എടിഎമ്മില്‍ നിന്നും പണം എടുക്കുന്ന പോലെ അധികം കാല താമസം ഇല്ലാതെ വളരെ എളുപ്പം ഭക്ഷണം ലഭിച്ചാലോ? ഇത്തരത്തില്‍ ചെറു ഭക്ഷണങ്ങള്‍ ലഭിക്കുന്ന വെന്‍ഡിങ് മെഷീനുകള്‍ പലയിടത്തും ഉണ്ട്. ചിലതില്‍ നിന്നെല്ലാം ഇഡ്ഡലി ചായയും വരെ കിട്ടും. എന്നാല്‍ ഇനി ബിരിയാണി ആയാലോ?
ഇത ഇനി മുതല്‍ എടിഎമ്മില്‍ നിന്നും പണമെടുക്കുന്നത് പോലെ ബിരിയാണിയും എടുക്കാം. ചെന്നൈ കൊളത്തൂരിലെ ഭായ് വീട്ടുകല്യാണം (ബിവികെ ബിരിയാണി) എന്ന സ്റ്റാര്‍ട്ടപ്പാണ് ഇന്ത്യയിലെ ആദ്യത്തെ ഓട്ടോമേറ്റഡ് ബിരിയാണി ടേക്ക് എവേ കൗണ്ടര്‍ ആരംഭിച്ചിരിക്കുന്നത്.
വൈകാതെ ചെന്നൈയിലെ 12 ഇടങ്ങളില്‍ കൂടി ഇത്തരം കൗണ്ടറുകള്‍ തുറക്കുമെന്നാണ് വിവരം. 32 ഇഞ്ച് ടച്ച് സ്ക്രീനില്‍ നിന്നും നിങ്ങള്‍ക്ക് വേണ്ട ബിരിയാണി സെലക്റ്റ് ചെയ്തു കാര്‍ഡ് അല്ലെങ്കില്‍ യുപിഐ വഴി പേ ചെയ്യാം. ശേഷം ഒരു കൗണ്ട്ഡൗണ്‍ ആരംഭിക്കും. അത് തീരുമ്പോള്‍ മെഷീനില്‍ നിന്നും നിങ്ങളുടെ ബിരിയാണി കളക്റ്റ് ചെയ്യാം.2020 ല്‍ ആരംഭിച്ച ബിവികെ ബിരിയാണി സെന്ററില്‍ കല്‍ക്കരിയും വിറകും ഉപയോഗിച്ച് പാകം ചെയ്യുന്ന തമിഴ്നാടന്‍ വിവാഹ വീടുകളില്‍ വെക്കുന്ന തരത്തിലുള്ള ബിരിയാണി ആണ് നല്‍കുന്നത്.
ബിരിയാണി മാത്രമല്ല ഇവിടെ ലഭിക്കുക മട്ടണ്‍ പായ, ഇടിയപ്പം, പെറോട്ട, ഹല്‍വ തുടങ്ങിയ വിവിധ ഓപ്ഷനുകള്‍ ലഭ്യമാണ്.ചെന്നൈയിലെ വിവിധ ഇടങ്ങളില്‍ കൂടുതല്‍ കിയോസ്കുകള്‍ തുടങ്ങിയ ശേഷം ഇന്ത്യയിലുടനീളം പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനും പദ്ധതിയുണ്ടെന്ന് കമ്പനി സ്ഥാപകനും സിഇഒയുമായ ഫഹീം പറഞ്ഞു.
ഇതൊരു വെന്‍ഡിംഗ് മെഷീനല്ല, കാരണം ഭക്ഷണം പായ്ക്ക് ചെയ് മെഷീനില്‍ സൂക്ഷിക്കുന്നില്ല. ഒരു ഓട്ടോമേറ്റഡ് ആയ ഒരു ടേക്ക് എവേ കൗണ്ടര്‍ ആണിത്. ഉപഭോക്താവിന് ടച്ച് സ്ക്രീനിലെ മെനുവില്‍ നിന്നും ആവശ്യമായവ തിരഞ്ഞെടുത്ത് പണമടക്കാം. ശേഷം ഓര്‍ഡര്‍ ലഭിക്കുവാന്‍ ഒന്നോ രണ്ടോ മിനിറ്റ് കാത്തിരിക്കുകയും ചെയ്യുന്ന സെല്‍ഫ് സര്‍വീസിങ് രീതിയാണിത്.