സ്റ്റീവനേജ്: സര്‍ഗ്ഗം സ്റ്റീവനേജ് മലയാളി അസ്സോസ്സിയേഷന്‍ സംഘടിപ്പിക്കുന്ന 'മ്യൂസിക് &, ഡീ ജെ നൈറ്റ്' നവംബര്‍ 10 ന് ഞായറാഴ്ച സ്റ്റീവനേജ് ഓവല്‍ കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച് നടത്തപ്പെടും. സംഗീതാസ്വാദകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സംഗീതമേള ഞായറാഴ്ച ഉച്ചകഴിഞ്ഞു മൂന്ന് മണി മുതല്‍ രാത്രി എട്ടരവരെ നീണ്ടു നില്‍ക്കും. തുടര്‍ന്ന് ഡീ ജെക്കുള്ള അവസരമൊരുങ്ങും
ലൈവ് സംഗീത നിശയില്‍, ഐഡിയ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 6 റണ്ണര്‍ അപ്പ് രാജീവ് രാജശേഖരന്‍ അടക്കം യു കെ യിലെ പ്രശസ്ത ഗായകര്‍ അതിഥികളായി, സര്‍ഗം ഗായക പ്രതിഭകളോടൊപ്പം ചേര്‍ന്ന് സ്റ്റീവനേജ് സംഗീത സദസ്സില്‍ ഗാനവിസ്മയം തീര്‍ക്കും.
തിരക്കുപിടിച്ച പ്രവാസ ജീവിത പിരിമുറുക്കങ്ങളിലും സമ്മര്‍ദ്ധങ്ങളിലും മനസ്സിന് സന്തോഷവും ശാന്തതയും ആരോഗ്യവും പകരാനും ഒപ്പം വിനോദത്തിനും ആഹ്ലാദത്തിനും അവസരം ഒരുക്കുന്ന ഗാനനിശയില്‍ സംഗീത സാന്ദ്രമായ മണിക്കൂറുകള്‍ ആണ് ആസ്വാദകര്‍ക്കായി ക്രമീകരിച്ചിരിക്കുന്നത്.
സ്റ്റാര്‍ സിംഗര്‍ ഫെയിം രാജീവ് രാജശേഖരനോടൊപ്പം യൂ കെ യിലെ പ്രശസ്ത ഗായകരായ നിധിന്‍ ശ്രീകുമാര്‍, കാര്‍ത്തിക് ഗോപിനാഥ് (കേംബ്രിഡ്ജ്) അന്‍വിന്‍ കെടാമംഗലം, സജിത്ത് വര്‍മ്മ (നോര്‍ത്തംപ്റ്റന്‍) ഹരീഷ് നായര്‍ (ബോറാംവുഡ്) ഡോ. ആശാ നായര്‍ (റിക്‌സ്മാന്‍വര്‍ത്ത്) ആനി അലോഷ്യസ് (ലൂട്ടന്‍) ഡോ. രാംകുമാര്‍ ഉണ്ണികൃഷ്ണന്‍ (വെല്‍വിന്‍ ഗാര്‍ഡന്‍ സിറ്റി) എന്നിവര്‍ അതിഥി താരങ്ങളായി ഗാനനിശയില്‍ സംഗീത വിരുന്നൊരുക്കും. യുകെയിലെ വിവിധ വേദികളില്‍ ഗാനാലാപനത്തിലൂടെ ശ്രദ്ധേയരായ സര്‍ഗ്ഗം സ്റ്റീവനേജിന്റെ അനുഗ്രഹീത ഗായകരായ ജെസ്ലിന്‍ വിജോ, ബോബന്‍ സെബാസ്റ്റ്യന്‍, ഡോ ആരോമല്‍, ആതിരാ ഹരിദാസ്, നിസ്സി ജിബി, ടാനിയ ഹോര്‍മീസ്, ഡോ. അബ്രാഹം സിബി, ഹെന്‍ട്രിന്‍ എന്നിവര്‍ സംഗീത സദസ്സില്‍ ഗാന വിസ്മയം തീര്‍ക്കും.
സംഗീത നിശയോട് അനുബന്ധിച്ചു നടത്തുന്ന ഡീ ജെ യില്‍ മനസ്സും ശരീരവും സംഗീത രാഗലയ താളങ്ങളില്‍ ലയിച്ച് ആനന്ദ ലഹരിയില്‍ ആറാടുവാനും, ഉള്ളംതുറന്ന് ചുവടുകള്‍ വെച്ച് ആഹ്‌ളാദിക്കുവാനുമുള്ള സുവര്‍ണ്ണാവസരമാവും സര്‍ഗ്ഗം ഒരുക്കുന്നത്.സര്‍ഗം സ്റ്റീവനേജ് മലയാളി അസ്സോസ്സിയേഷന്‍ മെംബര്‍മാര്‍ക്ക് 'സര്‍ഗ്ഗം സംഗീത നിശ'യില്‍ സൗജന്യ പ്രവേശനം അനുവദിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
സജീവ് ദിവാകരന്‍ : 07877902457
വിത്സി പ്രിന്‍സണ്‍ : 07450921739
പ്രവീണ്‍ തോട്ടത്തില്‍:07917990879