ചിക്കന്‍ കറി ചിക്കന്‍ ഫ്രൈ അങ്ങനെ ചിക്കന്‍ വിഭവങ്ങള്‍ ഇഷ്ടപ്പെടാത്ത ആരും ഉണ്ടാകില്ല. എന്നാല്‍ ഇനി ലോകത്തിലെ തന്നെ വളരെ വില കൂടിയ എന്നാല്‍ ഒരുപാട് പ്രത്യേകതകള്‍ ഉള്ള കോഴിയെ പറ്റി അറിഞ്ഞാലോ?
അയാം സെമാനി എന്ന കോഴി ഇനമാണ് ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള കോഴി. കറുത്ത നിറമുള്ള ഈ കോഴിക്ക് ഫൈബ്രോമെലനോസിസ് എന്ന് വിളിക്കുന്ന ഒരു അപൂര്‍വ അവസ്ഥയുണ്ട്. ഇത് ഈ കോഴിയെ മറ്റ് കോഴികളുടെ വിലകളില്‍ നിന്നും വ്യത്യസ്തമാക്കുന്നു.
ഇന്തോനേഷ്യയില്‍ നിന്നുള്ള അപൂര്‍വയിനം കോഴിയാണ് അയം സെമാനി. ഹൈപ്പര്‍പിഗ്മെന്റേഷന്‍ (ഫൈബ്രോമെലനോസിസ്) ഉണ്ടാക്കുന്ന ഒരു പ്രധാന ജീന്‍ അവയിലുണ്ട്. അതിനാല്‍ തൂവലുകള്‍, കൊക്ക് , മാംസം, അസ്ഥി, ആന്തരിക അവയവങ്ങള്‍ എന്നിങ്ങനെ ഈ കോഴിയുടെ എല്ലാ ഭാഗങ്ങളും കറുത്ത് ഇരിക്കുന്നു. മറ്റ് കോഴികളെ അപേക്ഷിച്ച് അവയുടെ തുടകള്‍ക്ക് പേശികള്‍ കൂടുതലുമാണ്. കറുപ്പ് നിറം മറ്റ് കോഴി ഇനങ്ങളെ അപേക്ഷിച്ച് മെലറ്റോണിന്റെ 10 ഇരട്ടിയാണ്. ഇവയുടെ മുട്ടകള്‍ക്ക് 12 ഡോളര്‍ മുതല്‍ 45 ഡോളര്‍ വരെയാണ്(1000 രൂപയ്ക്ക് മുകളില്‍) വില.
കോഴിയുടെ വലിപ്പവും ആരോഗ്യവും അനുസരിച്ച് വില വ്യത്യാസപ്പെടും ഒരു കോഴിക്ക് $2,500 മുതല്‍ $6,000 വരെ( ഏകദേശം 2 ലക്ഷം രൂപ മുതല്‍ 5 ലക്ഷം) വില വരും. ഫൈബ്രോമെലനോസിസ് എന്നറിയപ്പെടുന്ന ജനിതക അവസ്ഥ മൂലമുണ്ടാകുന്ന ടിഷ്യൂകളുടെ അധിക പിഗ്മെന്റേഷന്റെ ഫലമായാണ് പക്ഷികളുടെ കറുപ്പ് നിറം ഉണ്ടാകുന്നത് . സില്‍ക്കി പോലെയുള്ള കറുപ്പ് അല്ലെങ്കില്‍ നീല തൊലിയുള്ള മറ്റ് ചില കോഴി ഇനങ്ങളിലും ഫൈബ്രോമെലനോസിസ് കാണപ്പെടുന്നു.
അയം സെമാനി കോഴികള്‍ക്ക് 2-2.5 കിലോഗ്രാം മുതല്‍ 3 കിലോ ഗ്രാം വരെ ഭാരമുണ്ട്. പിടക്കോഴികള്‍ ചായം പൂശിയതോ ക്രീം നിറമുള്ളതോ ആയ മുട്ടകള്‍ ഇടുന്നു. മുട്ടകളുടെ ശരാശരി ഭാരം 45 ഗ്രാം ആണ്.