ഒരുപാട് യുവാക്കള്‍ ആരാധകരായുള്ള സോഷ്യല്‍ മീഡിയയാണ് ഇന്‍സ്റ്റഗ്രാം. ഒഴിവു സമയങ്ങളിലെല്ലാം എല്ലാവരും ഇന്‍സ്റ്റഗ്രാം റീലുകള്‍ക്ക് പിന്നാലെയാണ്. എന്നാല്‍ ചിലപ്പോള്‍ ചില ഇന്‍സ്റ്റാ വീഡിയോകള്‍ മാത്രമാണ് ക്വാളിറ്റി കുറവില്‍ കാണാന്‍ പറ്റുന്നത്. ഇതിന് പിന്നിലുള്ള കാരണ ഇപ്പോള്‍ ഇന്‍സ്റ്റാ തലവന്‍ ആദം മോസ്സെരി പറയുന്നത് ഇങ്ങനെയാണ്.
പഴയതോ വലിയ പോപ്പുലാരിറ്റിയില്ലാത്തതോ ആയ വീഡിയോകളുടെ ക്വാളിറ്റിയാണ് ഇത്തരത്തില്‍ ഇന്‍സ്റ്റഗ്രാം കുറയ്ക്കുന്നത്. കഴിയുന്നത്ര വീഡിയോകള്‍ മികച്ച ക്വാളിറ്റിയില്‍ കാണിക്കാനാണ് ഞങ്ങള്‍ പൊതുവെ ആഗ്രഹിക്കുന്നത്. എന്നാല്‍ ഏറെക്കാലമായി ആളുകള്‍ കാണാത്ത ഒരു വീഡിയോയാണേല്‍ ഞങ്ങള്‍ അതിന്റെ വീഡിയോ ക്വാളിറ്റി കുറയ്ക്കാറുണ്ട്. വീഡിയോയുടെ ആരംഭത്തില്‍ മാത്രമായിരിക്കും ഏറെ കാഴ്ചക്കാരുണ്ടായിരുന്നിരിക്കുക എന്ന കാരണത്താലാണിത്. ആ വീഡിയോ വീണ്ടും ഏറെപ്പേര്‍ കാണുകയാണേല്‍ ക്വാളിറ്റി ഉയര്‍ത്താറുണ്ട് എന്നാണ് ഇന്‍സ്റ്റാ തലവന്‍ ആദം മോസ്സെരി വ്യക്തമാക്കുന്നത്.
എന്നാല്‍ ഇതിനെതിരെ നിരവധി പേരാണ് പ്രതികരിക്കുന്നത്. ഇത് അത്ര നല്ല കാര്യമല്ല. ഇങ്ങനെ ക്വാളിറ്റി കുറയ്ക്കാന്‍ പാടില്ല. എത്ര കഷ്ടപ്പെട്ടാണ് ഓരോരുത്തരും റീല്‍ എടുക്കുന്നത്. അവരോട് ഇങ്ങനെ ചെയ്യുന്നത് ശരിയായ കാര്യമല്ല. ഇന്‍സ്റ്റഗ്രാമിലെ പെര്‍ഫോമന്‍സ് മികച്ചതാക്കിയാല്‍ മാത്രം വീഡിയോ ക്വാളിറ്റി കൂട്ടാം എന്ന പ്രഖ്യാപനം അപഹാസ്യമാണ് എന്നിങ്ങനെയാണ് പ്രതികരണങ്ങള്‍ .... ക്വാളിറ്റിയിലല്ല, കണ്ടന്റിന്റെ മേന്‍മയിലാണ് കാര്യമിരിക്കുന്നത് എന്നുമാണ് ഈ വിമര്‍ശനത്തോട് മോസ്സെരിയുടെ പ്രതികരണം.