18
MAR 2021
THURSDAY
1 GBP =107.33 INR
1 USD =84.45 INR
1 EUR =89.20 INR
breaking news : ശിശുദിനം: കുട്ടികളുടെ ദിനമായ ശിശുദിനത്തോട് അനുബന്ധിച്ച് കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാനായി 'ചിരി' പദ്ധതിയുമായി കേരള പൊലീസ് >>> മലയാളി ദമ്പതികള്‍ സൗദിയില്‍ താമസ സ്ഥലത്ത് മരിച്ചു, ജോലിക്ക് എത്താഞ്ഞതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അറിഞ്ഞത് ദമ്പതികളുടെ മരണ വാര്‍ത്ത >>> സല്‍മാന്‍ ഖാന് നേരെയുള്ള വധഭീഷണി: നവംബര്‍ ഏഴിലെ ഭീഷണിക്ക് പിന്നില്‍ അടിപൊളി ട്വിസ്റ്റ്, ഭീഷണിപ്പെടുത്തിയ വ്യക്തിയും ഭീഷണിക്കു പിന്നിലെ കാരണവും വ്യക്തമായി >>> ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്മ്യൂണിറ്റി നടത്തിവരാറുള്ള മണ്ഡലകാല തീര്‍ത്ഥാടനം ഈ മാസം 23ന് നടക്കും, ബര്‍മ്മിംഗ്ഹാം ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ഭക്തി സാന്ദ്രമായ ചടങ്ങുകള്‍ >>> യുകെയില്‍ രംഗ് ഇന്റര്‍നാഷണല്‍ കുച്ചുപ്പുഡി ഫെസ്റ്റിവലില്‍ മലയാളിയായ അരുണിമയുടെ പ്രത്യേക നൃത്താവതരണം, ഈ മാസം 17ന് കെന്‍സിംഗ്ടണില്‍ >>>
Home >> ASSOCIATION
യുകെയില്‍ നിന്നും നാട്ടിലെത്തി തെരഞ്ഞെടുപ്പു പ്രചരണം; 'കര്‍മ്മസേന' രൂപീകരിച്ചു വിപുലമായ പ്രവര്‍ത്തനം; പ്രചരണ രംഗത്ത് ശ്രദ്ധാകേന്ദ്രമായി ഒഐസിസി (യുകെ)

റോമി കുര്യാക്കോസ്

Story Dated: 2024-11-07

യുകെ: കേരളത്തിലെ മൂന്ന് മണ്ഡലങ്ങളില്‍ നടക്കുന്ന സുപ്രധാന ഉപതെരെഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ഒരു പ്രവാസ സംഘടന നടത്തിയിട്ടുള്ളതില്‍ വച്ച് അഭൂതപൂര്‍വ്വമായ സാന്നിധ്യമാണ് യുകെയിലെ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ചറല്‍ കോണ്‍ഗ്രസ് (ഒഐസിസി) പ്രവര്‍ത്തകര്‍ ഇത്തവണ നടത്തിയത്. സംഘടനയുടെ അധ്യക്ഷ തന്നെ നേരിട്ട് പ്രചരണ പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കുന്നു എന്നതും ശ്രദ്ദേയം.

സാധാരണ ഗതിയില്‍ പ്രവാസി സംഘടന പ്രവര്‍ത്തകര്‍ നാട്ടിലെത്തുന്ന സമയത്ത് വോട്ടിങ്ങിലും പ്രചാരണ രംഗത്തും സജീവമാകുക പതിവാണെങ്കിലും, തെരഞ്ഞെടുപ്പു പ്രചരണത്തിനു മാത്രമായി യുകെയില്‍ നിന്നും നാട്ടിലെത്തി സംഘടനയുടെയും കോണ്‍ഗ്രസ് / യുഡിഎഫ് പ്രവര്‍ത്തകരെയും കൂട്ടിച്ചേര്‍ത്തു കൊണ്ട് മൂന്ന് മണ്ഡലങ്ങളിലും ശക്തമായ പ്രചാരണ പ്രവര്‍ത്തനങ്ങളാണ് ഒഐസിസി (യുകെ) നടത്തിയത്.

ഒഐസിസി (യുകെ) അധ്യക്ഷ ഷൈനു ക്ലയര്‍ മാത്യൂസ്, സംഘടനയുടെ ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ് എന്നിവരാണ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി നാട്ടിലെത്തി മണ്ഡലങ്ങളില്‍ സജീവമായത്. തുടര്‍ന്ന്, ഓഐസിസിയുടെ നേതൃത്വത്തില്‍ 20 പേരടങ്ങുന്ന 'കര്‍മ്മസേന'ക്ക് രൂപം നല്‍കുകയും ചേലക്കരയില്‍ നിന്നും പ്രവര്‍ത്തനം ആരംഭിക്കുകയുമായിരുന്നു.

ഒഐസിസിയുടെ നാട്ടിലുള്ള മറ്റു പ്രവര്‍ത്തകരും പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും കൂട്ടിച്ചേര്‍ത്തു കൊണ്ട് വിവിധ മണ്ഡലങ്ങളിലായി 50 പേരടങ്ങുന്ന സംഘമായി കര്‍മ്മസേന പിന്നീട് വിപുലീകരിച്ചു. നേരത്തെ നാട്ടില്‍ എത്തിയിരുന്ന സംഘടനയുടെ വൈസ് പ്രസിഡന്റ് ഫിലിപ്പ് കെ ജോണും പ്രചരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തു.

ബഹുഭൂരിപക്ഷം പ്രവാസികള്‍ക്കും നാട്ടില്‍ വോട്ടവകാശമില്ലെങ്കിലും അവരുടെ ബന്ധുക്കളുടെ വോട്ടുകള്‍ പരമാവധി യുഡിഎഫ് സ്ഥാനര്‍ഥികള്‍ക്ക് അനുകൂലമായി സമാഹരിക്കുക എന്ന ലക്ഷ്യത്തോടെ പ്രാദേശിക യുഡിഫ് പ്രവര്‍ത്തകരുമായി ചേര്‍ന്നുകൊണ്ടുള്ള ഗൃഹ സന്ദര്‍ശനം, നേരിട്ടുള്ള വോട്ടഭ്യര്‍ത്ഥന, വാഹന പര്യടനം തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഒഐസിസി (യുകെ) പ്രചരണ രംഗത്ത് സജീവമായത്.



മൂന്ന് യുഡിഫ് സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടിയും മണ്ഡലങ്ങളിലെ പല സ്ഥലങ്ങളില്‍ ഗൃഹ സന്ദര്‍ശനം, വാഹന പര്യടനം എന്നിവ സംഘടിപ്പിച്ച ഒഐസിസി (യുകെ) കര്‍മ്മ സേന, വിവിധ ഇടങ്ങളില്‍ സ്ഥാനാര്‍ഥികളോടൊപ്പം പര്യടനങ്ങളില്‍ പങ്കാളികളുമായി.

പ്രചരണത്തിനായി സ്ഥാനാര്‍ഥികളുടെ ചിത്രം അലേഖനം ചെയ്ത ടി ഷര്‍ട്ടുകളും തൊപ്പികളും ഒഐസിസി (യുകെ) രംഗത്തിറക്കിയിരുന്നു. മൂന്ന് സ്ഥലങ്ങളിലായി സംഘടിപ്പിച്ച പ്രചരണ സാമഗ്രികളുടെ പ്രകാശന ചടങ്ങില്‍ എഐസിസി സെക്രട്ടറി വികെ അറിവഴകന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, കെപിസിസി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രന്‍, ചാണ്ടി ഉമ്മന്‍ എംഎല്‍എ, യുഡിഎഫ് കോട്ടയം ജില്ലാ കണ്‍വീനര്‍ അഡ്വ. ഫില്‍സന്‍ മാത്യൂസ് തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്തു.

ഒഐസിസിയെ (യുകെ) - യെ പ്രതിനിധീകരിച്ച് നാഷണല്‍ പ്രസിഡന്റ് ഷൈനു ക്ലയര്‍ മാത്യൂസ്, ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ് എന്നിവരും 'കര്‍മ്മസേന' പ്രവര്‍ത്തകരും പ്രകാശന ചടങ്ങില്‍ പങ്കെടുത്തു

കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും യുഡിഎഫിന്റെയും മുതിര്‍ന്ന നേതാക്കളും പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ചുമതലയും ഏകോപനവും വഹിക്കുന്ന എഐസിസി സെക്രട്ടറി വികെ അറിവഴകന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, കൊടിക്കുന്നില്‍ സുരേഷ് എം പി,  ഫ്രാന്‍സിസ് ജോര്‍ജ് എം പി, ഡീന്‍ കുര്യാക്കോസ് എം പി, ഷാഫി പറമ്പില്‍ എംഎല്‍എ, അഡ്വ. ടി സിദ്ധിഖ് എംഎല്‍എ, ഐസി ബാലകൃഷ്ണന്‍ എം എല്‍ എ, വി പി സജീന്ദ്രന്‍ എക്‌സ് എം എല്‍ എ, അഡ്വ. ഫില്‍സന്‍ മാത്യൂസ്, അഡ്വ. അനില്‍ ബോസ്, മുഹമ്മദ് ഷിയാസ്, ജ്യോതികുമാര്‍ ചാമക്കാല തുടങ്ങിയവരുമായും ഒഐസിസി (യുകെ) സംഘം ആശയവിനിമയവും സംഘം നടത്തി.

യു കെയില്‍ നിന്നും പ്രചാരണത്തിനായി എത്തിച്ചേര്‍ന്ന ഒഐസിസി യുകെ സംഘം നടത്തിയ പ്രവര്‍ത്തനം ശ്ലാഖനീയവും മാതൃകാപരമെന്നും നേതാക്കള്‍ പറഞ്ഞു.

ഒഐസിസി (യുകെ) നാഷണല്‍ പ്രസിഡന്റ് ഷൈനു ക്ലയര്‍ മാത്യൂസ് നേതൃത്വം നല്‍കിയ 'കര്‍മ്മസേന' സംഘത്തില്‍ ഒഐസിസി (യുകെ) ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ്, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് വൈ എ റഹിം, കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും അയര്‍കുന്നം മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ ജയിംസ് കുന്നപ്പളളി, അയര്‍ക്കുന്നം മണ്ഡലം പ്രസിഡന്റ് ജിജി നാകമറ്റം, അയര്‍കുന്നം പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് ബിനോയി നീറിക്കാട്, ബിജു മുകളേല്‍, ബിനോയ് മാത്യു ഇടയലില്‍, കെഎസ്ആര്‍ടിസി വര്‍ക്കേഴ്‌സ് യൂണിയന്‍ മുന്‍ നേതാവ് ബേബി മുരിങ്ങയില്‍ തുടങ്ങിയവരും അണിചേര്‍ന്നു.

ഒഐസിസി (യുകെ) വൈസ് പ്രസിഡന്റ് ഫിലിപ്പ് കെ ജോണിന്റെ നേതൃത്വത്തിലുള്ള മറ്റൊരു സംഘവും പ്രചരണ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായി.


More Latest News

ശിശുദിനം: കുട്ടികളുടെ ദിനമായ ശിശുദിനത്തോട് അനുബന്ധിച്ച് കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാനായി 'ചിരി' പദ്ധതിയുമായി കേരള പൊലീസ്

ശിശുദിനത്തോടനുബന്ധിച്ച് കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാനായി 'ചിരി' പദ്ധതിയുമായി കേരള പൊലീസ്. ചിരിയുടെ 9497900200 എന്ന ഹെല്‍പ് ലൈന്‍ നമ്പരിലേക്ക് കുട്ടികള്‍ക്ക് മാത്രമല്ല അധ്യാപകരും മാതാപിതാക്കളും കുട്ടികളുടെ പ്രശ്‌നങ്ങളുമായി വിളിക്കാമെന്നും കേരള പൊലീസ് സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. കഴിഞ്ഞ ദിവസം സൂപ്പര്‍ ലീഗ് കേരള മത്സരത്തിനു ശേഷം പൃഥ്വിരാജിന്റേയും ബേസിലിന്റെയും വൈറലായ ഒരു വീഡിയോയുടെ ഫോട്ടോ ഉപയോഗിച്ചാണ് കേരള പൊലീസ് കുറിപ്പ് പങ്കുവച്ചത് സ്റ്റേഡിയത്തില്‍ സൂപ്പര്‍ ലീഗ് കേരളയുടെ ഉദ്ഘാടന പതിപ്പിന്റെ ഫൈനല്‍ വേദിയില്‍ നടന്ന സംഭവമാണ് ബേസിലിനെ സോഷ്യല്‍മീഡിയയില്‍ ട്രോളുകള്‍ക്കിടയായ്ക്കിയിരുന്നു. അതേസമയം, ഓണ്‍ലൈന്‍ നടക്കുന്ന തട്ടിപ്പുകള്‍ക്കെതിരെ നിരന്തരം കേരള പൊലീസ് ജാഗ്രത മുന്നറിയിപ്പ് നല്‍കാറുണ്ട്. അത്തരം തട്ടിപ്പുകളില്‍ പെട്ടാല്‍ വിളിക്കേണ്ട എമര്‍ജന്‍സി നമ്പറും ഇവര്‍ സോഷ്യല്‍മീഡിയ പോസ്റ്റില്‍ പങ്കുവെയ്ക്കാറുണ്ട്. ഓണ്‍ലൈന്‍ വഴി നടക്കുന്ന പലതരത്തിലുള്ള തട്ടിപ്പുകള്‍ക്കെതിരെ ജനങ്ങള്‍ കരുതിയിരിക്കാനാണ് ഈ മുന്നറിയിപ്പ്. പൊലീസിന്റെ ഇത്തരം പോസ്റ്റുകള്‍ക്ക് വന്‍ സ്വീകാര്യത ലഭിക്കാറുണ്ട്.

മലയാളി ദമ്പതികള്‍ സൗദിയില്‍ താമസ സ്ഥലത്ത് മരിച്ചു, ജോലിക്ക് എത്താഞ്ഞതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അറിഞ്ഞത് ദമ്പതികളുടെ മരണ വാര്‍ത്ത

മലയാളി ദമ്പതികളെ സൗദി അറേബ്യയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കടയ്ക്കല്‍ ചിതറ ചിതറ ഭജനമഠം പത്മവിലാസത്തില്‍ ശരത്ത് (40), ഭാര്യ കൊല്ലം സ്വദേശി പ്രീതി (32) എന്നിവരാണ് മരിച്ചത്. ബുധനാഴ്ചയാണ് അല്‍ ഖസീം പ്രവിശ്യയിലെ ബുറൈദക്ക് സമീപം ഉനൈസയിലെ താമസ സ്ഥലത്ത് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ജോലിക്ക് എത്താഞ്ഞതിനെ തുടര്‍ന്ന് സ്‌പോണ്‍സര്‍ ഫോണില്‍ ബന്ധപ്പെട്ടിട്ടും കിട്ടാതെ വന്നതോടെ അന്വേഷിച്ച് ഫ്‌ലാറ്റിലെത്തുകയായിരുന്നു. പൂട്ടിയ നിലയിലായിരുന്ന ഫ്‌ലാറ്റില്‍ തട്ടിവിളിച്ചിട്ടും മറുപടിയില്ലാത്തതിനെ തുടര്‍ന്ന് പൊലീസിന്റെ സഹായത്തോടെ വാതില്‍ തകര്‍ത്ത് അകത്ത് കയറി നോക്കുമ്പോഴാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയില്‍ ശരത് തൂങ്ങിനില്‍ക്കുന്ന നിലയിലും പ്രീതി തറയില്‍ മരിച്ചുകിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. മൃതദേഹങ്ങള്‍ ബുറൈദ സെന്‍ട്ര ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മരണ കാരണങ്ങളൊന്നും വ്യക്തമല്ല. ദീര്‍ഘകാലമായി ഉനൈസയില്‍ ഇലക്ട്രിക്, പ്ലമ്പിങ് ജോലി ചെയ്തിരുന്ന ശരത് നാലു വര്‍ഷം മുമ്പാണ് പ്രീതയെ വിവാഹം കഴിച്ചത്. രണ്ട് മാസം മുമ്പാണ് സൗദിയിലേക്ക് കൊണ്ടുവന്നത്. ശരതിന്റെ പിതാവ്: മണിയനാചാരി. കൊല്ലം മാന്തോപ്പില്‍ അക്ഷരനഗര്‍ പ്രവീണ്‍ നിവാസില്‍ പരേതനായ വിശ്വനാഥന്‍, തങ്കം ദമ്പതികളുടെ മകളാണ് പ്രീതി. സഹോദരങ്ങള്‍: പ്രവീണ്‍, പ്രിയ. മരണാനന്തര നിയമനടപടികള്‍ക്കായി കനിവ് ജീവകാരുണ്യ കൂട്ടായ്മ രംഗത്തുണ്ട്.

സല്‍മാന്‍ ഖാന് നേരെയുള്ള വധഭീഷണി: നവംബര്‍ ഏഴിലെ ഭീഷണിക്ക് പിന്നില്‍ അടിപൊളി ട്വിസ്റ്റ്, ഭീഷണിപ്പെടുത്തിയ വ്യക്തിയും ഭീഷണിക്കു പിന്നിലെ കാരണവും വ്യക്തമായി

സല്‍മാന്‍ ഖാന് നേരെ വന്ന വധഭീഷണി സന്ദേശത്തില്‍ സിനിമാ കഥയെ വെല്ലുന്ന വന്‍ ട്വിസ്റ്റ്. സല്‍മാന്‍ ഖാന്റെ അടുത്ത ചിത്രമായ സിക്കന്ദറിന് വേണ്ടി പാട്ടെഴുതിയ സൊഹൈല്‍ പാഷയാണ് നവംബര്‍ ഏഴിലെ ഭീഷണി സന്ദേശത്തിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തി. തന്റെ പാട്ട് ഹിറ്റ് ആകാന്‍ വേണ്ടി ഒപ്പിച്ച പണിയാണിതെന്നാണ് യൂട്യൂബര്‍ കൂടിയായ സൊഹൈല്‍ പറഞ്ഞതായാണ് പൊലീസ് പറയുന്നത്. കര്‍ണാടകയിലെ റായ്ചൂരില്‍ നിന്നാണ് സൊഹൈലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. നവംബര്‍ ഏഴിനാണ് മുംബൈ ട്രാഫിക് കണ്‍ട്രോള്‍ റൂം വാട്സ്ആപ്പ് നമ്പറിലേക്ക് ഭീഷണി സന്ദേശം വന്നത്. അഞ്ച് കോടി തന്നില്ലെങ്കില്‍ സല്‍മാന്‍ ഖാനെയും 'മേം സിക്കന്ദര്‍ ഹും' എന്ന പാട്ടെഴുതിയ ആളെയും കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി. ഇനി പാട്ടെഴുതാന്‍ പറ്റാത്ത രീതിയിലാകും അദ്ദേഹത്തിന്റെ അവസ്ഥയെന്നും ധൈര്യമുണ്ടെങ്കില്‍ സല്‍മാന്‍ ഖാന്‍ രക്ഷിക്കട്ടേയെന്നും സന്ദേശത്തില്‍ ഉണ്ടായിരുന്നു. ലോറന്‍സ് ബിഷ്ണോയ് സംഘത്തിന്റെ പേരിലായിരുന്നു സന്ദേശം. സൊഹൈല്‍ തന്നെയായിരുന്നു ഭീഷണി സന്ദേശം അയച്ചത്. പാട്ട് ഹിറ്റാകാനും തന്നെ നാലാള്‍ അറിയാനും വേണ്ടിയാണ് സൊഹൈല്‍ ഈ കൈവിട്ട കളിക്ക് ഇറങ്ങിയതെന്ന് പൊലീസ് പറയുന്നു. രാഷ്ട്രീയ നേതാവ് ബാബ സിദ്ദീഖി കൊല്ലപ്പെട്ടതിന് പിന്നാലെ ലോറന്‍സ് ബിഷ്ണോയ് സംഘത്തിന്റെ പേരില്‍ സല്‍മാന്‍ ഖാന് ഇടയ്ക്കിടെ ഭീഷണി സന്ദേശങ്ങള്‍ വരുന്നുണ്ട്. അതിനാല്‍ കനത്ത സുരക്ഷയാണ് നടന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. റായ്ച്ചൂരിനടത്തുള്ള മാനവി ഗ്രാമത്തില്‍ വെച്ചാണ് സൊഹൈലിനെ പൊലീസ് പിടികൂടിയത്.  സൊഹൈലിനെ മുംബൈ കോടതിയില്‍ ഹാജരാക്കി. രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്മ്യൂണിറ്റി നടത്തിവരാറുള്ള മണ്ഡലകാല തീര്‍ത്ഥാടനം ഈ മാസം 23ന് നടക്കും, ബര്‍മ്മിംഗ്ഹാം ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ഭക്തി സാന്ദ്രമായ ചടങ്ങുകള്‍

കഴിഞ്ഞ പത്ത് വര്‍ഷങ്ങളായി ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്മ്യൂണിറ്റി നടത്തിവരാറുള്ള മണ്ഡലകാല തീര്‍ത്ഥാടനം ബര്‍മ്മിംഗ്ഹാം ധര്‍മ്മശാസ്താ ക്ഷേത്രത്തിലേക്ക് ഈമാസം 23ന് നടത്തുന്നു. ഭക്തര്‍ നെയ്യ് മുദ്ര നിറച്ച് ഇരുമുടി കെട്ടേന്തി രാവിലെ 10 മണിയ്ക്ക് മാഞ്ചസ്റ്റര്‍ രാധാകൃഷ്ണ ക്ഷേത്രത്തില്‍ നിന്ന് ആചാര അനുഷ്ഠാനങ്ങളേടുള്ള ഭക്തി സാന്ദ്രമായ തീര്‍ത്ഥയാത്ര പുറപ്പെട്ട് ബാലാജി ക്ഷേത്രത്തില്‍ എത്തിച്ചേരുന്നതാണ്. ഭക്തി സാന്ദ്രമായ നാമസങ്കീര്‍ത്തന ഭജനയ്ക്ക് ശേഷം നെയ്യ് അഭിഷേകം നവാഭിഷേകം പൂജകള്‍ക്ക് ശേഷം ദീപാരാധനയും ഹരിവരാസനം പാടി നടയടക്കുയും ചെയ്യുന്നു. അതിനു ശേഷം അന്നദാനവും ഉണ്ടായിരിക്കും. രാത്രി ഒന്‍പത് മണിയോടുകൂടി ഈ വര്‍ഷത്തെ തീര്‍ത്ഥാടനത്തിന് സമാപനം ആവും. അനുഷ്ഠാനങ്ങളോട് നടക്കുന്ന ഈ ഭക്തി സാന്ദ്രമായ ചടങ്ങുകളില്‍ പങ്കെടുക്കുവാന്‍ എല്ലാ അയ്യപ്പ ഭക്തരെയും ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക ഹരികുമാര്‍: 07403344590 ഗോപകുമാര്‍: 07932672467 സുധീര്‍: 07554 933007

യുകെയില്‍ രംഗ് ഇന്റര്‍നാഷണല്‍ കുച്ചുപ്പുഡി ഫെസ്റ്റിവലില്‍ മലയാളിയായ അരുണിമയുടെ പ്രത്യേക നൃത്താവതരണം, ഈ മാസം 17ന് കെന്‍സിംഗ്ടണില്‍

രംഗ് ഇന്റര്‍നാഷണല്‍ കുച്ചുപ്പുഡി ഫെസ്റ്റിവലില്‍ യുകെ മലയാളിയായ അരുണിമ കുമാര്‍ നൃത്തം അവതരിപ്പിക്കുവാന്‍ എത്തുന്നു. ഈമാസം 17ന് ഞായറാഴ്ച ലണ്ടന്‍ കെന്‍സിംഗ്ടണിലെ ഭവനില്‍ വൈകുന്നേരം അഞ്ചു മണിക്കാണ് അരുണിമയുടെ പ്രത്യേക നൃത്താവതരണം നടക്കുക. നാലിനും 85 വയസിനും ഇടയില്‍ പ്രായമുള്ള 100ഓളം കലാകാരന്മാരാണ് വേദിയില്‍ എത്തുക. വൈകുന്നേരം അഞ്ചു മണിക്ക് മുഖ്യാതിഥി വിളക്ക് കൊളുത്തുന്നതോടെ ഉദ്ഘാടനവും കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ലഘു പ്രഭാഷണവും തുടര്‍ന്ന് സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവ് അരുണിമ കുമാറിന്റെ നേതൃത്വത്തിലുള്ള കലാപരിപാടികളും നടക്കും. ഹൗസ് ഓഫ് ലോര്‍ഡ്‌സിലെയും കോമണ്‍സിലെയും നിരവധി അംഗങ്ങളും ഈ മെഗാ ഇവന്റില്‍ പങ്കെടുക്കും. ബ്രിട്ടനിലെ ഏറ്റവും പ്രശസ്തമായ, അവാര്‍ഡ് നേടിയ കുച്ചിപ്പുഡി സ്ഥാപനങ്ങളിലൊന്നാണ് അരുണിമ കുമാര്‍ ഡാന്‍സ് കമ്പനി. ആഗോളതലത്തില്‍ അംഗീകൃത നര്‍ത്തകിയും അധ്യാപികയും നൃത്തസംവിധായകയുമായ അരുണിമ കുമാറിന്റേത് ബ്രിട്ടനിലെ ഏറ്റവും വലിയ കുച്ചിപ്പുടി സ്ഥാപനമാണ്. അഞ്ചു രാജ്യങ്ങളിലായി 200-ലധികം വിദ്യാര്‍ത്ഥികളുണ്ട് അരുണിമയ്ക്ക്.

Other News in this category

  • യുകെയില്‍ രംഗ് ഇന്റര്‍നാഷണല്‍ കുച്ചുപ്പുഡി ഫെസ്റ്റിവലില്‍ മലയാളിയായ അരുണിമയുടെ പ്രത്യേക നൃത്താവതരണം, ഈ മാസം 17ന് കെന്‍സിംഗ്ടണില്‍
  • രാഷ്ട്രീയവും പൊതു ജനസേവനവും ഇന്ന് വെറും മിമിക്രിയായി മാറി, പൊതുപ്രവര്‍ത്തനം നേതാക്കന്മാര്‍ക്ക് പണം സമ്പാദനത്തിനുള്ള ഉപാധിയും, അഡ്വ ജയശങ്കര്‍ ലണ്ടനില്‍ മനസ്സ് തുറന്നപ്പോള്‍
  • 'ഇന്നത്തെ ഇന്ത്യയില്‍ നെഹ്രുവിയന്‍ ചിന്തകളുടെ പ്രസക്തി': ഓഐസിസി (യുകെ) സംഘടിപ്പിക്കുന്ന ചര്‍ച്ച നവംബര്‍ 13ന് കവന്‍ട്രിയില്‍; രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. എ ജയശങ്കര്‍, കേബ്രിഡ്ജ് മേയര്‍ ബൈജു തിട്ടാല എന്നിവര്‍ പങ്കെടുക്കും
  • തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ പ്രചാരണം ശക്തമാക്കി ഐഒസി (യുകെ) കേരള ചാപ്റ്റര്‍; പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കാന്‍ നേരിട്ടെത്തി ഐഒസി ഇന്‍ ചാര്‍ജ്ജും എഐസിസി സെക്രട്ടറിയുമായ ഡോ. ആരതി കൃഷ്ണ
  • ഓള്‍ അയര്‍ലന്‍ഡ് റമ്മി ടൂര്‍ണമെന്റ് 16ന് വാട്ടര്‍ഫോര്‍ഡില്‍; റജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു, വാട്ടര്‍ഫോര്‍ഡിലെ ബാലിഗണര്‍ ജിഎഎ ക്ലബില്‍ രാവിലെ 11 മണി മുതല്‍
  • സംഗീതാസ്വാദകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സംഗീതമേള സര്‍ഗം മ്യൂസിക് ആന്‍ഡ് ഡീ ജെ നൈറ്റ് ഇന്ന്, സ്റ്റീവനേജില്‍ ഓവല്‍ കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച് നടത്തപ്പെടും
  • സര്‍ഗം മ്യൂസിക് നൈറ്റ് നാളെ: കൈരളി-കപ്പ ടിവി ഫെയിം അന്‍വിന്‍, ദേശീയ അവാര്‍ഡ് ജേതാവ് കാര്‍ത്തിക്, സ്റ്റാര്‍ സിങ്ങര്‍ റണ്ണറപ്പ് രാജീവ് അടക്കം പ്രതിഭകള്‍ അരങ്ങിലെത്തും
  • ഇപ്‌സ്വിച്ചില്‍ കേരളാപ്പിറവി-ദീപാവലി ആഘോഷങ്ങള്‍ വര്‍ണ്ണാഭമായി; നവ്യാനുഭവമുയര്‍ത്തി കേക്ക് മിക്‌സിംഗ്, കുട്ടികളും മുതിര്‍ന്നവരും ചേര്‍ന്ന് അവതരിപ്പിച്ച കലാപരിപാടികള്‍ ആഘോഷത്തിന് കൊഴുപ്പേകി
  • സമീക്ഷ യുകെ ഏഴാം ദേശീയ സമ്മേളനത്തോട് അനുബന്ധിച്ച് ഫോട്ടോഗ്രഫി, ലോഗോ ഡിസൈനിങ്ങ് മത്സരങ്ങള്‍, സമ്മാനം നേടുന്ന ലോഗോ നാഷണല്‍ സമ്മേളനത്തിന്റെ ലോഗോ ആയി അംഗീകരിക്കും
  • ഐഡിയ സ്റ്റാര്‍ സിംഗര്‍ റണ്ണറപ്പടക്കം പ്രതിഭകള്‍ സംഗമിക്കുന്ന സംഗീതമേള; സര്‍ഗം സ്റ്റീവനേജ് മ്യൂസിക് & ഡീജെ നൈറ്റ്' 10 ന് ഞായറാഴ്ച്ച സ്റ്റീവനേജ് ഓവല്‍ കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച്
  • Most Read

    British Pathram Recommends