18
MAR 2021
THURSDAY
1 GBP =109.94 INR
1 USD =87.37 INR
1 EUR =90.77 INR
breaking news : തകഴിയിൽ ട്രെയിനിനു മുന്നിൽച്ചാടി ജീവനൊടുക്കിയത് ഓസ്‌ട്രേലിയൻ പ്രവാസിയുടെ ഭാര്യയും മകളും, മലയാളികളെ നടുക്കിയ സംഭവം കോട്ടയത്തെ ഷൈനിയുടെ ആത്മഹത്യപോലെ കുടുംബ ദുരന്തത്തിന്റെ തനിയാവർത്തനം \ >>> അയര്‍ലന്‍ഡിലെ കോര്‍ക്കില്‍ മലയാളി യുവതിയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനെതിരെ കൊലക്കുറ്റം ചുമത്തി പോലീസ് കുറ്റപത്രം സമർപ്പിച്ചു. >>> സ്വിണ്ടനിലെ കുഞ്ഞുമാലാഖ ഐറിൻ മോൾക്ക് വേദനയോടെ അന്ത്യയാത്രാമൊഴിയേകി യുകെ മലയാളി സമൂഹം; വിവിധഭാഗങ്ങളിൽ നിന്ന് നൂറുകണക്കിന് ആളുകൾ ശുശ്രൂഷകളിൽ പങ്കുകൊണ്ടു >>> തെയിംസ് വാട്ടർ താൽക്കാലികമായി ദേശസാൽക്കരിക്കപ്പെട്ടാൽ, നികുതിദായകരും തെയിംസ് വാട്ടർ തൊഴിലാളികളുടെ പെൻഷൻ പദ്ധതികളും ഒരുപോലെ കഷ്ടപ്പെടുമെന്ന് ജല നിയന്ത്രണ ഏജൻസിയും തെയിംസിന്റെ പെൻഷൻ ട്രസ്റ്റികളും മുന്നറിയിപ്പ് നൽകിയിട്ടുണ്ട് >>> എൻഎച്ച്എസ് ഇംഗ്ലണ്ട് പിരിച്ചുവിടുന്നു.. പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത പ്രഖ്യാപനം! നടപടി ഉദ്യോഗസ്‌ഥ ദുഷ്‌ച്ചെലവ് കുറയ്ക്കാൻ, ആയിരങ്ങൾക്ക് ജോലി നഷ്ടപ്പെടും; നഴ്‌സുമാരും ഡോക്ടർമാരും അടക്കം സ്റ്റാഫുകൾക്ക് ജോലി നഷ്ടപ്പെടുമോ? പുതിയമാറ്റം വിശദമായി അറിയുക >>>
  കുടുംബങ്ങളുടെ കൂട്ട ആത്മഹത്യകളുടെ നാടായി കേരളം മാറിയിട്ട് ഏറെനാളായി. കോട്ടയത്തെ ബിഎസ്‌സി നഴ്‌സ്  ഷൈനിയുടെയും മക്കളുടെയും ദാരുണ മരണം ഇപ്പോഴും സോഷ്യൽ മീഡിയകളിൽ കണ്ണീരണിയിക്കുന്ന ചർച്ചാവിഷയമാണ്. അതിനിടെ അതിൻറെ തനിയാവർത്തനം എന്നപോലെ മറ്റൊരു അമ്മയും മകളും ഇന്നലെ ആലപ്പുഴ  തകഴിയിൽ ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി.  വീയപുരം പഞ്ചായത്ത് ഓഫിസ് ഹെഡ് ക്ലാർക്ക് തകഴി കേളമംഗലം വിജയഭവനത്തിൽ പ്രിയയും, 46, മകളും കൃഷ്ണപ്രിയയും, 15, ആണ്  മലയാളികളിൽ നടുക്കമുണർത്തി വിടപറഞ്ഞത്.  ആത്മഹത്യ ചെയ്ത പ്രിയയുടെ ഭർത്താവ് ഓസ്ട്രേലിയക്കാരനായ പ്രവാസിയാണെന്ന വിവരവും പുറത്തുവന്നു. എന്നാൽ ചില കുടുംബ പ്രശ്നങ്ങളാൽ ഏറെ നാളുകളായി ഇരുവരും അകന്നു കഴിയുകയായിരുന്നു. എങ്കിലും ഇവർ തമ്മിൽ വിവാഹം മോചനം നടത്തിയിട്ടില്ലെന്നും അറിയുന്നു.  പ്രിയയുടെ മാതാപിതാക്കളും ഏക സഹോദരനും നേരത്തേ മരിച്ചിരുന്നു. ഓസ്‌ട്രേലിയയിലുള്ള  ഭർത്താവുമായി അകന്നുകഴിയാൻ  തുടങ്ങിയതോടെ  ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു കുറച്ചുനാളുകളായി പ്രിയയും മകളും.  അതിനിടെ ഇവർ ആത്മഹത്യ ചെയ്ത ട്രെയിനിന്റെ ഡ്രൈവർ നൽകുന്ന വിവരണവും ഏവരേയും  കണ്ണീരണിയിക്കുന്നു. തകഴി ഭാഗത്തുകൂടി ട്രെയിൻ വളരെ വേഗത്തിൽ ഓടിച്ചുവരികയായിരുന്നു. പെട്ടെന്നാണ് ഒരു അമ്മയും മകളും ട്രാക്കിലേക്ക് കയറിവന്നത്. മകൾ പിന്നിലേക്ക് വലിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാൽ അമ്മ പെൺകുട്ടിയേയും വലിച്ചുകൊണ്ട് പാളത്തിലേക്കു കയറി.  “ഉച്ചത്തിൽ ‌ഹോൺ മുഴക്കിയെങ്കിലും മാറിയില്ല. ഏതെങ്കിലും തരത്തിൽ ട്രെയിൻ നിർത്താനുള്ള സാവകാശം പോലും ലഭിക്കുന്നതിന് മുൻപുതന്നെ അവർ ട്രെയിനിന് അടിയിൽ അകപ്പെട്ടു’’ ആലപ്പുഴ – കൊല്ലം പാസഞ്ചർ ട്രെയിനിന്റെ ലോക്കോ പൈലറ്റ് ഉണ്ണിക്കൃഷ്ണൻ പറയുന്നു.  തകഴി ഗവ.ആശുപത്രിക്കു സമീപം അടഞ്ഞു കിടക്കുന്ന ലവൽ ക്രോസിനരികിൽ പ്രിയ മകളുമൊത്ത് എത്തിയ സ്കൂട്ടറും കണ്ടെത്തി. അവിടെ നിന്ന് 50 മീറ്റർ അകലെ പാളത്തിൽ ഇവർ നിൽക്കുമ്പോഴാണ് ആലപ്പുഴ– കൊല്ലം മെമു ട്രെയിൻ തട്ടിയത്. ഇന്നലെ ഉച്ചയ്ക്കു രണ്ടിനാണു സംഭവം. ഇന്നലെ മകൾ കൃഷ്ണപ്രിയ അമ്മയ്ക്കൊപ്പം പഞ്ചായത്ത് ഓഫിസിൽ ഉണ്ടായിരുന്നു. ഉച്ചയ്ക്ക് അത്യാവശ്യമായി ഒരിടത്തു പോകാനുണ്ടെന്നു പറഞ്ഞ് ഊണു പോലും കഴിക്കാതെയാണു പ്രിയ മകളുമൊത്ത് ഇറങ്ങിയതെന്നു സഹപ്രവർത്തകർ പറഞ്ഞു.  അതിനിടെ തട്ടിപ്പിനിരയായി പ്രിയയ്ക്കു വൻതുക നഷ്ടപ്പെട്ടതായി അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിൽ കേസുണ്ടെന്ന വിവരവും പുറത്തുവരുന്നു. വലിയ തുക നഷ്ടപ്പെട്ടതിന്റെ മനോവിഷമവും പ്രിയയെ കാര്യമായി അലട്ടിയിരുന്നതായും പറയുന്നു.  പരേതരായ ഗോപാലകൃഷ്ണ പിള്ളയുടെയും വിജയമ്മയുടെയും മകളാണ് പ്രിയ. കുടുംബവീട്ടിൽ പ്രിയയും മകളും മാത്രമായിരുന്നു താമസം. അമ്പലപ്പുഴയിലെ സിബിഎസ്ഇ സ്കൂളിൽ വിദ്യാർഥിനിയായ കൃഷ്ണപ്രിയയ്ക്ക് പത്താം ക്ലാസിൽ ഒരു പരീക്ഷ കൂടിയേ ബാക്കിയുണ്ടായിരുന്നുള്ളൂ. മകളുടെ പഠനം സംബന്ധിച്ച് ആശങ്കകൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. ഇരുവരുടേയും  മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റിയതായി പോലീസ് അറിയിച്ചു. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ജീവിതപ്രശ്നങ്ങൾക്ക് പരിഹാരം കാണുവാൻ കൗൺസിലർമാരെ സമീപിക്കുക. പ്രശ്‌നങ്ങൾ  പരിഹരിച്ച് ജീവിതം കൂടുതൽ വിജയകരമായി  മുന്നോട്ടുകൊണ്ടുപോകാൻ കഴിയും)
    മന്ദസ്മിതം തൂകി ഓടിനടന്ന  സ്വിണ്ടനിലെ കുഞ്ഞുമാലാഖയ്ക്ക് യുകെ മലയാളികൾ സ്നേഹചുംബനം നൽകി അന്ത്യയാത്രാമൊഴിയേകി.  ഐറിന്‍ മോളെ അവസാനമായി ഒരുനോക്കുകാണാൻ, മലയാളികളും തദ്ദേശീയരുമായ വന്‍ ജനാവലിയാണ് പള്ളിയിലെത്തിയത്. ഐറിന്‍ മോളുടെ മൃതദേഹം പൊതുദര്‍ശനത്തിനുവെച്ച ഹോളിഫാമിലി പള്ളിയങ്കണം സാക്ഷിയായത് വികാരനിര്‍ഭരമായ രംഗങ്ങള്‍ക്കാണ്. ബുധനാഴ്ച രാവിലെ 10:30 ന് പ്രത്യേക പ്രാര്‍ത്ഥനകളോടെ ഫാ. അജൂബ് അബ്രഹാം അന്ത്യോപചാര ശുശ്രുഷകള്‍ ആരംഭിച്ചു. അതിനുശേഷം ഫാ. സുനി പടിഞ്ഞാറേക്കരയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിശുദ്ധകുര്‍ബാനയും അനുശോചന പ്രസംഗവും നടന്നു. ഐറീന്‍മോളുടെ സമീപം നിന്നുകൊണ്ട് പിതാവ് തോമസിന്റെയും മാതാവ് സ്മിതയുടെയും സഹോദരങ്ങളുടെയും ബന്ധുക്കളുടെയും വിങ്ങിപ്പൊട്ടലും ദുഃഖവും ദേവാലയത്തില്‍ എത്തിയ എല്ലാവരുടെയും കണ്ണുകൾ ഈറനണിയിച്ചു.  ഇക്കഴിഞ്ഞ മാര്‍ച്ച് 4ന് ആയിരുന്നു ഐറിന്‍ മരണമടഞ്ഞത്. അപ്രതീക്ഷിതമായി എത്തിയ അപൂർവ്വ ന്യൂറോളജിക്കൽ അസുഖം മൂലം കുറച്ചുനാളായി ചികിത്സയിൽ ആയിരുന്നു. കോട്ടയം ഉഴവൂര്‍, പയസ് മൗണ്ടില്‍, കൊച്ചുകന്നുകുഴക്കല്‍ വീട്ടില്‍ തോമസിന്റെയും സ്മിതയുടെയും രണ്ടാമത്തെ മകളാണ് ഐറിന്‍, അഭിജിത്, ഐഡന്‍ എന്നിവര്‍ സഹോദരങ്ങളാണ്. വില്‍ഷെയര്‍ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ ഏറെ ചിട്ടയായാണ് പൊതുദര്‍ശനവും അനുശോചനയോഗവും ബുധനാഴ്ച ക്രമീകരിക്കപ്പെട്ടത്. അസോസിയേഷന്‍ സെക്രട്ടറി ഷിബിന്‍ വര്‍ഗീസ് സ്വാഗതം അരുളി ക്രോഡീകരിച്ച അനുശോചനയോഗത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് ജിജി സജി അധ്യക്ഷത വഹിച്ചു. ഹോളി ഫാമിലി പള്ളി ഇടവക വികാരി ഫാദര്‍ നാം ഡി ഒബി, ക്‌നാനായ ജാക്കോബൈറ്റ് കമ്മ്യൂണിറ്റിക്ക് വേണ്ടി ഫാദര്‍ സിജോ ഫിലിപ്പ്, ഇന്ത്യന്‍ പെന്തകൊസ്തു കമ്മ്യൂണിറ്റി, സീനായി മിഷനുവേണ്ടി പാസ്റ്റര്‍ സിജോ ജോയ് എന്നിവര്‍ അന്ത്യോപചാരമര്‍പ്പിച്ചു.
  കടക്കെണിയിലായ കമ്പനി തകർന്നാൽ തെയിംസിനെ സർക്കാർ നിയന്ത്രണത്തിലാക്കുന്നത് നികുതിദായകർക്ക് കോടിക്കണക്കിന് പൗണ്ട് നഷ്ടമുണ്ടാക്കുമെന്ന കാര്യം അവഗണിച്ചാണ് റെഗുലേറ്റർ  ഓഫ്‌വാട്ട് പ്രഖ്യാപനം. ഈവിധത്തിൽ കമ്പനി സർക്കാർ ഏറ്റെടുത്താൽ, നിലവിലുള്ളതും മുൻകാല ജീവനക്കാരുമായ ഏകദേശം 12,000 പേർക്ക് ഭാവിയിൽ പെൻഷൻ ആനുകൂല്യങ്ങൾ കുറയാൻ സാധ്യതയുണ്ട്. തെയിംസ് വാട്ടറിന് 3 ബില്യൺ പൗണ്ട് അടിയന്തര വായ്പ അനുവദിക്കാൻ കഴിയുമോ എന്ന് അപ്പീൽ കോടതി പരിഗണിക്കുന്നതിനാൽ, അതിന്റെ ഭാവി തുലാസിലാണ്. 20 ബില്യൺ പൗണ്ട് കടബാധ്യതയുള്ള കമ്പനിക്ക്, പുനഃസംഘടന പൂർത്തിയാക്കാൻ ആവശ്യമായ കാലം നിലനിൽക്കാൻ 3 ബില്യൺ പൗണ്ട് കൂടി കടം വാങ്ങാനുള്ള പദ്ധതിയെയാണ് തേംസും അതിന്റെ ഭൂരിഭാഗം വായ്പദാതാക്കളും പിന്തുണച്ചിരിക്കുന്നത്. യുകെയിലെ ജനസംഖ്യയുടെ നാലിലൊന്ന് ഭാഗത്തിന് സേവനം നൽകുന്ന ഈ ജലവിതരണക്കാരൻ, പ്രധാനമായും ലണ്ടനിലും തെക്കൻ ഇംഗ്ലണ്ടിന്റെ ചില ഭാഗങ്ങളിലും സേവനം നൽകുന്നു. കൂടാതെ 8,000 പേർക്ക് ജോലി നൽകുന്നു. എങ്കിലും ഏപ്രിൽ പകുതിയോടെ പണം പൂർണ്ണമായും തീർന്നുപോകുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ മാസം ഹൈക്കോടതിയിൽ നടന്ന നിർണായകമായ ഒരു പോരാട്ടത്തിന് ശേഷമാണ് 3 ബില്യൺ പൗണ്ടിന്റെ രക്ഷാ വായ്പ അംഗീകരിച്ചത്,  എന്നാൽ ഒരു ചെറിയ കൂട്ടം വായ്പാദാതാക്കൾക്ക് ഏറ്റവും കൂടുതൽ നഷ്ടം സംഭവിക്കുമെന്ന് ആശങ്കയുണ്ടായി. കൂടുതൽ കടം ശേഖരിക്കുന്നത് പൊതുതാൽപ്പര്യത്തിന് അനുയോജ്യമല്ലെന്ന് വാദിച്ച ലിബറൽ ഡെമോക്രാറ്റ് എംപി ചാർളി മെയ്‌നാർഡ് അപ്പീൽ നൽകി. വായ്പ അനുവദിക്കണമോ എന്നതിനെക്കുറിച്ചുള്ള വാദങ്ങൾ അപ്പീൽ കോടതി കേട്ടുകൊണ്ടിരിക്കുകയാണ്, അടുത്ത ആഴ്ച ആദ്യം തീരുമാനം പ്രതീക്ഷിക്കുന്നു.
    ദീപ ദിനമണി, 38, യെ കോര്‍ക്കിലെ വീട്ടില്‍ വച്ച് കൊലപ്പെടുത്തിയ കേസിലാണ് ജയിലില്‍ കഴിയുന്ന പ്രതിയായ ഭര്‍ത്താവ് റെജിന്‍ പരിത്തപ്പാറ രാജന്, 41,  എതിരെ കുറ്റം ചുമത്തിയത്. 2023 ജൂലൈ 14 ന് വില്‍ട്ടണിലെ കാര്‍ഡിനാള്‍ കോര്‍ട്ടിലെ വീട്ടില്‍ വച്ചാണ് ദീപയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കര്‍ണാടകയിലെ ബെംഗ്ളൂരില്‍ സ്ഥിര താമസമാക്കിയിരുന്ന തൃശൂര്‍ സ്വദേശികളുടെ മകളായിരുന്നു ദീപ. തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ താമസമായിരുന്ന മലയാളിയാണ് റെജിന്‍ രാജന്‍. പ്രതിയായ റെജിന്‍ രാജന്‍ ചോദ്യം ചെയ്യലിലും കോര്‍ക്ക് ജില്ലാ കോടതിയില്‍ നടന്ന പ്രത്യേക സിറ്റിങിലും കൊലപാതക കുറ്റം സമ്മതിച്ചിരുന്നില്ല. കേസിന്റെ വിചാരണ ആംഗ്ലീസി സ്ട്രീറ്റ് കോടതിയില്‍ മാര്‍ച്ച് 24 ന് ആരംഭിക്കും. കോര്‍ക്കിലെ സെന്‍ട്രല്‍ ക്രിമിനല്‍ കോടതിയാണ് പുതിയ വിചാരണ തീയതി നിശ്ചയിച്ചത്. വിചാരണ ഏകദേശം മൂന്നാഴ്ച നീണ്ടുനില്‍ക്കുമെന്നാണ് കരുതപ്പെടുന്നത്. സാക്ഷികളില്‍ പലരും ഇന്ത്യയിലായതിനാല്‍ അയര്‍ലന്‍ഡില്‍ നടക്കുന്ന തെളിവെടുപ്പിന് എത്താന്‍ കഴിയുമോയെന്ന് വ്യക്തമല്ല എന്നതാണ് കേസില്‍ ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധി. എന്നാല്‍ സാക്ഷികള്‍ക്ക് ഓണ്‍ലൈനായി തെളിവ് നല്‍കാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്. 8,50,000 പേജുള്ള കുറ്റപത്രവും ഫോറന്‍സിക് തെളിവുകളും 110 മൊഴികളും ഉള്‍പ്പെടുന്ന രാജ്യാന്തര തലത്തില്‍ നടന്ന അന്വേഷണം വളരെ സങ്കീര്‍ണ്ണമായ ഒന്നായിരുന്നുവെന്ന് ആംഗ്ലീസിയ സ്ട്രീറ്റ് ഗാര്‍ഡ പോലീസ് അറിയിച്ചു.
Latest News
ലോകത്തിലെ തന്നെ പലതരം വ്യത്യസ്തമായ വാര്‍ത്തകള്‍ എപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. അത്തരത്തില്‍ വളരെ അധികം ശ്രദ്ധിക്കപ്പെടുന്ന ഒരു വീടിനെ കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. ലോകത്തിലെ ഏറ്റവും വലിയ വീടുകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ പോലെ ലോകത്തിലെ ഏറ്റവും ചെറിയ വീടാണ് ശ്രദ്ധിക്കപ്പെടുന്നത്. ഒരു വീടിന്റെ മോഡലോ, വെറുതെ കാണാന്‍ വേണ്ടി ഉണ്ടാക്കി വച്ച ഒരു വീടോ അല്ല ഇത്. കിടപ്പുമുറി, അടുക്കള, ശുചിമുറി എന്നിവ ഉള്‍പ്പെടെയുള്ള ആള്‍ താമസമുള്ള 20 ചതുരശ്ര അടിയില്‍ താഴെ വിസ്തീര്‍ണ്ണമുള്ള വീടിനെക്കുറിച്ചാണ് പറയുന്നത്. യൂട്യൂബര്‍ ലെവി കെല്ലിയാണ് ഈ വീടിന്റെ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. കെല്ലിയുടേത് തന്നെയാണത്രെ ഈ വീടും. 19.46 സ്‌ക്വയര്‍ ഫീറ്റിലാണ് ഈ വീടുള്ളത്. വീലില്‍ സഞ്ചരിക്കുന്ന ഒരു ടെലഫോണ്‍ ബൂത്ത് പോലെയാണ് ഇത് കണ്ടാല്‍ തോന്നുക. ലോകത്തിലെ ഏറ്റവും ചെറുത് എന്ന് വിളിക്കപ്പെടുന്ന ഒരു വീടാണ് ഈ കുഞ്ഞന്‍ വീട് പണിയാന്‍ കെല്ലിക്ക് പ്രചോദനമായത്. എന്നാല്‍, അത് കണ്ട ശേഷം അതിലും ചെറിയ വീട് പണിയണം എന്ന് കെല്ലിക്ക് തോന്നി. അങ്ങനെയാണ് വെറും ഒരു മാസം കൊണ്ട് ഈ വീട് കെല്ലി പണിതത്. ഈ വീട് പണിയാന്‍ വെറും 21,500 രൂപയ്ക്കാണ് കെല്ലിക്ക് ചെലവായത്. റീഡിങ് കോര്‍ണര്‍, വാട്ടര്‍ ടാങ്ക്, വാട്ടര്‍ ഹീറ്റര്‍, ഫില്‍ട്ടര്‍, പമ്പ് സിസ്റ്റം, ഒരു മിനി-ഫ്രിഡ്ജ്, ഇലക്ട്രിക് കുക്ക് ടോപ്പ് എന്നിവയും ഈ വീട്ടിലുണ്ട്. വീടിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നതിനുന്നാലെ വിഡിയോ വൈറലായി.
ASSOCIATION
    വെയിൽസിലെ പ്രകൃതിസുന്ദര ദേശവും അറിയപ്പെടുന്ന ടൂറിസ്റ് കേന്ദ്രവുമായ  പൊത്കോൾ ഉൾപ്പെടുന്ന ബ്രിഡ്ജെണ്ടിലെ മലയാളി അസോസിയേഷൻ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.  ബ്രിഡ്ജെണ്ട് മലയാളി അസോസിയേഷൻ രൂപീകൃതമാകുവാൻ സഹായിച്ചതിന് ശേഷം കഴിഞ്ഞ നാല് വർഷമായി പ്രസിഡന്റ് ആയി പ്രവർത്തിച്ച ശ്രീ പോൾ പുതുശ്ശേരിയുടെയും സെക്രട്ടറി ആയ മാമ്മൻ കടവിലിന്റെയും നേതൃത്വത്തിൽ ഉണ്ടായിരുന്ന കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞതിനാൽ  രതീഷ് രവി പ്രസിഡന്റ് ആയും, അരുൺ സൈമൺ ജനറൽ സെക്രട്ടറി ആയും, ഷബീർ ബഷീർ ഭായ് ട്രഷറർ ആയും തിരഞ്ഞെടുക്കപ്പെട്ട പുതിയ കമ്മിറ്റി നിലവിൽ വന്നു. വളരെ ശക്തമായ ഒരു യുവ നേതൃത്വമാണ് പുതിയതായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ബ്രിഡ്ജ്ണ്ടിലെ എല്ലാ മലയാളികളെയും ഒരുമിപ്പിച്ചുകൊണ്ട് അവരുടെ കലാ-കായിക മേഖലകളിൽ പ്രവർത്തിക്കുവാനും, ഓണം, ക്രിസ്മസ്, പുതുവർഷം എന്നീ അവസരങ്ങളിൽ അംഗങ്ങൾക്ക് വേണ്ടി നല്ല രീതിയിൽ ഇവെന്റുകൾ നടത്തും.  കൂടാതെ ടൂർ, ചാരിറ്റി ഇവെന്റ്സ് എന്നിവ നടത്തുവാനും അസോസിയേഷൻ പ്രതിജ്ഞ ബന്ധമാണ് എന്ന് പ്രസിഡന്റ് അറിയിച്ചു. രണ്ടുവർഷമാണ് തിരഞ്ഞെടുക്കപ്പെടുന്ന കമ്മിറ്റിയുടെ കാലാവധി. പ്രസിഡന്റ് ആയ രതീഷ് രവിയുടെ നേതൃത്വത്തിൽ അരുൺ സൈമൺ ജനറൽ സെ ക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ പുതിയതായി വന്ന മറ്റു കമ്മിറ്റി അംഗങ്ങൾ താഴെ പറയുന്നവർ ആണ്.  ട്രഷറർ; ഷബീർ ബഷീർ ഭായ്, വൈസ് പ്രസിഡന്റ്- അനിത മേരി ചാക്കോ, ജോയിന്റ് സെക്രട്ടറി- ലിജോ തോമസ്, ജോയിന്റ് ട്രഷറർ- ജോമറ്റ് ജോസഫ്, പി ആർ ഒ; ആന്റണി എം ജോസ്, മീഡിയ കോഓർഡിനേറ്റർ- നിഖിൽ രാജ്, ആർട് കോഓർഡിനേറ്റർമാരായി മേരി സിജി ജോസ്, സ്റ്റെഫീന ജോസ്, രാജു ശിവകുമാർ, സ്പോർട്സ് കോഓർഡിനേറ്റർമാരായി ബൈജു തോമസ്, പ്രിൻസി റിജോ, ലേഡീസ് ഫോറം- ഫെമി റേച്ചൽ കുര്യൻ. പ്രോഗ്രാം കോഓർഡിനേറ്റർമായി റീനു ബേബി, സജേഷ് കുഞ്ഞിറ്റി, സേഫ്റ്റി ഓഫീസർ- അനീസ് മാത്യു,  എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ആയി നിഖിൽ ജോസഫ്, അൽഫിൻ ജോസഫ്, ജിജോ പുത്തൻപുരക്കൽ ജോസ്, ലിജോ തോമാസ് എന്നിവരും, എക്സ് ഒഫീഷ്യൽ മെമ്പേഴ്‌സ് ആയി പോൾ പുതുശ്ശേരിയും മാമൻ കടവിൽ എന്നിവരും പുതിയതായി തെരഞ്ഞെടുക്കപ്പെട്ടു.
ഭഗവത് ഗീതയും ഇതര ഭാരതീയ ദര്‍ശനങ്ങളും പഠിക്കുവാനും പകര്‍ന്നു നല്‍കുവാനും ലക്ഷ്യമിട്ടു രൂപീകൃതമായ സംഗീതിക യുകെ ഒന്‍പതാം വര്‍ഷത്തിലേക്കു കടക്കുമ്പോള്‍ ഒട്ടേറെ ജനകീയ പദ്ധതികള്‍ക്ക് രൂപം നല്‍കുകയാണ്.വഴിതെറ്റിപ്പോകുന്ന ഇന്നത്തെ യുവത്വത്തെ യോഗയും പ്രാണായാമവും ജീവനകലയും പഠിപ്പി ക്കുവാനുള്ള യത്നത്തിന് തുടക്കമിടുകയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ആയതിനുവേണ്ടിയുള്ള ശില്പശാലക്കു എട്ടാമത് വാര്‍ഷിക പൊതുയോഗം അനുമതി നല്‍കി. ടോണ്ടനില്‍ നടന്ന എട്ടാമത് വാര്‍ഷിക പൊതുയോഗം സംഗീതികയുടെ പുതിയ പ്രസിഡന്റായി രാജേഷ് രാജഗോപാല്‍ കുറുപ്പിനെ ഐക്യകണ്ഠെന തെരഞ്ഞെടുത്തു .ദ്വിദീഷ് ടി പിള്ള രാജിവച്ച ഒഴിവിലേക്കാണ് പുതിയ പ്രസിഡന്റായി രാജേഷ് കുറുപ്പ് തെരഞ്ഞെടുക്കപ്പെട്ടത്.ഗുരുവായൂര്‍ സ്വദേശിയാണ്. ഗുരുവായൂര്‍ കളരിക്കല്‍ പരേതനായ രാജഗോപാല്‍ കുറുപ്പിന്റെയും ഓമന രാജഗോപാലിന്റെയും മകനാണ്.ഭാര്യ ഐശ്വര്യ രാജേഷിനോടും രണ്ടുമക്കളോടുമൊപ്പം സോമേര്‍സെറ്റ് ലെ ടോണ്ടണിലാണ് താമസം. ഒരുവര്‍ഷം മുന്‍പ് നിലവില്‍ വന്ന ഇപ്പോഴത്തെ ഭരണ സമിതിക്കു ഇനി രണ്ടുവര്‍ഷം കൂടിയുണ്ട്.ജനറല്‍ സെക്രട്ടറിയായി ലിജിന്‍ തമ്പി (ബ്രിഡ്ജ് വാട്ടര്‍ )യും വൈസ് പ്രെസിഡന്റ്മാരായി പ്രദീപ് ബാലകൃഷ്ണ പിള്ള ,നീതു ബിനു എന്നിവരും ട്രെഷറര്‍ ആയി സിമോദ് ശശിയും റീജിയണല്‍ സെക്രട്ടറിമാരായി ശ്യാമളാ സതീശന്‍ (ബ്രിസ്റ്റോള്‍ )രാജേഷ് നായര്‍(എക്സിറ്റര്‍ )വിഷ്ണു ബാലചന്ദ്രന്‍ (ടോണ്ടന്‍ )എന്നിവരും തുടരും ..ലക്ഷ്മിശ്രീദേവിപിള്ള ,സ്വാതി ഹരിദാസ് ,സുധീഷ് പിള്ള ഉള്‍പ്പെടെ 8 നാഷണല്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ  15 അംഗ ഭരണസമിതിയാണ് നിലവിലുള്ളത്. സാമൂഹ്യ സേവനരംഗത്തും ഭാരതീയ ദര്ശന പഠന പാരമ്പര്യത്തിലും പ്രവര്‍ത്തന പരിചയമുള്ള രാജേഷ് കുറുപ്പ് ഏറെ പ്രതീക്ഷ നല്‍കുന്നുവെന്നു സംഗീതിക ഫൗണ്ടര്‍ കൂടിയായ കോര്‍ഡിനേറ്റര്‍ സുധാകരന്‍ പാലാ പറഞ്ഞു . ഇന്നലെ നടന്ന മഹാശിവരാത്രി ദിനത്തില്‍ പുതിയ ഭാവനപദ്ധതികള്‍ക്ക് തുടക്കമായി.  വൈകിട്ട് അഞ്ചുമണിക്ക് തുടങ്ങിയ സമൂഹ പ്രാര്‍ത്ഥനയും ശിവസ്തോത്രമാലികയും ഭജനയും  തുടര്‍ന്ന് പഞ്ചാക്ഷരീമന്ത്ര പ്രാണായാമവും രാത്രി ഏറെ വൈകി അവസാനിച്ചത്. വിശദവിവരങ്ങള്‍ക്ക് - Ph -07414608807, +44 7466 292026, +44 7442 021073
പുതിയതായി തിരഞ്ഞെടുക്കപ്പെട്ട യുക്മ ദേശീയ ഭാരവാഹികളുടെ ആദ്യ യോഗം ബര്‍മിംങ്ങ്ഹാമില്‍ നടന്നു. ദേശീയ പ്രസിഡന്റ് എബി സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിച്ചു. യുക്മ സ്ഥാപിതമായി പതിനഞ്ച് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ പുത്തന്‍ കര്‍മ്മപദ്ധതികളുമായി മുന്നോട്ടു പോകുവാന്‍ പുതിയ ഭരണസമിതി പ്രതിജ്ഞാബദ്ധമാണെന്ന് പ്രസിഡന്റ് പറഞ്ഞു. മുന്‍ വര്‍ഷങ്ങളിലേതു പോലെ തന്നെ ശക്തമായ റീജിയനുകളും സുശക്തമായ ദേശീയ നേതൃത്വവും എന്ന രീതിയില്‍ അംഗ അസോസിയേഷനുകളെയും യു കെ മലയാളി പൊതു സമൂഹത്തെയും ഏകോപിപ്പിക്കുന്ന വിധമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണസമിതി യോഗം വിപുലമായ രൂപരേഖ തയ്യാറാക്കി. ദേശീയ ഭാരവാഹികളെ കൂടാതെ വിവിധ റീജിയണല്‍ പ്രസിഡന്റുമാരും റീജിയണുകളില്‍ നിന്നുമുള്ള ദേശീയ കമ്മിറ്റി അംഗങ്ങളും മുന്‍ പ്രസിഡന്റും, മുന്‍ ജനറല്‍ സെക്രട്ടറിയുമടങ്ങുന്നതാണ് യുക്മ ദേശീയ നിര്‍വ്വാഹക സമിതി. പുതിയ ദേശീയ സമിതി പ്രവര്‍ത്തനം ആരംഭിച്ചതിന്റെ തുടര്‍ച്ചയായി യുക്മയുടെ പ്രധാനപ്പെട്ട പോഷക സംഘടനാ നേതൃത്വങ്ങളിലും സംഘടനയിലെ പ്രധാനപ്പെട്ട തസ്തികയിലുമുള്ള നിയമനങ്ങള്‍ യോഗം അംഗീകരിച്ചു. അടുത്ത രണ്ട് വര്‍ഷങ്ങളിലേക്കുള്ള നാഷണല്‍ പി ആര്‍ ഒ ആന്‍ഡ് മീഡിയ കോര്‍ഡിനേറ്റര്‍ ആയി കുര്യന്‍ ജോര്‍ജ് നിയമിതനായി. സ്ഥാനമൊഴിഞ്ഞ യുക്മ നാഷണല്‍ കമ്മിറ്റിയുടെ (2022 - 2025) ജനറല്‍ സെക്രട്ടറിയായിരുന്നു കുര്യന്‍ ജോര്‍ജ്. കോട്ടയം ജില്ലയിലെ മുട്ടുചിറ സ്വദേശിയായ കുര്യന്‍ ജോര്‍ജ് ബോള്‍ട്ടന്‍ മലയാളി അസ്സോസ്സിയേഷന്‍ അംഗമാണ്. വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനങ്ങളിലൂടെ നന്നേ ചെറുപ്പം മുതല്‍ പൊതുപ്രവര്‍ത്തനം ആരംഭിച്ച കുര്യന്‍ ജോര്‍ജ്ജ് ബോള്‍ട്ടന്‍ മലയാളി അസ്സോസ്സിയേഷന്‍ പ്രസിഡന്റ്, ബോള്‍ട്ടന്‍ സീറോ മലബാര്‍ ചര്‍ച്ച് ട്രസ്റ്റി എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. യുക്മ സ്ഥാപിതമായ സമയം മുതല്‍ യുക്മയുടെ സഹയാത്രികനായ കുര്യന്‍ ജോര്‍ജ്ജ് 2017 - 2019 കാലയളവില്‍ യുക്മ സാംസ്‌കാരിക വേദി അംഗമായി പ്രവര്‍ത്തിച്ചു. 2019 ല്‍ നോര്‍ത്ത് വെസ്റ്റ് റീജിയണില്‍ നിന്നുള്ള ദേശീയ സമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍, യുക്മ സാംസ്‌കാരിക വേദിയുടെ നാഷണല്‍ കോര്‍ഡിനേറ്ററുടെ ചുമതല കൂടി വഹിച്ചു. കോവിഡ് കാലയളവില്‍ യുക്മയുടെ ആഭിമുഖ്യത്തില്‍ യുക്മ സാംസ്‌കാരിക വേദി അവതരിപ്പിച്ച് ഏറെ ജനശ്രദ്ധയാകര്‍ഷിച്ച 'ലെറ്റ് അസ് ബ്രെയ്ക് ഇറ്റ് ടുഗദര്‍'' എന്ന പ്രോഗ്രാമിന്റെ പ്രധാന ചുമതലക്കാരില്‍ ഒരാളായിരുന്നു കുര്യന്‍ ജോര്‍ജ്ജ്. ബോള്‍ട്ടണിലെ സ്‌കാന്‍ കമ്പ്യൂട്ടേഴ്‌സ് എന്ന സ്ഥാപനത്തില്‍ ടീം ലീഡറായി ജോലി ചെയ്യുന്ന കുര്യന്‍ ജോര്‍ജ്ജിന്റെ ഭാര്യ മിനി ബോള്‍ട്ടന്‍ ഹോസ്പിറ്റലില്‍ I V സ്‌പെഷ്യലിസ്റ്റ് നഴ്‌സായിട്ട് ജോലി ചെയ്യുന്നു. മക്കള്‍ അലന്‍, ജോഷ്വ. യുക്മയുടെ പുതിയ നാഷണല്‍ പി ആര്‍ ഒ ആന്‍ഡ് മീഡിയ കോര്‍ഡിനേറ്റര്‍ ആയി നിയമിതനായ കുര്യന്‍ ജോര്‍ജിനെ ദേശീയ പ്രസിഡന്റ് എബി സെബാസ്റ്റ്യന്‍, ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍, മുന്‍ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ, സ്ഥാനമൊഴിയുന്ന പി ആര്‍ ഒ അലക്‌സ് വര്‍ഗീസ് എന്നിവര്‍ അഭിനന്ദിച്ചു. യുക്മയുടെ ഔദ്യോഗിക വാര്‍ത്തകള്‍ നേരിട്ട് കിട്ടാത്ത മാധ്യമങ്ങള്‍  pro.ukma@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടുവാന്‍ അഭ്യര്‍ത്ഥിക്കുന്നു. അതോടൊപ്പം തന്നെ യുക്മ നാഷണല്‍ പി ആര്‍ ഒ യുമായി 07877348602 എന്ന നമ്പറിലും വാര്‍ത്തകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി ബന്ധപ്പെടാവുന്നതാണ്.
ബോള്‍ട്ടണ്‍: പ്രിയദര്‍ശിനി ലൈബ്രറി ബോള്‍ട്ടന്‍ - ന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി വിവിധ വിജ്ഞാന - വിനോദ പരിപാടികള്‍ കോര്‍ത്തിണക്കിക്കൊണ്ട് 'ബുക്ക് ഡേ' സംഘടിപ്പിക്കും; മാര്‍ച്ച് 8 (ശനിയാഴ്ച) രാവിലെ 11 മണിക്ക് ബോള്‍ട്ടനിലെ പ്രിയദര്‍ശിനി ലൈബ്രറി ഹാളില്‍ വച്ച് ശ്രീമതി. ഷൈനു ക്ലെയര്‍ മാത്യൂസ് ചടങ്ങ് ഉദ്ഘാടനം ചെയ്യും. സയന്‍സിനെ ആസ്പദമാക്കി കുട്ടികള്‍ക്കായുള്ള ഒരുക്കുന്ന സ്‌പെഷ്യല്‍ മാജിക് ഷോ 'സയന്‍സ് ഇന്‍ മാജിക്', ക്വിസ് മത്സരങ്ങള്‍, കുട്ടികള്‍ക്കിഷ്ടപ്പെട്ട പുസ്തക കഥാപാത്രത്തെ ആസ്പദമാക്കിയുള്ള ചെറു കഥാ വിവരണം, പുസ്തക വായന,  ഇന്ററാക്റ്റീവ് സെഷനുകള്‍, വിവിധ ഗെയ്മുകള്‍, മറ്റ് വിനോദ - വിജ്ഞാന പരിപാടികള്‍, റിഫ്രഷ്‌മെന്റ്‌സ് എന്നിവ കൂട്ടിചേര്‍ത്തുകൊണ്ട് വിപുലമായ പരിപാടികളാണ് പ്രിയദര്‍ശിനി ലൈബ്രറിയില്‍ ക്രമീകരിച്ചിരിക്കുന്നത്. കുട്ടികള്‍ക്കുള്ള വിനോദ - വിജ്ഞാന സെഷനുകള്‍ക്ക് മുന്‍ അധ്യാപകനും സാമൂഹ്യ പ്രവര്‍ത്തകനുമായ ശ്രീ. ഫിലിപ്പ് കൊച്ചിട്ടി നേതൃത്വം നല്‍കും. പരിപാടിയിലേക്കുള്ള രജിസ്‌ട്രേഷനും പ്രവേശനവും തികച്ചും സൗജന്യമാണ്. കൂടാതെ പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ക്കും വിജയികള്‍ക്കുമുള്ള പ്രത്യേക സമ്മാനങ്ങളും ലൈബ്രറിയില്‍ ഒരുക്കും. മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് മുന്‍ കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും: റോമി കുര്യാക്കോസ് (പ്രോഗ്രാം കോര്‍ഡിനേറ്റര്‍): 07776646163 കുട്ടികളെയും മുതിര്‍ന്നവരെയും വായനയുടെ ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തുക, കുട്ടികളില്‍ പുസ്തക വായനാ ശീലം വളര്‍ത്തുക, കുട്ടികളുടെ വിവിധങ്ങളായ സര്‍ഗ്ഗവാസനകളെയും കഴിവുകളെയും പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ഉദ്ദേശത്തോടെയാണ് ബോള്‍ട്ടനില്‍ 'പ്രിയദര്‍ശിനി' എന്ന പേരില്‍ ലൈബ്രറി സ്ഥാപിതമായത്. Venue: No. 4, Beech Avenue Farnworth Bolton BL4 0AT
SPIRITUAL
    ലണ്ടന്‍: പതിനെട്ടാമത് ലണ്ടന്‍ ആറ്റുകാല്‍ പൊങ്കാല, മാര്‍ച്ച് 13 ന് വ്യാഴാഴ്ച, ന്യൂഹാം മാനോര്‍പാര്‍ക്കിലുള്ള ശ്രീ മുരുകന്‍ ക്ഷേത്രത്തില്‍ വെച്ച് അര്‍പ്പിക്കും. ബ്രിട്ടനിലെ മലയാളി വനിതകളുടെ സാമൂഹ്യ-സാംസ്‌കാരിക സംഘടനയായ (BAWN) ബ്രിട്ടീഷ് ഏഷ്യന്‍ വിമന്‍സ് നെറ്റ് വര്‍ക്ക് ആണ് ആറ്റുകാല്‍ പൊങ്കാലയ്ക്ക് നിരവധി വര്‍ഷങ്ങളായി നേതൃത്വം നല്‍കിപ്പോരുന്നത് . മാര്‍ച്ച് 13 നു വ്യാഴാഴ്ച രാവിലെ ഒമ്പതരക്ക് പൂജാദികര്‍മ്മങ്ങള്‍ ആരംഭിക്കുന്നതാണ്. നവാഗതരായ ധാരാളം ഭക്തജനങ്ങള്‍ എത്തിയിട്ടുണ്ടെന്നതിനാല്‍, ഇത്തവണ യു കെ യുടെ നാനാ ഭാഗങ്ങളില്‍ നിന്നുമായി വലിയ പങ്കാളിത്തമാണ് സംഘാടക സമിതി പ്രതീക്ഷിക്കുന്നത്. ഓരോ വര്‍ഷവും, നിരവധിയായ അനുഭവ സാക്ഷ്യങ്ങള്‍ക്ക് ആറ്റുകാല്‍ പൊങ്കാല ഉറവിടമാവുന്നുവെന്നാണ് സംഘാടകരും ഭക്തജനങ്ങളും സാക്ഷ്യം പറയുന്നത്. ബ്രിട്ടീഷ് ഏഷ്യന്‍ വുമണ്‍സ് നെറ്റ് വര്‍ക്ക് (മുന്‍ ആറ്റുകാല്‍ സിസ്റ്റേഴ്‌സ്) ചെയറും, മുഖ്യ സംഘാടകയും, സാമൂഹ്യ പ്രവര്‍ത്തകയും, എഴുത്തുകാരിയുമായ ഡോ. ഓമന ഗംഗാധരനാണു ലണ്ടനിലെ ആറ്റുകാല്‍ പൊങ്കാലക്ക് തുടക്കം കുറിച്ച് നാളിതുവരെയായി നേതൃത്വം നല്‍കി പോരുന്നത്. നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിപ്പോരുന്ന ബ്രിട്ടീഷ് ഏഷ്യന്‍ വുമണ്‍സ് നെറ്റ് വര്‍ക്ക്, ലണ്ടന്‍ ബ്രെസ്റ്റ് ക്യാന്‍സര്‍ സൊസൈറ്റിയുടെ മുഖ്യ പ്രായോജകരുമാണ്. കേരളത്തിനു പുറത്ത് ആറ്റുകാലമ്മയുടെ സന്നിധാനത്തില്‍ ഏറ്റവും കൂടുതല്‍ വനിതകള്‍ സംഗമിക്കുന്ന ഒരു വേദിയായി ശ്രീ മുരുകന്‍ ക്ഷേത്രം ഇതിനോടകം ശ്രദ്ധേയമായിക്കഴിഞ്ഞു. വിശിഷ്ഠ വ്യക്തികളും പൊങ്കാലയില്‍ പങ്കു ചേരുന്നതാണ്. ഏവരെയും സ്‌നേഹപൂര്‍വ്വം പൊങ്കാലയിലേക്ക് ക്ഷണിച്ചു കൊള്ളുന്നതായി ബ്രിട്ടീഷ് ഏഷ്യന്‍ വുമണ്‍സ് നെറ്റവര്‍ക്ക് നേതൃത്വം അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 020 8478 8433
റയിന്‍ഹാം: ഗ്രെയ്റ്റ് ബ്രിട്ടന്‍ സീറോമലബാര്‍ എപ്പാര്‍ക്കി ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍, ലണ്ടനില്‍ സംഘടിപ്പിക്കുന്ന 'ആദ്യ ശനിയാഴ്ച്ച' ബൈബിള്‍ കണ്‍വെന്‍ഷന്‍ നാളെ നടത്തപ്പെടും. ലണ്ടനില്‍ റൈന്‍ഹാം ഔര്‍ ലേഡി ഓഫ് ലാസലേറ്റ് കത്തോലിക്കാ ദേവാലയത്തിലാണ് ബൈബിള്‍ കണ്‍വെന്‍ഷന്‍ ക്രമീകരിച്ചിരിക്കുന്നത്.   ഗ്രേറ്റ് ബ്രിട്ടന്‍ എപ്പാര്‍ക്കി യൂത്ത് ആന്‍ഡ് മൈഗ്രന്റ് കമ്മീഷന്‍ ഡയറക്ടറും, ലണ്ടന്‍ റീജണല്‍ ഇവാഞ്ചലിസേഷന്‍ ഡയറക്ടറും, പ്രശസ്ത ധ്യാനഗുരുവുമായ ഫാ. ജോസഫ് മുക്കാട്ട് വിശുദ്ധബലിയില്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കുകയും, കണ്‍വെന്‍ഷന്‍ നയിക്കുകയും ചെയ്യും. ഗ്രേറ്റ് ബ്രിട്ടന്‍ എപ്പാര്‍ക്കി ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ ചെയര്‍ പേഴ്സണും, കൗണ്‍സിലറും, പ്രശസ്ത തിരുവചന പ്രഘോഷകയുമായ സിസ്റ്റര്‍ ആന്‍ മരിയ SH, വിശുദ്ധഗ്രന്ഥ സന്ദേശങ്ങള്‍ പങ്കുവെക്കുകയും, സ്പിരിച്ച്വല്‍ ഷെയറിങ്ങിനു നേതൃത്വം നല്‍കുകയും ചെയ്യുന്നതാണ്.   ഗ്രേറ്റ് ബ്രിട്ടന്‍ എപ്പാര്‍ക്കി മിഷനുകളില്‍ അജപാലന ശുശ്രുഷ നയിക്കുന്ന ഫാ.ഷിനോജ് കളരിക്കല്‍, കടുത്തുരുത്തി SVD പ്രാര്‍ത്ഥനാ നികേതന്‍ ഡയറക്ടറും സുപ്പീരിയറുമായ ഫാ. ടൈറ്റസ് ജെയിംസ് SVD എന്നിവര്‍ സഹകാര്‍മ്മികത്വം വഹിക്കുകയും, ശുശ്രൂഷകളില്‍ പങ്കുചേരുന്നതുമാണ്. നാളെ രാവിലെ 9:30 ന് ജപമാല സമര്‍പ്പണത്തോടെ ആരംഭിക്കുന്ന കണ്‍വെന്‍ഷനില്‍  വിശുദ്ധബലി, തിരുവചന ശുശ്രുഷ, തുടര്‍ന്ന്  ആരാധനക്കുള്ള സമയമാണ്. കുമ്പസാരത്തിനും, സ്പിരിച്വല്‍ ഷെയറിങ്ങിനും അവസരം ഒരുക്കുന്ന കണ്‍വെന്‍ഷന്‍ വൈകുന്നേരം നാലു മണിയോടെ സമാപിക്കുന്നതാണ്. കുട്ടികള്‍ക്കായി പ്രത്യേക ശുശ്രുഷകള്‍ ഒരുക്കുന്നുണ്ട്. കണ്‍വെന്‍ഷനില്‍ പങ്കുചേരുന്നവരുടെ സൗകര്യാര്‍ത്ഥം ഇംഗ്ലീഷ് ഭാഷയിലും  ശുശ്രുഷകള്‍ ക്രമീകരിക്കുന്നുണ്ട്. വലിയ നോമ്പിലേക്കുള്ള ആത്മീയ നവീകരണത്തിനും, സൗഖ്യ ശാന്തിക്കും, വിടുതലിനും അനുഭവദായകമായ ആദ്യ ശനിയാഴ്ച്ച ബൈബിള്‍ കണ്‍വെന്‍ഷനിലെ തിരുക്കര്‍മ്മങ്ങളിലും ശുശ്രുഷകളിലും പങ്കുചേരുവാന്‍ ഏവരെയും സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: മനോജ് തയ്യില്‍- 07848 808550 മാത്തച്ചന്‍ വിളങ്ങാടന്‍- 07915 602258 March1st  Saturday 9:00 - 16:00 PM. Our lady Of La Salette R C Church, 1 Rainham Road, Rainham, Essex, RM13 8SR, UK.
സിഡ്നി: ഓര്‍ഗനൈസേഷന്‍ ഓഫ് ഹിന്ദു മലയാളീസ് (OHM) ന്റെ ആഭിമുഖ്യത്തില്‍ ആറ്റുകാല്‍ പൊങ്കാല മഹോത്സവം ആഘോഷിക്കുന്നു. മാര്‍ച്ച് 9ന് രാവിലെ 8.30 ന് മിന്റ്റോ ക്ഷേത്രത്തിലാണ് പൊങ്കാല നടക്കുന്നത്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ പറയുന്ന OHM അക്കൗണ്ടിലേക്ക് പണമടച്ച് റജിസ്റ്റര്‍ ചെയ്യേണ്ടതാണ്. BSB: 062-230 A/c: 11340914 Account name: OHM NSW Inc മാര്‍ച്ച് 2 വരെ 60 ഡോളറാണ് റജിസ്ട്രേഷന്‍ ഫീസ് (Early Bird offer). മാര്‍ച്ച് 3 മുതല്‍ 75 ഡോളര്‍ നല്‍കി റജിസ്റ്റര്‍ ചെയ്യാം.
SPECIAL REPORT
ഇന്‍സ്റ്റഗ്രാം ഫീഡില്‍ 'സെന്‍സിറ്റീവ്, വയലന്റ്' കണ്ടന്റുകള്‍ നിറഞ്ഞിരിക്കുന്നുവെന്ന് പരാതി. സെന്‍സിറ്റീവ് കണ്ടന്റ് കണ്‍ട്രോള്‍ എനേബിള്‍ ചെയ്തിട്ടും ഇത്തരം കണ്ടന്റുകള്‍ ഫീഡുകളില്‍ നിരന്തരം വരുന്നതായാണ് പലരും പരാതി ഉയര്‍ത്തിയത്. പലരും തങ്ങളുടെ ഫീഡിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ പങ്കുവച്ചതോടെയാണ് സംഭവം ചര്‍ച്ചയായത്. ''ആരെങ്കിലും ഇന്‍സ്റ്റഗ്രാമില്‍ ഇത് ശ്രദ്ധിച്ചോ? കഴിഞ്ഞ ഏതാനും മണിക്കൂറുകളായി എന്റെ ഇന്‍സ്റ്റഗ്രാം റീല്‍സ് ഫീഡില്‍ അസ്വസ്ഥതയുണ്ടാക്കുന്ന വീഡിയോകളാണ് കാണിച്ചുകൊണ്ടിരിക്കുന്നത്. ആര്‍ക്കെങ്കിലും ഇത്തരം അനുഭവമുണ്ടോ? അതോ എനിക്ക് മാത്രമാണോ? എന്തെങ്കിലും തകരാറോ അല്‍ഗോരിതത്തിലെ മാറ്റമോ ആണോ?' എന്നിങ്ങനെ തുടങ്ങി പലരുടെയും സംശയം. ഇന്‍സ്റ്റാഗ്രാമിന്റെ ഉള്ളടക്ക മോഡറേഷന്‍ സിസ്റ്റത്തിലെ ബഗ് ആയിരിക്കാം ഇതിന് കാരണമെന്ന് പലരും റിപ്പോര്‍ട്ട് ചെയ്യുന്നു. സെന്‍സിറ്റീവ് ഉള്ളടക്കത്തിനായി എഐ പോസ്റ്റുകള്‍ സ്‌കാന്‍ ചെയ്യുകയും അവയുടെ ദൃശ്യപരത പരിമിതപ്പെടുത്തുകയും ചെയ്യുന്നു. സിസ്റ്റം തകരാറിലായാല്‍, അത്തരം ഉള്ളടക്കം കൂടുതല്‍ പ്രേക്ഷകര്‍ക്ക് കാണിക്കാന്‍ ഇത് കാരണമായേക്കാം. ഇന്‍സ്റ്റാഗ്രാമിന്റെ അല്‍ഗോരിതത്തിലെ മാറ്റമാണ് മറ്റൊരു വിശദീകരണം. ഏറ്റവും പുതിയ അപ്ഡേറ്റില്‍ ചില പോസ്റ്റുകള്‍ക്ക് തെറ്റായി മുന്‍ഗണന നല്‍കിയിരിക്കാം, ഇത് അത്തരം ഉള്ളടക്കത്തില്‍ വര്‍ദ്ധനവിന് കാരണമായെന്നുമാണ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ സംഭവിച്ചത് എന്താണെന്നത് സംബന്ധിച്ച് മെറ്റാ ഔദ്യോഗിക പ്രസ്താവന ഇറക്കിയിട്ടില്ല.
CINEMA
നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ ഇന്റര്‍വ്യൂയില്‍ പോയിരുന്ന് എന്തും സംസാരിക്കുന്ന നടന്‍ എന്ന ടാഗ്ലൈന്‍ നേരത്തെ ഉണ്ടായിരുന്നെങ്കിലും. പക്ഷെ ആ അഭിമുഖങ്ങളെല്ലാം സസൂക്ഷമം നിരീക്ഷിക്കുന്ന വ്യക്തിക്ക് മനസ്സിലാകും സിനിമയെ എങ്ങനെ വളരെ സീരിയസ്സായി നോക്കി കാണുന്നു എന്ന്. സിനിമയെ കുറിച്ച് അഭിമുഖങ്ങളിലെ വളരെ മികച്ച ചോദ്യങ്ങള്‍ക്ക് ധ്യാനിന്റെ മറുപടികള്‍ കൈയ്യടിച്ച് പോകും. വളരെ സൂക്ഷ്മമായി തന്നെയാണ് ധ്യാന്‍ സിനിമയെ നിരീക്ഷിക്കുന്നത്. സിനിമയെ വളരെ സീരിയസ്സായി കാണുന്ന വ്യക്തിയാണ് ധ്യാന്‍ എന്ന് ഇപ്പോള്‍ പലര്‍ക്കും മനസ്സിലായ കാര്യമാണ്. ധ്യാനിന്റെ പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രമായ ആപ് കൈസേ ഹോ. ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിയുടെ പ്രസ്മീറ്റില്‍ ഉണ്ടായ ഒരു സംഭവം ആണ് വാര്‍ത്തയാകുന്നത്. പ്രൊമോഷന്‍ പരിപാടിക്കിടെ യൂട്യൂബറുമായി വാക്കുതര്‍ക്കം ഉണ്ടാകുകയായിരുന്നു. നിര്‍മാതാക്കളുടെ കള്ളപ്പണം വെളുപ്പിക്കുന്നതിനാണ് ധ്യാന്‍ തുടര്‍ച്ചയായി സിനിമകള്‍ ചെയ്യുന്നത് എന്നായിരുന്നു യൂട്യൂബറുടെ പരാമര്‍ശം. ഇതിനെതിരെ ആണ് ധ്യാന്‍ പ്രതികരിച്ചത്. ആദ്യം സരസമായി പ്രതികരിച്ച ധ്യാന്‍ പിന്നീട് യൂട്യൂബറോട് പൊട്ടിത്തെറിക്കുകയായിരുന്നു. പക്ഷെ അപ്പോഴും ധ്യാനിന്റെ വാക്കുകളില്‍ കാണികളായവര്‍ കൈയ്യടിക്കുകയായിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ സ്റ്റാര്‍ എന്നാണ് ധ്യാനിനെക്കുറിച്ച് യുട്യൂബില്‍ വരുന്ന കമന്റുകള്‍ എന്നും, സിനിമയെ സീരിയസ് ആയിട്ട് കാണണമെന്നുമായിരുന്നു മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞത്. എന്നാല്‍, 'ഞാന്‍ സിനിമയെ എങ്ങനെയാണ് കാണേണ്ടതെന്ന് നീ ആണോ എനിക്ക് പഠിപ്പിച്ച് തരേണ്ടത്' എന്നായിരുന്നു ''വളരെ പേഴ്‌സണലായിട്ടുള്ള ചോദ്യമാണ് നീ ചോദിച്ചത്. അത് നിനക്ക് ഈ പടത്തിന്റെ പ്രെമോഷന്‍ പാരിപാടിയില്‍, ഇത്രയും ആളുകള്‍ ഇരിക്കുമ്പോള്‍ ചോദിക്കണമായിരുന്നോ? യുട്യൂബിന്റെ താഴെ വരുന്ന കമന്റ് കണ്ടാണോ നീ ഓരോന്ന് ചോദിക്കുന്നത്. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ഇത് ചോദിച്ചത്. യുട്യൂബിന്റെ താഴെ വരുന്ന കമന്റ് അല്ലാതെ സിനിമയെ കുറിച്ച് നിനക്ക് വേറെ എന്തെങ്കിലും അറിയാമോ? ഇല്ലെങ്കില്‍ മിണ്ടരുത്''- ധ്യാന്‍ പറഞ്ഞു. ''എന്തുകൊണ്ടാണ് എനിക്ക് ഇത്ര സിനിമയെന്ന് ചോദിച്ചില്ലേ, അത് ആളുകളെ വെറുപ്പിക്കാത്തത് കൊണ്ടാണ്. ഇവിടെ ഹിറ്റ് സിനിമ ചെയ്യുകയല്ല വേണ്ടത്. അച്ചടക്കം, മര്യാദ, എവിടെ എന്ത് സംസാരിക്കണം എന്ന തിരിച്ചറിവ്, വെറുപ്പിക്കാതിരിക്കുക എന്നിവയാണ്. നീ ഇത്രയും സമയമായിട്ട് ചെയ്ത് കൊണ്ടിരിക്കുന്നത് വെറുപ്പിക്കലാണ്. എന്നെയും അവിടെ ഇരിക്കുന്ന മുഴുവന്‍ ആളുകളെയും വെറുപ്പിച്ചില്ലേ''- ധ്യാന്‍ ചോദിച്ചു. രമേഷ് പിഷാരടി ഉള്‍പ്പെടെയുള്ള നടന്‍മാര്‍ ചേര്‍ന്നാണ് രംഗം ശാന്തമാക്കിയത്.
മലയാളി പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന സിനിമ ഏതെന്ന് ചോദിച്ചാല്‍ ഒരേ ഒരു ഉത്തരമേ ഉള്ളൂ 'എമ്പുരാന്‍'. ഇപ്പോഴിതാ ചിത്രം തീയറ്ററില്‍ എത്തുന്നതിന് മുന്‍പ് തന്നെ എമ്പുരാന്റെ ഒന്നാം പതിപ്പ് തീയറ്ററില്‍ എത്തുമെന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. എമ്പുരാന്‍ റിലീസിന് മുന്‍പ് ലൂസിഫര്‍ ഒരിക്കല്‍ക്കൂടി തിയറ്ററുകളിലേക്ക് എത്തും എന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. എമ്പുരാന്‍ തിയറ്ററുകളിലെത്തുന്നതിന് കൃത്യം ഒരാഴ്ച മുന്‍പ്, മാര്‍ച്ച് 20 ന് ലൂസിഫര്‍ തിയറ്ററുകളില്‍ എത്തും. മാര്‍ച്ച് 27 നാണ് എമ്പുരാന്‍ റിലീസ്. എമ്പുരാന്‍ റിലീസിന് മുന്നോടിയായി ലൂസിഫര്‍ റീ റിലീസ് ചെയ്യാനുള്ള ആഗ്രഹം നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ നേരത്തെ പങ്കുവച്ചിരുന്നതാണ്. എന്നാല്‍ ഇപ്പോഴാണ് തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടുന്നത്. ചില സീക്വലുകളുടെ റീലീസിന് മുന്‍പ് അതിന് മുന്‍പെത്തിയ ഭാഗം കാണാന്‍ പ്രേക്ഷകര്‍ താല്‍പര്യം പ്രകടിപ്പിക്കാറുണ്ട്. സംവിധായകര്‍ തന്നെ ചിലപ്പോഴൊക്കെ പ്രേക്ഷകരോട് അത് ആവശ്യപ്പെടാറുമുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ഒരു റീ റിലീസ് മലയാളത്തില്‍ ആദ്യമാണ്. ആശിര്‍വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ ബാനറായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. ഇരുപതോളം വിദേശ രാജ്യങ്ങളിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നതെന്നാണ് വിവരം. യുകെ, യുഎസ് എന്നിവിടങ്ങള്‍ക്കൊപ്പം റഷ്യയും ചിത്രത്തിന്റെ ഒരു പ്രധാന ലൊക്കേഷനാണ്. ലൂസിഫറിലെ അഭിനേതാക്കളായ പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, ശക്തി കപൂര്‍, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പന്‍, തുടങ്ങിയവരും ഈ ചിത്രത്തില്‍ ശക്തമായ സാന്നിധ്യങ്ങളാണ്.
ആസിഫ് അലിയും അനശ്വര രാജനും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച് ക്രൈം ഡ്രാമ ചിത്രം രേഖാചിത്രത്തിന്റെ ടീം ദുബായില്‍ ഒത്തുകൂടി. ചിത്രത്തിന്റെ വിജയം ആഘോഷിക്കാനും 50 ദിവസത്തെ തിയേറ്റര്‍ റണ്‍ എന്ന നാഴികക്കല്ല് പിന്നീടുകയും ചെയ്തു. വിജയാഘോഷത്തില്‍ സംവിധായകന്‍ ജോഫിന്‍ ടി ചാക്കോയും, പ്രധാന അഭിനേതാക്കളായ ആസിഫ് അലി, അനശ്വര രാജന്‍, മനോജ് കെ ജയന്‍, ഉണ്ണി ലാലു എന്നിവരുള്‍പ്പെടെ മിക്ക അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും പങ്കെടുത്തു. 2025 ജനുവരി 9 ന് തിയേറ്ററുകളില്‍ എത്തിയ രേഖചിത്രം, 2025ലെ മലയാളത്തിലെ ആദ്യത്തെ ബ്ലോക്ക്ബസ്റ്ററായി കണക്കാക്കപ്പെടുന്നു. 75 കോടിയോളം കളക്ഷന്‍ നേടിയ ചിത്രം മാര്‍ച്ച് 7ന് സോണിലിവില്‍ ഒടിടി പ്രക്ഷേപണം ആരംഭിക്കും. കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ വേണു കുന്നപ്പിള്ളിയാണ് 'രേഖാചിത്രം' നിര്‍മ്മിച്ചത്.  സാങ്കേതിക മികവിലും രേഖാചിത്രം ഏറെ പ്രശംസ നേടിയിരുന്നു. മമ്മൂട്ടി ഹിറ്റ് ചിത്രം 'ദി പ്രീസ്റ്റ്'ന് ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് 'രേഖാചിത്രം'. കൂടാതെ രേഖാചിത്രത്തിലെ 'മമ്മൂട്ടി' ഫാക്ടറും ഏറെ ആകര്‍ഷണീയമാണ്. ജോഫിന്‍ ടി ചാക്കോ, രാമു സുനില്‍ എന്നിവരുടെ കഥയ്ക്ക് ജോണ്‍ മന്ത്രിക്കലാണ് തിരക്കഥ തയ്യാറാക്കിയത്. പ്രേക്ഷകരെ പിടിച്ചിരുത്തുന്ന തിരക്കഥയാണ് ചിത്രത്തിന്റെ മറ്റൊരു വിജയ ഘടകം. ജോഫിന്‍ ടി ചാക്കോയുടെ സംവിധാന മികവും അപ്പു പ്രഭാകറിന്റെ ഛായാഗ്രഹണവും മുജീബ് മജീദിന്റെ സംഗീതവും പ്രത്യേകം പ്രശംസനീയം അര്‍ഹിക്കുന്നുണ്ട്. അനശ്വര രാജന്‍, മനോജ് കെ ജയന്‍, ഇന്ദ്രന്‍സ്, ഹരിശ്രീ അശോകന്‍, ഭാമ അരുണ്‍, സിദ്ദിഖ്, ജഗദീഷ്, സായികുമാര്‍, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, നിഷാന്ത് സാഗര്‍, പ്രേം പ്രകാശ്, സുധി കോപ്പ,നന്ദു, വിജയ് മേനോന്‍, ഷാജു ശ്രീധര്‍, മേഘ തോമസ്, സെറിന്‍ ശിഹാബ്, സലീമ, പ്രിയങ്ക നായര്‍, പൗളി വില്‍സണ്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. കലാസംവിധാനം: ഷാജി നടുവില്‍, സംഗീത സംവിധാനം: മുജീബ് മജീദ്, ഓഡിയോഗ്രഫി: ജയദേവന്‍ ചാക്കടത്ത്, ലൈന്‍ പ്രൊഡ്യൂസര്‍: ഗോപകുമാര്‍ ജി കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷിബു ജി സുശീലന്‍, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റോണക്സ് സേവ്യര്‍, വിഫ്എക്‌സ്: മൈന്‍ഡ്സ്റ്റീന്‍ സ്റ്റുഡിയോസ്, വിഫ്എക്‌സ് സൂപ്പര്‍വൈസര്‍സ്: ആന്‍ഡ്രൂ ഡി ക്രൂസ്, വിശാഖ് ബാബു, കളറിസ്റ്റ്: ലിജു പ്രഭാകര്‍, കളറിംഗ് സ്റ്റുഡിയോ: രംഗ് റെയ്‌സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ബേബി പണിക്കര്‍, പ്രേംനാഥ്, പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍: അഖില്‍ ശൈലജ ശശിധരന്‍, കാവ്യ ഫിലിം കമ്പനി മാനേജേഴ്‌സ്: ദിലീപ്, ചെറിയാച്ചന്‍ അക്കനത്, അസോസിയേറ്റ് ഡയറക്ടര്‍: ആസിഫ് കുറ്റിപ്പുറം, സംഘട്ടനം: ഫാന്റം പ്രദീപ്, സ്റ്റില്‍സ്: ബിജിത് ധര്‍മ്മടം, ഡിസൈന്‍: യെല്ലോടൂത്ത്, പി ആര്‍ ഒ & മാര്‍ക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.
NAMMUDE NAADU
    മുതിര്‍ന്ന സിപിഐഎം നേതാവ് പത്മകുമാറിനെ എ പത്മകുമാറിന്റെ വീട്ടിലെത്തി സന്ദര്‍ശനം നടത്തി ബിജെപി നേതാക്കള്‍. ബിജെപി ജില്ലാ പ്രസിഡന്റ് വിഎ സൂരജ്, ജനറല്‍ സെക്രട്ടറി അയിരൂര്‍ പ്രദീപ് എന്നിവരാണ് പത്മകുമാറിന്റെ വീട്ടില്‍ എത്തിയത്. സിപിഐഎം സംസ്ഥാന സമതിയിയിലേക്ക് പരിഗണിക്കാത്തതില്‍ എ പത്മകുമാര്‍ പരസ്യമായി അതൃപ്തി പ്രകടിപ്പിപ്പിച്ചിരുന്നു. തന്നെക്കാള്‍ ജൂനിയറായ വീണാ ജോര്‍ജിനെ സംസ്ഥാന സമിതി ക്ഷണിതാവാക്കിയതാണ് പത്മകുമാറിനെ പ്രകോപിപ്പിച്ചത്. പാര്‍ട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും ഒഴിയുകയാണെന്നും സാധാരണ പ്രവര്‍ത്തകനായി തുടരുമെന്നും പത്മകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശാനുസരണമാണ് കൂടിക്കാഴ്ചയെന്നാണ് സൂചന.ബിജെപിയുടെ ചില മുതിര്‍ന്ന സംസ്ഥാന നേതാക്കള്‍ പത്മകുമാറുമായി ഫോണില്‍ സംസാരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. 15 മിനിറ്റ് നേരമാണ് ബിജെപി നേതാക്കള്‍ പത്മകുമാറിന്റെ വീട്ടില്‍ ചെലഴിച്ചത്. എന്നാല്‍ കൂടിക്കാഴ്ചയെക്കുറിച്ച്‌ പ്രതികരിക്കാന്‍ ബിജെപി നേതാക്കള്‍ തയ്യാറായിട്ടില്ല. മറ്റന്നാള്‍ ചേരുന്ന സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ തീരുമാനത്തിന് ശേഷമായിരിക്കും ഇക്കാര്യത്തില്‍ പത്മകുമാറിന്റെ നിലപാട് ഉണ്ടാകുക. അതേസമയം, ബിജെപി നേതാക്കൾ വന്നത് അനുമതി വാങ്ങാതെയാണെന്നും ഒരുതരത്തിലും ബിജെപിയിലേക്ക് മാറില്ലെന്നും പദ്‌മകുമാർ പിന്നീട്  പ്രതികരിച്ചു.
തിരുവനന്തപുരം: വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ പിതാവ് റഹീം കേരളത്തിലെത്തി. രാവിലെ 7.45 ഓടുകൂടിയാണ് റഹീം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. ശേഷം ബന്ധുക്കള്‍ക്കൊപ്പം ചികിത്സയില്‍ കഴിയുന്ന ഭാര്യ ഷെമീനയെ റഹീം സന്ദര്‍ശിച്ചു. കട്ടിലില്‍ നിന്ന് വീണതാണെന്ന് ഷെമീന റഹീമിനോട് പറഞ്ഞതായി റഹീമിന്റെ ബന്ധു മാധ്യമങ്ങളോട് പറഞ്ഞു. ഇളയമകന്‍ അഫ്‌സാനെ കാണണം എന്ന് ഷെമീന ആവശ്യപ്പെട്ടു. അഫാനെയും അന്വേഷിച്ചു. ഷമീനയുടെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു. അഫാന് ഉണ്ടായത് വലിയ കടമുണ്ട്. നാട്ടില്‍ 14 പേരില്‍ നിന്നായി വാങ്ങിയത് 70 ലക്ഷം രൂപയാണ്. ഒരാളില്‍ നിന്ന് വാങ്ങി മറ്റൊരാളുടെ കടം വീട്ടല്‍ ആണ് ചെയ്തത്. വീട് വിറ്റ് കടം വീട്ടാനും ശ്രമിച്ചു. കടം കൈകാര്യം ചെയ്തത് ഉമ്മ ഷമീനയും അഫാനും ഒരുമിച്ചായിരുന്നു. കടക്കാര്‍ പണം തിരിച്ചു ചോദിച്ചതും പരിഹസിച്ചതും പ്രകോപനത്തിന് കാരണമായത്. അച്ഛന്റെ സഹോദരന്‍ ലത്തീഫ് നിരന്തരമായി ഉമ്മയെ കുറ്റപ്പെടുത്തിയെന്നു അഫാന്‍ മൊഴി നല്‍കിയിട്ടുണ്ട്. പെണ്‍സുഹൃത്തിന്റെ മാലയും പണയപ്പെടുത്തിയിരുന്നു. അഫാന്‍ ഫര്‍സാനയുടെ മാലയും കടം വീട്ടാന്‍ പണയം വെച്ചു. ഫര്‍സാന മാല തിരികെ ചോദിച്ചിരുന്നു. അതേസമയം, അഫാനെ മജിസ്ട്രേറ്റ് ആശുപത്രിയില്‍ എത്തി റിമാന്‍ഡ് ചെയ്യും. ഇതിനായി പൊലീസ് കോടതിയെ സമീപിച്ചു. ആശുപത്രിയില്‍ തന്നെ റിമാന്‍ഡ് ചെയ്യും. തുടര്‍ന്ന് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.
Channels
മഹാകുംഭമേളയില്‍ പങ്കെടുത്ത് സ്‌നാനം ചെയ്ത് ഗായിക അമൃതസുരേഷും. സ്‌നാനം നടത്തുന്നതിന്റെ ചിത്രവും അമൃത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. മഹാകുംഭമേളയില്‍ നിന്ന് മഹാശിവരാത്രി ആശംസകള്‍ എന്ന കുറിപ്പോടെയാണ് അമൃത സ്‌നാനം നടത്തുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. കുംഭമേള നടക്കുന്നതിന്റെ തുടക്കത്തില്‍ തന്നെ അവിടെ പോകണമെന്ന ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് അമൃത ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു. കഴിഞ്ഞ തവണയും അമൃത കുംഭമേളയില്‍ പോയിരുന്നു. അതിന്റെ വിഡിയോ സഹിതം പങ്കുവെച്ചുകൊണ്ട് ഇത്തവണ പോകാന്‍ കഴിയുമോ എന്ന് അറിയില്ലെന്നും പറഞ്ഞിരുന്നു. അതൊരു ദിവ്യമായ ആത്മീയ അനുഭവമായിരുന്നു. ഇത്തവണയും ഞാന്‍ അവിടെ പോകാന്‍ ആഗ്രഹിക്കുന്നു. പക്ഷേ അമിതമായ ജനക്കൂട്ടവും കഴിഞ്ഞ പ്രാവശ്യം തിക്കിലും തിരക്കിലും പെട്ട അനുഭവവും മനസ്സിലുള്ളതിനാല്‍ പോകുന്നത് സാധ്യമാവുമോ എന്നറിയില്ല. ദൈവം അനുഗ്രഹിച്ചാല്‍ വീണ്ടും ഞാന്‍ അവിടെ എത്തും എന്ന് പറഞ്ഞായിരുന്നു അമൃത സുരേഷ് മാസങ്ങള്‍ക്ക് മുന്‍പ് വീഡിയോ പങ്കുവച്ച് എത്തിയത്. വന്‍ ഭക്തജനസാന്നിധ്യംകൊണ്ട് ലോകശ്രദ്ധയാകര്‍ഷിച്ച മഹാകുംഭമേള മഹാശിവരാത്രി ദിനത്തിലാണ് സമാപിക്കുന്നത്. ഇതുവരെ 63 കാടിയിലേറെപ്പേര്‍ പുണ്യസ്നാനം ചെയ്തെന്നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ കണക്ക്. ശിവരാത്രിക്ക് മുന്നോടിയായി ത്രിവേണീസംഗമത്തിലേക്ക് ഭക്തരുടെ ഒഴുക്കാണ്. മഹാകുംഭമേളയുടെ അവസാനദിവസം വന്‍തിരക്ക് കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കി. ചൊവ്വാഴ്ച വൈകീട്ട് നാലുമുതല്‍ സംഗമം നടക്കുന്നയിടത്തേക്ക് വാഹനങ്ങള്‍ പൂര്‍ണമായി നിരോധിച്ചു. പ്രയാഗ് രാജിലടക്കം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. വന്നിറങ്ങുന്ന പ്രവേശനകവാടങ്ങള്‍ക്ക് ഏറ്റവും അടുത്തുള്ള ഘട്ടുകള്‍ ഉപയോഗിക്കാന്‍ തീര്‍ഥാടകരോട് നിര്‍ദേശിച്ചിട്ടുണ്ട്.
കൊല്ലം സുധിയുടെ ഭാര്യ രേണു സുധി ഏറ്റുവാങ്ങിയിട്ടുള്ള അത്രയും വിമര്‍ശനങ്ങള്‍ ഇതുവരെ മറ്റൊരു നടന്‍ ഭാര്യയും നേരിടേണ്ടി വന്നിട്ടില്ല. പക്ഷെ എന്നിരുന്നാലും അതൊന്നും വകവയ്ക്കാതെ തന്റെ ജീവിതവും തിരക്കുകളുമായി രേണു മുന്നോട്ട് പോകുകയാണ്. ഇപ്പോഴിതാ സ്‌റ്റൈലിഷ് ഗെറ്റപ്പില്‍ ഡാന്‍സ് റീലുമായി എത്തിയിരിക്കുകയാണ് രേണു സുധി. ദാസേട്ടന്‍ കോഴിക്കോടിനൊപ്പം ഒരു തമിഴ് ഡാന്‍സ് നമ്പറുമായാണ് ഇത്തവണ രേണു എത്തിയത്. കഴിഞ്ഞ ദിവസം ഇരുവരും ചേര്‍ന്ന് ചെയ്ത ഗ്‌ളാമര്‍ റീല്‍സ് വീഡിയോ സൈബര്‍ ആക്രമണം നേരിട്ടിരുന്നു. നിരവധി പേര്‍ രേണുവിനെ പിന്തുണയ്ക്കുകയും ചെയ്തു. ഡൈലാമോ എന്ന തമിഴ് സൂപ്പര്‍ഹിറ്റ് ഗാനവുമായാണ് ഇത്തവണ രേണു എത്തിയത്. ബ്‌ളാക് ഔട്ട് ഫിറ്റില്‍ സ്‌റ്റൈലിഷ് ആയി രേണു പ്രത്യക്ഷപ്പെട്ടു. ലോഡിംഗ് നെക്സ്റ്റ് ബോംബ് എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ അപ് ലോഡ് ചെയ്തത്. വിമര്‍ശനങ്ങള്‍ക്ക് താന്‍ മറുപടി നല്‍കുമെന്നും ഇനിയും ഇത്തരം വേഷങ്ങള്‍ വന്നാല്‍ ചെയ്യുമെന്നും രേണു പറഞ്ഞു. കൊച്ചിന്‍ സംഘമിത്രയുടെ നാടകമായ ഇരട്ട നഗരത്തില്‍ പ്രധാന കഥാപാത്രത്തെ രേണു അവതരിപ്പിക്കുന്നുണ്ട്. സിനിമയില്‍ അഭിനയിക്കാനാണ് രേണുവിന്റെ ആഗ്രഹം.
വിജയ് മാധവ് ദേവിക ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞിന്റെ നൂലുകെട്ട് ആയിരുന്നു ഫെബ്രുവരി 25ന്. പേരിടലിനു മുന്‍പേ തന്നെ കുഞ്ഞിന്റെ പേര് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്നിരുന്നു. നൂലുകെട്ടിനു മുന്‍പേ തന്നെ ഫാന്‍സിനെ കൂട്ടിയ കുട്ടി താരം. ആഘോഷപൂര്‍വ്വം തന്നെ ചടങ്ങുകള്‍ നടന്നു. ആഘോഷപൂര്‍വ്വം നടന്ന ചടങ്ങുകളുടെ ചിത്രങ്ങള്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ചടങ്ങില്‍ മുഴുവന്‍ താരമായത് രാധിക സുരേഷ് ഗോപിയാണ്. മൂത്തമകന്‍ ആത്മജയുടെ ജനനസമയത്തും നൂലുകെട്ടിനും എല്ലാം സുരേഷ് ഗോപിയും രാധികയും ഭാഗം ആയിരുന്നു. രാധികയും സുരേഷ് ഗോപികയും ഒക്കെ ആയി അടുത്ത ബന്ധമാണ് വിജയ്ക്കും ദേവികക്കും. ഇരുവരും അവരുടെ അനുഗ്രഹം വാങ്ങാന്‍ പോയതൊക്കെ മുന്‍പും വൈറലായിരുന്നു. ഗിഫ്റ്റ് ആയി എന്താകും നല്‍കിയത് എന്നൊക്കെ ആയി ആരാധകര്‍. അതേസമയം കുഞ്ഞിന്റെ പേരിനെ ചൊല്ലി വലിയ ചര്‍ച്ചകള്‍ വരെ മുന്‍പ് സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്നു. ആണായാലും പെണ്ണ് ആയാലും ഈ പേര് തന്നെ ഇടും എന്നാണ് ഞാന്‍ ആഗ്രഹിച്ചത്. ഞാന്‍ അത് ദേവികയോട് പറയുകയും ചെയ്തിരുന്നു ദേവിക സമ്മതിച്ചു എന്നാണ് വിജയ് പറഞ്ഞതും. ആത്മജ മഹാദേവ് എന്ന പേര് മനസ്സില്‍ തനിയെ വന്നപോലെയാണ് രണ്ടാമത്തെ കുട്ടിക്കും പേര് ഇട്ടത് എന്നും ദൈവത്തിന്റെ തീരുമാനം ആയിരുന്നു എന്നും വിജയും ദേവികയും വ്യക്തമാക്കി. ഇക്കഴിഞ്ഞ ജനുവരി അവസാനമായിരുന്നു വിജയ് മാധവിനും ദേവിക നമ്പ്യാര്‍ക്കും പെണ്‍ കുഞ്ഞ് പിറന്നത്.
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നടി പാര്‍വ്വതി വിജയ്. കുടുംബ വിളക്കിലെ ശീതളായി എത്തിയാണ് മലയാളികള്‍ക്കിടയില്‍ താരം പ്രിയങ്കരിയായി മാറിയത്. പാര്‍വതിയുടെ പ്രണയവും വിവാഹവും എല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നടി മൃദുല വിജയ് യുടെ സഹോദരി കൂടെയായ പാര്‍വ്വതി സീരിയല്‍ ക്യാമറമാനായ അരുണിനെയാണ് പ്രണയിച്ച് വിവാഹം കഴിച്ചത്. വീട്ടുകാര്‍ പ്രണയത്തെ എതിര്‍ത്തതോടെ ഒളിച്ചോടിയാണ് താരം വിവാഹിതയായത്. ഇപ്പോഴിതാ, വിവാഹ ബന്ധം വേര്‍പെടുത്തിയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. തന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് താരം വിവാഹ മോചിതയായെന്ന് വെളിപ്പെടുത്തിയത്. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ: ''ഞാനും അരുണ്‍ ചേട്ടനുമായി വേര്‍പിരിഞ്ഞോ, വിഡിയോയില്‍ ഒന്നും കാണുന്നില്ലല്ലോ, എന്നിങ്ങനെ കുറേ ചോദ്യങ്ങള്‍ വന്നിരുന്നു. ഒന്നിനും ഞാന്‍ മറുപടി പറഞ്ഞില്ല. എല്ലാത്തിനുമുള്ള ഉത്തരവുമായിട്ടാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. ശരിക്കും ഞങ്ങളിപ്പോള്‍ ഡിവോഴ്സ് ആയിരിക്കുകയാണ്. പത്ത് പതിനൊന്ന് മാസമായി ഞങ്ങള്‍ പിരിഞ്ഞാണ് താമസിക്കുന്നത്. ഞാനിപ്പോള്‍ ചേച്ചിയുടെ വീട്ടില്‍ അച്ഛന്റെയും അമ്മയുടെയും കൂടെയാണ് താമസിക്കുന്നത്. മകള്‍ യാമിയും കൂടെയുണ്ട്. എല്ലാവരുടെയും ചോദ്യങ്ങള്‍ക്ക് മറുപടി പറയാതിരുന്നത് കാര്യങ്ങള്‍ക്കെല്ലാം ഒരു തീരുമാനം ആവട്ടെ എന്ന് കരുതിയാണ്. ആരെയും മണ്ടന്മാരാക്കിയത് കൊണ്ടല്ല, പ്രതികരിക്കാതെ ഇരുന്നത്. അവസാന തീരുമാനം എന്താണെന്ന് നോക്കിയതിന് ശേഷം പ്രതികരിക്കാമല്ലോ എന്ന് വിചാരിച്ചിട്ടാണ് ഇതുവരെ പറയാതിരുന്നത് ഈ യൂട്യൂബ് ചാനലിന് പാര്‍വന്‍ എന്നാണ് പേര്. ഞങ്ങള്‍ രണ്ടാളുടെയും പേര് ചേര്‍ത്ത് ഫാന്‍സുകാരാണ് അങ്ങനൊരു പേര് ഇട്ടത്. ഇനി മുതല്‍ അത് മാറ്റാന്‍ പോവുകയാണ്. വൈകാതെ അതിനെ കുറിച്ച് പറയാം. പിന്നെ വിവാഹമോചനത്തിന്റെ കാരണമെന്താണെന്ന് ആയിരിക്കും കൂടുതല്‍ പേര്‍ക്കും അറിയാന്‍ ആഗ്രഹം. അത് തികച്ചും വ്യക്തിപരമായ കാര്യങ്ങളാണ്. അത് പറയാന്‍ ഞാനൊട്ടും ആഗ്രഹിക്കുന്നില്ല. ഞാനും യാമിയും മാത്രമേ ഇപ്പോഴുള്ളു. അച്ഛനും അമ്മയും ചേച്ചിയും ചേട്ടനുമൊക്കെ ഇപ്പോള്‍ കൂടെയുണ്ട്. ഈ വിഡിയോ കണ്ടതിന് ശേഷം എന്നെ സപ്പോര്‍ട്ട് ചെയ്യുന്നവര്‍ പോലും വിമര്‍ശിച്ചേക്കാം. കാരണം ഞങ്ങളുടെ വിവാഹം അങ്ങനെയായിരുന്നു. അത് ചൂണ്ടിക്കാണിച്ച് വാര്‍ത്ത വരാനും സാധ്യതയുണ്ട്. എല്ലാവരുടെയും അവസ്ഥകള്‍ കൂടി മനസിലാക്കിയിട്ട് വേണം കാര്യങ്ങള്‍ പറയാനെന്ന് മാത്രം ഞാന്‍ ഓര്‍മിപ്പിക്കുകയാണ്. ഞാന്‍ പറഞ്ഞ കാര്യങ്ങളായിരിക്കില്ല, ചിലപ്പോള്‍ മറ്റുള്ളവര്‍ പറയുന്നത്. അങ്ങനെ ചെയ്യാതിരിക്കാനാണ് മറ്റുള്ളവരുടെ മാനസികാവസ്ഥ മനസിലാക്കണമെന്ന് പറയുന്നത്. കമന്റുകളോ മറ്റ് എന്ത് വന്നാലും അത് നേരിടാന്‍ തയാറായിട്ടാണ് ഞാന്‍ നില്‍ക്കുന്നത്. എന്തായാലും ഞങ്ങള്‍ ഡിവോഴ്സ്ഡ് ആണെന്ന് ഔദ്യോഗികമായി അറിയിക്കുകയാണ്. ഇനി മുതല്‍ ആ വ്യക്തി ഞങ്ങളുടെ കൂടെ ഉണ്ടാവില്ല. ഇതിനെ എന്റെയും യാമിയുടെയും യൂട്യൂബ് ചാനലായിരിക്കും. ഞങ്ങളെ സ്‌നേഹിക്കുന്നവര്‍ പിന്തുണയ്ക്കുക.''
നടിയും യുട്യൂബറുമായ ശ്രീവിദ്യ മുല്ലച്ചേരിയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം. വീഡിയോയ്ക്ക് തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടും തമ്പ്നെയിലും നല്‍കിയതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണം. 'ഞാനും നന്ദുവും ഇപ്പോ ഒരുമിച്ചല്ല' എന്ന തലക്കെട്ടും വിഷമിച്ചിരിക്കുന്ന തന്റെ ഒരു ചിത്രവും ചേര്‍ത്താണ് ശ്രീവിദ്യ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതോടെ ശ്രീവിദ്യയും ഭര്‍ത്താവ് രാഹുല്‍ രാമചന്ദ്രനും വേര്‍പിരിഞ്ഞു എന്ന തെറ്റിദ്ധാരണ വന്നുവെന്നും കൂടുതല്‍ ആളുകള്‍ വീഡിയോ കാണാന്‍ ഇത്തരം തലക്കെട്ടുകളും തമ്പ്നെയിലും നല്‍കിയത് അല്‍പം കടന്നുപോയെന്നും ആളുകള്‍ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്. ഇത്തരം വീഡിയോകള്‍ ചെയ്ത് ആളുകളെ പറ്റിക്കരുതെന്നും തലക്കെട്ടില്‍ പറഞ്ഞ കാര്യം സത്യമാകാതിരിക്കാന്‍ തങ്ങള്‍ പ്രാര്‍ഥിക്കാം എന്നുമെല്ലാം കമന്റുകളുണ്ട്. യഥാര്‍ഥത്തില്‍ ജോലിത്തിരക്ക് കാരണമാണ് ഭര്‍ത്താവ് ശ്രീവിദ്യയുടെ കൂടെയില്ലാത്തത്. ഇക്കാര്യം അവര്‍ വ്ളോഗില്‍ പറയുന്നുണ്ട്. 'എന്താണ് നിങ്ങള്‍ രണ്ടുപേരും ഒരുമിച്ചുള്ള വീഡിയോ ഇടാത്തത് എന്ന് ഒരുപാട് പേര്‍ ചോദിക്കുന്നുണ്ട്. അതിനുള്ള മറുപടിയാണ് പറയുന്നത്. 2025-ലെ ആദ്യത്തെ വീഡിയോയാണിത്. ഇങ്ങനെയൊരു വീഡിയോ ആകുമെന്ന് കരുതിയില്ല. ഭയങ്കര വിഷമത്തിലണ്. ഞങ്ങളുടെ ഹണിമൂണ്‍ സമയമാണിത്. പക്ഷേ നന്ദു കൂടെയില്ല എന്നത് ഒരുപാട് വിഷമമുണ്ടാക്കുന്നു. ഈ അവസ്ഥയിലൂടെ കടന്നുപോയേ പറ്റൂ. ജോലി സംബന്ധമായും ഭാവി സംബന്ധിച്ചും ചില നിര്‍ണായക കാര്യങ്ങളുള്ളതുകൊണ്ടാണ് ഇങ്ങനെ മാറി നില്‍ക്കുന്നത്. ഇതിനിടയില്‍ പരസ്പരം മൂന്ന് ദിവസം മാത്രമാണ് കണ്ടിട്ടുള്ളത്. ഇതാണ് സത്യം. പുതിയ ഒരു വസ്ത്ര ബ്രാന്‍ഡ് ഞങ്ങള്‍ തുടങ്ങി. കാസര്‍കോട് ആണ് കടയുള്ളത്. ഒരുപാട് കാലത്തെ എന്റെ ആഗ്രഹമായിരുന്നു ഇത്. ജനുവരി 12-നായിരുന്നു ഉദ്ഘാടനം. ജനുവരി 25-ന് നന്ദുവിന്റെ ഏറ്റവും വലിയ ആഗ്രഹവും സഫലമായി. സ്വന്തമായി ഒരു റസ്റ്ററന്റ് വേണമെന്നായിരുന്നു നന്ദുവിന്റെ ആഗ്രഹം. അങ്ങനെ തിരുവനന്തപുരത്ത് ഒരു ടേക്ക് എവേ കിച്ചണ്‍ തുടങ്ങി.'-വീഡിയോയില്‍ ശ്രീവിദ്യ പറയുന്നു.
BUSINESS
അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിന് കീഴിലായിരുന്ന വിദര്‍ഭ ഇന്‍ഡസ്ട്രീസ് പവര്‍ ലിമിറ്റഡിനെ അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നു. മഹാരാഷ്ട്രയിലെ നാഗ്പുരില്‍ 600 മെഗാവാട്ട് തെര്‍മല്‍ പവര്‍ പ്ലാന്റുള്ള സ്ഥാപനമാണ് വിദര്‍ഭ ഇന്‍ഡസ്ട്രീസ്. പാപ്പരത്ത നടപടി നേരിടുന്ന വിദര്‍ഭ ഇന്‍ഡസ്ട്രീസ് പവര്‍ ലിമിറ്റഡിനെ ഏറ്റെടുക്കാനായി അദാനി ഗ്രൂപ്പിന് കീഴിലെ അദാനി പവര്‍ പ്ലാന്‍ സമര്‍പ്പിച്ചിരുന്നു. വിദര്‍ഭ ഇന്‍ഡസ്ട്രീസിന്റെ വായ്പാസ്ഥാപനങ്ങള്‍ ഈ പ്ലാന്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണ് ഏറ്റെടുക്കാന്‍ അദാനി ഗ്രൂപ്പിന് അനുമതി ലഭിച്ചത്. നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിന്റെ അനുമതി കൂടി ലഭിച്ചാലേ ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിക്കാനാവൂ. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ഇന്നലെ ഓഹരി വിപണിയില്‍ റിലയന്‍സ് ഓഹരികള്‍ ആദ്യം കുതിപ്പ് നടത്തിയെങ്കിലും പിന്നീട് ഇടിഞ്ഞു. കഴിഞ്ഞവര്‍ഷം ജൂണ്‍ മൂന്നിലെ 895.85 രൂപയാണ് അദാനി പവര്‍ ഓഹരികളുടെ 52-ആഴ്ചത്തെ ഏറ്റവും ഉയര്‍ന്ന മൂല്യം. നവംബര്‍ 21ലെ 432 രൂപയാണ് 52 ആഴ്ചക്കിടയിലെ ഏറ്റവും കുറഞ്ഞ മൂല്യം. ഇപ്പോഴത്തെ സ്ഥിതിയില്‍ അദാനി പവറിന് 660 രൂപവരെ ഉയരാന്‍ കഴിഞ്ഞേക്കുമെന്നാണ് ചില ബ്രോക്കറേജ് സ്ഥാപനങ്ങളുടെ വിലയിരുത്തല്‍. 1.91 ലക്ഷം കോടി രൂപ വിപണി മൂല്യമുള്ള (market cap) കമ്പനിയാണിത്. ഇക്കഴിഞ്ഞ ഡിസംബര്‍ പാദത്തില്‍ കമ്പനിയുടെ സംയോജിത വരുമാനം 5.23% വാര്‍ഷിക വളര്‍ച്ചയോടെ 13,671 കോടി രൂപയിലെത്തിയിരുന്നു. ലാഭം 7.37% ഉയര്‍ന്ന് 2,940 കോടി രൂപയായിരുന്നു. തൊട്ടുമുമ്പത്തെ പാദത്തിലെ (ജൂലൈ-സെപ്റ്റംബര്‍) ലാഭം 3,298 കോടി രൂപയായിരുന്നു.
ഫ്ളിപ്പ്കാര്‍ട്ട് ആകര്‍ഷകമായ ഓഫറുകളോടെ  ടാബ്ലെറ്റ് പ്രീമിയര്‍ ലീഗ് 2025 ( ടി പി എല്‍ 2025) ആരംഭിച്ചു. ടിപിഎല്ലിന്റെ ആദ്യ പതിപ്പില്‍ മികച്ച വില്‍പ്പന നടക്കുന്ന  ടാബ്ലെറ്റുകള്‍ക്ക് ഒരു ചുരുങ്ങിയ കാലയളവില്‍ 50 ശതമാനം വരെ കിഴിവ് ലഭിക്കും.  സാംസങ്, ലെനോവോ, ആപ്പിള്‍, റിയല്‍മി, വണ്‍പ്ലസ്, റെഡ്മി, ലെനോവോ, എംഐ,  പോക്കോ, ഇന്‍ഫിനിക്‌സ് എന്നീ  ടാബ്ലെറ്റു കള്‍ക്ക് എക്സ്ചേഞ്ച് ഓഫറും നോ- കോസ്റ്റ് ഇംഎം ഐയിലും ലഭിക്കും. ഇതിന് പുറമെ, സൗജന്യ ഒടിടി സബ്സ്‌ക്രിപ്ഷന്‍ ഉള്‍പ്പടെയുള്ള അധിക ആനുകൂല്യങ്ങളും ലഭ്യമാണ്. ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ  ടാബ്ലെറ്റുകള്‍ അപ്ഗ്രേഡ് ചെയ്യാനുള്ള അവസരമാണ് ഒരുങ്ങുന്നത്. ഫ്ളിപ്പ്കാര്‍ട്ടിന്റെ 'മിനിറ്റ്സിലൂടെ ടാബ്ലെറ്റുകള്‍ 10 മിനിറ്റിനുള്ളില്‍ തിരഞ്ഞെടുത്ത പിന്‍ കോഡുകളില്‍ ഡെലിവറി നടത്തും.
ജീവനക്കാര്‍ക്ക് പകരം എഐ സാങ്കേതിക വിദ്യ ഉപയോഗിക്കാനൊരുങ്ങി ഡിബിഎസ് ബാങ്ക്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഏകദേശം 4,000 തസ്തികകള്‍ വെട്ടിക്കുറക്കാനാകുമെന്ന് ഡിബിഎസ് സിഇഒ അറിയിച്ചു. സിംഗപ്പൂരിലെ ഏറ്റവും വലിയ ബാങ്കാണ് ഡിബിഎസ്. ഏകദേശം 41000 പേര്‍ ബാങ്കിലാകമാനമായി ജോലി ചെയ്യുന്നുണ്ട്. താല്‍ക്കാലിക, കരാര്‍ ജീവനക്കാരുടെ തസ്തികകളാണ് ഒഴിവാക്കാനുദ്ദേശിക്കുന്നതെന്നും എന്നാല്‍ സ്ഥിരം ജീവനക്കാരെ ഈ വെട്ടിച്ചുരുക്കല്‍ ബാധിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ ജീവനക്കാരുടെ എണ്ണം കുത്തനെ കുറയും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) യുമായി ബന്ധപ്പെട്ട് ഏകദേശം 1,000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്ന് ഡിബിഎസിന്റെ സ്ഥാനമൊഴിയുന്ന സിഇഒ പീയൂഷ് ഗുപ്ത പറഞ്ഞു. സിംഗപ്പൂരില്‍ എത്ര ജോലികള്‍ വെട്ടിക്കുറയ്ക്കുമെന്ന് കമ്പനി പ്രത്യേകമായി വെളിപ്പെടുത്തിയിട്ടില്ല. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍, നിര്‍ദ്ദിഷ്ട പ്രോജക്ടുകളില്‍ പ്രവര്‍ത്തിക്കുന്ന ഞങ്ങളുടെ 19 വിപണികളിലായി ഏകദേശം 4,000 താല്‍ക്കാലിക/കരാര്‍ ജീവനക്കാരെ ഒഴിവാക്കാന്‍ എഐ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഡിബിഎസ് വക്താവ് പറഞ്ഞു. നിലവില്‍, ഡിബിഎസില്‍ 8,000 മുതല്‍ 9,000 വരെ താല്‍ക്കാലിക, കരാര്‍ തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്. ഏകദേശം 41,000 പേരാണ് ബാങ്കിനാകമാനമുള്ള ജോലിക്കാര്‍. കഴിഞ്ഞ വര്‍ഷം, ഡിബിഎസ് ഒരു ദശാബ്ദത്തിലേറെയായി എഐ സാങ്കേതികവിദ്യകളില്‍ നിക്ഷേപം നടത്തുന്നുണ്ടെന്ന് ഗുപ്ത വെളിപ്പെടുത്തി. മാര്‍ച്ച് അവസാനം ഗുപ്ത കമ്പനി വിടും. നിലവിലെ ഡെപ്യൂട്ടി സിഇഒ ടാന്‍ സു ഷാന്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയാകും. ലോകമെമ്പാടുമുള്ള എല്ലാ ജോലികളിലും ഏകദേശം 40ശതമാനത്തോളം എഐ ബാധിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി (IMF) മുന്നറിയിപ്പ് നല്‍കിയിരുന്നു. എഐ മൊത്തത്തിലുള്ള അസമത്വം വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് ഐഎംഎഫ് മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജിയേവ പറഞ്ഞിരുന്നു.
BP SPECIAL NEWS
ലോകത്തില്‍ ഏറ്റവും കുടുതല്‍ ഫീസ് വാങ്ങുന്ന ഏറ്റവും ചെലവേറിയ ഈ സ്‌കൂളിനെപ്പറ്റി നിങ്ങള്‍ കേട്ടാല്‍ ഞെട്ടും. ആഡംബരത്തിന്റെ കാര്യത്തില്‍ മാത്രമല്ല, പാഠ്യവിഷയങ്ങളിലും ലോകത്തില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന സ്‌കൂള്‍. ദി സ്പിയേഴ്‌സ് ലിസ്റ്റ് അനുസരിച്ച്, ആറ് അക്ക ഫീസുള്ള ആറ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്വിറ്റ്‌സര്‍ലാന്‍ഡിലുണ്ട്. എന്നാല്‍ അവയില്‍ ഏറ്റവും ചെലവേറിയ വിദ്യാഭ്യാസ സ്ഥാപനം റോസന്‍ബര്‍ഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ആണ്. സ്വിറ്റ്‌സര്‍ലന്‍ഡിലെ സെന്റ് ഗാലനില്‍ കോണ്‍സ്റ്റന്‍സ് തടാകത്തിന് സമീപത്താണ് ഈ ആഡംബര ബോര്‍ഡിങ് സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്. ഇവിടെ പഠനത്തിനും മറ്റു ചെലവുകള്‍ക്കുമായി പ്രതിവര്‍ഷം ഈടാക്കുന്നത് 176,000 ഡോളറാണ്. അതായത് ഇന്ത്യന്‍ രൂപയില്‍ ഒന്നരക്കോടിയില്‍ അധികം. നയതന്ത്രജ്ഞര്‍, ലോക നേതാക്കള്‍, നൊബേല്‍ സമ്മാന ജേതാക്കള്‍, വ്യവസായ പ്രമുഖര്‍ എന്നിവര്‍ക്ക് വിദ്യാഭ്യാസം നല്‍കിയതിന്റെ നീണ്ട ചരിത്രമാണ് റോസന്‍ബര്‍ഗിനുള്ളത്. 25 ഹെക്ടര്‍ സ്ഥലത്താണ് ഈ ക്യാമ്പസ് വ്യാപിച്ചു കിടക്കുന്നത് അതില്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ആഡംബരം താമസസ്ഥലങ്ങള്‍, അത്യാധുനിക പഠന ഇടങ്ങള്‍, വിദ്യാര്‍ത്ഥികള്‍ എഞ്ചിനീയറിംഗും മറ്റ് വിഷയങ്ങളും പഠിക്കുന്ന SAGA ഹാബിറ്റാറ്റ് (ബഹിരാകാശയാത്രികരെ പരിശീലിപ്പിക്കുന്നതിനായി രൂപകല്പന ചെയ്ത ഒരു സിമുലേറ്റഡ് ലിവിംഗ് പരിതസ്ഥിതി), ഇടിഎച്ച് സൂറിച്ച് ഹരിതഗൃഹം എന്നിവ പോലുള്ള അതുല്യ സൗകര്യങ്ങളും ഉള്‍പ്പെടുന്നു. അക്കാദമിക്, കല, കായികം, സംരംഭകത്വം എന്നിങ്ങനെ ഓരോ വിദ്യാര്‍ത്ഥിയുടെയും കഴിവുകള്‍ക്കനുസൃതമായി, വളരെ വ്യക്തിഗതമാക്കിയ ഒരു പാഠ്യപദ്ധതിയാണ് സ്‌കൂള്‍ വാഗ്ദാനം ചെയ്യുന്നത്. വിദ്യാര്‍ത്ഥികളുടെ സ്വഭാവ വികസനം, സമഗ്രത, സാമൂഹിക ഉത്തരവാദിത്തം എന്നിവയ്ക്ക് സ്‌കൂള്‍ ശക്തമായ ഊന്നല്‍ നല്‍കുന്നു, പ്രീമിയം സ്വിറ്റ്സര്‍ലന്‍ഡ്, 2024-ല്‍, റോസന്‍ബെര്‍ഗിനെ ലോകത്തിലെ ഏറ്റവും മികച്ച ബോര്‍ഡിംഗ് സ്‌കൂളായി തെരഞ്ഞെടുത്തിരുന്നു, 1944 മുതല്‍ ഗേഡ്മാന്‍ കുടുംബമാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെം റോസന്‍ബെര്‍ഗിനെ നയിക്കുന്നത്. ഗേഡ്മാന്‍ കുടുംബത്തിലെ നാലാം തലമുറയില്‍പ്പെട്ട ബെര്‍ണ്‍ഹാര്‍ഡ് ഗാഡെമാനാണ് നിലവിലെ സ്‌കൂളിന്റെ ഹെഡ്മാസ്റ്ററും ഉടമയും. 1889 -ല്‍ അള്‍റിച്ച് ഷ്മിത്ത് സ്ഥാപിച്ച ഈ വിദ്യാലയം യഥാര്‍ത്ഥത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡോ. ഷ്മിത്ത് എന്നാണ് അറിയപ്പെട്ടിരുന്നത്. 1889 -ല്‍ സ്ഥാപിതമായ റോസന്‍ബെര്‍ഗ് സ്വിറ്റ്‌സര്‍ലന്‍ഡിലെ ഏറ്റവും പഴക്കമേറിയതും സവിശേഷവുമായ സ്‌കൂളുകളില്‍ ഒന്നാണ്. 60 വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്. എന്നാല്‍ വെറും 250 വിദ്യാര്‍ത്ഥികള്‍ മാത്രമാണ് ഈ വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിക്കുന്നത്. 1924 -ല്‍ ഷ്മിത്തിന്റെ മരണശേഷം ഗാഡ്മാന്‍ കുടുംബം വിദ്യാലയം ഏറ്റെടുക്കുകയായിരുന്നു.