്.
BUSINESS
മെറ്റയ്ക്ക് പിഴ ചുമത്തി കോംപറ്റീഷന് കമ്മീഷന് ഓഫ് ഇന്ത്യ. സ്വകാര്യതയില് വീഴ്ചയ വരുത്തി എന്ന് ആരോപിച്ചാണ് പിഴ ചുമത്തിയത്. 213 കോടി രൂപയാണ് പിഴയായി ചുമത്തിയത്.
2021 ലെ വാട്സ്ആപ്പ് സ്വകാര്യതാ നയ പരിഷ്കരണവുമായി ബന്ധപ്പെട്ട് കൃത്രിമത്വം കാട്ടിയെന്നാണ് ചൂണ്ടിക്കാട്ടിയത്. ഡിജിറ്റല് വിപണിയിലെ കുത്തക നിലനിര്ത്താനുള്ള നിയമവിരുദ്ധ ശ്രമങ്ങളില് നിന്ന് വിട്ടുനില്ക്കാനും മത്സരവിരുദ്ധ നടപടികളില് നിന്നൊഴിവാകാനും മെറ്റക്ക് നിര്ദേശം നല്കി.
ഇന്ത്യയിലെ ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങള് ഫെയ്സ്ബുക്ക്, ഇന്സ്റ്റഗ്രാം എന്നിവയുമായി പങ്കുവയ്ക്കുന്നതിനായി 2021 ല് സ്വകാര്യതാനയം വാട്സ്ആപ്പ് പുതുക്കിയിരുന്നു.ഈ നയം അം?ഗീകരിക്കാത്ത ഉപയോക്താക്കള്ക്ക് വാട്സ്ആപ്പ് സേവനം ലഭ്യമാക്കില്ലെന്നും കമ്പനി നിലപാടെടുത്തു. പുതുക്കിയ സ്വകാര്യതാനയം നടപ്പാക്കുന്നത് എതിര്പ്പിനെ തുടര്ന്ന് വാട്സ്ആപ്പ് താത്ക്കാലികമായി മരവിച്ചു. കോംപറ്റീഷന് ആക്ടിന് വിരുദ്ധമാണ് വാട്സ്ആപ്പ് നടപടിയെന്ന് വിലയിരുത്തിയാണ് കമ്മീഷന്റെ തീരുമാനം.
2029 വരെ ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങള് മെറ്റയുടെ മറ്റു സ്ഥാപനങ്ങളുമായി പങ്കുവയ്ക്കരുത് എന്നും .പരസ്യ ഇതരാവശ്യങ്ങള്ക്കായി വിവരങ്ങള് പങ്കുവച്ചിട്ടുണ്ടെങ്കില് അത് വ്യക്തമാക്കി വിശദീകരണം നല്കണം എന്നും കോംപറ്റീഷന് കമ്മീഷന് ഓഫ് ഇന്ത്യ വ്യക്തമാക്കി.
തൃശൂര്: 161 വര്ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ള ബോബി ചെമ്മണൂര് ഇന്റര്നാഷണല് ജ്വല്ലേഴ്സിന്റെ ഏറ്റവും പുതിയ ഷോറൂം തൃപ്രയാറില് പ്രവര്ത്തനമാരംഭിക്കുന്നു. ഉദ്ഘാടനം നവംബര് 21 വ്യാഴാഴ്ച രാവിലെ 10.30 ന് ബോചെയും സിനിമാതാരം ശ്വേത മേനോനും ചേര്ന്ന് നിര്വ്വഹിക്കും. ഡയമണ്ട് ആഭരണങ്ങളുടെ ആദ്യ വില്പ്പന എം.ആര്. ദിനേശന് (പ്രസിഡന്റ്, നാട്ടിക ഗ്രാമപഞ്ചായത്ത്), സ്വര്ണാഭരണങ്ങളുടെ ആദ്യ വില്പ്പന രജനി ബാബു (വൈസ് പ്രസിഡന്റ്, നാട്ടിക ഗ്രാമപഞ്ചായത്ത്) എന്നിവര് നിര്വ്വഹിക്കും.
ഗ്രീഷ്മ സുഗിലേഷ് (വാര്ഡ് മെംബര്), അബ്ദുല് അസീസ് (പ്രസിഡന്റ്, ഗോള്ഡ് അസോസിയേഷന്, തൃപ്രയാര്), ഡാലി ജോണ് (പ്രസിഡന്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി, തൃപ്രയാര്) എന്നിവര് ആശംസകളറിയിക്കും. അനില് സി.പി. (ജി.എം. മാര്ക്കറ്റിംഗ്, ബോബി ഇന്റര്നാഷണല് ഗ്രൂപ്പ്) സ്വാഗതവും ജോജി എം.ജെ. (പി.ആര്.ഒ.) നന്ദിയും അറിയിക്കും. ഉദ്ഘാടനവേളയില് തൃപ്രയാറിലെ തിരഞ്ഞെടുക്കപ്പെട്ട നിര്ധനരായ രോഗികള്ക്ക് ബോചെ ഫാന്സ് ചാരിറ്റബിള് ട്രസ്റ്റ് നല്കുന്ന ധനസഹായം ബോചെ വിതരണം ചെയ്യും.
അതിശയിപ്പിക്കുന്ന നിരവധി ഓഫറുകളും സമ്മാനങ്ങളുമാണ് ഉദ്ഘാടനത്തിന്റെ ഭാഗമായി ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. HUID മുദ്രയുള്ള 916 സ്വര്ണാഭരണങ്ങള് ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ പണിക്കൂലിയില് സ്വന്തമാക്കാം. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവര്ക്ക് ടൂവീലറുകള്, ടിവി, ഫ്രിഡ്ജ്, ഐഫോണുകള് എന്നീ സമ്മാനങ്ങള്.
ബംബര് സമ്മാനം മഹീന്ദ്ര ഥാര്. ഡയമണ്ട് ആഭരണങ്ങള്ക്ക് പണിക്കൂലിയില് 50 ശതമാനം വരെ ഡിസ്കൗണ്ട്. ഡയമണ്ട്, അണ്കട്ട്, പ്രഷ്യസ് ആഭരണങ്ങള് പര്ച്ചേയ്സ് ചെയ്യുന്നവരില് നിന്നും നറുക്കെടുപ്പിലൂടെ ദിവസേന ഒരു ഭാഗ്യശാലിക്ക് ഡയമണ്ട് റിംഗ് സമ്മാനം. ഈ ഓഫര് 10 ദിവസത്തേക്ക് മാത്രം. ഉയരുന്ന സ്വര്ണവിലയില് നിന്നും സംരക്ഷണം നല്കിക്കൊണ്ട് അഡ്വാന്സ് ബുക്കിംഗ് ഓഫര്. വിവാഹ പര്ച്ചേയ്സുകള്ക്ക് പ്രത്യേക ആനുകൂല്യങ്ങള്. ഉദ്ഘാടനത്തിനെത്തുന്നവരില് നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 5 പേര്ക്ക് ഡയമണ്ട് റിംഗ് ലഭിക്കും.
ന്യൂയോര്ക്ക്: ഡോണള്ഡ് ട്രംപ് പ്രസിഡന്റ് ആയി അധികാരമേല്ക്കുന്നതോടെ നടപ്പാക്കാന് വിസ്മയകരമായ പദ്ധതികളുമായി ഇലോണ് മസ്ക്. ലോകത്തെ ഒന്നാം നമ്പര് കോടീശ്വരനായ ഇലോണ് മസ്കിന് ബഹിരാകാശത്തടക്കം അത്ഭുതങ്ങള് കാട്ടാനുള്ള കഴിവുണ്ടെന്നതില് യാതൊരു തര്ക്കവുമില്ല. മസ്കിന്റെ 'ബുദ്ധി'യില് രാജ്യങ്ങള് തമ്മിലുള്ള യാത്രാസമയം കുറയുമെന്ന ചര്ച്ചകളും നടക്കുന്നുണ്ട്. അമേരിക്ക - ഇന്ത്യ യാത്ര സമയത്തിലടക്കം വിസ്മയകരമായ മാറ്റമുണ്ടാക്കുന്ന പദ്ധതികളാണ് മസ്കിന്റെ കയ്യിലുള്ളതെന്നാണ് പുറത്തുവരുന്ന റിപ്പോര്ട്ടുകള്. ഭൂഖണ്ഡങ്ങള് തമ്മിലുള്ള യാത്രാവേഗം കൂട്ടുന്ന സ്റ്റാര്ഷിപ്പ് പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോള് പുറത്തുവരുന്നത്.
നിലവില് ഇന്ത്യ - അമേരിക്ക യാത്രക്ക് 22 മണിക്കൂര് മുതല് 38 മണിക്കൂര് വരെയാണ് സമയമെടുക്കുക. എന്നാല് ഇത് കേവലം അര മണിക്കൂറില് സാധിക്കുന്ന നിലയിലുള്ള പദ്ധതിയാണ് മസ്ക് ആവിഷ്കരിച്ചിരിക്കുന്നതെന്നാണ് ഡെയ്ലി മെയില് അടക്കമുള്ള പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്. സ്പേസ് ട്രാവല് പദ്ധതിയായ സ്പേസ് എക്സിനൊപ്പം 'സ്റ്റാര്ഷിപ്പ്' എന്ന പേരില് അതിവേഗ യാത്ര പദ്ധതിയും മസ്ക് വിഭാവനം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്ട്ടുകള് ചൂണ്ടികാട്ടുന്നത്.
1000 യാത്രക്കാരെ വരെ വഹിക്കാന് ശേഷിയുള്ള യാത്ര സംവിധാനമാണ് മസ്കിന്റെ സ്റ്റാര്ഷിപ്പ് പ്ലാനിലുള്ളതെന്നാണ് ഡെയ്ലി മെയിലിന്റെ റിപ്പോര്ട്ടില് പറയുന്നത്. ഭൂമിയുടെ ഉപരിതലത്തിന് സമാന്തരമായിട്ടാകും സ്റ്റാര്ഷിപ്പിന്റെ യാത്ര.
BP SPECIAL NEWS
ഒരു യാചക കുടുംബം നടത്തിയ വിരുന്ന് സത്ക്കാരം ആണ് സോഷ്യല് മീഡിയയില് വൈറലാകുന്നത്. പാകിസ്ഥാനില് നിന്നുള്ള ഒരു യാചക കുടുംബം ആണ് വളരെ സമ്പന്നമായ വിരുന്ന് ഒരുക്കിയത്.
1.25 കോടി (ഏകദേശം 38 ലക്ഷം) പാകിസ്ഥാന് രൂപ ചെലവഴിച്ച് ഒരു വലിയ വിരുന്നൊരുക്കിയിരിക്കുകയാണ്. ഇതിനെക്കുറിച്ചുള്ള വീഡിയോകള് സോഷ്യല് മീഡിയയില് വൈറലായിക്കൊണ്ടിരിക്കുകയാണ്. പാക്കിസ്ഥാനിലെ ഗുജ്റന്വാലയിലുള്ള ഒരു യാചക കുടുംബമാണ് ഇത്രയും ചെലവില് ഏകദേശം 20,000 പേര്ക്ക് ഗംഭീരമായ വിരുന്നൊരുക്കിയത്.
മുത്തശ്ശി മരിച്ച് 40 -ാം ദിനം അവരുടെ സ്മരണയ്ക്കായാണ് കുടുംബം ഈ വിരുന്ന് ഒരുക്കിയത് എന്നും റിപ്പോര്ട്ടുകള് പറയുന്നു. കുടുംബം വിരുന്നുകാരെ ക്ഷണിക്കുകയും അവരെ അവരുടെ സ്ഥലത്തേക്ക് എത്തിക്കുന്നതിന് വേണ്ടി 2,000 -ത്തിലധികം വാഹനങ്ങള് ഒരുക്കുകയും ചെയ്തിരുന്നു. ഗുജ്റന്വാലയിലെ റഹ്വാലി റെയില്വേ സ്റ്റേഷന് പരിസരത്തായിരുന്നത്രെ വിരുന്ന്.
പഞ്ചാബിന്റെ വിവിധ ഭാഗങ്ങളില് നിന്നായി ആയിരക്കണക്കിന് ആളുകളാണ് പരിപാടിയില് പങ്കെടുത്തത് എന്നാണ് സോഷ്യല് മീഡിയയില് വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോകളില് പറയുന്നത്. വിരുന്നിന് വിശിഷ്ടമായ ഒരു മെനു പോലും ഉണ്ടായിരുന്നു. ഉച്ചഭക്ഷണത്തില് പരമ്പരാഗത ഭക്ഷണങ്ങളായ സിരി പേയ്, മുറബ്ബ, കൂടാതെ നിരവധി മാംസം ചേര്ത്ത പലഹാരങ്ങള് എന്നിവ ഉണ്ടായിരുന്നു.
ഡിന്നറിന് ആട്ടിറച്ചി, നാന് മതര് ഗഞ്ച് (മധുരമുള്ള ചോറ്), നിരവധി മധുരപലഹാരങ്ങള് എന്നിവയാണ് ഉണ്ടായിരുന്നത്. 250 ആടുകളെ ഇറച്ചിയാക്കിയതായും റിപ്പോര്ട്ടുകള് ഉണ്ട്. വിരുന്നില് നിന്നുള്ള ദൃശ്യങ്ങള് അതിവേ?ഗത്തിലാണ് സോഷ്യല് മീഡിയയില് വൈറലായി മാറിയത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്.
എന്നാലും, ഒരു യാചക കുടുംബത്തിന് എങ്ങനെയാണ് ഇങ്ങനെ ഒരു വിരുന്നൊരുക്കാന് സാധിക്കുന്നത് എന്നായിരുന്നു ചിലരുടെ സംശയം. ഒരു കോടി രൂപയൊന്നും ആയിരിക്കില്ല എന്നാണ് മറ്റ് ചിലര് പറഞ്ഞത്. അതേസമയം മറ്റൊരു വിഭാഗം അവരുടെ ഒത്തൊരുമയേയും ഈ വിരുന്ന് സംഘടിപ്പിക്കാനുള്ള മനസ്ഥിതിയേയും അഭിനന്ദിക്കുകയാണ് ചെയ്തത്.
PRAVASI VARTHAKAL