ഭര്‍ത്താവിന്റെ മരണ ശേഷം ഇത്രയും സൈബര്‍ അറ്റാക്ക് നേരിട്ട മറ്റൊരു വ്യക്തി വേറെ ഉണ്ടാകില്ല. കൊല്ലം സുധിയുടം ഭാര്യ രേണു സുധി ഇന്ന് നെഗറ്റീവ് കമന്റുകള്‍ ഏറെ ലഭിക്കുന്ന വ്യക്തിയാണ്. അവസാനമായി ചെയ്ത ബ്രൈഡല്‍ മേക്ക് ഓവര്‍ ഫോട്ടോ ഷൂട്ട് വരെ നീണ്ടും കിടക്കുന്നു മോശം കമന്റുകള്‍.
ഇപ്പോള്‍ വിവാദങ്ങളില്‍ പ്രതികരിച്ചിരിക്കുകയാണ് രേണു. 'സുധിച്ചേട്ടനും താനും വിവാഹം കഴിച്ചപ്പോള്‍ അങ്ങനെ ഒരുങ്ങിയിരുന്നില്ല, രജിസ്റ്റര്‍ മാര്യേജ് ആയിരുന്നു. സുധിച്ചേട്ടാ നമുക്കത് പറ്റിയില്ലെന്ന് ഞാന്‍ സുധിച്ചേട്ടനോട് പറയുമായിരുന്നു. ഇപ്പോള്‍ സന്തോഷമായി, സുധിച്ചേട്ടന്‍ ഇല്ലാത്ത വിഷമമുണ്ട്. സുധിച്ചേട്ടന്‍ ഇതെല്ലാം കാണുന്നണ്ടാവും രേണു പറയുന്നു. നെഗറ്റീവ് പറയുന്നവരുടെ വിചാരം സുധിച്ചേട്ടന്‍ മരിച്ചു ഇവളെന്തിനാണ് ഫോട്ടോ ഷൂട്ട് ചെയ്യുന്നത്. വധുവായി ഒരുങ്ങുന്നത്. ഭര്‍ത്താവ് മരിച്ചൊരു പെണ്ണല്ലേ ഇവരെന്തിനാണ് ഒരുങ്ങുന്നത്, അവള്‍ സന്തോഷിക്കേണ്ട, ബ്രൈഡല്‍ മേക്കപ്പ് ഇടേണ്ട ഒരു കാര്യവുമില്ല, എന്നാണ് നെഗറ്റീവ് പറയുന്നവരുടെ ചിന്ത
പോസിറ്റീവ് പറയുന്നവരുടെ ചിന്ത എന്നുവെച്ചാല്‍ ചേച്ചിക്ക് മനസ്സിന് സന്തോഷം ലഭിക്കുന്നത് എന്തും ചെയ്തോ എന്നാണ് പറയുന്നത്. ബ്രൈഡല്‍ മേക്കപ്പ് ചെയത് ശേഷം ഫോട്ടോ എങ്ങനെയുണ്ട് കിച്ചൂ എന്ന് ചോദിച്ചപ്പോള്‍ സൂപ്പറായിട്ടുണ്ട് അമ്മേ എന്നാണ് പറഞ്ഞത്, രേണു പറഞ്ഞു. പോസിറ്റീവ് പറയുന്നവരുടെ ചിന്ത ഞാന്‍ ഹാപ്പിയായിരിക്കണം എന്നാണ്, ഞാന്‍ ഹാപ്പിയായിരിക്കുമ്പോള്‍ സുധിച്ചേട്ടനും ഹാപ്പിയാകും.'
ഉടനെ ഒരു വിവാഹം ഉണ്ടാവുമോ എന്ന ചോദ്യത്തിനും രേണു മറുപടി പറയുന്നുണ്ട്. 'ഇന്ന് ഈ നിമിഷം വരെ അങ്ങനെയൊരു കാര്യമില്ലെന്ന് രേണു പറയുന്നു. അങ്ങനെയൊരു തീരുമാനം ഇന്നുവരെയില്ല. നാളെത്തെ കാര്യം നമ്മളെ കയ്യിലല്ലോ, ദൈവത്തിന്റെ കയ്യിലല്ലേ. എനിക്ക് സുധിച്ചേട്ടന്റെ ഭാര്യയായിരിക്കാനാണ് താത്പര്യം. നാളെ ചിലപ്പോള്‍ ഒറ്റപ്പെടും. സുധിച്ചേട്ടന്റെ ഓര്‍മകളാണ് ഇപ്പോള്‍ മുന്നോട്ട് നീക്കുന്നത്, രേണു പറഞ്ഞു. ചില കമന്റുകള്‍ കണ്ടു പുള്ളി ഗള്‍ഫില്‍ പോയത് പോലെയാണ് അവളുടെ വിചാരം എന്ന് സുധിച്ചേട്ടന്‍ മരിച്ചിട്ടില്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്,' രേണു പറയുന്നു.
'കിച്ചു തന്നെ എന്റെയടുത്ത് പറഞ്ഞിട്ടുണ്ട് അമ്മ ഒറ്റപ്പെട്ടുവെന്ന് തോന്നരുത് അമ്മയ്ക്ക് ഇഷ്ടമുണ്ടെങ്കില്‍ കല്യാണം കഴിക്കുക. എന്നെയോര്‍ത്തോ റിഥപ്പനെ ഓര്‍ത്തോ അമ്മയുടെ ജീവിതം കളയരുതെന്ന്. കിച്ചുവിനോട് എല്ലാ കാര്യങ്ങളൊന്നും ഷെയര്‍ ചെയ്യാറില്ല. ഞങ്ങളെ രണ്ടാളെയും ബാധിക്കുന്ന കാര്യങ്ങള്‍ സംസാരിക്കാറുണ്ട്. ഫോട്ടോ ഷൂട്ട് കഴിഞ്ഞപ്പോള്‍ അവനോട് പറഞ്ഞിരുന്നുവെന്നും അവധിക്ക് അവന്‍ വരാറുണ്ടെന്നും' രേണു പറയുന്നു.
'ഇത് അവന്റെ വീടാണ് അവന് എപ്പോള്‍ വേണമെങ്കിലും വരാം, നില്‍ക്കാം അവന്‍ പഠിത്തത്തിന്റെ കാര്യമൊക്കെ ആയത് കൊണ്ടാണ് അവിടെ നില്‍ക്കുന്നത്. അവന്‍ എന്റെ മോനാണ്. ഞാന്‍ പ്രസവിച്ചിട്ടില്ല അവനെ പക്ഷേ അവനാണ് എന്നെ അമ്മ എന്ന് ആദ്യം വിളിച്ചത്. ഞാന്‍ പ്രസവിച്ച മോന്‍ തന്നെയാണ്,' രേണു പറയുന്നു.