18
MAR 2021
THURSDAY
1 GBP =107.03 INR
1 USD =84.51 INR
1 EUR =89.00 INR
breaking news : നവംബര്‍ 23ന് വേദിക് സൊസൈറ്റി ഹിന്ദു ക്ഷേത്രത്തില്‍ സൗത്താംപ്ടണ്‍ ഹിന്ദു സമാജത്തിന്റെ അയ്യപ്പ പൂജ, പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ രജിസ്റ്റര്‍ ചെയ്യണം >>> സാമ്പത്തിക പ്രതിസന്ധി: ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാനൊരുങ്ങി പ്രമുഖ എയര്‍ലൈന്‍ കമ്പനിയായ ബോയിങ്, ജോലി നഷ്ടപ്പെടുന്നത് 17 ,000 ലധികം ജീവനക്കാര്‍ക്ക് >>> വാട്‌സ്ആപ്പ് ഗ്രൂപ്പ് സന്ദേശങ്ങള്‍ മ്യൂട്ട് ചെയ്യണോ? പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്, ഇനി ഗ്രൂപ്പ് സന്ദേശങ്ങള്‍ ഇങ്ങനെ ലഭ്യമാക്കാം >>> ദുബായില്‍ ആദ്യ എയര്‍ ടാക്സി സ്റ്റേഷന്റെ നിര്‍മാണം ആരംഭിച്ചു, ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്താണ് എയര്‍ ടാക്സി നിര്‍മിക്കുക >>> പീനട്ടിനും ഫ്രെഡിനും പേവിഷ ബാധ ഉണ്ടായിരുന്നില്ല, ദയാവധത്തിന് ശേഷം പരിശോധനാഫലങ്ങള്‍ പുറത്ത്, ഞെട്ടലോടെ ആരാധകര്‍, വന്‍ വിമര്‍ശനം >>>
Home >> USA
സമാധാനപരമായ അധികാര കൈമാറ്റം ഉറപ്പാക്കും, നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് ബൈഡന്‍

സ്വന്തം ലേഖകൻ

Story Dated: 2024-11-09

വാഷിങ്ടണ്‍: സമാധാനപരമായ അധികാര കൈമാറ്റം ഉറപ്പാക്കുമെന്ന് നിലവിലെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഫോണില്‍ വിളിച്ച് സംസാരിച്ചെന്നും ബൈഡന്‍ വ്യക്തമാക്കി. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് അടുത്ത വര്‍ഷം ജനുവരി 20-ന് സമാധാനപരമായ അധികാരകൈമാറ്റം നടക്കുമെന്ന് ബൈഡന്‍ വ്യക്തമാക്കിയത്.

തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ട്രംപിനെ വിളിച്ച് സംസാരിച്ചിരുന്നു. അദ്ദേഹത്തെ അഭിനന്ദനം അറിയിച്ചു. സമാധാനപരമായ അധികാര കൈമാറ്റം ഉറപ്പാക്കും. അതിനായി ഭരണ സംവിധാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കും എന്ന് ഉറപ്പുനല്‍കിയെന്നും ബൈഡന്‍ വ്യക്തമാക്കി. പൗരന്മാര്‍ അവരുടെ കടമ നിര്‍വഹിച്ചു. ഇനി നിലവിലെ പ്രസിഡന്റ് എന്നനിലയില്‍ ഞാന്‍ എന്റെ കടമയും നിര്‍വഹിക്കും. ഭരണഘടനയെ മാനിക്കും. അടുത്ത വര്‍ഷം ജനുവരി 20-ന് സമാധാനപരമായ അധികാരകൈമാറ്റം നടക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ഥി കമലാ ഹാരിസ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ പരാജയം സമ്മതിച്ച് രംഗത്തെത്തിയിരുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വമ്പന്‍ ജയം സ്വന്തമാക്കിയ ഡോണള്‍ഡ് ട്രംപിനെ നേരിട്ട് ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചാണ് കമല പരാജയം സമ്മതിച്ചത്. എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്റായിരിക്കട്ടെ ട്രംപെന്നും കമല ആശംസിച്ചു.

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മിന്നുന്ന ജയമാണ് ട്രംപ് നേടിയത്. 538 ഇലക്ടറല്‍ വോട്ടുകളില്‍ 280 എണ്ണം ട്രംപ് ഉറപ്പാക്കി. റിപ്പബ്ലിക്കന്‍ കോട്ടകളില്‍ മുപ്പത് ശതമാനം വരെ കൂടുതല്‍ വോട്ടുകള്‍ നേടിയാണ് ട്രംപ് തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയത്. കമല ഹാരിസ് വിജയം നേടുമെന്ന് പ്രവചിക്കപ്പെട്ടിരുന്ന സ്വിങ്‌സ്റ്റേറ്റുകളില്‍ അടക്കം മികച്ച പ്രകടനം നടത്തിയ ട്രംപ് ഏഴ് നിര്‍ണായക സംസ്ഥാനങ്ങളും കൈപ്പിടിയില്‍ ഒതുക്കി. പോപ്പുലര്‍ വോട്ടുകള്‍ നോക്കിയാല്‍ 51 ശതമാനം അമേരിക്കക്കാര്‍ ട്രംപിന് ഒപ്പംനിന്നു. കമലയ്ക്ക് കിട്ടിയാല്‍ 47 ശതമാനം വോട്ട് മാത്രം. ചരിത്രത്തില്‍ ആദ്യമായി ഒരു വനിതയെ അമേരിക്കയുടെ പ്രസിഡന്റ് പദവിയില്‍ എത്തിക്കാനായി സ്ത്രീകളുടെ വോട്ട് വലിയ തോതില്‍ വീഴുമെന്ന പ്രവചനം അമ്പേ പാളി.

More Latest News

നവംബര്‍ 23ന് വേദിക് സൊസൈറ്റി ഹിന്ദു ക്ഷേത്രത്തില്‍ സൗത്താംപ്ടണ്‍ ഹിന്ദു സമാജത്തിന്റെ അയ്യപ്പ പൂജ, പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ രജിസ്റ്റര്‍ ചെയ്യണം

സൗത്താംപ്ടണ്‍ ഹിന്ദു സമാജം സംഘടിപ്പിക്കുന്ന അയ്യപ്പ പൂജ ഈമാസം 23ന് വേദിക് സൊസൈറ്റി ഹിന്ദു ക്ഷേത്രത്തില്‍ വച്ച് നടക്കും. ചടങ്ങുകളുടെ വിശദ വിവരങ്ങള്‍ ചുവടെ നല്‍കിയിരിക്കുന്ന പോസ്റ്ററില്‍ ഉണ്ട്. ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് ആരംഭിക്കുന്ന ചടങ്ങില്‍ പങ്കെടുക്കുവാന്‍ ഭക്തജനങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് അറിയിപ്പില്‍ പറയുന്നു. ഭക്തജനങ്ങളുടെ വരവ് അനുസരിച്ചുള്ള ഒരുക്കങ്ങള്‍ ക്രമീകരിക്കുന്നതിനായി രജിസ്ട്രേഷന്‍ ആരംഭിച്ചിരിക്കുന്നു. അന്നദാനം, ക്ഷേത്ര നിര്‍മ്മാണം, ഭജന്‍ ടീമിനെ സഹായിക്കല്‍ തുടങ്ങിയവയ്ക്ക് ഫണ്ട് ശേഖരണവും നടക്കുന്നുണ്ട്.

സാമ്പത്തിക പ്രതിസന്ധി: ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാനൊരുങ്ങി പ്രമുഖ എയര്‍ലൈന്‍ കമ്പനിയായ ബോയിങ്, ജോലി നഷ്ടപ്പെടുന്നത് 17 ,000 ലധികം ജീവനക്കാര്‍ക്ക്

പ്രമുഖ എയര്‍ലൈന്‍ കമ്പനിയായ ബോയിങില്‍ സാമ്പത്തിക പ്രതിസന്ധി മൂലം കൂട്ട പിരിച്ചുവിടലിന് ഒരുങ്ങുന്നു. 17 ,000 ലധികം ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. ആകെ ജീവനക്കാരുടെ പത്ത് ശതമാനത്തോളം പേര്‍ക്ക് ജോലി നഷ്ടമായേക്കും എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും ഉല്‍പ്പാദനം വീണ്ടും ഉയര്‍ത്താന്‍ സഹായിക്കുന്നതിനും ഈ നടപടി ഏറെ സഹായകരമാകുമെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. എക്‌സിക്യുട്ടീവുകള്‍, മാനേജര്‍മാര്‍ അടക്കമുള്ള ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിടുന്നത്. പിരിച്ചുവിടല്‍ സംബന്ധിച്ചുള്ള നോട്ടീസ് ജീവനക്കാര്‍ക്ക് നല്‍കാന്‍ കമ്പനി ഇതിനോടകം തന്നെ തുടങ്ങിയിട്ടുണ്ട്. ഈ വര്‍ഷം ജനുവരിയില്‍ ബോയിങ് വിമാനം ആകാശത്തുവച്ച് തകര്‍ന്നതിനെത്തുടര്‍ന്ന് കമ്പനി പ്രതിസന്ധി നേരിട്ടിരുന്നു. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഉല്‍പ്പാദനം കുറഞ്ഞത് കമ്പനിക്ക് തിരിച്ചടിയായി.പിന്നാലെ ഉണ്ടായ ജീവനക്കാരുടെ പണിമുടക്കും ഉല്‍പ്പാദനത്തിന്റെ ഭൂരിഭാഗത്തെയും ബന്ധിച്ചു. ഈ പ്രതിസന്ധികളില്‍ നിന്നെല്ലാം കരകയറാന്‍ പുതിയ നടപടികൊണ്ട് കഴിയുമെന്നാണ് ബോയിങ് കരുതുന്നത്. 2019 മുതല്‍ 25 ബില്യണ്‍ ഡോളറിലധികം നഷ്ടപ്പെട്ട ബോയിംഗ് വര്‍ഷങ്ങളായി സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുകയാണ്. തൊഴിലാളികളുടെ ചെലവ് നിയന്ത്രിക്കാന്‍ കമ്പനി തുടക്കത്തില്‍ റോളിംഗ് ഏര്‍പ്പെടുത്തിയിരുന്നു, എന്നാല്‍ ആസൂത്രിതമായ പിരിച്ചുവിടലുകളുടെ വെളിച്ചത്തില്‍ ഇവ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കും.സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 2025-ല്‍ ഷെഡ്യൂള്‍ ചെയ്ത പുതിയ 777X ജെറ്റിന്റെ റോളൗട്ട് 2026ലേക്ക് കമ്പനി മാറ്റിയിരുന്നു.2027ഓടെ 767 വിമാനത്തിന്റെ കാര്‍ഗോ പതിപ്പിന്റെ ഉത്പാദനം നിര്‍ത്താനും കമ്പനി പദ്ധതിയിടുന്നുണ്ട്.

വാട്‌സ്ആപ്പ് ഗ്രൂപ്പ് സന്ദേശങ്ങള്‍ മ്യൂട്ട് ചെയ്യണോ? പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്, ഇനി ഗ്രൂപ്പ് സന്ദേശങ്ങള്‍ ഇങ്ങനെ ലഭ്യമാക്കാം

വാട്സ്ആപ്പ് ഉപയോഗിക്കുന്ന പലരുടേയും വലിയ പ്രശ്നമാണ് ഗ്രൂപ്പ് സന്ദേശങ്ങള്‍. എന്നാല്‍ ഇപ്പോഴിതാ ഗ്രൂപ്പ് സന്ദേശങ്ങള്‍ മ്യൂട്ട് ചെയ്യാനായി പുതിയ അപ്‌ഡേറ്റുമായി രംഗത്തെത്തിയിരിക്കുകയാണ് വാട്സ്ആപ്പ്. വാബീറ്റ ഇന്‍ഫായുടെ റിപ്പോര്‍ട്ട് പ്രകാരം ഫീച്ചര്‍ നിലവില്‍ ആന്‍ഡ്രോയിഡ് ബീറ്റ ടെസ്റ്റേഴ്സിന് ലഭ്യമാണെന്നാണ്. ഉപയോക്താക്കളുടെ മുന്‍ഗണന പ്രകാരം ഗ്രൂപ്പ് സന്ദേശങ്ങള്‍ ലഭിക്കുന്നതാണ് ഫീച്ചര്‍. ഫീച്ചര്‍ എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിനുള്ള പരീക്ഷണത്തിലാണ് വാട്സ്ആപ്പ്. പുതിയ ഫീച്ചര്‍ ഗ്രൂപ്പ് ചാറ്റില്‍ ലഭ്യമായതായും ബീറ്റ ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തു. മെന്‍ഷന്‍ ചെയ്ത് വരുന്ന ഗ്രൂപ്പ് സന്ദേശങ്ങള്‍ മാത്രം നോട്ടിഫിക്കേഷന്‍ ലഭിക്കത്തക്ക വിധമാണ് പുതിയ ഫീച്ചര്‍. അത്യാവശ്യം വേണ്ട സന്ദേശങ്ങള്‍ മാത്രം ശ്രദ്ധിക്കാന്‍ ഫീച്ചര്‍ സഹായിക്കും. കൂടുതല്‍ അംഗങ്ങള്‍ ഉള്ളതോ അല്ലെങ്കില്‍ കൂടുതല്‍ സന്ദേശങ്ങള്‍ എത്തുന്ന ഗ്രൂപ്പുകളിലോ തങ്ങള്‍ക്ക് ആവശ്യമുള്ള സന്ദേശങ്ങള്‍ക്ക് മാത്രം പ്രതികരിക്കാന്‍ ഇത് സഹായിക്കുന്നു. ഓരോ സന്ദേശത്തിനും അലേര്‍ട്ടുകള്‍ ലഭിക്കുന്നതിനുപകരം, ഉപയോക്താക്കള്‍ക്ക് അറിയിപ്പുകള്‍ പരിമിതപ്പെടുത്തുന്നതിനും നേരിട്ട് ഇടപെടാനും ഫീച്ചറിലൂടെ കഴിയും. അതേസമയം, വാട്സ്ആപ്പ് നിരോധിക്കണമന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി സുപ്രീം കോടതി തള്ളി. പുതിയ ഐ.ടി നിയമങ്ങള്‍ പാലിക്കാന്‍ വിസമ്മതിച്ചതിന് വാട്സ്ആപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹരജി. ജസ്റ്റിസുമാരായ എം.എം. സുന്ദ്രേഷ്, അരവിന്ദ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

ദുബായില്‍ ആദ്യ എയര്‍ ടാക്സി സ്റ്റേഷന്റെ നിര്‍മാണം ആരംഭിച്ചു, ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്താണ് എയര്‍ ടാക്സി നിര്‍മിക്കുക

ദുബായില്‍ ആദ്യ എയര്‍ ടാക്സി സ്റ്റേഷന്റെ നിര്‍മാണം ആരംഭിച്ചതായി റിപ്പോര്‍ട്ട്. വെര്‍ട്ടിപോര്‍ട്ട് എന്നറിയപ്പെടുന്ന എയര്‍ ടാക്സി സ്റ്റേഷന്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്താണ് നിര്‍മിക്കുക. ദുബായ് കിരീടവകാശിയായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇക്കാര്യം എക്സിലൂടെ അറിയിച്ചത്. 3100 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ഈ വെര്‍ട്ടിപോര്‍ട്ടിന് പ്രതിവര്‍ഷം 42000 ലാന്‍ഡിംഗും 170000 യാത്രക്കാരെയും കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ടായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആദ്യ ഘട്ടത്തില്‍ ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ഡൗണ്‍ടൗണ്‍ ദുബായ്, ദുബായ് മറീന, പാം ജുമൈറ എന്നിവിടങ്ങളില്‍ ലാന്‍ഡിംഗ് സൈറ്റ് സ്ഥാപിക്കും. 2026-ഓടെ എയര്‍ ടാക്സി സര്‍വീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മേല്‍പ്പറഞ്ഞ സ്ഥലങ്ങളിലേക്കുള്ള യാത്രാ സമയം കുറയ്ക്കാന്‍ എയര്‍ ടാക്സി സര്‍വീസ് സഹായിക്കുമെന്നും കരുതുന്നു. എയര്‍ ടാക്സി സര്‍വീസ് ആരംഭിക്കുന്നതോടെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പാം ജുമൈറയിലേക്ക് 10-12 മിനിറ്റിനുള്ളില്‍ എത്തിച്ചേരാന്‍ കഴിയും. നിലവില്‍ 45 മിനിറ്റാണ് ഇവിടേക്കുള്ള യാത്രാസമയം.

പീനട്ടിനും ഫ്രെഡിനും പേവിഷ ബാധ ഉണ്ടായിരുന്നില്ല, ദയാവധത്തിന് ശേഷം പരിശോധനാഫലങ്ങള്‍ പുറത്ത്, ഞെട്ടലോടെ ആരാധകര്‍, വന്‍ വിമര്‍ശനം

ന്യൂയോര്‍ക്ക്: പേവിഷ ബാധയാരോപിച്ച് സമൂഹമാധ്യമങ്ങളില്‍ വൈറലായ പീനട്ട് എന്ന അണ്ണാന് ദയാവധത്തിന് വിധേയമാക്കിയിരുന്നു. എന്നാല്‍ പീനട്ടിനെയും ഫ്രെഡ് എന്ന റാക്കൂണിനെയും ആണ് ഇല്ലാതാക്കിയത്. എന്നാല്‍, ഇരു മൃഗങ്ങളും റാബിസ് ബാധിതര്‍ അല്ലായിരുന്നു എന്ന് വ്യക്തമാക്കുന്ന പരിശോധനാഫലം ഇപ്പോള്‍ പുറത്തെത്തിയിരിക്കുകയാണ്. ഷെമങ് കൗണ്ടി എക്സിക്യൂട്ടീവ് ക്രിസ്റ്റഫര്‍ മോസ് ആണ് പീനട്ടും ഫ്രെഡും റാബിസ് പരിശോധനയില്‍ നെഗറ്റീവ് ആണെന്ന വിവരം പത്രസമ്മേളനത്തില്‍ അറിയിച്ചത്. ഉടമയായ മാര്‍ക്ക് ലോംഗോയ്ക്കൊപ്പം ന്യൂയോര്‍ക്കിലെ വസതിയിലായിരുന്നു പീനട്ടിന്റെയും ഫ്രെഡിന്റെയും താമസം. പേവിഷബാധ സംശയിച്ചാണ് ഇവരെ ഡിപ്പാര്‍ട്മെന്റ് ഓഫ് എന്‍വയോണ്‍മെന്റല്‍ കണ്‍സര്‍വേഷന്‍ പിടികൂടുകയും ദയാവധത്തിന് വിധേയരാക്കുകയും ചെയ്തത്. വന്യജീവികളെ അനധികൃതമായും മതിയായ സുരക്ഷയില്ലാതെയും പാര്‍പ്പിക്കുന്നു എന്ന പരാതിയെ തുടര്‍ന്നാണ് മാര്‍ക്കിന്റെ വസതിയില്‍ അധികൃതര്‍ പരിശോധന നടത്തിയത്. ഒക്ടോബര്‍ മുപ്പതിനായിരുന്നു അധികൃതര്‍ പീനട്ടിനെയും ഫ്രെഡിനെയും പിടിച്ചെടുത്തത്. പരിശോധനയ്ക്കിടെ പീനട്ട് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കടിച്ചുവെന്നും പേവിഷ ബാധയുണ്ടോയെന്ന് സ്ഥിരീകരിക്കാണ് ദയാവധം നടത്തിയതെന്നുമായിരുന്നു നേരത്തെ അധികൃതര്‍ വ്യക്തമാക്കിയിരുന്നത് പീനട്ടിന്റെ ദയാവധത്തിന് പിന്നാലെ വ്യവസായ ഭീമന്‍ ഇലോണ്‍ മസ്‌ക് ഉള്‍പ്പെടെ നിരവധിയാളുകള്‍ നടപടിക്കെതിരേ രംഗത്തെത്തിയിരുന്നു. ബുദ്ധിഹീനവും ഹൃദയശൂന്യവുമായ 'കൊലപാതക യന്ത്ര'മാണ് ബൈഡന്‍ ഭരണകൂടമെന്നായിരുന്നു മസ്‌കിന്റെ വിമര്‍ശനം. പീനട്ടിന്റെയും ഫ്രെഡിന്റെയും മരണം അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന്റെ വിജയത്തില്‍ ഒരു ഘടകമായി മാറിയെന്ന് ഉടമ മാര്‍ക്ക് പറഞ്ഞു. നൂറുകണക്കിനാളുകളായിരുന്നു പീനട്ടിന്റെയും ഫ്രെഡിന്റെയും അനുസ്മരണത്തിനായി ന്യൂയോര്‍ക്കില്‍ എത്തിച്ചേര്‍ന്നിരുന്നത്. പീനട്ടിന്റെ അമ്മ വാഹനം ഇടിച്ച് മരിച്ചതിന് പിന്നാലെയാണ് മാര്‍ക്ക് അവനെ ഏറ്റെടുത്ത് സംരക്ഷിച്ചത്. ഏഴുകൊല്ലത്തോളമായി അദ്ദേഹത്തിന്റെ സംരക്ഷണത്തിലായിരുന്നു പീനട്ട്. Peanut The Squirrel112 എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ഏറെ പ്രശസ്തനായിരുന്നു ഈ അണ്ണാന്‍. ലോകമെമ്പാടും നിരവധി ആരാധകരുമുണ്ടായിരുന്നു.

Other News in this category

  • ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസിലെത്തി, സുഗമമായ അധികാര കൈമാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷ
  • അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നില്ലെന്ന് വരന്‍, ഉടന്‍ തന്നെ പ്രതിശ്രുത വരനെ വേണ്ടെന്ന് വെച്ച് യുവതി, സോഷ്യല്‍ മീഡിയയില്‍ സമ്മിശ്ര പ്രതികരണങ്ങള്‍
  • യുഎസ് സൈന്യത്തിന് സെനിക ആവശ്യങ്ങള്‍ക്കായി എഐ വിദ്യ നല്‍കുമെന്ന് പ്രഖ്യാപിച്ച് മെറ്റ, ഇതുവഴി യുഎസിന്റെ സുരക്ഷ ഉറപ്പാക്കുന്നതില്‍ മെറ്റയും പങ്കാളികളാവും
  • ഇന്നാണ് ആ ദിനം, അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന് നടക്കും, ഇതുവരെ 44 ശതമാനം പേര്‍ മുന്‍കൂര്‍ വോട്ട് രേഖപ്പെടുത്തി കഴിഞ്ഞു
  • അമേരിക്കയില്‍ ഇന്നു മുതല്‍ സമയം ഒരു മണിക്കൂര്‍ വൈകും, ക്ലോക്കിലെ സമയം ഒരു മണിക്കൂര്‍ പിന്നിലേക്ക് തിരിച്ചു വയ്ക്കും, കാരണം ഇതാണ്
  • 'ദ വെസലില്‍' നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കൂടിയതോടെ പുതിയ തീരുമാനം, പുത്തന്‍ സുരക്ഷാ സജ്ജീകരണങ്ങള്‍ ഇന്ന് മുതല്‍
  • ഡോണള്‍ഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് റാലിക്കു സമീപം തോക്കുകളുമായി ഒരാളെ പിടികൂടി, ഇയാളില്‍ നിന്ന് രണ്ടു തോക്കുകള്‍ ആണ് കണ്ടെടുത്തത്
  • ആദ്യമായി ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറില്‍ ദുര്‍ഗാ പൂജ ആഘോഷിച്ചു, പൂജയുടെ വീഡിയോയും ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറല്‍
  • ഡൊണള്‍ഡ് ട്രംപിന് നേരെ വീണ്ടും വധശ്രമം, തോക്കുമായി മറഞ്ഞിരുന്ന അക്രമി പുറത്തു നിന്ന് ഒന്നിലേറെ തവണ വെടിയുതിര്‍ത്തു, പ്രതി പിടിയില്‍
  • അമേരിക്കയില്‍ വീണ്ടും ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ച നിലിയില്‍, മരണ കാരണം വ്യക്തമല്ല, മൃതദേഹം എത്രയും വേഗം ഇന്ത്യയിലേക്ക് എത്തിക്കാന്‍ സഹായം നല്‍കുമെന്ന് ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്
  • Most Read

    British Pathram Recommends