പത്തനംതിട്ട: ട്രെയിനുകളില്‍ ബോംബ് ഉണ്ടെന്ന് പ്രചരിപ്പിച്ച വ്യക്തിയെ പൊലീസ് കൈയ്യോടെ പൊക്കി. പാലക്കാട് നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന ട്രെയിനുകളില്‍ ആണ് ബോംബ് വെച്ചിട്ടുണ്ടെന്ന് ഇയാള്‍ ഭീഷണി മുഴക്കിയത്. ഇത് ഏറെ പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തിരുന്നു.
സൈബര്‍ സെല്‍ നടത്തിയ പരിശോധനയില്‍ ആണ് ഭീഷണി നടത്തിയ ആളെ തിരിച്ചറിഞ്ഞത്. റാന്നി സ്വദേശി ഹരിലാല്‍ എന്നയാളുടെ ഫോണില്‍ നിന്നാണ് സന്ദേശം എത്തിയതെന്ന് സൈബര്‍ സെല്‍ കണ്ടെത്തി. മദ്യലഹരിയില്‍ ഇയാള്‍ ഭീഷണി മുഴക്കുകയായിരുന്നു എന്ന് പൊലീസ് കണ്ടെത്തി.
ഇന്നലെ വൈകീട്ടാണ് എറണാകുളം പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് ടെലിഫോണ്‍ സന്ദേശം എത്തുന്നത്. ട്രെയിനുകളില്‍ ചിലതില്‍ ബോംബ് വെച്ചിട്ടുണ്ട് എന്നായിരുന്നു സന്ദേശം. എറണാകുളത്തെ കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച നമ്പര്‍ പരിശോധിച്ചതില്‍ നിന്നാണ് സന്ദേശം വന്ന ഫോണിന്റെ ഉടമയെ പൊലീസ് കണ്ടെത്തിയത്.
പൊലീസ് ആസ്ഥാനത്തും ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് സംസ്ഥാനത്ത് റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും പൊലീസ് വ്യാപക പരിശോധന നടത്തി. എല്ലാ റെയില്‍വേ സ്റ്റേഷനുകളിലേക്കും ജാഗ്രത നിര്‍ദ്ദേശവും നല്‍കിയിരുന്നു. സംഭവം ഏറെ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു.