18
MAR 2021
THURSDAY
1 GBP =107.61 INR
1 USD =84.39 INR
1 EUR =89.64 INR
breaking news : ബജറ്റില്‍ പ്രഖ്യാപിച്ച നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ധനയുടെ അനന്തര ഫലങ്ങള്‍ തുടരുന്നു; ഫീസ് കൂട്ടാന്‍ തയ്യാറെടുത്ത് നഴ്സറികള്‍, കുടുംബങ്ങള്‍ നേരിടുന്നത് വന്‍ പ്രതിസന്ധി >>> ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ വീടിന് തീപിടിച്ച് 37 കാരിക്ക് ദാരുണാന്ത്യം; നാല് കുട്ടികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു, തീപിടുത്തത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം നടക്കുന്നുവെന്ന് പോലീസ് >>> ആംഗ്ലിക്കൻ സഭയിലും ശുദ്ധികലശം.. പൊട്ടിത്തെറി! ആരോപണ വിധേയനായ കാൻ്റർബറി ആർച്ച് ബിഷപ്പ് രാജിവച്ചു! ജസ്റ്റിൻ വെൽബി ബ്രിട്ടനിലെ നിർണ്ണായക രാഷ്ട്രീയ സംഭവങ്ങളിൽ ഇടപെട്ട ബിഷപ്പ്; മലയാളികളടക്കം ആഗോള ആംഗ്ലിക്കൻ സഭാവിശ്വാസികൾ ആശങ്കയിൽ! >>> യുകെ ക്‌നാനായ വിമന്‍സ് ഫോറം വനിതാ ദിനാചരണവും ക്‌നാനായ മങ്ക മത്സരവും നവംബര്‍ 16 ന് നടക്കും, ബര്‍മിങ്ങാമിലെ റെഡിച്ചിലുള്ള ട്രിനിറ്റി ഹൈസ്‌കൂളില്‍ ആണ് മത്സരം >>> ജോലിക്കിടയിലെ ഒഴിവുവേളകളില്‍ 'പങ്കാളിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന' ആഹ്വാനം, ജനനനിരക്ക് കൂട്ടാന്‍ 'മിനിസ്ട്രി ഓഫ് സെക്സ്' എന്ന പുതിയ മന്ത്രാലയം രൂപീകരിക്കാന്‍ റഷ്യ >>>
Home >> NAMMUDE NAADU
വിദേശനാണ്യ വിനിമയ ചട്ടത്തിന്റെ ലംഘനം ആരോപണം: ആമസോണ്‍, ഫ്ലിപ്കാര്‍ട്ട് തുടങ്ങി ഇ കൊമേഴ്‌സ് സ്ഥാപനങ്ങളില്‍ ഇ.ഡി പരിശോധന

സ്വന്തം ലേഖകൻ

Story Dated: 2024-11-08

പ്രമുഖ ഇ-കൊമേഴ്സ് സ്ഥാപനങ്ങളായ ആമസോണ്‍, ഫ്ലിപ്കാര്‍ട്ട് കമ്പനികളുടെ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുന്ന രാജ്യത്തെ വിവിധ വില്‍പനക്കാരുടെ ഓഫീസുകളില്‍ ഇഡി റെയ്ഡ് നടത്തിയതായി റിപ്പോര്‍ട്ട്. മുംബൈയും ഡല്‍ഹിയും അടക്കം 19 ഇടങ്ങളില്‍ ആണ് ഒരേ സമയം പരിശോധന നടത്തിയത്.

വിദേശനാണ്യ വിനിമയ ചട്ടത്തിന്റെ ലംഘനം ആരോപിച്ചാണ് പെട്ടന്നുള്ള ഇഡി പരിശോധന. ഡല്‍ഹി, മുംബൈ, ഗുരുഗ്രാം, ഹൈദരാബാദ്, ബെംഗളൂരു തുടങ്ങി 19 ഇടങ്ങളിലാണ് പരിശോധന നടത്തിയത്.

ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളില്‍ വിദേശനാണ്യ വിനിമയ നിയമത്തിന്റെ (ഫെമ) ലംഘനം നടന്നതായി ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് അന്വേഷണ ഏജന്‍സി വാര്‍ത്താ കുറിപ്പില്‍ വിശദീകരിച്ചു. ആമസോണും ഫ്ലിപ്കാര്‍ട്ടും തങ്ങളുടെ പ്ലാറ്റ്‌ഫോമുകളില്‍ തിരഞ്ഞെടുത്ത വില്‍പ്പനക്കാരെ മുന്‍ നിര്‍ത്തി മത്സര വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് കോമ്പറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ നേരത്തെ കണ്ടെത്തിയിരുന്നു.

രാജ്യത്തെ വ്യാപാരി സമൂഹം ഇ-കൊമേഴ്സ് കമ്പനികള്‍ക്ക് എതിരെ പലപ്പോഴായി രംഗത്ത് വന്നിരുന്നു. ഇ-കൊമേഴ്സ് കമ്പനികള്‍ സാധനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് നല്‍കുന്നതിനെ എതിര്‍ത്താണ് റീടെയ്ല്‍ വ്യാപാരികള്‍ കേന്ദ്ര സര്‍ക്കാരിന് അടക്കം പരാതി നല്‍കിയത്.

More Latest News

യുകെ ക്‌നാനായ വിമന്‍സ് ഫോറം വനിതാ ദിനാചരണവും ക്‌നാനായ മങ്ക മത്സരവും നവംബര്‍ 16 ന് നടക്കും, ബര്‍മിങ്ങാമിലെ റെഡിച്ചിലുള്ള ട്രിനിറ്റി ഹൈസ്‌കൂളില്‍ ആണ് മത്സരം

ബര്‍മിങ്ങാം: ക്‌നാനായ വനിതാദിനാഘോഷം നവംബര്‍ 16ന് ബര്‍മിങ്ങാമിലെ റെഡിച്ചിലുള്ള ട്രിനിറ്റി ഹൈസ്‌കൂളില്‍ നടക്കും. രാവിലെ 10:30 ന് വിശുദ്ധ ബലിയോടെ ആരംഭിച്ച് രാത്രി 8ന് അവസാനിക്കും. ക്‌നാനായ വിമന്‍സ് ഫോറം വനിത ദിനാചരണ പരിപാടിയുടെ വിജയത്തിനായി പ്രസിഡന്റ് സെലീന സജീവിന്റെ നേതൃത്വത്തില്‍ ഉള്ള നാഷണല്‍ കമ്മിറ്റി പ്രവര്‍ത്തിച്ചു വരുന്നൂ.

ജോലിക്കിടയിലെ ഒഴിവുവേളകളില്‍ 'പങ്കാളിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന' ആഹ്വാനം, ജനനനിരക്ക് കൂട്ടാന്‍ 'മിനിസ്ട്രി ഓഫ് സെക്സ്' എന്ന പുതിയ മന്ത്രാലയം രൂപീകരിക്കാന്‍ റഷ്യ

മോസ്‌കോ: ജനനനിരക്ക് കുത്തനെ ഇടിയുന്നതു സാഹചര്യത്തില്‍ പുതിയ ആശയവുമായി എത്തുകയാണ് റഷ്യ. ജനനനിരക്ക് താഴുന്നത്  നേരിടാന്‍ 'മിനിസ്ട്രി ഓഫ് സെക്സ്' എന്ന പുതിയ മന്ത്രാലയം രൂപീകരിക്കാനുള്ള ആലോചനയില്‍ ആണ് റഷ്യ. പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്റെ അനുയായിയും റഷ്യന്‍ പാര്‍ലമെന്റിന്റെ ഫാമിലി പ്രൊട്ടക്ഷന്‍ സമിതി അധ്യക്ഷയുമായ നിന ഒസ്റ്റാനിയ (68) ഇതു സംബന്ധിച്ച ഒരു നിവേദനം പരിഗണിക്കുകയാണ് എന്ന് റിപ്പോര്‍ട്ട്. ജോലിക്കിടയിലെ ഒഴിവുവേളകളില്‍ 'പങ്കാളിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന' ആഹ്വാനം പുട്ടിന്‍ നേരത്തേ നടത്തിയിരുന്നു. മൂന്നാം വര്‍ഷത്തിലേക്ക് അടുക്കുന്ന യുക്രെയ്ന്‍ യുദ്ധത്തില്‍ ധാരാളം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. പക്ഷേ, രാജ്യത്തെ ജനനനിരക്കില്‍ കാര്യമായ കുറവാണ് ഉണ്ടാകുന്നതും. അതുകൊണ്ടുതന്നെ ജനനനിരക്ക് ഉയര്‍ത്താനുതകുന്ന നടപടികള്‍ എടുക്കണമെന്ന് പുട്ടിന്‍ ആവശ്യപ്പെട്ടിരുന്നു. പ്രാദേശിക തലത്തില്‍ ഓരോ പ്രവിശ്യയും സ്വന്തമായി പ്രത്യേക പാക്കേജോ സാമ്പത്തിക സഹായങ്ങളോ നല്‍കാനും പദ്ധതികളുണ്ട്. ഖബാറോവ്സ്‌കില്‍ 18നും 23നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ഥിനികള്‍ക്കു കുട്ടികള്‍ ഉണ്ടായാല്‍ 900 യൂറോ (97,282 ഇന്ത്യന്‍ രൂപ) ലഭിക്കും. ചെല്യാബിന്‍സ്‌കില്‍ ആദ്യ കുട്ടിയുണ്ടാകുമ്പോള്‍ ലഭിക്കുക 8,500 യൂറോയാണ് (9,18,782 ഇന്ത്യന്‍ രൂപ). ചായ, ഉച്ചഭക്ഷണ ഇടവേളകളില്‍ പങ്കാളികള്‍ തമ്മിലുള്ള അടുപ്പം വര്‍ധിപ്പിക്കുന്ന കാര്യങ്ങള്‍ ചെയ്യാമെന്ന് പ്രാദേശിക ആരോഗ്യമന്ത്രി യെവ്ഗനി ഷെസ്‌തോപാലോവ് പറഞ്ഞു. ജനനനിരക്ക് വര്‍ധിപ്പിക്കുന്നതിനായി സ്ത്രീകളുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് ഇപ്പോള്‍ത്തന്നെ അന്വേഷണം തുടങ്ങിയതായാണു വിവരം. ആരോഗ്യത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുന്ന ഒരു ചോദ്യാവലി പൊതുമേഖലയിലെ വനിതാജീവനക്കാര്‍ക്കു നല്‍കിയിരുന്നു. ഇതിനു മറുപടി നല്‍കാതിരുന്നവര്‍ക്ക് ഡോക്ടര്‍മാരുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുക്കേണ്ടിവന്നിരുന്നു.

ഇനി മുതല്‍ ഓരോ സ്ഥലത്തിന്റെയും എയര്‍ ക്വാളിറ്റി മനസ്സിലാക്കാം, പുതിയ ഫീച്ചറുമായി ഗൂഗിള്‍ മാപ്പ്

നിലവില്‍ 2 ബില്ല്യണിലധികം ഉപയോക്താക്കളുള്ള ഗൂഗിള്‍ മാപ്സ് ആപ്പ് പുത്തന്‍ ഫീച്ചറുമായി വരുന്നു. ഗൂഗിള്‍ മാപ്സ് ആപ്പിനുള്ളില്‍ തത്സമയം ശരാശരി എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് പരിശോധിക്കാന്‍ അവസരമൊരുക്കുന്ന പുതിയ ഫീച്ചറാണ് ഗൂഗിള്‍ പുറത്തിറക്കിയിരിക്കുന്നത്.   ഓരോ മണിക്കൂറിലും ഉപയോക്താക്കള്‍ക്ക് ഇന്ത്യയിലെ ഓരോ സ്ഥലത്തിന്റെയും എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് അപ്ഡേറ്റ് ചെയ്യാന്‍ ഈ ആപ്പിലൂടെ കഴിയും. വായു ഗുണനിലവാരത്തെക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകള്‍ക്കൊപ്പം വായു ഗുണനിലവാരത്തിന്റെ തീവ്രതയുടെ ലഘുവിവരണങ്ങളും സ്ഥിതിവിവരക്കണക്കുകളും ഈ ഫീച്ചറില്‍ ഉണ്ട്. ഈ ആഴ്ച മുതല്‍ 100-ലധികം രാജ്യങ്ങളില്‍ ഈ ഫീച്ചര്‍ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഏളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്ന ഫോര്‍മാറ്റിലാണ് ഇതുള്ളത് . 0 മുതല്‍ 500 വരെയുള്ള റേഞ്ചുകളാണ് എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സിന്റെ ഗുണനിലവാരം മനസ്സിലാക്കുന്നതിനായി ഉപയോഗിച്ചിരിക്കുന്നത്. വായുവിന്റെ ഗുണനിലവാരത്തെ വ്യത്യസ്ത നിറങ്ങള്‍ ഉപയോഗിച്ചും അടയാളപ്പെടുത്തിയിട്ടുണ്ട്. നല്ലതിന് പച്ച മുതല്‍ വളരെ ഗുരുതര സ്വഭാവത്തിലുള്ളതിന് ചുവപ്പ് വരെയാണ് നിറങ്ങള്‍ നല്‍കിയിരിക്കുന്നത്. ലൊക്കേഷന്റെ വായു നിലവാരത്തെക്കുറിച്ച് അറിയാന്‍ Google Maps &gt ഓപ്പണ്‍ ചെയ്ത് ലെയര്‍ ഐക്കണില്‍ ക്ലിക്ക് ചെയ്ത് എയര്‍ ക്വാളിറ്റി തിരഞ്ഞെടുക്കുക. ലൊക്കേഷന്റെ തത്സമയ വായു ഗുണനിലവാരം കാണിക്കും.

എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ വക യാത്രക്കാര്‍ക്ക് വലിയൊരു ഓഫര്‍, എക്സ്പസ്ര് ലൈറ്റ് ഓഫറില്‍ ടിക്കറ്റ് വില 1,444 രൂപ മുതല്‍!!! ഈ ഓഫര്‍ ഇന്ന് വരെ ബുക്ക് ചെയ്യുന്നവര്‍ക്ക്

ന്യൂഡല്‍ഹി: യാത്രക്കാര്‍ക്ക് വമ്പന്‍ ഓഫറുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. വിമാന ടിക്കറ്റില്‍ ആണ് എയര്‍ ഇന്ത്യയുടെ വന്‍ ഓഫര്‍. എക്സ്പസ്ര് ലൈറ്റ് ഓഫര്‍ പ്രകാരം 1,444 രൂപ മുതല്‍ ടിക്കറ്റുകള്‍ ലഭ്യമാണ്. നവംബര്‍ 13ന് വരെ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. നവംബര്‍ 19 മുതല്‍ 2025 ഏപ്രില്‍ 30 വരെയുള്ള യാത്രക്കാണ് ഈ ഓഫര്‍. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ വെബ്സൈറ്റ് വഴി ബുക്ക് ചെയ്താല്‍ സര്‍വീസ് ചാര്‍ജും ഉണ്ടാവില്ല. 1599 രൂപ മുതലുള്ള എക്സ്പ്രസ് വാല്യു ഓഫറും എയര്‍ ഇന്ത്യ നല്‍കുന്നുണ്ട്. എക്സ്പ്രസ് ലൈറ്റ് പാക്കേജ് പ്രകാരം മൂന്ന് കിലോഗ്രാമാണ് കാബിന്‍ ബഗ്ഗേജായി കൊണ്ടുപോകാനാകുക. ആഭ്യന്തര ടിക്കറ്റില്‍ 1000 രൂപ അധികം നല്‍കിയാല്‍ 15 കിലോ ചെക്കിന്‍ ബഗ്ഗേജ് സൗകര്യമുണ്ടാകും. അന്താരാഷ്ട്ര ടിക്കറ്റില്‍ 1300 രൂപക്ക് 20 കിലോഗ്രാം ലഭിക്കും. ബിസിനസ് ക്ലാസിന് 25 ശതമാനം ഡിസ്‌കൗണ്ടും ലോയല്‍റ്റി അംഗങ്ങള്‍ക്ക് അധിക ആനുകൂല്യങ്ങളുമുണ്ട്. പതിവ് യാത്രക്കാര്‍ക്ക് പ്രീമിയം ഭക്ഷണം, ഇഷ്ടപ്പെട്ട സീറ്റ്, എക്സ്പ്രസ് സര്‍വീസ് എന്നിവയില്‍ 25 ശതമാനം ഇളവും ലഭ്യമാണ്.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഭാരതീയ ലിപിയായ ദേവനാഗിരിയില്‍ എഴുതിയ പഞ്ചാംഗം!!! ജര്‍മനിയിലെ തിരക്കേറിയൊരു മാര്‍ക്കറ്റില്‍ അഞ്ച് തലമുറ മുന്‍പുള്ള പഞ്ചാംഗം

സോഷ്യല്‍ മീഡിയയെ ഞെട്ടിച്ചുകൊണ്ട് ജര്‍മ്മനിയില്‍ നിന്നും വന്ന ഒരു ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. ജര്‍മനിയിലെ തിരക്കേറിയ പഴകിയ സാധനങ്ങള്‍ വില്‍ക്കുന്നൊരു മാര്‍ക്കറ്റിലെ സ്ഥാപനത്തില്‍ നിന്നും ലഭിച്ച പഴയ ഒരു പേപ്പര്‍ ആണ് സംഭവം. ജര്‍മന്‍ പൗരനായ വ്യക്തിക്ക് ലഭിച്ചമഞ്ഞ നിറത്തിലുള്ള രണ്ട് കഷ്ണം പേപ്പറാണ് ഇന്ന് ഇന്റര്‍നെറ്റ് ലോകത്ത് ശ്രദ്ധ നേടുന്നത്. ഇത് വേറെ ഒന്നുമല്ല  പഞ്ചാംഗത്തിന്റെ പേജുകള്‍ ആണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഭാരതീയ ലിപിയായ ദേവനാഗിരിയില്‍ എഴുതിയ പഞ്ചാംഗത്തിന്റെ പേജുകളായിരുന്നു ജര്‍മന്‍ പൗരന് അവിടെ നിന്നും ലഭിച്ചത്. ഹാംബര്‍ഗിലെ മാര്‍ക്കറ്റില്‍ നിന്നാണ് ഇത് ലഭിച്ചത്. ഇവ ലഭിച്ചതിന് പിന്നാലെ അമൂല്യ വസ്തുവാണെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം അത് റെഡ്ഡിറ്റില്‍ പങ്കുവയ്ക്കുകയായിരുന്നു. ഹിന്ദിയോ സംസ്‌കൃതമോ ആണെന്ന് മനസിലാക്കിയ അയാള്‍ ഇന്ത്യന്‍ ഉപയോക്താക്കളുടെ സഹായം തേടി. വരാണാസിയില്‍ അച്ചടിച്ച പഞ്ചാംഗത്തിന്റെ ഭാഗമാണതെന്ന് ഉപയോക്താക്കളിലധികം പേരും പറഞ്ഞു. 150-നും 180-നും വര്‍ഷത്തിനിടയില്‍ പഴക്കമുള്ളതാണിതെന്നും അച്ചടിച്ചത് ഭാര്‍ഗവ പ്രസിലാണെന്നും സോഷ്യല്‍ മീഡിയ പറയുന്നു. പണ്ഡിറ്റ് നവല്‍ കിഷോര്‍ ഭാര്‍ഗവയാണ് ഈ പ്രസിന്റെ ഉടമയെന്നും മിര്‍സ ഖലിബ് എന്ന സിനിമയില്‍ അദ്ദേഹത്തെ കുറിച്ച് പറയുന്നുണ്ടെന്നും പറയുന്നു. അഞ്ച് തലമുറയ്ക്ക് മുന്‍പുള്ള ആളാണ് പണ്ഡിറ്റ് നവല്‍ ഭാര്‍ഗവയെന്നും അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ ഇപ്പോഴും ലക്‌നൗവിലുണ്ടെന്നും പറയുന്നു. ഇന്ത്യന്‍ അവശേഷിപ്പുകള്‍ കാലങ്ങള്‍ക്ക് മുന്‍പെ കടല്‍ കടന്നെത്തിയിരുന്നു എന്നതിന്റെ തെളിവാണ് പഞ്ചാംഗം. ഇന്ത്യയുടെ ശേഷിപ്പുകളെ ഇന്നും ഓരോരുത്തരും കൃതജ്ഞതയോടെ സ്മരിക്കുന്നുവെന്നതിന്റെ തെളിവാണ് സമൂഹമാദ്ധ്യമത്തിലെ പ്രതികരണങ്ങള്‍.

Other News in this category

  • യുവനടിയെ ബലാത്സംഗം ചെയ്ത കേസ്: നടന്‍ സിദ്ദിഖ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി അടുത്തയാഴ്ച പരിഗണിക്കുന്നതിലേക്ക് മാറ്റി
  • കുട്ടികള്‍ ക്ലാസ്സില്‍ സംസാരിച്ചു, നാലാം ക്ലാസ്സിലെ കുട്ടികളുടെ വായില്‍ ടേപ്പ് ഒട്ടിച്ച് ശിക്ഷിച്ച് ടീച്ചര്‍, ഞെട്ടിക്കുന്ന സംഭവം തമിഴ്‌നാട്ടില്‍
  • എയര്‍ ഇന്ത്യ വിസ്താര എയര്‍ ലൈന്‍സ് ലയനം: ലയന ശേഷമുള്ള ആദ്യ അന്താരാഷ്ട്ര സര്‍വീസ് ഇന്നലെ ദോഹയില്‍ നിന്ന് മുംബൈയിലേക്ക് പറന്നു
  • സീപ്ലെയിനിന്റെ പരീക്ഷണപ്പറക്കല്‍ ഫ്ലാഗ് ഓഫ് ചെയ്തു, പുതിയ തുടക്കത്തിന് ഫ്‌ലാഗ് ഓഫ് ചെയ്ത് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ്
  • ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയുടെ ഹോസ്റ്റല്‍ മെസ്സില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ ചത്ത പല്ലി, ഇത് ആദ്യത്തെ സംഭവം അല്ലെന്ന് വിദ്യാര്‍ത്ഥികള്‍, മെസ് താല്‍ക്കാലികമായി അടച്ചു
  • യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെ ഫോണില്‍ വിളിച്ചു, യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യം അറിയിച്ചു
  • ബ്രിട്ടനിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അപകടകരമായ രീതിയില്‍ 'ക്യാന്‍സല്‍ കള്‍ച്ചര്‍' പടരുന്നു; ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥിയുടെ ആത്മഹത്യയിലേക്ക് നയിച്ചതും ഈ ക്രൂര സംസ്‌കാരം
  • വില്ലനായും സ്വഭാവ നടനായും തിളങ്ങിയ നടന്‍ ദില്ലി ഗണേഷ് അന്തരിച്ചു, വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് വീട്ടില്‍ വെച്ചായിരുന്നു അന്ത്യം
  • കോച്ചിനും ട്രെയിന്‍ എഞ്ചിനുമിടയില്‍ കുടുങ്ങിയ റെയില്‍വേ ജീവനക്കാരന് ദാരുണാന്ത്യം, അപകടത്തിന് കാരണം ട്രെയിന്‍ അപ്രതീക്ഷിതമായി പിന്നോട്ടെടുത്തത്
  • വിദേശ വിദ്യാര്‍ഥികള്‍ക്ക് ഫാസ്റ്റ് ട്രാക്ക് വിസ നല്‍കുന്നത് അവസാനിപ്പിച്ച് കാനഡ, ആശങ്കയില്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍
  • Most Read

    British Pathram Recommends