
ഈസ്റ്റ് ലണ്ടനിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരിൽ പ്രമുഖനും ബിസിനസുകാരനും അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകനുമായിരുന്ന പുഷ്കാസ് വാസു, 66, അന്തരിച്ചു. കുറച്ചുനാളുകളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.
തിരുവനന്തപുരം കാപ്പിൽ എം.എം ഹൗസിൽ പരേതനായ എൻ. വാസുവിന്റെയും സുഭാഷിണിയുടെയും മകനാണ്. ഭാര്യ ബീന പുഷ്കാസ്. നീതു പുഷ്കാസ്, നിധി പുഷ്കാസ് എന്നിവർ മക്കളാണ്. സംസ്കാരവും പൊതുദർശനവും ലണ്ടനിൽ നടത്തും.
മുൻ ഇടവ പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായിരുന്ന സദാശിവന്റെ സഹോദരപുത്രനാണ്. ദീർഘകാലം ഈസ്റ്റ് ലണ്ടനിലെ പ്ലാസ്റ്റോയിൽ ‘’എഡ്ഗാർ വൈൻസ്’’ എന്ന വ്യാപാരസ്ഥാപനത്തിന്റെ ഉടമയായിരുന്നു. നാട്ടിലും ബിസിനസ് രംഗത്ത് സജീവമായിരുന്നു.
ബ്രിട്ടനിലെ ആദ്യ മലയാളി സംഘടനയായ മലയാളി അസോസിയേഷൻ ഓഫ് യുകെയുടെ (എംഎ യുകെ.) സജീവ പ്രവർത്തകനും ലൈഫ് മെംബറുമായിരുന്നു.
എംഎ യുകെയുടെ എല്ലാ ആഘോഷങ്ങളിലും ചാരിറ്റി പ്രവർത്തനങ്ങളിലും മുൻനിരയിൽ നിന്നിരുന്ന പുഷ്കാസ് അസോസിയേഷന്റെ ചീഫ് ഫിനാൻസ് ഓഫിസറായും ഡയറക്ടറായും പ്രവർത്തിച്ചു.
More Latest News
സ്പേസ് എക്സിൻ്റെ ഡ്രാഗൺ പേടകം നാസയുടെ ക്രൂ – 10 യാത്രികരുമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്തു. സുനിതാ വില്യംസും നിലയത്തിലെ ഏഴംഗ സംഘവും ക്രൂ 10ലെ നാലുപേരെ സ്വീകരിച്ചു; സുനിതയും കൂട്ടരും ഉടൻ മടങ്ങും

പ്രചരിക്കുന്നത് വ്യാജ വാർത്തയെന്ന് മമ്മൂട്ടിയുടെ പിആർഒ, മഹാനടൻ റംസാൻ വ്രതം ആചരിക്കാൻ അവധിയിൽ, ടീം മമ്മൂട്ടി അർബുദ വാർത്ത തള്ളുന്നു

ബെറി സെന്റ് എഡ്‌മെന്‍ഡ് മലയാളി ക്ലബിന്റെ ആഭ്യമുഖ്യത്തില്‍ നടന്ന ബാഡ്മിന്റണ്‍ ടൂറ്റ്ണമെന്റില്‍ സഖീദ്, ആദിത്യന്‍ സഖ്യം ജേതാക്കള്‍

വേതനത്തിൽ കാര്യമായ വർദ്ധനവില്ലാതെ മാങ്ക്സ് കെയറിന്റെ ഓഫർ, നിഷേധിച്ച് നഴ്‌സുമാർ; ഐൽ ഓഫ് മാനിലെ മലയാളികൾ അടക്കമുള്ള നഴ്‌സുമാർ സമരത്തിലേക്ക്

എൻഎച്ച്എസ് ഇംഗ്ലണ്ട് നിർത്തലാക്കൽ: യഥാർത്ഥത്തിൽ ജോലി നഷ്ടപ്പെടുന്നത് മുപ്പതിനായിരത്തിലേറെ ജീവനക്കാർക്ക്! മലയാളികളടക്കം ഹെൽത്ത് ഇതര ജീവനക്കാർ ആശങ്കയിൽ! ജോലി നഷ്ടപ്പെടുന്ന പ്രധാന വിഭാഗങ്ങൾ അറിയുക
