![](https://britishpathram.com/malayalamNews/101460-uni.jpg)
മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. സംഭവത്തില്‍ ഒന്നില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടതായി സൂചന.
അക്രമം നടത്തിയ ബംഗ്ലാദേശി പൗരനായ ശരീഫുല്‍ ഇസ്ലാമിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ റിമാന്‍ഡ് ആവശ്യപ്പെട്ടുള്ള അപേക്ഷയിലാണ് കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടതായി സംശയമുണ്ടെന്നും കൂടുതല്‍ അന്വേഷണം ആവശ്യമുണ്ടെന്നും പൊലീസ് പറഞ്ഞത്. തുടര്‍ന്ന് ശരീഫുലിന്റെ പൊലീസ് കസ്റ്റഡി ഈ മാസം 29 വരെ കോടതി നീട്ടി.
ജനുവരി 16-ന് ബാന്ദ്രയിലെ വസ്തിയില്‍ വെച്ചാണ് സെയ്ഫിന് കുത്തേറ്റത്. ആക്രമണ സമയത്ത് സെയ്ഫ് ധരിച്ചിരുന്ന രക്തം പുരണ്ട വസ്ത്രങ്ങള്‍ ഫൊറന്‍സിക്ക് പരിശോധനക്ക് അയച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രതിയുടെ വസ്ത്രത്തില്‍ പടര്‍ന്ന രക്തം സെയ്ഫിന്റെ തന്നെയാണോയെന്ന് ഉറപ്പുവരുത്താനാണ് ഫൊറന്‍സിക് പരിശോധനയെന്ന് പൊലീസ് പറഞ്ഞു.
ജനുവരി 19നാണ് ബംഗ്ലാദേശില്‍ നിന്ന് അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന ശരീഫുല്‍ ഇസ്ലാം അറസ്റ്റിലായത്. പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ് പറഞ്ഞു. കത്തി എവിടെ നിന്ന് വാങ്ങി എന്നതിനും പ്രതി വ്യക്തമായ ഉത്തരം നല്‍കിയിട്ടിലെന്നും പൊലീസ് പറഞ്ഞു. സെയ്ഫിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ വിരലടയാളങ്ങള്‍ ശരീഫുലിന്റെത് തന്നെയാണെന്ന് തെളിഞ്ഞിട്ടുണ്ട്.
More Latest News
കുംഭമേളയില്‍ വൈറലായ താരം മൊണാലിസ കേരളത്തിലേക്ക്, വാലന്റൈന്‍സ് ദിനത്തില്‍ കോഴിക്കോടെത്തുമെന്ന് പ്രഖ്യാപിച്ച് ബോബി ചെമ്മണൂര്‍
![](https://britishpathram.com/malayalamNews/thumb/101774-uni.jpg)
കമല്‍ഹാസന്‍ രാജ്യസഭയിലേക്ക്, ജൂലൈയില്‍ ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് കമല്‍ഹാസനു നല്‍കാന്‍ ഡിഎംകെ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍
![](https://britishpathram.com/malayalamNews/thumb/101773-uni.jpg)
വിവാഹം കഴിഞ്ഞ് മൂന്നാം നാള്‍ പതിനെട്ടുകാരി തൂങ്ങി മരിച്ച സംഭവം: പിന്നാലെ സുഹൃത്തും ജീവനൊടുക്കി, യുവതി മരിച്ച അന്ന് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു
![](https://britishpathram.com/malayalamNews/thumb/101772-uni.jpg)
കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ വയനാട്ടില്‍ ഇന്ന് ഹര്‍ത്താല്‍, ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് ബസുടമകളും വ്യാപാരികളും
![](https://britishpathram.com/malayalamNews/thumb/101771-uni.jpg)
ബ്രസീലില്‍ നടന്ന ലേലത്തില്‍ താരമായി ഇന്ത്യന്‍ ഇനമായ നെല്ലൂര്‍ പശു, ലേലത്തിന് വിറ്റ് പോയ തുക 40 കോടി രൂപ!!!
![](https://britishpathram.com/malayalamNews/thumb/101770-uni.jpg)