കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിലും വെയില്‍സിലും ജനിച്ച മൂന്നിലൊന്ന് കുഞ്ഞുങ്ങളുടേയും അമ്മമാര്‍ വിദേശീയരെന്ന് റിപ്പോര്‍ട്ട്; പട്ടികയില്‍ ഇന്ത്യക്കാര്‍ ഒന്നാം സ്ഥാനത്ത്, പാക്കിസ്ഥാന്‍ രണ്ടാമത്
Story Dated: 2024-11-09
ഇംഗ്ലണ്ടിലും വെയില്‍സിലും കഴിഞ്ഞ വര്‍ഷം ജനിച്ച മൂന്നിലൊന്ന് കുഞ്ഞുങ്ങളുടേയും അമ്മമാര്‍ ബ്രിട്ടീഷ് വംശജരായിരുന്നില്ലെന്ന് കണക്കുകള്‍. ഇക്കാര്യത്തില്‍ ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. പാക്കിസ്ഥാനാണ് രണ്ടാം സ്ഥാനത്തുള്ളത്. ജോലിയ്ക്കും പഠനത്തിനുമായി എത്തുന്നവരുടെ എണ്ണത്തിലെ വര്‍ദ്ധനവാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യയാകാന്‍ കാരണം.
കണക്കു പ്രകാരം 2023 ല്‍ ജനിച്ചവരില്‍ 31.8 ശതമാനത്തിന്റെ അമ്മമാര്‍ യുകെയില്‍ ജനിച്ചവരല്ലായിരുന്നു. 2022ല്‍ ഇതു 30.3 ശതമാനമായിരുന്നു. ഇതില്‍ 3.9 ശതമാനം മാതാപിതാക്കളും ഇന്ത്യയില്‍ നിന്നായിരുന്നു. ആദ്യത്തെ പത്തുരാജ്യങ്ങളില്‍ 0.6 ശതമാനവുമായി ഘാനയും ഈ ലിസ്റ്റിലുണ്ട്. ജര്‍മ്മനി പട്ടികയില്‍ നിന്നു പുറത്തായിരിക്കുകയാണ്.
യുകെയിലേക്ക് കുടിയേറുന്നതിന്റെ കണക്കുകളാണ് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ടത്. അഫ്ഗാനികളെ പുനരധിവസിച്ചതിനെ തുടര്‍ന്ന് അഫ്ഗാനും ലിസ്റ്റില്‍പ്പെട്ടത്. 2020ല്‍ അഫ്ഗാനിസ്ഥാന്‍ 8ാം സ്ഥാനത്തായിരുന്നു. അല്‍ബേനിയയും ആദ്യ പത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. അല്‍ബേനിയയില്‍ നിന്നും അനധികൃത കുടിയേറ്റം അധികമായി ഉണ്ടായിട്ടുണ്ട്.
More Latest News
യുകെ ക്‌നാനായ വിമന്‍സ് ഫോറം വനിതാ ദിനാചരണവും ക്‌നാനായ മങ്ക മത്സരവും നവംബര്‍ 16 ന് നടക്കും, ബര്‍മിങ്ങാമിലെ റെഡിച്ചിലുള്ള ട്രിനിറ്റി ഹൈസ്‌കൂളില്‍ ആണ് മത്സരം
ബര്‍മിങ്ങാം: ക്‌നാനായ വനിതാദിനാഘോഷം നവംബര്‍ 16ന് ബര്‍മിങ്ങാമിലെ റെഡിച്ചിലുള്ള ട്രിനിറ്റി ഹൈസ്‌കൂളില്‍ നടക്കും. രാവിലെ 10:30 ന് വിശുദ്ധ ബലിയോടെ ആരംഭിച്ച് രാത്രി 8ന് അവസാനിക്കും.
ക്‌നാനായ വിമന്‍സ് ഫോറം വനിത ദിനാചരണ പരിപാടിയുടെ വിജയത്തിനായി പ്രസിഡന്റ് സെലീന സജീവിന്റെ നേതൃത്വത്തില്‍ ഉള്ള നാഷണല്‍ കമ്മിറ്റി പ്രവര്‍ത്തിച്ചു വരുന്നൂ.
ജോലിക്കിടയിലെ ഒഴിവുവേളകളില്‍ 'പങ്കാളിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന' ആഹ്വാനം, ജനനനിരക്ക് കൂട്ടാന്‍ 'മിനിസ്ട്രി ഓഫ് സെക്സ്' എന്ന പുതിയ മന്ത്രാലയം രൂപീകരിക്കാന്‍ റഷ്യ
മോസ്‌കോ: ജനനനിരക്ക് കുത്തനെ ഇടിയുന്നതു സാഹചര്യത്തില്‍ പുതിയ ആശയവുമായി എത്തുകയാണ് റഷ്യ. ജനനനിരക്ക് താഴുന്നത് നേരിടാന്‍ 'മിനിസ്ട്രി ഓഫ് സെക്സ്' എന്ന പുതിയ മന്ത്രാലയം രൂപീകരിക്കാനുള്ള ആലോചനയില്‍ ആണ് റഷ്യ.
പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്റെ അനുയായിയും റഷ്യന്‍ പാര്‍ലമെന്റിന്റെ ഫാമിലി പ്രൊട്ടക്ഷന്‍ സമിതി അധ്യക്ഷയുമായ നിന ഒസ്റ്റാനിയ (68) ഇതു സംബന്ധിച്ച ഒരു നിവേദനം പരിഗണിക്കുകയാണ് എന്ന് റിപ്പോര്‍ട്ട്. ജോലിക്കിടയിലെ ഒഴിവുവേളകളില്‍ 'പങ്കാളിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന' ആഹ്വാനം പുട്ടിന്‍ നേരത്തേ നടത്തിയിരുന്നു. മൂന്നാം വര്‍ഷത്തിലേക്ക് അടുക്കുന്ന യുക്രെയ്ന്‍ യുദ്ധത്തില്‍ ധാരാളം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. പക്ഷേ, രാജ്യത്തെ ജനനനിരക്കില്‍ കാര്യമായ കുറവാണ് ഉണ്ടാകുന്നതും. അതുകൊണ്ടുതന്നെ ജനനനിരക്ക് ഉയര്‍ത്താനുതകുന്ന നടപടികള്‍ എടുക്കണമെന്ന് പുട്ടിന്‍ ആവശ്യപ്പെട്ടിരുന്നു.
പ്രാദേശിക തലത്തില്‍ ഓരോ പ്രവിശ്യയും സ്വന്തമായി പ്രത്യേക പാക്കേജോ സാമ്പത്തിക സഹായങ്ങളോ നല്‍കാനും പദ്ധതികളുണ്ട്. ഖബാറോവ്സ്‌കില്‍ 18നും 23നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ഥിനികള്‍ക്കു കുട്ടികള്‍ ഉണ്ടായാല്‍ 900 യൂറോ (97,282 ഇന്ത്യന്‍ രൂപ) ലഭിക്കും. ചെല്യാബിന്‍സ്‌കില്‍ ആദ്യ കുട്ടിയുണ്ടാകുമ്പോള്‍ ലഭിക്കുക 8,500 യൂറോയാണ് (9,18,782 ഇന്ത്യന്‍ രൂപ). ചായ, ഉച്ചഭക്ഷണ ഇടവേളകളില്‍ പങ്കാളികള്‍ തമ്മിലുള്ള അടുപ്പം വര്‍ധിപ്പിക്കുന്ന കാര്യങ്ങള്‍ ചെയ്യാമെന്ന് പ്രാദേശിക ആരോഗ്യമന്ത്രി യെവ്ഗനി ഷെസ്‌തോപാലോവ് പറഞ്ഞു.
ജനനനിരക്ക് വര്‍ധിപ്പിക്കുന്നതിനായി സ്ത്രീകളുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് ഇപ്പോള്‍ത്തന്നെ അന്വേഷണം തുടങ്ങിയതായാണു വിവരം. ആരോഗ്യത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുന്ന ഒരു ചോദ്യാവലി പൊതുമേഖലയിലെ വനിതാജീവനക്കാര്‍ക്കു നല്‍കിയിരുന്നു. ഇതിനു മറുപടി നല്‍കാതിരുന്നവര്‍ക്ക് ഡോക്ടര്‍മാരുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുക്കേണ്ടിവന്നിരുന്നു.
ഇനി മുതല്‍ ഓരോ സ്ഥലത്തിന്റെയും എയര്‍ ക്വാളിറ്റി മനസ്സിലാക്കാം, പുതിയ ഫീച്ചറുമായി ഗൂഗിള്‍ മാപ്പ്
നിലവില്‍ 2 ബില്ല്യണിലധികം ഉപയോക്താക്കളുള്ള ഗൂഗിള്‍ മാപ്സ് ആപ്പ് പുത്തന്‍ ഫീച്ചറുമായി വരുന്നു. ഗൂഗിള്‍ മാപ്സ് ആപ്പിനുള്ളില്‍ തത്സമയം ശരാശരി എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് പരിശോധിക്കാന്‍ അവസരമൊരുക്കുന്ന പുതിയ ഫീച്ചറാണ് ഗൂഗിള്‍ പുറത്തിറക്കിയിരിക്കുന്നത്.
ഓരോ മണിക്കൂറിലും ഉപയോക്താക്കള്‍ക്ക് ഇന്ത്യയിലെ ഓരോ സ്ഥലത്തിന്റെയും എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് അപ്ഡേറ്റ് ചെയ്യാന്‍ ഈ ആപ്പിലൂടെ കഴിയും.
വായു ഗുണനിലവാരത്തെക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകള്‍ക്കൊപ്പം വായു ഗുണനിലവാരത്തിന്റെ തീവ്രതയുടെ ലഘുവിവരണങ്ങളും സ്ഥിതിവിവരക്കണക്കുകളും ഈ ഫീച്ചറില്‍ ഉണ്ട്. ഈ ആഴ്ച മുതല്‍ 100-ലധികം രാജ്യങ്ങളില്‍ ഈ ഫീച്ചര്‍ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഏളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്ന ഫോര്‍മാറ്റിലാണ് ഇതുള്ളത് . 0 മുതല്‍ 500 വരെയുള്ള റേഞ്ചുകളാണ് എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സിന്റെ ഗുണനിലവാരം മനസ്സിലാക്കുന്നതിനായി ഉപയോഗിച്ചിരിക്കുന്നത്.
വായുവിന്റെ ഗുണനിലവാരത്തെ വ്യത്യസ്ത നിറങ്ങള്‍ ഉപയോഗിച്ചും അടയാളപ്പെടുത്തിയിട്ടുണ്ട്. നല്ലതിന് പച്ച മുതല്‍ വളരെ ഗുരുതര സ്വഭാവത്തിലുള്ളതിന് ചുവപ്പ് വരെയാണ് നിറങ്ങള്‍ നല്‍കിയിരിക്കുന്നത്.
ലൊക്കേഷന്റെ വായു നിലവാരത്തെക്കുറിച്ച് അറിയാന്‍ Google Maps > ഓപ്പണ്‍ ചെയ്ത് ലെയര്‍ ഐക്കണില്‍ ക്ലിക്ക് ചെയ്ത് എയര്‍ ക്വാളിറ്റി തിരഞ്ഞെടുക്കുക. ലൊക്കേഷന്റെ തത്സമയ വായു ഗുണനിലവാരം കാണിക്കും.
എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ വക യാത്രക്കാര്‍ക്ക് വലിയൊരു ഓഫര്‍, എക്സ്പസ്ര് ലൈറ്റ് ഓഫറില്‍ ടിക്കറ്റ് വില 1,444 രൂപ മുതല്‍!!! ഈ ഓഫര്‍ ഇന്ന് വരെ ബുക്ക് ചെയ്യുന്നവര്‍ക്ക്
ന്യൂഡല്‍ഹി: യാത്രക്കാര്‍ക്ക് വമ്പന്‍ ഓഫറുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. വിമാന ടിക്കറ്റില്‍ ആണ് എയര്‍ ഇന്ത്യയുടെ വന്‍ ഓഫര്‍. എക്സ്പസ്ര് ലൈറ്റ് ഓഫര്‍ പ്രകാരം 1,444 രൂപ മുതല്‍ ടിക്കറ്റുകള്‍ ലഭ്യമാണ്.
നവംബര്‍ 13ന് വരെ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. നവംബര്‍ 19 മുതല്‍ 2025 ഏപ്രില്‍ 30 വരെയുള്ള യാത്രക്കാണ് ഈ ഓഫര്‍. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ വെബ്സൈറ്റ് വഴി ബുക്ക് ചെയ്താല്‍ സര്‍വീസ് ചാര്‍ജും ഉണ്ടാവില്ല. 1599 രൂപ മുതലുള്ള എക്സ്പ്രസ് വാല്യു ഓഫറും എയര്‍ ഇന്ത്യ നല്‍കുന്നുണ്ട്.
എക്സ്പ്രസ് ലൈറ്റ് പാക്കേജ് പ്രകാരം മൂന്ന് കിലോഗ്രാമാണ് കാബിന്‍ ബഗ്ഗേജായി കൊണ്ടുപോകാനാകുക. ആഭ്യന്തര ടിക്കറ്റില്‍ 1000 രൂപ അധികം നല്‍കിയാല്‍ 15 കിലോ ചെക്കിന്‍ ബഗ്ഗേജ് സൗകര്യമുണ്ടാകും. അന്താരാഷ്ട്ര ടിക്കറ്റില്‍ 1300 രൂപക്ക് 20 കിലോഗ്രാം ലഭിക്കും.
ബിസിനസ് ക്ലാസിന് 25 ശതമാനം ഡിസ്‌കൗണ്ടും ലോയല്‍റ്റി അംഗങ്ങള്‍ക്ക് അധിക ആനുകൂല്യങ്ങളുമുണ്ട്. പതിവ് യാത്രക്കാര്‍ക്ക് പ്രീമിയം ഭക്ഷണം, ഇഷ്ടപ്പെട്ട സീറ്റ്, എക്സ്പ്രസ് സര്‍വീസ് എന്നിവയില്‍ 25 ശതമാനം ഇളവും ലഭ്യമാണ്.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഭാരതീയ ലിപിയായ ദേവനാഗിരിയില്‍ എഴുതിയ പഞ്ചാംഗം!!! ജര്‍മനിയിലെ തിരക്കേറിയൊരു മാര്‍ക്കറ്റില്‍ അഞ്ച് തലമുറ മുന്‍പുള്ള പഞ്ചാംഗം
സോഷ്യല്‍ മീഡിയയെ ഞെട്ടിച്ചുകൊണ്ട് ജര്‍മ്മനിയില്‍ നിന്നും വന്ന ഒരു ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. ജര്‍മനിയിലെ തിരക്കേറിയ പഴകിയ സാധനങ്ങള്‍ വില്‍ക്കുന്നൊരു മാര്‍ക്കറ്റിലെ സ്ഥാപനത്തില്‍ നിന്നും ലഭിച്ച പഴയ ഒരു പേപ്പര്‍ ആണ് സംഭവം. ജര്‍മന്‍ പൗരനായ വ്യക്തിക്ക് ലഭിച്ചമഞ്ഞ നിറത്തിലുള്ള രണ്ട് കഷ്ണം പേപ്പറാണ് ഇന്ന് ഇന്റര്‍നെറ്റ് ലോകത്ത് ശ്രദ്ധ നേടുന്നത്. ഇത് വേറെ ഒന്നുമല്ല പഞ്ചാംഗത്തിന്റെ പേജുകള്‍ ആണ്.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഭാരതീയ ലിപിയായ ദേവനാഗിരിയില്‍ എഴുതിയ പഞ്ചാംഗത്തിന്റെ പേജുകളായിരുന്നു ജര്‍മന്‍ പൗരന് അവിടെ നിന്നും ലഭിച്ചത്. ഹാംബര്‍ഗിലെ മാര്‍ക്കറ്റില്‍ നിന്നാണ് ഇത് ലഭിച്ചത്. ഇവ ലഭിച്ചതിന് പിന്നാലെ അമൂല്യ വസ്തുവാണെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം അത് റെഡ്ഡിറ്റില്‍ പങ്കുവയ്ക്കുകയായിരുന്നു. ഹിന്ദിയോ സംസ്‌കൃതമോ ആണെന്ന് മനസിലാക്കിയ അയാള്‍ ഇന്ത്യന്‍ ഉപയോക്താക്കളുടെ സഹായം തേടി.
വരാണാസിയില്‍ അച്ചടിച്ച പഞ്ചാംഗത്തിന്റെ ഭാഗമാണതെന്ന് ഉപയോക്താക്കളിലധികം പേരും പറഞ്ഞു. 150-നും 180-നും വര്‍ഷത്തിനിടയില്‍ പഴക്കമുള്ളതാണിതെന്നും അച്ചടിച്ചത് ഭാര്‍ഗവ പ്രസിലാണെന്നും സോഷ്യല്‍ മീഡിയ പറയുന്നു. പണ്ഡിറ്റ് നവല്‍ കിഷോര്‍ ഭാര്‍ഗവയാണ് ഈ പ്രസിന്റെ ഉടമയെന്നും മിര്‍സ ഖലിബ് എന്ന സിനിമയില്‍ അദ്ദേഹത്തെ കുറിച്ച് പറയുന്നുണ്ടെന്നും പറയുന്നു.
അഞ്ച് തലമുറയ്ക്ക് മുന്‍പുള്ള ആളാണ് പണ്ഡിറ്റ് നവല്‍ ഭാര്‍ഗവയെന്നും അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ ഇപ്പോഴും ലക്‌നൗവിലുണ്ടെന്നും പറയുന്നു. ഇന്ത്യന്‍ അവശേഷിപ്പുകള്‍ കാലങ്ങള്‍ക്ക് മുന്‍പെ കടല്‍ കടന്നെത്തിയിരുന്നു എന്നതിന്റെ തെളിവാണ് പഞ്ചാംഗം. ഇന്ത്യയുടെ ശേഷിപ്പുകളെ ഇന്നും ഓരോരുത്തരും കൃതജ്ഞതയോടെ സ്മരിക്കുന്നുവെന്നതിന്റെ തെളിവാണ് സമൂഹമാദ്ധ്യമത്തിലെ പ്രതികരണങ്ങള്‍.