ഫെയ്‌സ്ബുക്കില്‍ പരിചയപ്പെട്ട പതിനാലു വയസ്സുകാരിയെ തട്ടികൊണ്ടുപോയി ലൈംഗികമായി ദുരുപയോഗം ചെയ്തു; ന്യൂ പോര്‍ട്ടില്‍ നിന്നുള്ള 25 കാരിക്ക് ജയില്‍ ശിക്ഷ
Story Dated: 2024-11-06
രണ്ടുവര്‍ഷം മുമ്പ് ഫെയ്‌സ്ബുക്കില്‍ കൂടി പരിചയപ്പെട്ട 14 വയസ്സുകാരിയെ തട്ടി കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതിന് യുവതിക്ക് ജയില്‍ ശിക്ഷ വിധിച്ചു. 25 വയസ്സുകാരിയായ ന്യൂപോര്‍ട്ടില്‍ നിന്നുള്ള ഫെബി പിയേഴ്സ് ആണ് ശിക്ഷിക്കപ്പെട്ടത്. ലൈംഗികമായി ദുരുപയോഗം ചെയ്തതിന് ഇവരെ പെണ്‍കുട്ടിയുടെ അമ്മ തുടക്കത്തില്‍ താക്കീത് ചെയ്തിരുന്നെങ്കിലും അവഗണിക്കുകയായിരുന്നു.
യുവതിക്കെതിരെ പരാതി ആദ്യം ഉണ്ടായതിനെ തുടര്‍ന്ന് മൂന്ന് വര്‍ഷത്തെ കമ്മ്യൂണിറ്റി ഓര്‍ഡറും പെണ്‍കുട്ടിയുമായി ബന്ധപ്പെടരുതെന്ന നിബന്ധനയോടെ ലൈംഗികാതിക്രമം തടയുന്നതിനുള്ള ഉത്തരവുമാണ് പിയേഴ്‌സിന് വിധിച്ചത്. എന്നാല്‍ ഇവര്‍ കോടതിവിധി അനുസരിക്കാതെ പെണ്‍കുട്ടിയുടെ 16-ാം ജന്മദിനത്തിലും വീണ്ടും പെണ്‍കുട്ടിയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് കടുത്ത ശിക്ഷ വിധിക്കാന്‍ കാരണമായത്.
മുന്‍ ഉത്തരവ് ലംഘിച്ചതിന് പിയേഴ്‌സിന് 17 മാസം തടവാണ് വിധിച്ചിരിക്കുന്നത്. ഇവര്‍ വീണ്ടും കുട്ടിയുമായി സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിച്ചപ്പോള്‍ തന്നെ പെണ്‍കുട്ടിയുടെ അമ്മ പോലീസിനെ ബന്ധപ്പെടുകയും പിയേഴ്സിനെ പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തു.
More Latest News
'അഭിനന്ദനങ്ങള്‍ സുഹൃത്തേ, ആഗോള സമാധാനത്തിനും സമൃദ്ധിക്കും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാം', അമേരിക്കന്‍ പ്രസിഡന്റായി സ്ഥാനമേറ്റ ഡോണള്‍ഡ് ട്രംപിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
അമേരിക്കയുടെ 47-ാമത് പ്രസിഡന്റായ ഡോണള്‍ഡ് ട്രംപിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോള സമാധാനത്തിനും സമൃദ്ധിക്കും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാമെന്നും നരേന്ദ്ര മോദി എക്‌സില്‍ കുറിച്ച അഭിനന്ദന സന്ദേശത്തില്‍ പറഞ്ഞു. നമ്മുടെ ജനങ്ങളുടെ ഉന്നമനത്തിനും ആഗോള സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും നമുക്കൊരുമിച്ച് പ്രവര്‍ത്തിക്കാമെന്നും നരേന്ദ്ര മോദി കുറിച്ചു.
'ചരിത്ര വിജയത്തില്‍ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ സുഹൃത്തേ... മുന്‍ കാലയളവിലെ വിജയകരമായ പ്രവര്‍ത്തനങ്ങള്‍ പോലെ, ഇന്ത്യയും യുഎസും തമ്മിലുള്ള സമഗ്രമായ തന്ത്രപരമായ പങ്കാളിത്തം കുടുതല്‍ ശക്തിപ്പെടുത്തുന്നതിനും സഹകരണം പുതുക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. നമ്മുടെ ജനങ്ങളുടെ ഉന്നമനത്തിനും ആഗോള സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും നമുക്കൊരുമിച്ച് പ്രവര്‍ത്തിക്കാം'- നരേന്ദ്ര മോദി കുറിച്ചു.
ലോകമെങ്ങും ഉറ്റുനോക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ആവശ്യമായ 270 ഇലക്ടറല്‍ വോട്ടുകളാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് നേടിയത്. ഡിസംബറിലാകും ഔദ്യോഗിക ഫലപ്രഖ്യാപനം നടക്കുക. ഇഞ്ചോടിഞ്ച് മത്സരം പ്രവചിച്ച അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഏകപക്ഷീയമെന്ന് പറയാവുന്ന നിലയിലായിരുന്നു ട്രംപിന്റെ മുന്നേറ്റം. വേട്ടെണ്ണല്‍ ആരംഭിച്ച് ആദ്യ മണിക്കൂറുകളില്‍ സ്വിങ്ങ് സ്റ്റേറ്റുകളില്‍ അടക്കം അപ്രതീക്ഷിത മുന്നേറ്റമാണ് ഡൊണാള്‍ഡ് ട്രംപ് നടത്തിയത്.
എഞ്ചിന്‍ തകരാര്‍: കോഴിക്കോട് നിന്നും ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി, കുട്ടികളും പ്രായമായവരുമടക്കം 180 യാത്രക്കാര്‍ ആണ് വിമാനത്തില്‍ ഉണ്ടായിരുന്നു
എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് കോഴിക്കോട് നിന്നും ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി. എയര്‍ ഇന്ത്യ ഐ.എക്സ് 351 വിമാനത്തിന്റെ എഞ്ചിനാണ് തകരാറിലായത്. രാവിലെ 11:45 ന് പുറപ്പെടേണ്ട വിമാനമാണിത്. കുട്ടികളും പ്രായമായവരുമടക്കം 180 യാത്രക്കാര്‍ ആണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
യാത്രക്കാര്‍ വിമാനത്തില്‍ കയറിയതിന് ശേഷമാണ് യാത്ര മുടങ്ങിയത്. എ.സി പ്രവര്‍ത്തന സജ്ജം അല്ലാതിരുന്നതിനാല്‍ യാത്രക്കാര്‍ രണ്ട് മണിക്കൂറിലധികം സമയം ദുരിതം അനുഭവിച്ചു. കനത്ത ചൂടില്‍ പലര്‍ക്കും അടിയന്തര വൈദ്യസഹായം വരെ ആവശ്യമായി വന്നു. യാത്രയുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.
അതേസമയം, ഡല്‍ഹിക്കും ന്യൂയോര്‍ക്കിനുമിടയില്‍ എയര്‍ ഇന്ത്യയുടെ ഫ്‌ലാഗ്ഷിപ് വിമാനമായ 'എയര്‍ബസ് 350-900' (എ350-900) നേരിട്ടുള്ള സര്‍വീസ് ആരംഭിച്ചു. ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് പുതിയ എ350-900 വിമാനങ്ങള്‍ ഉപയോഗിക്കാനാണ് എയര്‍ ഇന്ത്യയുടെ നീക്കം.
ഡല്‍ഹി-ന്യൂയോര്‍ക്ക് (ജോണ്‍ എഫ്. കെന്നഡി വിമാനത്താവളം) പ്രതിദിന സര്‍വീസിനു പിന്നാലെ 2025 ജനുവരി 2 മുതല്‍ ആഴ്ചയില്‍ 5 തവണ ഡല്‍ഹി-നെവാര്‍ക് (ലിബര്‍ട്ടി വിമാനത്താവളം) റൂട്ടിലും എ350-900 വിമാനം സര്‍വീസ് നടത്തും.
നിലവില്‍ എയര്‍ ഇന്ത്യയ്ക്ക് 6 എയര്‍ബസ് എ350-900 വിമാനങ്ങളുണ്ട്. കഴിഞ്ഞ ഡിസംബറിലാണ് ഇവ എയര്‍ ഇന്ത്യയുടെ ഭാഗമായത്. ആദ്യം ആഭ്യന്തര റൂട്ടുകളില്‍ സര്‍വീസ് നടത്തിയ ഇവ ലണ്ടന്‍-ഡല്‍ഹി (ഹീത്രോ) റൂട്ടിലുമുണ്ട്.
അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ ഈമാസം ഒന്‍പതിന് ബര്‍മിങ്ഹാം ബെഥേല്‍ സെന്ററില്‍, ഫാ.ഷൈജു നടുവത്താനിയില്‍ കണ്‍വെന്‍ഷന്‍ നയിക്കും
അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച മലയാളം ബൈബിള്‍ കണ്‍വെന്‍ഷന്‍ ഈമാസം ഒന്‍പതിന് ബര്‍മിങ്ഹാം ബെഥേല്‍ സെന്ററില്‍ നടക്കും. പ്രമുഖ വചന പ്രഘോഷകനും അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യുകെയുടെ നേതൃത്വവുമായ ഫാ.ഷൈജു നടുവത്താനിയില്‍ കണ്‍വെന്‍ഷന്‍ നയിക്കും. പ്രശസ്ത സുവിശേഷ പ്രവര്‍ത്തകന്‍ ബ്രദര്‍ സന്തോഷ് കരുമത്ര ഇത്തവണത്തെ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.
അഞ്ചു വയസ്സുമുതലുള്ള കുട്ടികള്‍ക്ക് ക്ലാസ് അടിസ്ഥാനത്തില്‍ പ്രത്യേക ശുശ്രൂഷ, മലയാളത്തിലോ ഇംഗ്ലീഷിലോ കുമ്പസാരത്തിനും സ്പിരിച്ച്വല്‍ ഷെയറിങിനും സൗകര്യം എന്നിവയും അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്റെ ഭാഗമാകും. ശുശ്രൂഷകള്‍ രാവിലെ എട്ടിന് ആരംഭിച്ച് വൈകിട്ട് നാലിന് സമാപിക്കും. കണ്‍വെന്‍ഷനില്‍ കുട്ടികള്‍ക്കും ടീനേജുകാര്‍ക്കും എഎഫ്സിഎം മിനിസ്ട്രിയുടെ കിഡ്സ് ഫോര്‍ കിങ്ഡം, ടീന്‍സ് ഫോര്‍ കിങ്ഡം ടീമിന്റെ നേതൃത്വത്തില്‍ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും. കണ്‍വെന്‍ഷനിലുടനീളം കുമ്പസാരത്തിനും സ്പിരിച്വല്‍ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ്.
ജപമാല, വി. കുര്‍ബാന, വചന പ്രഘോഷണം, ആരാധന, ദിവ്യ കാരുണ്യ പ്രദക്ഷിണം എന്നിവ ഉള്‍പ്പെടുന്ന അഭിഷേകാഗ്നി കണ്‍വെന്‍ഷനിലേക്ക് അഭിഷേകാഗ്നി യുകെ മിനിസ്ട്രിയുടെ നേതൃത്വം ഫാ ഷൈജു നടുവത്താനിയിലും എഎഫ്സിഎം യുകെ കുടുംബവും ഏവരെയും ക്ഷണിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ഷാജി ജോര്‍ജ് 07878 149670
ജോണ്‍സണ്‍ +44 7506 810177
അനീഷ് 07760 254700
ബിജുമോന്‍ മാത്യു 07515 368239
നിങ്ങളുടെ പ്രദേശങ്ങളില്‍ നിന്നും കണ്‍വെന്‍ഷനിലേക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള വാഹന യാത്രാ സൗകര്യത്തെപ്പറ്റി അറിയുവാന്‍;
ജോസ് കുര്യാക്കോസ് 07414 747573
ബിജുമോന്‍ മാത്യു 07515 368239
സ്ഥലത്തിന്റെ വിലാസം
Bethel Convention Centre,
Kelvin Way,
West Bromwich,
Birmingham,
B707JW
കണ്‍വെന്‍ഷന്‍ സെന്ററിന് ഏറ്റവും അടുത്തായുള്ള ട്രെയിന്‍ സ്റ്റേഷന്‍
Sandwell &Dudley,
West Bromwich,
B70 7JD
സമീക്ഷ യുകെ ഏഴാം ദേശീയ സമ്മേളനത്തോട് അനുബന്ധിച്ച് ഫോട്ടോഗ്രഫി, ലോഗോ ഡിസൈനിങ്ങ് മത്സരങ്ങള്‍, സമ്മാനം നേടുന്ന ലോഗോ നാഷണല്‍ സമ്മേളനത്തിന്റെ ലോഗോ ആയി അംഗീകരിക്കും
യുകെയിലെ പുരോഗമന കലാസാംസ്‌കാരിക സംഘടനയായ സമീക്ഷ യുകെ ഏഴാം ദേശീയ സമ്മേളനത്തോട് അനുബന്ധിച്ച് ഫോട്ടോഗ്രഫി, ലോഗോ ഡിസൈനിങ്ങ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. സമീക്ഷയുടെ ഏഴാം ദേശീയ സമ്മേളനത്തിന്റെ ലോഗോയാണ് നിര്‍മ്മിക്കേണ്ടത്. സമ്മാനം നേടുന്ന ലോഗോ നാഷണല്‍ സമ്മേളനത്തിന്റെ ലോഗോ ആയി അംഗീകരിക്കും. കൂടാതെ ആകര്‍ഷകമായ സമ്മാനവും ഉണ്ടായിരിക്കും.
ഫോട്ടോഗ്രാഫര്‍മാര്‍ക്കുമുണ്ട് അവസരം. നിങ്ങളുടെ ക്യാമറയില്‍ പകര്‍ത്തുന്ന യുകെയിലെ ശരത്കാലത്തിന്റെ പ്രകൃതിഭംഗി മത്സരത്തിനായി അയച്ചു തരാവുന്നതാണ്. എഡിറ്റ് ചെയ്യാത്ത ചിത്രങ്ങളാണ് പരിഗണിക്കുന്നത്. ഒന്നാം സമ്മാനത്തിന് അര്‍ഹമാകുന്ന ചിത്രത്തിന് ആകര്‍ഷകമായ സമ്മാനം ലഭിക്കുന്നതാണ്.
നിങ്ങളുടെ എന്‍ട്രികള്‍ ഇമെയില്‍ അഡ്രസ്സിലോ വാട്‌സാപ്പ് നമ്പറിലോ അയച്ചു തരിക.
Email: uksameeksha2020@gmail.com
WhatsApp: +447442665240 ,
+447587 877981
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
Mob: +447587 877981,
+447442665240
ഇനി കാര്‍ഡ് ഇല്ലെങ്കിലും എടിഎമ്മില്‍ നിന്നും പണം എടുക്കാന്‍ സാധിക്കും, ഗൂഗിള്‍ പേ അതിന് നിങ്ങളെ സഹായിക്കും, ഗൂഗിള്‍ പേ ഉപയോഗിച്ച് പണമെടുക്കേണ്ടത് ഇങ്ങനെ!!!
ഡിജിറ്റല്‍ പണമിടപാട് നടത്തുന്നവരാണ് ഇന്ന് പലരും. അതിനാല്‍ തന്നെ പലപ്പോഴും പണം കൈയ്യില്‍ കരുതാതെ ആകും എല്ലാവരും നടക്കുക. പക്ഷെ ചില ഘട്ടങ്ങളില്‍ പണം എടുക്കേണ്ടതായും വരും. അപ്പോഴായിരിക്കും മനസ്സിലാക്കുക കൈയ്യില്‍ എടിഎം കര്‍ഡ് ഇല്ലെന്ന്. ഈ സന്ദര്‍ഭത്തില്‍ എന്ത് ചെയ്യും? അതിന് പോംവഴി പറയുകയാണ് ഗൂഗില്‍ പേ.
ഇനി കാര്‍ഡ് എടുക്കാന്‍ മറന്നു പോയി എങ്കില്‍ പോലും നമുക്ക് പണം എടുക്കാന്‍ സാധിക്കും എടിഎമ്മില്‍ നിന്നും. അതും ഗൂഗിള്‍ പേ ഉപയോഗിച്ച് തന്നെ.
ആദ്യം തന്നെ നമ്മള്‍ ഒരു എസ്ബിടിയുടെ എടിഎം കൗണ്ടറില്‍ എത്തുക എന്നുള്ളതാണ് അവിടെ ഒരു ക്യു ആര്‍ കോഡ് കാണിച്ചിട്ടുണ്ട് ഈ ക്യു ആര്‍ കോഡ് നമ്മുടെ ഗൂഗിള്‍ പേര് ക്യു ആര്‍ കോഡുമായി സ്‌കാന്‍ ചെയ്യാവുന്നതാണ് ആ സമയത്ത് നമുക്ക് എത്ര രൂപയാണ് ആവശ്യം എന്ന് വെച്ചാല്‍ ആ എമൗണ്ട് അടിച്ചു കൊടുത്തതിനുശേഷം സാധാരണ നമ്മള്‍ ഗൂഗിള്‍ ഉപയോഗിക്കുന്നത് പോലെ നമ്മുടെ പിന്‍ നമ്ബര്‍ കൂടി കൊടുക്കുകയാണ് വേണ്ടത് അപ്പോള്‍ ആ പണം നമുക്ക് എടിഎമ്മില്‍ നിന്നും വിഡ്രോ ചെയ്യാന്‍ സാധിക്കും
പെട്ടെന്ന് ഒരു സാഹചര്യത്തില്‍ നമ്മള്‍ പണം എടുക്കാന്‍ മറന്നു പോയി എന്നുണ്ടെങ്കില്‍ നമുക്ക് ഏറ്റവും കാര്‍ഡ് ഇല്ലാതെയും ഇത്തരത്തില്‍ നിന്നും പണം എടുക്കാന്‍ സാധിക്കും. പലര്‍ക്കും ഈയൊരു രീതിയെ വലിയൊരു ധാരണ ഇല്ല.