ഡി ഫോര്‍ ഡാന്‍സ് വേദി മുതല്‍ പേളി ജിപി കോംപിനേഷന്‍ വളരെ ഹിറ്റായിരുന്നു. രണ്ടു പേരും ഒരുമിച്ചെത്തിയാല്‍ പിന്നീട് ആ വേദി ഏറെ ആഹ്ലാദം നിറഞ്ഞതായിരിക്കും.
സോഷ്യല്‍ മീഡിയയില്‍ ഏറെ ഇഷ്ടമുള്ള താര ദമ്പതികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. ഇരുവരും ജിപിയുടെ വീട്ടിലെത്തിയ സന്തോഷം ആണ് ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്.
പേളിയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാള്‍ ആണ് നടനും അവതാരകനുമായ ഗോവിന്ദ് പദ്മസൂര്യ. പേളി നിലയെ ഗര്‍ഭിണിയായപ്പോഴും നില ബേബിക്ക് ജന്മം നല്കിയപ്പോഴും ജിപി കാണാന്‍ വന്നിരുന്നു. എന്നാല്‍ ജിപിയുടെ വിവാഹത്തിനു പേളിക്ക് എത്താന്‍ കഴിഞ്ഞിരുന്നില്ല. ജിപിയുടെ വിവാഹസമയത്താണ് നിതാരയെ ഡെലിവറി കഴിഞ്ഞത്. അതുകൊണ്ടുതന്നെ വിവാഹത്തിന് പോകാന്‍ സാധിച്ചിരുന്നില്ല. ആ സങ്കടം വധൂവരന്മാര്ക്ക് ഒപ്പം ചിത്രം മോര്‍ഫ് ചെയ്തു നിന്നും പേളി തീര്‍ത്തിരുന്നു.
ജിപിയുടെ കൊച്ചിയിലെ പുതിയ വീട്ടില്‍ എത്തിയതാണ് പേളിയും ശ്രീനിയും മക്കളും. ഗോപുരയില്‍ ജിപിയുടെയും ഗോപികയുടെയും കുടുംബത്തിന് ഒപ്പമുള്ള ചിത്രങ്ങള്‍ ആണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്