മലയാളികളെ എല്ലാം ഞെട്ടിച്ചുകൊണ്ട് യുവതി നടത്തിയ വെളിപ്പെടുത്തലായിരുന്നു നടന് നിവിന്‍ പോളിക്ക് എതിരെ. സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്കി പീഡിപ്പിച്ചെന്നായിരുന്നു യുവതി നടത്തിയ വെളിപ്പെടുത്തല്‍. എന്നാല്‍ കേസില്‍ നിവിന്‍ പോളിക്ക് ക്ലീന്‍ ചിറ്റ് ലഭിച്ചു.
സംഭവത്തിന് പിന്നാലെ തന്നെ പ്രതികരിച്ച് നിവിന്‍ പോളി എത്തി. എന്നിലര്‍പ്പിച്ച വിശ്വാസത്തിന് നന്ദിയെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. നിങ്ങളോരോരുത്തരുടേയും പ്രാര്‍ഥനകള്‍ക്ക് ഹൃദയത്തില്‍ നിന്ന് നന്ദിയെന്നും അദ്ദേഹം അറിയിച്ചു.
'എന്നിലര്‍പ്പിച്ച വിശ്വാസത്തിനും, ഒപ്പം നിന്നതിനും, നിങ്ങളോരോരുത്തരുടേയും പ്രാര്‍ഥനകള്‍ക്കും ഹൃദയത്തില്‍ നിന്ന് നന്ദി', നിവിന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
ആരോപണം ഉണ്ടായ ഉടന്‍ തന്നെ തന്റെ ഭാഗത്ത് തെറ്റില്ലെന്ന് ആരോപിച്ച് നിവിന്‍ പോളി എത്തിയിരുന്നു. സംഭവത്തെ നിയമപരമായി തന്നെ നേരിടുമെന്നും താരം അറിയിച്ചിരുന്നു. അതിന് പിന്നാലെ നടന് വിനീത് ശ്രീനിവാസനും നടി പാര്‍വ്വതി കൃഷ്ണയും നിവിന്‍ എതിരെയുള്ള ആരോപണം ആസൂത്രിതമാണെന്നും അതിനെതിരെ ഉള്ള തെളിവുകള്‍ ഉണ്ടെന്നും വെളിപ്പെടുത്തിയിരുന്നു.
പാര്‍വ്വതി സോഷ്യല്‍ മീഡിയ വഴി ആ തെളിവ് വ്യക്തമാക്കിയിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നിവിന്‍ പോളി ഉള്‍പ്പടെ ആറുപേരുടെ പേരിലാണ് ഊന്നുകല്‍ പോലീസ് കേസെടുത്തിരുന്നത്. ദുബായില്‍ ജോലി ചെയ്യുന്ന നേര്യമംഗലം സ്വദേശിനിയാണ് പരാതി നല്‍കിയത്. യുവതിയെ ദുബായില്‍ ജോലിക്കുകൊണ്ടുപോയ ശ്രേയ എന്ന യുവതിയാണ് ഒന്നാംപ്രതി. നിവിന്‍ പോളിയുടെ സുഹൃത്ത് തൃശ്ശൂര്‍ സ്വദേശി സുനില്‍, ബഷീര്‍, കുട്ടന്, ബിനു തുടങ്ങിയവരാണ് മറ്റു പ്രതികള്‍.
എന്നാല്‍, അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ കൃത്യം നടന്ന സമയത്തോ ദിവസമോ നിവിന്‍ പോളി അവിടെ ഉണ്ടായിരുന്നില്ലെന്ന് തെളിഞ്ഞതായി കേസ് അന്വേഷിച്ച ഡിവൈഎസ്പി കോതമംഗലം ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. ആറാം പ്രതിയായ നിവിന്‍പോളിയെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.