'അമ്മ'യുടെ തലപ്പത്തേക്ക് ഇനി ഇല്ലെന്ന് അറിയിച്ച് മോഹന്‍ലാല്‍. സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് പഠിക്കുന്നതിനായി നിയോഗിച്ച ഹേമ കമ്മിറ്റി പുറത്തുവിട്ട റിപ്പോര്‍ട്ടിന് പിന്നാലെ ഉയര്‍ന്നത് വന്ന പ്രശ്നങ്ങളക്ക് ശേഷമായിരുന്നു അമ്മ കമ്മിറ്റി പിരിച്ചുവിട്ടതും പ്രസിഡന്റ് സ്ഥാനത്ത് നിന്നും മോഹന്‍ലാല്‍ രാജിവെച്ചതും.
ഇനി ഭാരവാഹിത്വം ഏല്‍ക്കണ്ടെന്നാണ് അദ്ദേഹത്തോട് കുടുംബവും സുഹൃത്തുക്കളും ആവശ്യപ്പെട്ടതെന്നാണ് വിവരം. 'അമ്മ' ജനറല്‍ ബോഡി തിരഞ്ഞെടുപ്പ് ജൂണിലാവും ഉണ്ടാവുക. പഴയ ഭരണസമിതി വരുമെന്ന് മുന്‍ വൈസ് പ്രസിഡന്റ് ജയന്‍ ചേര്‍ത്തല പറഞ്ഞിരുന്നു. സുരേഷ് ഗോപിയും ഇത്തരത്തിലുള്ള സൂചന നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം വ്യക്തമാക്കി മോഹന്‍ലാല്‍ എത്തിയത്.
അതിനിടെ വാദങ്ങള്‍ക്ക് ശേഷം ആദ്യമായി അമ്മ പൊതുപരിപാടി സംഘടിപ്പിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. കൊച്ചിയിലെ അമ്മ ഓഫിസിലാണ് കേരള പിറവി ആഘോഷം സംഘടിപ്പിച്ചത്. കേരളപിറവി ദിനത്തോടനുബന്ധിച്ച് കുടുംബ സംഗമവും നടത്തി. 'അമ്മ'യുടെ തലപ്പത്തേക്ക് ഇനിയില്ലെന്ന് അറിയിയ്ക്കുകയാണ് മോഹന്‍ലാല്‍. ഇനി ഭാരവാഹിയാകാന്‍ ഇല്ലെന്ന് മോഹന്‍ലാല്‍ സഹപ്രവര്‍ത്തകരെ അറിയിച്ചു. ഭാരവാഹിത്വം ഏല്‍ക്കേണ്ടെന്ന് സുഹൃത്തുക്കളും കുടുംബവും നിര്‍ബന്ധിച്ചതോടെയാണ് ഇത്തരമൊരു തീരുമാനം.
അതേസമയം, ഭരണസമിതി രാജിവച്ച് രണ്ട് മാസത്തിലേറെയായിട്ടും തിരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിലാണ്. ജൂണ്‍ വരെ കാവല്‍ ഭരണസമിതിക്ക് തുടരാമെന്നാണ് ബൈലോയിലെ നിബന്ധനയെന്ന് ഒരു പ്രധാന ഭാരവാഹി ഒരു മാദ്ധ്യമത്തോട് പറഞ്ഞത്. അതുവരെ സമയമുള്ളതിനാലാണ് തിടുക്കപ്പെട്ട് ജനറല്‍ ബോഡി വിളിക്കാത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
ജനറല്‍ സെക്രട്ടറി സിദ്ദിഖ് ഉള്‍പ്പെടെയുള്ള ഭാരവാഹികള്‍ക്കെതിരെ ലൈംഗികാരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഭരണസമിതി മുഴുവന്‍ ഓഗസ്റ്റ് 27ന് രാജിവച്ചത്. രണ്ടുമാസത്തിനുള്ളില്‍ ജനറല്‍ബോഡി വിളിച്ച് പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കുമെന്നായിരുന്നു രാജിസമയത്ത് അറിയിച്ചിരുന്നത്.