എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് കോഴിക്കോട് നിന്നും ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി. എയര്‍ ഇന്ത്യ ഐ.എക്സ് 351 വിമാനത്തിന്റെ എഞ്ചിനാണ് തകരാറിലായത്. രാവിലെ 11:45 ന് പുറപ്പെടേണ്ട വിമാനമാണിത്. കുട്ടികളും പ്രായമായവരുമടക്കം 180 യാത്രക്കാര്‍ ആണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
യാത്രക്കാര്‍ വിമാനത്തില്‍ കയറിയതിന് ശേഷമാണ് യാത്ര മുടങ്ങിയത്. എ.സി പ്രവര്‍ത്തന സജ്ജം അല്ലാതിരുന്നതിനാല്‍ യാത്രക്കാര്‍ രണ്ട് മണിക്കൂറിലധികം സമയം ദുരിതം അനുഭവിച്ചു. കനത്ത ചൂടില്‍ പലര്‍ക്കും അടിയന്തര വൈദ്യസഹായം വരെ ആവശ്യമായി വന്നു. യാത്രയുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.
അതേസമയം, ഡല്‍ഹിക്കും ന്യൂയോര്‍ക്കിനുമിടയില്‍ എയര്‍ ഇന്ത്യയുടെ ഫ്‌ലാഗ്ഷിപ് വിമാനമായ 'എയര്‍ബസ് 350-900' (എ350-900) നേരിട്ടുള്ള സര്‍വീസ് ആരംഭിച്ചു. ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് പുതിയ എ350-900 വിമാനങ്ങള്‍ ഉപയോഗിക്കാനാണ് എയര്‍ ഇന്ത്യയുടെ നീക്കം.
ഡല്‍ഹി-ന്യൂയോര്‍ക്ക് (ജോണ്‍ എഫ്. കെന്നഡി വിമാനത്താവളം) പ്രതിദിന സര്‍വീസിനു പിന്നാലെ 2025 ജനുവരി 2 മുതല്‍ ആഴ്ചയില്‍ 5 തവണ ഡല്‍ഹി-നെവാര്‍ക് (ലിബര്‍ട്ടി വിമാനത്താവളം) റൂട്ടിലും എ350-900 വിമാനം സര്‍വീസ് നടത്തും.
നിലവില്‍ എയര്‍ ഇന്ത്യയ്ക്ക് 6 എയര്‍ബസ് എ350-900 വിമാനങ്ങളുണ്ട്. കഴിഞ്ഞ ഡിസംബറിലാണ് ഇവ എയര്‍ ഇന്ത്യയുടെ ഭാഗമായത്. ആദ്യം ആഭ്യന്തര റൂട്ടുകളില്‍ സര്‍വീസ് നടത്തിയ ഇവ ലണ്ടന്‍-ഡല്‍ഹി (ഹീത്രോ) റൂട്ടിലുമുണ്ട്.