ഒരു രൂപ നോട്ടിന് ലക്ഷങ്ങളുടെ വിലയുണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? എന്നാല്‍ വിശ്വസിച്ചേ പറ്റൂ. കാരണം ഒരു രൂപ നോട്ട് നിങ്ങളുടെ കൈയ്യില്‍ ഉണ്ടെങ്കില്‍ ഏഴ് ലക്ഷം വരെ സ്വന്തമാക്കാം.
പഴയ നോട്ടുകള്‍ക്കും നാണയങ്ങള്‍ക്കുമൊക്കെ ലേലം ചെയ്യുന്ന കോയിന്‍ ബസാര്‍ എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ ഒരു രൂപയുടെ ഇന്ത്യന്‍ കറന്‍സിക്ക് വന്‍ ഡിമാന്‍ഡാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഒരു രൂപയുടെ ഒരു നോട്ടിന് ഓണ്‍ലൈന്‍ ലേലത്തില്‍ ഏഴ് ലക്ഷം രൂപ വരെ ലഭിക്കുമത്രെ.
ചരിത്രപരമായ പ്രാധാന്യം കണക്കിലെടുത്താണ് പഴയ നോട്ടുകള്‍ക്കും നാണയങ്ങള്‍ക്കുമെല്ലാം ഉയര്‍ന്ന വില ലഭിക്കുന്നത്. ഒരു രൂപയുടെ ഇന്ത്യന്‍ കറന്‍സിയെ സംബന്ധിച്ച് ഒരുപാട് പ്രത്യേകതകളാണുള്ളത്. 1935ല്‍ അച്ചടി ആരംഭിച്ച ഒരു രൂപ നോട്ടിന്റെ പ്രിന്റിംഗ് 29 വര്‍ഷം മുമ്ബ് ഇന്ത്യാ ഗവണ്‍മെന്റ് നിര്‍ത്തിയിരുന്നു.
ബ്രിട്ടീഷ് ഭരണ കാലത്തുണ്ടായിരുന്ന ഒരു രൂപ നോട്ടിനാണ് ആവശ്യക്കാരേറയുള്ളതെന്നാണ് വിവരം. അന്നത്തെ ഗവര്‍ണര്‍ ജെഡബ്ല്യു കെല്ലി ഇതില്‍ ഒപ്പുവച്ചിട്ടുണ്ട്. 1935ലാണ് നോട്ട് പുറത്തിറക്കിയത്. ഏകദേശം എണ്‍പത് വര്‍ഷത്തോളം പഴക്കമുള്ള നോട്ടില്‍ നിന്നാണ് ലക്ഷങ്ങള്‍ സമ്ബാദിക്കാന്‍ സാധിക്കുന്നത്.
ഇത്തരത്തില്‍ നോട്ടുകളോ കോയിനുകളോ പുറത്തിറക്കാന്‍ താത്പര്യമുള്ളവര്‍ക്ക് കോയിന്‍ ബസാര്‍ പോലുള്ള പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കാമെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. ഇവിടെ നിങ്ങള്‍ക്ക് ഇത് ലേലം ചെയ്യാം. എന്നിരുന്നാലും, പഴയ കറന്‍സി നോട്ടുകളും നാണയങ്ങളും വാങ്ങാനോ വില്‍ക്കാനോ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഔദ്യോഗികമായി അനുമതി നല്‍കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.