മലയാളത്തിലെ യുവതാരനിരയില്‍ പ്രേക്ഷകരുടെ പ്രിയങ്കരനായ നടനാണ് ഷൈന്‍ ടോം ചാക്കോ. സിനിമാപ്രമോഷനുകളുടെ ഭാഗമായുള്ള അഭിമുഖങ്ങളിലൂടെയാണ് ഷൈന്‍ കൂടുതലും പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചുപറ്റിയത്.
അഭിമുഖങ്ങളില്‍ തന്റെ നിലപാടുകളും അഭിപ്രായങ്ങളും വെട്ടിത്തുറന്ന് പറയാനും താരം ഒരിക്കലും മടി കാണിക്കാറില്ല. എം എ നിഷാദ് സംവിധാനം ചെയ്യുന്ന ഒരു അന്വേഷണത്തിന്റെ തുടക്കം എന്ന ചിത്രമാണ് ഷൈന്‍ ടോം ചാക്കോയുടെതായുള്ള അടുത്ത റിലീസ്.
ചിത്രം നവംബര്‍ എട്ടിന് തിയേറ്ററുകളില്‍ എത്തും. ഈ സിനിമയുടെ പ്രമോഷനിടെ താരം പറഞ്ഞ വാക്കുകളാണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവുന്നത്.
സ്ത്രീകള്‍ എപ്പോഴും കുറ്റം പറയുന്നത് പുരുഷന്മാരെയാണ്. എന്നാല്‍ പുരുഷന്മാര്‍ അത് തിരിച്ചു ചെയ്യുന്നില്ല. എല്ലാ വിവാഹമോചനങ്ങളിലും പുരുഷന്മാരാണ് വില്ലന്‍ എന്നും ഷൈന്‍ പറഞ്ഞുവയ്ക്കുന്നു. യഥാര്‍ത്ഥത്തില്‍ അങ്ങനെയല്ലെന്നും കഥകളിലാണ് അങ്ങനെയെന്നും ഷൈന്‍ പറയുന്നു.സിനിമയില്‍ കുറച്ച് മോശം വേഷങ്ങള്‍ ചെയ്യാനാണ് രസം.
കാരണം ജീവിതത്തില്‍ അത് ചെയ്യാനുളള അവകാശവും സ്വാതന്ത്ര്യവും നമുക്കില്ല. നന്നായി പെരുമാറണമല്ലോ. അതുകൊണ്ടാണ് പലരും രക്ഷപ്പെട്ട് പോകുന്നത്. അങ്ങനയാണല്ലോ പലരും നമ്മള്‍ മോശമാണെന്ന രീതിയില്‍ പലതും പറഞ്ഞുപരത്തുന്നതെന്ന് താരം കൂട്ടിച്ചേര്‍ത്തു.
ആരും മോശമായി പെരുമാറില്ല. സിനിമയില്‍ മാത്രമേ മോശമായി പെരുമാറാന്‍ സാധിക്കുകയുള്ളൂ. അതുകൊണ്ട് അതൊക്കെ ആസ്വദിച്ച് ചെയ്യും. താന്‍ വളരെ വായ് നോക്കി ആയിട്ടുള്ള ആളല്ലെന്നും ഷൈന്‍ കൂട്ടിച്ചേര്‍ത്തു.