ഇപ്‌സ്വിച്ച്: കേരളാ കള്‍ച്ചറല്‍ അസോസിയേഷന്റെയും (കെസിഎ) കെസിഎസ്എസിന്റെയും നേതൃത്വത്തില്‍ സംയുക്തമായി സംഘടിപ്പിച്ച കേരളാപ്പിറവിയും ദീപാവലിയും ഗംഭീരമായ ആഘോഷമാക്കി ഇപ്‌സ്വിച്ചിലെ മലയാളി സമൂഹം. പ്രവാസി ജീവിതത്തില്‍ നാടിന്റെ നന്‍മകളെ ചേര്‍ത്ത് പിടിക്കുന്നതും, ഗൃഹാതുര സ്മരണകളുണര്‍ത്തുന്നതുമായി കെസിഎയുടെ കേരളപ്പിറവി ആഘോഷങ്ങള്‍.
സെന്റ് അഗസ്റ്റിന്‍സ് ഹാളില്‍ വേദിയൊരുങ്ങിയ പരിപാടിയില്‍ നിരവധി ആളുകള്‍ പങ്കുചേര്‍ന്നു. ചടങ്ങില്‍ വി. സിദ്ദിഖ് കേരളാപ്പിറവി സന്ദേശം നല്‍കി. കുട്ടികളും മുതിര്‍ന്നവരും ചേര്‍ന്ന് അവതരിപ്പിച്ച മികവുറ്റ കലാപരിപാടികള്‍ ആഘോഷത്തിന് കൊഴുപ്പേകി.
വര്‍ണശബളമായ ആകാശദീപകാഴ്ച്ചകളുടെ അകമ്പടിയോടെ ആണ് ദീപാവലി ആഘോഷങ്ങള്‍ അരങ്ങേറിയത്. ആഘോഷത്തിന്റെ ഭാഗമായി നടത്തിയ ഫയര്‍ വര്‍ക്ക്‌സ് ആകാശത്ത് വര്‍ണ്ണവിസ്മയം വിരിയിച്ചു.
നാടന്‍ തട്ടുകട വിഭവങ്ങള്‍ മുതല്‍ ഫൈവ് സ്റ്റാര്‍ ഡിസേര്‍ട്ട് വരെയടങ്ങിയ വിഭവസമൃദ്ധവും വ്യത്യസ്ത രുചിക്കൂട്ടുകളുമടങ്ങിയളടങ്ങിയ 'ഡിന്നര്‍' പരിപാടിയുടെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നായി.
കെസിഎ ക്രിസ്മസ് ആഘോഷത്തില്‍ കേക്കുണ്ടാക്കുന്നതിന്റെ പ്രാരംഭമായി നടത്തിയ കേക്ക് മിക്‌സിംഗ് പ്രദര്‍ശനവും പരിശീലനവും ഏവരുടെയും പങ്കാളിത്തം കൊണ്ട് സൗഹൃദവേദിയുയര്‍ത്തുകയും പുത്തന്‍ അനുഭവം ആകുകയും ചെയ്തു. സ്റ്റാര്‍ ഹോട്ടലുകളിലും സിനിമകളിലും മാത്രം കണ്ടിട്ടുള്ള കേക്ക് മിക്‌സിംഗില്‍ നേരിട്ട് കാണുവാനും പങ്കാളികളാകുവാനും സാധിച്ചത് വേദിയില്‍ ആവേശമുയര്‍ത്തി.
ആഘോഷത്തിനൊപ്പം മലയാളി സമൂഹത്തിന്റെ ഒത്തുചേരലിനും ഐക്യത്തിനുമാണ് കെസിഎയുടെ കേരളപ്പിറവി - ദീപാവലി ആഘോഷങ്ങള്‍ വേദിയൊരുക്കിയത്. മോര്‍ട്ട്‌ഗേജ് ആന്‍ഡ് പ്രൊട്ടക്ഷന്‍ അഡൈ്വസേഴ്‌സായ സ്റ്റെര്‍ലിംഗ് സ്ട്രീറ്റായിരുന്നു പരിപാടിയുടെ സ്‌പോണ്‍സേഴ്‌സ്. കെസിഎ പ്രസിഡണ്ട് വിനോദ് ജോസ്, വൈസ് പ്രസിഡണ്ട് ഡെറിക്, സെക്രട്ടറി ജിജു ജോര്‍ജ്, കോര്‍ഡിനേറ്റര്‍ വിത്സന്‍,ട്രഷറര്‍ നജിം, പിആര്‍ഓ സാം ജോണ്‍ എന്നിവര്‍ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.