സ്റ്റീവനേജ്: 'സര്‍ഗ്ഗം സ്റ്റീവനേജ് മ്യൂസിക്& ഡീ ജേ' നൈറ്റില്‍ നിറഞ്ഞു കവിഞ്ഞ സംഗീതാസ്വാദകരെ, ആസ്വാദനത്തിന്റെ നെറുകയിലെത്തിച്ച സംഗീത സ്വരരാഗരാവില്‍ വര്‍ണ്ണമഴ വര്‍ഷിച്ച് ഗായക പ്രതിഭകള്‍. 'ഓവല്‍ കമ്മ്യുണിറ്റി സെന്ററില്‍' അരങ്ങൊരുങ്ങിയ മ്യൂസിക് നൈറ്റില്‍ ആസ്വാദകരുടെ മനം കവര്‍ന്ന് ഗായക പ്രതിഭകള്‍ നിറഞ്ഞാടിയപ്പോള്‍ സംഗീതത്തിന്റെ മത്തു പിടിച്ച ആസ്വാദക വേദിയാവുകയായിരുന്നു സ്റ്റീവനേജ്.
ഗായക പ്രതിഭകളിലെ 'പയ്യന്‍സ്' കാര്‍ത്തിക് ഗോപിനാഥ് ആസ്വാകര്‍ക്കിടയിലിറങ്ങി വന്ന് സ്വതസിദ്ധമായ നൃത്തച്ചുവടോടെ ആലപിച്ച തട്ടു പൊളിപ്പന്‍ ഗാനമടക്കം,ഗാനങ്ങള്‍ വേദിയെ സംഗീത-നൃത്ത സാന്ദ്രമാക്കിയപ്പോള്‍, ഫീമെയില്‍ വോയ്സില്‍ യു കെയിലെ പ്രശസ്ത ഗായികയും, യുഗ്മ ദേശീയ കലാപ്രതിഭയുമായിരുന്ന ആനി അലോഷ്യസ് സംഗീതരാഗഭാവങ്ങളില്‍,മധുരോദാരമായ പാട്ടുകളുമായി സദസ്സിനെ കൈയിലെടുത്തു.
ആലാപന സൗന്ദര്യത്തിന്റെ വേറിട്ട മുഖവുമായി വേദി കയ്യിലെടുത്ത കൈരളി-കപ്പ ടീ വി ഫെയിം അന്‍വിന്‍ കെടാമംഗലം സദസ്സിനെ നിമിഷ നേരം കൊണ്ട് പരിശീലിപ്പിച്ചു നടത്തിയ 'സമൂഹ ഗാന'മടക്കം ആലപിച്ച ഗാനങ്ങള്‍ ഏറെ ആകര്‍ഷകവും ആസ്വാദ്യവുമായി.സ്റ്റാര്‍ സിംഗര്‍ ഫെയിം രാജീവ് രാജശേഖരന്‍ തന്റെ ശബ്ദ മാധുര്യം കൊണ്ടും, ആലാപന മികവുകൊണ്ടും ആസ്വാദക ഹൃദയങ്ങള്‍ കീഴടക്കുകയായിരുന്നു. ഗാന നിശയെ വര്‍ണ്ണാഭവും, സംഗീതസാന്ദ്രവുമാക്കുന്നതില്‍ ഏറെ കയ്യടി നേടുവാന്‍ ഗസ്റ്റ് ആര്‍ട്ടിസ്റ്റുകളായ ഡോ.രാംകുമാര്‍ ഉണ്ണികൃഷ്ണന്‍, സജിത്ത് വര്‍മ്മ, നിധിന്‍ ശ്രീകുമാര്‍, ഡോ.ആശാ നായര്‍ എന്നീ ഗായകര്‍ക്കായി.
സര്‍ഗ്ഗം സ്റ്റീവനേജിന്റെ സ്വന്തം ഗായക പ്രതിഭകളും, യു കെ യില്‍ വിവിധ വേദികളില്‍ ഗാനാലാപനത്തിലൂടെ ശ്രദ്ധേയരുമായ ജെസ്ലിന്‍ വിജോ, ബോബന്‍ സെബാസ്റ്റ്യന്‍, ഹെന്‍ട്രിന്‍ ജോസഫ്, ടാനിയ അനൂപ്, ഡോ. ആരോമല്‍, നിസ്സി ജിബി, ഡോ. അബ്രാഹം സിബി തുടങ്ങിയര്‍ ശബ്ദ മാധുര്യം കൊണ്ടും, ആലാപന മികവ് കൊണ്ടും സംഗീതനിശയില്‍ വര്‍ണ്ണവിസ്മയം തീര്‍ക്കുകയായിരുന്നു.
തുടര്‍ന്ന് തുടങ്ങിയ 'ഡീ ജെ' സംഗീത-നൃത്ത- ആഹ്‌ളാദ വേദിയായി. ആവേശം അണപൊട്ടിയ ഡീ ജെ യില്‍ സദസ്സൊന്നാകെ ഇരിപ്പിടങ്ങളില്‍ നിന്നുമെഴുന്നേറ്റ്, നടുത്തളത്തിലിറങ്ങി, ഹര്‍ഷാരവം മുഴക്കിയും, നൃത്തച്ചുവടുകള്‍ വെച്ചും,ചൂളം വിളിച്ചും, കൈകൊട്ടിയും മതിമറന്നുള്ള ആനന്ദ ലഹരിയില്‍ വേദി ലയിച്ചു.
സജീവ് ദിവാകരന്‍ ലൈറ്റ് & സൗണ്ടിനു നേതൃത്വം നല്‍കി. ടെസ്സി ജെയിംസ് അവതാരകയായും തിളങ്ങി. ബ്രയാന്‍ ജെയിംസ് സംഗീതവേദിയെ ക്യാമറയില്‍ ഒപ്പിയെടുത്തു. സര്‍ഗ്ഗം കമ്മിറ്റി ഭാരവാഹികളായ ജെയിംസ് മുണ്ടാട്ട്, ഹരിദാസ് തങ്കപ്പന്‍, അലക്സാണ്ടര്‍ തോമസ്, നന്ദു കൃഷ്ണന്‍, പ്രവീണ്‍ തോട്ടത്തില്‍, ചിന്ദു ആനന്ദന്‍, വില്‍സി പ്രിന്‍സണ്‍ എന്നിവര്‍ സര്‍ഗ്ഗം സ്റ്റീവനേജ് ഒരുക്കിയ കോംപ്ലിമെന്ററി സംഗീത നിശക്ക് സംഘാടകത്വം വഹിച്ചു.ഗായകര്‍ക്കുള്ള ഭക്ഷണവും മറ്റും 'കറി വില്ലേജ്' ആണ് സ്‌പോണ്‍സര്‍ ചെയ്തത്. ബാനര്‍ തയ്യാറാക്കി എത്തിച്ചതില്‍ ജോണി കല്ലടാന്തി കോര്‍ഡിനേറ്റു ചെയ്തു.
സര്‍ഗ്ഗം പ്രസിഡന്റ് അപ്പച്ചന്‍ കണ്ണഞ്ചിറയുടെ നന്ദി പ്രകാശനത്തോടെ സംഗീതരാവിന് സമാപനമായി.
മലയാളി ദമ്പതികളെ സൗദി അറേബ്യയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കടയ്ക്കല്‍ ചിതറ ചിതറ ഭജനമഠം പത്മവിലാസത്തില്‍ ശരത്ത് (40), ഭാര്യ കൊല്ലം സ്വദേശി പ്രീതി (32) എന്നിവരാണ് മരിച്ചത്. ബുധനാഴ്ചയാണ് അല്‍ ഖസീം പ്രവിശ്യയിലെ ബുറൈദക്ക് സമീപം ഉനൈസയിലെ താമസ സ്ഥലത്ത് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
ജോലിക്ക് എത്താഞ്ഞതിനെ തുടര്‍ന്ന് സ്‌പോണ്‍സര്‍ ഫോണില്‍ ബന്ധപ്പെട്ടിട്ടും കിട്ടാതെ വന്നതോടെ അന്വേഷിച്ച് ഫ്‌ലാറ്റിലെത്തുകയായിരുന്നു. പൂട്ടിയ നിലയിലായിരുന്ന ഫ്‌ലാറ്റില്‍ തട്ടിവിളിച്ചിട്ടും മറുപടിയില്ലാത്തതിനെ തുടര്‍ന്ന് പൊലീസിന്റെ സഹായത്തോടെ വാതില്‍ തകര്‍ത്ത് അകത്ത് കയറി നോക്കുമ്പോഴാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയില്‍ ശരത് തൂങ്ങിനില്‍ക്കുന്ന നിലയിലും പ്രീതി തറയില്‍ മരിച്ചുകിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്.
മൃതദേഹങ്ങള്‍ ബുറൈദ സെന്‍ട്ര ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മരണ കാരണങ്ങളൊന്നും വ്യക്തമല്ല. ദീര്‍ഘകാലമായി ഉനൈസയില്‍ ഇലക്ട്രിക്, പ്ലമ്പിങ് ജോലി ചെയ്തിരുന്ന ശരത് നാലു വര്‍ഷം മുമ്പാണ് പ്രീതയെ വിവാഹം കഴിച്ചത്. രണ്ട് മാസം മുമ്പാണ് സൗദിയിലേക്ക് കൊണ്ടുവന്നത്. ശരതിന്റെ പിതാവ്: മണിയനാചാരി. കൊല്ലം മാന്തോപ്പില്‍ അക്ഷരനഗര്‍ പ്രവീണ്‍ നിവാസില്‍ പരേതനായ വിശ്വനാഥന്‍, തങ്കം ദമ്പതികളുടെ മകളാണ് പ്രീതി. സഹോദരങ്ങള്‍: പ്രവീണ്‍, പ്രിയ. മരണാനന്തര നിയമനടപടികള്‍ക്കായി കനിവ് ജീവകാരുണ്യ കൂട്ടായ്മ രംഗത്തുണ്ട്.