കിംഗ്സ്റ്റണ്‍: പരമ്പരാഗത വിവാഹ രീതിയില്‍ നിന്നും വ്യത്യസ്തമായി ജമൈകയില്‍ നടന്ന വ്യത്യസ്തമായ വിവാഹം വാര്‍ത്തയാവുകയാണ്. പതിവില്‍ നിന്നും വിപരീതമായി വില കൂടിയ വസ്ത്രങ്ങളോ മിന്നിത്തിളങ്ങുന്ന ഒന്നും ഇവിടെ വിവാഹത്തിന് വന്നവര്‍ക്കോ വധൂ വരന്മാര്‍ത്തോ ഉണ്ടായിരുന്നില്ല.
ജമൈകയില്‍ നടന്ന വിവാഹ ചടങ്ങ് വളറെ വ്യത്യസ്തമായിരുന്നു. ഒരു തുണ്ട് തുണി പോലും ഇല്ലാതെയാണ് ഈ വിവാഹത്തില്‍ വധൂവരന്മാരും മറ്റുള്ളവരും എത്തിയത്. 29 വധൂവരന്മാര്‍ ഈ ചടങ്ങില്‍ വച്ച് വിവാഹിതരായി എന്നതാണ് ശ്രദ്ധേയമായ കാര്യം.
2003 ഫെബ്രുവരി 14 ന് വാലന്റൈന്‍സ് ദിനത്തിലാണ് ഈ വിവാഹം നടന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ജമൈകയിലെ സെന്റ് ആന്‍ റിസോര്‍ട്ടില്‍ ആയിരുന്നു വിവാഹ ചടങ്ങ് നടന്നത്. ചര്‍ച്ച് ഓഫ് ഫ്ളോറിഡയിലെ പുരോഹിതരുടെ കാര്‍മ്മികത്വത്തില്‍ ആയിരുന്നു വിവാഹ ചടങ്ങുകള്‍.
ഹെഡോനിസം III റിസോര്‍ട്ടില്‍ ആയിരുന്നു ഈ വേറിട്ട വിവാഹം സംഘടിപ്പിച്ചത്. ഇതില്‍ പങ്കെടുക്കാന്‍ നിരവധി പേര്‍ എത്തിയിരുന്നു. ഇവരാരും തന്നെ വസ്ത്രങ്ങള്‍ ധരിച്ചിരുന്നില്ല. അതേസമയം എന്തിനാണ് ഇത്തരത്തില്‍ നഗ്‌നരായി വിവാഹം സംഘടിപ്പിച്ചത് എന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ല. എന്തിരുന്നാലും 20 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇപ്പോഴും ഈ വിവാഹത്തെക്കുറിച്ച് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നുണ്ട്.