തമിഴ് സിനിമയില്‍ കഥാപാത്രത്തിന് വേണ്ടി എന്ത് കോംമ്പ്രമൈസും ചെയ്യാന്‍ മടിയില്ലാത്ത താരമാണ് സൂര്യ. കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്ക് വേണ്ടി ശരീരത്തില്‍ എന്ത് മാറ്റത്തിനും സൂര്യ തയ്യാറാകാറുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ശരീരത്തില്‍ മാറ്റം വരുത്തുന്നതിനെ കുറിച്ച് പറയുകയാണ് സൂര്യ.
ഒരിക്കലും ഒരാളുടെ ആരോഗ്യം സിക്സ് പാക്കിന് വേണ്ടി കോംപ്രമൈസ് ചെയ്യാനാവില്ല എന്നാണ് താരം പറയുന്നത്. സിക്സ് പാക്ക് ഉണ്ടാക്കുന്നതാണ് ജീവിതത്തിലെ ഏറ്റവും പ്രധാന കാര്യം എന്ന് താന്‍ ഒരിക്കലും പറയില്ലെന്ന് സൂര്യ പറയുന്നു.
സൂര്യയുടെ വാക്കുകള്‍ ഇങ്ങനെ:
'താന്‍ എപ്പോഴും സിക്സ് പാക്ക് ചെയ്തിട്ടുള്ളത് തന്റെ കഥാപാത്രത്തിന് വേണ്ടിയാണ്. എല്ലാ സിനിമകള്‍ക്കും വേണ്ടി സിക്സ് പാക്കിനായി ശ്രമിച്ചിട്ടില്ല എന്നും സൂര്യ വ്യക്തമാക്കി.
മറ്റൊരാളെ കാണിക്കണമെന്നോ ആരെങ്കിലും പ്രൂവ് ചെയ്യണമെന്നോ കരുതി ആരോഗ്യം കോംപ്രമൈസ് ചെയ്യരുത്. നിങ്ങള്‍ക്ക് ഒരിക്കലും നിങ്ങളുടെ ആരോഗ്യം സിക്സ് പാക്കിന് വേണ്ടി കോമ്പ്രമൈസ് ചെയ്യാനാവില്ല. നൂറു ദിവസം വളരെ ഡിസിപ്ലിന്‍ഡായി ഡെഫിസിറ്റ് ഡയറ്റ് ഫോളോ ചെയ്താല്‍ തീര്‍ച്ചയായും സിക്സ് പാക്ക് വരും.
താനൊരു 10 ദിവസത്തിനു വേണ്ടിയാണ് സിക്സ് പാക്ക് ചെയ്തത് അല്ലാതെ ഒരു വര്‍ഷം പോലും സിക്സ് പാക്ക് നിലനിര്‍ത്താന്‍ തനിക്ക് കഴിഞ്ഞിട്ടില്ല. പ്രൊഫഷണല്‍ റീസണിന് വേണ്ടി മാത്രമാണ് സിക്സ് പാക്ക് ചെയ്തത്. ബോഡി ബില്‍ഡിംഗ് കോമ്പറ്റീഷന് വേണ്ടിയോ മറ്റോ ആണെങ്കില്‍ നിങ്ങള്‍ക്ക് ചെയ്യാം അല്ലാതെ ഒരിക്കലും ആരോഗ്യം കളയരുത്. ഹെല്‍ത്തിന്റെ കാര്യം പിന്നിലേക്ക് തള്ളി കണ്ണു മൂടി സിക്സ് പാക്ക് ചെയ്യരുതെന്നും സൂര്യ കൂട്ടിച്ചേര്‍ത്തു.